🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 178

ennennum ente mathram

രചന: അനു

Good night... പിന്നേയ് ഞാൻ പറഞ്ഞത് മറക്കണ്ടട്ടോ,,,, ആമി...??"😜 "ഛേ... വൃത്തിക്കെട്ട ജന്തു.... വെച്ചിട്ട് പോ കോന്തൻ കണാരാ... അവനോട് ഇത്രയും വാശിയോടെ പറഞ്ഞ് കോൾ കട് ചെയ്യുമ്പോ അവന്റെ ചിരിയുടെ അലകൾ ഞാൻ കേട്ടിരുന്നു.. നാണത്തോടെ തലയണയിൽ മുഖം പൂഴ്ത്തി ഞാൻ കിടന്നു... കോന്തൻ കണാരൻ😘 ~~~~~~~~~~ ഫ്ളൈറ്റിൽ കയറി സീറ്റ് കണ്ട് പിടിച്ഛ് ചാരി ഇരുന്നു ബെൽറ്റിട്ടു.... ഞാനും ഏട്ടനും വേറെ വേറെ സെക്‌ഷനിൽ ആയിരുന്നു... ഫ്‌ളൈറ്റ് പറന്നുയർന്ന് സ്റ്റേബിളായതും ഞാൻ സീറ്റ് ബെൽറ്റ് അഴിച്ഛ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി... ഇറങ്ങാൻ നേരം കണ്ണീരോടെ വാതിൽക്കൽ നിന്ന് അനൂനെ മനസ്സിൽ തെളിഞ്ഞതും വല്ലാത്ത സങ്കടം തോന്നി.... ഏട്ടത്തിയുണ്ടായിരുന്നെങ്കിൽ എനിക്ക് അവളെ കൂടെ കൂട്ടാമായിരുന്നു.... കണ്ണടയ്ച്ഛ് സീറ്റിൽ ചാരിയിരുന്നപ്പോ നേരത്തെ ഫോൺ ചെയ്തത് ഓർമവന്നു... അവള് കുറുമ്പോടെയുള്ള * പോടാ പട്ടി * വിളി ചെവിയിൽ അലയടിച്ചതും ഞാനറിയാതെ ചിരിച്ഛ് പോയി....

എന്റെ ചിരി കണ്ട് തൊട്ടപ്പുറത്തെ ഇരിക്കുന്ന ഫോറിൻ വുമണ് എന്നെ സംശയത്തോടെ നോക്കുന്നത് കണ്ട് ഞാൻ അവരെ നോക്കി ചിരിച്ചു... ഛേ... വട്ടാണെന്ന് കരുതി കാണും...!!!! "Am sorry.....!!! I'm just thinkng about my wife...!!" ഭവ്യതയോടെ ഞാൻ പറഞ്ഞത്‌ കേട്ട് ചിരിച്ഛ് ചെവിയിൽ airpods കണക്ട് ചെയ്ത് അവര് നേരെ ഇരുന്നു..... ഞാൻ വീണ്ടും പുറത്തേക്ക് നോക്കി... കോട്ടിന്റെ ഇന്നർ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഞാൻ ഗ്യാലറി തുറന്നു... കല്യാണത്തിനും പാർട്ടിക്കും എടുത്ത എന്റേയും അവളേയും സിംഗിൾ പികും ഗ്രൂപ്പ് പികും സ്ക്രോൾ ചെയ്യാൻ തുടങ്ങി... "Hey,,,, is this your wife....????" ഇടയ്ക്ക് എപ്പഴോ എന്റെ ഫോണിലേക്ക് ചൂണ്ടി അവര് ചോദിച്ചത് കേട്ട് ഞാൻ തലചരിച്ഛ് നോക്കി... "Yeah..... This is my wife" നിറഞ്ഞ ചിരിയോടെ അഭിമാനത്തോടെ ഞാൻ പറഞ്ഞു "Ho... She is so pretty, just like a queen...!!!" "Thank you....!!!" എന്നെ നോക്കി മനോഹരമായി ചിരിച്ഛ് അവര് വീണ്ടും കണ്ണടയ്ച്ഛ് നേരെയിരുന്നു.... Of course,,, she is a queen..... Queen of my life...!!! ഫോണിലെ അവളെ സിംഗിൾ പികിലേക്ക് നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു...

