🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 184

ennennum ente mathram

രചന: അനു

"എനിക്കുള്ള പണി കാണുന്നത് അവിടെ നിക്കട്ടെ,,, മോൾക്കുള്ള പണി ഇവിടെ ആൽറെഡി സെറ്റാണ് അനുരാധ സിദ്ധാർത്ഥ്.....!!! ദേ സ്ലാബിന്റെ അറ്റത്തേക്കൊന്ന് നോക്കൂ...???" എന്നെ നോക്കി ആമി ഇളിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ ആ സൈഡിലേക്ക് നോക്കി.... ദേവ്യീ......യ്.... എന്നെ പരീക്ഷിച്ചു മതിയായില്ലേ...... ഇന്നലെ രാത്രിയിൽ ആമി പാല് കൊണ്ടുതന്ന അതേ ഗ്ലാസ് നിറയെ പാൽ, ഒരു പ്ളേറ്റിൽ മൂന്ന് പുഴുങ്ങിയ മുട്ട, രണ്ട് വാഴപ്പഴം, ഒരു ചെറിയ ബൗളിൽ ബദാം, നട്ട്‌സ്, ഇതൊന്നും പോരാഞ്ഞ് ഇന്നലത്തെ അതേ ബൗൾ നിറയെ ബാക്കി ഫ്രൂട്ട്സ് കട് ചെയ്ത് വെച്ചേക്കുന്നു..... സത്യം പറയാല്ലോ എല്ലാം കൂടി കണ്ടപ്പോതന്നെ ഞാൻ അറിയാത്ത ഉമിനീരിറക്കി പോയി.... ആമി ജന്തു പല്ല് പുറത്ത് കാട്ടാതെ ഇളിച്ഛ് കാട്ടുവാ.... ഞാൻ ചുണ്ട് മലർത്തി സങ്കടത്തോടെ എല്ലാരേയുമൊന്ന് നോക്കി.... ഹോ എന്തൊരു പണി.... മാരക പണി....

"അല്ലാ,,,, എനിക്ക് പ്രാതല് തരൂല്ലേ...????" സംശയത്തോടെ ഞാൻ ചോദിച്ചു... അല്ലാ,,, ഇത് മുഴുവൻ കഴിക്കുമ്പോ അതിന്റെ ആവിശ്യം ഇല്ലല്ലോ...!!! "പിന്നേ,,,, പ്രാതൽ കഴിക്കണം... അതിന് മുന്നേ ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഓട്‌സ് കഴിക്കാൻണ്ട്..." ആമി ഓർത്തെടുത്ത് പറഞ്ഞത് കേട്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം വരാഞ്ഞത് ഭാഗ്യം.... "ഓഹ്.... ഇത് മുഴുവൻ കഴിഞ്ഞിട്ട്,,,,,, ഓട്‌സ്,,,,,, അത് കഴിഞ്ഞ് പ്രാതൽ...... നന്നായിട്ടുണ്ട്.... സന്തോഷയായി..... തിരുപതിയായി.....!!!!!" ഒരു നേടുവീർപ്പോടെ ഞാൻ പറഞ്ഞത് കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു... പക്ഷേ എനിക്കത്ര ചിരി വന്നില്ല... കാരണം ആ സാധനം മുഴുവൻ തിന്ന് തീർക്കാൻ ഈ ചിരിക്കുന്ന ഒരാള് പോലും കൂടൂല്ല... ഞാൻ ചിരിക്കാതെ മുഖം വീർപ്പിച്ഛ് കൈകെട്ടി നിൽകുന്നത് കണ്ടതും ഏട്ടത്തി എന്റെ അടുത്തേക്ക് വന്നു.... "എന്റെ അനൂ,,,, ഇതൊന്നും ഞങ്ങൾ ചെയ്തതല്ല... ഒക്കെ സിദ്ധുന്റെ ഓർഡറാണ്...

നിനക്ക് ഇനയിന്ന ടൈമിൽ ഇന്നതൊക്കെ കൊടുക്കണം, കഴിപ്പിക്കണം, എന്നൊക്കെ കംപ്ലീറ്റ് അവൻ ഇന്നലെ രാത്രി തന്നെ ചാർട്ട് ചെയ്ത് തന്നിട്ടുണ്ട്...." ഏട്ടത്തി പറഞ്ഞത് കേട്ട് ഞാൻ മേലോട്ട് നോക്കി.... എന്റെ ദൈവമേ.... ഏത് നേരത്താണാവോ സിദ്ധുനെ കൂട്ടി ഹോസ്പിറ്റലിൽ പോകാൻ തോന്നിയത്... അമ്മയും ദേവുവും അന്ന് ആവുന്നത് പോലെ പറഞ്ഞതാ അവൻ വരുന്നവരേ കാക്കണ്ട പോവാ ന്ന്... എന്നെ പറഞ്ഞാൽ മതിയല്ലോ...!!!! തുടങ്ങീട്ടേള്ളൂ അപ്പഴേ ഇങ്ങനെ....!!! ഇനി അങ്ങോട്ട്....???? ഓർക്കുമ്പോ തന്നെ പേടിയാവുന്നു... "നീയാ ഫ്രൈഡ്‌ജൊന്ന് തുറന്ന് നോക്ക്...???" ദോശ മറിച്ചിട്ട് എന്റെ നേരെത്തിരിഞ്ഞ് ആമി പറഞ്ഞത് കേട്ട് ഞാൻ ഫ്രൈഡ്‌ജിന്റെ അടുത്തേക്ക് സംശയത്തോടെ നടന്ന് ഡബിൾ ഡോർ ഫ്രൈഡ്‌ജിന്റെ ഇരു പോളിയും ഒരുപോലെ തുറന്നു.... "ഇതെന്തോന്നാ അമ്മേയിത്,,,,, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റോ....????

