🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 176

ennennum ente mathram

രചന: അനു

എന്റെ വലംകൈവിരൽ അവന്റെ പിൻകഴുത്തിൽ ശക്തമായി കോർത്തു, എന്റെ ഇടം കൈ പിടിയിൽ അവന്റെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി പൊട്ടിയടർന്നു... എന്നിലേക്ക് ആളിപടരാൻ തടസ്സമായ മേലാടക്കളെ കവർന്നെടുത്ത്, കഴുത്തിൽ നിന്ന് നഗ്നമായ മാറിടുക്കിലേക്ക് സിദ്ധുന്റെ മുഖം പൂഴ്ന്നതും അടിവയറ്റിൽ നിന്നൊരു പിടച്ചിൽ മേലോട്ട് പുളഞ്ഞ് കയറി... മാറിൽ നോവോടെ ആഴത്തിൽ പതിഞ്ഞ പല്ലുകൾക്കും ചുണ്ടുകൾക്കും കൂട്ടായി അവന്റെ താടിയും മീശയും അവിടെയാക്കേ തഴുകി തലോടിയതും മേലാക്കെ കോരിതരിത്തു.... ~~~~~~~~~~~~ അവളുടെ നഗ്നമായ മാറിൽ വിയർപ്പൊട്ടി കിടക്കുന്നു താലിയെ കടിച്ചെടുത്ത് സൈഡിലേക്ക് കുടഞ്ഞെറിയുമ്പോ എന്നിൽ നിറഞ്ഞത് അഹങ്കാരമായിരുന്നു... എന്നേക്കാൾ അവളോടൊട്ടി, മാറിടുക്കിലെ വിയർപ്പിൽ കുതിർന്ന്, ദിനവും എന്നെ നോക്കി കളിയാക്കിയ താലിയോടുള്ള എന്റെ പ്രതികാരം.... അവളിൽ പൊടിയുന്ന നനുത്ത വിയർപ്പിൽ പോലും ഒട്ടി ചേരേണ്ടത് ഞാൻ മാത്രമാവണമെന്ന സ്വാർത്ഥത.....!!!!!

വിയർപ്പ് പൊടിഞ്ഞ് ഒരു വെൺശില തിളങ്ങുന്ന അവളുടെ ആലില വയറിലേക്കും അതിൽ ചുറ്റി കിടക്കുന്ന സ്വർണ നാഗത്തേയും വിരലുകൾ കൊണ്ട് തഴുകി തലോടുബോ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ പിടഞ്ഞ് അനൂന്റെ വയർ ഉള്ളിലേക്ക് പതിഞ്ഞു പോയിരുന്നു.... മാറിടുക്കിലൂടെ പയ്യെ ചുണ്ടുകൾ അവളുടെ ആണി വയറിലേക്ക് ഊർന്നിറങ്ങവേ അനൂന്റെ വലം കൈ എന്റെ പിൻ കഴുത്തിലെ മുടിയിൽ ബലമായി കോർത്തു..... ഇടം കൈ അവളുടെ ആലില വയറിൽ തഴുകി തലോടുന്ന കൈയിൽ തടയും വിധം മുറുക്കി.... അവളുടെ ഇരു കൈകളും കോർത്ത് പിടിച്ഛ് സൈഡിലേക്ക് വകഞ്ഞുമാറ്റി നാഭിച്ചുഴിയിലേക്ക് ചുണ്ട് ചേർക്കുമ്പോ അവളൊരു വില്ല് പോലെ വളഞ്ഞ് പൊങ്ങി.... കൈകൾ കുതറി പിടഞ്ഞതും ഞാൻ ഒന്നൂടെ മുറുക്കി ബെഡിലേക്ക് അമർത്തി പിടിച്ചു.... നാഭിച്ചുഴിയിലേക്ക് ചുണ്ട് പൂഴ്ത്തി, മൂക്കുരത്തി സൈഡിൽ ചെറു നോവിൽ കടിക്കുമ്പോ അവളിൽ നിന്നുയർന്ന ശീൽക്കാര ശബ്ദം എന്നെ മത്ത് പിടിപ്പിച്ചു.... കൈക്കളാൽ അവളുടെ അരക്കെട്ടിനെ വരിഞ്ഞ് മുറുക്കി പിടിച്ഛ് നേവലിന് തൊട്ട് മുകളിൽ കിടക്കുന്ന ഹിപ്പ് ചെയ്‌നിലെ കറുത്ത മുത്തിൽ അമർത്തി ചുംബിക്കുമ്പോ അനൂന്റെ കൈക്കൾ എന്റെ ഇരു ഷോള്ഡറിലും പുറത്തുമായി അള്ളി പിടിച്ചു...

