🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 173

ennennum ente mathram

രചന: അനു

 ഒരാഴ്ച കഴിഞ്ഞ് അനന്തന്റെ വിദേശത്തുള്ള ഫ്രണ്ട്സിന് കൊച്ചിയിൽ വെച്ച് ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.... വീട്ടിലുള്ളവരേയും എന്റെ കുറച്ഛ് ക്ലോസ് ഫ്രണ്ട്സിനെയും അവൻ ക്ഷണിച്ചിട്ടുണ്ട്..... ഇടയ്ക്കുള്ള ബ്രേക്കും ചായ കുടിയുമൊക്കെ കഴിഞ്ഞ് വൈകുന്നേരം 7.30 ആയി വീട്ടിലെത്തുമ്പോ, വേഗം കുളിച്ഛ് ഫ്രഷായി ഞാനും ഏട്ടനും ഓഫീസിലേക്ക് വിട്ടു.... ~~~~~~~~~~ ഇന്ന് ഈവനിംഗാണ് ഏട്ടന്റെ പാർട്ടി.... ഞങ്ങളെല്ലാരും ഒരുങ്ങി നിൽക്കാൻ തുടങ്ങീട്ട് മണിക്കൂർ ഒന്നായി, ആരാ വരാത്തത് ന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ... ആ കോന്തൻ കണാരനെ ഞാനിന്ന് തല്ലി കൊല്ലും....!!!!! എവിടെ പോകാൻ ഒരുങ്ങിയാലും കോന്തൻ ബിസിയായിരിക്കും...!! നേരം വൈകി തുടങ്ങിയപ്പോ ബാക്കി എല്ലാരോടും ഞാൻ ഇറങ്ങിക്കോളാൻ പറഞ്ഞു.... ഞങ്ങൾ പോയിട്ട് വേണം മീനുനെ ഒരുക്കാനും മറ്റും... ഇനിയും ലേറ്റായാൽ പ്ലാനിങോക്കെ തെറ്റും... അതോണ്ട്,, ഞാൻ സിദ്ധുന്റെ കൂടെ അങ്ങോട്ട് എത്തിക്കോളാ ന്ന് പറഞ്ഞ് ബാക്കിയുള്ളവരെയൊക്കെ ഹോട്ടലിലേക്ക് പറഞ്ഞയച്ചു....

ദേഷ്യത്തോടെ സോഫയിൽ ഇരുന്ന് ഞാൻ സിദ്ധുന്റെ നമ്പറിലേക്ക് ടൈൽ ചെയ്തു.... രണ്ട് മൂന്ന് വട്ടം വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.... ഏട്ടൻ വരേ ഉച്ചയ്ക്ക് വന്നു... ഇവന് മാത്രം എന്താണാവോ ഇത്ര മലമറിക്കുന്ന പണി....!!! മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും ഒന്നൂടെ വിളിച്ചു... എവടെ...??? ഇവൻ നന്നാവില്ല....!!!! ഈ ഒരു വട്ടം.... ഈയൊരു അവസാന വട്ടം കൂടി ഞാൻ വിളിക്കും എടുത്തില്ലെങ്കിൽ ഇനി വിളിക്കുംല്ലാ പാർട്ടിയ്ക്കും പോവില്ല....!!! ഫോണിലേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞ് സിദ്ധുന്റെ നമ്പറിലേക്ക് ടൈൽ ചെയ്തതും പോർച്ചിലേക്ക് കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു..... "Sorry sorry......!!!! only five minutes...!!!!" വേഗത്തിൽ അകത്തേക്ക് കയറി എന്നെ നോക്കി ചിരിച്ഛ് കോണിയോടി കയറവേ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ നേടുവീർപ്പോടെ സോഫയിൽ കൈകെട്ടി ഇരുന്നു...

