🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 181

ennennum ente mathram

രചന: അനു

കണ്ടെങ്കിലും ഞാൻ കാണാത്ത പോലെ ഇരുന്ന്.... അവൻ ഗ്ലാസ് കുറച്ചൂടെ മുന്നിലേക്ക് കാണാൻ തക്ക വണ്ണം ഒന്നൂടെ നീട്ടി..... ഞാൻ വീണ്ടും മുഖം വെട്ടിച്ചു ഇരുന്നു.....😏😏😏😏 ഡീ,,,പൊട്ടിക്കാളി കുരുപ്പേ..... ന്നാ നിന്റെ ഐസൊരത്തി..." ഡോർ വിൻഡോക്കുള്ളിലൂടെ ഗ്ലാസ് എന്റെ മുന്നിലേക്ക് നീട്ടി സിദ്ധു പറഞ്ഞതും ഞാൻ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു.... "എനിക്ക് വേണ്ട...... നേരത്തെ പറഞ്ഞപ്പോ വാങ്ങി തന്നില്ലല്ലോ......???" വാശിയിട്ടും കുറയ്ക്കാതെ ഞാൻ പറഞ്ഞു.... "നിനക്ക് വേണ്ടല്ലോ....??? "വേണ്ട........!!!!😏😏😏😏" "ഓകെ,,,,, എന്നാ പിന്നെ ഞാൻ കഴിച്ചേക്കാം....!!!" എന്റെ ഡോറിന്റെ മുകളിൽ ചാരി നിന്ന് ഇത്രയും പറഞ്ഞ് സിദ്ധു കഴിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ടു.... കോന്തൻ....!!

ഇമ്മാതിരി സാധനങ്ങളൊന്നും തൊട്ട് പോലും നോക്കാത്തതാ പാക്കരൻ,,,, എന്നിട്ട് കമ്മും കുമ്മും കോരി കുടിക്കുന്നത് കണ്ടില്ലേ....!!!എനിക്ക് അറിയാം എന്നെ കാണിക്കാൻ വേണ്ടിയാ ജന്തു.... പോരാത്തതിന് ആസ്വദിച്ചു കഴിക്കുന്നതിന്റെ കുറേ സൗണ്ടും ഉണ്ടാക്കുന്നുണ്ട്.... പട്ടി കോന്തൻ.... എനിക്കാണെങ്കിൽ വായ്യിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞിട്ട് പാടില്ല.... നോക്കിക്കോ കോന്താ,,,, വയറു വേദന വരും.... വെറുതേ വാശി കാണിച്ഛ് ഇരുന്നു... ആദ്യമേ അതങ്ങ് വാങ്ങി കഴിച്ചാ മതിയായിരുന്നു.... വാശിയും ദേഷ്യവും മാറ്റി വെച്ഛ് അവനോട് ചോദിക്കാൻ ഒരുങ്ങുമ്പഴാണ് സിദ്ധു ഗ്ലാസ് വീണ്ടും എനിക്ക് നേരെ നീട്ടിയത്.... "വേണോ...???" സിദ്ധു പകുതിയും കഴിച്ഛ് തീർത്ത ഗ്ലാളിലേക്ക് കൊതിയോടെ നോക്കി വാങ്ങാൻ കൈ നീട്ടിയതും സിദ്ധു വേണ്ടല്ലേ ന്ന് പറഞ്ഞ് തിരിച്ഛ് വലിച്ഛ് വീണ്ടും കഴിക്കാൻ തുടങ്ങി.... ജന്തു,,,, ഞാൻ കൈ നീട്ടിയത് കോന്തൻ കണ്ടിട്ടുണ്ട്,,,,

എന്നിട്ടും....!!ഡോറിൽ ചാരി നിൽക്കുന്ന അവന്റെ പുറത്ത് ഞാൻ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ ഇടിച്ചു.... "ദുഷ്ടാ എനിക്ക് വേണം.... താ.....!!! എടോ മനുഷ്യാ..... താനെന്തൊരു ഭർത്താവാഡോ,,,, നോക്കിക്കോ എന്റെ ശാപം കിട്ടും... നാളെ വയറു വേദന വരും...!!!! എന്നെ നോക്കി പുറം ഉഴിയുന്ന സിദ്ധുനെ നോക്കി ദേഷ്യത്തോടെ മുഖം കൂർപ്പിച്ഛ് സങ്കടത്തോടെ ഞാൻ പറഞ്ഞതും കോന്തൻ പൂര ചിരി.... അത് കണ്ടതും ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ച് കൈക്കെട്ടി നേരെയിരുന്നു.... ചിരി അടക്കി ഗ്ലാസ്സിൽ നിന്നൊരു സ്പൂണ് കോരി സിദ്ധു എനിക്ക് നേരെ നീട്ടി.... "ഞാൻ നിന്നോട് മലയാളത്തിൽ ചോദിച്ചതല്ലേടീ കുരുപ്പേ... അപ്പോ നിനക്ക് വാശി,,,, അധികം വാശി നല്ലതല്ല,,,, കേട്ടോ...??? സിദ്ധു എന്നെ നോക്കി ചോദിച്ചതും ഞാൻ കുറുക്കനെ അവനെ നോക്കി.... "ഇനി നല്ല കുട്ടിയായിട്ട് കഴിച്ചേ.....???

