🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 174

ennennum ente mathram

രചന: അനു

ഞുളിവ്‌ വീണ അവന്റെ ഷർട്ട് കോളർ നന്നാക്കി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി നിരാശക്ക് വഴി മാറി... "മ്മ്മ്..... വോകെ...!!!!" സിദ്ധു നിരാശയോടെ പറഞ്ഞത് കേട്ട് ഞാനവന്റെ മുഖത്തേക്ക് ഏന്തി കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു... "ഇനി പോവാല്ലോ....???" അപ്രതീക്ഷിതമായി കിട്ടിയ ഉമ്മയിൽ അന്തം വിട്ട് നിൽക്കുന്ന സിദ്ധുനെ നോക്കി ഞാൻ ചോദിച്ചതും അവന്റെ മുഖം വിടർന്നു.... തിരിച്ഛ് എന്റെ നെറ്റിയിൽ ഞൊടിയിടയിൽ ഒരുമ്മ തന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... ~~~~~~~~~~~~ പരാതി പരിഭാവവും റൊമാൻസുമൊക്കെയായി ഞങ്ങൾ ഹാളിലേക്ക് എത്തിയപ്പഴേക്കും പാർട്ടി തുടങ്ങിയിരുന്നു..... ഒരുവിധം അടുത്ത സുഹൃത്തുക്കളൊക്കെ പ്രെസെന്റായിട്ടുണ്ട്.... കൂട്ടത്തിൽ അനിയെ കണ്ടതും എന്റെ കൈ തട്ടി മാറ്റി അനു അവളുടെ അടുത്തേക്ക് ഓടി...... അബിയുടെ കയ്യിൽ നിന്ന് മോളെ വാങ്ങി എടുത്ത് പിടിച്ഛ് സന്തോഷത്തോടെ വിശേഷം തിരക്കുന്ന അനൂനെ നോക്കി ഞാനും അവരുടെ അടുത്തേക്ക് നടന്നു....

ഒരു മോള് അനിയുടെ കയ്യിലുണ്ട്‌... അബിയുടെ വലത്തെ വിരലിൽ പിടിച്ഛ് തൂങ്ങി സച്ചുവും.... സച്ചു അബിയുടെ കൈ വിട്ടീക്കാനും എങ്ങോട്ടോ ഓടി പോവാനുമൊക്കെയായി ഞൊടിഞ്ഞ്‌ കളിക്കുന്നുണ്ട്.... എന്നെ കണ്ടതും അബി ഓടി വന്ന് കെട്ടിപ്പിടിച്ഛ് വിശേഷങ്ങളൊക്കെ തിരക്കി... അവനോട് കുശലാന്വേഷണം നടത്തി കൊണ്ട് തന്നെ ഞാനും അബിയും അനിയുടേയും അനൂന്റെയും അടുത്തേക്ക് നടന്നു.... "ഞങ്ങൾ ഇപ്പോ നിങ്ങളെ ചോദിച്ചേള്ളൂ,,,,,, എവിടെയായിരുന്നു...??? ഹ്മ്മം...???" അനി എന്നേയും അവളേയും നോക്കി സംശയത്തോടെ ചോദിച്ചു... "ഞങ്ങൾ ഗ്രീൻ റൂമിലുണ്ടായിരുന്നു....!!!!" അനിയെ നോക്കി ഒരു ഓളത്തിൽ മറുപടി കൊടുത്ത് കഴിഞ്ഞപ്പഴാണ് എനിക്ക് പറഞ്ഞതിനെ കുറിച്ഛ് ഓർമവന്നത്.... ഞാൻ ഒളിക്കണ്ണിട്ട് അനൂനേയും അനിയേയും അബിയേയും നോക്കി... അനിയും അബിയും മുഖത്തോട് മുഖം നോക്കിയൊന്ന് നീട്ടി മൂളി..... "ഹോ... എന്തൊക്കെയായിരുന്നു,,,,,, മലപ്പുറം കത്തി, അമ്പും വില്ലും....

വന്ന് വന്ന് കാര്യങ്ങൾ അവിടം വരെയൊക്കെയായി,,, ല്ലേ അനി....???? വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം സിദ്ധാർത്ഥ് സേതുമാധവന് അനുരാധ നാരായണനോട് പ്രേമായോ...????" ഞങ്ങളെ രണ്ടാളെയും നോക്കി അബി പറഞ്ഞത് കേട്ട് ഞാൻ അനൂനെ നോക്കി... ചിരി കടിച്ഛ് പിടിച്ഛ് കുഞ്ഞിനെ കളിപ്പിക്കുവാ പൊട്ടിക്കാളി.... അബി പോരാഞ്ഞ് അനി കൂടി അതങ്ങ് ഏറ്റെടുത്ത് മൂളാനും കളിയാക്കാനും തുടങ്ങിയതും അനു എന്നെ നോക്കി ചിരിച്ചു.... സത്യം പറഞ്ഞാൽ രണ്ടും കൂടി എന്നെയും അവളേയും പച്ചക്ക് തിന്നില്ലന്നേള്ളൂ.... അവരെ കളിയാക്കലൊന്നും വല്യ കാര്യമാക്കാതെ ഞാൻ അനിയുടെ കയ്യിൽ നിന്ന് മോളെ വാങ്ങി എടുത്തു.... ഒരേ പോലുള്ള ഡ്രസൊക്കെ ഇട്ടീപ്പിച്ഛ് നല്ല സുന്ദരി കുട്ടികളാക്കിട്ടുണ്ട് രണ്ടാളേയും.... അനുന്റെ തലയിലെ മുല്ലപ്പൂവിലാണ് രണ്ടാളുടെയും കണ്ണ്... കുറച്ചു നേരം അവരോട് സംസാരിച്ഛ് നിന്ന് ഞാൻ നന്തന്റെ അടുത്തേക്ക് പോയി.... അവന്റെ കൂടെ മെഡിസിന് പഠിച്ചവരും ബാച്ച് മേറ്റും, അബ്രോഡ് സ്‌പെഷ്യലൈസ് ചെയ്തപ്പോഴുള്ള ഫ്രണ്ട്സുമൊക്കെയായി ഹാൾ നിറയെ ആളുണ്ട്.....