ഫ്രൈഡ്‌ജ്‌ നിറയെ,,, എല്ലാം ഉണ്ടല്ലോ...?? ഒരു മാസത്തേക്കുള്ളത് മുഴുവൻ വാങ്ങിച്ചോ...???" അത്ഭുതത്തോടെ ഞാൻ ചോദിച്ചു... പക്ഷേ ദേവു പറഞ്ഞ മറുപടി കേട്ട് എന്റെ കണ്ണ് പുറത്ത് ചാടിയോ ന്ന് ഞാനൊരു ഞെട്ടലോടെ ഞാൻ തൊട്ട് നോക്കി..... ഭാഗ്യം ഇല്ല...!!! "ഇത് ഒരാഴ്ച്ചത്തേക്കുള്ളതാ ന്നാ അവൻ പറഞ്ഞത്....!!!!" "ഒ....രാ... ഴ്ച്ചയോ..... പഞ്ചാബി ഹൗസിൽ അശോകൻ ചോദിച്ച പോലെ ഞാനെന്താ യന്ത്രോ,,,, ഒരാഴ്ച്ചയോണ്ട് ഇതൊക്കെ തിന്ന് തീർക്കാൻ....???? അല്ലാ,,,, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ, ആ കോന്തൻ എന്താ വിചാരിച്ഛ് വെച്ചേക്കുന്നത്...???? അല്ലമ്മേ,,,, ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നിങ്ങളാരും ആ ജന്തുനോട് ഒന്നും ചോദിച്ചില്ലേ...???" ഞാൻ കാര്യമായി ചോദിച്ചത് കേട്ട് എല്ലാരും പരസ്പരം നോക്കി അടക്കി ചിരിച്ചു.... "ഓഹോ,,, അപ്പോ എല്ലാരും കൂടി ചേർന്നുള്ള പ്ലാനിങാണല്ലേ....??? നന്നായിട്ടുണ്ട്....???" എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നി....

ഇത് മുഴുവൻ ഒരാഴ്ചയോണ്ട് തീർക്കാണെങ്കിൽ ഞാൻ നിർത്താതെ ഇരുന്ന് തിന്നേണ്ടി വരും അത്രയ്ക്ക് ഉണ്ട്.... എന്റെ കണ്ണിൽ വെള്ളം നിറഞ്ഞതും അമ്മയും ദേവുവും വേഗം അടുത്തേക്ക് വന്നു..... "അയ്യേ,,,,, ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ.... നിനക്ക് മാത്രല്ല,, വീട്ടിലെ ആവശ്യത്തിനും കൂടി വാങ്ങിയതാ അവൻ... അപ്പഴേക്കും നിറഞ്ഞോ ഛേ... ഛേ....!!! ഫ്രഷ് ഓർഗാനിക് പച്ചക്കറിയും പഴങ്ങളുമാ... നിന്റെയും കുഞ്ഞിന്റെയും ഹെൽത്തിന്റെ കാര്യത്തിൽ ശ്രദ്ധ ഉള്ളതോണ്ടല്ലേ സിദ്ധു ഇത്രയൊക്കെ ചെയ്തത്.... നല്ലോണം ഫുഡ് കഴിക്കണ്ട സമയല്ലേ മോളേ,,,, എണീറ്റ് നടക്കണ്ടേ....??? ഛർദിയൊക്കെ വരുന്ന ടൈമാ,,,, കഴിക്കുന്നതിലും വേഗത്തിൽ കഴിച്ചതെല്ലാം പുറത്തേക്കിങ് പോരും.... അതോണ്ടല്ലേ എപ്പഴും എന്തെങ്കിലും കഴിക്കാൻ പറയുന്നത്.... മോള് അതൊക്കെ വേഗം കഴിക്ക്.... പ്രാതലൊന്നും കഴിക്കാൻ ചിലപ്പോ പറ്റിയെന്ന് വരില്ല...

അതാവുമ്പോ വല്യ കുഴപ്പമൊന്നും ഉണ്ടാവില്ല...." അമ്മ മുടിയിലും കവിളിലും തഴുകി ചിരിയോടെ പറഞ്ഞത് കേട്ട് ഇന്നലെ രാത്രി എനിക്ക് ഓർമവന്നു.... ഞാനെന്തൊക്കെ ദേഷ്യത്തിൽ പറഞ്ഞു... പാവം ഒത്തിരി വിഷമായി കാണും.... വായിൽ തോന്നിയതൊക്കെ ബെല്ലും ബ്രേക്കും ഇല്ലാതെ വിളിച്ഛ് പറയും ചെയ്തു.... "പാലിന് ചെറിയ ചവർപ്പ് ഉണ്ടാവും.. പ്രോട്ടീൻ പൗണ്ടർ ഇട്ടിട്ടുണ്ട്... അതിന്റെയാ...." പാൽ ഗ്ലാസ് എന്റെ കയ്യിലേക്ക് തന്ന് അമ്മ പറഞ്ഞതും ഞാൻ ഗ്ലാസ്സിലേക്ക് നോക്കി.... യാക്ക്,,, ഒരുജാതി സ്മെൽ..... എങ്കിലും എങ്ങനെയോ കുടിച്ചു തുടങ്ങി... അതിന്റെ ഇടയിലൂടെ മുട്ടയും കഴിച്ചൊപ്പിച്ചു.... നട്സും ബദാമും വേഗം കഴിഞ്ഞു... പഴം ഒന്ന് കഴിച്ചതും ഓക്കാനിക്കുന്ന പോലെ തോന്നി... അതോണ്ട് മറ്റേത് കഴിക്കാൻ അമ്മ നിർബന്ധിച്ചില്ല.... എല്ലാം കഴിഞ്ഞപ്പോ ഫ്രൂട്ട്സിന്റെ ബൗസും എടുത്ത് ഞാൻ ഹാളിലേക്ക് നടന്നു....

