🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 180

ennennum ente mathram

രചന: അനു

കണ്ണടയ്ച്ഛ് ഇരിക്കുന്ന അവനെ ഒരു നിമിഷം നോക്കി ചിരിച്ഛ് അവൻ കാണാതെ കയ്യിൽ കരുതിയ ചെറിയ സമ്മാനപ്പൊതി അവന്റെ കയ്യിലേക്ക് വെച്ഛ് കൊണ്ട് ഞാൻ പയ്യെ പറഞ്ഞു...... "എന്റെ കോന്തൻ സിദ്ധേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ....!!!!" ~~~~~~~~~~~ കയ്യിലേക്ക് എന്തോ വെച്ഛ് തന്ന് അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ ഞൊടിയിടയിൽ ഞാനെന്റെ കണ്ണുകൾ വലിച്ഛ് തുറന്നു.... ഉള്ളം കൈയിൽ അവൾ വെച്ഛ് തന്ന കുഞ്ഞു സമ്മാനപ്പൊതിയിലേക്കായിരുന്നു കണ്ണുകൾ ആദ്യം പതിഞ്ഞത്... സന്തോഷത്തോടെ എന്നെ നോക്കി തൊട്ട് മുന്നിൽ ഇരിക്കുന്ന അനൂനെ, ആവേശത്തോടെ കൈ രണ്ടും വിടർത്തി കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പഴാണ് എനിക്ക് ഇന്നത്തെ ഡേറ്റ് ഓർമ വന്നത്.... ഞൊടിയിടയിൽ കൈ താഴ്ത്തി ഞാനവളെ നോക്കി.... "വെയിറ്റ്......!!!! ഇന്ന് 26th അല്ലല്ലോ,,, പിന്നെ എങ്ങനാ എന്റെ ബർത്ത്ഡേ ആവാ.....???? You are mistaked maa dear,,,,,, But don't worry.... ഞാൻ ആരോടും പറയില്ല ട്ടോ.... സാരല്ല പോട്ടെ.....!!!!" ഞാൻ ഗമയിൽ അവൾക്ക് തെറ്റ് പറ്റിയ പോലെ ഇത്രയും പറഞ്ഞിട്ടും അനു നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഇരുന്നു.... "ഹലോ,,,, മൈ ഡിയർ കോന്തൻ കണാരാ,,,, വെയിറ്റ് ഞാൻ ഒന്ന് പറയട്ടെ...

എന്റെ നേരെ കൈയുയർത്തി കാണിച്ഛ് അനു പറഞ്ഞു... "അതേയ്,,,,, ഞാൻ എന്താ പറഞ്ഞത്,,,,, പിറന്നാൾ ആശംസകൾന്നല്ലേ, അല്ലാതെ ഹാപ്പി ബർത്ത്ഡേന്നല്ലല്ലോ.....???? ആണോ....?????" സംശയത്തോടെ ഒറ്റപുരികം പൊക്കി അനു ചോദിച്ചത് കേട്ട് ഞാൻ അല്ലെന്ന് തലായട്ടി.... "മലയാള മാസം അനുസരിച്ച് ഇന്നാണ് കുട്ടന്റെ പിറന്നാൾ മനസ്സിലായോ....???" എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് അനു പറഞ്ഞത് കേട്ട് ഞാൻ നല്ലോണം ചമ്മി നാറി... ഇതാണ്‌ തോക്കിൽ കയറി വെട്ടി വെക്കരുതെന്ന് പറയുന്നത്....!!!ഛേ.... വെറുതെ നാണം കെട്ട്.... "Ooh,,,,,, I see,,,,,, അങ്ങനെ..... എനിക്കീ മലയാള മാസം ഡേറ്റൊന്നും നോക്കാൻ അറിയില്ല..... സോറി......!!!!!" സൈക്കിളിൽ നിന്ന് വീണ പോലെ അനൂനെ നോക്കി ഇളിച്ഛ് കാട്ടി ചടപ്പോടെ ഞാൻ പറഞ്ഞത് കേട്ട് അനു ഗമയിൽ എന്നെ നോക്കി.... "Ooh,,,,,, don't worry man..... ഞാൻ ആരോടും പറയില്ല.... അതാലോചിച്ഛ് ടെൻഷനാവണ്ട,,, cool....!!! എന്നലും ചമ്മിയ ഈ മുഖം കാണാൻ നല്ല രസം....!!!" ഞാൻ അവളോട് അടിച്ച ഡയലോഗ് അതുപോലെ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ചടപ്പോടെ കണ്ണിറുക്കിടയച്ഛ് എരിവ് വലിച്ചു.... അത് കണ്ട് ചിരിയോടെ അനു എന്റെ മുന്നിലെ മുടിയിൽ സ്നേഹത്തോടെ കിള്ളി....