അവന്റെ ഒട്ടുമിക്ക എല്ലാ ഫ്രണ്ട്സിനെ എനിക്കും, എന്റെ എല്ലാ ഫ്രണ്ട്സിനെ അവനും നന്നായി അറിയാവുന്നതോണ്ട് പാർട്ടിയുടെ ഫുൾ കണ്ട്രോൾ എനിക്കായിരുന്നു..... അനു അനിയുടെ അടുത്തും ഏട്ടത്തിയുടെ അടുത്തും ആമിന്റെ കൂടെയും നിമ്മിന്റെ കൂടെയുമൊക്കെയായി ഓടി നടക്കുന്നുണ്ട്.... കനിയും സേതുവും സച്ചുന്റേയും അനിയത്തിന്മാരുടേയും കൂടെ ഹാളിൽ മുഴുവൻ ഓടി കളിക്കുന്നുണ്ട്.... അനു അവരുടെ വയ്യാലെയാണ് കൂടുതൽ സമയവും... ഇടയ്ക്ക് സ്റ്റേജിൽ കയറി മീനുന്ന് വെള്ളവും കൊടുക്കുകയും എന്തെങ്കിലും വേണോന്നും മറ്റും ചോദിക്കുന്നുണ്ട്.... മൊത്തത്തിൽ ഞാനും അവളുമാണ് പാർട്ടിയുടെ ഓൾ ഇൻ ഓൾ....... ~~~~~~~~~~~~~ ഹോ,, ന്റെ കൃഷ്ണാ... ഇവരെ വയ്യാലെ ഓടിയൊടി എന്റെ കാലിപ്പം തേയൂല്ലോ ഭഗവാനേ....!!!!!! സച്ചുനേക്കാൾ വികൃതിയാണ് കല്ലുവും നാണിയും.... അത് പിന്നെ അനിച്ചേച്ചിയുടെ അല്ലേ മകൾ.... സേതുവും സച്ചുവും കാറും ബസും ഓടിച്ഛ് ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നുണ്ട്.... കനിയാണ് കുട്ടീസിന്റെ കൂടെ....

മൂത്ത ചേച്ചിയായി വിലസ്സാ കനി... മൂന്നാളും ഈ ചെറിയ സമയം കൊണ്ട് തന്നെ നല്ല കൂട്ടായിട്ടുണ്ട്.... മകളെ മുഴുവൻ എന്നെ നോക്കാൻ ഏൽപിച്ചു ആമിയും ഏട്ടത്തിയും ചേച്ചിയും നല്ല വർത്തനത്തിലാണ്.... ഇടയ്ക്ക് ഏട്ടൻ സ്റ്റേജിലേക്ക് വിളിക്കും ഫ്രണ്ട്സിൽ ചിലർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ... അങ്ങനെ കേറുമ്പോ മീനൂന്റെ ഡ്രസ്സും മറ്റും ശെരിയാക്കി കൊടുത്തു അവൾക്ക് എന്തെങ്കിലും വേണോ ന്ന് ചോദിക്കും.... പാവം ചിരിച്ഛ് ചിരിച്ഛ് വാ വേദനിക്കുന്നുണ്ട് പോലും... വിളിച്ചവർ മുക്കാലും വന്നപ്പോ ഏട്ടനും മീനുവിനും മുറിക്കാനുള്ള കേക്ക് ഇവന്റ് മാനേജ്മെന്റ് സ്റ്റേജിലേക്ക് കൊണ്ട് വന്നു.... ത്രീ ലയർ വലിയ കേക്കാണ്.... അവര് മുറിച്ച് പരസ്പരം കൊടുത്ത് കഴിഞ്ഞതും ഇവന്റ് മാനേജ്മെന്റ് ബോയ് കേക്ക് ബാക്കി കൃത്യമായി മുറിക്കാനും ഒന്ന്, രണ്ട് ബോയ് അത് ബാക്കി എല്ലാർക്കും സേഴ്ർവ് ചെയ്യാൻ തുടങ്ങി..... കൊടുത്തു തുടങ്ങിയതും ഞാൻ ഒരു പ്ലൈറ്റിൽ ഞങ്ങൾക്കുള്ളത് എടുത്തു.... എല്ലാർക്കും കൊടുത്തു സിദ്ധുന്ന് കൊടുക്കാൻ വേണ്ടി തിരിഞ്ഞ് നടക്കുമ്പഴാണ് ഒരു പെണ്ണിനേയും കൂട്ടി സിദ്ധു എന്റെ അടുത്തേക്ക് വരുന്നത് കണ്ടത്...