പറഞ്ഞ പോലെ അഞ്ച് മിനിറ്റ് കൊണ്ട് സിദ്ധു റെഡിയായി വന്ന് പോകാന്ന് പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്ന്..... ~~~~~~~~~ ഹോ,,,, സിദ്ധു... നീ എത്ര കിട്ടിയാലും പഠിക്കില്ല....!!!! കയറി ഇരുന്ന് ദേ ഹോട്ടൽ എത്താറായി എന്നിട്ടും കമന്നൊരക്ഷരം പെണ്ണ് മിണ്ടിയിട്ടില്ല.... മുഖാണെങ്കിൽ ഒരു കൊട്ടയ്ക്ക് വീർപ്പിച്ഛ് വെച്ചിട്ടുണ്ട്... ഇതിനിപ്പോ അനൂനെ പറഞ്ഞിട്ടും കാര്യമില്ല,,, രാവിലെ പോകുമ്പോ വരുവോ, വരുവോ ന്ന് ഒരു ആയിരം വട്ടം അവള് ചോദിച്ചതാ... വരും ന്ന് തറപ്പിച്ഛ് പറഞ്ഞപ്പോ ലേറ്റ് ആവരുത് വേഗം വരണംന്ന് അവള് പ്രത്യേകം പറഞ്ഞതാ..... എന്തു ചെയ്യാനാ പറ്റണ്ടേ.....??? ഹോട്ടലിൽ എത്തിയതും കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് വലിച്ചടച്ഛ് എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ ഇറങ്ങി ദേഷ്യത്തോടെ അനു ഹാളിലേക്ക് പോയി..... ഡ്രൈവിങിന്റെ ഇടയിൽ ഞാൻ കുറേ സോറിയൊക്കെ പറഞ്ഞായിരുന്നു... പക്ഷേ അവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് പുറത്തേക്ക് നോക്കി ഇരുന്നതല്ലാതെ,,, ഒരക്ഷരം....ഏഹേ....!!! അനു എന്തെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് ഒന്ന് നോക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ പ്രോബ്ലം ഇല്ലായിരുന്നു... ഇതിപ്പോ ഒന്നും മിണ്ടിയില്ല... ഇന്ന് എന്റെ കാര്യം കട്ട പൊകയായിരിക്കും....

കാർ പാർക്ക് ചെയ്യേ ഞാൻ എന്നോട് തന്നെ പറഞ്ഞ് പാർട്ടി സെറ്റ് ചെയ്ത ഹാളിലേക്ക് നടന്നു...... ഹാൾ ഫുൾ ലൈറ്റ്സും ഫ്ളവേഴ്ർസുമൊക്കെ കൊണ്ട് നല്ല അടിപൊളിയാക്കി ഇവന്റ് മാനേജ്മെന്റ്ക്കാര് അലങ്കാരിച്ചിട്ടുണ്ട്.... ചെക്കനും പെണ്ണിനും ഇരിക്കാനുള്ള സ്ഥലം ഫുൾ റെഡ് റോസ് ഹാർട്ട് ഷെയ്പ്പിൽ സെറ്റ് ചെയ്ത് മനോഹരമാക്കിട്ടുണ്ട്.... ഫുൾ റെഡ് കോംബോ ആണ്,, മൊത്തത്തിൽ ഒരു റൊമാന്റിക് സെറ്റപ്പ്..... ഊരയ്ക്ക് കയ്യും കൊടുത്ത് ചുറ്റും നോക്കുമ്പഴാണ് ഒരു ടേബിളിന് ചുറ്റും ഇരിക്കുന്ന നമ്മുടെ ടീമിനെ കണ്ടത്..... ഞാൻ ചിരിച്ചോണ്ട്‌ അടുത്തേക്ക് ചെന്ന് കൂട്ടത്തിൽ ഇരുന്ന്..... "ഹ.... ആരായിത്......????? എന്താ സിദ്ധു ഇത്ര നേരത്തെ.....????" ഏട്ടത്തി കളിയായി ചോദിച്ചതും ഏട്ടനും അജുവും അപ്പുവും സപ്പോർട്ട് ചെയ്‌ത് ഒന്നും അറിയാത്ത പോലെ സംശയത്തോടെ ആഹ് ന്ന് ചോദ്യഭാവേനെ മൂളി.... ഞാൻ രൂക്ഷമായി അവരെ നോക്കിയതും ചിരി കടിച്ഛ് പിടിച്ഛ് എല്ലാം മുകളിലേക്കും താഴേക്കും മറ്റും നോക്കി ഇരുന്നു.... "ഏട്ടത്തി............!! ശവത്തിൽ കുത്തരുത്... എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്...... മ്മ്മ്....."