ഫോർക്ക് കൊണ്ട് ആപ്പിൾ കഷ്ണം കുത്തിയെടുത്ത് കഴിക്കേ എനിക്ക് സിദ്ധുനെ കാണണം ന്ന് തോന്നി.... പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, പയ്യെ എണീറ്റ് നേരെ റൂമിലേക്ക് നടന്നു... സിദ്ധു എണീറ്റിട്ടില്ല, അവന്റെ ടൈം ആവുന്നേള്ളൂ... ബെഡിൽ കമിഴ്ന്ന് മൂടിപുതയ്ച്ഛ് കിടക്കാ പാവം.... ഇന്നലെ ഞാൻ പറഞ്ഞതൊക്കെ കേട്ട് മിണ്ടാതെ തലകുനിച്ഛ് നിന്ന് അവനെ മനസ്സിൽ തെളിഞ്ഞതും കുറ്റബോധം തോന്നി... ഫോർക്ക് ബൗളിലേക്ക് തന്നെയിട്ട് വലം കൈ ഞാനെന്റെ വയറിനോട് ചേർത്തു.... നിന്റെ കോന്തൻ അച്ഛൻ പറഞ്ഞപ്പോലെ ദേഷ്യം പിടിച്ചപ്പോ പേടിച്ഛ് പോയോ അമ്മേടെ പൊന്ന്...??? പേടിക്കണ്ടട്ടോ ഞാൻ അച്ഛനെ ഞെട്ടിക്കാൻ വെറുതെ ദേഷ്യം പിടിച്ചതല്ലേ...??? നമ്മുക്ക് നമ്മുടെ അച്ഛനോട് സോറി പറയാം.... മ്മ്മ്....?? ബാ..!!! വയറിൽ തഴുകി പറഞോണ്ട് ബെഡിൽ കയറി സിദ്ധുന്റെ അടുത്ത് ചമ്രം പടിഞ്ഞ് ഇരുന്ന് അവനെ നോക്കി കൊണ്ട് ബൗസിലെ ഫ്രൂട്ട്സ് കുത്തിയെടുത്ത് കഴിച്ചു....

ലക്ഷ്യമായി മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയും പൂട്ടിയ കണ്ണുകളും, താടിയും മീശയുമെല്ലാം അവന് മറ്റൊരു ഭംഗി തോന്നി.... പെണ്കുട്ടിക്കൾ കുളിക്കാതെ പനിപ്പിടിച്ചപ്പോലെ വന്നാൽ ഗ്ലാമറാണെന്ന് ഞാൻ കേട്ടിട്ടുണ്ട്, ബോയ്സും അങ്ങനെയാണോ...??? സംശയത്തോടെ അവനെ നോക്കി ഞാൻ ചിന്തിച്ചു.... അല്ലെങ്കിലും എന്റെ കോന്തൻ അങ്ങനെ വന്നാലും ഗ്ലാമാറാ....!!! പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.... ഫ്രൂട്ട്സ് കഴിച്ഛ് കഴിഞ്ഞതും ബൗൾ സൈഡിലേക്ക് മാറ്റിവച്ഛ് ഞാൻ കുറച്ചൂടെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.... വിടർത്തിയിട്ട മുടിത്തുമ്പ് കുറച്ചെടുത്ത് സിദ്ധുന്റെ ചെവിയിലേക്ക് ഇട്ട് പയ്യെ ഇക്കിളിയാക്കി.... ഉറക്കം ഡിസ്റ്റർബ് ആയതിന്റെ മൂളലും ഞെരുക്കലും അവനിൽ കണ്ട് ഞാൻ കീഴ്ചുണ്ട് കടിച്ഛ് പിടിച്ചു ചിരിയടക്കി... നെറ്റി ഞ്ഞുളുക്കി സിദ്ധു തിരിഞ്ഞ് കിടന്നെങ്കിലും അവൻ ഉറക്കം പിടിച്ചെന്നായപ്പോ ഞാൻ വീണ്ടും മുടിയാൽ അവന്റെ ചെവിയിൽ ഇക്കിളിയാക്കി....

