🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 177

ennennum ente mathram

രചന: അനു

പ്രാതലിന് സമയം ആയപ്പോ ഓരോരുത്തരായി ടേബിളിൽ വന്നിരുന്നു.... എല്ലാം എടുത്ത് വെച്ഛ് വിളമ്പി തന്ന് അനു എന്റെ തൊട്ട് മുന്നിൽ വന്നിരുന്നെങ്കിലും ഒരു വട്ടം പോലും അവളെന്നെ മുഖമുയർത്തി നോക്കിയില്ല... ഞാൻ കാണാതെ ഒളിഞ്ഞും തെളിഞ്ഞും അവളെന്നെ നോക്കുന്ന ഓരോ നോട്ടവും ഞാൻ കറട്റ്റായി കാണും... ചമ്മലോടെ പ്ളേറ്റിലേക്ക് മുഖം കുനിച്ഛ് കഴിക്കുന്ന അവളെ നോക്കി ചിരിച്ഛ് ഞാനും പ്രാതൽ കഴിച്ചോണ്ടിരുന്നു.... ഇടയ്ക്ക് ഏട്ടൻ എന്നോടായ് ചോദിച്ച ചോദ്യം കേട്ടതും അനു ഞെട്ടലോടെ മുഖമുയർത്തി എന്നെ നോക്കി.... "സിദ്ധു നീ എന്റെ കൂടെ പോരല്ലേ....??" പൊടുന്നനെ അനൂന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി ഞാൻ ഏട്ടനെ നോക്കി... "അത്.... എനിക്ക് കുറച്ച് പെന്‍റിങ് വർക്ക്സൂടിണ്ട് ഏട്ടാ..... അതൂടി തീരാൻ പാകത്തിന് സൺഡേക്കാണ് ടിക്കറ്റ് ബുക്ക് ചെയയ്യാൻ പറഞ്ഞത്...."ഞാൻ 'ആഹ് ഞാനും അന്നേക്ക് തന്നെയാ ബുക്ക് ചെയ്യാൻ തീരുമാനിച്ചത്.... നെറ്റ്, ഗോ ഫസ്റ്റ് ഫ്‌ളൈറ്റല്ലേ...???" ഏട്ടൻ "ആഹ് ഏട്ടാ... അത് തന്നെ... ഏട്ടനും അതിനാണോ.... നന്നായി..." ഞാൻ "മ്മ്മ്..!!!! അജു എന്നാ പോണേ..??" ഏട്ടൻ

"ഞാൻ ഇന്ന് ഈവനിംഗ് പോവും ഏട്ടാ... ഉപ്പ വിളിയോട് വിളിയാ...!!!" ഞാനും ഏട്ടനും അജുവും കഴിക്കുന്നതിനോടൊപ്പം പരസ്പരം പറഞ്ഞു.... "നിങ്ങളൊക്കെ ഇതെങ്ങോട്ട് പോകുന്ന കാര്യമാ ഈ പറയുന്നത്....???? കേശുവും അജുവും പോണത് പോട്ടെ, സിദ്ധു,,,,, നീയിതെങ്ങോട്ടാടാ.....??? അച്ഛമ്മയുടെ ഈ ചോദ്യം കേട്ടാണ് ഞാൻ അച്ഛമ്മയേയും ബാക്കി എല്ലാരേയും നോക്കിയത്.... ഞാനും ഏട്ടനും അജുവും പറയുന്നത് കേട്ട് എന്താന്ന് പോലും മനസ്സിലാവാതെ ഞങ്ങളെ മാറിമാറി സംശയത്തോടെ നോക്കി ഇരിക്കുന്ന എല്ലാരേയും നോക്കി ചിരിച്ഛ് ഞാൻ വീണ്ടും പ്രാതൽ കഴിക്കാൻ തുടങ്ങി.... "ആഹ്..... അത് നമ്മുടെ പുതിയ പ്രോജക്ടിന്റെ ഫൈനൽ വർക്ക്സും ഷെയർ ഹോൾഡേഴ്ർസിന്റെ മീറ്റിങും UAE യിൽ വെച്ചാണ്... അതിന് എന്റെ കൂടെ സിദ്ധുവും വരണം... അപ്പോ പോകുന്ന കാര്യം പറഞ്ഞതാ...!!!" ഏട്ടനും എന്നെപ്പോലെ പ്രാതൽ കഴിച്ചോണ്ട് തന്നെ എല്ലാരോടുമായി മറുപടി പറഞ്ഞു... "എന്നിട്ട് നീ എന്താടാ സിദ്ധു ഞങ്ങളോട് ആരോടും പറയാതിരുന്നത്.....???? അനൂ,,,, മോളെ നിനക്ക് അറിയായിരുന്നോ.....???" അച്ഛമ്മ എന്നോടും അവളോടും ചോദിച്ച ചോദ്യം കേട്ട് ഞാൻ ഫുഡിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി...