. ആ പെണ്ണാണെങ്കിൽ അവന്റെ കൈ തണ്ടയിൽ രണ്ട് കയ്യോണ്ടും മുറുക്കി പിടിച്ചിട്ടുണ്ട്.. പോരാത്തതിന് എന്തൊക്കെയോ പറഞ്ഞ് രണ്ടാളും കൂടി ചിരിച്ചു മയങ്ങുവാ.... എല്ലാം കൂടി കണ്ടിട്ട് എനിക്ക് പെരുത്ത് കേറുന്നുണ്ട്....!!!! ഞാൻ മുഖം കൂർപ്പിച്ഛ് അവരെ നോക്കി അടുത്തേക്ക് നടന്ന് ചെന്ന് സിദ്ധുനെ തുറിച്ഛ് നോക്കി... എന്നെ നോക്കി ചിരിച്ഛ് സിദ്ധു ആ പെണ്ണിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചത് കണ്ടതും ഞാൻ ദേഷ്യത്തോടെ പല്ല് കടിച്ചു.... "Anuradha...... opus sorry...... Anuradha sidharth,,, am I right....?????" സിദ്ധു എന്നെ പരിചയപ്പെടുത്താൻ തുടങ്ങും മുൻബേ തന്നെ എന്നെ നോക്കി ഇത്രയും അവള് ഇത്രയും ചോദിച്ചിരുന്നു.... ഞാൻ അതേന്നുള്ള അർത്ഥത്തിൽ വെറുതേയൊന്ന് ചിരിച്ഛ് സിദ്ധുനെ നോക്കി.... " Hai Anuu... I'm stella...... Stella Elisabeth...!!!! Nice to meeting you cutie...!!!!!" എന്നെ നോക്കി എന്റെ മുന്നിലേക്ക് കൈ നീട്ടി ആവേശത്തോടെ അവള് പറഞ്ഞത് കേട്ട് വേറെ നിവൃത്തിയില്ലാതെ ഞാനും ചിരിച്ചോണ്ട് അവൾക്ക് നേരെ കൈ നീട്ടി... അവൾടൊരു ക്യൂടീ....!!!!

കോന്തന്റെ വളിച്ച ചിരി കണ്ടിട്ട് എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട്.... " This monkey has not told you yet .. ?? Actually,,,,I am his ex-girlfriend" അവള് അവനെ കളിയായി വിളിച്ഛ് എന്നോട് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ നെറ്റി ഞുളിച്ഛ് സിദ്ധുനെ നോക്കി.... സിദ്ധു അവളെ നോക്കി പറയരുത് എന്ന മട്ടിൽ കണ്ണുരുട്ടി, എന്നെ നോക്കി ചിരിച്ചു... " God promise Anu,,, trust me..... Even,, my first dating was with this idiot,,, Anu please,,,,,. don't trust him...He is a trained liar....I sure,,,,He may not told you that,,,, Nah...????" സിദ്ധു ന്റെ വയറ്റിൽ കൈ ചുരുട്ടി കളിയായി കുത്തി അവള് പറഞ്ഞത് കേട്ടതും എനിക്ക് ദേഷ്യം ഇരച്ഛ് കയറി... കൈ വിരലുകൾ കയ്യിലെ പ്ളേറ്റിൽ മുറുക്കി... സിദ്ധുനെ രൂക്ഷമായി നോക്കി ഞാൻ ദഹിപ്പിച്ചു.... കോന്തൻ.... വളിച്ച ചിരിയും ചിരിച്ഛ് കൂട്ടി പിടിച്ഛ് നിൽകുന്നത് കണ്ടില്ലേ... ജന്തു...!!! എന്നെ കുശുമ്പേറ്റാനാ സിദ്ധു ഇങ്ങനെ അവളെ ചേർത്ത് പിടിച്ഛ് നിൽക്കുന്നതെന്ന് എനിക്ക് അറിയാം.... പക്ഷേ ഈ പെണ്ണ് പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടാവോ...??? ശെരിക്കും ഇവള് സിദ്ധുന്റെ എക്‌സ് ആവോ...???"

"Ohh...!!!!! Did you bring this for us Anu??? Soo sweet u are...!!!! " കയ്യിലെ പ്ളേറ്റിലേക്ക് ആശ്ചര്യത്തോടെ നോക്കി എന്റെ കവിളിൽ പിച്ചി കുലുക്കി പറഞ്ഞ് അവള് ആവേശത്തോടെ പ്ളേറ്റിൽ നിന്ന് ഒരു പീസെടുത്ത് മുറിച്ഛ് ഒന്ന് സിദ്ധുന്റെ വായിലേക്ക് നീട്ടിന്നത് കണ്ട് ഞാൻ സിദ്ധുനെ തുറിച്ഛ് നോക്കി..... എന്നെയൊന്ന് നോക്കി സിദ്ധു കഴിക്കാനായി വാ തുറന്നത് കാണേ അമർഷത്തോടെ ഞാൻ പല്ല് കടിച്ഛ് ഞെരിച്ചു, ദേഷ്യത്തോടെ ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ചു.... കേക്കിന്റെ മറു കഷ്ണം കഴിച്ഛ് സൈഡിൽ നിന്ന് ടിഷ്യൂ എടുത്ത് ചുണ്ടൊപ്പി.... " Thank you..... thank you so much Anu...!!!! Then,,,, come with me sidhu.... I want to talk you something personal...Come...????" ഐ വാണ്ട് ടു ടെൽ യൂ സോതിങ് പേഴ്‌സണൽ....!!! അവളുടെ ഒടുക്കത്തെ ഒരു പേഴ്‌സണൽ.... എനിക്ക് നല്ലോണം ചൊറിഞ്ഞ് വരുന്നുണ്ട്...... എന്താ ഒരു ചിരി കോന്തന്......!!!! കേക്ക് കൊടുക്കുന്നു ബാക്കി കഴിക്കുന്നു..... ഹോ എന്തൊരു സ്നേഹം......!!!!!! അവളെ എനിക്ക് തീരെ ബോധിച്ചിട്ടില്ലെന്ന് ആ കോന്തൻ കണാരന് നന്നായിട്ടറിയാം....!!!!! എന്നിട്ടും,, അവള് വിളിച്ച ഉടനെ പോയത് കണ്ടില്ലേ ജന്തു...

