🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 182

ennennum ente mathram

രചന: അനു

"എക്ടോപിസ് പ്രെഗ്നൻസിയാണെങ്കിൽ നമുക്കത് മുന്നോട്ട് കൊണ്ടുപ്പോവാൻ കഴിയില്ല,,,, ഡ്രോപ്പ് ചെയ്യേണ്ടി വരും.... I mean അബോർട്ട് ചെയ്യേണ്ടി വരും...." വേദ ഡോക്ടർ പറഞ്ഞത് കേട്ട് നിമിഷം കാലും കയ്യും ഒരുപോലെ കുഴഞ്ഞു, കണ്ണുകൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു...പേടിയോടെ എന്റെ വലം കൈ വയർ മറയ്ച്ഛ് സാരിയിൽ മുറുക്കി.... ഭഗവാനേ....!!!!!" "ഏയ്‌... അനൂ.... ജസ്റ്റ് റിലാക്സ്... ഓഹ് ഗോഡ്,,, ഞാൻ അങ്ങനെ പറഞ്ഞതല്ല... ഛേ,,,, സിദ്ധുനോട് സംസാരിക്കുന്നതിനിടയിൽ ഞാൻ...." എന്നെ നോക്കി വേദ ഡോക്ടർ വെപ്രാളപ്പെട്ടു... "അനൂ,,, just listen..... അനൂന്റെ പ്രഗ്നൻസി ഒരിക്കലും എക്ടോപിസ് അല്ല,,, Am sure about that.... റെയറായി ആയിരത്തിൽ ഒരു പത്ത്, ഇരുപത് കേസ്‌,,,, അങ്ങനെയേ എക്ടോപിസ് വരാറുള്ളൂ..... മാത്രവുമല്ല, അനു പ്രെഗ്നൻസി കോണ്ഫോം ചെയ്തിട്ട് വണ് വീക്ക് കഴിഞ്ഞില്ലേ,,,

എക്ടോപിസ് ആയിരുന്നെങ്കിൽ ലൈറ്റ് വജൈനല്‍ ബ്ലീഡിങ്‌, കടുത്ത വയറു വേദന തുടങ്ങിയ symptoms ഇതിനോടകം കാണിച്ചേനെ... അനൂന് ഇതൊന്നും ഇല്ലെന്ന് സിദ്ധു ഇപ്പോ എന്നോട് പറഞ്ഞതേള്ളൂ... so tensed ആവാതെ,,,,, cool.... Ok...???" വേദ ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് സിദ്ധുനെ നോക്കി.... എനിക്ക്‌ ഇതൊന്നും ഇല്ലെന്ന് സിദ്ധുന് അങ്ങനെ അറിയാ...??? ഞാൻ അവനെ നോക്കി സംശയത്തോടെ മനസ്സിൽ പറഞ്ഞതും സിദ്ധു എന്നെ നോക്കി ചിരിച്ചു.... വീണ്ടും എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ഡോക്ടർ നടന്നു.... "രണ്ടാളും ഇവിടെ ഇരിക്ക്... ഞാൻ കാർഡ് കൊടുത്തിട്ട് വരാ...." സ്കാനിങ് റൂമിന്റെ പുറത്ത് ഞങ്ങളെ ഇരുത്തി ഡോക്ടർ അകത്തേക്ക് കയറി.... എന്തിനോ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.... ഹൃദയം വല്ലാതെ മിടിപ്പേറുന്നു, കിതയ്ക്കുന്ന പോലെ, ഞാൻ വലിയ വായിൽ ശ്വാസം വലിച്ചെടുത്തു... ടെൻഷനോടെ ചുരുട്ടി മുറുക്കി പിടിച്ച എന്റെ വലം കയ്യിലേക്ക് സിദ്ധു വിരൽ കോർത്ത് മുറുക്കി.... ടെൻഷന്റെ ഇടയിലും ഞാനവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു....