ഷോക്കേറ്റ പോലെ എന്നെ തന്നെ നോക്കിയിരുന്ന് പോയ അനു അച്ഛമ്മയുടെ ചോദ്യം കേട്ട് എന്നിൽ നിന്ന് കണ്ണുകൾ അടർത്തിയെടുത്ത് അച്ഛമ്മയെ നോക്കി ഇല്ലെന്ന് പയ്യെ തലയാട്ടി അവളെ പ്ളേറ്റിലേക്ക് നോട്ടമെറിഞ്ഞു.... "ഇല്ല അച്ചമ്മേ അനൂന്ന് അറിയില്ല.....!!! രാവിലെയാണ് ജയൻ കോണ്ഫറൻസ് ഡേറ്റ് ഫിക്സ് ചെയ്ത കാര്യം വിളിച്ഛ് പറഞ്ഞത്.... ഞാൻ എല്ലാരോടും കൂടി പറയാൻ ഇരിക്കായിരുന്നു... വരുന്ന സൺഡേയാണ് പോകുന്നത്... പ്രോജക്ടിന്റെ കോണ്ഫറൻസും ഡിസ്കക്ഷനും കോലാബ്സും ബാക്കി എഗ്രിമെന്റ്, പേപ്പർ വർക്ക്സ്, എല്ലാംകൂടി മേ ബീ ഒരു വണ് മംതെങ്കിലും എടുക്കും തിരിച്ഛ് വരാൻ.....!!!!!!" "ഒരു മാ.......സോ.........!!!!!" ആശ്ചര്യവും അത്ഭുതവും കലർന്ന ഭാവത്തോടെ ഞൊടിയിടയിൽ മുഖമുയർത്തി എന്നെ നോക്കി അനു വലിയ ഉച്ചത്തിൽ ചോദിച്ചത് കേട്ട് ഞാനുൾപ്പടെ എല്ലാരും അവളെ നോക്കി.... ഞങ്ങളെ മുഖവും എസ്പ്രെഷനും കണ്ടപ്പഴാണ് ഒച്ച കൂടി പോയ കാര്യം അവൾക്ക് മനസ്സിലായത്... എന്നിൽ നിന്ന് നോട്ടം മാറ്റി എല്ലാരേയും നോക്കി വെളുക്കനെയൊന്ന് ചിരിച്ഛ് അനു വീണ്ടും തലകുനിച്ച് പ്ളേറ്റിലേക്ക് നോക്കി.... "അല്ലാ കുട്ടാ,,,,,,, നോർമലി കോണ്ഫറൻസസ് റ്റൂ, ത്രീ ഡേയ്സല്ലേ കൂടിപ്പോയാൽ വണ് വീക്ക്....??? പക്ഷേ,,, ഇതെന്താ ഇത്രയും ലോങ്...??? "

ആമിയുടെ ചോദ്യം കേട്ട് അനുവിൽ നിന്ന് നോട്ടം മാറ്റി മറുപടി പറയാൻ തുടങ്ങവേ ഏട്ടൻ പറഞ്ഞു തുടങ്ങി... " ഷെയർ ഹോൾഡേഴ്ർസ് മീറ്റിങ്, പേപ്പർ പ്രസെന്റേഷൻ, സെമിനാർ, ഡിസ്കഷൻസ് തുടങ്ങി ഒരുപാട് വർക്ക്സുണ്ട് അവിടെയെത്തീട്ട് മാത്രം ചെയ്യാൻ... ബിസിനസ്സ് കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ച ദിവസമോ, തീരുമാനിച്ച ടൈമിലോ നടക്കണമെന്നില്ല, ഡിലേ ആവാനും, പോസ്റ്റ് പോണ് ചെയ്യാനുമൊക്കെ സാധ്യതയുണ്ട്.... ഒന്നും മുൻകൂട്ടി പ്രെഡിറ്റ്‌ ചെയ്യാൻ പറ്റില്ല.... ഇത് തന്നെ ചിലപ്പോ ഒരു മാസമൊന്നും എടുക്കില്ല വേഗം കഴിയും, ചിലപ്പോ നീളും...!!!!" എല്ലാരോടും കൂടിയായി പറഞ്ഞോണ്ട് ഏട്ടൻ പ്രാതൽ കഴിച്ചു എണീറ്റു... പുറക്കെ അമ്മയും ദേവുവും ആമിയും അജുവും കഴിച്ഛ് എണീറ്റു.... ഞാൻ അനൂനെ നോക്കിയെങ്കിലും എല്ലാരും എണീറ്റത് നോക്കി മുഴുവൻ കഴിക്കാതെ വേഗം എണീറ്റ് എന്നെ നോക്കാതെ ഞാൻ കഴിച്ച പ്ളേറ്റും ബാക്കി പ്ളേറ്റുമൊക്കെ എടുത്ത് ഏട്ടത്തിയുടെ കൂടെ കിച്ചണിലേക്ക് നടന്നു.... ~~~~~~~~~~~~ കഴിച്ച പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുമ്പഴാണ് സിദ്ധു റൂമീന്ന് വിളിച്ചത്... കർച്ചീഫ് എടുത്ത് വെക്കാൻ മറന്ന കാര്യം എനിക്ക് അപ്പഴാ ഓർമ്മ ഓർമവന്നത്... ഏട്ടത്തിയോട് ഇപ്പോ വരാന്ന് പറഞ്ഞു ഞാൻ മോളിലേക്ക് കയറി....

ഇടനാഴിയുടെ അറ്റത്തുള്ള അയേഴ്ർണ് സെക്ഷനിൽ നിന്ന് ഇസ്തിരിയിട്ട് വെച്ച കർച്ചീഫ് എടുത്ത് റൂമിലേക്ക് കയറി... എങ്ങോട്ടും നോക്കാതെ കർച്ചീഫ് നേരെ ബെഡിലേക്ക് വെച്ഛ് തിരിച്ഛ് നടക്കാൻ തിരിഞ്ഞതും സിദ്ധു എന്റെ കൈയിൽ പിടിച്ചിരുന്നു.... കൈ കുടഞ്ഞ് വിട്ടീക്കാൻ നോക്കിയെങ്കിലും സിദ്ധു പിടിമുറുക്കി അവന്റെ അടുത്തേക്ക് വലിച്ഛ് അടുപ്പിച്ഛ് നിർത്തിച്ചു.... എങ്കിലും അവനെ മുഖമുയർത്തി നോക്കാൻ ഞാൻ ശ്രമിച്ചില്ല.... "അനൂ.....????" എന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ഛ് സിദ്ധു അത്യധികം സ്നേഹത്തോടെ അരുമായായി വിളിച്ചത് കേട്ടതും വിതുമ്പുന്ന ചുണ്ടുകൾ ഞാൻ അമർത്തി പൂട്ടി പിടിച്ചു.... സങ്കടം കെട്ടി നിർത്തിയ ചങ്ക് പൊട്ടിപ്പിളരുന്ന പോലെ നീറി... "പിണക്കാണോ രാധൂ...???" എന്റെ താടിയിൽ പിടിച്ഛ് ഉയർത്തി സങ്കടത്തോടെ സിദ്ധു ചോദിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട് ഇത്രയും നേരം അടക്കിപ്പിടിച്ചതൊക്കെ കണ്ണീരോടെ പെയ്ത് തുടങ്ങിയിരുന്നു.... അവനെ ഇറുക്കി കെട്ടിപ്പിടിച്ഛ് നെഞ്ചിലേക്ക് ചാഞ്ഞ് ഞാൻ പൊട്ടികരഞ്ഞു....