കാലുകൾ പരസ്പരം കെട്ടിപ്പിണഞ്ഞു പഞ്ഞിയേക്കാൾ നിർമ്മലമായ അവളുടെ വയറിൽ ചുണ്ടുകൾ ഇഴഞ്ഞ് നീങ്ങുമ്പോ അവളുടെ കൈനഖങ്ങൾ എന്റെ പുറം മേനിയിൽ ആഴത്തിൽ പോറി, മുടിയിഴകളിൽ വേദനയോടെ മുറുകി..... വീണ്ടും സ്വാർത്ഥത നുരഞ്ഞ് പൊങ്ങിയ വേളയിൽ അവളുടെ ഒതുങ്ങിയ വടിവൊത്ത അരക്കെട്ടിൽ ചുറ്റി പിടഞ്ഞ് കിടക്കുന്ന ഹിപ്പ് ചെയ്‌നെ ഞാൻ നാവാൽ ചുഴറ്റി വലിച്ഛ് പൊട്ടിച്ചു..... അവളുടെ നഗ്നമേനിയിൽ മുഴുവൻ ഞാൻ ചുംബനങ്ങളാൽ നിറച്ചു... എന്റെ ചുംബനങ്ങളിൽ കിതയ്ച്ചും ഉമിനീരിലും കുളിച്ചും ഞങ്ങൾ ഇരുവരുടേയും വിയർപ്പിൽ കുതിർന്നും ശരീരങ്ങൾ ഒന്നായി അലിഞ്ഞു.... രാത്രിയുടെ യാമത്തിൽ അവളിലെ സ്ത്രീത്വത്തിലേക്ക് ആഴത്തിൽ ഇഴുകി ചേരുമ്പോ ശീൽക്കാര ശബ്‌ദത്തിന് പോലും ഇടനൽക്കാതെ അവളുടെ ചുണ്ടുകളെ ഞാൻ ബന്ധിച്ചിരുന്നു.... എന്റെ ചൂടിനാൽ അവളുടെ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങളേക്കാൾ അവൾ എന്റെ ചുംബനങ്ങളിൽ നനഞ്ഞ് കുതിർന്നു.... അവളുടെ നഗ്നമായ ശരീരത്തിലെ ഓരോ അണുവിലും ഞാൻ മാത്രം നിറഞ്ഞു... എന്റെ നിശ്വാസം.... എന്റെ ചുംബനങ്ങൾ.... എന്റെ ഉമിനീർ... എന്റെ വിയർപ്പ്.... അങ്ങനെ എല്ലാമെല്ലാം എന്റേത് മാത്രം.....

തളർച്ചയോടെ അവളുടെ മാറിൽ തല ചായ്ക്കുമ്പോ എന്റെ ഉള്ളം അവളോടായ് മന്ത്രിച്ചു..... * നിന്നോടെനിക്ക് പ്രണയമല്ല രാധൂ.... ഭ്രാന്താണ്..... നിന്നിൽ പൊടിയുന്ന നനുത്ത വിയർപ്പ് കണങ്ങളോട് പോലും എനിക്ക് ദേഷ്യമാണ്, എന്നേക്കാൾ നിന്നോട് ചേരുന്ന എന്തിനോടും എനിക്ക് പകയാണ്, സ്വാർത്ഥതയാണ്.... നിന്നിൽ ഞാൻ,,,, ഞാൻ മാത്രം നിറയുന്ന നിമിഷമാണ് ഞാൻ പൂര്ണമാവുന്നത്....!!!! എന്നെ പൂർണനാക്കാൻ നിനക്കേ സാധിക്കൂ..!!!!* ~~~~~~~~~~~~ റൂമിലെ ഗ്ലാസ് വിൻഡോയിലൂടെ റൂമിലേക്ക് അരിച്ചിറങ്ങിയ സൂര്യ പ്രകാശം കണ്ണിലേക്ക് അടിച്ചതും നെറ്റി ഞുളിച്ഛ് കൈകൊണ്ട് തിരുമ്മി മുഷിച്ചിലോടെ ഞാൻ കണ്ണ് തുറന്നു..... റൂമിലെ വെളിച്ചം കണ്ട് ബെഡിലെ ഹെഡ് ബോർഡിനോട് ചേർന്നുള്ള ഡിജിറ്റൽ ക്ലോക്കിലേക്ക് നോക്കിയ ഞാൻ അന്തം വിട്ടു പോയി.... ദൈവമേ ഏഴ് മണിയോ....???? ന്റെ കൃഷ്ണാ.... തലയിൽ കൈവെച്ഛ് പയ്യെ വിളിച്ഛ് എണീക്കാൻ ഉയർന്നപ്പഴാണ് എന്റെ മാറിൽ കമിഴ്ന്ന് കിടന്ന് കെട്ടിപ്പിടിച്ഛ് തല ചായ്ച്ഛ് ഉറങ്ങുന്ന സിദ്ധുനെ കണ്ടത്..... സിദ്ധു എന്നെ അവനോട് ചേർത്ത് വയറിൽ ചുറ്റിപ്പിടിച്ഛ കയ്യെടുത്ത് പയ്യെ മാറ്റി, അവനെ ഉണർത്താതെ സൈഡിലേക്ക് നിരങ്ങി നീങ്ങി കിടന്നു... ഹാവൂ എണീറ്റില്ല...!!!! ബെഡിന് താഴെ വീണ് കിടന്ന സാരിയെടുത്ത് ചുറ്റി പുതച്ഛ് എണീറ്റ് വേഗം ബാത്റൂമിലേക്ക് ഓടി....