കയ്യിലെ ഗിഫ്റ്റിലേക്ക് ശ്രദ്ധിച്ഛ് ഞാനത് കൈയിലെടുത്ത് വീണ്ടും അവളെ നോക്കി..... "മ്മ്മ്,,,,,,ഭയങ്കരീ.....!!!! ഞാൻ അറിയാതെ ഗിഫ്റ്റ് വാങ്ങി, എന്നെ കാണിക്കാതെ അതിവിടം വരെ എത്തിച്ചല്ലേ....???? Not bad....!!!!!" ഗിഫ്റ്റ് മൊത്തത്തിൽ കറക്കി നോക്കി പുരികം പൊക്കി ഞാൻ പറഞ്ഞത് കേട്ട് ഇല്ലാത്ത കോളർ പൊക്കി അനു ഗമയിൽ ഇരുന്നു.... "ഇന്നോളം സിദ്ധുന് കിട്ടിയതിൽ വെച്ച് The most precious ഗിഫ്റ്റ് ഇതായിരിക്കും.... ഇതിലും വലിയൊരു ഗിഫ്റ്റ് നിനക്ക് തരാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല...." ഗിഫ്റ്റ് തുറക്കുന്നതിന് മുന്നോടിയായി അനു നിറഞ്ഞ ചിരിയോടെ സൗമ്യമായി പറഞ്ഞത് കേട്ട് ഞാനവളെ ആകാംഷയോടെ നോക്കി.... "ഹംബോ,,,,, അത്രക്ക് വല്യ ഗിഫ്റ്റാണോ....?" ഞാൻ സംശയത്തോടെ ചോദിച്ചത് കേട്ട് അനു കണ്ണടയ്ച്ഛ് ആഹ് ന്ന അർത്ഥത്തിൽ മൂളി... " നിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇങ്ങനെയൊരു ഗിഫ്റ്റ് തരാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്...." അനു വീണ്ടും പറഞ്ഞത് കേട്ട് ഇതിലെന്തായിരിക്കും ന്നുള്ള ആകാംഷ എനിക്ക് കൂടി കൂടി വന്നു...

ഒരു ദീര്ഘ ശ്വാസം വലിച്ചെടുത്ത് ഞാൻ പൊതിയഴിക്കാൻ തുടങ്ങി.... ""ആയിരം കോടി നക്ഷത്രങ്ങളേയും, നിലാവ് പരത്തുന്ന പൂർണ ചന്ദ്രനേയും തിരയടിക്കുന്ന സാഗരത്തെയും സാക്ഷിയാക്കി എന്റെ ഭാര്യ എനിക്ക് ആദ്യമായി തരുന്ന സമ്മാനം ഞാൻ ഇതാ തുറക്കുന്നു...."" ~~~~~~~~~~ ഇത്രയും പറഞ്ഞ് ആവേശത്തോടെ പൊതിയഴിക്കുന്ന സിദ്ധുനേയും ഗിഫ്റ്റ് കാണുമ്പോ അവന്റെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങളേയും കാണാൻ ആകാംക്ഷയോടെ ഞാനവനെ ഉറ്റു നോക്കി.... വലിയ ക്യൂരിയോസിറ്റിയോടെ വേഗത്തിൽ ബോക്‌സ് തുറന്ന് ഗിഫ്റ്റ് കണ്ടതും ഞാൻ പ്രതീക്ഷിച്ച പോലെ കാറ്റൊഴിഞ്ഞ ബലൂണ് കണക്കെ അവന്റെ മുഖം വാടി... "ഛെ,,,,,, ന്റെ അനൂ.... കഷ്ടംണ്ട് ട്ടോ.... ഞാൻ എത്ര പ്രതീക്ഷയോടെ തുറന്ന് നോക്കിയതാ,,,, ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയി....!!! മനുഷ്യനെ ഇങ്ങനെ പറ്റിക്കരുത്....!!!" മുഷിച്ചിലോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ നോക്കി.... സിദ്ധുന്റെ ഈ പ്രതികരണം ഞാൻ പ്രതീക്ഷിച്ചതാണ്... "മ്മ്മ്...എന്തേയ്......??? സിദ്ധുന് ഇഷ്ടായില്ലേ......????" മായാത്ത ചിരിയോടെ ഞാൻ ചോദിച്ചതും സിദ്ധു മുഖം വീർപ്പിച്ഛ് എന്നെ നോക്കി.... "ഇതോ.....????? ഇഷ്ടൊക്കെ ആയി.... പക്ഷേ,,,,, എനിക്ക് തരാൻ പറ്റുന്നതിൽ എറ്റവും വലിയ precious ഗിഫ്റ്റ്ന്നൊക്കെ പറഞ്ഞപ്പോ ഞാൻ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു...