എനിക്ക് വല്ലാണ്ട് ദേഷ്യം വരുന്നുണ്ട്... കയ്യിലെ പ്ളേറ്റ് എറിഞ്ഞ് പൊട്ടിക്കാൻ തോന്നുന്നു... ചുണ്ടിലിൽ മുഴുവൻ ചോന്ന പെയിന്റും തേച്ച്, ഒരു ലോഡ് പുട്ടിയും അടിച്ച്, കോലു പോലൊരു ചെരുപ്പും, കുട്ടി ഉടുപ്പും ഇട്ട് ഇറങ്ങീയേക്കാ.... അല്ലാ, ഞാനിപ്പോ എന്തിനാ അവളെ മാത്രം പറയുന്നത്.... കൂടെ പോയില്ലേ ഒരു മരമാക്രി, കോന്തൻ കണാരൻ, പാക്കരൻ, ജന്തു......!!!!!! ഇങ്ങട്ട് വരട്ടെ കനൂ ന്നും വിളിച്ചോണ്ട്.... തിരിഞ്ഞ് നടന്ന് പോകുന്ന അവരെ കുറച്ചു നേരം നോക്കി ദഹിപ്പിച്ഛ് മനസ്സിൽ ഇത്രയും പറഞ്ഞ് ഞാൻ ചാടികുത്തി മക്കളുടെ അടുത്തേക്ക് നടന്നു.... ~~~~~~~~~~~ അവളെ ചൊടിപ്പിക്കാൻ വേണ്ടി, സ്റ്റെല്ല വേണ്ടാ ന്ന് പറഞ്ഞും നിർബന്ധിച്ഛ് സെറ്റാക്കി മനപ്പൂർവ്വം കളിച്ച കളിയാണ് ബട്ട്, കാര്യമായോ ന്ന് ഒരു സംശയം... ദേഷ്യം വരുമ്പോ അനൂനെ കാണാൻ പ്രത്യേക ഭംഗിയാ... എനിക്ക് ഭയങ്കര ഇഷ്ടാ അവളെ ഇങ്ങനെ ചൊടിപ്പിക്കാനും, അത് കാണാനും......!!! കേക്ക് കഴിച്ചു കഴിഞ്ഞതും അവള് വാഷ് റൂമിലേക്ക് പോകുന്നത് കണ്ട് ഞാനും പുറക്കെ വിട്ടു.... വാഷ് ബേസിൽ ഒന്നിൽ അവള് നിന്നു...

ഒരു മൂളി പാട്ടോടെ തൊട്ടടുത്ത ബേസിൽ ഞാനും നിന്ന് സാവധാനം കൈ കഴുകി മുന്നിലെ മിററിലേക്ക് നോക്കി.... "നല്ല കേക്ക്,,, അല്ലേ അനൂ...???? എനിക്ക് ഒരുപാട് ഇഷ്ടായി..... ഒരു പീസ് കൂടി കിട്ടിയിരിന്നെങ്കിൽ....??? മിററിലൂടെ അവളെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചെങ്കിലും അവള് മിററിലേക്ക് നോക്കാതെ യാതൊന്നും മൈൻഡ് ചെയ്യാതെ കൈ കഴുക്കുന്നതിൽ കോണ്വെൻട്രേറ്റ് ചെയ്തു.... "നിനക്ക് ഇഷ്ടായില്ലേ കേക്ക്.......??? ബാക്കിയുണ്ടാവോ,,, ഒരു പീസ് കൂടെ കിട്ടാൻ......????" ഞാൻ വീണ്ടും മിററിലൂടെ അവളെ നോക്കി ചോദിച്ചു.... മുഖം ഒരു കൊട്ടയ്ക്ക് വീർപ്പിച്ഛ് വെച്ചത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും കടിച്ഛ് പിടിച്ഛ് നിന്നു... "അനൂ,,,,,, ഞാൻ നിന്നോടായീ ചോദിക്കുന്നത്.....??? നീ എന്താ ഒന്നും മിണ്ടാത്തത്......??? പറ.... കേക്ക് ബാക്കിണ്ടോ ഒരു പീസ് കൂടി കിട്ടാൻ.....??? ദേഷ്യം കണ്ട്രോൾ ചെയ്ത് ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കി നേടുവീർപ്പിട്ട് മുഖമുയർത്തി അവള് മിററിലൂടെ എന്നെ നോക്കി.... "നിങ്ങളെ എക്‌സ് ഗേൾ ഫ്രണ്ട് ആ പുട്ടി മദാമ്മയോട് ചെന്ന് ചോദിക്ക്.... അവളല്ലേ കേക്ക് വായ്യിൽ വെച്ച് തന്നത്.....???" ദേഷ്യത്തോടെ എന്റെ മുഖത്തെക്ക് നോക്കി അവള് ഉറഞ്ഞ് തുള്ളി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് പോയി.... പുട്ടി മദാമ്മയോ..???