തലയണയിൽ മുഖമുരച്ഛ് എന്റെ സൈഡിലേക്ക് തിരിച്ഛ് അവൻ മുഷിച്ചിലോടെ കണ്ണ് തുറന്നു.... "ഗുഡ് മോർണിംഗ്...." കാലിൽ കൈമുട്ട് കുത്തി താടി താങ്ങി നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു... "ഗു....ഡ്..... മോർ...ണിംഗ്...." ~~~~~~~~~~~ കണ്ണ് തുറന്നതും നിറഞ്ഞ ചിരിയോടെ ബെഡിൽ ഇരിക്കുന്ന അനൂനെ കണ്ട് ഞാനൊന്ന് ഞെട്ടി... പക്ഷേ അവള് ഗുഡ് മോർണിംഗ് പറഞ്ഞത് കേട്ടപ്പോ രംഗം ശാന്തമാണെന്ന് മനസ്സിലായി... കോട്ടുവാ ഇട്ടോണ്ട് വലിച്ഛ് നീട്ടി തിരിച്ഛ് വിഷ് പറഞ്ഞ് ഞാവളെ തന്നെ ഉറ്റുനോക്കി.... "രാധൂ....." "എന്നെ കെട്ടിപ്പിടിച്ഛ് കിടക്കാവോ സിദ്ധേട്ടാ....???" ഞാൻ പറയാൻ തുടങ്ങുന്നതിന് മുന്നേ ഇടയ്ക്ക് കയറി അനു ചോദിച്ചത് കേട്ട് ഞാൻ അത്ഭുതത്തോടെ അവളെ നോക്കി... കുളിച്ഛ് കഴിഞ്ഞ് ബെഡിൽ പിടിച്ഛ് കിടത്തുന്നത് അനൂന്ന് ഒട്ടും ഇഷ്ടല്ലാത്തൊരു കാര്യമാ... ഇന്നെന്ത് പറ്റി...??? ഇന്നലത്തെ ദേഷ്യത്തിൽ മൊത്തത്തിൽ തലത്തിരിഞ്ഞ് പോയോ...???

അനൂന്റെ മുഖത്തെ തിളക്കവും പ്രതീക്ഷയും കണ്ട് കമിഴ്ന്ന് കിടന്നോണ്ട് തന്നെ ഒരു നറു ചിരിയോടെ ഇടത്തേ കൈ ബെഡിൽ നിന്ന് ഉയർത്തി തല കൊണ്ട് ഞാൻ അവളെ എന്റെ അരികിലേക്ക് മാടി വിളിച്ചു.... ഉത്സാഹത്തോടെ എന്നോട് ചേർന്ന് അനു മലർന്ന് കിടന്നതും ഞാൻ ഇടം കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു... അവളുടെ ശരീരത്തിലെ ഇളം തണുപ്പ് പതിയെ എന്നിലേക്ക് അരിച്ചിറങ്ങി... "രാധൂ...???" "എന്നെ കെട്ടിപ്പിടിക്ക് സിദ്ധേട്ടാ..." എന്നെ പറയാൻ വിട്ടാതെ വീണ്ടും ഇടയ്ക്ക് കയറി ചുണുങ്ങി കൊണ്ട് അനു പറഞ്ഞു... "കെട്ടിയല്ലേ അനൂ പിടിച്ചിരിക്കുന്നേ...???" ഞാൻ ഒന്നൂടെ അവളെ എന്റെ അടുത്തേക്ക് വലിച്ഛ് ചേർത്ത് പറഞ്ഞു... "ഇങ്ങനെയല്ല,,, എന്റെ നെഞ്ചിൽ തലവെച്ഛ് കിടന്ന് കെട്ടിപ്പിടിക്ക്...???" അനു പറഞ്ഞത് കേട്ട് തലയണയിൽ നിന്ന് മുഖമുയർത്തി ഞാനവളെ നോക്കി... അവള് മുഖം കൊണ്ട് അതാന്ന് ചോദിച്ചതും ഞാൻ ഒന്നുല്ലന്ന് പയ്യെ തലയാട്ടി...

അനൂനിതെന്ത് പറ്റി...??? അടുത്ത അങ്കത്തിനുള്ള പുറപ്പാടാണോ....??? മനസ്സിൽ ചിന്തിച്ഛ് ഞാനവളുടെ നെഞ്ചിലേക്ക് പയ്യെ കയറി കിടന്നു... പതിയെ ശാന്തമായി മിടിക്കുന്ന അനൂന്റെ ഹൃദയത്തിന് കാതോർത്ത്, ശ്വാസനിശ്വാസങ്ങൾക്ക് അനുസരിച്ച് ഉയർന്ന താഴുന്ന നെഞ്ചിൽ കരിമണിമാലയിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന താലിയിലേക്ക് നോക്കി ഞാൻ കിടന്നു... "രാധൂ...???" "ദേഷ്യണ്ടോന്നാണോ...???" അനു തിരിച്ഛ് ചോദിച്ചത് കേട്ട് സത്യം പറഞ്ഞാൽ നെഞ്ചിലൊരു വെള്ളിടി വെട്ടി... അനു വീണ്ടും എന്തെങ്കിലും കടുപ്പിച്ഛ് പറയോ ന്നൊരു ചിന്ത തലയിലൂടെ കയറിയിറങ്ങി.... ആണെന്ന് പറയണോ, അല്ലെന്ന് പറയണോ ന്ന് അറിയാതെ ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ തന്നെ കിടന്നു.... "ആ ചോദ്യം നമ്മുക്ക് പെന്റിങ് വെക്കാം... പ്രെഗ്നൻസി കഴിഞ്ഞിട്ട് തുടരാ.... പോരെ...???" എന്റെ മുടിയിഴകളെ വിരലായ് തഴുകി അനു ചോദിച്ചത് കേട്ട് അന്തം വിട്ട് ഞാനവളെ മുഖമുയർത്തി നോക്കി.....