"ഈ എന്തിനാ രാധൂ ഇങ്ങനെ ടെൻസ്ഡ് ആവുന്നത്... ജസ്റ്റ് റിലാക്സ്...!!!" "എനിക്ക് എന്തോ വല്ലാത്തൊരു... വല്ലാത്തൊരു പരവേശം പോലെ..." "ഒന്നുല്ല,, നീ വെറുതെ ഓരോന്ന് ചിന്തിച്ചിട്ടാ.... ബീ കൂൾ....ദേ ഈ വെള്ളം കൂടി കുടിയ്‌ക്ക്..." വാട്ടർ ബോട്ടിൽ എനിക്ക് നേരെ നീട്ടി സിദ്ധു സൗമ്യമായി പറഞ്ഞു.... സിദ്ധുന് എങ്ങനെ ഇങ്ങനെ കൂളായി ഇരിക്കാൻ കഴിയുന്നു...??? എനിക്ക് ശ്വാസം വലിക്കാൻ പോലും പറ്റുന്നില്ല...!!! എങ്ങനെയോ ബോട്ടില് ഉണ്ടായിരുന്ന ബാക്കി വെള്ളം കൂടി ഞാൻ കുടിച്ചു.... "ദേ നോക്ക് ആദ്യായി നീ നമ്മുടെ കുഞ്ഞിനെ കാണാൻ പോവാ,,, ഇങ്ങനെ ടെൻഷൻ അടിച്ഛ് എന്റെ കുഞ്ഞിനെ പേടിപ്പിക്കരുത്...!!!" വെള്ളം കുടിക്കുന്നതിനിടയിൽ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ കുറുക്കനെ നോക്കി... "കുറച്ഛ് മാസം കൂടി കഴിഞ്ഞാ ദേ,,,,, ഇങ്ങനെ വന്നിരിക്കാൻ ഉള്ളതാ...!!! ചിരിയോടെ കോറിഡോറിന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് കണ്ണോണ്ട് ചൂണ്ടി കാട്ടി സിദ്ധു പറഞ്ഞതും ഞാൻ അങ്ങോട്ട് നോക്കി....

വലിയ വയറോടെ ഇരിക്കുന്ന ഗർഭിണിയായ ഒരു ചേച്ചി... അവരെ നോക്കി ചിരിച്ഛ് ഞാൻ നാണത്തോടെ സിദ്ധു ന്റെ ഷോള്ഡറിൽ ചാരി.... "അനു.... വാ...???" സ്കാനിങ് റൂം തുറന്ന് വേദ ഡോക്ടർ വിളിച്ചതും അറിയാതെ വയറ്റിൽ കാളി പോയി.... ഡോക്ട്റെ ഒന്ന് നോക്കി ഞാൻ ടെഷനോടെ സിദ്ധുനെ നോക്കി... സിദ്ധു നിറഞ്ഞ ചിരിയോടെ കണ്ണടച്ഛ് കാണിച്ചതും ഞാൻ ഡോക്ടറുടെ അടുത്തേക്ക് നടന്നു.... ഗ്ലാസ് ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും വേദ എന്റെ നേരെ തിരിഞ്ഞു... "അനൂ,,, ആദ്യം ബ്ലഡ് സാമ്പിൾസ് കളക്റ്റ് ചെയ്യണം, അത് കഴിഞ്ഞ് സ്കാനിങ്, പിന്നെ യൂറിന് ടെസ്റ്റ്... ഓകെ...???" ഞാൻ പേടിയോടെതലയാട്ടി... "എന്റെ പൊന്നു കുഞ്ഞേ നീ ഇങ്ങനെ വെപ്രളപ്പെട്ടാൻ മാത്രം ഒന്നുല്ല.... വാ..." വേദ ഡോക്ടർ നറു ചിരിയോടെ പറഞ്ഞത് കേട്ട് ഞാനൊരു ശ്വാസം പയ്യെ വലിച്ഛ് വിട്ടു...

മൂത്രസഞ്ചി ഇപ്പോ പൊട്ടും ന്നുള്ള അവസ്ഥയിൽ നിറഞ്ഞ് കിടക്കാ,,, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്....!!!! ബ്ലഡ് ടെസ്റ്റ് കഴിഞ്ഞതും വേദ ഡോക്ടർ എന്നേയും കൂട്ടി തൊട്ടടുത്ത റൂമിലേക്ക് കയറി... സൂചി വെച്ച സ്ഥലത്ത് പഞ്ഞി കൊണ്ട് അമർത്തി പിടിച്ഛ് മങ്ങിയ വെളിച്ചമുള്ള ആ മുറിയിലേക്ക് കടന്നപ്പോ എനിക്കെന്തോ പേടി തോന്നി... ശ്വാസം മുട്ടുന്ന പോലെ... ഹൃദയം വല്ലാത്ത മിടിക്കുന്നു.... നേരിയ കർട്ടൻ കൊണ്ട് മറയ്ച്ഛ് ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി വേദ കയറി കിടക്കാൻ പറഞ്ഞതും പഞ്ഞി വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ട് വിറയലോടെ അവിടെയിട്ട ബെഡിൽ ഞാൻ കയറി കിടന്നു.... അവിടെയുള്ള സിസ്റ്റർ എന്റെ അടുത്തേക്ക് വന്ന് സാരി വകഞ്ഞ് മാറ്റാനും കുറച്ഛ് താഴ്ത്താനും പറഞ്ഞു...

