🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 172

ennennum ente mathram

രചന: അനു

പ്രണയർദ്രമായി വശ്യമായ സ്വരത്തിൽ അവൻ വീണ്ടും ചോദിച്ചതും ചുണ്ടിൽ വിരിയുന്ന ചിരിയും നാണത്താൽ തുടുക്കുന്ന മുഖവും അവനിൽ നിന്ന് ഒളിപ്പിക്കാൻ എന്നോണം വെട്ടിച്ഛ് ഞാൻ ഇല്ലെന്ന് തലായട്ടി അവന്റെ മാറിലേക്ക് മുഖം ചരിച്ഛ് ആ ഹൃദയതാളം കേട്ട് കെട്ടിപ്പിടിച്ഛ് കിടന്നു.... "സിദ്ധു...????" കുറച്ഛ് നേരം അങ്ങനെ കിടന്ന് അവന്റെ രോമാവൃതമായ നെഞ്ചിൽ വിരൽ ചുഴറ്റി കളിച്ഛ് ഞാൻ പയ്യെ വിളിച്ചു.... "മ്മ്മ്....!!!" സിദ്ധു എന്താ ന്നുള്ള അർത്ഥത്തിൽ മൂളിയതും ഞാൻ അങ്ങനെ പറയും ന്ന് അറിയാതെ ഒന്നും മിണ്ടാതെ കിടന്നു... " എന്താഡീ പട്ടി പെണ്ണേ.... പറ..???" എന്നെ ഒന്നൂടെ അണയ്ച്ഛ് പിടിച്ഛ് കുലുക്കി സിദ്ധു വീണ്ടും ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പിട്ടു... "നമ്മൾ,,,, നമ്മളൊരുപാട് ലേറ്റ് അല്ലേ...???" നെഞ്ചിലെ രോമത്തിൽ വിരൽ ചുഴറ്റി മടിയോടെ ഇത്രയും ചോദിച്ചതും അവന്റെ നെഞ്ചിൽ നിന്ന് അടർത്തിയെടുത്ത് സൈഡിലേക്ക് കിടത്തി തല കൈതങ്ങി എന്നെ സംശയത്തോടെ നോക്കി ചരിഞ്ഞ് കിടന്നു... പതർച്ചയോടെ ഞാനവന്റെ കണ്ണിലേക്ക് മാറിമാറി നോക്കിയെങ്കിലും പിന്നെ നോട്ടം മാറ്റി...

" അത്.... അങ്ങനെയല്ല..... സിദ്ധുന്... എന്നോട്.... ഇതുവരെ.... എന്നെ ഇങ്ങനെയൊ...മ്മ്..." പറഞ്ഞ തീർക്കാൻ വിട്ടാതെ സിദ്ധുന്റെ അധരങ്ങൾ എന്റെ ചുണ്ടിലേക്ക് ആണ്ടിരുന്നു.... മിഴിഞ്ഞു പോയ കണ്ണുകൾ അവന്റെ ചുബനത്തിന്റെ ആലസ്യത്തിൽ കൂമ്പിയടയുമ്പോ സിദ്ധുന്റെ ഇടം കൈ ശരീരത്തിൽ അലഞ്ഞ് തുടങ്ങിയിരുന്നു.... ശ്വാസം വിലങ്ങിയുള്ള വീർപ്പുമുട്ടലുകൾ എന്നിൽ നിന്ന് ഉയർന്നതും അധരങ്ങൾ വേർപ്പെടുത്തി സിദ്ധു വീണ്ടും പഴേ പോലെ ചരിഞ്ഞ് കിടന്നു.... " എന്റേത് മാത്രമായി ഞാൻ നിന്നെ കാണാൻ തുടങ്ങിയ നിമിഷം മുതൽ മനസ്സിന്റെ ഓരോ കോണ് കൊണ്ടും ശരീരത്തിലെ ഓരോ അണു കൊണ്ടും ഞാൻ നിന്നെ ആഗ്രഹിച്ചിട്ടുണ്ട് രാധൂ.... നിന്നിലേക്ക് അലിയാൻ നിന്നെ നീയായിട്ട് അറിയാൻ നിന്നെക്കാളേറെ ഞാൻ കൊതിച്ചിട്ടുണ്ട്.....!!!!! പക്ഷേ,,,, അതിന്,,,,,, അതിനെനിക്ക്,,,,,, നിന്റെ പകൽ നിന്ന് ഒരു ഉത്തരം കേൾക്കണമായിരുന്നു......!!!! ചോദിക്കുമ്പാഴൊക്കെ നീ ഒഴിഞ്ഞു മാറിയ ഒരു ചോദ്യത്തിന്റെ ഉത്തരം....!!!! ആ ഉത്തരം എനിക്ക് ഇന്ന് വൈകുന്നേരമാണ് കിട്ടിയത്..." മലർന്ന് കിടന്ന് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വൈകുന്നേരത്തെ സംഭവങ്ങളിൽ ആ ചോദ്യം തിരഞ്ഞു.... 【"എന്നോട് ദേഷ്യമില്ലേ രാധൂ....????

