🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 183

ennennum ente mathram

രചന: അനു

 സിദ്ധു വീണ്ടും കളിയാക്കിയതും ഞാൻ കുറുമ്പോടെ അവന്റെ കൈ തണ്ടയിൽ അമർത്തി കടിച്ചു.... "ആആആഹ്....... പട്ടിപെണ്ണ് കടിച്ചു.... ഹൂ..... പൊട്ടിക്കാളി കുരിപ്പ്‌..... പെണ്ണിന്റെ യക്ഷി പല്ല്,,,, എന്തൊരു മൂർച്ചയാ....ഹൂ...." സിദ്ധു വേദനയോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ എന്റെ പല്ല് മുഴുവൻ പുറത്ത് കാട്ടി ചിരിച്ചു.... കടിച്ച ഭാഗത്ത്‌ അമർത്തി ചുംബിച്ഛ് ഞാൻ വീണ്ടും അവനോട് ചേർന്ന് ചാരിയിരുന്നു..... ചെക്കപ്പും സ്കാനിംങുമൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ സമയം ഉച്ച കഴിഞ്ഞിരുന്നു..... സിദ്ധുന്റെ പിറന്നാൾ പ്രമാണിച്ച് ഉച്ചയ്ക്ക് സദ്യയായിരുന്നു..... എനിക്കേറെ ഇഷ്ടമായിരുന്നിട്ട് കൂടി എന്തോ വല്ലാത്ത മടുപ്പ് തോന്നി... എങ്കിലും വല്ലതും കഴിക്കാൻ പറ്റിയാല്ലോ ന്ന് കരുതി വെറുതെ പ്ളേറ്റിൽ തുള്ളി പെറുക്കി ഇരുന്ന് നോക്കി, എവടെ....!!! അവസാനം മടുപ്പ് കൂടി കൂടി വന്നപ്പോ ദേവൂനോട് കാര്യം പറഞ്ഞു....

ആദ്യം ഒന്നും കഴിച്ചില്ലല്ലോ, കുറച്ചൂടെ കഴിക്കാൻ പറ്റൂന്ന് നോക്ക് എന്നൊക്കെ അമ്മയും ദേവുവും ഒരുപോലെ പറഞ്ഞെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല.... "വേണ്ട ദേവൂ... വല്ലാത്ത ക്ഷീണം തോന്നുന്നു, എവിടേലും പോയ് കിടക്കാനൊക്കെ.... എനിക്ക് വേണ്ടാഞ്ഞിട്ടാ..." "എന്നാ കുറച്ഛ് കഴിഞ്ഞ് കഴിക്കാ,,, മോള് പോയ് കിടന്നോ... യാത്ര ചെയ്തേന്റെയാവും.... കൈ കഴുകി പോയി കിടന്നോ...!!!" എന്റെ തലയിൽ വാത്സല്യത്തോടെ തഴുകി ദേവു പറഞ്ഞതും ഞാൻ എണീറ്റ് കൈ കഴുകി റൂമിൽ പോയി കിടന്നു.... ദേവു പറഞ്ഞപ്പോലെ യാത്രാ ക്ഷീണമാവും ഞാൻ വേഗം ഉറങ്ങി പോയി.... അത്താഴം കഴിക്കാൻ സിദ്ധു വിളിച്ചപ്പഴാ ഉറക്കം തെളിഞ്ഞത്... ഹാവൂ ഇത്രയൊക്കെ കിടന്ന് ഉറങ്ങി പോയോ...??? ഞാൻ മനസ്സിൽ ചിന്തിച്ചു...

ഉച്ചയ്ക്ക് ശേഷം സിദ്ധു ഓഫീസിൽ പോയിരുന്നു, തിരിച്ഛ് വന്ന് ഫ്രഷായിട്ടാണ് എന്നെ വിളിച്ചത്.... ബാത്റൂമിൽ കയറി മുഖവും വായയും കഴുകി അവന്റെ കൂടെ താഴേയ്ക്ക് ചെന്നു... അമ്മയും ഏട്ടത്തിയും ടേബിളിൽ എല്ലാം എടുത്ത് വെക്കുന്ന തിരിക്കില്ലാണ്... ഉച്ചയ്ക്ക് ചോറ് വേണ്ട, മടുപ്പാണെന്ന് പറഞ്ഞ് കഴിക്കാതിരുന്നതോണ്ട് അമ്മ എനിക്കിവേണ്ടി മാത്രം പൊടിയരി കഞ്ഞി വെച്ചിരുന്നു.... സിദ്ധുന്റെ കൂടെയിരുന്ന് ബൗളിലെ പകുതി മുക്കാലും കുടിച്ഛ് തീർത്ത് എണീക്കാൻ ഒരുങ്ങിയതും അമ്മ വീണ്ടും ബൗൾ നിറയെ കഞ്ഞി കോരി ഒഴിച്ചു.... "അയ്യോ അമ്മേ,,,, എനിക്ക് മതി.... ഇതും കൂടി പോവൂല്ലാ...!!!" "ഉച്ച മുതൽ ഒന്നും കഴികാത്തതല്ലേ ഇതും കൂടി പോകും.... പൊടിയരി കഞ്ഞിയാ, വേഗം ദഹിച്ഛ് പോകും രാത്രി വിശക്കും... കുടിക്ക്...!!!"