സിദ്ധു കൂടെ ഇല്ലാഞ്ഞിട്ടാവും ദിവസങ്ങൾക്ക് ആഴ്ചയുടെ ദൈർഘ്യമുള്ളപ്പോലെ തോന്നി.... അവിടെയെത്തിയ അന്ന് രാത്രി സിദ്ധു വിളിച്ചിരുന്നു... അറ്റ്ലീസ്റ്റ് ഒരു ദിവസം ഒരു തവണയെങ്കിലും സിദ്ധു വിളിക്കും, അധികവും വർക്കൊക്കെ കഴിഞ്ഞ് രാത്രി കിടക്കുമ്പഴാണ് വിളിക്കാ... കൂടുതലൊന്നും പറയാന്നുള്ള സമയം കിട്ടില്ല, അപ്പോഴേക്കും ക്ഷീണം കാരണം സിദ്ധു ഉറങ്ങി പോകും... പാവം....!!!! ഇപ്പോ രാത്രി കനിയും എന്റേയും ആമിയുടേയും കൂടെയാണ് കിടക്കാ... അവിടേയും എന്റെ എടുത്ത് കിടക്കാൻ രണ്ടാളും തല്ലാ.... കഥ പറയാലും പാട്ടുപാട്ടലുമൊക്കെ കഴിഞ്ഞ് ഒരു നേരാവും രണ്ടാളുമൊന്ന് ഉറങ്ങാൻ അപ്പഴാവും സിദ്ധു വിളിക്കാ,,, കാര്യം പറഞ്ഞാൽ ഞാനൊന്ന് കണ്ണടയ്ക്കുമ്പോഴേക്കും എണീക്കാനാവും... കനിക്കും സേതുനും എന്തിനും ഏതിനും ഞാൻ തന്നെ വേണം.. അതോണ്ട് സിദ്ധുനെ മിസ് ചെയ്യാന്നുള്ള ടൈം പോലും കിട്ടാറില്ല... എന്റെ സങ്കടം അറിയാവുന്നതോണ്ടാവും എന്നെ വെറുതെ ഇരിക്കാനോ നിൽക്കാനോ വിട്ടാത്തെ ആമി കാണും എപ്പോഴും കൂടെ....

ഇവിടെ ലാൻഡ് ചെയ്തത് മുതൽ വെറുതെയൊന്ന് ഇരിക്കാനുള്ള സമയം എനിക്ക് കിട്ടിട്ടില്ല... പേപ്പർ വർക്കും പോജെക്റ്റ് പ്രസന്റേഷനും മീറ്റിങ് കണ്ടേറ്റിങ്ങുമൊക്കെയായി ഫുൾ ടൈം വർക്ക്.... എല്ലാം കഴിഞ്ഞ് ഫ്രീയാവുക രാത്രിയാ,, അപ്പഴാണെങ്കിൽ ഫ്ലാറ്റിൽ എത്തിയാൽ എവിടെയെങ്കിലും കിടക്കാ ന്ന് കരുതും.... എത്ര ക്ഷീണമുണ്ടെങ്കിലും കിടക്കുമ്പോ അവളെ വിളിക്കും.. രണ്ട് മൂന്ന് റിങിൽ അവള് കോൾ അറ്റെൻറ്റ് ചെയ്യുമ്പോ മനസ്സിലാവും വെയ്റ്റ് ചെയ്ത് കിടക്കാ ന്ന്... പാവം...!! അധികവും സംസാരിച്ചോണ്ടിരിക്കേ ഞാൻ ഉറങ്ങി പോവറാണ് പതിവ്.... എങ്കിലും അവള് പരാതിയൊന്നും പറയില്ല.....!! സൺഡേ വീഡിയോ കാൾ ചെയ്താ അവൾക്ക് ഒരാഴ്ചത്തെ മുഴുവൻ കാര്യങ്ങൾ ഉണ്ടാവും പറയാൻ..... ഫോൺ അമ്മയ്ക്കും അച്ഛമ്മയ്ക്കും കനിയ്ക്കും സേതുനും തുടങ്ങി എല്ലാരുടെ കയ്യിലും എത്താറുണ്ട്.... അതൊക്കെ കാണുമ്പോ വീട്ടിൽ എത്താൻ മനസ്സ് വല്ലാതെ കൊതിക്കും... കുറച്ച ദിവസം നിന്നപ്പോ തന്നെ ഫാമിലിയെ ഞാൻ ഇത്രയ്ക്ക് മിസ് ചെയ്തെങ്കിൽ, ഗൾഫിൽ ജോലിക്ക് വരുന്ന സാധാരണക്കാരെ കുറിച്ച് ഓർക്കുമ്പോ വല്ലാത്ത മതിപ്പ് തോന്നുന്നു....!!!