സിദ്ധു, ഏട്ടന്റെ കൂടെ പോവാണെന്ന് പറഞ്ഞ് കേട്ടപ്പോ നിലച്ഛ് പോയതാ എന്റെ ശ്വാസം..... ഒരു മാസം ന്ന് കേട്ടപ്പോ നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ തോന്നിരുന്നു.... "രാധൂ... എന്താടാ....??? എന്താ പറ്റിയത്...?? എന്തിനാ എന്റെ പൊട്ടിക്കാളി കരയണേ..?? ഞാൻ പോകുന്നതിനാണോ...?? അതോ,,, നിന്നോട് നേരത്തേ കാര്യം പറയാതോണ്ടാണോ...???" തിരിച്ഛ് കെട്ടിപ്പിടിച്ഛ് എന്റെ നെറുക്കിൽ പയ്യെ തലോടി സിദ്ധു ചോദിക്കുന്നത് കൂടി കേട്ടപ്പോ സങ്കടം സഹിക്കാൻ കഴിയാത്ത വിധം എന്നെ പൊതിഞ്ഞു... ചങ്കിലൂടെ മൂർച്ചയുള്ള എന്തോ കുത്തിയിറക്കുന്ന പോലെ വേദനിച്ചു.... "ഞാൻ..... ഞാൻ കൂടി..... എന്നെ കൂടെ കൊണ്ടോവോ സിദ്ധേട്ടാ പ്ലീസ്...??? ഞാൻ... ഞാൻ ഒരു ഡിസ്റ്റർമ്പും ചെയ്യില്ല, ഒരു പരാതിയും പറയില്ല.... ഞാൻ കൂടെ വന്നോട്ടെ... പ്ലീസ്...????" വിതുമ്പി കിതപ്പോടെ സിദ്ധുന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി യാചിക്കുന്ന പോലെ ഞാൻ ചോദിച്ചു.... എനിക്ക് അറിയില്ല എന്താ ന്ന്... അവൻ പോവാന്ന് കേട്ട നിമിഷം എന്റെ ജീവൻ നിലച്ഛ് പോയിരുന്നു.... ശ്വാസം പോലും നേരവണം വലിക്കാൻ കഴിയാതെയാ ഞാൻ താഴെ ഭക്ഷണത്തിന്റെ മുന്നിൽ മരവിച്ഛ് ഇരുന്നത്.... കേട്ടപ്പോ ഇങ്ങനെയാണെങ്കിൽ സിദ്ധു പോയാൽ എന്റെ അവസ്ഥ....

എനിക്ക് ആലോചിക്കാൻ കൂടി വയ്യ...!!! പ്രതീക്ഷയോടെ ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി.... ~~~~~~~~~~~~ "അയ്യേ...... ഛെ... ഛെ.... ഇത്രയ്ക്ക് സെൻസിറ്റീവ് ആണോ എന്റെ പൊട്ടിക്കാളി.....?? ഹ്മ്മ്മ്.....????" അവളെ കൂട്ടിപ്പിടിച്ഛ് കളിയായ് ഞാൻ പറഞ്ഞു... കരഞ്ഞ് കലങ്ങിയ യാചന നിഴലിക്കുന്ന അനൂന്റെ കണ്ണിലേക്ക് ഒരു വട്ടമേ ഞാൻ നോക്കിയുള്ളൂ.... ഒരുപക്ഷേ അവളെ മുഖത്തേക്ക് നോക്കേ ഉള്ളിൽ ഞാനൊളിപ്പിച്ച സങ്കടം അവൾക്ക് മനസ്സിലായാല്ലോ ന്ന് ഞാൻ ഭയപ്പെട്ടു.... "പ്ലീസ് സിദ്ധേട്ടാ.... എനിക്ക്..... എനിക്ക് പറ്റാതോണ്ടാ.... സിദ്ധു രാവിലെ പോയി വൈകുന്നേരം വരുന്ന വരെ തന്നെ ഞാൻ അങ്ങനെയാ നിൽക്കല്ലെന്ന് എനിക്കേ അറിയൂ.... അപ്പഴാ ഒരു മാസം.... പ്ലീസ് എന്നെ കൂടെ കൊണ്ടോവാവോ...???" ചിരിയുടെ മറവിൽ സങ്കടം ഒളിപ്പിച്ഛ് ഞാനവളെ പിടിച്ഛ് ബെഡിൽ ഇരുത്തിച്ഛ്, തൊട്ടടുത്ത് ഫ്ലോറിൽ മുട്ട് കുത്തി ഞാനും ഇരുന്നു..... അനൂന്റെ കരച്ചിലടക്കി വിതുമ്പുന്ന ചുണ്ടുകളും ഇടതടവില്ലാതെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീരും കരഞ്ഞ് ചുവന്ന് മുഖവും കാണേ എന്റെ നെഞ്ച് പൊടിഞ്ഞു... എങ്കിലും നറു ചിരിയോടെ ഞാനവളെ നോക്കി.... "രാധൂ..... നോക്ക്..... എന്നെ നോക്ക്....??"