"ഇന്നലെ ഞാൻ വായിൽ തോന്നിയത് മുഴുവൻ വിളിച്ഛ് പറഞ്ഞപ്പോ ഒരുപാട് സങ്കടായല്ലേ എന്റെ കോന്തന്.... സാരല്ല ട്ടോ... എനിക്കെന്തോ ഭ്രാന്ത് കയറിയ നേരായിരുന്നു, അറിയാതെ പറഞ്ഞു പോയതാ... എനിക്ക് അറിയാം സിദ്ധു വെറുതെ, ഒരാശ്വാസത്തിന് ചോദിക്കുന്നതാ,,, എന്നെ ഒരുപാടിഷ്ടാണ്.. സ്നേഹമാണ്... ഞാൻ കഴിഞ്ഞേ വേറാരുംള്ളൂന്നൊക്കെ... ഒക്കെയെനിക്ക് അറിയാം എന്നിട്ടും,,,, അപ്പോ ഞാനെന്തൊക്കെയോ.... സോറി...!!!" എന്റെ മുഖത്തേക്ക് നോക്കി കെഞ്ചി സങ്കടത്തോടെ അനു പറഞ്ഞത് കേട്ട് എനിക്കവളോട് വല്ലാത്ത വാത്സല്യം തോന്നി.... ഞാവളോട് സോറി പറയണം ന്ന് വിചാരിച്ചിരിക്കായിരുന്നു.. നേരത്തെ രണ്ട് തവണ വിളിച്ചതും അത് പറയാനാ,,, ഇനി ചോദിക്കില്ലെന്ന് പറയാൻ... അവളെ നോക്കി ചിരിച്ഛ് ഞാൻ അനൂന്റെ നെഞ്ചിലേക്ക് തലവെച്ഛ് ഒന്നൂടെ ചുറ്റിപ്പിടിച്ഛ് ചേർന്ന് കിടന്നു.... "പാൽ കുടിച്ചോ...???" അങ്ങനെ കിടന്നോണ്ട് തന്നെ ഞാൻ ചോദിച്ചു....

"ഓഹ്....!!" "മുട്ട...???" "ഓഹ്... മൂന്നെണ്ണം...!!!" "നട്‌സ്, ബദാം...???" "ഓഹ്..." "പഴം...??" "ഓഹ്... ഒന്ന്..!!!" എല്ലാത്തിനും ഉത്സാഹത്തോടെ മറുപടി പറഞ്ഞു വന്ന ആ ശബ്‌ദം ഒന്നിൽ കുറഞ്ഞത് കേട്ടപ്പോ ഞാൻ മുഖമുയർത്തി നോക്കി... "ഓക്കാനിക്കാൻ വന്നു,,, അതാ...!!" അനു നിഷ്കളങ്കമായി പറഞ്ഞത് കേട്ട് മുഖം താഴ്ത്തി നെഞ്ചിലേക്ക് തന്നെ വെച്ഛ് ഞാൻ മൂളി... "മ്മ്മ്... ഫ്രൂട്ട്സോ..???" "ഓഹ്... ദാ ബൗൾ...!!" "ആഹാ ഇവിടെ ഇരുന്നാണോ കഴിച്ചത്...???" അനു ചൂണ്ടിയ ഭാഗത്തേക്ക് നോക്കി ബൗൾ ഒഴിഞ്ഞെന്ന് കണ്ടുറപ്പിക്കുന്നതിനൊപ്പം ഞാൻ ചോദിച്ചു... അതിന് തല മുകളിലേക്കും താഴേക്കും അനു ഒരുപോലെ കുലുക്കി.... ഒന്ന് മൂളി ഞാൻ വീണ്ടും അവളെ നെഞ്ചിലേക്ക് തലവെച്ചു.... "സിദ്ധു,,,," "മ്മ്മ്...???" "ഉമ്മ തരോ...???" "ഞാൻ ബ്രഷ് ചെയ്തിട്ടില്ല...!!!" ഒരു നറു ചിരിയോടെ മുഖമുയർത്താതെ തന്നെ ഞാൻ അലസമായി വേഗത്തിൽ പറഞ്ഞു... "രാത്രി തേച്ചില്ലേ...???"

അനു വീണ്ടും പ്രതീക്ഷയോടെ ചോദിച്ചു... "ഓഹ്...!!!" "ധാരാളം... അല്ലെങ്കിലും രണ്ട് നേരോക്കെ പല്ല് തേക്കുന്നത് മോശല്ലേ...??? പല്ല് വേഗം തേഞ്ഞ് തീർന്ന് പോകും..." കാര്യമായി എന്റെ മുടിയിൽ വിരലോടിച്ഛ് അനു പറഞ്ഞത് കേട്ട് ഞാൻ മുഖമുയർത്തി നോക്കി... "ആഹ്‌ണോ...???" എക്‌സൈറ്റ്മെന്റോടെ കണ്ണൊക്കെ വിടർത്തി ചിരി കടിച്ഛ് പിടിച്ഛ് ഞാൻ ചോദിച്ചത് കേട്ട് അതേ എക്‌സൈറ്റ്മെന്റോടെ അനു ആഹ് ന്ന് തലയാട്ടി മൂളിയതും ഞാൻ അനൂന്റെ വലം സൈഡിൽ കൈ കുത്തി തല താങ്ങി കിടന്നു.... "ഭയങ്കരീ,,,, നിനക്ക് ഇത്രയും വിവരം വെച്ച കാര്യം ഞാൻ അറിഞ്ഞില്ല ട്ടോ...!!! ആട്ടെ,,,,ഇവിടെ ഉമ്മ വേണ്ടേ...???" "ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെ,ഇവിടെ, ഇവിടെ, പിന്നേ,,,, പിന്നെ,,,, പിന്നേ....." നെറ്റിയിലും ഇരുകണ്ണിലും ഇരു കവിളിലും തൊട്ട് അനു പറഞ്ഞു... "ആഹ്, പിന്നേ....???" എന്റെ ചോദ്യം കേട്ട് ചെറിയ പതർച്ചയോടെ ചുറ്റും പരക്കം പായുന്ന അവളുടെ കരിനീലമിഴിക്കൾ തിളങ്ങി....