രണ്ട്, മൂന്ന് വർഷം കഴിഞ്ഞല്ലേ അവരൊക്കെ നാട്ടിൽ പോകുന്നത്...!! ഭാര്യയേയും മക്കളേയും അമ്മയേയും അച്ഛനെയേയുമൊക്കെ മിസ് ചെയ്യുമ്പോ മനസ്സിനെ കല്ലാക്കിയാക്കില്ലേ ഇവിടെ നിൽകുന്നുണ്ടാവാ...!!! അനു,,,,, എന്റെ പൊട്ടിക്കാളി കുരിപ്പ്‌...!!! അവളെത്രത്തോളം എന്നിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് ഓരോ നിമിഷവും ഞാൻ മനസ്സിലാക്കി കൊണ്ടിരുന്നു.... അവളെ നോട്ടം, ചിരി, കോന്താ ന്നുള്ള വിളി അതൊക്കെ ഞാനേത്രത്തോളം അസ്വദിച്ചിരുന്നൂ ന്ന് എനിക്ക് ഇപ്പഴാ മനസ്സിലാവുന്നത്... അവളെ ചെറിയ ചെറിയ കുറുമ്പും വാശിയും വരേ എന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.... അവളെ വല്ലാത്ത മിസ് ചെയ്യുബോ, കാണാൻ തോന്നുമ്പോ, അന്ന് നന്തന്റെ കല്യാണത്തിന് കിച്ചൂ എടുത്ത ലാപ്പിലുള്ള പികിലേക്ക് നോക്കും... ഞാൻ അവളെ സാരി പ്ലീറ്റ് നന്നാക്കുന്നതും, അവള് എന്നേ അനുഗ്രഹിക്കുന്നതും, ക്യാമറ കണ്ട് മുഖം പൊത്തുന്നതും, ചിരിക്കുന്നതുമൊക്കെ...!!!! ലഞ്ച് കഴിഞ്ഞ് ഓഫീസ് ക്യാബിനിൽ ചെയറിൽ ചാരി ഇരിക്കുമ്പഴാണ് അവളെയൊന്ന് വിളിച്ഛ് നോക്കാന്ന് വിച്ചാരിച്ചത്....