ഏട്ടത്തിയെ ദയനീയമായി നോക്കി ഞാൻ പറഞ്ഞതും ഏട്ടത്തി പൊട്ടിച്ചിരിച്ചു.... അത് പിന്നെ ട്രെയിൻ പോലെ കൂട്ടച്ചിരിയായി.... ഞാൻ ദേഷ്യത്തോടെ എല്ലാത്തിനേയും നോക്കി മുഖം വെട്ടിച്ചു... ബാക്കിയുള്ളവന് മരണ വേദന ഇവർക്ക് വീണ വായന...!!!!! അല്ലാ നമ്മുടെ ആളെ കാണുന്നില്ലല്ലോ...??? ഇവിടെ പോയി... "ഏട്ടത്തീ,,,, അനു എവിടെ....???" കുറച്ച് ശബ്‌ദം കുറച്ഛ് ജാള്യതത്തോടെ ഞാൻ ഏട്ടത്തിയോട് ചോദിച്ചത് കേട്ട് ഏട്ടത്തി എന്നെ ഒന്ന് ഇരുത്തി നോക്കി... കിട്ടിയതൊന്നും പോര ല്ലേ എന്ന മട്ടിൽ....!!! ഞാൻ സൈക്കിൽ നിന്ന് വീണ പോലെ ഒന്ന് ചിരിച്ചു...... "മ്മ്മ്..... അവളും നിമ്മിയും ആമിയും കൂടി ഗ്രീൻ റൂമിലേക്ക് പോയിട്ടുണ്ട്.... ചെല്...ചെല്...." എന്നെയൊന്ന് നല്ലോണം നോക്കി ഏട്ടത്തി പറഞ്ഞതും ഞാൻ മെല്ലെ ചെയറിൽ നിന്ന് എണീറ്റു.... "താങ്ക്യൂ ഏട്ടത്തി.......!!!" ഒരു പ്രത്യേക ഈണത്തിൽ നീട്ടി വലിച്ഛ് ഞാൻ പറഞ്ഞു.... "ഓ...... വേണ്ട മോനേ..... നീ ജീവനോടെ തിരിച്ചു വരുന്നത് കണ്ടാ മതി...... വിജയീ ഭവ...!!!!!!" ഇരുന്നോണ്ട് എനിക്ക് നേരെ കൈയുയർത്തി അനുഗ്രഹിച്ഛ് ഏട്ടത്തി പറഞ്ഞതും എനിക്ക് കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം മനസ്സിലായി.....