"പിന്നേ,,,,,, പിന്നെ ചുണ്ടില് വേണ്ട,,,, അല്ലാതെ സിദ്ധുന്ന് ഇഷ്ടമുള്ള സ്ഥലത്തൊക്കെ തന്നോ...???" പുഞ്ചിരിയോടെ എന്റെ കണ്ണിലേക്ക് മാറിമാറി നോക്കി നാണത്തോടെ അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി കിടന്നു.... കുറച്ഛ് നേരം കൂടി എന്റെ കണ്ണിലേക്ക് നോക്കി നാണത്തോടെ അനു വേഗം മുഖം താഴേയ്ക്ക് കുനിച്ചു... ~~~~~~~~~~~ സിദ്ധുന്റെ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞതും ഞാനെന്റെ കണ്ണുകളുയർത്തി അവനെ നോക്കി.... ഇരുകണ്ണിലും കവിളിലും നനവൂറുന്ന അവന്റെ ചുണ്ടുകൾക്കൊപ്പം സിദ്ധുന്റെ കുറ്റി താടിയും മീശയും കൂടി ഇക്കിളികൂട്ടി.... മൂക്കിൻ തുമ്പിൽ സിദ്ധു പയ്യെ കടിച്ചതും ഞാനവനെ കുറുമ്പോടെ അവനെ നോക്കി മൂക്കുഴിഞ്ഞു... എന്നെ നോക്കി കണ്ണടയ്ച്ഛ് തുറന്ന് ചിരിക്കുന്ന സിദ്ധുനെ നിറഞ്ഞ ചിരിയോടെ ഞാൻ നോക്കി.... ആ കണ്ണുകൾ എന്റെ കണ്ണിൽ നിന്ന് അടർന്ന് ചുണ്ടിലേക്ക് പാറി വീഴവേ എന്റെ ചുണ്ടിൽ നിറഞ്ഞ് നിന്ന് ചിരി പയ്യെ മാഞ്ഞു.....

ചുണ്ടുകൾ എന്റെ അധരങ്ങളിലേക്ക് അടുക്കവേ പരവേശത്തോടെ ഞാനവനെ നോക്കി.... മേൽചുണ്ടിൽ അവന്റെ പൊള്ളുന്ന ശ്വാസം പതിഞ്ഞതും ഞാനെന്റെ കണ്ണുകൾ ഇരുക്കിയടയ്ച്ചു, ഇടം കൈ ബെഡ് ഷീറ്റിൽ മുറുക്കി.... മേൽചുണ്ടിന് മുകളിൽ മൂക്കിന്റെ കോണിലെ കറുത്ത കാക്കപ്പുള്ളിയിലേക്ക് അവന്റെ ചുംബനമേറ്റതും എന്റെ ചെടിക്കളിൽ വീണ്ടും പുഞ്ചിരി നിറഞ്ഞു.... താടി തുമ്പിലൂടെ കഴുത്തിലേക്ക് നനവും ചൂടും ഊർന്നിറങ്ങവേ ഞാനെന്റെ കഴുത്ത് പുറക്കിലേക്ക് പയ്യെ ഓടിച്ചു... വലം കൈ വിരൽ അവന്റെ പിൻ കഴുത്തിലെ മുടിയിൽ പയ്യെ മുറുക്കി.. എന്റെ ദേഹത്തേക്ക് ഒട്ടും ചായാതെ വലം കൈ ബെഡിൽ കുത്തിനിർത്തി സിദ്ധു എന്റെ കഴുത്തിൽ അങ്ങോളമിങ്ങോളം ചുംബനം കൊണ്ട് മൂടി... ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ഞാനെതെല്ലാം ഏറ്റു വാങ്ങി... പഴേ പോലെ എന്റെ നെഞ്ചിൽ തലവെച്ഛ് കിടക്കെ അവന്റെ വലം കൈവിരലുകൾ എന്റെ അരക്കെട്ടിൽ പയ്യെ അമർന്നതും സിദ്ധുന്റെ ഉള്ളം കയ്യിലെ ചൂടിൽ ഞാനൊന്ന് പൊള്ളി പിടഞ്ഞു....