ഇല്ലാ എന്നെയിങ്ങനെ കുറുക്കനെ നോക്കി കണ്ണുരുട്ടി ഇരുന്ന് ഇനിയും വാശി കാണിക്കാനാണ് ഭാവമെങ്കിൽ ഞാനിത് ഇപ്പോ കളയും... നിനക്കറിയാല്ലോ എന്നെ......???" സിദ്ധു വെറും വാക്ക് പറയാറില്ല... കളയുംന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജന്തു കളയും... ആ ഉറപ്പുള്ളത് കൊണ്ട് അധികം മസ്സില് പിടിക്കാൻ നിൽക്കാത്തെ ഞാൻ വേഗം അവൻ എനിക്ക് നേരെ നീട്ടിയ സ്പൂണ് ആദ്യം വായിലേക്ക് വെച്ചു... പിന്നെ അവൻ കഴിച്ചതിന്റെ ബാക്കി മുഴുവൻ ഞാൻ ഇരുന്നു കുടിച്ചു... "അതേയ്..... ഒരു ഐസ്ക്രീ കൂടി വാങ്ങിച്ചോണ്ട് വരാവോ...???? പ്ലീസ്...???" ഗ്ലാസ് തിരിച്ഛ് കൊടുക്കുമ്പോ ചെറിയ പേടിയോടെയാണ് ഞാൻ സിദ്ധുനോട് ചോദിച്ചത്... പ്ലീസ് ന്ന് കണ്ണോട് യാചിച്ചതും സിദ്ധു വാശിയോടെ ഗ്ലാസ് വാങ്ങി പിടിച്ചു... "പ്ലീസ് സിദ്ധേട്ടാ ഒരെണ്ണം മതി പ്ലീസ്...???" "ഒരു പ്ലീസുംല്ല... ഇനിയൊന്നും വാങ്ങി തരില്ല...!!!" ~~~~~~~~~ ഞാൻ തെല്ല് ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അനു നിരാശയോടെ കാറിൽ ചാരിയിരുന്നു....

അവളോട് വാങ്ങി തരില്ല ന്ന് പറഞ്ഞെങ്കിലും ഗ്ലാസ് തൊട്ടടുത്ത വേസ്റ്റ് ഡസ്ബിനിൽ ഇട്ട് തിരിച്ഛ് വരുമ്പോ ഒരു കോണ് ഐസ് ക്രീം ഞാൻ വാങ്ങി മറച്ഛ് പിടിച്ചു... വെറും കയ്യോടെ ഞാൻ നടന്ന് വരുന്നത് എത്തി നോക്കി അനു മുഖം കോട്ടിയത് കണ്ട് ഞാൻ ഊറി ചിരിച്ചു.... കാറിൽ വന്നിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് കയ്യിൽ കരുതിയ കോണ് ഐസ്ക്രീ എടുത്ത് അവളെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോ അവളുടെ മുഖം വിടർന്നത് ഒന്ന് കാണണായിരുന്നു... "എനിക്ക് അറിയായിരുന്നു എന്റെ കോന്തൻ വാങ്ങും ന്ന്...!!!!!" എന്നെ കെട്ടിപ്പിടിച്ഛ് കവിളിൽ അമർത്തി ചുംബിച്ഛ് അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി കണ്ണുരുട്ടി.... "ഇനി വാങ്ങി തരില്ല,,, ഇത് ലാസ്റ്റാ...!!! അല്ലെങ്കിലും എന്നെ പറഞ്ഞാ മതിയല്ലോ... നിന്റെ കുട്ടിക്കളിക്കും വാശിക്കുമൊക്കെ കൂട്ട് നിന്ന്,, ഞാൻ തന്നെയാ നിന്നെ ഇത്ര വഷളാക്കിയത്...!!!" "ആഹ്... അങ്ങനെ പറ.... ഞാൻ നല്ല കുട്ടിയായിരുന്നൂ ന്ന് സമ്മതിച്ചല്ലോ...???

നിങ്ങളാ എന്നെയിങ്ങനെ വഷളാക്കിയത്.... എന്നിട്ട് കുറ്റം മുഴുവൻ എനിക്ക്...!!! പാവം ഞാൻ....!!!!" ഐസ് ക്രീം നുണഞ്ഞ് കൊണ്ട് അനു കാര്യമായി പറഞ്ഞത് കേട്ട് ഞാനവളെ നോക്കിയിരുന്നു പോയി... "ഗർഭിണിയായ ഭാര്യ എന്ത് പറഞ്ഞാലും വാങ്ങിച്ഛ് കൊടുക്കണം ന്നാ അറിയോ...???" "ആഹ്.... ആഹ്ഡീ.... ഇതിന്റെ പേരിൽ കണ്ടതും കേട്ടതും മുഴുവൻ വാങ്ങിച്ഛ് തന്ന് ഞാൻ നിന്നെ ഊട്ടാ..." അനൂന്റെ നേരെ ചരിഞ്ഞിരുന്നു അവളെ രൂക്ഷമായി നോക്കി ഞാൻ പറഞ്ഞു... "ഹോ,,, എന്റെ സിദ്ധേട്ടാ,,,, ഒരു ഐസൊരത്തിയും ഐസ്ക്രീംമും കഴിച്ചതിനാണോ ഈ പറയുന്നത്.... ഇനിയെന്തൊക്കെ കഴിക്കാനിരിക്കുന്നു മോനേ...???" കൊതിയോടെ ഐസ് നക്കി നുണഞ്ഞ് അനു പറഞ്ഞത് കേട്ട് ഞാനവളെ അടിമുടിയൊന്ന് നോക്കി നെടുവീർപ്പിട്ടു....