മിക്കവാറും അനു ഇന്ന് എന്നെ കൊല്ലും....!!!! ഞാൻ കൈ കൂപ്പി ഏട്ടത്തിയെ വണങ്ങി ദീര്ഘമായൊരു ശ്വാസം വലിച്ച് വിട്ട് ഗ്രീൻ റൂം ലക്ഷ്യമാക്കി നടന്നു..... ~~~~~~~~~~~~~ ഞാൻ വരുമ്പോഴേക്കും ആമിയും നിമ്മിയും കൂടെ മീനുനെ ഒരുവിധം ഒരുക്കി കഴിഞ്ഞിരുന്നു.... ഒരു റെഡ് ഗൗണാണ് മീനുന്റെ വേഷം... സെയിം കളർ ഷർട്ടും ബ്ലാക്ക് കളർ പാന്റുമാണ് ഏട്ടൻ... രണ്ടാളും അടിപൊളിയായിട്ടുണ്ട്.... എന്നെ കണ്ടതും ഏട്ടന്റെ ഒരു ചോദ്യം ' ചിദ്ധു എവിടെ ' ന്ന്... കേട്ടതും എനിക്ക് അങ്ങോട്ട് ഇരച്ഛ് കയറി... ഏട്ടനെ നോക്കി പുച്ഛത്തോടെ മുഖം വെട്ടിച്ഛ് എനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഞാൻ മീനുന്റെ അടുത്തേക്ക് ചെന്നു.... സിംപിൾ ആയിട്ടാണ് മീനു ഒരുങ്ങിയത്... കഴുത്തിൽ ഒരു ചെറിയ ഗോൾഡൺ ചോക്കർ മാത്രമേ ഇട്ടുള്ളൂ.... കയ്യിൽ കഡകവളയും ബ്രേയ്‌സ്ലെറ്റും... കാതിൽ ലോങ് ഡൈമെൻഡ് ഇയറിങ്‌സ്... മുടി ബണ് ചെയ്ത് മുല്ലപ്പൂ ചുറ്റുമ്പഴാണ് സിദ്ധു വാതിൽ തുറന്ന് തല മാത്രം ഉള്ളിലേക്കിട്ട് എത്തി നോക്കി അളിയാ ന്ന് നീട്ടി വിളിച്ചത്....

വിളിച്ചത് ഏട്ടനെയാണെങ്കിലും വന്നെന്ന് എന്നെ അറീക്കാൻ വേണ്ടിയാണ് വിളിച്ച് കൂവിയതെന്ന് എനിക്ക് മനസ്സിലായതോണ്ട് ഞാൻ ആ ഭാഗത്തേക്കേ നോക്കാൻ നിന്നില്ല... കുറച്ച് കഴിഞ്ഞപ്പോ ഏട്ടൻ വന്ന് എല്ലാരും വന്ന് തുടങ്ങി വേഗം വരാൻ പറഞ്ഞതും ആമിയോടും നിമ്മിയോടും മീനുനേയും കൂട്ടി താഴേക്കിറങ്ങിക്കോ ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കിട്ട് വരാന്ന് പറഞ്ഞു..... അപ്പൊ തന്നെ അവര് മീനുന്റെയും ഏട്ടന്റെയും കൂടെ താഴേക്കിറങ്ങി... അവര് പോയതും ഞാൻ മേയ്ക്കപ്പ് സാധനങ്ങളൊക്കെ ഒരു പെട്ടിയിലേക്ക് അടുക്കി വെക്കാൻ തുടങ്ങി... "ഞാൻ ഹെൽപ് ചെയ്യാ അനൂ....." ഐ മേയ്ക്കപ്പ് ബോക്സ് എടുത്ത് പെട്ടിയിലേക്ക് ഇട്ടാൻ ഒരുങ്ങി കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ഒന്നും ചെയ്യാതെ നിന്ന് ദേഷ്യത്തോടെ അവന്റെ കൈയിലേക്ക് നോക്കി... ~~~~~~~~~~~~ എന്റെ പൊന്നോ..... ഈ പെണ്ണിനെ ഞാൻ അങ്ങനാ ഒന്ന് കൂളാകാ....!!!! അവളെ നോട്ടം കണ്ടപ്പോ തന്നെ എന്റെ കയ്യിലുള്ള ബോക്‌സ് താനേ ബെഡിലേക്ക് വീണ് പോയിരുന്നു.... ഞാൻ ഒന്നും ചെയ്യാതെ അവളെ അടുത്ത് നിന്നു... അവളിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല.... ദേഷ്യത്തോടെ എന്നെ മൈൻഡ് ചെയ്യാതെ ഓരോന്ന് പെട്ടിയിൽ അടുക്കി വെച്ചോണ്ടിരുന്നു.. ഹോ,,,,