ആ പാവം കേൾക്കണ്ട...!!!!! എന്നെയൊന്ന് അടിമുടി നോക്കി ദഹിപ്പിച്ഛ് അനു പുറത്തേക്ക് ഇറങ്ങിയതും മിററിൽ നോക്കി അടക്കിപ്പിടിച്ഛ് ചിരിച്ഛ് അവൾക്ക് പുറകെ ഞാനും പുറത്തേക്കിറങ്ങി.... " പുട്ടി മദാമ്മയോ....???? അവളൊരു പാവാ....!!!! അല്ലാ,,,, ഒരു പീസ് കേക്ക് ചോദിച്ചതിന് നീ എന്തിനാ അവളെ ചീത്ത വിളിക്കുന്നത്...???? " അവളെ പുറകെ നടന്ന് ഞാൻ ചോദിച്ചത് കേട്ട് പൊടുന്നനെ അവിടെ നിന്ന് എന്നെ തിരിഞ്ഞ് നോക്കി "അയ്യോ..... എക്‌സിനെ പറഞ്ഞപ്പോ സഹിച്ചില്ലെന്ന് തോന്നുന്നു....???? സ്നേഹം കരകഴിഞ്ഞ് ഒഴുകുന്നൂ...!!!!" കൊഞ്ഞനം കുത്തും പോലെ അവളെന്നെ കളിയാക്കി പറയുന്നത് കേട്ട് എനിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല..... അവളെ നോക്കി പൊട്ടിച്ചിരിക്കുന്ന എന്നെ കാണേ അവളെ മുഖത്ത് ദേഷ്യം ഇരച്ഛ് കയറി ചുവന്ന് തുടുത്തു.... ചുണ്ടും താടിയും മൂക്കുമൊക്കെ വിറയ്ക്കുന്നത് ഞാൻ നോക്കി നിന്നു..... " എന്തോനാ നിങ്ങൾക്ക് ഇതിനു മാത്രം ചിരിക്കാൻ....??? അവളല്ലേ നിങ്ങൾക്ക് സ്നേഹത്തോടെ കേക്കിന്റെ കഷ്ണം വായിൽ തിരുകി തന്നത്,,,

അപ്പോ ബാക്കിയുണ്ടോന്ന് അവളോടല്ലേ ചോദിക്കേണ്ടത്....????" അവള് കിടന്ന് ഉറഞ്ഞ് തുള്ളി ദേഷ്യത്തോടെ പല്ല് കടിച്ഛ് ഞെരിച്ഛ് ചോദിച്ചത് കേട്ട് ചിരിയടക്കി പിടിച്ഛ് ഞാനവളുടെ അടുത്തേക്ക് നിന്നു... "അവളാണ് തന്നതെങ്കിലും കൊണ്ട് വന്നത് നീ അല്ലേ അനൂ.....???" സ്നേഹത്തോടെ അവളെ വീണ്ടും ചൊടിപ്പിക്കാൻ എന്നോണം അനൂ ന്ന് ഞാൻ നീട്ടി വിളിച്ചു.. വിളിച്ഛ് തീരും മുന്നേ ഒരു കൊടുങ്കാറ്റ് പോലെ അവളെന്റെ നേരെ ആഞ്ഞതും ഞാൻ പേടിയോടെ അവളെ നോക്കി ചുമരിൽ രണ്ട് കയ്യും അള്ളി പിടിച്ഛ് സ്റ്റിക്കർ പോലെ പതിഞ്ഞു നിന്നു...... "ദേ....മനുഷ്യാ..... വല്ലാണ്ടങ്ങ് ഒലിപ്പിക്കല്ലേ.......???? എനിക്ക് ദേഷ്യം വരുന്നുണ്ട്.....!!!!!!" എന്റെ നേരെ വിരൽ ചൂണ്ടി അനു പറഞ്ഞ് നിർത്തിയതും അവൾ എനിക്ക് നേരെ ചൂണ്ടിയ വിരൽ പിടിച്ഛ് തിരിച്ചു "എന്റെ നേരെ കൈ ചൂണ്ടുന്നോഡീ.....???" അവളുടെ കൈ പിടിച്ച് തിരിച്ചു പുറക്കിലേക്കാക്കി എന്നോട് ചേർത്ത് നിർത്തി ഞാൻ പറഞ്ഞതും അനു ദേഷ്യത്തോടെ ഉണ്ടക്കണ്ണ് ഉരുട്ടി കിതപ്പോടെ എന്നെ നോക്കി ദഹിപ്പിച്ചു.....