മനസ്സിലെ ചെറിയൊരു കോണുകൊണ്ട് നീയെന്നെ വെറുക്കുന്നില്ലേ...???"】 കൂട്ടത്തിൽ ഈ ചോദ്യം മാത്രം സിദ്ധു എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്.... ചോദിക്കുമ്പഴോക്കെ ഞാൻ ഒഴിഞ്ഞ് മാറിയിട്ടേള്ളൂ... അതൊരിക്കലും അവനോട് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടായിട്ട് ആയിരുന്നില്ല... "ഞാൻ നിന്നിലലിയുമ്പോ, നിന്റെ മനസ്സിന്റെ ഒരു ചെറു കോണിൽ പോലും എന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.... ഞാൻ നിനക്ക് തന്ന ഒരു ചുംബനത്തിലും, ഒരിക്കലും അണയാത്ത എന്റെ പ്രണയം മാത്രമാണുള്ളത്... അതുപോലെ അതേറ്റു വാങ്ങുമ്പോ നിന്റെ ഉള്ളിലും അത് മാത്രമേ ഉണ്ടാക്കാവൂ ന്നുള്ളത് എന്റെ സ്വാർത്ഥതയായിരുന്നു.....!!!!!" മുകളിലേക്ക് നോക്കി സിദ്ധു ഇത് പറയുമ്പോ എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നു... വീണ്ടും ഓടിൻമുകളിലേക്ക് പെയ്ത് ശക്തി പ്രാപിക്കുന്ന മഴയുടെ താളം ശ്രവിച്ഛ് അവന്റെ നെഞ്ചിലേക്ക് കയറി കെട്ടിപ്പിടിച്ഛ് ഞാൻ കിടന്നു.... ~~~~~~~~~ "സിദ്ധേട്ടാ.... മഴ നനയാൻ തോന്നുന്നു..." എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവള് പറഞ്ഞത് കേട്ട് ഞാൻ തലകുനിച്ഛ് അവളെ നോക്കി.... "വാ...!!!!" അവളേയും കൊണ്ട് എണീറ്റ് നിന്ന് മുണ്ട് മുറുക്കിയുടുത്ത്, താഴെ കിടന്ന ഷർട്ട് എടുത്ത് കുടഞ്ഞ് ഒറ്റതോളിലേക്ക് ഇട്ട്