ഇവളെ ഒന്ന് കോണവിൻസ് ചെയ്യിക്കാൻ ഇനി എന്താപ്പൊരു വഴിന്ന് ആലോചിച്ച് ബെഡിന്റെ സൈഡിൽ നിൽകുമ്പഴാണ് അവള് സാധനങ്ങളൊക്കെ പെട്ടിയിലാക്കി അടച്ചുപൂട്ടി ഒരു സൈഡിലേക്ക് മാറ്റി വെച്ഛ് താഴേയ്ക്ക് ഇറങ്ങാൻ എന്നോണം വാതിലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടത്.... പ്രോബ്ലം സോൾവ് ചെയ്യാതെ അനു താഴേയ്ക്ക് ഇറങ്ങിയാൽ ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ അറിയാവുന്നത് കൊണ്ട് ഞാൻ വേഗം ഓടി ചെന്ന് വാതിലിന്റെ മുന്നിൽ ലോക്ക് മറച്ച് നിന്ന് അവളെ നോക്കി.... അത് കണ്ടതും ഒരു നേടുവീർപ്പോടെ അനു എന്റെ മുന്നിൽ കൈ കെട്ടി സൈഡിലേക്ക് നോക്കി നിന്നു.... "മാറി നിൽക്ക് എനിക്ക് പോണം....??" ഗൗരവം ഒട്ടും ചോരാത്ത അനു പറഞ്ഞത് കേട്ട് ഞാനവളെ ദയനീയമായി നോക്കി "അനൂ...... സോറി ഡീ....... ആം റീലി സോറി......!!! നീ ഇങ്ങനെ മിണ്ടാതെ നിൽക്കല്ലഡോ പ്ലീസ്..... പറഞ്ഞ സമയത്ത്‌ എനിക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റിയില്ല..... ഒരു അര്ജന്റ് കാൾ വന്നു അതാ.... അല്ലാതെ മനപ്പൂർവ്വം അല്ല.... നിനക്കറിയില്ലേ എല്ലാം...... പ്ലീസ്......??"

പറഞ്ഞു തീർന്നതും അവളെന്റെ മുഖത്തേക്ക് കത്തികയറുന്ന ദേഷ്യത്തോടെ നോക്കി കോളറിൽ കുത്തി പിടിച്ചു..... "ഊവ്.....!!!!! എപ്പോ ലേറ്റായാലും പറയാൻ ഇതുപോലെ ഓരോ കാരണം ഉണ്ടാവൂല്ലോ....ല്ലേ....????? മറന്ന് പോയി, കാൾ വന്നു, മീറ്റിങ് ഉണ്ടായിരുന്നു, കോണ്ഫറന്സ് ഉണ്ടായിരുന്നു, അത്, ഇത്, അങ്ങനെ, ഇങ്ങനെ ല്ലേ...????? ഇതൊക്കെയല്ലോ സ്ഥിരം റീസെൻസ്.....!!!" ദേഷ്യത്തോടെ അലറി കൊണ്ട് കോളറിൽ പിടിച്ഛ് കുലുക്കി അനു ചോദിച്ചതും ഞാനവളുടെ രണ്ട് കൈ മുട്ടിലും പിടിച്ചു... "എന്റെ ജോബ് അങ്ങനെ ആയതോണ്ടല്ലേ അനൂ..... നീ എന്താ,, ഞാൻ മനപൂർവം എത്താതിരുന്നതാണെന്നാണോ വിചാരിച്ചു വെച്ചിരിക്കുന്നേ...??? നിനക്ക് അറിയാവുന്നത് അല്ലേ എല്ലാം....???" ~~~~~~~~~ ഞാൻ ദേഷ്യത്തോടെ പൊട്ടിത്തെറിച്ചെങ്കിലും അവൻ എന്റെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി രണ്ട് കൈകൊണ്ടും എന്നെ ചേർത്ത് പിടിച്ച് നിസ്സഹായതയോടെ പറയുന്നത്‌ കേട്ടപ്പോ എന്റെ ദേഷ്യം സങ്കടത്തിന് വഴി മാറി.... കോളറിൽ നിന്ന് കൈ തട്ടി മാറ്റി തല കുനിച്ചു നിന്ന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ എന്നോണം ഞാനൊന്ന് കണ്ണടച്ചു തുറന്ന് അവനെ നോക്കി.....