വേറേയും കുറേ കാരണങ്ങൾ നിരത്തി അമ്മയും ദേവുവും കൂടി ഉണ്ടാക്കിയ കഞ്ഞി മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചു... കഞ്ഞി കഴിഞ്ഞപ്പോ ഹാവൂ തീർന്നല്ലോ ന്ന് ആശ്വസിച്ഛ് വാ കഴുകി സോഫയിൽ ഇരിക്കുമ്പഴാണ് ദേ, ആമിയും ഏട്ടത്തിയും ഒരു ലോഡ് ഫ്രൂട്ട്സും ഒരു വലിയ ജൂസ് ഗ്ലാസ് നിറയെ പാലും കൊണ്ടു വരുന്നു.... ദൈവമേ ഇവരെന്നെ ഫുഡ് കഴിപ്പിച്ഛ് കൊല്ലാനുള്ള പ്ലാനാണോ...???? ഇപ്പോ തന്നെ വയർ പതിവിലും കൂടുതൽ നിറഞ്ഞ് നിൽകാ,,, അതിൽ ഇതും കൂടി ഞാൻ അങ്ങനെ നിറയ്ക്കും....!!!! അന്തം വിട്ട് അവരെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു... "നല്ല കുട്ടിയായിട്ട് ഇത് രണ്ടും കഴിച്ചേ...???"ഏട്ടത്തി "ഏട്ടത്തീ.... ഇപ്പോ തന്നെ ഫുൾ ലോഡഡാ... ഇതും കൂടി ഞാനെങ്ങനെ കുത്തി കയറ്റും...." ഏട്ടത്തിയെ ദയനീയമായി നോക്കി തളർച്ചയോടെ ഞാൻ പറഞ്ഞു.... ആമിയും ഏട്ടത്തിയും പരസ്പരം നോക്കി ചിരിച്ഛ് ബൗളും ഗ്ലാസും ടീപോയുടെ മുകളിലേക്ക് വെച്ഛ് എന്റെ ഇടം വലം വന്നിരുന്നു....

"ഇതൊന്നും,,, ഒന്നും അല്ല മോളേ.... ഒരു വലിയ വണ്ടിക്കുള്ള സാധനം മുഴുവൻ നിന്റെ കെട്ടിയോൻ ഓഫീസിൽ നിന്ന് വരുമ്പോ ടൗണിൽ നിന്ന് വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.... കിച്ചണിലെ ഷെൽഫിലും ഫ്രൈഡ്‌ജിലും ഒരു മിനി സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള ഐറ്റംസ്ണ്ട് ഇപ്പോ...!!!" ബൗളിൽ നിന്ന് ഒരു കഷ്ണം മാമ്പഴത്തിന്റെ പീസെടുത്ത് എന്റെ വായിലേക്ക് നീട്ടി ഏട്ടത്തി പറഞ്ഞത് കേട്ട് ഞാനറിയാതെ വാ തുറന്ന് പോയി.... ഡോക്ടർ ഫുഡ് ആൻഡ് ഡയറ്റിന്റെ ലിസ്റ്റ് സിദ്ധുന്റെ കയ്യിൽ കൊടുത്തപ്പഴേ എനിക്കീ അപകടം മണത്തതാ.... എന്നാലും എന്റെ കോന്താ....!!! മുകളിലെ ഞങ്ങളെ മുറിയിലേക്ക് നേടുവീർപ്പോടെ ഒരുവേള എന്റെ കണ്ണുകൾ നീണ്ടു.... ഞാൻ തുറന്ന് പിടിച്ച വായിലേക്ക് മാമ്പഴ കഷ്ണം ഇട്ട് തന്നെ ആമിയും ഏട്ടത്തിയും മിഴിച്ഛ് ഇരിക്കുന്ന എന്നെ നോക്കി ചിരിച്ചു.... ഏട്ടത്തിയും ആമിയും അവരുടെ പ്രഗ്നൻസി പിരീഡിലെ കാര്യങ്ങളും, മാറ്റങ്ങളും, ഫുഡ് കഴിച്ചതും, കൊതി മൂത്ത് ഏട്ടനെയും അജൂനേയും നട്ടപ്പതിരയ്ക്ക് സാധാനം വാങ്ങാൻ പറഞ്ഞയച്ചതുമൊക്കെ കേട്ട് ചിരിച്ഛ് ഞാൻ പോലുമറിയാതെ ആ ഫ്രൂട്ട്സ് മുഴുവൻ അവരെന്നെ കഴിപ്പിച്ചു...

പാൽ ഗ്ലാസ് എന്റെ കയ്യിലേക്ക് തന്ന് കുടിക്കാൻ പറഞ്ഞ് ഏട്ടത്തി കിച്ചണിലേക്ക് പോയതും ഞാൻ ആമിയുടെ കയ്യും കാലും പിടിച്ഛ് കരഞ്ഞ് യാചിച്ഛ് ആ പാൽ മുഴുവൻ ആമിയെ കൊണ്ട് കുടിപ്പിച്ചു.... ഈ പാലും കൂടി കുടിക്കാനുള്ള കപ്പാസിറ്റി സത്യയിട്ടും എനിക്കില്ലയിരുന്നു... ശ്വാസം മുട്ടി ചത്ത് പോയേനെ.... ഭഗവാനേ പ്രെഗ്നൻസി കോണ്ഫോം ആയപ്പോ ഇതാണ് സ്ഥിതിയെങ്കിൽ മാസം തികയുമ്പോഴേക്കും എന്റെ ഗതി അധോഗതിയാവൂല്ലോ കൃഷ്ണാ...!!!!! ഇന്നത്തെ ഫുഡിനോടുള്ള മൽപ്പിടുത്തം കഴിഞ്ഞ് റൂമിലേക്ക് കോണി കയറവേ ഞാൻ മനസ്സിൽ പറഞ്ഞു.... പയ്യെ കോണി കയറി റൂമിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി ചുറ്റും നോക്കി... എവിടെ....??? എന്നെയീ സ്ഥിതിയിലാക്കിയ എന്റെ കെട്ടിയോൻ കശ്മലൻ എവിടെ...??? ചുറ്റും പരത്തി നോക്കി ഞാൻ പറഞ്ഞു.... ഫ്രഷാവാൻ കേറിയോ..??? ഏയ്‌,,,, ഓഫീസീന്ന് വന്ന് ഫ്രഷായിട്ടല്ലേ എന്നെ വിളിച്ഛ് എണീപ്പിച്ചത്...