അവര് പറഞ്ഞപ്പോലെ ഞാൻ ചെയ്തതും നല്ല തണുപ്പുള്ള ഒരു ജെൽ സിസ്റ്റർ വയറിൽ പുരട്ടി.... സത്യം പറയാല്ലോ എനിക്ക് ഇക്കിളി ആയി... അത് വരെ തോന്നിയ ടെൻഷനും പേടിയും ആ തണുപ്പിൽ അങ്ങോ പോയി... കുറച്ഛ് റിലാക്സ് ആയപ്പോലെ തോന്നി.... സ്കാനിങ് മേഷീന്റെ മൗസ് ജെലിന്റെ വഴുവഴുപ്പിൽ വയറിലൂടെ ഓടി നടന്നു... അവിടെയുള്ള സ്കാനിങ് എടുക്കുന്ന സിസ്റ്ററും വേദ ഡോക്ടറും എന്തൊക്കെയോ ചൂണ്ടിക്കാട്ടി പറയുന്നതും ചോദിക്കുന്നതും കേട്ട് ഞാൻ പേടിയോടെ ഡോക്ടറെ നോക്കി.... ഡോക്ടർ ഒന്നുല്ല ന്ന് കണ്ണടയ്ച്ഛ് കാട്ടിയതും ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.... "അനൂ ന്ന് കാണണോ....???" വേദ ഡോക്ടർ ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ തലകുലുക്കി.... മേഷിൻ മറയ്ച്ഛ കർട്ടൻ നീക്കി വേദ ഡോക്ടർ മോണിറ്റർ എനിക്ക് നേരെ നീക്കി വെച്ചു.... "ദാ,,,, അതാട്ടോ..." ബ്ലാക്ക്‌ ആൻഡ് വൈറ്റ് മോണിറ്ററിലെ ചെറിയൊരു വൃത്തത്തിലേക്ക് ചൂണ്ടിക്കാട്ടി ഡോക്ടർ പറഞ്ഞതും ഞാൻ അങ്ങോട്ട് നോക്കി....

നുരഞ്ഞ് പൊങ്ങുന്ന സന്തോഷവും എക്‌സൈറ്റ്മെന്റും ചിരിയും വിറയ്ക്കുന്ന കീഴ്ചുണ്ട് കടിച്ഛ് നിയന്ത്രിച്ഛ് നിറയുന്ന കണ്ണോടെ ഞാനെന്റെ കുഞ്ഞിനെ ആദ്യമായി കണ്ടു.... "വേദാ,,,,, സിദ്ധുനെ കൂടി കാണിച്ഛ് കൊടുക്കാവോ,,, പ്ലീസ്...????" ആവേശത്തോടെ ഡോക്ടറെ നോക്കി ഞാൻ ചോദിച്ചതും ഡോക്ടർ ചിരിയോടെ തലയാട്ടി പുറത്തേക്കിറങ്ങി... ~~~~~~~~~~~ ചെയറിൽ ഫോൺ സ്‌കോൾ ചെയ്ത് ഇരിക്കുമ്പഴാണ് വേദ വന്ന് വിളിച്ചത്.... സത്യം പറഞ്ഞാൽ അവള് വന്ന് വിളിച്ചപ്പോ അതുവരെ പിടിച്ഛ് നിർത്തിയ പേടിയും ടെൻഷനും ഒരു നിമിഷം എന്നെ വരിഞ്ഞ് മുറുക്കി... ഹൃദയം ധൃതഗതിയിൽ മിടിപ്പേറി... വെപ്രാളത്തോടെ അവളുടെ അടുത്തേക്ക്, വാതിൽക്കലേക്ക് ഞാൻ ഓടയിരുന്നു....