അനൂന്റെ കൈ പിടിച്ഛ് പുറത്തേക്ക് നടക്കാൻ ഒരുങ്ങവേ അവള് കൂടെ വരാതെ അനങ്ങാതെ നിൽകുന്നത് കണ്ട് ഞാൻ തിരിഞ്ഞ് നോക്കി..... അരയ്ക്ക് മുകളിലോട്ട് വിവസ്ത്രയായതിന്റെ ജാളിത്യത്തോടെ എന്ത് ചെയ്യണം, അങ്ങനെ പറയണം, ന്ന് അറിയാതെ നിൽക്കുന്ന അവളെ, ഞാൻ നോക്കുന്നത് ശ്രദ്ധിച്ഛ് അയലിൽ വിരിച്ചിട്ട തുണിക്കളിൽ ഒന്നിലേക്ക് മറഞ്ഞ് തലകുനിച്ഛ് നിന്നു... നിറഞ്ഞ ചിരിയോടെ ഞാനവളുടെ അടുത്തേക്ക് പോയി തുണിയുടെ മറവിൽ നിന്ന് കൈപിടിച്ഛ് വലിച്ഛ് എന്റെ മുന്നിലേക്ക് നിർത്തിച്ഛ്, തോളിലിട്ട ഷർട്ട് ശ്രദ്ധയോടെ അനൂന്ന് ഇട്ട് കൊടുക്കുമ്പോ തലയുയർത്തി അവളെന്നെ നോക്കി.... ആദ്യത്തെ രണ്ടെണ്ണം ഒഴിവാക്കി ബാക്കി ബട്ടണ്സൊക്കെ ഇട്ട് കൊടുക്കുമ്പോ അവളെന്നെ കണ്ണെടുക്കാതെ നോക്കി ചിരിച്ചു..... "ഇനി നനയാൻ പോവാ...??" അവളെ നോക്കി തലകുലുക്കി ഞാൻ ചോദിച്ചത് കേട്ട് അവളും ആവേശത്തോടെ തലകുലുക്കി.... ഇടിമിന്നലോടെ ആർത്തലച്ചു പെയ്യുന്ന ഇടവപ്പാതി മഴയെ നിറഞ്ഞ ചിരിയോടെ നോക്കി ആഹ്ലാദത്തോടെ മുറ്റത്തേക്ക് ഇറങ്ങി നിന്ന് രണ്ട് കയ്യും വിടർത്തി തന്നിലേക്ക് സ്വാഗതം ചെയ്യുന്ന അനൂനെ ഞാൻ ചായപ്പിലെ മുറ്റത്തേക്കുള്ള സ്റ്റെപ്പിൽ ഇരുന്ന് നോക്കി.....

മുഖം മുകളിലേക്ക് ഉയർത്തി കണ്ണടയ്ച്ഛ് കൈ വിടർത്തി മഴയിൽ തിരിഞ്ഞ് കളിക്കുന്ന അവളെ കണ്ട് ഞാൻ ചിരിച്ചു പോയി.... ചെറിയ പിള്ളേരെക്കാൾ കഷ്ടമാണല്ലോ ഇവള്... എന്റെ ഷർട്ടും അവളെ വേഷ്ടിയും ഇട്ടാ നിൽക്കണേ....!!!! ഓടിന്റെ മുകളിലൂടെ ഒഴുകി മുറ്റത്ത് നിറഞ്ഞ മഴവെള്ളത്തിൽ കാൽകൊണ്ട് തേവിയും, ഇളക്കിയും കളിക്കുന്ന അനൂനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു... "സിദ്ധു വാ..... നല്ല രസണ്ട്...!!!" സ്റ്റെപ്പിൽ ഇരിക്കുന്ന എന്നെ മാടി വിളിച്ഛ് അനു പറഞ്ഞു..... "ഞാനൊന്നും ഇല്ല..... " അവളെ നോക്കി ഇത്രയും പറഞ്ഞ് കൈ മുട്ട് തുടയിലൂന്നി മുന്നോട്ടാഞ്ഞ് ഞാൻ സൈഡിലേക്ക് നോക്കി ഇരുന്നു.... പക്ഷേ,, അപ്പഴേക്കും കുറുമ്പ് നിറഞ്ഞ മുഖവുമായി അനു എന്റെ മുന്നിൽ വന്ന് ഊരയ്ക്ക് കയ്യും കൊടുത്തു നിന്നിരുന്നു... ഞാൻ അവളെ നോക്കി ഒറ്റപുരികം പൊക്കി എന്താന്ന് ചോദിച്ചതും പെണ്ണ് ഓടിന്റെ മുകളിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളം കൈക്കുമ്പിളിലാക്കി എന്റെ മുഖത്തേക്ക് തേവി കൈപിടിച്ഛ് വലിച്ഛ് മഴയത്തേക്ക് ഇട്ടു..... ഞാൻ തിരിച്ഛ് കയറാൻ നോക്കിയപ്പോഴൊക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് അവള് വീണ്ടും വീണ്ടും വെള്ളം എന്റെ മുഖത്തേക്ക് തേവി...