"നോക്കി പേടിപ്പിക്കുന്നോഡീ,,,,, പൊട്ടിക്കാളി....!!!!!! അധികം നോക്കല്ലേ,,,, ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നോട് ഇങ്ങനെ ദേഷ്യം പിടിക്കരുതെന്ന്.... ഇല്ലേ...???? ഇപ്പോ തന്നെ ഞാൻ എങ്ങനെയോ പിടിച്ച് നിൽക്കാ,,, ഇങ്ങനെ നോക്കി നീയായിട്ട് എന്റെ കണ്ട്രോൾ കളയരുത്.....!!!!!" "ഛീ,,,, വൃത്തികേട്ടവൻ.....!!!! മാറി നിൽക്ക് അങ്ങോട്ട്.....???" ~~~~~~~~~~ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി കണ്ണുഴിഞ്ഞ് ഒന്നൂടെ അവനിലേക്ക് ചേർത്ത് പിടിച്ഛ് കുഴയുന്ന ശബ്ദത്തിൽ സിദ്ധു പറഞ്ഞത് കേട്ട് ശക്തിയിൽ അവനെ പുറക്കിലേക്ക് തള്ളിമാറ്റി ഞാൻ വേഗത്തിൽ ഹാളിലേക്ക് നടന്നു.... പാവാണത്രെ.... പാവല്ല, പാവാടാ.....!!!! പറയുന്നില്ല ഞാൻ,,, വൃത്തിക്കേട്ട ജന്തു.... കോന്തൻ..... മുന്നിലേക്ക് നടക്കുമ്പോ ചുമര് ചാരി നിന്ന് ചിരിക്കുന്ന അവന്റെ ശബ്‌ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു... തിരിഞ്ഞ് നോക്കി ഒരു ലോഡ് പുഛം തലങ്ങും വിലങ്ങും വാരി എറിഞ്ഞു മുഖം വെട്ടിച്ഛ് ഞാൻ വീണ്ടും മുന്നോട്ട് നോക്കി നടന്നു........ പാർട്ടി ഒരുവിധം കഴിയാറായതും ഒട്ടുമിക്ക പോരും പോയി...

ഏട്ടന്റേയും ആ കോന്തന്റെയും അടുത്ത കുറച്ഛ് ഫ്രണ്ട്സ് മാത്രേ ഇപ്പൊ ഹാളിൽ ഉള്ളൂ.... ആമിയോടും അനിച്ചേച്ചിയോടും സംസാരിച്ഛ് ഇരിക്കുമ്പഴാണ് പുട്ടി മദാമ്മ പോവാ ന്ന് സിദ്ധു വന്ന് പറഞ്ഞത്.... വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അതിഥി ദേവോ ഭവ ന്നല്ലേ....!!!! മദാമ്മ പോകുന്നത് വരെ സിദ്ധു അവളുടെ കൂടെ തന്നെയായിരുന്നു... ഹാളിന്റെ പുറത്തേക്ക് അവരുടെ പുറക്കെ ഞാനും നടന്നു... കാറിൽ കയറുന്നതിന് മുൻബ് അവള് സിദ്ധുന്ന് ഷേക്ക് ഹാൻഡ് കൊടുത്ത് കെട്ടിപ്പിടിച്ചു... ഹോ,,,,എന്താ സ്നേഹം...😏😏😏..... കെട്ടിപ്പിടിച്ഛ് അവൻ ആദ്യം നോക്കിയത് എന്നെയാ,,, ഞാൻ അവനെ നോക്കി നല്ലോണം പുച്ഛിച്ഛ് കൈ കെട്ടി മുഖം വെട്ടിച്ഛ് നിന്നു.... മോനേ കോന്തൻ കണാരാ,,,,,, വെച്ചിട്ടുണ്ട് മോനേ..... വീട്ടിലേക്ക് വാ......അവനെ കൂർപ്പിച്ഛ് നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു.... പെട്ടന്ന് ക്യാറ്ററിങ് ബോയ്സിൽ ഒരുവൻ വന്ന് സിദ്ധുനെ ആരോ വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും അവളോട് ബൈ പറഞ്ഞ് അവൻ വേഗം ഉള്ളിലേക്ക് കയറി...പുറക്കെ ഞാനും കയറാൻ തിരിഞ്ഞതും അവളെന്നെ കെട്ടിപ്പിടിച്ചിരുന്നു....

ഞാൻ തിരിച്ഛ് കെട്ടിപ്പിടിക്കാനൊന്നും നിൽക്കാതെ വെറുതെ നിന്നു... "പോട്ടെ അനൂ.... പിന്നെ,,,, ഞാൻ പറഞ്ഞ പോലെ ഞാൻ സിദ്ധുന്റെ എക്‌സ് ഒന്നും അല്ലാട്ടോ....!!!! ഇയാളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൻ എന്നെ കൊണ്ട് പറയിപ്പിച്ചതാണ് അതൊക്കെ.....!!!! ഞാനും സിദ്ധുവും..... We are good friends at all....!!!!!! ഞാനും അനന്തനും അബ്രോഡിൽ ഒരുമിച്ചായിരുന്നു.... സൈക്കോളജിയിൽ ഞാനും അവനും ഒരുമിച്ചാണ് എംഡി എടുത്തത്.... He is my best friend, sidhu too...!!!! Don't misunderstand me...!!!! Ok...????? You are so lucky dear..... God bless you all.... See you soon.... Bye.....!!" എന്റെ മുഖത്തേക്ക് നോക്കി ഇത്രയും പറഞ്ഞു സ്റ്റെല്ല വീണ്ടും ഒന്നൂടെ എന്നെ കെട്ടിപ്പിടിച്ചതും സന്തോഷത്തോടെ ഞാൻ അവളെയും പുണർന്നു.... പാവം.... നല്ല കൊച്ചായിരുന്നു... ഞാൻ വെറുതേ അതിനെ കുറേ ചീത്ത വിളിച്ചു... ആ കോന്തനെ ഞാൻ ഇന്ന് കൊല്ലും...!!! എന്റെ കവിളിൽ തഴുകി തലോടി കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് റ്റാറ്റ കാണിച്ഛ് അവള് പോവുന്നത്, തിരിച്ഛ് റ്റാറ്റ കൊടുത്തോണ്ട് കാർ മറയുന്ന വരെ ഞാൻ നോക്കി നിന്നു.....