"എന്താ വേദ,,, അനൂന് എന്തെങ്കിലും.... കോംപ്ലികേഷൻസ് വല്ലതും...???" "Oh god,,, നിങ്ങള് ഭാര്യവും ഭർത്താവും കണക്കാണല്ലോ...!!!!" തലയിൽ കൈ വെച്ഛ് വേദ പറഞ്ഞത് കേട്ട് ഞാൻ നീട്ടി നിശ്വസിച്ചു... ഹാവൂ... ശ്വാസം ഇപ്പഴാ നേരെ വീണത്.... "അനു നിന്നെ വിളിച്ചോണ്ട് വരാവോ ന്ന് ചോദിച്ചു..... കുഞ്ഞിനെ കാണണ്ടേ നിനക്ക്...???" വേദ ചോദിച്ചതും ഞാൻ വേഗം തലയാട്ടി അവളെ കൂടെ ഉള്ളിലേക്ക് കയറി... സ്കാനിങ് റൂമിലേക്ക് കടന്നതും വേദ മോണിറ്റർ അനൂന്റെ മുന്നിൽ നിന്ന് എന്റെ നേരെ തിരിച്ചു... ചിരിയോടെ നിറഞ്ഞ് തൂവുന്ന സന്തോഷത്തോടെ ഞാനെന്റെ കുഞ്ഞിനെ ആദ്യമായി കണ്ടു... കൈനീട്ടി മോണിറ്ററിൽ തൊട്ടു... "ഹാർട്ട് ബീറ്റ് കേൾക്കണോ...???" വേദയുടെ ചോദ്യത്തിന് സന്തോഷത്തോടെയുള്ള ഒരു നോട്ടം മാത്രമായിരുന്നു എന്റെ മറുപടി.... ചുറ്റുമുള്ള യന്ത്രങ്ങളിൽ ഒന്നിന്റെ ബട്ടണ് വേദ പിടിച്ഛ് തിരിച്ചു... ആ റൂം മുഴുവൻ കുറച്ഛ് ഫാസ്റ്റായി മിടിക്കുന്ന ഒരു കുഞ്ഞു ഹൃദയത്തിന്റെ ശബ്‌ദം നിറഞ്ഞു...

എന്റെ കണ്ണുകൾ നിറഞ്ഞോ അറിയില്ല... സന്തോഷം കൊണ്ട് അനങ്ങാൻ പറ്റുന്നില്ല.... സ്കാനിങ് കഴിഞ്ഞതും കർട്ടണ് നീക്കി സാരി നേരെയാക്കികൊണ്ട് അനു എന്റെ അടുത്തേക്ക് വന്നു.... ഞങ്ങൾ രണ്ടാളും എന്തിനോ പരസ്പരം നോക്കി നിർത്താതെ ചിരിച്ചു... ഞങ്ങളുടെ ഇരു കണ്ണുകളിലിലും സന്തോഷത്തിന്റെ നേരിയ തെളിനീർ തിളക്കം..... "ഹലോ റൊമാൻസൊക്കെ വീട്ടിൽ ചെന്നിട്ട്,, മോൻ പുറത്തേക്ക് വിട്ടേ,,, ഞങ്ങൾക്ക് ഇവിടെ കുറച്ഛ് പണി കൂടി ഉണ്ട്...." വേദ എന്നേയും അവളേയും നോക്കി കളിയായി പറഞ്ഞതും ഞാൻ അവളെ നോക്കി പുറത്ത് ഉണ്ടാവും ന്ന് തലയാട്ടി... നിറഞ്ഞ ചിരിയോടെ അവളും തലകുലുക്കി... റിപ്പോർട്ട് വാങ്ങി വരേണ്ട വേദയെ പുറത്തിരുന്നു വെയിറ്റ് ചെയ്യുമ്പോ അനു നിറഞ്ഞ ചിരിയോടെ എന്റെ ഇടം കൈത്തണ്ടയിൽ കൈകോർത്തു പിടിച്ഛ് ചാരി കിടന്നു....

റിപ്പോർട്ട് വാങ്ങി വേദ വന്നതും ഞങ്ങൾ നേരെ ശ്രീലത മേമിന്റെ ക്യാബിനിലേക്ക് കയറി.... വേദ കൊടുത്ത സ്കാനിങ്, ബ്ലഡ് യൂറിൻ റീപ്പോർട്ട്സ് മേം വളരെ സൂക്ഷ്മമായി പരിശോധിച്ചോണ്ടിരിക്കേ തന്നെ സൈഡിലുള്ള വെയ്റ്റിങ് മിഷൻ ചൂണ്ടിക്കാട്ടി മേം വേദയോടായി പറഞ്ഞു... " വേദ,, അനുരാധയുടെ വെയ്റ്റും ഹൈറ്റുമൊന്ന് നോക്കിക്കേ...???" അത് കേട്ടതും വേദ അനൂനെ നോക്കി മാടിവിളിച്ചു... അനു വേദയുടെ അടുത്തേക്ക് നടന്ന് വെയിറ്റ് നോക്കി തിരിച്ഛ് ചെയറിൽ തന്നെ വന്നിരുന്നു.. വേദ പറഞ്ഞ വെയ്റ്റും ഹൈറ്റും അനൂന്റെ കാർഡിൽ രേഖപ്പെടുത്തി, കാൽക്കുലേറ്റ് ചെയ്ത് ഗ്ലാസ് ടേബിളിലേക്ക് ആഞ്ഞ് കൈ മുട്ട് കുത്തി മേം ഞങ്ങളെ നോക്കി സൗമ്യമായി ചിരിച്ഛ്....... " ആരോഗ്യകരമായാ ഗർഭധാരണത്തിന് പ്രസവത്തിനു മുമ്പുള്ള പരിശോധനയും പരിശോധന ഷെഡ്യൂളും സ്കാനിംഗുക്കളും മറ്റും പിന്തുടരേണ്ടത് വളരെ നിർണായകമാണ്.....