"രാധൂ....???" "മ്മ്മ്....???" "ഇവിടെ,,,, ഇവിടെയിങ്ങനെ ചുറ്റി പിണഞ്ഞ് കിടക്കാറില്ലേ ഒരാള്,,,, അയാളെവിടെ...????" അവന്റെ ആ ചോദ്യത്തിൽ നിറയെ കുറുമ്പും കുസൃതിയും നിറഞ്ഞു നിന്നു... "ദേ മനുഷ്യാ കൊഞ്ചല്ലേ,,, വല്ലാതെ കൊഞ്ചല്ലേ...??? വലിച്ഛ് പൊട്ടിച്ചതും പോരാ,,,, ചോദ്യം കേട്ടില്ലേ....????" കെറുവോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ കൈ വിരൽ ഇടുപ്പിൽ നിന്ന് നാഴിച്ചുഴിയിലേക്ക് ഇഴഞ്ഞിറങ്ങിയതും തൊണ്ടയിലെ വെള്ളം വറ്റി വരണ്ട് പോയതറിഞ്ഞ്, ഞാൻ ഉമിനീര് അമർത്തിയിറക്കി.... "ആഹ്‌ണോ.... ഞാനാണോ വലിച്ഛ് പൊട്ടിച്ചേ....??? എപ്പോ.... എനിക്കോർമ്മയില്ലല്ലോ...???" അടിവയറിനെ കയ്യാൽ പയ്യെ പൊതിഞ്ഞ് സിദ്ധു കുസൃതിയോടെ ചോദിച്ചു.... "എട്ടൊമ്പത്‌ മാസം കഴിഞ്ഞാ വേറൊരാള് വരും,,,, അപ്പോ ഓർമ വരും....!!!" കുറുമ്പോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധു മുഖമുയർത്തി എന്നെ നോക്കി... "ശെരിക്കും...???"

കുസൃതിയോടെ അവൻ തിരിച്ഛ് ചോദിച്ചതും ഞാനവനെ രൂക്ഷമായി നോക്കി... പൊട്ടിച്ചിരിച്ഛ് സിദ്ധു വീണ്ടും നെഞ്ചിൽ തലവെച്ഛ് എന്നെ ഇറുക്കിപ്പിടിച്ഛ് കിടന്നു..... "രാധൂ...????" "മ്മ്മ്....???" "എനിക്കറിയാം നീയപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്, എനിക്ക് മനസ്സിലായി.... പക്ഷേ,,,, ദേഷ്യത്തിൽ ആണെങ്കിൽ കൂടി നിനക്ക് ആരും ഇല്ല, നീയെന്റെ ആരുംല്ല, എനിക്ക് നിന്നെ കുറിച്ഛ് പേടിയില്ല, ടെൻഷനില്ലെന്നൊന്നും പറയരുത് ട്ടോ.... എനിക്ക് സഹിക്കാൻ പറ്റില്ല, അതോണ്ടാ....!!" വിറയ്ക്കുന്ന ശബ്ദത്തോടെ വേദന ചങ്കിലടക്കി സിദ്ധു പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.... ഞാൻ ഇന്നലെ പറഞ്ഞതൊക്കെ സിദ്ധുന്റെ മനസ്സിനെ എത്രയോ ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് ആ ഇടറുന്ന സ്വരത്തിൽ, ഇടുപ്പിൽ ചുറ്റി മുറുക്കിയ വിരലിൽ ഞാനറിഞ്ഞു... "നീ ഒറ്റയ്ക്കാണെന്ന് പറയുമ്പോ, ആരുല്ല ന്ന് കേൾക്കുമ്പോ എനിക്ക്,,, എനിക്ക്....!!!!"

മുറിഞ്ഞ് പോകുന്ന അവന്റെ വാക്കുകൾക്കൊപ്പം കണ്ണീര് കൂടി എന്റെ നെഞ്ചിൽ വീണ് പൊള്ളി.... "നീ ദേഷ്യം പിടിച്ചോ, വേണെങ്കിലും തല്ലിക്കോ, എന്നാലും നീയെന്റെ ആരും അല്ലെന്ന് മാത്രം പറയരുത്.... നീയെനിക്ക് എല്ലാമാണ്, നീ കഴിഞ്ഞേള്ളൂ എനിക്ക് നമ്മുടെ കുഞ്ഞ് പോലും...!!!" "സിദ്ധേട്ടാ ഞാൻ പറഞ്ഞില്ലേ,, ഞാൻ അറിയാതെ അപ്പഴത്തെ..... എനിക്കറിയായുന്നതല്ലേ ഇതൊക്കെ...!!!" കൺ കോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ മുടിയിലേക്ക് ഊർന്നിറങ്ങേ അവനെ കെട്ടിപ്പിടിച്ഛ് ഞാൻ സങ്കടത്തോടെ പറഞ്ഞു.... "എങ്കിലും പറയണം ന്ന് തോന്നി..." സിദ്ധു "ഇനിയൊരിക്കലും ഞാനങ്ങനെയൊന്നും പറയില്ല... പ്രോമിസ്...!!!!" "എന്നാ വാ എണീക്കാ,,,, ഓട്‌സ് കഴിക്കാനില്ലേ...????" സിദ്ധു ദൈവമേ ഇങ്ങേർക്ക് ബൈ പോളർ ഡിസോർ വല്ലതും ഉണ്ടോ...??? ഇത്രയും നേരം കെട്ടിപ്പിടിച്ഛ് കരഞ്ഞത് ഇങ്ങേരല്ലേ...??? ആക്ടിങ് ആയിരുന്നോ...?? ഇത്ര പെട്ടെന്ന് സങ്കടം മാറിയോ...???