റൂമിൽ ഇല്ലാത്ത സ്ഥിതിയ്ക്ക് കിളിവീട്ടിൽ തന്നെ കാണും... എന്നോട് തന്നെ പറഞ്ഞുറപ്പിച്ഛ് ഞാൻ പയ്യെ കിളിവീട്ടിലേക്ക് നടന്നു.... നടന്ന് അവിടെയെത്തിയപ്പോ കണ്ടു, ബാൽക്കണിയിലെ വുഡണ് സ്വിങ്ങിൽ ഇരു കയ്യും കുത്തി മുന്നോട്ടാഞ്ഞിരിക്കുന്ന എന്റെ കോന്തൻ കെട്ടിയോനെ....!!! മാനത്തേക്ക് നോക്കിയാണല്ലോ ഇരുപ്പ്,,, വാന നിരീക്ഷണാണോ...?? മനസ്സിൽ പറഞ്ഞ് ഞാൻ ശബ്ദമുണ്ടാക്കാത്തെ അവന്റെ അടുത്തേക്ക് നടന്നു.... "ഹല്ലോ,,,,, എന്ത് പറ്റി പതിവില്ലാത്തൊരു ഇരുത്തം, അതും ഒറ്റയ്ക്ക്..... ഉൽകയോ മറ്റോ വരുന്നുണ്ടോന്ന് നോക്കാണോ...??? " പൊടുന്നനെ എന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ അവനേയും മാനത്തേക്കും മാറിമാറി നോക്കി കളിയാക്കി ഞാൻ ചോദിച്ചു.... ഒന്നും മിണ്ടാതെ നിറഞ്ഞ ചിരിയോടെ, തിളക്കമാർന്ന കണ്ണുകളോടെ ഊരയ്ക്ക് കൈകൊടുത്ത് നിൽക്കുന്ന എന്നെ അവൻ നോക്കി.... വീണ്ടും അവന്റെ അടുത്തേക്ക് നടന്ന് സ്വിങ്ങിൽ ഇരിക്കുന്നനോടൊപ്പം ഞാൻ ചുറ്റും തിരയാൻ തുടങ്ങി..

"എന്താ,,,,, എന്താ നോക്കുന്നത്...??? എന്നോടൊപ്പം സംശയത്തോടെ ചുറ്റും തിരഞ്ഞ് അവൻ ചോദിക്കുന്നത് കേട്ട്, ഞാൻ തിരച്ചിൽ നിർത്തി അവന്റെ മുഖത്തേക്ക് നോക്കി..... "വേതാളത്തിനെ നോക്കിയാ.... വിക്രമാദിത്യൻ ഇവിടെ ഇരിക്കുമ്പോ വേതളവും കാണണല്ലോ കൂടെ,,,, അതാ നോക്കിയത്...????" ഞാൻ കാര്യമായി അവനെ നോക്കി കളിയാക്കി ചോദിച്ചത് കേട്ട് സിദ്ധു പുഞ്ചിരിയോടെ എന്റെ കണ്ണിലേക്ക് നോക്കി... അവനെ മൊത്തത്തിലൊന്ന് കണ്ണുഴിഞ്ഞ് സംശയത്തോടെ നോക്കി ചിരിച്ഛ്, മുഖം കൊണ്ട് ഞാൻ എന്താ ന്ന് ചോദിച്ചു.... ഒന്നുല്ല പയ്യെ തലയാട്ടി ചിരിച്ഛ് സിദ്ധു പ്രണയത്തോടെ, സ്നേഹത്തോടെ എന്നെ നോക്കി..... അവനെ നോക്കി ചിരിച്ഛ് ഞാൻ മുന്നോട്ട് നോക്കിയതും സിദ്ധു എന്റെ മടിയിലേക്ക് തലവെച്ഛ് കിടന്നിരുന്നു.... കാൽ രണ്ടും സ്വിങ്ങിന്റെ ഹാൻഡിലിന്റെ മുകളിലേക്ക് കയറ്റി വെച്ഛ്, എന്റെ ഇടത്തേ കൈ സിദ്ധുന്റെ മുടിയിലേക്കും വലത്തേ കൈ അവന്റെ നെഞ്ചിലേക്കും വെപ്പിച്ഛ് സിദ്ധു മലർന്ന് കണ്ണടയ്ച്ഛ് കിടക്കുന്നത് നോക്കി ഞാൻ ചിരിച്ചു..... "കഞ്ഞി മുഴുവൻ കുടിച്ചിരുന്നോ അനൂ...???"