നേരെയിരുന്നു ഗ്ലാസ് ടേബിളിന് മുകളിൽ നിന്ന് ഫോണെടുത്ത് പിടിച്ചതും ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.... Anu🖤 ഹോ..... നൂറായുസ്സാണല്ലോ ന്റെ പൊട്ടിക്കാളിയ്ക്ക്......!!!! ഫോണെടുക്കുന്നതിനൊപ്പം ഡിസ്പ്ലേയിൽ തെളിഞ്ഞ അനൂന്റെ പികിലേക്ക് നോക്കി ഞാൻ പറഞ്ഞു.... ഹലോ.... എന്റെ പൊട്ടിക്കാളി പട്ടിപ്പെണ്ണിനെ കുറിച്ഛ് ഞാൻ ഇപ്പോ ഓർത്തേള്ളൂ... നിന്നെ വിളിക്കാൻ ഫോണെടുത്ത് കയ്യിൽ പിടിച്ചപ്പോ ദേ വരുന്നു നിന്റെ കോൾ... എന്താ ടൈമിങ് ല്ലേ രാധൂ....??? ഞാൻ ആവേശത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും അവളെ ഭാഗത്ത്‌ നിന്ന് ഒരു മൂളൽ പോലും കേൾക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്ത് നോക്കി.... കോൾ കടായിട്ടൊന്നും ഇല്ലല്ലോ,,,, പിന്നെ ഇപ്പോ എന്താ പറ്റിയത്....???? അനു എന്താ ഒന്നും മിണ്ടാത്തത്.....??? ആരോടെന്നില്ലാതെ പറഞ്ഞ് ഞാൻ വീണ്ടും ഫോൺ ചെവിയോട് ചേർത്തു..... ഹലോ അനൂ...... ഹലോ,,,,നീ കേൾക്കുന്നില്ലേടാ...??? എന്താ ഒന്നും മിണ്ടാത്തത്.....??? ഹലോ....??

ഹ...ഹലോ.... അനു ഇടറി വിറയ്ക്കുന്ന അനൂന്റെ ശബ്‌ദം കേൾക്കെ ഞാൻ ടെൻഷനോടെ വേഗം എണീറ്റ് നിന്നു.... * അനൂ... എന്താടാ...... എന്താ നിന്റെ ശബ്‌ദം വല്ലാതെ ഇരിക്കുന്നത്.....??? ഒരു വിറയലുള്ളപ്പോലെ.... എന്താ രാധൂ.... അവിടെ എന്തെങ്കിലും പ്രശ്നണ്ടോ....???" വെപ്രാളത്തോടെ തലങ്ങും വിലങ്ങും നടന്ന് ഞാൻ ചോദിച്ചു.... "സി.... സിദ്ധേട്ടാ,,,,, എനിക്ക്,,,, എനിക്കിപ്പോ നിന്നെ കാണണം..... എന്റെ കോന്തൻ കണാരനെ എനിക്ക് ഇപ്പൊ കാണണം...." ഇടറുന്ന സ്വരത്തോടൊപ്പം ഉത്സാഹത്തോടെ അനു അലറി വിളിച്ഛ് പറയുന്നത് കേട്ടപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്....!! ഹാവൂ ന്റെ രാധൂ,,,,, മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത് ട്ടോ....?????ഞാൻ വിചാരിച്ഛ് അവിടെ ആർക്കോ എന്തോ പറ്റിയെന്ന്.... ഹൂ....!!!! ഹ്മ്മം.....???? എന്ത് പറ്റി എന്റെ പൊട്ടിക്കാളിയ്ക്ക്,,,, നല്ല സന്തോഷത്തിൽ ആണല്ലോ...???? അതൊക്കെ പോട്ടേ,,,, എന്താ ഇപ്പോ പെട്ടെന്ന് കാണാൻ തോന്നാൻ..... ഏഹ്ഹ്...???" *എടാ കോന്തൻ കണാരാ..... നീയിപ്പോ ഇവിടെ എന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടിപ്പിടിച്ഛ് നൂറല്ല, ആയിരമല്ല, പതിനായിരമല്ല കാക്കത്തൊള്ളായിരം ഉമ്മ തന്നേനെ....!!!!"