പ്രഗ്നൻസി കാലഘട്ടത്തെ മൈൻലി മൂന്നായി തിരിച്ചിട്ടുണ്ട്... ഫസ്റ്റ് വീക്ക് മുതൽ ട്വോൽവ് വീക്ക് വരേ ഫസ്റ്റ് ട്രൈമസ്റ്റർ, തേർട്ടീൻ ടു ട്വൊൻ്റി ഐറ്റ് വരേ സെക്കൻഡ് ട്രൈമസ്റ്റർ, ആൻഡ് ട്വൊൻ്റി നൈൻ ടു ഫോർട്ടി വരേ തേർഡ് ട്രൈമസ്റ്റർ... ഇത് അനുരാധയുടെ ഫസ്റ്റ് ട്രൈമസ്റ്ററിലെ സിക്സ്ത് വീക്കാണ്,, അതായത് ലാസ്റ്റ് പീരീഡ്‌സ് കഴിഞ്ഞുള്ള ആറാമത്തെ വീക്ക്... ആറു മുതൽ എട്ട് വീക്കിന്റെ ഉള്ളിൽ ഒരു dating scan ന്നും, പതിനൊന്ന് മുതൽ പതിമൂന്ന് വീക്ക്‌സിൽ ഒരു NT Scan ന്നും, പത്തൊമ്പത് മുതൽ ഇരുപത് വീക്ക്സിൽ Anomaly Scan ന്നുമാണ് ചെയ്യുക.... ഇതിന് പുറമേ ഒരു മുപ്പത്തിനാല്- മുപ്പത്തിയാറ് വീക്കിൽ ഒരു സ്കാനിങ് കൂടി ഉണ്ടാവും... ഇതിൽ NT scan ന്നാണ് ഇപ്പോ അനുരാധയ്ക്ക് കഴിഞ്ഞത്... കുഞ്ഞ് ശരിയായ സ്ഥലത്താണോ അല്ലയോ, ഹാർട്ട് ബീറ്റ്‌സ് നോര്മലാണോ എന്നെക്കൊ നോക്കുന്നതാണ് ഇതിന്റെ ഉപയോഗം... ഫസ്റ്റ് ട്രൈമസ്റ്ററിൽ ആദ്യ 4 മുതൽ 28 ആഴ്ച വരെ, മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണേണ്ടതുണ്ട്.

സെക്കൻണ്ട് ട്രൈമസ്റ്ററിലെ 28 മുതൽ 36 ആഴ്ച വരെ, ഹോസ്പിറ്റൽ വിസിറ്റ് രണ്ടാഴ്ചയിലൊരിക്കലായി വർദ്ധിക്കും. മൂന്നാമത്തെ ട്രൈമസ്റ്ററിൽ എത്തുമ്പോൾ, 36 മുതൽ 40 വരെ ആഴ്ചകളിൽ, കുഞ്ഞിനെ പ്രസവിക്കാനുള്ള സമയം വരെ എല്ലാ ആഴ്ചയും ഹോസ്പിറ്റലിൽ വിസിറ്റ് വേണം...." മേം പറഞ്ഞത് കേട്ട് ഞങ്ങൾ ഇരുവരും തലകുലുക്കി... "പ്രഭാതങ്ങളിലെ ഓക്കാനം, ഛർദ്ദി, തല കറക്കം, എന്നിവ സാധാരണ പ്രെഗ്നൻസിയിൽ കാണുന്ന ഗുരുതരമല്ലാത്ത രോഗങ്ങളാണ്... അത് ചിലപ്പോ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉണ്ടാക്കും... അപൂർവ്വമായി കൂടുത്തലായുള്ള ഓക്കാനം, ഛർദ്ദി എന്നിവ കടുത്ത നിർജ്ജലീകരണം ഉണ്ടാക്കിയേക്കാം..!!! അനുരാധയ്ക്ക് വലിയ morning sickness സൊന്നും ഉണ്ടായിട്ടില്ലല്ലോ...???" മേം അനൂനോട് ചോദിച്ചു...