എന്തായാലും നീ പറഞ്ഞത് സത്യാ,,, ഇന്നേളം ഇങ്ങനെയൊരു ഗിഫ്റ്റ് എനിക്ക് കിട്ടിയിട്ടില്ല.....!!!!" നിറഞ്ഞ പുച്ഛത്തോടെ സിദ്ധു പറഞ്ഞത് കേട്ട് കടലിലേക്ക് നോക്കി ഞാൻ ചിരിച്ചു... "സത്യം പറനൂ,,, ഇത്,,, ഇത് നീ എനിക്ക് വേണ്ടി തന്നെ വാങ്ങിയതാണോ...??? ഇത് തന്നെയാണോ നീ വാങ്ങിയത്,,,, ഗിഫ്റ്റ് പാക്ക് ചെയ്തപ്പഴോ,എടുത്തപ്പോ മറ്റോ മാറി പോയോ......????" ഗിഫ്റ്റിലേക്ക് നോക്കി സംശയത്തോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാൻ ചിരിച്ഛ് പോയി.... എന്റെ പെരുമാറ്റവും ചിരിയും ഗിഫ്റ്റും സംസാരവുമൊക്കെ കേട്ട് ശെരിക്കും വട്ടാവുന്നുണ്ട്...!!" "മ്മ്മ്,,,,മ്മ്മ്... അല്ലേയല്ല.... ഇത് തന്നെയാ ഞാൻ വാങ്ങിയത്.... നിനക്ക് വേണ്ടി ഒരുപാട് ആഗ്രഹത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഒരുപാട് തിരഞ്ഞ് മോഹിച്ച് വാങ്ങിയതാ... ഇഷ്ടായില്ലെങ്കിൽ വേണ്ട,,, വിട്ടേക്ക്....???" നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞതും സിദ്ധു വീണ്ടും ഗിഫ്റ്റിലേക്ക് നോക്കി അത് കയ്യിലെടുത്തു.... "ഏയ്‌,,,,, അങ്ങനെയല്ലടാ..... എനിക്ക് ഇഷ്ടായി..... ഒരുപാട് ക്യൂട്ടായിട്ടുണ്ട്.... Really i like it...!!!! പക്ഷേ,,,, എന്നാലും ഇങ്ങനെ ഒരു ഗിഫ്റ്റ് നീ എനിക്ക് തന്നത് എന്തിനാന്നാ,,,,, എനിക്ക് മനസ്സിലാവാതത്....???? സത്യയിട്ടും നീ ഇത് എനിക്കായിട്ട് തന്നെ വാങ്ങിയതാണോ....??