പിന്നെ അതൊരു വാശിയായി... ആ മഴയത്ത് നിന്ന് കൈകൊണ്ടും കാലോണ്ടും വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തേവി തേവി ഞങ്ങൾ രണ്ടാളും കുഴങ്ങി... കിതപ്പോടെ സ്റ്റെപ്പിൽ വന്നിരുന്ന് ദേഷ്യത്തോടെ ഞങ്ങൾ പരസ്പരം നോക്കിയെങ്കിലും അതൊരു പൊട്ടിച്ചിരിയാവാൻ അധിക സമയം വേണ്ടിവന്നില്ല.... ~~~~~~~~~~~~ മഴ തോർന്ന് വീട്ടിലേക്ക് പോകാ ന്ന് പറഞ്ഞ സിദ്ധുനെ വകവെക്കാതെ അവിടെ തന്നെ ഇരുന്ന, എന്നെ പൊക്കിയെടുത്ത് റൂമിലേക്ക് നടക്കുമ്പോ ഞാനവന്റെ മൂക്ക് പിടിച്ഛ് വലിച്ചും മീശ മുറുക്കിയും മുടിയിൽ കിള്ളിയും ദേഷ്യം പിടിപ്പിച്ചോണ്ടിരുന്നു.... റൂമിലെത്തി തലതുവർത്താൻ സിദ്ധു പറഞ്ഞെങ്കിലും ഞാൻ കേൾക്കാതെ മേശപ്പുറത്ത് കയറി ഇരുന്നു.... കുറേ പറഞ്ഞും ഞാൻ ഇല്ലെന്ന് തലയാട്ടി ഇരുത്തം തുടങ്ങിയതും സിദ്ധു തന്നെ തലതുവർത്തി തരാൻ തുടങ്ങി.... "ഞാൻ തന്നെ നിന്നെ കൊഞ്ചിച്ഛ് വഷളാക്കി.... വന്ന് വന്ന് പറഞ്ഞാലും കേൾക്കാത്തെയായിട്ടുണ്ട്....!!!!" എന്റെ തല തുവർത്തി തരുന്നത്തിന്റെ കൂടെ സിദ്ധു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു....

പോയ് ഡ്രസ് മാറ്റാൻ പറഞ്ഞപ്പോ ഞാൻ വേഗം ബാത്റൂമിലേക്ക് കയറി... അത് അവനെ കൊണ്ട് ചെയ്യിച്ചാ ശെരിയാവൂല്ല....!!!! ഇറങ്ങി നിന്നതും സ്കൂപ് നെക്കഡ് ബ്ലാക്ക്‌ ബനിയനും ത്രീ ഫോർത്തും ഇട്ട് ബെഡിൽ ഹെഡ് ബോർഡിൽ ചാരി കിടന്ന് ഫോൺ നോക്കുന്ന സിദ്ധുനെ കണ്ട് ഞാൻ വേഗം ടവൽ വിരിച്ഛ് ഓടി അവന്റെ മടിയിൽ തലവെച്ഛ് കിടന്നു.... സിദ്ധു ഫോൺ മാറ്റി ലാപ്പ് എടുക്കുന്നത് കണ്ടതും ഞാൻ മടിയിൽ നിന്ന് എണീറ്റ് ഇരുന്നു.... "ലാപ്പിലെങ്ങാനും തൊട്ടാ കൈ ഞാൻ വെട്ടും പറഞ്ഞേക്കാ....???" കണ്ണ് കൂർപ്പിച്ഛ് ഞാൻ ഭീഷണി പോലെ പറഞ്ഞത് കേട്ട് സിദ്ധു എന്നെ നോക്കി പല്ലിളിച്ചു.... "അതല്ല അനൂ... അർജന്റായി ഒരു മെയിൽ..." "ഒരു മെയിൽ.. ഏത് നേരം നോക്കിയാലും ഇത് തന്നെ..... അല്ലേലും നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല... ജന്തു... എന്തോ ചെയ്യ്...." ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റി ഞാൻ തിരിഞ്ഞ് അറ്റത്തേക്ക് നീങ്ങി ചരിഞ്ഞ് കിടന്നു.... പൊടുന്നനെ വലിയൊരു ഇടിമിന്നലിന്റെ അകമ്പടിയോടെ കറന്റ് പോയതും ഞാൻ പയ്യെ തിരിഞ്ഞ് സിദ്ധുനെ നോക്കി...