"ഇല്ലാ,,,,, ചെറിയ വൊമിറ്റിങ് ടെന്റീൻസി തോന്നീട്ടുണ്ട്..." അനു "That's ok...!!! Ignore it.... But,,,,,, കഠിനമായ ഛർദ്ദി,ചെറിയ അളവിൽ മാത്രം മൂത്രം പോകുക, അല്ലെങ്കിൽ ഇരുണ്ട നിറമായിരിക്കുക, ഫ്ലൂയിട്ട് സൂക്ഷിക്കാൻ കഴിയുന്നില്ല, എഴുന്നേറ്റു നിൽക്കുമ്പോ, നടക്കുമ്പോ തലകറക്കം, ക്ഷീണമൊക്കെ വല്ലാതെ അലട്ടുക... ഹാർട്ട് ബീറ്റ് ഓടുന്നപ്പോലെ തോന്നുക, അങ്ങനെയൊക്കെ തോന്നുവാണെങ്കിൽ ഉടനെ ഹോസ്പിറ്റലിൽ വരണം.... കേട്ടോ...?? "മ്മ്മ്...!!!" അനു "ചില പ്രത്യേക ദുർഗന്ധങ്ങൾ, മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ, ചൂട്, അമിതമായ ഉമിനീർ, ഇതൊക്കെ ആദ്യ ട്രൈമെസ്റ്ററിൽ സാധാരണമാണ്... സെക്കൻഡ് ട്രൈമസ്റ്റർ വരെയൊക്കെ ഇത് നീണ്ട് നിൽക്കാം.... Morning sickness ഉള്ളപ്പോ ഫുഡിന്റെ കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം.... ദിവസം മൂന്ന് വലിയ ഭക്ഷണം നിർബന്ധിതമാക്കാൻ ശ്രമിക്കുന്നതിനുപകരം ഓരോ മണിക്കൂറിലും ഇടയ്ക്കിടെ ഹെൽത്തിയായിട്ടുള്ള മിനി ഭക്ഷണം കഴിക്കുക....

ഫുഡ് സെലെക്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം അനുരാധ കഴിക്കുന്നതെല്ലാം കുഞ്ഞും കഴിക്കും... ഓക്കാനവും മടുപ്പും കാരണം ഫുഡ് സ്കിപ്പ് ചെയ്യാൻ ഒരിക്കലും അനുവദിക്കരുത്... എന്തെങ്കിലും മിനി ഫുഡ്...ലൈക്ക്,,,,,, നട്ട്സ്, ബദാം, ഫ്രൂട്ട്സ്, ഡ്രൈ ആയിട്ടുള്ള ഫുഡ്‌സ്, ഫൈബർ പാക്ക് ചെയ്ത ഓട്ട്സ്, എഗ്, വീറ്റ് അടങ്ങിയ ഫുഡ് അങ്ങനെ ഹെൽത്തിയായിട്ടുള്ള എനിതിങ്,,, നിർബന്ധിപ്പിച്ഛ് കഴിപ്പിക്കണം... ഭക്ഷണം കഴിക്കാതെ കൂടുതൽ സമയം പോകുന്നത് ഓക്കാനവും വഷളാക്കും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ സാരമായി ബാധിക്കും.... സിദ്ധാർത്ഥിനോട് കൂടിയാണ് ഞാൻ പറയുന്നത്... " പെട്ടെന്ന് മേം എന്നെ നോക്കി പറഞ്ഞതും ഞാൻ ചിരിച്ചു... "ഓഹ് മേം.... ഞാൻ ശ്രദ്ധിച്ചോളാം...!!!" "Ok,,, fine.... ഫുഡിന്റേയും ഡയറ്റിന്റേയും ഒരു ഡീറ്റൈൽ ലിസ്റ്റ് ഞാൻ തരാ.... ബാക്കി നമ്മുക്ക് അടുത്ത വിസിറ്റിൽ പറയാം... ഡേറ്റ് ഇവിടുന്ന് വിളിച്ഛ് പറയും, അപ്പൊ വന്നാ മതി...