സിദ്ധു വീണ്ടും സംശയത്തോടെ ഗിഫ്റ്റ് തലങ്ങും വിലങ്ങും നോക്കി ചോദ്യം ആവർത്തിച്ചത് കേട്ട് എനിക്ക് ദേഷ്യം വന്നു.... "ആഹ്ഡാ കോന്തൻ കണാരാ.... നിനക്കായി വാങ്ങിയ ബർത്ത് ഡേ ഗിഫ്റ്റ് തന്നായിത്....!!!! ഇങ്ങനെയൊരു ഗിഫ്റ്റ് നിനക്കല്ലാതെ മറ്റാർക്കെങ്കിലും കൊണ്ട് കൊടുക്കാൻ പറ്റോ എനിക്ക്.....??? ഇങ്ങനെയൊരു ഇഡിയറ്റ്.....!!!" ~~~~~~~~~~~ ഇത്രയും കുറച്ഛ് ദേഷ്യത്തോടെ പറഞ്ഞ് അനു ബെഞ്ചിൽ നിന്ന് എണീറ്റ് തിരയിലൂടെ മുന്നോട്ട് നടന്നു.... എന്നലും അനു എന്തിനാ ഇങ്ങെയൊരു ഗിഫ്റ്റ് എനിക്ക് തന്നത്.....???? സംശയം അങ്ങോട്ട് മാറുന്നില്ലല്ലോ...??? ഓഓഓഹ്.....സോറി സംശയത്തിന്റെ പുറക്കെ പോയി നിങ്ങളോട് ഗിഫ്റ്റ് എന്താ ന്ന് പറയാൻ മറന്നു..... നല്ല ഭംഗിയുള്ള, ക്യൂട്ടായ, പഞ്ഞി പോലെ മൃദുലമായ വെള്ളയും കറുപ്പും ചേർന്ന ഒരു സെറ്റ് കുഞ്ഞു ഷൂ ആയിരുന്നു അനു എനിക്ക് തന്ന ഗിഫ്റ്റ് ബോക്സിൽ...... ന്യൂ ബോർണ് ബേബീസിന് മാത്രം ഇട്ടാൻ പറ്റുന്ന ചെറിയ രണ്ടെണ്ണം... ഇനി നിങ്ങൾ തന്നെ പറ,,, അനു എന്തിനാ ഇതെനിക്ക് ഗിഫ്റ്റ് ചെയ്തത്....?????

ഭാര്യ ഭർത്താവിന് കൊടുക്കുന്നതിൽ വെച്ച് എറ്റവും മനോഹരമായ ഗിഫ്റ്റ് ആണെന്നാണ് അനു പറഞ്ഞത്.... The very most precious one...... But this....???? നിറഞ്ഞ ചിരിയോടെയാണ് അവളെനിക്ക് ഗിഫ്റ്റ് തന്നതും പറഞ്ഞതുമൊക്കെ..... അവള് ഹാപ്പിയാവാന്നുള്ള കാരണവും ഇതാണ്... തിരയിലൂടെ നടക്കുന്ന അവളേയും അവള് പറഞ്ഞ വോർഡ്സും, ഗിഫ്റ്റുമൊക്കയൊന്ന് ഞാൻ മനസ്സിരുത്തി കൂട്ടി വായിച്ചു... പിന്നെ ഓരോട്ടമായിരുന്നു നടന്ന് പോകുന്ന അനൂന്റെ അടുത്തേക്ക്..... എനിക്ക് മാത്രം അവൾക്ക് തരാൻ കഴിയുന്ന ഗിഫ്റ്റ്....!!!! കിതപ്പോടെ അവളെ മുന്നിൽ പോയി കാൽ മുട്ടിൽ കൈ കുത്തി നിന്ന് മുഖമുയർത്തി അവളെ നോക്കി..... നറു ചിരിയോടെ തലകുനിച്ഛ് താഴേയ്ക്ക് നോക്കി നിൽക്കുന്ന അനൂന്റെ രണ്ട് ഷോള്ഡറിലും ഞാൻ കൈ വെച്ചു.... "അനൂ......???" മിടിപ്പേറുന്ന ഹൃദയവും കിതപ്പേറുന്ന ശ്വാസവും അടക്കിപ്പിടിച്ഛ് വർദ്ധിച്ച ആകാംഷയോടെ ഞാനവളെ വിളിച്ചു.... "മ്മ്മ്.....!!!!!" വറ്റി വരളുന്ന തൊണ്ടയിലൂടെ ഉമിനീരിറക്കി എന്റെ മുഖത്തേക്ക് നോക്കാതെ മൂളുന്ന അവളുടെ മുഖത്തേക്ക് കുനിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു.... "സത്യം....???"