ഇവളോട് എന്ത് പറഞ്ഞിട്ട് കാര്യല്ല....!!! തിരിച്ഛ് വീട്ടിലെത്തി ജസ്റ്റൊന്ന് വായും മുഖവും കഴുകി ഞാൻ ബെഡിലേക്ക് വീണു... അനു ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് വായും മുഖവും കഴുകി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് മുടി പൊക്കികെട്ടി... കണ്ണാടിയിലൂടെ നോക്കി നറു ചിരിയോടെ വയറിനെ തഴുകി തലോടുന്ന അനൂന്റെ പിറക്കിൽ പോയി നിന്ന് അവളുടെ പതിഞ്ഞ വയറിൽ ഞാനും കൈ ചേർത്തു.... ചിരിയോടെ തലചരിച്ഛ് എന്നെ നോക്കി അനു വീണ്ടും കണ്ണാടിയിലേക്ക് നോട്ടം പായിച്ചു.... "സിദ്ധു.. സിദ്ധുന്നറിയോ ഒരു കുഞ്ഞിനെ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന്..... എത്രത്തോളം കൊതിച്ചിരിക്കായിരുന്നൂന്ന്..." എന്റെ നെഞ്ചിലേക്ക് ചേർന്ന് തല ഷോള്ഡറിലേക്ക് ചാച്ഛ് വെച്ഛ് അനു പറഞ്ഞതും ഇരു കയ്യോണ്ടും ഞാനവളുടെ വയറിനെ പൊതിഞ്ഞ് പിടിച്ഛ് പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു....

"ഏട്ടന്റെ കല്യാണത്തിന് ചെറിയമ്മയും അമ്മായിമ്മാരും വെല്യമ്മമാരും ചേചിമ്മാരും കസിൻസുമൊക്കെ എന്നോട് ചോദിച്ചു, കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആയില്ലേ, ഒരു കുഞ്ഞൊക്കെ ആകാനുള്ള സമയം കഴിഞ്ഞല്ലോ, ഫാമിലി പ്ലാനിങാണോ, എന്നൊക്കെ,,,, അന്നെനിക്ക് എത്ര സങ്കടായീന്ന് അറിയോ....???" അനൂന്റെ ശബ്‌ദം ഇടയ്ക്കിടെ വല്ലാതെ ഇടറി... ആ കണ്ണുകൾ നിറഞ്ഞ് കാണും ന്ന് അറിയാവുന്നത് കൊണ്ട് ഞാനവളെ നോക്കാതെ അനൂന്റെ ഷോള്ഡറിലേക്ക് താടി ഇറക്കി അവളെ ഒന്നൂടെ ചേർത്ത് പിടിച്ഛ് താഴേക്ക് നോക്കി..... "സിദ്ധുന് ഓർമയുണ്ടോ, അന്ന്.... അന്ന് വൈകുന്നേരം ഏട്ടന്റെ വീട്ടിൽ ഒരു ചേച്ചി വന്നത്,,,, ഗർഭിണിയായ ഒരു ചേച്ചി...??? ഞാൻ എത്ര നേരം ആ ചേച്ചിയെ നോക്കി ഇരുന്നൂന്ന് അറിയോ....???? ആ നിറഞ്ഞ വയറിൽ തലോടിയപ്പോ ആ കുഞ്ഞിന്റെ അനക്കം, തുടിപ്പ് അതൊക്കെ ദാ ഇപ്പഴും,,,,, ഇപ്പഴും എന്റെ കൈവെള്ളയിൽണ്ട്....

എനിക്ക് നേരെ കൈവെള്ള നീട്ടി ആവേശത്തോടെ അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി.... സന്തോഷവും ആഹ്ലാദവും കൊണ്ട് ആ കണ്ണുകൾ കണ്ണീരിനിടയിലും വെട്ടിത്തിളങ്ങി.... "അമ്മന്മാരും ദേവുവും ഏട്ടത്തിയും ആമിയും അമ്മുവും നിമ്മിയുമൊക്കെ ഒരുപോലെ നമ്മുടെ കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്... നിമ്മിയും അമ്മുവും ആമിയും എപ്പഴും ചോദിച്ഛ് കളിയാക്കും..." നാണത്തോടെ അനു കണ്ണാടിലൂടെ നോക്കി പറഞ്ഞു... വയറിനെ പൊതിഞ്ഞ് പിടിച്ച എന്റെ കയ്യിലേക്ക് അനു, അവളുടെ കൈ കൂടി ചേർത്ത്‌ പിടിച്ചു.... "എന്റെ സങ്കടവും പ്രാർത്ഥനും ദൈവം കേട്ടു.... അതോണ്ടല്ലേ ഒരു കുഞ്ഞിനെ ദൈവം തന്നത്....!!!!" നാണത്തോടെ അനു പറഞ്ഞത് കേട്ട് ഞൊടിയിടയിൽ സംശയത്തോടെ ഞാൻ കണ്ണാടിയിലേക്ക് നോക്കി... " ങേ......!!!!!!!! അതിന്റെ ക്രെഡിറ്റും ദൈവത്തിനാണോ രാധൂ....????"