സന്തോഷത്തോടെ അനു പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ഛ് കൊണ്ട് ക്യാബിനിലെ സോഫയിൽ ഞാൻ ചാരിയിരുന്നു.... "ആഹാ....എങ്കിൽ ഞാൻ ഇന്ന് തന്നെ വരാ....!!! അതല്ല,,,, ഇത്രയ്ക്ക് ഹാപ്പിയാവാൻ അവിടെ എന്താത്ര സ്‌പെഷ്യലായി സംഭവിച്ചത്....???? മ്മ്മ്,,,,, അതൊക്കെ പറയാ,,, അതിന് മുന്നേ ഇത് പറ,,സിദ്ധു എന്നാ വരാ...??? ഒരു മാസം കഴിയാറായില്ലേ, ഇത് വരെ കഴിഞ്ഞില്ലേ വർക്ക്..??? ഇനി കഴിഞ്ഞില്ലെങ്കിലും മതി... വായോ..... പ്ലീസ്....!!!! I miss you so much....!!!! ഇവിടുത്തെ വർക്ക് ഇനിയും പെന്റിങ് ഉണ്ടെടാ.... ഏട്ടനെ ഒറ്റയ്ക്ക് ഇതിന്റെ നടുവിൽ വിട്ട് ഞാൻ അങ്ങനാ വരാ...??? എന്നാലും എന്റെ ഭാര്യ ഇത്രയും നല്ല ഓഫർ വെച്ച സ്ഥിതിക്ക് ഞാൻ ഇന്ന് ഈവനിംഗ് ഫ്ലാറ്റിന് വരാൻ പറ്റോ ന്ന് നോക്കാ....??? മ്മ്മ്,,,,,, അല്ലെങ്കിൽ വേണ്ട.... വരണ്ടാ.... ഇപ്പോ വന്നാ സിദ്ധു നാളെ തന്നെ തിരിച്ഛ് പോക്കില്ലേ....???? അതോണ്ട് അവിടുത്തെ വർക്ക് മുഴുവൻ തീർത്തിട്ട് വന്നാ മതി....!!!! ആഹ്..... എന്നാ എല്ലാം വേഗം തീർത്ത് ഓടി വരാ..... അല്ല,,, ഒരു ചിന്ന ഡൗട്ട്....

. ഇവിടുത്തെ വർക്ക് തീർത്ത് ഞാനവിടെ എത്തുമ്പോഴേക്കും ഓഫർ തീർന്ന് പോവോ...??? ഒറ്റ കണ്ണിറുക്കി ഞാൻ കുസൃതിയോടെ ചോദിച്ചത് കേട്ട് അവള് ആലോചിക്കുന്ന പോലെ മൂളി.... മ്മ്മ്......?????? അതോർത്ത് എന്റെ കോന്തൻ കണാരൻ വിഷമിക്കണ്ട, ലൈഫ് ലോങ് വാലിഡിറ്റിയുള്ള ഓഫറാ,,,, അങ്ങനെയൊന്നും തീരില്ല....!!!" അനു കാര്യമായി ആലോചിച്ചെടുത്ത് പറഞ്ഞത് കേട്ട് ഞാൻ നെഞ്ചിൽ കൈവെച്ഛ് നീട്ടിയൊരു നെടുവീർപ്പിട്ടു.... *ഹാവൂ,,,,, സമാധാനം ആയി......!!!! ഇവിടുത്തെ വർക്കൊക്കെ കഴിഞ്ഞ് വരുമ്പോ പൊട്ടിക്കാളിക്ക് ഈ കോന്തൻ എന്താ കൊണ്ട് വരേണ്ടത്.......??? മ്മ്മ്........?????? എന്റെ കോന്തന്റെ ഫേവറേറ്റ് കളറിൽ ഒരു സാരി..... അത് മതി....!!!! ഓകെ സെറ്റ്......!!! ഞാൻ വെക്കാട്ടോ രാധൂ, മീറ്റിങ് തുടങ്ങാനായി..... രാത്രി വിളിക്കാ...... ഓകെ....??? ലൗ യൂ ഡിയർ....മിസ് യൂ.... വോകെ...!!!! ലൗ യ് ടൂ....... ഉമ്മ.... ഉമ്മ......!!!! ~~~~~~~~~~~ സിദ്ധുനെ വിളിച്ച് സംസാരിച്ചതും മനസ്സും ശരീരവും ഒരുപോലെ സന്തോഷത്താൽ നിറഞ്ഞു... ആ പാക്കരൻ എന്നാണാവോ വരാ.....???