"എന്ത്...???" കപട സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി അനു തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ അടക്കാൻ കഴിയാത്ത എക്‌സൈറ്റ്മെന്റോടെ അവളെ പിടിച്ഛ് കുലുക്കി.... "പൊട്ടിക്കാളി കുരുപ്പേ,,,, പറ.... റീലി....????" "ആഹ്‌ഡോ കോന്താ,,,,,, താനൊരു അച്ഛനാവാൻ പോവാ...!!!!!" അനു എന്റെ മുഖത്ത് നോക്കി കുറുമ്പോടെ പറഞ്ഞത് കേട്ട് ഒരു നിമിഷം എന്താ, അങ്ങനെയാ ന്ന് അറിയാതെ ഞാൻ മരവിച്ഛ് നിന്ന് പോയി.... സന്തോഷമോ, ആഹ്ലാദമോ, സങ്കടോ, കരച്ചില്ലോ അങ്ങനെ എതൊക്കെയോ തോന്നുന്നു.... കയ്യും കാലും ശരീരമൊക്കെ സന്തോഷം കൊണ്ട് വിറയ്ക്കുന്നു... എക്‌സൈറ്റ്മെന്റ് കാരണം തളർന്ന് പോകുന്നു.... ഒരു നിമിഷം പോലും പാഴാക്കാതെ അനൂനെ ഇറുക്കി കെട്ടിപിപ്പിടിക്കുമ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... അനൂന്ന് എനിക്ക് തരാൻ കഴിയുന്നതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് ഞങ്ങളെ കുഞ്ഞ്.... എന്റേയും അനൂന്റേയും അംശം....!!!! ~~~~~~~~~~ സിദ്ധു ഓടി വന്ന് മുന്നിൽ നിന്നപ്പോ തന്നെ അവന് ഏകദേശം സംഭവം ഓടിയെന്ന് എനിക്ക് മനസ്സിലായിരുന്നു....

അതോണ്ടാണോ എന്തോ,,, മുഖമുയർത്തി അവനെ നോക്കാൻ എനിക്ക് വല്ലാത്ത നാണം തോന്നി... സിദ്ധു കുലുക്കി വിളിച്ഛ് ചോദിച്ചത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കുമ്പോ എക്സൈറ്റ്മെന്റും ആകാംക്ഷയും കൊണ്ട് അവന്റെ കണ്ണുകൾ വെട്ടിത്തിളങ്ങിയിരുന്നു.... കുറുമ്പോടെ ഞാൻ പറഞ്ഞ് തീർന്നതും കുറച്ഛ് നേരം അവനെന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... ആവേശത്തോടെയെന്നെ ഇറുക്കി പുണരുമ്പോ ആ കണ്ണുകൾ നിറഞ്ഞ് തൂവിയത് ഞാൻ കണ്ടിരുന്നു.... സന്തോഷത്താൽ എന്റെ കണ്ണുകളും നിറഞ്ഞു... അടർന്ന് മാറി എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോ എനിക്ക് ഊഹിക്കമായിരുന്നു സിദ്ധു എത്രത്തോളം സന്തോഷവാനാണെന്ന്..... വീണ്ടുമെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു നിന്ന സിദ്ധുനെ അടർത്തി മാറ്റുമ്പോ ഞാൻ കാണാതിരിക്കാൻ അവൻ കണ്ണുകൾ അമർത്തി തുടച്ചു.. "അയ്യേ....!!!! മോശം മോശം,,,,, ആരെങ്കിലും ഓടി വരണേ,,,, വാച്ച്മാൻ ചേട്ടാ,,,,,, ഓടിവായോ,,,,, ദേ നോക്കിയേ,,, The most well know business tycoon സിദ്ധാർത്ഥ് സേതുമാധവൻ കരയുന്നു......