ഷവർ ഓണ് ചെയ്ത് ചുവട്ടിലേക്ക് നിൽക്കുമ്പോ, തണുത്ത വെള്ളം തലയിലൂടെ അരിച്ചിറങ്ങി ദേഹത്തേക്ക് ഒഴുകിയതും എവിടെയൊക്കെയോ നീറി... ചെറിയ നോവും പുകച്ചിലുമൊക്കെ ശരീരത്തിൽ അങ്ങിങ്ങായി തോന്നിയെങ്കിലും ചുണ്ടിൽ നിറഞ്ഞ ചിരി മൊട്ടിട്ടു.... കഴിഞ്ഞ രാത്രിയുടെ സുന്ദര നിമിഷങ്ങളുടെ ബാക്കിപത്രങ്ങൾ.... ഓർക്കുംതോറും നാണത്താൽ മുഖം കുനിഞ്ഞു.... കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് ഞാനെന്റെ ചിരി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.... നിറഞ്ഞ ചിരിയോടെ ഷവറിന്റെ ചോട്ടിൽ കണ്ണടയ്ച്ഛ് ഞാൻ നിന്നു.... വീണ്ടും വീണ്ടും മനസ്സ് രാത്രിയുടെ യാമങ്ങളിലേക്ക് ഓടിച്ചെന്നു.... അവന്റെ ചുട് നിശ്വാസങ്ങളിൽ പൊളളി പിടഞ്ഞത്, ചുംബനങ്ങളിൽ വിറച്ചത്, നോവിൽ കിതച്ചത്.... ഓർമയിൽ പോലും ഹൃദയമിടിപ്പേറുന്നു, ശ്വാസം വിങ്ങുന്നു, ഉള്ളിൽ നിന്ന് എന്തോ പുളഞ്ഞ് കയറിയതും ഞാൻ ഇരു കയ്യോണ്ടും വയറിൽ അമർത്തി കെട്ടിപ്പിടിച്ചു..... അപ്പഴാണ് ഹിപ് ചെയ്‌നെ കുറിച്ഛ് ഓര്മവന്നത്.... കണ്ണ് തുറന്ന് നോക്കെ ഇല്ലെന്ന് കണ്ട് ഞാൻ ഓർമ്മകളിൽ പരത്തി....