അവനെ ഓർത്ത് ചിരിച്ചോണ്ട് ഞാൻ താഴേക്കിറങ്ങി.... *********** രാവിലെ എണീറ്റപ്പോ തൊട്ട് തുടങ്ങിയതാ ഒരു തലവേദന.... പ്രാതൽ കഴിച്ഛ് കഴിഞ്ഞാൽ ശെരിയാവുമെന്ന് കരുതിയെങ്കിലും കുറഞ്ഞില്ല.... തലവേദന കണക്കിലെടുക്കാതെ പതിവ് പോലെ ഞാൻ അടുക്കളയിൽ കയറിയതും അമ്മയും ദേവുവും അതേ സ്പീഡിൽ പുറത്താക്കി, പോയ്‌ കുറച്ഛ് നേരം കിടന്ന് ഉറങ്ങിക്കോളാൻ പറഞ്ഞു..... തലയ്ക്ക് കനം കൂടി തുടങ്ങിയപ്പോ ഞാൻ അമ്മയുടെ റൂമിൽ പോയ്‌ കിടന്നു... ക്ഷീണം കൊണ്ടോ വേദന കൊണ്ടോ അറിയില്ല വേഗം ഉറങ്ങി പോയി.... ~~~~~~~~~~~ കാർ നിന്ന് ഇറങ്ങി കോലായിലൂടെ ഹാളിലേക്ക് കയറിയപ്പോ തന്നെ കണ്ടു ടോയ്‌സ് കൊണ്ട് കളിക്കുന്ന കനിയെയും സേതുനേയും.... എന്നെ കണ്ട സന്തോഷത്തിൽ രണ്ടും വാ തുറന്ന് ബാക്കിയുള്ളവരെ വിളിക്കാൻ ഒരുങ്ങിയതും ഞാൻ മിണ്ടരുത് ന്ന അർത്ഥത്തിൽ ചുണ്ടിന് കുറുക്കെ കൈ വെച്ഛ് അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് മുന്നിൽ മുട്ടുകുത്തി ഇരുന്നു.... രണ്ടാളും കെട്ടിപ്പിടിച്ഛ് ഉമ്മ വെച്ഛ് ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്ത് കൊടുത്ത് നേരെ അടുക്കളയിലേക്ക് വിട്ടു.....

അനു ഒഴിക്കെ ബാക്കി എല്ലാരും അടുക്കളയിൽ തകൃതിയായി പണിയിലാണ്.... പതിയെ അമ്മയുടെ പുറകിൽ ചെന്ന് നിന്ന് കണ്ണ് പൊത്തി പിടിച്ചു... "സിദ്ധു" കൈ തലോടി തിരിച്ചറിഞ്ഞ് ആശ്ചര്യത്തോടെ അമ്മ എന്റെ പേര് വിളിച്ചത് കേട്ട് അച്ഛമ്മയും ഏട്ടത്തിയും ആമിയും തിരിഞ്ഞ് നോക്കി... എന്റെ കൈ പിടിച്ഛ് തിരിഞ്ഞ് അമ്മ നിറഞ്ഞ കണ്ണീരോടെ എന്നെ കെട്ടിപ്പിടിച്ചു... ദേവും മൊത്തത്തിലൊന്ന് നോക്കി മുഖത്തും മുടിയിലും തലോടി നെറുക്കിൽ പയ്യെ ചുംബിച്ചു.... ആമി വയറ്റിൽ കുത്തി പറഞ്ഞില്ലല്ലോടാ ന്ന് കപട ദേഷ്യത്തോടെ ചോദിച്ചതും ഞാനവളെ തോളിലൂടെ കയ്യിട്ട് സ്നേഹത്തോടെ ചേർത്ത് പിടിച്ചു... "ഏട്ടൻ വന്നില്ലേ സിദ്ധു...???" ഏട്ടത്തി ചോദിച്ചത് കേട്ട് ആമിയിൽ നിന്ന് എന്റെ നേട്ടം ഏട്ടത്തിയിലേക്ക് മാറി.... "ഇല്ലേട്ടത്തീ,, അടുത്താഴ്ച വരും...!!" ഏട്ടന്റെ കയ്യും കാലും പിടിച്ഛ് ബാക്കി കാര്യങ്ങൾ മാനേജ് ചെയ്യാൻ പറഞ്ഞ് ഓടിപ്പിടിച്ഛ് വന്നിട്ട് കാണാൻ ആഗ്രഹിച്ഛ ആളെ ഇവിടെയൊന്നും കാണുന്നില്ലല്ലോ...??? "അനൂ ന്ന് ചെറിയൊരു headache....