ആർക്കെങ്കിലും കാണാണെങ്കിൽ വേഗം വന്നോ...??? നീലക്കുറിഞ്ഞി പൂക്കുന്ന പോലെ സംഭവിക്കുന്നതാണ്... കാണാണെങ്കിൽ വേഗം ഓടി വായോ...!!!!" കണ്ണ് തുടയ്ക്കുന്ന സിദ്ധുനെ കളിയാക്കി ചുറ്റിലും നോക്കി ഞാൻ വിളിച്ഛ് പറഞ്ഞത് കേട്ട് നിറയുന്ന കണ്ണോടെ അവനെന്നെ നോക്കി.... "പോടീ,,, പട്ടിപ്പെണ്ണേ.....!!!!" കുറുമ്പോടെ പറഞ്ഞ് സിദ്ധു ആർത്തിരമ്പുന്ന കടലിനെ നോക്കി വിളിച്ഛ് കൂവി.... " Now,,,, From this moment on, I am the most happiest man in the whole world....... Because,,,,. Am going to be a super hero....." തിരയടിച്ഛ് കയറുന്ന സാഗരത്തെ നോക്കി ആർത്ത് വിളിച്ഛ് കൂവുന്ന സിദ്ധുനെ നോക്കി ആശ്ചര്യത്തോടെ ഞാൻ വാ പൊത്തിപ്പിടിച്ചു.... "സിദ്ധു...... എന്തായിത്....???? ആരെങ്കിലും കേൾക്കും,,,, വട്ടാന്ന് പറഞ്ഞ് ഓടിവരും ട്ടോ....????" വീണ്ടും വീണ്ടും ആർത്ത് കൂക്കി വിളിക്കുന്ന അവന്റെ അടുത്തേക്ക് നടന്ന് ചുറ്റും നോക്കി ഞാൻ പറഞ്ഞത് കേട്ട് സിദ്ധുയെന്നെ പൊക്കിയെടുത്തു ഉയർത്തി... "കേൾക്കട്ടെ,,,, എല്ലാരും കേൾക്കട്ടെ.... വട്ടനെന്നോ, പൊട്ടനെന്നോ എന്ത് വേണെങ്കിലും വിളിക്കട്ടെ.....

Really i don't care.....!!!!!" മുഖമുയർത്തി എന്നെ നോക്കി സിദ്ധു വീണ്ടും വിളിച്ഛ് കൂവിയതും ഞാൻ ചെവി രണ്ടും പൊത്തിപ്പിടിച്ചു.... "അയ്യോ,,,,, സിദ്ധു ഇങ്ങനെ ഒച്ചവെക്കല്ലേ പ്ലീസ്..... ആരെങ്കിലും ഓടി വരും.... എന്നെ താഴെ നിർത്ത്...." ചടപ്പോടെ ചുറ്റും നോക്കി ഞാൻ അവനോട് പറഞ്ഞെങ്കിലും സിദ്ധു ഇല്ലെന്ന് തലയാട്ടി..... "സിദ്ധേട്ടാ,,, പ്ലീസ് എന്നെ താഴെയിറക്ക്... ദേ എനിക്ക് തല കറങ്ങും ട്ടോ....???" ഞാൻ മുഖം കൂർപ്പിച്ഛ് പറഞ്ഞതും സിദ്ധു എന്നെ പതുക്കെ താഴിയിറക്കി.... ഞാൻ കപട ദേഷ്യത്തോടെ അവനെ കുറുക്കനെ നോക്കിയതും സിദ്ധു എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... "രാധൂ,,,,, എനിക്കറിയില്ലെടാ.... എനിക്ക്.... എനിക്ക് എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു.... ആർത്ത് വിളിക്കാൻ, ഈ ലോകത്തിലെ സകലത്തിനോടും ഉറക്കെ വിളിച്ഛ് കൂവൻ തോന്നുന്നു.... I love you Anu..... I love you so much.... എനിക്കറിയില്ല നിന്നോടെന്താ, എങ്ങനെയാ പറയേണ്ടതെന്ന്..??? പക്ഷേ നീ പറഞ്ഞ ഒരു കാര്യം തെറ്റാ,,,,, എനിക്ക് കിട്ടിയതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് ഇതല്ല.....!