അവന്റെ ഇടതൂർന്ന മിനുസമുള്ള ഒഴുകുന്ന മുടിയിഴകൾക്ക് ഇടയിലൂടെ വിരൽ കോർത്ത് തഴുകുന്നതിനിടയിൽ സിദ്ധു എന്നോടായ് ചോദിച്ചു.... "മ്മ്മ്...!!!" ഉത്തരമെന്നോണം അവന്റെ മുഖത്തേക്ക് നോക്കി ഞാൻ മൂളി... "ഫ്രൂട്ട്സോ...???" "ഹോ,,, ഓർമ്മിപ്പിക്കല്ലേ പൊന്നേ.... എല്ലാം കൂടി വയറിപ്പം പൊട്ടുന്നുള്ള അവസ്ഥയിൽ നിറഞ്ഞ് നിൽകാ.... അല്ലാ,,,, ഒരു ലോറിയ്ക്ക് സാധനം വാങ്ങിച്ചോണ്ട് വന്നിട്ടുണ്ടെന്ന് ഏട്ടത്തി പറഞ്ഞല്ലോ,,, ആര് കഴിക്കും ന്ന് വിചാരിച്ചാ....???? ഞാൻ കഴിക്കൂല്ല, എനിക്കൊന്നും വയ്യ....!!! ഒരു ഡവറ കഞ്ഞി, അത് കഴിഞ്ഞപ്പോ ഒരു ലോഡ് ഫ്രൂട്ട്സ്, പിന്നെയൊരു വീപ്പ പോലത്തെ ഗ്ലാസ്സിൽ പാലും.... ഹോ....!!!!" കണ്ണ് തുറന്ന് എന്നെ നോക്കുന്ന അവനോട് കുറുമ്പോടെ ഞാൻ പറഞ്ഞു തീരും മുൻബെ സിദ്ധുന്റെ മുഖം എന്റെ വയറിന് അഭിമുഖമായി തിരിഞ്ഞിരുന്നു... "എന്നിട്ടും നിറഞ്ഞതായി തോന്നുന്നില്ലല്ലോ രാധൂ...???"

എന്റെ വയറിലേക്ക് നോക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ചുണ്ട് കോട്ടി.... "അത്ര നിറഞ്ഞാ മതി....!!!" കുറച്ഛ് കടുപ്പത്തിൽ അവനെ നോക്കി ഞാൻ പറഞ്ഞതും സിദ്ധു ഉടലോടെ എന്റെ വയറിന് നേരെ തിരിഞ്ഞ് കിടന്നു..... "ഇതെന്താ രാധൂ എപ്പഴും ഇങ്ങനെ പതിഞ്ഞിരിക്കുന്നേ..???" സാരി വകഞ്ഞു മാറ്റി നഗ്നമായ വയറിൽ സിദ്ധുന്റെ ഇടം കൈ വിരലുകൾ തഴുകി തലോടി കടന്ന് പോയതും എന്റെ ഉടലാക്കെ തരിത്ത് കയറി.... "ആഹ്,,, അതങ്ങ് വീർത്തോളും..!!!!" കിതപ്പടക്കി സൈഡിലേക്ക് നോക്കി വീണ്ടും അലസമായി ഞാൻ മറുപടി പറഞ്ഞു... "ഇതൊന്ന് വീർക്കണെങ്കിൽ പോലും ഞാൻ വിചാരിക്കണം,,,,, അല്ലേ രാധൂ...????" എന്നെ നോക്കി കുസൃതിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ കൂർപ്പിച്ഛ് നോക്കി.... "ഛീ,,,,, വൃത്തികെട്ട ജന്തു..... വഷളത്തരേ പറയൂ..... കോന്തൻ.... " സ്വിങ്ങിലേക്ക് ചാരി ഇരുന്ന് മുഖം സൈഡിലേക്ക് വെട്ടിച്ഛ് ദേഷ്യത്തോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധു മലർന്ന് കിടന്ന് പൊട്ടിച്ചിരിച്ചു...

. "എന്റെ മടീന്ന് എണീറ്റ് പോയേ..???" രൂക്ഷമായ അവനെ നോക്കി ഞാൻ പറഞ്ഞതും സിദ്ധു വേഗം തിരിഞ്ഞ് കിടന്ന് ഇരു കയ്യോണ്ടും എന്റെ വയറിൽ ചുറ്റിപ്പിടിച്ചു.... "ഞാൻ പോവൂല്ല....." സുരാജേട്ടനെ പോലെ എസ്പ്രഷനിട്ട് കൊഞ്ചലോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ സ്വിങ്ങിൽ തല ചായ്ച്ഛ് പൊട്ടിച്ചിരിച്ചു പോയി.... സിദ്ധുന്റെ മുടിയിൽ കിള്ളി കോർത്ത് വലിച്ഛ് ചിരിയോടെ ഞാനവനെ നോക്കി.... "ഇനി നമ്മുടെ ലോകം എവിടല്ലേ....??? ഈ കുഞ്ഞ് വയറിനുള്ളിൽ...!!!!" സിദ്ധു എന്റെ വയറിലേക്ക് നോക്കി പറഞ്ഞത് കേട്ട് ഞാനവനെ തലചരിച്ഛ് നോക്കി.... നാഴിച്ചുഴിയിലേക്ക് അവന്റെ ചുണ്ടുകൾ ആഴത്തിൽ ഇറങ്ങി ചുംബിക്കുമ്പോ ഒരു പിടച്ചിലോടെ എന്റെ ഇടം കൈ വിരൽ അവന്റെ മുടിയിൽ കോർത്ത് മുറുക്കി...