ഞാൻ കാര്യമായി ചുണുങ്ങി ചോദിച്ചത് കേട്ട് അനു നെറ്റി ഞുളിച്ഛ് എന്നെ തിരിച്ഛ് നോക്കി.... "ഞാൻ കഷ്ടപ്പെട്ടത്തിന്നൊന്നും ഒരു വിലയുംല്ലേ.....????" അവളെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ഛ് ഒറ്റ കണ്ണിറുക്കി, നിരാശയോടെ ചുണ്ട് പിളർത്തി ഞാൻ ചോദിച്ചതും അന്തം വിട്ട് വാ തുറന്ന് നിൽക്കുന്ന അനൂന്റെ കണ്ണുകൾ മിഴിഞ്ഞു..... "ഛേ,,,,,,വൃത്തിക്കെട്ടവൻ.....!!! പോ,,,,,അവിടുന്ന്‌.....!!!" എന്നെ കുറുക്കനെ രൂക്ഷമായി നോക്കി ശ്വാസം വലിച്ഛ് വിട്ട് കെറുവിച്ഛ് വയറ്റിൽ കൈമുട്ട് മടക്കി കുത്തി ഇത്രയും പറഞ്ഞു അവളെന്നെ പിടിച്ച് പുറക്കിലേക്ക് നടന്ന് പോയ്‌ കിടന്നു.... അത് കണ്ട് അടക്കി ചിരിച്ഛ് അവൾക്ക് പുറക്കെ ഞാനും പോയി കിടന്നു.. തിരിഞ്ഞ് കിടക്കുന്ന അവളെ ചെന്ന് കെട്ടിപ്പിടച്ചതും അവള് വാശിയോടെ കൈ തട്ടി മാറ്റി..... "ഹ,,,,,,ഇതാണ്.....!!!!!! അല്ലനൂ.... നീ തന്നെയൊന്ന് ചിന്തിച്ഛ് നോക്ക്,,,, ബാക്കിയൊക്കെ പോട്ടെ ഇതിന്റെ ക്രെഡിറ്റ് നീ ദൈവത്തിന് കൊടുത്താൽ ഒരു ഭർത്താവായ ഞാനെങ്ങനെ സഹിക്കൂഡീ,,,, പറ..???"

അവളെ മുഖത്തെ കുറുമ്പ് കാണാൻ വീണ്ടും കെട്ടിപ്പിടിച്ഛ് ഞാൻ ചോദിച്ചതും അവളെന്നെ തുറിച്ഛ് നോക്കി..... "ഛീ,,,,, ഒരു നാണം ഇല്ലാത്തൊരു ജന്തു....!! ഒരുമാതിരി ദൈവദോഷം പറയരുത്ട്ടോ സിദ്ധു......!!!!" ചുണ്ട് കോട്ടി മുഖം വെട്ടിച്ഛ് അനു വീണ്ടും നേരെ കിടന്നതും ഞാനവളുടെ ഷോള്ഡറിലേക്ക് കഴുത്തിറക്കി വെച്ചു അവളോട് ചേർന്ന് കെട്ടിപ്പിടിച്ചു.... "ഞാൻ വെറുതെ നിന്റെ മുഖത്തെ കുറുമ്പ് കാണാൻ പറഞ്ഞതല്ലേഡീ പട്ടിപ്പെണ്ണേ.....!!!! അതൊക്കെ പോട്ടെ.... നീ ഇത് പറ... ഈ ഗുഡ് ന്യൂസ് ആദ്യമറിയുന്ന ആളാണോ അതോ അവസാനമറിയുന്ന ആളാണോ ഞാൻ.... കേൾക്കട്ടെ....????" ഞാൻ ചോദിച്ചതും ഇടംകണ്ണിട്ട് കുറുമ്പോടെ അവളെന്നെ നോക്കി... പിന്നെ ചിരിയോടെ എന്റെ നേരെ തിരിഞ്ഞ് കിടന്നു... അവളുടെ ഇടം സൈഡിൽ തലയ്ക്ക് കൈതാങ്ങി ഞാനവൾക്ക് കാതോർത്തു.... "ആദ്യത്തെ ആളും അല്ല അവസാനത്തെ ആളും അല്ല.....!!!!! കുസൃതിയോടെ അനു പറഞ്ഞത് കേട്ട് ഞാൻ നെറ്റി ഞുളിച്ചു.... "