സിദ്ധു പറഞ്ഞത് കേട്ട് ഞാനവന്റെ മുഖത്തേക്ക് മനസ്സിലാവാത്ത പോലെ ഉറ്റുനോക്കി... "എനിക്ക് കിട്ടിയതിൽ വെച്ഛ് ഏറ്റവും വലിയ ഗിഫ്റ്റ് നീയാ.... നീ കഴിഞ്ഞേള്ളൂ എനിക്കാരും..... ഞാനും എന്റെ കുഞ്ഞും ഒരുപാട് ഭാഗ്യം ചെയ്ത് കാണണം, നിന്നെപ്പോലെ ഒരമ്മയെ ഭാര്യയെ കിട്ടാൻ.... എനിക്കും എന്റെ കുഞ്ഞിനും കിട്ടിയതിൽ വെച്ഛ് എറ്റവും വിലമതിക്കാനാവാത്തത് നീമാത്രാടാ...." നിറയുന്ന കണ്ണോടെ ഇടറുന്ന സ്വരത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ ദയനീയമായി നോക്കി.... "എന്താ സിദ്ധേട്ടാ ഇത്....?? എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്...???" "പറയണം.... ഇങ്ങനെ തന്നെ പറയണം....!!!! വന്നേ,,,, ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കട്ടെ...!!" ഉത്സാഹത്തോടെ പറഞ്ഞ് സിദ്ധു എന്നെ കരയിലേക്ക് നടത്തിച്ചു... എന്റെ അടുത്ത് പൂഴിയിൽ മുട്ട്കുത്തിയിരുന്ന് വയറിന് മുകളിലെ സാരി വകഞ്ഞുമാറ്റി ആവേശത്തോടെ കാത് വയറിനോട് ചേർത്ത് വെച്ചു.... അവന്റെ മുടിയിഴകളിൽ തഴുകി തലോടി ഞാൻ അവന്റെ പ്രവർത്തിക്കളെ നോക്കി..... അവന്റെ കുഞ്ഞ് താടി രോമങ്ങൾ വയറിൽ ഉരസി ഇക്കിളി കൂടിയതും എന്റെ മേലാക്കെ കോരി തരിത്തു.... "വല്ലതും കേട്ടോ.....???" നിരാശയോടെ തലയുയർത്തി നോക്കിയ അവനോട് ഞാൻ ചോദിച്ചതും അവൻ കൊച്ഛ് കുഞ്ഞിനെ പോലെ ചുണ്ട് പിളർത്തി....

"മ്മ്മ്.... മ്മ്മ്...!!!! സങ്കടത്തോടെ ഇല്ലെന്ന് തലയാട്ടുന്ന സിദ്ധുനെ കണ്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു.... വയറിൽ അരുമായായി ചുണ്ട് ചേർത്ത് സ്നേഹത്തോടെ പതിയെ ചുംബിച്ഛ് സിദ്ധു എണീറ്റ് നിന്നതും ഞാൻ സിദ്ധുന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് നിന്നു.... "ഇപ്പോ പറ,,, എന്റെ ഗിഫ്റ്റ് ഇഷ്ടായോ.....???" ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്നെ ഒന്നൂടെ കെട്ടിപ്പിടിച്ഛ് നെറുകയിൽ ചുംബിച്ചു.... "ഇഷ്ടയോന്നോ.... ഒരുപാടൊരുപാട്....!!!!! ഈ ലോകത്തെ മറ്റെന്തിനേക്കാളും കൂടുതൽ....!!!!" സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ മുഖമുയർത്തി നോക്കി "എന്നെക്കാളും.......???" "പിന്നേ.... നിന്നേക്കാ......ളേറെ.....!!!" നീട്ടിവലിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് അവനെ കുറുക്കനെ നോക്കി ഞാൻ അമർത്തി മൂളിയതും, ഞാൻ നോക്കുന്ന പോലെ അവനും എന്നെ തിരിച്ഛ് നോക്കി മൂളി... പരസ്പരം ഒരുപോലെ നോക്കിയതും ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു.... " നീയല്ലേ പട്ടിപ്പെണ്ണേ എന്റെ ഫസ്റ്റ് ബേബി....!!!!" സിദ്ധു സ്നേഹത്തോടെ എന്റെ കവിളിൽ കുലുക്കി പറഞ്ഞത് കേട്ട് അവന്റെ ഒന്നൂടെ നെഞ്ചോരം ചാരി ചേർന്ന് നിന്ന് ഷർട്ടിന്റെ ബട്ടണിൽ വിരൽ ചുറ്റി....