എന്റെ റൂമിൽ കിടപ്പുണ്ട്.... ഏട്ടനെ പോലും കൂട്ടാതെ ഓടിപ്പിടിച്ഛ് വന്നതല്ലേ,,, പോയ് ചെൽ...??" എന്റെ മനസ്സ് വായിച്ച പോലെ അമ്മ പറഞ്ഞത് കേട്ട് ചടപ്പോടെ ഞാൻ എരിവ് വലിച്ഛ് ഒറ്റകണ്ണിറുക്കി..... ഞാൻ നിന്ന് താളം ചവിട്ടുന്നത് കണ്ട് ആമി എന്റെ തലമുടിയിൽ കിള്ളി ചിരിച്ചതും ഞാൻ വേഗം അവിടുന്ന് സ്‌കൂട്ടായി അമ്മന്റെ റൂമിലേക്ക് നടന്നു..... പതിയെ റൂമിലേക്ക് കയറി ബെഡിന്റെ അടുത്തേക്ക് നടന്ന് സൈഡ് ചരിഞ്ഞ് കിടക്കുന്ന അവളുടെ അരിക്കിൽ ചെന്നിരുന്നു.... നല്ല ഉറക്കത്തിലാണ് പുള്ളിക്കാരി.... കുറേ കാണാതെ കണ്ടത്തോണ്ടാണോ ന്ന് അറിയില്ല.... അവള് ഒരുപാട് സുന്ദരിയായപോലെ, തോന്നലല്ല പെണ്ണ് ഗ്ലാമറായിട്ടുണ്ട്..... ഇടത്തേ കാൽ ബെഡിൽ മടക്കി വെച്ഛ് അതിന് മുകളിൽ ഇരുന്ന് കാൽ മുട്ടിൽ കൈ മുട്ട് കുത്തി തല താങ്ങി ഞാൻ കുറേ നേരം അവളെ നോക്കി.... ഒരു കൊച്ഛ് കുഞ്ഞിന്റെ നിഷ്കളങ്കത നിറഞ്ഞ് നിൽക്കുന്ന അവളുടെ കുഞ്ഞ് മുഖത്തെ തുടുത്ത കവിളിൽ ഞാൻ മെല്ലെ ചുംബിച്ഛ് ഞാൻ വീണ്ടും കാല്മുട്ടിൽ കൈ മുട്ട് കുത്തി തല താങ്ങി അവളെ നോക്കി ഇരുന്നു.....