സിദ്ധു നാവാൽ ചുഴറ്റി മുറുക്കി പൊട്ടിച്ചത് ഓർക്കെ തൊണ്ടയാക്കേ വറ്റി വരണ്ടു.... കിതപ്പോടെ ഞാൻ ഷവർ ഓഫാക്കി ഡ്രസ് ചേഞ്ച്‌ ചെയ്ത് പുറത്തിറങ്ങി.. ബെഡിൽ ഞാൻ എടുത്ത് വെച്ഛ് കൊടുത്ത് പോയ പില്ലോ കെട്ടിപ്പിടിച്ഛ് തല ചായ്ച്ഛ് കിടക്കുന്ന സിദ്ധുനെ നോക്കി.... സിദ്ധു ഓഫീസിൽ പോയിട്ട് ഹിപ് ചെയിൻ തപ്പിയെടുക്കാം.... തല തുവർത്തി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു..... മുടി വിടർത്തിയിട്ട്, കണ്ണെഴുതി, പൊട്ട് തൊട്ട്, സിന്ദൂരം ചാർത്തി ഞാൻ സിദ്ധുന്റെ അരിക്കിൽ വന്നിരുന്ന് അവന്റെ മുഖത്തേക്ക് നോക്കി.... ഹോ,,, കിടക്കുന്ന കിടപ്പ് കണ്ടാ ഇന്നലെ രാത്രി ഉള്ള വിക്രസ്സ് മുഴുവൻ കാണിച്ഛ് കൂട്ടിയ ആളാന്ന് ആരെങ്കിലും പറയോ....??? കോന്തൻ കണാരൻ😘....!!!!! നിറഞ്ഞ ചിരിയോടെ പയ്യെ പറഞ്ഞ് കവിളിൽ അവൻപ്പോലുമറിയാതെ ഞാൻ ചുംബിച്ചു..... "താങ്ക്സ്...!!!" അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി നാണത്തോടെ ഞാൻ പറഞ്ഞു.... എന്തിന് പറഞ്ഞു ന്ന് ചോദിച്ചാൽ,,,,, അറിയില്ലാ... പറയണം ന്ന് തോന്നി...!!!! നേടുവീർപ്പോടെ മനസ്സിൽ പറഞ്ഞ് ഞാൻ താഴേക്കിറങ്ങി...

കിച്ചണിൽ അമ്മയും ദേവുവും ഏട്ടത്തിയും പതിവ് പോലെ പ്രസെന്റായിരുന്നു..... എല്ലാർക്കും ഗുഡ് മോർണിംഗ് പറഞ്ഞ് ദേവൂന് ഒരുമ്മ കൊടുത്ത് ഞാനും കൂട്ടത്തിൽ കൂടി... രാവിലേയ്ക്കുള്ളതൊക്കെയായി ന്ന് ഏട്ടത്തി പറഞ്ഞതും ഞാൻ ഉച്ചത്തേക്കുള്ള പച്ചക്കറി ഫ്രൈഡ്‌ജിൽ നിന്നെടുത്ത് കഴുകി അരിയാൻ തുടങ്ങി... ഇന്നലത്തെ റൂമിലൂടെ ഓടി ടോം ആൻഡ് ജെറി കളിച്ചതും മൈ ബോസ് ഫിലിമിൽ മമ്ത ദിലീപ്പേട്ടനോട്‌ പറഞ്ഞ പോലെ if you touch me, i will kill you ന്ന് പറഞ്ഞതും മറ്റും ഓർത്ത് ചുണ്ടിൽ നിറഞ്ഞ ചിരിയാൽ നെറ്റിയിൽ കൈ മുട്ടിച്ഛ് ഞാൻ ചുറ്റും നോക്കി.... ദൈവമേ,,,,,,തീർന്നു......!!!!! ദേ നിക്കുണൂ എന്റെ പുന്നാര നാത്തൂൻ...... എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.....!!! നിൽപ്പ് കണ്ടാൽ അറിയാ ആ ജന്തു കുറേ നേരയിട്ട് എന്നെ തന്നെ വീക്ഷിച്ചോണ്ടിരിക്കാ ന്ന്... ഞാൻ വേഗം പച്ചക്കറി അറിയുന്നതിൽ ശ്രദ്ധിച്ചു...... ആമി പതിയെ നടന്ന് വന്ന് എന്റെ അടുത്ത് കിച്ചണ് സ്ലാബിൽ കയറി ഇരുന്ന് കറിയ്ക്കായി ഞാൻ കഴുകി നുറുക്കി വെച്ച വെള്ളരി കഷ്ണം ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി....