ഇപ്പോ സന്തോഷായിട്ട് വീട്ടിൽ പൊക്കോ...!!!" നിറഞ്ഞ ചിരിയോടെ അനൂന്റെ ഫയൽ മടക്കി ഷെല്ഫിലേക്ക് വെച്ഛ് മേം പറഞ്ഞതും ഞങ്ങൾ രണ്ടു പേരും എണീറ്റ് നിന്നു.... വേദയോട് യാത്ര പറഞ്ഞ് ഡോറിന്റെ അടുത്തേക്ക് നടന്ന് ഹാൻഡിലിൽ പിടിച്ചതും മേം പുറക്കിൽ നിന്ന് വിളിച്ചു.... " സിദ്ധു....????" ഞാൻ സംശയത്തോടെ വെട്ടി തിരിഞ്ഞ് നോക്കി.... "അനുരാധയുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും കൊതിക്കളും സാധിച്ചു കൊടുക്കുമ്പോ ഫുഡ് ആൻഡ് ഡയറ്റ് ലിസ്റ്റ് നോക്കണ്ട ട്ടോ... ഈ സമയങ്ങളിൽ അവൾക്ക് പലതും കഴിക്കൻ തോന്നും.. അതൊക്കെ സാധിച്ചു കൊടുക്കേണ്ടത് കൂടി ഹസ്ബെന്റിന്റെ റെസ്പോണ്സിബിലിറ്റിയാണ്,, മറക്കണ്ട...!!! മധുരമുള്ള സാധനങ്ങൾ വാങ്ങിച്ഛ് കൊടുക്കുമ്പോ ഷുഗർ കണ്ടെന്റ് കൂടാതെ ശ്രദ്ധിച്ചാ മാത്രം മതി....!!!!" നിറ ചിരിയോടെ മേം പറഞ്ഞത് കേട്ട് എന്റെ മുന്നിൽ നിൽക്കുന്ന അനൂനെ ഞാൻ ഒരുവേള നോക്കി...

പുഞ്ചിരിയോടെ അനു താഴേക്ക് നോക്കിയതും ഞാൻ മേമിന്റെ നേരെ തിരിഞ്ഞു.... "Sure ma'am....!!!" തിരിച്ചുള്ള യാത്രയിൽ വേദ അവൾക്ക് കൊടുത്ത കുഞ്ഞിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് എക്സ്റേ പിക് നോക്കി അനു വളരെ വാചലയായി.... എക്സ്റേ എടുക്കാൻ കിടന്നപ്പോഴും ജെൽ തേച്ചപ്പഴുമൊക്കെയുള്ള അവളെ പേടിയും അനുഭവവും അവള് ആവേശത്തോടെ പറഞ്ഞു.... "എന്നാലും സിദ്ധുനെ ഞാൻ സമ്മതിച്ചു.... എത്ര കൂളായാ ഇരുന്നത്.... എക്ടോപിസ് പ്രെഗ്നൻസിയെ കുറിച്ഛ് കേട്ടിട്ടും സിദ്ധുന് എങ്ങനെ കൂളായി ഇരിക്കാൻ കഴിഞ്ഞു.... പേടി തോന്നിയില്ലേ...??? " അനു എന്റെ നേരെ ചരിഞ്ഞിരുന്ന് സംശയത്തോടെ ചോദിച്ചത് കേട്ട് ഞാൻ ഡ്രൈവിങിൽ ശ്രദ്ധിച്ഛ് ചിരിച്ചു ഇല്ലെന്ന് തലയാട്ടി.... "അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നോ...??? അതല്ല,,,,,എനിക്ക് അത്തരം symptoms ഒന്നും ഇതുവരെ കാണിച്ചിട്ടില്ലെന്ന് ഇന്നലെ വന്ന സിദ്ധുന് അങ്ങനെ മനസ്സിലായി...."

എന്നെ കുറുക്കനെ നോക്കി ചുണ്ട് കോട്ടി അനു ചോദിച്ചത് കേട്ട് പൊട്ടിച്ചിരിച്ഛ് ഞാൻ അവളെ നോക്കി.... "സിംപിൾ...... ഞാൻ ആമിയോട് ചോദിച്ചു...." ഒറ്റകണ്ണിറുക്കി ഞാൻ പറഞ്ഞത് കേട്ട് അനു അന്തം വിട്ടു.... "എപ്പോ....????" "ഇന്ന് രാവിലെ.....!!!! പ്രെഗ്നൻസിയുടെ ചെക്കപ്പ്, സ്കാനിങ്, നേരത്തെ ഡോക്ടർ പറഞ്ഞ മൂന്ന് ട്രൈമസ്റ്റർ, ഫുഡ്, മൂഡ് സ്വിങ്സ്,തുടങ്ങി ഫുൾ ഡീറ്റൈൽസ് ഇന്നലെ രാത്രി തന്നെ ഞാൻ ഗൂഗിൾ ചെയ്തിരുന്നു... എക്ടോപിസ് പ്രെഗ്നൻസിയെ കുറിച്ഛ് അതിൽ ചെറുതായി കണ്ടപ്പോ അതിന്റെ reasons, symptoms, എങ്ങനെ അറിയാം, ട്രീറ്റ്മെന്റ് എന്താന്നൊക്കെ ഡീറ്റൈൽ ആയിട്ട് ചെക്ക് ചെയ്തു... രാവിലെ ആമിയോട് നിനക്ക് ഈ വക symptoms വല്ലതും കാണിച്ചിരുന്നോ ന്ന് ചോദിച്ചു.... ആരോട് പറഞ്ഞില്ലെങ്കിലും അവളോട് നീ പറയും ന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.... " ഞാൻ ഡ്രൈവ് ചെയ്തോണ്ട് തന്നെ അവളോട് പറഞ്ഞത് കേട്ട് അനു അത്ഭുതത്തോടെ എന്നെ നോക്കിയിരുന്നു....