എന്റെ മുഖത്തേക്ക് നോക്കാതെ താഴേയ്ക്ക് കുമ്പിട്ട് ഇരിക്കുന്ന അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ഛ് ഞാൻ പറഞ്ഞു... ആ കണ്ണുകൾ എന്നെ തേടി വന്നതും വീണ്ടും നിറഞ്ഞൊഴുക്കി... മുഖം വെട്ടിച്ഛ് തലകുനിച്ഛ് നിന്ന അവളുടെ കണ്ണുകളിൽ നിന്നുറ്റി വീഴുന്ന കണ്ണീരിൽ എന്റെ കൈ വെന്തുരുകി...... താഴെ നിന്ന് എണീറ്റ് ഞാനും ബെഡിൽ അവളോട് ചേർന്ന് തോളിലൂടെ കയ്യിട്ട് ഇരുന്നു.... "നിന്നെ കൊണ്ട് പോവുന്നത് ഇഷ്ടല്ലാഞ്ഞിട്ടോ, അതിന് പറ്റാഞ്ഞിട്ടോ, കഴിയാഞ്ഞിട്ടോ ഒന്നും അല്ല..... നിന്നെ കൂടെ കൂട്ടുന്നതിൽ എനിക്ക് സന്തോഷം മാത്രേള്ളൂ.... പക്ഷേ,,, ഇവിടെ നിനക്ക് കൂട്ടിന് അമ്മയും അച്ഛമ്മയും ഏട്ടത്തിയുമൊക്കെണ്ട്.... മറ്റെവിടുത്തെക്കാളും നീ ഇവിടെ സേഫാണ്.... ഇത് പോലെ സേഫായിരിക്കില്ലടാ നീ അവിടെ..... ഞാനും ഏട്ടനും രാവെന്നോ പകലെന്നോ ഇല്ലാതെ ഫുൾ ടൈം ഓഫീസിൽ പ്രോജക്ടിന്റെ പുറക്കെയായിരിക്കും.... എന്റെ കൂടെ ഫുൾ ടൈം എനിക്ക് നിന്നെ നിർത്താൽ പറ്റില്ല... നിനക്ക് വേണ്ടത്ര ശ്രദ്ധ നൽകാനോ നോക്കാനോ ഒന്നും എനിക്കോ ഏട്ടനോ പറ്റിയെന്ന് വരില്ല.... ഊരോ പേരോ ഭാഷയോ അറിയാത്ത അന്യ നാട്ടിൽ നീ ഒറ്റയ്ക്ക് നിൽകുന്നതിലും നല്ലതല്ലേ ഇവിടെ, നമ്മുടെ വീട്ടിൽ, എല്ലാരുടെയും കൂടെ നിൽക്കുന്നത്......

നമ്മുക്ക് അവിടെ ഫ്ലാറ്റുണ്ട്, ശെരിയാണ് പക്ഷേ,,, ഒട്ടും അറിയാത്ത ഒരു സ്ഥലത്ത്, ആരും ഇല്ലാത്ത ഫ്ലാറ്റിൽ നീ ഒറ്റയ്ക്ക് നിൽക്കുമ്പോ എനിക്ക് മനസമാധാനത്തോടെ ഓഫീസിൽ ഇരിക്കാന്നോ വർക്കിൽ കോണസെൻട്രേറ്റ് ചെയ്യാനോ പറ്റോ....???" ചോദ്യാരൂപേണ ഞാൻ പറഞ്ഞത് കേട്ട് അവള് സങ്കടത്തോടെ എന്റെ മുഖത്തേക്ക് നോക്കി.... "ദുബായിൽ മാത്രാണെങ്കിൽ ഓകെ,,, പക്ഷേ പ്രോജക്ടിന്റെ ഭാഗമായി എനിക്കും ഏട്ടനും പല സ്‌ഥലത്തേക്കും പോവേണ്ടി വരും... അവിടെയൊക്കെ എനിക്ക് നിന്നെ കൊണ്ടുവാൻ പറ്റോ....??? ഇനി കൊണ്ട് പോയാലും നിനക്ക് ശെരിക്കും ബോറടിക്കും...!!!" എനിക്ക് അറിയാ ഞാൻ ഇല്ലാതെ നിനക്ക് പറ്റില്ലെന്ന്... അപ്പോ നീ എന്റെ അവസ്ഥ ഒന്നാലോചിച്ഛ് നോക്ക്...??? ഈ പ്രോജക്ടിന്റെ വാല്യൂയും ഇമ്പോർട്ടെന്റ്‌സുമൊക്കെ മറ്റാരേക്കാളും നിനക്ക് അറിയില്ലേ...??? ഏട്ടൻ മാത്രം പോരാ, ഞാൻ കൂടി പോയേ പറ്റൂ... പകരം മറ്റാര് പോയിട്ടും കാര്യല്ല.... പിന്നെ ഒരു മാസം.... ഒരു മാസന്നൊക്കെ പറഞ്ഞാൽ അത് ദാ ന്ന് പറയുന്ന പോലെ ഓടിയങ്ങു പോകില്ലേഡീ പട്ടിപ്പെണ്ണേ....???!!"