"എന്താ മോളേ അനു.... രാധേ..... രാവിലെ തന്നെ ഒരു കള്ള ചിരി......????" എന്റെ മുഖത്തേക്ക് നോക്കി എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് അവള് ചോദിച്ചത് കേട്ട് ഞാൻ മുഖമുയർത്തി അവളെ നോക്കി.... " ഞാൻ ചിരിച്ചൊന്നുംല്ല മോളേ,,, ആമീ...... പച്ചക്കറി അരിയുന്നതിൽ ഇപ്പൊ ചിരിക്കാൻ എന്താള്ളേ.....???" അവള് വായിലേക്ക് ഇട്ടാൻ ഒരുങ്ങിയ വെള്ളരി കഷ്ണം പിടിച്ഛ് വാങ്ങി ബൗളിലേക്ക് തന്നെ ഇട്ട് കളിയായി ഞാൻ ചോദിച്ചു... "അത് തന്നാ എനിക്ക് ചിന്തിച്ചത്...??? പച്ചക്കറി അരിയുന്നതിൽ കാര്യമായിട്ട് ചിരിക്കാൻ ഒന്നുല്ല.... പക്ഷേ മോള് എന്തോ കാര്യമായി ആലോചിച്ചാണ് ചിരിച്ചത്... അത് എന്താന്നാ ഞാൻ ചോദിച്ചത്.....??" ഓഹ്... പെണ്ണ് തുടങ്ങി കുത്തി കുത്തി ഓരോന്ന് ചോദിച്ഛ് ഇൻവെസ്റ്റിഗേഷൻ..!! ഇവൾക്ക് വല്ല പൊലീസിലോ മറ്റോ ചേർന്നൂടായിരുന്നോ...??? "എന്റെ പൊന്ന് പെണ്ണേ... ഞാൻ എന്തോ ആലോചിച്ച് ചിരിച്ഛ് പോയതാ, സമ്മതിച്ചു.... പോരേ...???" അവളെ പറഞ്ഞയക്കാനും ഇനി ചോദിക്കാത്തിരിക്കാനും ഞാൻ തൊഴുത്തു പറഞ്ഞൂ... "ആഹ്,,, അങ്ങനെ വഴിയ്ക്ക് വാ... അപ്പോ പറ,,, എന്താ ഇത്ര കാര്യമായി ആലോചിച്ഛ് ചിരിക്കാൻ ഉണ്ടായത്..?? ഏഹ്ഹ്ഹ്...???" ഇവളെ ഞാൻ.... !!!! "നീ ഒന്ന് പോയേ കൊച്ചേ.... എനിക്ക് നൂറു കൂട്ടം പണിയുണ്ട്.... "

"അങ്ങനെ വിഷയം മറ്റൊന്നും വേണ്ടാ... എന്തിനാ ചിരിച്ചതെന്ന് പറയാതെ ഞാൻ പോവൂല്ലാ..!!" ദൈവമേ,,, ഏത് നേരത്തണാവോ ചിരിക്കാൻ തോന്നിയത്... ആമിയാണെങ്കിൽ പോകുന്നുംല്ലാ... "എന്റെ പൊന്നാമീ.... ഞാൻ എന്തോ ആലോചിച്ചു ചിരിച്ചു പോയതാ....." "ആഹ്.... അത് എന്താന്നാ ഞാൻ ചോദിച്ചത്....???" ന്റെ കൃഷ്ണാ ഈ പെണ്ണ് പിടിവിടുന്ന ലക്ഷണം ഇല്ലല്ലോ.... എന്നെ കൊണ്ടേ പോവുന്നാ തോന്നുന്നത്....!!!! ഞാൻ കുറേ എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിച്ചെങ്കിലും ആമി തിരിച്ചും മറിച്ചും ഗുണിച്ചും ഹരിച്ചും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.... "നീയൊന്ന് പോയേ ആമി....!!!!" സഹികെട്ട് ഞാൻ പറഞ്ഞതും അവള് എന്റെ കയ്യിൽ നിന്ന് കത്തി പിടിച്ച് വാങ്ങി അവിടെ വെച്ച് എന്നെ പിടിച്ച് വലിച്ഛ് ഹാളിലെ സോഫയിൽ കൊണ്ടിരുത്തി... "നീയെന്താ ആമി ഈ കാണിക്കുന്നത്....???" എണീറ്റ് പോകാൻ സമ്മതിക്കാതെ എന്റെ രണ്ട് കയ്യും പിടിച്ഛ് വെച്ച അവളെ നോക്കി ഞാൻ അല്പം ദേഷ്യത്തോടെ ചോദിച്ചു... "നീ ചിരിച്ചതിന്റെ കാരണം പറയാതെ നിന്നെ ഇവിടുന്ന് വിട്ടുന്ന പ്രശ്നമില്ല...!!!!