സംശയം തോന്നിയപ്പോ ആദ്യം പറഞ്ഞത് ആമിയോടാ..... അപ്പൊ അവളാണ് പ്രേഗ്നെൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കാൻ പറഞ്ഞത്... സത്യം പറഞ്ഞാൽ എനിക്ക് വല്ലാതെ പേടിയും പരവേശവുമായിരുന്നു നോക്കാൻ.... അഥവാ ഇല്ല,നെഗറ്റീവ് ആണെന്ന് കാണിച്ചാൽ എന്റെ നെഞ്ച്‌ പൊട്ടി പോവും ന്ന് തോന്നി.... ആമിയ്ക്കും അതൊരു സങ്കടാവും, അതോണ്ട് പീരീഡ്‌സ് ഡേറ്റ് കഴിഞ്ഞാണ് നോക്കിയത്.... അപ്പഴല്ലേ മനസ്സിലായത് കോന്തൻ കണാരൻ പണി ഒപ്പിച്ചിട്ടാണ് പറന്നതെന്ന്....!!" നാണത്തോടെ എന്റെ താടിയിൽ പിടിച്ഛ് വലിച്ഛ് കുസൃതിയോടെ അനു പറഞ്ഞതും ഞാനവളുടെ മൂക്കിൽ മൂക്കുരുമ്മി നെറ്റിയിൽ ചുംബിച്ചു... " കിറ്റിൽ ഡബ്ബിൾ ലൈൻ കണ്ടപ്പോ,,,,, കണ്ടപ്പോ എനിക്ക് തോന്നിയ സന്തോഷം, എക്‌സൈറ്റ്മെന്റ്, എനിക്ക്,,,, എനിക്കറിയില്ല സിദ്ധു,,,,, നിന്നോടെങ്ങനെയാ പറഞ്ഞ് തരാ ന്ന്.... ആമിയെ കെട്ടിപ്പിടിച്ഛ് പറയുമ്പോ സന്തോഷം കൊണ്ട് ഞാൻ കരയായിരുന്നു....

നമ്മുടെ കുഞ്ഞ്,,,,, നമ്മുടേതെന്ന്, പറയാൻ, ഓമനിക്കാൻ, കൊഞ്ചിക്കാൻ, എടുക്കാൻ, ലാളിക്കാൻ അങ്ങനെ അങ്ങനെ....!!!!!!!!!! എന്റേയും സിദ്ധുന്റേയും മാത്രം.... നമ്മുടെ പ്രണയത്തിൽ നാമ്പിട്ടത്, സ്നേഹത്താൽ തളിർക്കുന്നത്...!!! " ഒരു കുഞ്ഞിനെ അനു എത്രമാത്രം ഗാഡമായി ആഗ്രഹിച്ചിരുന്നൂ ന്ന് അവളുടെ സന്തോഷം നിഴലിക്കുന്ന മുഖത്ത്, തിളങ്ങുന്ന കണ്ണിൽ, വിറയ്ക്കുന്ന ചുണ്ടിൽ, ആവേശം നിറഞ്ഞ വാക്കിൽ അങ്ങനെ എല്ലാത്തിലും എനിക്ക് വ്യക്തമായിരുന്നു... അവള് പറയുന്ന ഓരോ വാക്കും നോക്കും അത്രമേൽ ആഴത്തിൽ നിന്ന് സന്തോഷത്താൽ കുതിർന്ന് വന്നതായിരുന്നു.... " അന്ന്,,,,, അന്ന് ഞാൻ വിളിച്ചത് ഓർക്കുന്നുണ്ടോ സിദ്ധു,,,,, ഏഹ്ഹ്....???" അനു ആവേശത്തോടെ എന്നെ നോക്കി ചോദിച്ചത് കേട്ട് ഞാൻ അവള് വിളിച്ചത് ഓർത്തു..... "ആഹ്..... എന്നെ ഇപ്പോ കാണണന്നൊക്കെ പറഞ്ഞ് ഒരുപാട് ഹാപ്പിയിൽ...???? അതാണോ...????" "ആ,,,ആ,,, അഹ്.... അത് തന്നെ.....

ഇത് പറയാനായിരുന്നു ഞാൻ അന്ന് വിളിച്ചത് പിന്നെ തോന്നി വേണ്ടന്ന്....!!!" അവള് വേണ്ടാന്ന് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി നെറ്റി ഞുളിച്ചു.... "അതെന്താ....????" "അതോ,,,, അത് ഫോണിലൂടെ പറഞ്ഞിരുന്നെങ്കിൽ, എന്റെ കോന്തൻ കണാരന്റെ മുഖത്തെ സന്തോഷവും, എക്‌സൈറ്റ്മെന്റുമൊക്കെ ഇങ്ങനെ ലൈവായി കാണാൻ പറ്റായിരുന്നോ എനിക്ക്.....????" എന്റെ മൂക്ക് പിടിച്ച് കുലുക്കി അവള് പറഞ്ഞതും ഞാൻ അനൂന്റെ പതിഞ്ഞ വയറിൽ കൈ വെച്ഛ് തഴുകി അവളുടെ ചുവന്ന് തുടുത്ത കവിളിൽ ഒരുമ്മ കൊടുത്തു.... "ഇത്രയും നല്ലൊരു ന്യൂസ് ഫോണിലൂടെ വിളിച്ഛ് പറഞ്ഞുഅതിന്റെ ഭംഗി കളയാൻ തോന്നിയില്ല.... അതോണ്ടെന്താ,,,, ഒരാള് കരയുന്നത് കാണാൻ കഴിഞ്ഞില്ലേ...!!!" എന്നെ നോക്കി അർത്ഥം വെച്ഛ് അനു കളിയായി പറഞ്ഞത് കേട്ട് ഞാനവളെ ചുണ്ട് പിളർത്തി നോക്കിയതും അനു പൊട്ടിച്ചിരിച്ചു.... "