ഞാൻ അവളെ നോക്കി കളിയാക്കി വിളിച്ഛ് ചോദിച്ചതും അവള് പയ്യെ ചിരിച്ഛ് എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു... "ഞാൻ ഇല്ലാതെ ഇവിടെ നിൽക്കാൻ നിനക്ക് അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കി തരാ..... ഒരു മാസം അമ്മേന്റെ അടുത്ത് പോയി നിന്നോ....???വേണോ....???" ഞാൻ ചോദിച്ഛ് നിർത്തിയതും അവള് വേഗത്തിൽ മുഖമുയർത്തി എന്നെ നോക്കി.... "വേണ്ട സിദ്ധു.... അത് വേണ്ട...... ഞാൻ.. ഞാൻ ഇവിടെ തന്നെ നിന്നോളാ..... അമ്മേന്റെ അടുത്ത് പോയാ ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യും..... ഇവിടെയാവുമ്പോ എല്ലാരും ഇല്ലേ,,,,, അമ്മയും ദേവുവും ആമിയും ഏട്ടത്തിയുമൊക്കെ... പിന്നെ കനി മോളും സേതു മോനും ഉള്ളതോണ്ട് സമയം പോയ്ക്കോളും.... ഞാൻ ഇവിടെ തന്നെ നിന്നോളാ... എനിക്ക് അതാ ഇഷ്ടം...." സങ്കടത്തോടെയാണെങ്കിൽ അവള് നറു ചിരിയോടെ പറഞ്ഞത് കേട്ടപ്പോ വല്ലാത്തൊരു ആശ്വാസം തോന്നി.... ഒരു വലിയാ നേടുവീർപ്പോടെ ഞാൻ പറഞ്ഞു... "അങ്ങനെയെങ്കിൽ അങ്ങനെ...... നിന്നിഷ്ടം എന്നിഷ്ടം.... നിനക്ക് എവിടെയാ ഇഷ്ടംന്ന് വെച്ചാ അവിടെ നിന്നോ.... എവിടെയായാലും ഹാപ്പിയായിട്ട് ഇരുന്നാ മതി.....!!!!" അനൂന്റെ മൂക്ക് പിടിച്ഛ് കുലുക്കി ഞാൻ പറഞ്ഞത് കേട്ട് നിറഞ്ഞ ചിരിയോടെ അവളെന്നെ കെട്ടിപ്പിടിച്ഛ് ചാഞ്ഞ് ഇരുന്നു......

"സിദ്ധു..... എന്നും മുടങ്ങാതെ വിളിക്കോ.....???" "ഹ,,,, വിളിക്കോന്നോ....??? എന്ത് ചോദ്യഡോ ഭാര്യേ..... എന്നും രാവിലെയും രാത്രിയും വിളിക്കും.... പോരെ.....???" വലിയ ഗമയിൽ പറഞ്ഞു തീർന്നതും അവളെന്നെ തലയുയർത്തി നോക്കി നേരെ ഇരുന്ന് ഒറ്റ പുരികം പൊക്കി വലം കൈ എന്റെ മുന്നിലേക്ക് നീട്ടി.... "പ്രോമിസ്......???" ~~~~~~~~~~~~~ അപ്പഴത്തെ ഒരു ആവേശത്തിൽ പറഞ്ഞു പോയത് അകിടിയായെന്ന് ഞാൻ കൈ നീട്ടി പ്രോമിസ് ചോദിച്ചപ്പോ സിദ്ധു മനസ്സിലായത്.... പാവം എന്നെ നോക്കി ഇരുന്ന് പരുങ്ങുന്നുണ്ട്.... മുപ്പത്തിരണ്ട് പല്ലും കാട്ടി എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ച് പ്രായസതോടെ സിദ്ധു പ്രോമിസ് തരാൻ കൈ നീട്ടിയതും ഞാൻ കൈ വലിച്ചു... അത് കണ്ടതും സിദ്ധു സംശയത്തോടെ എന്നെ നോക്കി.... "വേണ്ട... കഷ്ടപ്പെട്ട് പ്രോമിസ് തരണ്ട... വിളിച്ചില്ലെങ്കിലും,,, ഒരു ദിവസം,,, ഒരിക്കലെങ്കിലും എന്നെയൊന്ന് ഓർത്താ മതി......!!!" ഞാൻ അവനെ കുറുക്കനെ നോക്കി പറഞ്ഞതിന് മറുപടിയായി സിദ്ധു നെറ്റിയിൽ അമർത്തി ചുംബിച്ചു... പിന്നെ എന്നത്തേയും പോലെ സിദ്ധുന് കോട്ടും ബട്ടണ്സുമൊക്കെയിട്ട് കൊടുത്ത് ഓഫീസിൽ പറഞ്ഞയച്ചു....

ഈവനിംഗ് ഫ്‌ളൈറ്റിന് അജു മലേഷ്യക്ക് പോയി... സേതു കുറേ അവന്റെ പുറക്കേ പോകാൻ വാശി പിടിച്ഛ് കരഞ്ഞു.... അജു പോകാൻ നേരം സേതു കാണാതിരിക്കാൻ ഞാൻ കിളിവീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി... സേതൂന് അവന്റെ വാപ്പി കഴിഞ്ഞേള്ളൂ മറ്റാരും,, ആമി പോലും..... അവനെ കിട്ടിയാൽ പിന്നെ വേറാരും വേണ്ട....!!!! സൺഡേ നെറ്റ് ഫ്ളൈറ്റിന് സിദ്ധുവും ഏട്ടനും പോവന്നുള്ള തയ്യാറെടുപ്പിലാണ്.... ഇറങ്ങാൻ കോലായിൽ നിൽക്കുമ്പോ എല്ലാരേയും മാറിമാറി കെട്ടിപ്പിടിച്ഛ് അവസാനമാണ് സിദ്ധു എന്റെ അടുത്ത് എത്തിയത്... ഞാൻ അവന് മുഖം കൊടുത്തതേയില്ല, എങ്കിലും നിറഞ്ഞ ചിരിയോടെ സിദ്ധു എന്നെ കെട്ടിപ്പിടിച്ഛ് നെറ്റിയിൽ അമർത്തി ചുംബിച്ചു.... കാറിൽ കയറി ഇരിക്കുമ്പോ സിദ്ധു എന്നെ നോക്കി ചിരിക്കാൻ ആഗ്യം കാണിച്ചെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു... അത് കണ്ട് സിദ്ധുന്റെ മുഖത്ത് സങ്കടം നിഴലിച്ചതും ഞാൻ വേഗം ചിരിച്ചു ഓൾ ദി ബെസ്റ്റ് പറഞ്ഞു.... കണ്ണടയ്ച്ഛ് താങ്ക്സ് പറഞ്ഞ് അവിടെ എത്തീട്ട് വിളിക്കാ ന്ന് സിദ്ധു ആംഗ്യം കാണിച്ചത് കണ്ട് ഞാൻ തലയാട്ടി... കാർ ഗേറ്റ് കടന്ന് കാണാ മറയത്തേക്ക് പോയതും കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുക്കിയിരുന്നു..... ഹൃദയം പറിച്ചെടുക്കുന്ന പോലെ നോവുന്നു...