. പ്രണയത്തേക്കാൾ അവന്റെ ചുംബനത്തിൽ നിറഞ്ഞത് വാത്സല്യമായിരുന്നു.... ആ ചുണ്ടുകളിലെ തണുപ്പ് പൊക്കിൾ കൊടിയിലൂടെ ഇറങ്ങി അടിവയറ്റിലെ തുടിപ്പിൽ നിറയുന്ന പോലെ.... തൊണ്ടയിലൂടെ അമർന്നിറങ്ങിയ ഉമിനീരിനൊപ്പം ഞാൻ വലിയൊരു ശ്വാസം വലിച്ചെടുത്തു..... "രാധൂ....* വയറിൽ മുഖം പൂഴ്ത്തി കിടന്ന് കൊണ്ട് തന്നെ സിദ്ധു പതിയെ വിളിച്ചു.... അവന്റെ നിശ്വാസത്തിന്റെ ചൂടിൽ ഒരു നിമിഷം വയർ ഉള്ളിലേക്ക് ചുരുങ്ങി... "മ്മ്മ്...??" വീണ്ടും അവന്റെ മുടിയിൽ വിരൽ കോർത്ത് കൊണ്ട് ഞാൻ മൂളി.... "നമ്മുടെ..... നമ്മുടെ അച്ചന്മാർ ഉണ്ടായിരുന്നെങ്കിൽ...????" ~~~~~~~~~~ ഞാൻ പറഞ്ഞ് തീർന്നതും അനൂന്റെ കൈ വിരലുകൾ ഒരു നിമിഷം നിശ്ചലമായെങ്കിലും അവ വീണ്ടും എന്റെ മുടിയിഴകൾക്കിടയിലൂടെ ഒഴുകി.... "രാധൂ...???" "മ്മ്മ്...!!!!" അനു ഒന്നമർത്തി മൂളി.... "എന്നോട് ദേഷ്യല്ലേ മോളേ,,,, ഞാൻ കാരണം....." ഹൃദയ വേദനയോടെ പറഞ്ഞ് മുഴുമിക്കും മുന്നേ അനു വിരലുകൾ എന്റെ മുടിയിൽ വേദനയോടെ കോർത്ത് മുറുക്കി വലിഞ്ഞു.... "സ്സ്സ്.... ആആആആആഹ്..... രാധു...."

വേദനയോടെ ഞാൻ അലറി അനൂന്റെ വയറിൽ ചുറ്റിപ്പിടിച്ഛ് മുഖം ഒന്നൂടെ പൂഴ്ത്തി.... "രാധുവല്ല കോധു,,,, എണീറ്റ് മാറിക്കെ... മതി കിടന്നത്...." ഇരു കയ്യോണ്ടും എന്നെ ശക്തമായി പിറക്കിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ഛ് കൊണ്ട് രാധു ദേഷ്യത്തോടെ പറഞ്ഞു.... ചുറ്റിപ്പിടിച്ഛ എന്റെ കൈ ബലമായി വിട്ടീക്കാൻ അനു കുതറിയതും ഞാൻ പേടിയോടെ നേരെ മലർന്ന് കിടന്ന് അവളെ രണ്ട് കൈയും പിടിച്ഛ് വെച്ചു..... "അനൂ.... ഇങ്ങനെ കുതറി ഇളക്കല്ലേ..." വെപ്രാളത്തോടെ അവളെ നോക്കി ഞാൻ പറഞ്ഞു... "മിണ്ടരുത് നിങ്ങള്..... ആദ്യത്തെ വിളി കേട്ടപ്പഴേ എനിക്ക് തോന്നിയതാ അത് ഈ ചോദ്യത്തിലേക്ക് തന്നെയാവും വരാന്ന്... മാറിക്കെ... മാറാൻ....!!!!" ദേഷ്യത്തോടെ വിറയ്‌ച്ഛ് എന്റെ കൈ തട്ടി മാറ്റി അനു പറഞ്ഞതും ഞാൻ വേഗം എണീറ്റ് നേരെയിരുന്നു...... "അനൂ പ്ലീസ്ഡീ,,,,, ഇങ്ങനെ ചൂടാവല്ലേ... ഞാൻ അങ്ങനെ ചോദിച്ചതല്ല...." അനൂന്റെ കൈക്കൾ കൂട്ടിപ്പിടിച്ഛ് ഞാൻ ദയനീയമായി പറഞ്ഞതും അവള് എന്റെ കൈതട്ടി മാറ്റി മുഖം വെട്ടിച്ചു.... "നീ റൈസാവാല്ലേ.... ഇങ്ങനെ കുതറാനൊന്നും പാടില്ല... ദേഹം അധികം ഇളകരുതെന്ന് അമ്മ പറഞ്ഞത് നീ കേട്ടതല്ലേടാ...???"