എനിക്കണോ മൂഡ് സ്വിങ് അതോ ഇങ്ങേർക്കോ...??? ഞാൻ മനസ്സിൽ ചിന്തിച്ചു... സിദ്ധു കൈ കുത്തി എണീക്കാൻ നോക്കിയതും ഞാൻ വേഗം അവനെ കെട്ടിപ്പിടിച്ചു... "കുറച്ചൂടെ കിടന്നിട്ട് പോവാ സിദ്ധേട്ടാ...??" ഓട്‌സ് കഴിക്കുന്നത് വിചാരിച്ചിട്ട് തന്നെ ഓക്കാനം വരുന്നു... സിദ്ധുനെ നിഷ്കളങ്കമായ നോക്കി ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ നോക്കി തലയാട്ടി..... "ഓട്‌സ് കഴിക്കാതിരിക്കാനുള്ള അടവല്ലേ....??? കുറച്ചൂടെ കഴിഞ്ഞാ പ്രാതൽ കഴിക്കാനായി, അപ്പോ പിന്നെ ഓട്‌സ് കഴിക്കാൻ പറയില്ലല്ലോ,,, ല്ലോ...???? " എന്റെ പ്ലാനിങ് മനസ്സിലാക്കി അതുപോലെ സിദ്ധു പറഞ്ഞതും ഞാൻ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.... "ഓട്‌സ് എനിക്ക് വേണ്ട സിദ്ധു.... ചവർപ്പാ.... എനിക്ക് ഓക്കാനം വരും... വേണ്ടാഞ്ഞിട്ടാ,,, എനിക്ക് വിശക്കുന്നില്ല, സത്യം... ഇപ്പഴല്ലേ ഞാൻ പാലും മുട്ടയും ഫ്രൂട്ട്സോക്കെ കഴിച്ചത്...???" ചുണുങ്ങി ദയനീയമായി ഞാൻ പറഞ്ഞതും സിദ്ധു എന്റെ അടുത്തേക്ക് കുനിഞ്ഞു...

"ഫുഡിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലെന്റെ മോളേ....!!!" എന്റെ താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ നിരാശയോടെ തല താഴ്ത്തി.... "ഞാൻ ഫ്രഷായി വേഗം വരാ, ഓട്‌സ് കഴിക്കാൻ ഞാനും കൂടാ...??" "മ്മ്മ്...!!!!" ഞാൻ നിരാശയോടെ മൂളി.... പറഞ്ഞത് പോലെ സിദ്ധു വേഗം ഫ്രഷായി വന്നു... ഫ്രൂട്ട്സ് കഴിച്ച ബൗളും എടുത്ത് ഞങ്ങൾ പയ്യെ താഴേയ്ക്ക് ഇറങ്ങി... *********** ഇന്നാണ് സിദ്ധുന്റെ ബർത്ത് ഡേ.... വൈകുന്നേരം അടുത്ത ഫ്രണ്ട്സിനും റിലേക്റ്റീവ്സിനും വിളിച്ച പാർട്ടിയിൽ വെച്ചാണ് ഞാൻ പ്രേഗ്നെന്റ് ആണെന്ന് സിദ്ധു എല്ലാരോടുമായി പറഞ്ഞത്.... ഏട്ടനും മീനുവും നിമ്മിയും അപ്പുവും ഒഴികെ ബാക്കി പാർട്ടിയ്ക്ക് വന്നവരൊക്കെ അപ്പഴാണ് അറിയുന്നത്.... അതോണ്ട് തന്നെ ഞാനും സിദ്ധുവും ഒരുമിച്ചാണ് കേക്ക് കട് ചെയ്തത്..... അതോണ്ട് എന്തായി,, ഓടിച്ചാടി നടക്കേണ്ട എന്നെ പിടിച്ഛ് ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ എല്ലാരും കൂടി സോഫയിൽ ഇരുത്തിച്ചു....

ആമിയും നിമ്മിയും ഏട്ടത്തിയുമൊക്കെ എല്ലാരോടും കളിച്ഛ് ചിരിച്ഛ് സംസരിക്കുന്നത് നോക്കി വെള്ളമിറിക്കി സോഫയിൽ ചടച്ചിരിക്കുമ്പഴാണ് സിദ്ധു എന്റെ അടുത്തേക്ക് വന്ന് നിന്നത്... ഞാൻ സംശയത്തോടെ അവനെ നോക്കി ചിരിച്ചതും സിദ്ധു എന്നെ എണീപ്പിച്ഛ് തോളിലൂടെ കയ്യിട്ട് കോലായിലേക്ക് നടത്തി... ഞാൻ എങ്ങോട്ടാ, എന്താ ന്നൊക്കെ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.... കോലായിലേക്ക് ഇറങ്ങി നിന്ന് സംശയത്തോടെ ഞാൻ അവിടെയൊക്കെ കണ്ണോടിച്ചെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.... പുരികവും നെറ്റിയും ഞുളിച്ഛ് ഞാൻ സിദ്ധുനെ നോക്കി വീണ്ടും 'എന്താ' ന്ന് ചോദിക്കാൻ വാ തുറന്നതും ഒരു ഹോർണടിയുടെ അകമ്പടിയോടെ ഒരു കാർ ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു.... ഇതരാപ്പം...?? എല്ലാരും വീട്ടിനുള്ളിൽ ഉണ്ടല്ലോ, പിന്നെ ഈ വന്നത് ആരാ...???? സംശയത്തോടെ കാറിനേയും സിദ്ധുനേയും മാറിമാറി നോക്കി ഞാൻ മനസ്സിൽ ചോദിച്ചു... എന്നെ ഒന്ന് നോക്കി ചിരിച്ഛ് സിദ്ധു കണ്ണോട് കാറിനെ കാണിച്ചു തന്നതും ഞാൻ ആകാംഷയോടെ കാറിലേക്ക് നോക്കി..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story