നട്ടപ്പാതിര കറന്റ് ഇല്ലാത്ത നേരത്ത് ലാപ്പും തുറന്ന് വെച്ചിരിക്കാ മനുഷ്യനെ പേടിപ്പിക്കാൻ...!!! ഞാൻ വീണ്ടും വാശിയോടെ തിരിഞ്ഞ് കിടന്നു.... മാനം പൊട്ടി പിളരുന്ന പോലുള്ള ഇടിമിന്നലിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ റൂമിലേക്ക് തണുപ്പ് അരിച്ചിറങ്ങി... മഴ വീണ്ടും പെയ്ത് തുടങ്ങിയതും ഞാൻ ഒന്നൂടെ ചുരുണ്ട് പേടിയോടെ കണ്ണിറുക്കിടയ്ച്ഛ് നാമം ജപിച്ചു.... അരക്കെട്ടിലൂടെ വട്ടം ചേർന്ന സിദ്ധുന്റെ വലംകൈ എന്നെ വലിച്ഛ് അവനോട് ചേർത്ത് കിടത്തിയത് അറിഞ്ഞും ഞാൻ കണ്ണ് പൂട്ടി കിടന്നു.... "രാധൂ....!!!" ചെവിയ്കരുക്കിൽ പയ്യെ കേട്ട് സ്വരത്തോടൊപ്പം കഴുത്തിലേക്ക് വീശിയ പൊള്ളുന്ന നിശ്വാസചൂടിൽ ഞാൻ കണ്ണുകൾ വലിച്ഛ് തുറന്നു.... "പേടിയാവുന്നോ രാധൂ...??? ഹ്മ്മം..??? പേടിക്കണ്ടട്ടോ ഞാനില്ലേ...???" എന്നെ ഇറുക്കെ കെട്ടിപ്പിടിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ചിരിയോടെ ഞാനവനെ നോക്കി.... എന്റെ കവിളിൽ അമർത്തി ചുംബിച്ഛ് കാൽച്ചുവട്ടിൽ നിന്ന് പുതപ്പെടുത്ത് പുതച്ഛ് ഞങ്ങൾ കെട്ടിപ്പിടിച്ഛ് കിടന്നു... രാവിലെ എണീക്കാൻ ഞങ്ങൾ എല്ലാരും കുറച്ഛ് ലേറ്റ് ആയി... എണീറ്റ് കുളിച്ഛ് കിച്ചണിലേക്ക് ചെന്ന് നിന്നതും ഇന്നലെ മഴ മുഴുവൻ കൊണ്ടതിന്റെ ബാക്കി പത്രം വന്നു.... ആദ്യത്തെ തുമ്മൽ ആരും ശ്രദ്ധിച്ചില്ലെങ്കിലും തുടരെ തുടരെ രണ്ടെണ്ണം വന്നതും അമ്മയും ദേവുവും ചെറിയമ്മയും എന്നെയൊന്ന് നോക്കി...

അടുത്ത തുമ്മലിലാണ് ഏട്ടത്തിയുടെ രംഗപ്രവേശനം... "ആഹ് വിരിച്ച തുണി എടുക്കാൻ ഇന്നലെ രാത്രി പോകുന്നത് കണ്ടപ്പോ എനിക്ക് തോന്നിയതാ ഇത്...???" ഏട്ടത്തി എന്നെ നോക്കി പറഞ്ഞത് കേട്ട് ചിരിച്ചോണ്ട് ഞാൻ എല്ലാരേയും നോക്കി... "അനു ഇന്നലെ രാത്രി ചായപ്പിൽ പോയിരുന്നോ...??" ഏട്ടത്തിയുടെ പുറകെ വന്ന ചെറിയമ്മയുടെ ഗൗരവമുള്ള ചോദ്യം കേട്ട് ഞാനൊന്ന് പതറി... "ആ... ആഅഹ് പോയിരുന്നു.... അമ്മ മുറ്റത്ത് വിരിച്ച തുണി എടുത്ത് വിരിക്കാൻ.... എന്താ ചെറിയമ്മേ...???" ദൈവമേ ചെറിയമ്മ എന്തിനാവും ഇപ്പോ അങ്ങനെ ചോദിച്ചത്....??പതർച്ചയോടെ ഞാൻ തിരിച്ഛ് ചോദിച്ചു... "ഏയ്‌... ഒന്നുല്ല... വിറക്ക് എടുക്കാൻ പോയപ്പോ പഴേ തുണികളൊക്കെ കയർ പൊട്ടി വീണ് കിടക്കുന്നത് കണ്ടു.. നീയാണോ ന്ന് അറിയാം.." "അയ്യോ അല്ല ചെറിയമ്മേ.. ഞാൻ വിരിച്ഛ് വരുന്ന വരെ അതിന് ഒരു കുഴപ്പവും ഇല്ലായിരുന്നു...." ആരേയും മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ഞാൻ വേഗം അടുപ്പിന്റെ അടുത്തേക്ക് നടന്നു.... ദൈവമേ....!!!! ഇപ്പോ തന്നെ എല്ലാം വെള്ളത്തിൽ ആയേനെ...