ചങ്കിൽ എന്തോ കെട്ടിനിൽകുന്ന പോലെ.... ചുണ്ട് രണ്ടും അമർത്തി കടിച്ഛ് ഞാൻ കരച്ചിലടക്കി ഗേറ്റിലേക്ക് നോക്കി..... ഇനി എന്നാ ഞാൻ അവനെ കാണാ...??? ഏട്ടത്തി അവിടെ ആയിരുന്നെങ്കിൽ എനിക്കും കൂടി പോവായിരുന്നു.... സിദ്ധു എന്നെക്കൂടെ കൂട്ടിയേനെ....??? ഗേറ്റിന്റെ അടുത്തേക്ക് ഓടി ചെന്ന് നോക്കാൻ തോന്നുന്നു... "രാധൂ....!!!!" ഗേറ്റിലേക്ക് നോക്കി നിന്ന് കണ്ണീർ വാർക്കുന്ന എന്റെ തോളിൽ കൈ വെച്ച ആമി വിളിച്ചതും ഞാൻ തല ചരിഞ്ഞ് അവളെ നോക്കി.... "എന്താ രാധൂത്...??? ഛേ... ഛേ... നീ ഇത്രയ്ക്ക് സില്ലിയാവരുത്....!!!" എന്റെ തോളിൽ കയ്യിട്ട് ഇത്രയും പറയുന്നതിനോടൊപ്പം ഹാളിലൂടെ കോണിയുടെ അടുത്തേക്ക് ഞങ്ങൾ നടന്നു.... "ഒരു മാസല്ലേ രാധൂ.... നിന്റെ മുഖവും സങ്കടവും കരച്ചിലൊക്കെ കണ്ടാ അവൻ ഒന്നോ രണ്ടോ കൊല്ലത്തേക്ക് പോയപ്പോലെ ആണല്ലോ...???" കോണി കയറവേ കളിയായി ആമി പറഞ്ഞത് കേട്ട് ഞാൻ വേഗം കണ്ണൊക്കെ തുടയ്ച്ഛ് ചിരിക്കാൻ ശ്രമിച്ചു.... "അങ്ങനെയല്ലേടാ,,,, കല്യാണം കഴിഞ്ഞേരെ ഒരു ദിവസം പോലും ഞാനവനെ കാണാതെ ഇരുന്നിട്ടില്ല,,,

അതാ എനിക്ക്.... പെട്ടെന്ന് ഒരു മാസൊക്കെ കാണാതെ,,, എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല...." എന്റെ കണ്ണുകൾ വീണ്ടും പെയ്തു തുടങ്ങി... പറയുമ്പോ പോലും എന്റെ ചങ്ക് പൊടിയായിരുന്നു.... കരച്ചിലടക്കി പിടിച്ഛ് ഞാൻ വിങ്ങി പൊട്ടുന്ന കണ്ട് ആമി ഒന്നൂടെ എന്നെ ചേർത്ത് പിടിച്ചു.... "അയ്യേ.... രാധൂ.... ഡാ..... എന്താടാ.... അയ്യയ്യേ.... ദേ അമ്മയോ അച്ഛമ്മയോ ദേവുവോ കണ്ടാ കളിയാക്കും ട്ടോ.... അവൻ പെട്ടെന്നിങ്ങ് വരും.... നീ വിഷമിക്കണ്ട.... വാ...." കണ്ണൊക്കെ തുടയ്ച്ഛ് തന്ന് ആമി എന്നേയും കൂട്ടി റൂമിലേക്ക് നടന്നു.... ഇന്ന് രാത്രി മുതൽ എന്റെ കിടത്തം ആമിയുടെ കൂടെ അവളെ റൂമിലാക്കി... അല്ലെങ്കിലും സിദ്ധു ഇല്ലാതെ ആ റൂമിൽ കയറാൻ പോലും മനസ്സ് വരുന്നില്ല... അജു തിരിച്ചു പോയതോണ്ട് അവളും ഒറ്റയ്ക്കാ... സേതൂനെ ഇടവും വലവും ഞങ്ങൾ രണ്ടാളും മലർന്ന് കിടന്നു.... കിടന്ന് കുറച്ഛ് കഴിഞ്ഞതും ആമിയ്ക്ക് അജൂന്റെ കോൾ വന്നു... ഫുഡ് കഴിച്ചോ, സേതു ഉറങ്ങിയോ, സിദ്ധുവും ഏട്ടനും പോയോ എന്നൊക്കെ തുടങ്ങി അവളുടെ ചെറിയ ചെറിയ കാര്യങ്ങൾ പോലും അവൻ ചോദിച്ചു...