ഈ സിദ്ധുന്റെ ഒരു കാര്യം..... ഇത്രയും നേരം എന്നെ ദേഷ്യം പിടിപ്പിച്ചില്ലേ.....??? കാണിച്ചു തരാ മോനേ ഞാൻ....!!!! മനസ്സിൽ ഉറപ്പിച്ഛ് വീർപ്പിച്ച മുഖവുമായി ഞാൻ വീണ്ടും ഹാളിലേക്ക് കയറി ഒഴിഞ്ഞ ഒരു സീറ്റിൽ ഇരുന്നതും സിദ്ധു എന്റെ അടുത്ത് വന്നിരുന്നു.... അത് കണ്ടതും ഞാൻ മാറി ഇരുന്നു.... അതിനനുസരിച്ച് അവനും കസേര മാറിക്കൊണ്ടിരിന്നു... സഹികെട്ട് അവന്റെ അടുത്ത് തന്നെ ഇരിക്കുമ്പഴാണ് ഏട്ടൻ ദൈവദൂതനെ പോലെ എന്നെ സ്റ്റേജിലേക്ക് വിളിച്ചത്.... സിദ്ധുനെ നല്ലോണമൊന്ന് നോക്കി പുച്ഛിച്ഛ് ഞാൻ സ്റ്റേജിലേക്ക് കയറി..... ഞാൻ സ്റ്റേജിലേക്ക് കയറി സെന്ററിൽ എത്തിയതും ഹാളിലെ മുഴുവൻ ലൈറ്റ്സും ഒരുമിച്ച് ഓഫായി.... സ്റ്റേജിൽ എന്നെ കേന്ദ്രമായി ഒരു ലൈറ്റ് മാത്രം മിന്നി... പെട്ടന്ന് പേടിയോടെ ഞാൻ ചുറ്റും നോക്കി.... ഹാളിൽ ഇരിക്കുന്ന ഒരു മനുഷ്യനേയും കാണുന്നില്ല..മൊത്തം ഇരുട്ട്..... ആരാധിക്കേ................. മഞ്ഞുരുക്കും വഴിയരിക്കെ......... നാളേറെയായ് കാത്തിനിന്നു മിഴി നിറയേ...." ബാക്ക് ഗ്രൗണ്ട് മ്യൂസികിനൊപ്പം എന്നിലേക്ക് ഒഴുകുന്ന മധുരമുള്ള ആ ശബ്‌ദം സ്റ്റേജിൽ മറു ഭാഗത്ത് നിന്നായിരുന്നു...

ഓരോ വരി പാടുമ്പോഴും അതെന്റെ അടുത്തേക്ക് അടുത്തേക്ക് വന്നു.... എനിക്കാണെങ്കിൽ ആരാന്നോ, എന്താന്നോ ഒന്നും കാണാൻ വയ്യ....!!!! ഞാൻ നെഞ്ചിടിപ്പോടെ ഇരുളിൽ ആ ശബ്ദത്തിന്റെ ഉടമയെ തിരഞ്ഞു..... എന്റെ മുന്നിൽ നിന്നാണ് ആരോ പാടുന്നത്....പക്ഷേ ആര്......???? "നീ എങ്ങു പോകിലും.... അകലേക്ക് മായിലും....... എൻ ആശകൾതൻ മണ് തോണിയുമായ് തുഴഞ്ഞരികെ ഞാൻ വരാം.........." ആദ്യത്തെ അനുപല്ലവി കഴിഞ്ഞതും പെട്ടന്ന് മ്യൂസിക് നിന്നു... എങ്ങും നിശബ്ദത പരന്നു.... *എന്റെ നെഞ്ചാക്കെ നീയല്ലേ......... ഈ വരി പാടി തുടങ്ങിയതും സ്റ്റേജിലെ മുഴുവൻ ലൈറ്സും ഒറ്റയടിക്ക് തെളിഞ്ഞു... മുന്നിൽ മൈക്ക് പിടിച്ച് പാടുന്ന ആളെ വ്യക്തമായതും ഞാൻ ആശ്ചര്യത്തോടെ രണ്ട് കൈ കൊണ്ടും വാ പൊത്തിപ്പിടിച്ചു.... ഞൊടിയിടയിൽ കൂക്കി വിളിയും വിസിലടിയും ആരവങ്ങളും ഹാളിൽ ഉയർന്നു... എന്റെ ഉന്മാദം നീയല്ലേ........ നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ്... ആരാധികേ..... ~~~~~~~~~~~~ ഞാനാണ് പാടുന്നതെന്ന് അവള് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലന്ന് അവളുടെ റീയാക്ഷൻ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി....