അങ്ങനെ വെറുതേ എന്തോ ആലോചിച്ഛ് ഉണ്ടായ ചിരിയല്ലത്,,, വേഗം പറഞ്ഞോ,,, എന്തിനാ ആമിന്റെ രാധു ചിരിച്ചേ....???" കള്ള നേട്ടത്തോടെ ആമി ചോദിച്ചത് കേട്ട് ഒരുനെടുവീർപ്പോടെ ഞാനവളെ നോക്കി... "ഞാൻ പറഞ്ഞില്ലേ ആമീ,,,,, ഒന്നുല്ല....!!!" ഇത്രയും പറഞ്ഞു ഞാൻ കൈ കെട്ടി സോഫയിൽ ചാരി ഇരുന്നു.... അവളും അത് പോലെ സോഫയിൽ കൈകെട്ടി ചാരിയിരുന്ന് ഒറ്റ പുരികം പൊക്കി രൂക്ഷമായി എന്നെ നോക്കി.... "അപ്പോ നിനക്ക് പറയാൻ ഉദ്ദേശ്യം ഇല്ല.... ല്ലേ......???" "അയ്യോ,,,, അതിന് പറയാൻ ഒന്നുല്ല പോത്തെ...!!!!" അവളെ നോക്കി ദയനീയമായി ഞാൻ പറഞ്ഞത് കേട്ട് അവളെന്റെ നേരെ കയ്യുയർത്തി... "മ്മ്മ്.... ഒന്നും പറയണ്ട... പറയാൻ എന്തെങ്കിലും ഉണ്ടോന്ന് ഞാൻ കുട്ടനോട് ചോദിച്ചോളാം... നിനക്കല്ലേ പറയാൻ മടിയുള്ളൂ..... ഞാൻ ചോദിച്ചാ അവൻ പറയും..... പറഞ്ഞു തീർന്നില്ല അവൻ ദേ വരുന്നൂ.....!!!" കോണിയിറങ്ങി വരുന്ന സിദ്ധു നെ നോക്കി ആവേശത്തോടെ പറഞ്ഞ് ആമി എണീറ്റ് നിന്നു...

പകാ എക്സിക്യൂട്ടീവ് ലുക്കിൽ കോണി ചാടി കുലുങ്ങിയിറങ്ങി വരുന്ന സിദ്ധു കണ്ണെടുക്കാതെ നോക്കുന്നതിനിടയിൽ ആമി അവന്റെ അടുത്തേക്ക് നടന്ന് നീങ്ങിയത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല... സിദ്ധു കോണിയിറങ്ങി താഴെയെത്തിയതും അവന്റെ അടുത്ത് നിൽക്കുന്ന ആമിയെ കണ്ട് ഞാൻ ഞെട്ടി.... അയ്യോ.... ആമിയെങ്ങാനും ഞാൻ ചിരിച്ചത് സിദ്ധുനോട് പറഞ്ഞാൽ തീർന്നു...!!! ന്റെ കൃഷ്ണാ രണ്ടാളും ഒരു ടീമാ,,, ആമി ചോദിച്ചാ സിദ്ധു ചിലപ്പോ പറഞ്ഞ് കൊടുത്തൂന്നും വരും... ന്റെ കൃഷ്ണാ.... ഞാൻ വേഗം സോഫയിൽ നിന്ന് എണീറ്റ് ആമിയുടെ പുറക്കെ ഓടി... " ആഹ്... കുട്ടാ.... എനിക്കൊരു കാര്യം ചോദിക്കാനുണ്ട്....???" ~~~~~~~~~~ കോണിയിറങ്ങി ആമിയുടെ മുന്നിലേക്കാണ് നിന്നത്... അവള് കാര്യമായി ചോദിച്ച ചോദ്യം കേട്ട് ഞാൻ അവളെ സംശയത്തോടെ നോക്കി "നിനക്ക് അനുവാദമൊക്കെ വേണോടാ Go ahead....????" ഞാൻ പറഞ്ഞ് തീർന്നതും ആമി എന്റെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി നിന്നു... "അത്.... അത്ണ്ടല്ലോ കുട്ടാ ഇന്ന് രാവി....." "ഒന്നുല്ല......!!!"