അനൂന്റെ വയറിൽ കൈ ചേർത്ത് പൊതിഞ്ഞ് പിടിച്ഛ് ഞാൻ പറഞ്ഞതും അവള് വാശിയോടെ കൈ തട്ടി മാറ്റി... " തൊടരുത് എന്നെ....!!!!! കുറേ കാലമായി ഞാനിത് കേൾക്കുന്നു.... ദേഷ്യല്ലേ, വെറുപ്പില്ലേ, കേട്ട് കേട്ട് എനിക്ക് മതിയായി....!!!" തലയിൽ കൈ വെച്ഛ് അനു ദേഷ്യത്തോടെ പറഞ്ഞു.... "അല്ലാ,,,, നിങ്ങൾക്ക് മറുപടിയായി എന്താ കേൾക്കണ്ടേ,,,, ഏഹ്ഹ്...??? ദേഷ്യണ്ടോ ന്നല്ലേ ചോദിച്ചത്...??? എന്നാ കേട്ടോ ദേഷ്യണ്ട്... കൊല്ലാനുള്ള ദേഷ്യണ്ട്... കൊല്ലട്ടെ ഞാൻ നിങ്ങളെ,,,,,,, കൊല്ലട്ടെ ന്ന്...????" ദൈവമേ,,, ഏത് നേരത്താണാവോ...?? എന്റെ കോളറിൽ പിടിച്ചുലയ്ച്ഛ് ഉറഞ്ഞ് തുള്ളുന്ന അനൂനെ ഞാൻ വീണ്ടും പേടിയോടെ നോക്കി.... "അനു പ്ലീസ് ഡീ.... എനിക്ക് പേടിയാവുന്നു... ഈ ഇങ്ങനെ ദേഷ്യപ്പെട്ടാ നമ്മുടെ കുഞ്ഞ്...???" "നമ്മുടെ കുഞ്ഞിന് എന്തായാൽ എന്താ,,, ഏഹ്ഹ്...???നിങ്ങൾക്ക് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയാൽ പോരെ....??? ഇപ്പോ കിട്ടിയില്ലേ....??? സമാധാനായോ...??? ആയോന്ന്....????" കിതപ്പോടെ അനു വീണ്ടും വീണ്ടും ചോദിക്കുന്നത് കണ്ടതും ഞാനൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു...

ഇനിയും ഞാൻ എന്തെങ്കിലും പറഞ്ഞ് ദേഷ്യം കൂടി അവൾക്ക് വല്ലതും പറ്റിയാൽ.... ആലോചിക്കാൻ കൂടി വയ്യ....!!! കുറ്റബോധം വല്ലാതെ നീറുമ്പോ, ഉള്ളിൽ കിടന്ന് വേവുമ്പോ ഞാൻ ഇടയ്ക്കിടെ ഈ ചോദ്യം അവളോട് ചോദിക്കാറുണ്ട്.... ദേഷ്യത്തോടെയാണെങ്കിലും അവള് ഇല്ലെന്ന് പറയുമ്പോ ഒരു ആശ്വാസമാണ്... മുറിവിൽ തേൻ തൂവുന്ന പോലെ.... ഇടയ്ക്കിടെ ഇതവളോട് ചോദിക്കാഞ്ഞാൽ എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നും.... ഓരോ തവണയും അവള് ഇല്ലെന്ന് പറയുമ്പോ അത് വരേ ചങ്കിൽ കെട്ടി നിന്ന വേദന ഒരു നിശ്വാസത്തിലൂടെ പുറത്തേക്കൊഴുകുന്ന ആശ്വാസമാണ്... പക്ഷേ ഒരിക്കൽ പോലും അനു ഇത്രയ്ക്ക് റൈസായി ഞാൻ കണ്ടിട്ടില്ല.... കാരണം,,, ഞാൻ എന്റെ സമാധാനത്തിന് ചോദിക്കാണെന്ന് അവൾക്കും അറിയാം... പക്ഷേ ഇന്ന്...!!! കോളറിൽ നിന്ന് പിടിവിട്ട് ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് ഇരിക്കുന്ന അനൂനെ പേടിയോടെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു....

അല്ലെങ്കിലും ഞാനെന്തൊരു ഇഡിയറ്റാ,,,,, മൂഡ് സ്വിങ് ആദ്യത്തെ പന്ത്രണ്ട് ആഴ്ച്ച കൂടുതലായിരിക്കും ന്ന് മേം പറഞ്ഞതും ഗൂഗിൾ ചെയ്തതും ഞാൻ ഇത്ര പെട്ടെന്ന് മറന്ന് പോയോ...??? ചോദ്യം ചോദിക്കാൻ തോന്നിപ്പിച്ച നിമിഷത്തെ ശപിച്ഛ് ഞാൻ പയ്യെ അവളെ നോക്കി... "രാധൂ....????" "എന്താ.... ഇമ്മാതിരി ചോദ്യങ്ങൾ ഇനിയുംണ്ടോ ചോദിക്കാൻ...???" എന്റെ മുഖത്തേക്ക് നോക്കി അനു കടുപ്പത്തിൽ ചോദിച്ചത് കേട്ട് ഞാൻ അവൾക്ക് നേരെ തിരിഞ്ഞിരുന്ന് ഇരു കയ്യും എന്റെ കൈക്കുമ്പിളിലാക്കി പിടിച്ചു.... "ആം സോറി.... ഞാൻ... അറിയാതെ...." "അറിയതെയൊന്നുംല്ല.... " എന്റെ കൈക്കുള്ളിൽ നിന്ന് അവളുടെ കൈ ശക്തിയായ് വലിച്ഛ് അനു ദേഷ്യത്തോടെ പറഞ്ഞു... "ഒന്ന് പറഞ്ഞ് രണ്ടാമത്തിന് ഈ ചോദ്യം എടുത്തിട്ടുന്നത് നിങ്ങൾക്കൊരു രസാണ്.... ഇല്ല, ഇല്ല ന്ന് ഒരായിരം വട്ടം ഒരോ തവണ ചോദിക്കുമ്പഴും ഞാൻ പറയാറില്ലേ...??? എന്നെ അത്രയ്ക്കും വിശ്വാസല്ലാതോണ്ടും, മനസ്സിലാക്കാത്തതോണ്ടും അല്ലേ ഇതിങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്....???