ഹാവൂ... ഭാഗ്യം മാനഹാനിയും കേടുപാടൊന്നും കൂടാതെ രക്ഷപ്പെട്ടു....!!!! ~~~~~~~~~~~ ഇന്നലെ മഴ കൊണ്ടതിന്റെ ആവും ചെറിയ മൂക്കടപ്പ് പോലെ ണ്ട്... എല്ലാം ആ പൊട്ടിക്കാളി കുരുപ്പിന്റെ പണിയാ... തുമ്മി നടക്കുന്നുണ്ട് തുമ്മിച്ചി... ഉച്ചയ്ക്ക് നാട്ടിലേക്ക് തിരിക്കാന്നുള്ള തീരുമാനത്തിലാണ് എല്ലാരും.... ഞാനും ഏട്ടനും ഇല്ലാത്ത ഓഫീസിൽ ഒന്നും നടക്കില്ല... ഇപ്പോ തന്നെ ഓഫീസ് കാര്യവും പ്രോജക്ട് വർക്കും എല്ലാം ജയനാണ് മാനേജ് ചെയ്യുന്നത്... പോവാന്ന് പറഞ്ഞതും ചെറിയമ്മ അച്ചാർ, പുളി, ചേമ്പ്, കാച്ചിൽ, വാഴക്കുല എന്ന് തുടങ്ങി ഓരോ കാറിന്റെ ടിക്കിയിലും കുത്തി കയറ്റുന്നുണ്ട്... ആമിയും സേതുവും അജുവും നിമ്മിയും അപ്പുവും ഒരു കാറിലും, ഏട്ടനും ഏട്ടത്തിയും കനിയും അമ്മയും ഉണ്ണിയും ഏട്ടന്റെ കാറിലും ഞാനും അനുവും അച്ഛമ്മയും ഞങ്ങളെ കാറിലും കയറി.... ഇപ്പോ തിരിച്ചാൽ ആറ്, ഏഴ് മണിയാവുമ്പോ വീട്ടിൽ എത്താം... അതാവുമ്പോ ഓഫീസിൽ ഒന്ന് കയറും ചെയ്യാ..

.. അനന്തനും ചെറിയമ്മയും മീനുവും ചെറിയച്ചനും രണ്ടു ദിവസം കഴിഞ്ഞിട്ട് പോകാന്ന് ഒരുപാട് പറഞ്ഞെങ്കിലും ഓഫീസ് കാര്യങ്ങൾ ഓർത്ത് ഇന്ന് തന്നെ പോണം ന്ന് തറപ്പിച്ഛ് പറഞ്ഞു..... രണ്ട് ദിവസം കഴിഞ്ഞ് നന്തനേയും മീനൂനേയും വിരുന്ന് വരാൻ ക്ഷണിച്ചാണ് അമ്മ ഏട്ടന്റെ കാറിൽ കയറിയത്... അച്ഛമ്മ കോ ഡ്രൈവർ സീറ്റിലും അനു പുറക്കിലുമാണ് ഇരിക്കുന്നത്.... കനിയും സേതുവും അനൂന്റെ കൂടെയാ ന്ന് പറഞ്ഞ് ബഹളം വെച്ചിരുന്നു... തുമ്മലായത് കൊണ്ട് അവള് തന്നെ അവരെ തിരിച്ഛ് അയച്ചു.... ഒരാഴ്ച കഴിഞ്ഞ് അനന്തന്റെ വിദേശത്തുള്ള ഫ്രണ്ട്സിന് കൊച്ചിയിൽ വെച്ച് ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.... വീട്ടിലുള്ളവരേയും എന്റെ കുറച്ഛ് ക്ലോസ് ഫ്രണ്ട്സിനെയും അവൻ ക്ഷണിച്ചിട്ടുണ്ട്..... ഇടയ്ക്കുള്ള ബ്രേക്കും ചായ കുടിയുമൊക്കെ കഴിഞ്ഞ് വൈകുന്നേരം 7.30 ആയി വീട്ടിലെത്തുമ്പോ, വേഗം കുളിച്ഛ് ഫ്രഷായി ഞാനും ഏട്ടനും ഓഫീസിലേക്ക് വിട്ടു.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story