ആമി പറഞ്ഞു തുടങ്ങുന്നതിന് മുന്നേ ഞങ്ങൾക്കിടയിലേക്ക് കയറി നിന്ന് അനു പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി.... അവള് ദയനീയമായി ആമിയുടെ ചെവിയിൽ എന്തൊക്കെയോ സ്വകാര്യമായി പറയുന്നുണ്ട്.... ആമി സമ്മതിക്കാതെ വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങിയതും അവള് കുറേ പ്ലീസും മറ്റും പറഞ്ഞ് ആമിയുടെ കയ്യിൽ പിടിച്ഛ് പ്രോമിസ് ചെയ്തു... ഇതൊക്കെ കണ്ടും കേട്ടും ഒന്നും മനസ്സിലാവാതെ ഞാൻ ഇടയിൽ നിന്നു... സംതിങ് ഫിഷി.....!!!!! "ഹലോ,,,, എന്താ...... രണ്ടാളും കൂടി ഒരു സ്വകാര്യവും, പ്രോമിസുമൊക്കെ...?? ഏഹ്ഹ്...??? നീ എന്താ ആമി ചോദിക്കാൻ തുടങ്ങിയത്.....???" "ഒന്നുല്ല..ല്ലേ....??" അനു ആമിയുടെ മുഖത്ത് നോക്കി വെപ്രാളത്തോടെ ചോദിച്ചു... അനൂനെയൊന്ന് നോക്കി മൂളി ആമി എന്റെ നേരെ തിരിഞ്ഞു "മ്മ്മ്...ആഹ്,,, ഒന്നുല്ല കുട്ടാ.... പ്രോബ്ലം സോൾവ്ഡ്....." ആമി നിസ്സാരമായി തോൾ കുലുക്കി പറഞ്ഞു.... "ആർ യൂ ഷുവർ...????" ഞാൻ സംശയത്തോടെ ആമിയെ നോക്കി വീണ്ടും ചോദിച്ചു....

"യാ മോൻ.... നീ വാ പ്രാതൽ കഴിക്കാ..!!!" "ആഹ്...വരാ....!!!" മുന്നോട്ട് നടന്ന് പോകുന്ന ആമിയെ നോക്കി ഞാൻ പറഞ്ഞു.... ഇടംകണ്ണിട്ട് അനൂനെ നോക്കേ അവള് ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ഛ് ശ്വാസം വിട്ടുന്നത് കണ്ട് എനിക്ക് സംശയമേറി.... എന്തോ രണ്ടാൾക്കും ഇടയിൽ ഉണ്ട്.... ആമി പോയതിന്റെ പുറക്കേ എന്നെ മറികടന്ന് പോകാൻ അനു ഒരുങ്ങിയതും ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് സൈഡിലേക്ക് ചേർത്ത് പിടിച്ചത്.... ഞെട്ടലോടെ ചുറ്റും പരക്കം പായുന്ന അവളുടെ കണ്ണിലെ വെപ്രളം ഞാൻ നോക്കി നിന്നെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കിയതേയില്ല..... കുതറി മാറാനും കൈ വിട്ടീക്കാനും ശ്രമിക്കുന്ന അവളെ ഞാൻ ഒന്നൂടെ ചേർത്ത് നിർത്തി... "സിദ്ധു.... വിട്ട്...... അമ്മയും ദേവുവും ഏട്ടത്തിയുമൊക്കെ കാണുംട്ടോ.... വിട്ട്......???" ചുറ്റും വെപ്രാളത്തോടെ നോക്കി അനു പറഞ്ഞു... "ആമി എന്താ ചോദിക്കാൻ നോക്കിയത്....??? അത് പറ...???" ഞാൻ ചോദിച്ച ചോദ്യം കേട്ട് അവളൊന്ന് ഉഴറി.... "അത്...... അതൊന്നുല്ല...!!!!!" എന്റെ മുഖത്ത് നോക്കാതെ അനു പറഞ്ഞു.... "അത് വെറുതെ,,,,,,, എന്തോണ്ട്....???? കേൾക്കാതെ ഞാൻ വിട്ടൂല്ല, പറയാതെ നീയും പോവില്ല....!!!! ഏട്ടത്തിയും അമ്മയും അച്ഛമ്മയും ബാക്കി എല്ലാരും വരുമ്പോ നമ്മുക്ക് ഇവിടെ ഇങ്ങനെ നിൽക്കാ.... അങ്ങനെ...???"