"Of course,,,, എനിക്ക് അറിയാ..... മനപ്പൂർവ്വം അല്ലെന്നും സാഹചര്യം കൊണ്ടാണെന്നൊക്കെ എനിക്ക് അറിയാം... ആ പ്രോജക്ടിന്റെ വാല്യൂ മറ്റാരേക്കാളും എനിക്ക് മനസ്സിലാവും.... ഇന്ന് രാവിലെ ഒരു ആയിരം വട്ടം ഞാൻ ചോദിച്ചതല്ലേ സമയത്തിന് വരൂല്ലേ, വരൂല്ലേ ന്ന്.... അപ്പോ പറഞ്ഞൂടായിരുന്നോ ഇതൊക്കെ..... വെറുതെ എന്തിനാ വാക്ക് തരുന്നത്.... പോകുമ്പൊന്ന് ജസ്റ്റ് ഒന്ന് പറഞ്ഞാ പോരേ, അല്ലെങ്കിൽ ഫോൺ വിളിച്ചെങ്കിലും പറഞ്ഞൂടെ... എന്നെ നോക്കണ്ടാ, പറഞ്ഞ സമയത്ത്‌ എനിക്ക് ചിലപ്പോ എത്താൻ പറ്റിയെന്ന് വരില്ല, അഥവാ എത്തിയില്ലെങ്കിൽ പറഞ്ഞ സമയം കഴിഞ്ഞാൽ നിങ്ങൾ പൊയ്ക്കോ ന്ന്..... ഇത്‌ അതൊന്നും പറയില്ല..... വിളിച്ചാൽ ഫോണും എടുക്കില്ല..... ഞങ്ങൾ എത്ര നേരം വൈറ്റ് ചെയ്‌തെന്ന് അറിയൂ......" അവനെ നോക്കി ഞാൻ പറഞ്ഞത് കേട്ട് സിദ്ധു കുറ്റബോധത്തോടെ നിന്നു..... "ഞാൻ മാത്രം ആണെങ്കിൽ പോട്ടെ..... ഇത് ഏട്ടനും ഏട്ടത്തിയും ആമിയുമൊക്കെ... അറിയാത്ത സ്ഥലം മീനു ഒറ്റയ്ക്ക് ആവിലേ ഒരുങ്ങിയതൊക്കെ, ഏട്ടൻ ഉണ്ടെങ്കിലും ഞങ്ങളാരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ന്ന് അവളെ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ...???

വെറുതെ അത്രയും നേരം എല്ലാരേയും വൈറ്റ് ചെയ്യിപ്പിച്ചില്ലേ....? അതൊക്കെയാ എനിക്ക് ദേഷ്യം വന്നത്...... സോറി....!!!!" അവന്റെ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു.... "ഇനി ഒരിക്കലും ഫെയ്ക്ക് പ്രോമിസ് തരില്ല പ്രോമിസ്....!!!!" എന്റെ ഉള്ളം കയ്യിൽ കൈ ചേർത്ത് സിദ്ധു പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചു.... "നിങ്ങളുടെ കൂടെ വരാൻ പറ്റിയാല്ലോ ന്ന് വിചാരിച്ചിട്ടാ ഞാൻ അങ്ങനെ പറയാത്തത്... സോറി... ഇനി ചെയ്യില്ല.... ക്ഷമിക്കടോ പ്ലീസ്....." സിദ്ധു എന്നെ നോക്കി യാചിച്ചോണ്ട് പറഞ്ഞതും ഞാനവന്റെ നെഞ്ചോരം ചാരി കെട്ടിപ്പിടിച്ചു.... "വാ പോകാം... എല്ലാരും വന്ന് കാണും... ഏട്ടന്റെ ഫ്രണ്ട്സൊക്കെ സിദ്ധുനെ അന്വേഷിക്കുന്നുണ്ടാവും വാ പോകാം...." അവനിൽ നിന്ന് അടർന്ന് മാറി ഡോറിന്റെ ഹാൻഡിൽ പിടിച്ഛ് തിരിച്ഛ് ഞാൻ ഡോർ തുറക്കാൻ നോക്കിയതും സിദ്ധു എന്റെ കൈ പിടിച്ച് തിരിച്ചു മുന്നിലേക്ക് നിർത്തി രണ്ടു ചുമലിലും കൈ വെച്ച് ഉന്തി കണ്ണാടിയുടെ മുന്നിലേക്ക് നടത്തിച്ചു.....