തിരിച്ഛ് ആമിയും അവനോട് അന്നത്തെ വിശേഷങ്ങളും, ഫുഡ് കഴിച്ചോന്നും, കിടന്നോന്നും, ഓഫീസ് കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഉമ്മയേയും ബാപ്പയേയെയും ബാക്കി ഫാമിലി മെമ്പേഴ്സിനെ കുറിച്ചുമൊക്കെ ചോദിക്കുന്നത് കേട്ട് ഞാനവളുടെ ഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് സേതൂനെ കെട്ടിപ്പിടിച്ചു.... എല്ലാം പറഞ്ഞും ചോദിച്ചതും ഗുഡ് നെറ്റോടെ ഫോൺ കട് ചെയ്ത് സൈഡിലെ കബോഡിലേക്ക് വെച്ഛ് ആവിയിട്ടോണ്ട് ആമിയും ചരിഞ്ഞ് കിടന്ന് സേതൂനെ കെട്ടിപ്പിടിച്ഛ് കണ്ണടച്ചു.... "ആമീ....!!!" ഞാൻ വിളിച്ചത് കേട്ട് ഉറക്ക ചടവോടെ ഒന്നൂടെ നീട്ടി കോട്ടുവാ ഇട്ട് ആമി മറുപടിയെന്നോണം മൂളി.... "മ്മ്മ്....!!!!!" "ഞാനൊരു കാര്യം ചോദിച്ചാ, നീ സത്യം പറയോടാ...???" മുഖവുരയോടെ ഞാൻ ചോദിച്ചത് കേട്ട് അവള് ഒന്നൂടെ ചുരുണ്ട് സേതൂനോട് ചേർന്ന് കെട്ടിപ്പിടിച്ഛ് കിടന്നു.... "നീ ചോദിക്ക് രാധൂ...????" "അത്.....?? നീയും അജുവും.....?? നിങ്ങള് ശെരിക്കും പ്രണയിച്ചിട്ടുണ്ടോ ആമീ...????" ചെറിയ പരുങ്ങലോടെ ഞാൻ ചോദിച്ചചോദ്യം കേട്ട് ആമി കണ്ണ് തുറന്ന് സംശയത്തോടെ എന്നെ നോക്കി... "ഏഹ്ഹ്....???? എന്താ രാധൂ,,,,, എന്താപ്പം അങ്ങനെ ചോദിക്കാൻ...???" ഒരു ചിരിയോടെ ആമി ചോദിച്ചത് കേട്ട് ഞാനും ചിരിച്ചു.... "ഏയ്‌,,,, ഒന്നുല്ല......!!! ഞാനറിയുന്ന ആമിയും അജുവും,,,,,

അവർക്കിടയിൽ ഒരിക്കലും പ്രണയം കടന്ന് വരില്ല.... കാരണം പ്രണയത്തേക്കാൾ എത്രയോ മുകളിലായിരുന്നു അവരുടെ സൗഹൃദം.... They are thick frnds...." ഇത്രയും സംശയത്തോടെ അവളെ മുഖത്ത് നോക്കി ചോദിക്കുമ്പോ ഒരു നറു ചിരിയോടെ ഒന്നും മിണ്ടാതെ എനിക്ക് കാതോർത്ത് സേതൂനെ കെട്ടിപ്പിടിച്ഛ് ആമി കിടന്നു.... നേരെ മലർന്ന് കിടന്ന് കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു...... "അജൂന്ന് ഞാനെങ്ങനെയായിരുന്നോ അതുപോലെയായിരുന്നു നീയും,,,,, കോളേജ് അസൂയയോടെ നോക്കി കണ്ട സൗഹൃദം... ആമി, അജു, രാധു....!!! നിനക്കും അങ്ങനെ തന്നെയായിരുന്നു.... ആ സൗഹൃദത്തിനപ്പുറം നിങ്ങളിലേക്ക് പ്രണയം കടന്ന് വന്നിട്ടില്ലെന്ന് മറ്റാരേക്കാളും എനിക്ക് അറിയാം.... ഇനി കോളേജ് കഴിഞ്ഞ് ഉരുത്തിരിഞ്ഞതാണെങ്കിൽ കൂടി, എന്നോട് പറഞ്ഞില്ലെങ്കിലും സിദ്ധുനോട്,,,,,, നിന്റെ കുട്ടനോട് ഒരിക്കലും നീ പറയാതെ മറയ്ച്ഛ് വെക്കില്ലാ.... മാത്രവുമല്ല,,,, റിലേഷൻഷിപ്പിനൊടുവിലൊരു,,, ഒരു,,,, പ്രെഗ്നൻസി...???? നിനക്കൊരിക്കലും നിന്റെ ഫാമിലിയോട് അങ്ങനെയൊരു കൊടുംചതി ചെയ്യാൻ കഴിയില്ല.... എന്തൊക്കെയാണെന്ന് പറഞ്ഞാലും നീയോ അജുവോ അത്തരത്തിൽ അധഃപതിക്കില്ലന്ന് എനിക്കുറപ്പുണ്ട്....