പിന്നെ രണ്ട് അമ്മയോടും ദേവൂനോടും ഏട്ടത്തിയോടും പറഞ്ഞു..... അന്ന് തന്നെ ഡോക്ടറെ കാണിക്കാൻ പോകാൻ നോക്കിയതാ അമ്മയും ദേവുവും.... ഞാൻ സിദ്ധു വന്നിട്ട് പൊയ്ക്കോളാ ന്ന് കാലു പിടിച്ച് സമ്മതിപ്പിച്ചതാ അറിയോ.....???" കുറുമ്പോടെ അനു ചോദിച്ചത് കേട്ട് ഞാനവളെ നോക്കി ചിരിച്ചു.... "അതിനെന്താ,,,, നമ്മുക്ക് രാവിലെ തന്നെ ചെക്കപ്പിന് പോവാ..... ഓകെ...???" ഞാൻ പറഞ്ഞത് കേട്ട് അനു ആദ്യം സമ്മതമെന്നോണം തലയാട്ടിയെങ്കിലും പിന്നെ വേഗം നിഷേധർത്ഥത്തിൽ തലയാട്ടി.... "അയ്യോ,,,, രാവിലെ ആദ്യം നമ്മുക്ക് അമ്പലത്തിൽ പോണം... അത് കഴിഞ്ഞിട്ട് പോവാ ഹോസ്പിറ്റലിൽ.... ഹ്മ്മം...???" നിറഞ്ഞ ചിരിയോടെ അവള് പറഞ്ഞു.... ഒരു നേടുവീർപ്പോടെ ഞാൻ മലർന്ന് കിടന്നു.... "ഓഓഹ്,,,,,,നിന്റെ ഇഷ്ടം......!!!!! ഇനി ബാക്കി നാളെ പറയാ.... ഇപ്പൊ തന്നെ വൈകി,, ഉറക്കം കളയണ്ട... ഉറങ്ങിക്കോ...???" അവള് എന്തോ പറയാൻ തുടങ്ങുന്നതിന്റെ മുൻപ് തന്നെ ലൈറ്റ് ഓഫാക്കി ടേബിൾ ലാംബ് ഓണാക്കി ഞാൻ പറഞ്ഞു....

എന്റെ വലം കൈ വിടർത്തി നെഞ്ചിലേക്ക് കയറി കിടന്ന് ആ കൈ അവള് തന്നെ അവളെ കെട്ടിപ്പിടിപ്പിച്ഛ് എന്നെ കെട്ടിപ്പിടിച്ഛ് ചേർന്ന് കിടന്നു... അവളെ പ്രവർത്തി കണ്ട് ചിരിയോടെ അനൂന്റെ നെറുക്കിൽ ഞാൻ അമർത്തി ചുംബിച്ഛ് ഇരു കയ്യോണ്ടും കെട്ടിപ്പിടിച്ഛ് കിടന്നു.... ~~~~~~~~~~ രാവിലെ അമ്പലത്തിൽ പോയി വന്ന് ഒരു പത്ത്, പതിനൊന്ന് മണിയൊക്കെയായപ്പോ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി... അമ്മയും ദേവുവും കൂടെ വരണോ ന്ന് ചോദിച്ചെങ്കിലും സിദ്ധു വേണ്ട ന്ന് പറഞ്ഞു... സ്കാനിങ് കൂടി വന്നതോണ്ട് ഏട്ടത്തിയും ആമിയും നല്ലോണം വെള്ളം കുടിപ്പിച്ചാണ് വീട്ടിൽ നിന്ന് വിട്ടത്... പോരാത്തതിന് രണ്ട് ബോട്ടിൽ വെള്ളം ഇവിടെ എത്തീട്ട് കുടിക്കാനും തന്നു വിട്ടിട്ടുണ്ട്.... അതിൽ ഒരു ബോട്ടിൽ സിദ്ധു പറഞ്ഞ് പറഞ്ഞ് കാറിൽ വെച്ഛ് തന്നെ കുടിപ്പിച്ചു... ഇപ്പോ തന്നെ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയാണ്, ഇനി ഈ ബോട്ടിൽ കൂടി കുടിക്കുമ്പോഴുള്ള എന്റെ അവസ്ഥ...