എനിക്ക് അറിയാം നിങ്ങൾക്ക് എന്നോട് സ്നേഹൊന്നുംല്ല,,, സഹതാപം മാത്രേള്ളൂ.... എന്റെ അച്ഛന്റെ മരണത്തിന് നിങ്ങള് കാരണമായത്തിന്റെ സഹതാപം... അതിൽ നിന്നുണ്ടായാ സ്നേഹം....!!!" അനു പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിലായിരുന്നു ആഴത്തിൽ പോറി മുറിഞ്ഞത്.... ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ അനു സങ്കടത്തോടെ പറയുന്നത് കേട്ട് അവളെ നോക്കി തരിത്ത് നിൽക്കാനല്ലാതെ മറുത്തൊരു വാക്ക് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല... നാവ് പോലും കുഴഞ്ഞ് പോയിരിക്കുന്നു... "രാധൂ.... ഞാൻ... ഞാനങ്ങനെയൊന്നും..." ആശ്ചര്യത്തോടെ അവളെ നോക്കി ഞാൻ പറയാൻ ശ്രമിച്ചു... "വേണ്ട ഒന്നും പറയണ്ട.... ഇപ്പോ,,,,, നേരത്തെ ഞാൻ ദേഷ്യം പിടിച്ചപ്പോ പോലും എന്നെ കുറിച്ഛ് സിദ്ധു ചിന്തിച്ചോ.??? നിങ്ങള് ചിന്തിച്ചത് മുഴുവൻ എന്റെ വയറ്റിലെ നിങ്ങളെ കുഞ്ഞിനെ കുറിച്ഛ് മാത്രല്ലേ,,,, അല്ലേ...??? കുഞ്ഞിന് എന്തെങ്കിലും പറ്റോന്നുള്ള ടെൻഷൻ, പേടി... അല്ലേ....??? അല്ലാതെ ഞാൻ ദേഷ്യപ്പെട്ടത്, സങ്കടപ്പെടുന്നത് നിങ്ങൾക്കൊരു വിഷയമേയല്ല,,, ല്ലേ....???

അല്ലെങ്കിൽ തന്നെ, ഞാൻ നിങ്ങളെ ആരും അല്ല...!!! എനിക്ക് ചോദിക്കാനും പറയാനുമൊന്നും ആരും ഇല്ലല്ലോ,, ല്ലേ...??? " ചുണ്ട് കോട്ടി ദേഷ്യത്താൽ ഇടറുന്ന സ്വരത്തോടെ ഇത്രയും പറഞ്ഞ് റൂമിലേക്ക് വേഗത്തിൽ നടക്കുന്ന അനൂനെ വേദനയോടെ ഞാൻ നോക്കി.... അവൾക്ക് ആരുല്ലത്രേ... അപ്പോ പിന്നെ നീയാരാ..???? എന്റെ ഹൃദയം എന്നോട് തന്നെ ചോദിച്ചു.... അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്, പ്രെഗ്നൻസി ടൈമിൽ ഉണ്ടാവുന്ന മൂഡ് ചേഞ്ച്‌, എന്നൊക്കെ തലച്ചോറ് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പോലെ... എങ്കിലും എല്ലാം അറിയായിരുന്നിട്ടും എന്തിനോ മനസ്സ് മുറിവേറ്റ് നീറുന്നു, കഠിനമായി വേദനിക്കുന്നു, ചോര കിനിയുന്നു.... നീ അവൾക്ക് ആരുമല്ലേ...??? ന്ന് ആരോ വീണ്ടും വീണ്ടും ചോദിക്കുന്നു, കളിയാക്കുന്നു... ചങ്കിലൂടെ ഇറങ്ങി പോകുന്ന ഉമിനീരിൽ നിറയെ മുള്ളാണോ...??? അറിയില്ല പക്ഷേ വല്ലാതെ കുത്തിയിറങ്ങുന്നു...!!! കവിളിലൂടെ എന്തോ ചുട്ട് പൊള്ളി നീറുന്നതറിഞ്ഞ് വിരലുകൾ കവിളിൽ പതിയെ തൊട്ടു... കണ്ണീർ...!!!!! കൈ മുട്ട് രണ്ടും കാല്മുട്ടിൽ കുത്തി നിർത്തി, തല താങ്ങി ഞാൻ മുന്നോട്ടാഞ്ഞിരുന്നു...

കണ്ണുകൾ നിറഞ്ഞു... കവിളിലൂടെ ഒളിച്ചിറങ്ങാതെ കൺ പീലിയിലൂടെ വീണ്ടും വീണ്ടും അവ ഫ്ലോറിലേക്ക് വീണ് ചിതറി... എത്രനേരം അങ്ങനെ ഇരുന്നൂന്ന് അറിയില്ല.... നേടുവീർപ്പോടെ റൂമിലേക്ക് പോകുമ്പോ അവളുറങ്ങി കാണും ന്ന് ഉറപ്പായിരുന്നു, എങ്കിലും ഞാൻ വാതിൽക്കൽ നിന്ന് റൂമിലേക്ക് എത്തി നോക്കി.... എന്റെ ഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന അവളെ കാണേ ഉള്ളിലെവിടെയോ വീണ്ടും സങ്കടം അണപൊട്ടി.... ഡോറടയ്ച്ഛ് അവളെ അടുത്തേക്ക് നടന്ന് ബെഡിലേക്ക് നോക്കിയപ്പോ അറിയാതെ ചിരി വിരിഞ്ഞു..... സാരിയുടെ മുകളിൽ എന്റെ ഷർട്ടും ഇട്ടോണ്ടാ കിടക്കുന്നത്.... ഒരോ നേരം എനിക്ക് കരച്ചിലും ചിരിയും വന്നു.... പൊട്ടിക്കാളി....!! പതിയെ ബെഡിലിരുന്ന് ഞാനവളുടെ കവിളിൽ തഴുകിയതും ഒന്ന് മൂളി അവള് തിരിഞ്ഞ് കിടന്നു.... ലൈറ്റ് ഓഫാക്കി ടേബിൾ ലാംബ് തെളീച്ഛ് അവളുടെ പുറം മേനിയിൽ ചാരി ചേർന്ന് കിടന്നു....

മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ ചെവിയ്ക്ക് പിറക്കിലേക്ക് വകഞ്ഞ് മാറ്റി കവിളിൽ പതിയെ ചുംബിച്ചു.... "ഞാൻ.... ഞാനിനക്ക് ആരും അല്ല... അല്ലേഡീ പൊട്ടിക്കാളി കുരുപ്പേ,,, ഏഹ്ഹ്....???" പതിയെ ശബ്‌ദം ഉയർത്താതെ നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ മുഖത്തേക്ക് നോക്കി ഞാൻ ദേഷ്യത്തോടെ ചോദിച്ചു... "നീയെനിക്ക് എല്ലാമാണ്... മറ്റാരേക്കാളും മറ്റെന്തിനേക്കാളും വലുത്...!!!" അനൂന്റെ വയറിനെ പൊതിഞ്ഞ് പിടിച്ഛ് പറഞ്ഞപ്പഴാണ് വേറൊരാളും കൂടി ഉള്ളകാര്യം ഓർത്തത്.... "ഓഹ്..... ഇതൊക്കെ കേട്ട് അച്ഛേടെ കുഞ്ഞ് പിണങ്ങണ്ട ട്ടോ.... ഞാൻ അമ്മേയെ സോപ്പിടാൻ ചുമ്മാ പറഞ്ഞതാ.... അച്ഛേടെ കുഞ്ഞാണ് അച്ഛേടെയും അമ്മേന്റേയും ലോകം... " അനൂനോട് ചേർന്ന് ഞങ്ങളെ കുഞ്ഞിനെ തലോലിച്ഛ് അപ്പഴോ ഞാനും ഉറങ്ങി.... ~~~~~~~~~~~~ രാവിലെ നേരത്തെ എണീറ്റ് കുളിച്ഛ് താഴേക്കിറങ്ങി നേരെ കിച്ചണിലേക്ക് ചെന്നു നിന്നതും ആ കാഴ്ച്ച കണ്ട് ഞാൻ സ്‌തംഭിച്ചു പോയി.... " എന്റെ കൃഷ്ണാ,,, ഇന്ന് കാക്ക മലർന്ന് പറക്കൂല്ലോ.... ആരാ ഈ പണിയുന്നത്....?? മിസ്സിസ് ആമി അജ്മലോ.....???"

ദോശ ചുടുന്ന ആമി കളിയാക്കി ഞാൻ ചോദിച്ചത് കേട്ട് അമ്മയും ദേവുവും ഏട്ടത്തിയും ആമിയും ഒരുപോലെ തിരിഞ്ഞ് നോക്കി..... നിറഞ്ഞ ചിരിയോടെ കിച്ചണിലേക്ക് കയറി ആമിയുടെ പുറക്കിൽ ചെന്ന് കെട്ടിപ്പിടിച്ചു... ദോശ മാവ് വിരൽതുമ്പൽ തൊട്ടടുത്ത് ആമി കളിയായ് എന്റെ മൂക്കിന് തുമ്പിൽ അവൾ തേച്ചു... അത് മൂക്ക് കൊണ്ട് തന്നെ അവളെ ഷോള്ഡറിൽ ഞൊടിയിടയിൽ ഞാൻ തേച്ചു... "ഛേ.... രാധു... ഈ പെണ്ണ്...!!!" "അങ്ങനെ പണിയെടുക്ക് അങ്ങോട്ട് ഞാനൊന്ന് കാണട്ടെ...!!" ഞാൻ ഗമയിൽ പറഞ്ഞ് കിച്ചണ് സ്ലാബിലേക്ക് കയറി ഇരിക്കാൻ നോക്കിയതും അമ്മയെന്നെ രൂക്ഷമായി നോക്കി മൂളി... "അത്... അറിയാതെ....!!!" അമ്മയെ നോക്കി ഇളിച്ഛ് കാട്ടി പറഞ്ഞ് ഞാൻ സ്ലാബിൽ ചാരി നിന്നു.... "എനിക്കുള്ള പണി കാണുന്നത് അവിടെ നിക്കട്ടെ,,, മോൾക്കുള്ള പണി ഇവിടെ ആൽറെഡി സെറ്റാണ് അനുരാധ സിദ്ധാർത്ഥ്.....!!! ദേ സ്ലാബിന്റെ അറ്റത്തേക്കൊന്ന് നോക്കൂ...???" എന്നെ നോക്കി ആമി ഇളിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ ആ സൈഡിലേക്ക് നോക്കി.... ദേവ്യീ......യ്.... എന്നെ പരീക്ഷിച്ചു മതിയായില്ലേ............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story