എന്റെ മീശ കവിളിൽ കുത്തിയതും അവള് മുഷിച്ചിലോടെ ഒന്ന് മൂളി ചിണുങ്ങി കൈ കൊണ്ട് കവിൾ അമർത്തി തുടച്ച് പതിയെ കണ്ണ് തുറന്നു.... തൊട്ട് മുന്നിൽ ഇരിക്കുന്ന എന്നെ നോക്കി ചിരിച്ഛ് വീണ്ടും കണ്ണടച്ഛ് ചുരുണ്ട് കിടന്നെങ്കിലും ഞൊടിയിടയിൽ അവൾ കണ്ണുകൾ വലിച്ഛ് തുറന്ന് മിഴിച്ഛ് സംശയത്തോടെ എന്നെ നോക്കി... ഞാൻ നിറഞ്ഞ ചിരിയോടെ അവളെ തന്നെ നോക്കി ഇരുന്നു.... അവള് സംശയത്തോടെ എന്നെ മിഴിച്ഛ് നോക്കി കൈ കുത്തി എണീറ്റ് ബെഡിൽ പടിയിട്ട് ഇരുന്നു... തല കുലുക്കിയും, കണ്ണ് രണ്ടും തിരുമ്മിയും, നഖം കടിച്ചും തല ചരിച്ഛ് അനു അത്ഭുതത്തോടെ എന്നെ നോക്കി.... പതുകെ വലം കൈവിരൽ എന്റെ നേരെ നീട്ടി, എന്റെ നെഞ്ചിൽ തൊട്ടതും ഞാൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു പോയി..... "എന്താടീ പൊട്ടിക്കാളി..... നിന്റെ റിലേ പോയോ....??? ഞാൻ തന്നാ,,,, നിന്റെ കോന്തൻ കെട്ടിയോൻ.....!!!!" ~~~~~~~~~~~ സിദ്ധു പറഞ്ഞു തീർന്നതും ഞാൻ അവനെ കെട്ടിപ്പിടിച്ചിരുന്നു..... സത്യം പറയല്ലോ എനിക്ക് ഇപ്പഴും വിശ്വാസം വരുന്നില്ല.... സിദ്ധു....????

എന്റെ തൊട്ട് മുന്നിൽ....???ഞാൻ ഒന്നൂടെ അവനെ ഇറുക്കികെട്ടിപ്പിടിച്ഛ് ആ ഹൃദയത്തോട് കാതോർത്തു.... ഇന്നലെ രാത്രി വിളിച്ചപ്പോ ഇന്ന് വരുന്നതിന്റെ ഒരു സൂചന പോലും കോന്തൻ തന്നിരുന്നില്ല.... ആദ്യം ഞാൻ കരുതി ഞാൻ ഉറക്കത്തിൽ കണ്ടാതാവും ന്ന്, പിന്നെ മുന്നിൽ ഇരിക്കുന്നത് കണ്ടപ്പോ കരുതി എപ്പഴും അവനെ കുറിച്ഛ് ചിന്തിക്കുന്നതോണ്ട് എന്റെ തോന്നാലാവും ന്ന്, അതോണ്ടാ ഞാൻ തൊട്ട് നോക്കിയത്.... പറഞ്ഞില്ലെങ്കിലും വന്നല്ലോ ന്റെ കോന്തൻ..... എത്ര നേരം അങ്ങനെ കെട്ടിപ്പിടിച്ചു നിന്നെന്ന് അറിയില്ല.... സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒന്നൊന്നര മാസമായി പാക്കരനെ ഇത്ര അടുത്ത് കണ്ടിട്ടും ഇങ്ങനെ ചേർത്ത് കെട്ടിപ്പിടിച്ചിട്ടും.... എല്ലാം പലിശ സഹിതം അങ്ങോട്ട് വീട്ടി.... കവിളിൽ നല്ലൊരു കടിയും അതിന്റെ വേദന മാറാൻ അമർത്തി ഒരുമ്മയും കൊടുത്തു.... "ഔച്ഛ്..... ഒരു മാറ്റവും ഇല്ലല്ലേ പട്ടിപ്പെണ്ണേ...!!!!!" വേദനയോടെ കവിൾ ഉഴിഞ്ഞ് കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വലിയ വായിൽ പൊട്ടിച്ചിരിച്ചു....... "ഒന്ന് നന്നായിക്കൂടെഡോ...????" ചിരിയോടെയുള്ള സിദ്ധുന്റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി കൊണ്ട് ഞാനവന്റെ താടി കുറുമ്പോടെ പിടിച്ഛ് വലിച്ചു.... നിറഞ്ഞ ചിരിയോടെ വീണ്ടും ആ നെഞ്ചോട് ചേർന്ന് കെട്ടിപ്പിടിച്ഛ് ഇരുന്നു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story