ഹോസ്പിറ്റലിൽ എത്തി ആദ്യം വേദ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി... പോകുമ്പോ ലഡു വാങ്ങാനും സിദ്ധു മറന്നിരുന്നില്ല.... ക്യാബിനിലേക്ക് കയറി ഇരുന്ന് ലഡു ബോക്‌സ് ടേബിളിലേക്ക് വെച്ചതും ഡോക്ടർ സംശയത്തോടെ ഞങ്ങളെ മാറി മാറി നോക്കി.... സിദ്ധു കണ്ണോണ്ട് തുറന്ന് നോക്കാൻ ആഗ്യം കാണിച്ചതും ഡോക്ടർ തുറന്നു.... "Oh my god....... Really....?????" വാ പൊത്തിപ്പിടിച്ചു എക്‌സൈറ്റ്മെന്റോടെ വലിയ വായിൽ ഡോക്ടർ ചോദിച്ചത് കേട്ട് ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു... ചെയറിൽ നിന്ന് എണീറ്റ് എന്റെ അടുത്തേക്ക് ഓടി വന്ന് വയറ്റിൽ കൈ വെച്ഛ് എന്നെ നോക്കി ആഹ്‌ണോ ന്ന് ഒന്നൂടെ ചോദിച്ചതും ഞാൻ നാണത്തോടെ തലയാട്ടി താഴേയ്ക്ക് നോക്കി.... "Congratsssssssssss mutheeeeeeeiiiii...." എന്നെ കെട്ടിപ്പിടിച്ഛ് നീട്ടി വലിച്ഛ് സന്തോഷത്തോടെ ഡോക്ടർ പറഞ്ഞു.... "ഡീ,,,, ഡീ,,,, എന്റെ പെണ്ണിനെ ഞെക്കി പൊട്ടിക്കാതെഡീ...???"

സിദ്ധു ഡോക്ടറെ നോക്കി കളിയായി പറഞ്ഞതും ഡോക്ടർ അവന്റെ വയറ്റിൽ കൈ ചുരുട്ടി കുത്തി.... "നീ പോടാ.... ദേ,,,, ഈ ലോക്കൽ ലഡു ഒന്നും പോരട്ടോ മോനെ,,,, വമ്പൻ ചിലവ് തന്നെ വേണം....!!!" വയറ് ഉഴിയുന്ന സിദ്ധുനെ നോക്കി ഡോക്ടർ പറഞ്ഞതും അവൻ തമ്പ്സ് അപ് കാണിച്ഛ് ഡബിൾ ഓകെ ന്ന് ചിരിയോടെ പറഞ്ഞു..... "അതൊക്കെ പോട്ടേ,,,,, നിങ്ങള് ഫസ്റ്റ് ചെക്കപ്പിന് വന്നതല്ലേ...??? ഡോക്ടറെ കാണിച്ചോ...??? ശ്രീലത മേമിനെയല്ലേ കാണിച്ചേ....???? എന്താ പറഞ്ഞത്...???" എന്നെ ഉത്തരം പറയാൻ വിട്ടാതെ ഡോക്ടർ ചോദ്യങ്ങൾ ചോദിച്ചോണ്ടിരുന്നതും ഞാൻ നേടുവീർപ്പോടെ നിസ്സഹായയായി സിദ്ധുനെ നോക്കി.... "വേദ,,, അനൂന് ഉത്തരം പറയാൻ നീയൊരു ഗ്യാപ് കിടക്കെടീ പോത്തേ...." നിറഞ്ഞ ചിരിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഡോക്ടർ അക്കിടി പറ്റിയ പോലെ തല ചൊറിഞ്ഞു.... "കാണിച്ചില്ല,,,,, ഡാക്കിട്ടറെ കണ്ട് ന്യൂസ് പറഞ്ഞിട്ട് കാണിക്കാന്ന് വെച്ചു..."

ഡോക്ടറെ കളിയാക്കി വിളിച്ഛ് സിദ്ധു തന്നെ പറഞ്ഞതും വേദ അവനെ രൂക്ഷമായി നോക്കി, എന്റെ നേരെ തിരിഞ്ഞു... "ആഹ്‌ണോ,,, എന്നാ വാ ഞാനും വരാ... ഞാനിപ്പോ ശ്രീലത മേമിന്റെ ടീമിലാണ്... വാ..." വേദ ഡോക്ടറെ കൂടെ ഞങ്ങൾ ശ്രീലത മേമിനെ ക്യാബിനിലേക്ക് കയറി... നേരത്തെ വിളിച്ഛ് ബുക്ക് ചെയ്തോണ്ട് വേഗം കേറാൻ കഴിഞ്ഞു.... ചെറിയൊരു കുശലാന്വേഷണത്തിനൊടുവിൽ ഞങ്ങൾ കാര്യത്തിലേക്ക് കടന്നു... "അനുരാധയുടെ ഫസ്റ്റ് പ്രെഗ്നൻസിയല്ലേ ഇത്....??? " "മ്മ്മ്.... അതെ...." ഞാൻ "Ok,,,,, fine..... പീരീഡ്‌സ് ഡിലേയായിട്ട് ടൂ വീക്കിൽ കൂടുതൽ കഴിഞ്ഞല്ലോ...??then,,,, why you guys late....?????" എന്നേയും സിദ്ധുനേയും മാറിമാറി നോക്കി ഡോക്ടർ ചോദിച്ചതും ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി... "അത് മാം,,,, past one month, i was in UAE for our new project work..... so,,,,???" സിദ്ധു പറഞ്ഞ് നിർത്തിയതും ഡോക്ടർ ചിരിച്ചു.... "ഓഹ്,,,, സിദ്ധുന്റെ കൂടെ വരാൻ വേണ്ടി വെയ്റ്റ് ചെയ്തതായിരുന്നോ അനുരാധ..??" നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഡോക്ടർ ചോദിച്ചതും ഞാൻ ചടപ്പോടെ തലയാട്ടി ചിരിച്ചു.....