ഇത്രയും പാടി മുഴുമിച്ഛ് ഞാൻ അവൾക്ക് നേരെ രണ്ട് കയ്യും നിവർത്തിയതും അവള് സന്തോഷത്തോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു എന്നെ നോക്കി ചിരിച്ചു..... അപ്പഴേക്കും കൂകി വിളിയും വിസിലും കൂടി....അവളെ ചേർത്ത നിർത്തി കവിളിൽ അമർത്തി ഉമ്മ കൊടുത്തതും അവള് കവിളിൽ കൈ വെച്ച് വാ തുറന്ന് ചുറ്റും ചടപ്പോടെ നോക്കി, പിന്നെ എന്നെ നോക്കി മുഖം കൂർപ്പിച്ഛ് തലയാട്ടി ചിരിച്ചു.... അങ്ങനെ അല്ലറ ചില്ലറ കലാപരിപാടികളും ആഘോഷങ്ങളുമൊക്കെയായി പാർട്ടി അവസാനിച്ചു.... നന്തനേയും മീനുനേയും ഹോട്ടലിൽ സെറ്റ് ചെയ്ത റൂമിൽ സപ്രൈസ് നെറ്റ്ന് പറഞ്ഞ് വിട്ട് രാവിലെ വീട്ടിലേക്ക് പൊന്നോളാൻ പറഞ്ഞ് ഞങ്ങളെല്ലാരും പിരിഞ്ഞു.... നിമ്മിയും അപ്പുവും അപ്പൂന്റെ വീട്ടിലേക്ക് പോയി... അവള് കുറേയായി എവിടെ തന്നെയാണ്.... എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോ പാതിരാത്രി കഴിഞ്ഞിരുന്നു.... അമ്മയും അച്ഛമ്മയും നല്ല ഉറക്കത്തിൽ ആയിരിക്കും ന്ന് അറിയാവുന്നതോണ്ട് ഡോർ തുറന്ന് പയ്യെ പരസ്പരം ഗുഡ് നെറ്റ് പറഞ്ഞ് ഞങ്ങളെല്ലാരും അവരവരുടെ റൂമിലേക്ക് കയറി..... ~~~~~~~~~~

പാർട്ടിയൊക്കെ കഴിഞ്ഞപ്പോ തന്നെ ഞാനാകെ മുഷിഞ്ഞു നാറിയിരുന്നു.... കേക്ക് കഴിച്ചത് മക്കളാണെങ്കിലും പകുതി മുക്കാലും എന്റെ ദേഹത്തും സാരിയിലും മുടിയിലും എല്ലാം ആകിട്ടുണ്ട്..... കയ്യും ദേഹവുമൊക്കെ ഒരു പോലെ ഒട്ടുന്നു.... പോകുന്ന വരേ കല്ലുവും നാണിയും എന്റെ തലയിലെ മുല്ലപ്പൂവിൽ കളിയായിരുന്നു.... ഇതുപോലെ എന്തായാലും കിടക്കാൻ പറ്റില്ല..... സിദ്ധു ഫ്രഷാവാൻ കയറിയ നേരം ഓർണമെന്റ്‌സൊക്കെ വേഗം അഴിച്ചു വെച്ഛ് അവൻ ഇറങ്ങിയതും ഞാൻ ഫ്രഷാവാൻ കയറി....മുടി വരേ കേക്ക് മണത്തതും ഞാൻ മൊത്തത്തിൽ നല്ലോണം കുളിച്ചു..... ഹോ എന്തൊരു സുഖം....!!!!

ഉടുത്ത സാരിയുടെ പ്ലീറ്റ് പിൻ ചെയ്യാതെ മൊത്തത്തിൽ ചുരുട്ടി ഷോള്ഡറിലേക്ക് കയറ്റി മുന്താണി മുഴുവൻ എളിയിലേക്ക് തിരുകി മുടിയിലെ ടവൽ അഴിച്ചു കണ്ണാടിയുടെ മുന്നിലേക്ക് നടന്ന്... മുടി മുഴുവനായി ഒരു സൈഡിലേക്ക് ഇട്ട് തോർത്തുമ്പഴാണ് സിദ്ധുന്റെ കൈക്കൾ എന്റെ അരക്കെട്ടിലൂടെ വരിഞ്ഞു മുറുക്കി അവനോട് ചേർത്ത് നിർത്തിയത്.... പെട്ടെന്ന് ഒന്ന് ഞെട്ടി പിടഞ്ഞെങ്കിലും ഒരു ചിരിയോടെ ഞാൻ കണ്ണാടിയിലേക്ക് നോക്കി.... എന്റെ തോളിലേക്ക് താടി കയറ്റി വെച്ച് സിദ്ധു എന്നെ നോക്കി സൈറ്റ് അടിച്ചു.... കഴുത്തിൽ പറ്റി കിടക്കുന്ന നനുത്ത വെള്ള തുള്ളിക്കളെ അവൻ ചുണ്ടുകൾ കൊണ്ട് സ്വന്തമാകുമ്പോ എന്നിലെ ഹൃദയടിപ്പ് കുതിച്ചുയരുന്നത് ഞാൻ അറിഞ്ഞു.... തണുത്ത കഴുത്തിലും ഷോള്ഡറിലും അവന്റെ ചുടു നിശ്വാസം തട്ടിയതും അവിടെ പൊള്ളലേറ്റ പോലെ ഉരുക്കി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story