"ആമി ഇല്ലെന്ന് പറഞ്ഞപ്പോ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.,,,, കാരണം ഈ symptoms ഒന്നും കാണിക്കാതെ കേസസും ഉണ്ട്.... " നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു.... "ഹോസ്പിറ്റലിലെത്തി വേദ അതിനെ കുറിച്ഛ് പറഞ്ഞപ്പഴല്ലേ അനൂ,,, നീ ടെൻസ്ഡ് ആയത്.... ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോ തന്നെ ടെൻസ്ഡ് ആയിരുന്നു..... " ~~~~~~~~~~~ സിദ്ധു പറഞ്ഞത് കേട്ട് എനിക്ക് ഒരേ സമയം അത്ഭുതവും ആശ്ചര്യവും തോന്നി.... ഒരു രാത്രി കൊണ്ട് സിദ്ധു ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ഛ് മനസ്സിലാക്കി..... അവന്റെ മുഖത്തേക്ക് നോക്കിയ ഒരു നിമിഷം പോലും അവൻ ഇത്രയേറെ ടെൻസ്ഡ് ആണെന്ന് എനിക്ക് തോന്നിയതേയില്ലാ....!!! വെറും മിനിറ്റുകൾ മാത്രം എന്നെ വേട്ടയാടിയ പേടി സിദ്ധുനെ ഇന്നലെ രാത്രി മുതൽ വരിഞ്ഞ് മുറുക്കി കാണില്ലേ...??? സങ്കടത്തോടെ ഞാൻ സിദ്ധുന്റെ കൈത്തണ്ടയിൽ കൈ കോർത്തു ചാഞ്ഞ് ഇരുന്നു....

"എന്നോട് പറയായിരുന്നില്ലേ...???" നിരാശയോടെ ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്റെ നെറുക്കിൽ ചുംബിച്ചു.... "ആഹ്,,, ബെസ്റ്റ്..... പറയാൻ പറ്റിയ ആൾ.... വീട്ടീന് പറഞ്ഞിരുന്നെങ്കിൽ അവിടുന്നേ പേടിച്ഛ്, വെപ്രാളപ്പെട്ട്, കരഞ്ഞ്, പിഴിഞ്ഞ്, എല്ലാരേയും പേടിപ്പിക്കില്ലായിരുന്നോടീ പട്ടിപ്പെണ്ണേ....???" സിദ്ധു കളിയാക്കി പറഞ്ഞത് കേട്ട് മുഖമുയർത്തി ഞാനവനെ കൂർപ്പിച്ഛ് നോക്കി..... "അവിടെ ഇരുന്ന പത്തു, പതിനഞ്ച് മിനിറ്റ് ഞാൻ കണ്ടതല്ലേ..... നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിന്നെ ഇവിടെ അഡ്മിറ്റ് ആക്കേണ്ടി വന്നേനെ...!!!" സിദ്ധു വീണ്ടും കളിയാക്കിയതും ഞാൻ കുറുമ്പോടെ അവന്റെ കൈ തണ്ടയിൽ അമർത്തി കടിച്ചു.... "ആആആഹ്....... പട്ടിപെണ്ണ് കടിച്ഛ്.... ഹൂ..... പൊട്ടിക്കാളി കുരിപ്പ്‌..... പെണ്ണിന്റെ യക്ഷി പല്ല്,,,, എന്തൊരു മൂർച്ചയാ....ഹൂ...." സിദ്ധു വേദനയോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ എന്റെ പല്ല് മുഴുവൻ പുറത്ത് കാട്ടി ചിരിച്ചു.... കടിച്ച ഭാഗത്ത്‌ അമർത്തി ചുംബിച്ഛ് വീണ്ടും അവനോട് ചേർന്ന് ചാരിയിരുന്നു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story