നിങ്ങൾ രണ്ടാളും ഞങ്ങളിൽ നിന്നൊക്കെ എന്തൊക്കെയോ ഒളിക്കുന്നുണ്ട്.... ആരും അറിയാതെ, ആരോടും പറയാത്ത എന്തൊക്കെയോ ഞങ്ങൾക്കിടയിൽ ഉണ്ട്....!!!! ആ പ്രെഗ്നൻസി പോലും....??? സത്യം പറ ആമീ.... നിങ്ങ....." സംശയത്തോടെ ഇത്രയും ഓർത്തെടുത്ത് പറഞ്ഞ് ചോദ്യരൂപേണ അവളെ നോക്കിയതും സേതൂനെ കെട്ടിപ്പിടിച്ഛ് ഉറങ്ങുന്ന ആമിയെ കണ്ട് ഞാൻ നെടുവീർപ്പിട്ടു..... മ്മ്മ്ച്ഛ്,,,, അപ്പഴേക്കും കിടന്നുറങ്ങിയോ പെണ്ണ്.... ഞാൻ ഇത്രയും നേരം വായിട്ടലച്ചത് വെറുതേ....!!!! ആമിയെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞ്, തിരിഞ്ഞ് കിടന്ന് സേതൂനെ കെട്ടിപ്പിടിക്കുമ്പഴാണ് എന്റെ ഫോൺ റിങ് ചെയ്‌തത്‌.... എന്റെ സൈഡിലെ ബെഡ് അറ്റാച്ഛ്ഡ്‌ ഡ്രോയറിന്റെ മുകളിൽ നിന്ന് ഫോൺ തപ്പിയെടുത്ത് ഞാൻ ഡിസ്പ്ലേയിലേക്ക് നോക്കി.... Sidhu❤️ പേര് കണ്ടതും എന്റെ കണ്ണുകൾ വിടർന്നു... സന്തോഷത്തോടെ ചാടി എണീറ്റ് ബെഡിൽ പടിയിട്ട് ഇരുന്ന് ഞാൻ ആവേശത്തോടെ കോൾ എടുത്തു.... ഹലോ.... സിദ്ധേട്ടാ....!!!!🤗🤗🤗 പട്ടിപ്പെണ്ണേ,,,, ഞങ്ങൾ ഫ്‌ളൈറ്റിൽ കേറാൻ പോവാ.... *

*ആഹ്‌ണോ,,,, വെരിഫിക്കേഷനൊക്കെ കഴിഞ്ഞോ...??? മ്മ്മ്,,, കഴിഞ്ഞു.... നീ കിടന്നോ...???? ഓഹ്,,, കിടക്കാ.... അമ്മേന്റെ കൂടെയോ അതോ അച്ചമ്മേന്റെ കൂടെയോ...??? സിദ്ധുന്റെ ആ ചോദ്യത്തിൽ ചെറിയൊരു കളിയാക്കൽ കൂടി ഉണ്ടായിരുന്നു.... രണ്ടാളെ കൂടെയുംല്ല ആമീന്റെ കൂടെ... 😝😝 ചടപ്പോടെ ചുമൽ കൂച്ചി ഞാൻ വേഗത്തിൽ പറഞ്ഞത് കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു.... അതേയ്,,,, ഞാനാണെന്ന് വിചാരിച്ഛ് എന്റെ പെങ്ങളെയൊന്നും ചെയ്തേക്കരുത് ട്ടോ...???😉😉😉 കുസൃതിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ തരിത്തിരുന്നു ഛീ.... പോടാ പട്ടി....!!!🤭🤭" കുറുമ്പോടെ ഞാൻ വിളിച്ചു.... "ഡീ....!!!!🤨" *എന്താടാ....???🤨 ഡാ ന്നാ...???🙄 ഞാൻ അങ്ങോട്ട് വരട്ടെ ട്ടോ പൊട്ടിക്കാളി കുരുപ്പേ... വെച്ചിട്ടുണ്ട് ഞാൻ...!!! സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു..... " ലാസ്റ്റ് കോളിങ് വന്നു,,,,, ഞങ്ങൾ ലാൻഡ് ചെയ്യാ ലേറ്റ് നെറ്റ് ആയിരിക്കും,, അതോണ്ട് വിളിക്കില്ല... so കോന്തന്റെ പൊട്ടിക്കാളി സുഖായിട്ട് കിടന്ന് ഉറങ്ങിക്കോട്ടോ,,,, ഞാൻ വെക്കാ...???*

സിദ്ധു പറയുന്നതിന്റെ ഇടയിലൂടെ കോളിങ് ഞാനും കേട്ടിരുന്നു.... പക്ഷേ അവൻ വെക്കാ ന്ന് പറഞ്ഞപ്പോ എന്തോ,,, ഒരു സങ്കടം.... ഞാൻ തിരിച്ചൊന്നും പറയാതെ മിണ്ടാതെ ഇരുന്നു.... അനൂ.... വെച്ചോട്ടേ ഞാൻ...??? *മ്മ്മ്....😔 * വർക്ക് തീർന്നാൽ അടുത്ത ഫ്ളൈറ്റിന് ഞാനവിടെ എത്തിയിരിക്കും,,,, പ്രോമിസ്.... ഓകെ...???* മ്മ്മ്...🙂🙂 ഓകെ ബൈ....!!!" . . . . . . *സിദ്ധേട്ടാ....??? മ്മ്മ്... എന്താടാ...?? സിദ്ധു വെച്ചെന്ന് കരുതി നിരാശയോടെ വിളിച്ചതായിരുന്നു... പക്ഷേ അവൻ മൂളിയത് കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... നാളെ ഫ്രീ ടൈം കിട്ടിയാ വിളിക്കോ...?? ഓഹ് വിളിക്കും.... മ്മ്മ്.... ബൈ....!!!! Good night... പിന്നേയ് ഞാൻ പറഞ്ഞത് മറക്കണ്ടട്ടോ,,,, ആമി...??"😜 "ഛേ... വൃത്തിക്കെട്ട ജന്തു.... വെച്ചിട്ട് പോ കോന്തൻ കണാരാ... അവനോട് ഇത്രയും വാശിയോടെ പറഞ്ഞ് കോൾ കട് ചെയ്യുമ്പോ അവന്റെ ചിരിയുടെ അലകൾ ഞാൻ കേട്ടിരുന്നു.. നാണത്തോടെ തലയണയിൽ മുഖം പൂഴ്ത്തി ഞാൻ കിടന്നു... കോന്തൻ കണാരൻ😘 ..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story