"എന്നാ എനിക്കൊരു ഐസ് ഒരത്തി വാങ്ങി താ....???" "എന്താ....???" എന്നെ അടർത്തി മാറ്റി സിദ്ധു ഗൗരവത്തോടെ ചോദിച്ചത് കേട്ട് ഞാൻ നിക്ഷ്കളങ്കമായി അവനെ നോക്കി.... "ഐസ് ഒരത്തി....???" "അയ്യട,,,,, ഒരു ഐസ് ഒരത്തി..... ഇനി അത്തരം കണ്ട വൃത്തിക്കേടൊക്കെ കഴിക്കാന്ന് മോളെ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട കേട്ടല്ലോ....??? വാ വീട്ടിൽ പോവാ... മഞ്ഞൊന്നും കൊള്ളണ്ട.... വാ..... " എന്നെയും കൂട്ടിപ്പിടിച്ചു കാറിന്റെ അടുത്തേക്ക് നടത്തിച്ഛ് സിദ്ധു ഗൗരവത്തോടെ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് നിരാശയോടെ അവനെ നോക്കി.... "അപ്പൊന്റെ ഐസൊരത്തി...????" "ഒരു ഒരത്തിയും ഇല്ല..... വേഗം കാറിന്റെ അടുത്തേക്ക് നടന്നേ...????" സിദ്ധു ദേഷ്യപ്പെട്ടതും ഞാനവന്റെ കൈ തട്ടി മാറ്റി..... "കണ്ടോ,,,, കണ്ടോ കുഞ്ഞായില്ല.... ഇപ്പൊ തന്നെ സ്നേഹം കുറഞ്ഞു.... ചീത്ത പറയുന്നത് കേട്ടില്ലേ... ആയിക്കോട്ടെ ആയിക്കോട്ടെ.... അല്ലെങ്കിലും നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുംല്ലാ.... എനിക്കറിയാം... കപട സങ്കടത്തോടെ മുഖം വീർപ്പിച്ഛ് കൈ കെട്ടി തിരിഞ്ഞ് നിന്ന് ഞാൻ പറഞ്ഞു.... ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ ഈ കോന്തൻ വാങ്ങി തരില്ല.... "അതൊന്നും കഴിക്കാൻ പാടില്ലനൂ.... അതൊക്കെ, എങ്ങനെ, ഇവിടുന്നാ, ഉണ്ടാക്കുന്നതാന്നൊക്കെ ആർക്ക് അറിയാ....

നിന്റെ ഹെൽത്ത് നന്നായാലല്ലേ നമ്മുടെ ബേബിന്റെ ഹെൽത്ത് നന്നാവൂ..." സിദ്ധു കാര്യമായി പറഞ്ഞതും ഞാനവന്റെ മുഖത്തേക്ക് നോക്കി.... "ഒരു ഐസ് ഒരത്തി കഴിച്ചൂന്ന് വെച്ഛ് ഹെൽത്തിൻ ഒന്നും പറ്റില്ല....." വാശിയോടെ ഞാൻ പറഞ്ഞു.... "വേണ്ടന്ന് പറഞ്ഞാൽ വേണ്ട......" സിദ്ധു കലിപ്പിൽ പറഞ്ഞതും ഞാൻ അറിയാതെ ഞെട്ടിപ്പോയി... ദേഷ്യത്തോടെ അവനെ നോക്കി മുഖം വെട്ടിച്ഛ് ഞാൻ വേഗത്തിൽ കാറിന്റെ അടുത്തേക്ക് അവനെ കൂട്ടാതെ നടന്നു.... കോന്തൻ..... ഒരു ഐസ് ഒരത്തി കഴിക്കാൻ ആശിച്ചു മോഹിച്ചു വന്നതാ... എന്നിട്ട് പറഞ്ഞത് കേട്ടില്ലേ,,,, നല്ലതല്ല പോലും..... ജന്തു..... കാറിന്റെ ഡോർ വലിച്ച് തുറന്ന് അകത്തേക്ക് കയറി ഇരുന്ന് തിരിച്ചും വലിച്ചടച്ചു.... ഇപ്പഴേ ഇങ്ങനെ,,,, അപ്പോ കുറച്ചൂടെ കഴിഞ്ഞാ ഇങ്ങേര് ഒന്നും തിന്നാൻ സമ്മതിക്കൂല്ലല്ലോ ന്റെ കൃഷ്ണാ...!!!! ദേഷ്യത്തോടെ കാറിൽ ഇരുന്ന് പിറുപിറുതൊണ്ടിരിക്കുമ്പോ ദേ വരുന്നൂ ഒരു ഗ്ലാസ് എന്റെ മുന്നിലേക്ക്.... എനിക്ക് അപ്പഴേ അറിയായിരുന്നു സിദ്ധു വാങ്ങിച്ചോണ്ട് വരും ന്ന്,,, അത്തരം ഇമോഷണൽ സീനല്ലേ ഞാൻ വെച്ഛ് കാച്ചിയത്.... നമ്മളോടാ കളി....!!!! അങ്ങനെ വഴിക്ക് വാ മോനെ....!!! .......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story