അവളെ പിടിച്ഛ് എനിക്ക് അഭിമുഖമായി നിർത്തി ഞാൻ പറഞ്ഞു... "തമാശ കളിക്കല്ലേ സിദ്ധു,,,,,, പ്ലീസ്..... വിട്ട്..... ഞാൻ പറഞ്ഞില്ലേ ഒന്നുല്ല......!!!!!" എന്റെ മുഖത്തെക്ക് നോക്കാതെ ചുറ്റും നോക്കി പതർച്ചയോടെ അവൾ പറഞ്ഞു.... "എന്റെ മുഖത്ത് നോക്കി പറ ഒന്നുല്ല ന്ന്.... അപ്പോ വിട്ടാം.....!!!!" കുസൃതിയോടെ ഞാൻ പറഞ്ഞത് കേട്ട് ദയനീയമായി ചുറ്റും നോക്കി.... "സിദ്ധു പ്ലീസ് വിട്ട്,,, ഒന്നുല്ല ഞാൻ പറഞ്ഞില്ലേ...???" "ഹ,,,, ഒന്നുല്ല ന്ന് ഞാൻ വിശ്വസിച്ഛ് രാധൂ, പക്ഷേ നീ എന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ വിട്ടൂല്ല....!!!" എന്റെ നെഞ്ചിൽ കൈ വെച്ഛ് കുതറി മാറാൻ ശ്രമിച്ഛ് വെപ്രാളപ്പെടുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി... ചുറ്റും പരക്കം പായുന്ന അവളുടെ കരിനീലമിഴിക്കൾ ദയനീയത നിഴലിച്ചു..... ഞാൻ വിട്ടില്ല ന്ന് കണ്ടതും അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... "സിദ്ധേട്ടാ പ്ലീസ് ഞാൻ പൊക്കോട്ടെ..... വിട്ട്.... പ്ലീസ്.....!!!!!" യാചിക്കുന്ന പോലെ അവള് എനിക്ക് മുഖം തരാതെ പറയുന്നത് കേട്ടപ്പോ വിട്ടാതിരിക്കാൻ തോന്നിയില്ല..... എന്റെ കൈ പതുക്കെയൊന്ന് അയഞ്ഞതും വേഗത്തിൽ തട്ടി മാറ്റി കിച്ചണ് ലക്ഷ്യമാക്കി നടക്കുന്ന അവളെ നിറഞ്ഞ ചിരിയോടെ ഞാൻ നോക്കി നിന്നു.... കിച്ചണിലേക്ക് കയറുന്നതിന് തൊട്ട് മുന്നേ ഡോറിൽ പിടിച്ഛ് നിന്ന് അവളെന്നെ തിരിഞ്ഞ് നോക്കി....

ആയിരം നക്ഷത്രങ്ങൾ ഒരുമിച്ച് പൂത്ത തിളക്കമുണ്ടായിരുന്നു അവളുടെ കരിനീലമിഴിക്കൾ, നാണത്തിന്റെ ചുവപ്പ് രാശിയണിഞ്ഞ് അവളുടെ കവിളിണകൾ തുടുത്തു.... അവളുടെ ഇളം റോസ് ആദരങ്ങളിൽ പതിയെ വിരിഞ്ഞ പുഞ്ചിരിയിൽ സ്വയം മറന്ന് ഞാൻ നിന്നു.... നിന്ന് നിൽപ്പിൽ ജീവനില്ലാണ്ടായ പോലെ... നാണത്താൻ അവളുടെ കുഞ്ഞു മുഖത്ത് വിരിഞ്ഞ ആ നറു ചിരിയ്ക്ക് അത്രക്ക് ഭംഗിയായിരുന്നു....!!!! ഉഫ്‌...!!!! ഇങ്ങനെയാണ് പോക്കെങ്കിൽ ഇവളെന്നെ കൊല്ലും... ഉറപ്പാ....ഹൂ....!!!!! പ്രാതലിന് സമയം ആയപ്പോ ഓരോരുത്തരായി ടേബിളിൽ വന്നിരുന്നു.... എല്ലാം എടുത്ത് വെച്ഛ് വിളമ്പി തന്ന് അനു എന്റെ തൊട്ട് മുന്നിൽ വന്നിരുന്നെങ്കിലും ഒരു വട്ടം പോലും അവളെന്നെ മുഖമുയർത്തി നോക്കിയില്ല... ഞാൻ കാണാതെ ഒളിഞ്ഞും തെളിഞ്ഞും അവളെന്നെ നോക്കുന്ന ഓരോ നോട്ടവും ഞാൻ കറട്റ്റായി കാണും... ചമ്മലോടെ കണ്ണിറുക്കിയടയ്ച്ഛ് പ്ളേറ്റിലേക്ക് മുഖം കുനിച്ഛ് കഴിക്കുന്ന അവളെ നോക്കി ചിരിച്ഛ് ഞാനും പ്രാതൽ കഴിച്ചോണ്ടിരുന്നു.... ഇടയ്ക്ക് ഏട്ടൻ എന്നോടായ് ചോദിച്ച ചോദ്യം കേട്ടതും അനു ഞെട്ടലോടെ മുഖമുയർത്തി എന്നെ നോക്കി..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story