ഞാൻ അത്ഭുതത്തോടെ അവനെ നോക്കിയതും ഇവിടെ നിൽക്ക് ന്ന് പറഞ്ഞ് ഞാൻ നേരത്തെ സാധനങ്ങൾ അടുക്കി വെച്ച പെട്ടിയുടെ അടുത്തേക്ക് നടന്ന്, പെട്ടി തുറന്ന് മുല്ലപ്പൂവും സ്ലൈഡും എടുത്തോണ്ട് വരുന്നത് കണ്ട് കണ്ണാടിയിലൂടെ ഞാൻ അവനെ നോക്കി ചിരിച്ചു... മുല്ലപ്പൂ രണ്ട് മൂന്ന് ചുറ്റാക്കി പിടിച്ഛ് മുടിയുടെ അടിയിലൂടെ മുകളിലേക്ക് വെച്ചു സ്ലൈഡ് ചെയ്ത് തരുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.... മുല്ലപ്പൂ വെച്ഛ് തന്ന് എന്നെ പിടിച്ച് നേരെ അവന് അഭിമുഖമായി നിർത്തി അടുമുടി നോക്കി രണ്ടു കയ്യും എനിക്ക് അപ്പുറവും ഇപ്പുറവുമായി വാനിറ്റി മിററിന് മുന്നിലുള്ള സ്ലാബിൽ ഊന്നി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.... അതിനനുസരിച്ച് ഞാൻ പുറകിലേക്ക് ചാഞ്ഞ് അവസാനം കണ്ണാടിയിൽ തട്ടി നിന്നു.... "ഹ്മ്മം..???? എന്താ ഉദ്ദേശം.........???" ഒറ്റ പുരികം പൊക്കി കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു...

"ഒന്ന് സ്നേഹിക്കാൻ....." മീശ പിരിച്ഛ് കയറ്റി എന്റെ മുഖത്തോട് മുഖം അടുപ്പിച്ച് പതിഞ്ഞ സൗണ്ടിൽ എന്റെ കണ്ണിലേക്ക് നോക്കി ചിരിച്ഛ് പ്രണയർദ്രമായി സിദ്ധു പറഞ്ഞതും അവന്റെ നെഞ്ചിൽ കൈവെച്ഛ് ബലമായി പുറകിലേക്ക് തള്ളി നേരെ നിർത്തിച്ചു.... "അയ്യടാ......!!!! സ്നേഹിക്കാൻ പറ്റിയ സ്ഥലം.... മാറിക്കെ,,,, ഏട്ടത്തി ഇപ്പൊ അന്വേഷിച്ചു വരും.... ഏട്ടനും മീനുവുമൊക്കെ ഇറങ്ങീട്ട് കുറേ നേരായി.... പൊട്ടിക്കാളിയുടെ കോന്തൻ കണാരൻ ഇപ്പോ ബാ... സ്നേഹിക്കല്ലോക്കെ പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തീട്ട്...!!!! ഇപ്പോ നല്ല കുട്ടിയായി കുട്ടൻ വന്നേ...." ഞുളിവ്‌ വീണ അവന്റെ ഷർട്ട് കോളർ നന്നാക്കി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ മുഖത്ത് നിറഞ്ഞു നിന്ന് പുഞ്ചിരി നിരാശക്ക് വഴി മാറി... "മ്മ്മ്..... വോകെ.... വാ പോകാം.....!!!!!" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story