"Thats good,,,,,,!!!! സോ,, നമ്മുക്ക് സ്കാനിങ് ചെയ്യാം.... Heart beats, Ectopic pregnancy ആണോ അല്ലയോ ന്നോക്കെ ആദ്യം കോണ്ഫോം ചെയ്യാം....???" ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ സിദ്ധുനെ നോക്കി.... ectopic,,, അതെന്താ...??? അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും....??? കോണ്സൾട്ടിങ് ഷീറ്റിൽ സ്കാനിങ് ന്ന് എഴുതി ഡോക്ടർ സിദ്ധുന്റെ കയ്യിലേക്ക് കൊടുത്തതും ഞങ്ങൾ മൂന്നാളും പുറത്തേക്ക് കടന്നു.... "വേദ ഡോക്ടറേ,,,, ഈ ectopic pregnancy ന്ന് പറഞ്ഞാൽ എന്താ....???". സ്കാനിങ് സെക്ഷനിലേക്ക് നടക്കുന്നതിനിടയിൽ എന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ഛ് സിദ്ധുനോട് സംസാരിച്ചോണ്ടിരുന്ന വേദ ഡോക്ടറെ നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു.... ഒരു നേടുവീർപ്പോടെ ഡോക്ടർപറഞ്ഞു തുടങ്ങി.. " ബീജവും അണ്ഡവും തമ്മില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ വച്ച് സംയോജിച്ച് ഇത് യൂട്രസിലേയ്ക്ക് നീങ്ങി യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുന്നതാണ് യഥാര്‍ത്ഥത്തിലെ ഗര്‍ഭധാരണം.... ചില കേസിൽ,,,, ഭ്രൂണത്തിന് ഫെല്ലോപിയന്‍ ട്യൂബിലൂടെ നീങ്ങി യൂട്രസിലേക്ക് എത്താന്‍ സാധിക്കാതെ ഫെല്ലോപിയന്‍ ട്യൂബിലോ സെര്‍വിക്‌സിലോ, അല്ലെങ്കില്‍ അബ്‌ഡൊമിനല്‍ ക്യാവിറ്റിലിയോ എംബ്രിയോ രൂപപ്പെട്ടും... ഇത്തരം പ്രഗ്നൻസിയാണ് എക്ടോപിസ് പ്രഗ്നൻസി...."

എന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ വേദ ഡോക്ടർ പറഞ്ഞത് കേട്ടതും ഉള്ളിലൊരു വെള്ളിടി വെട്ടി.... വല്ലാത്ത വെപ്രാളവും പരവേശവും നിറഞ്ഞു.... വലം കൈ പേടിയോടെ വയറിനോട് ചേർന്നു.... "പ്രെഗ്നൻസി എക്ടോപിസ് ആണെങ്കിൽ...???" എന്റെ വെപ്രാളത്തോടെയുള്ള ചോദ്യം കേട്ട് ഡോക്ടറും സിദ്ധുവും ഒരുപോലെയെന്നെ നോക്കി.... പക്ഷേ എന്റെ കണ്ണുകൾ ഡോക്ടറിലും ഡോക്ടർ പറയാൻ പോകുന്ന ഉത്തരത്തിലും തറയ്ച്ഛ് നിന്നു... "പറ,,,, എക്ടോപിസാണെങ്കിൽ....????" ഞാൻ വീണ്ടും ഡോക്ടറെ ഉറ്റുനോക്കി പേടിയോടെ ചോദിച്ചു.... "എക്ടോപിസ് പ്രെഗ്നൻസിയാണെങ്കിൽ നമുക്കത് മുന്നോട്ട് കൊണ്ടുപ്പോവാൻ കഴിയില്ല,,,, ഡ്രോപ്പ് ചെയ്യേണ്ടി വരും.... I mean അബോർട്ട് ചെയ്യേണ്ടി വരും...." വേദ ഡോക്ടർ പറഞ്ഞത് കേട്ട് നിമിഷം കാലും കയ്യും ഒരുപോലെ കുഴഞ്ഞു, കണ്ണുകൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു...പേടിയോടെ എന്റെ വലം കൈ വയർ മറയ്ച്ഛ് സാരിയിൽ മുറുക്കി.... ഭഗവാനേ....!!!!!" ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story