🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 185

ennennum ente mathram

രചന: അനു

 കോലായിലേക്ക് ഇറങ്ങി നിന്ന് സംശയത്തോടെ ഞാൻ അവിടെയൊക്കെ കണ്ണോടിച്ചെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.... പുരികവും നെറ്റിയും ഞുളിച്ഛ് ഞാൻ സിദ്ധുനെ നോക്കി വീണ്ടും 'എന്താ' ന്ന് ചോദിക്കാൻ വാ തുറന്നതും ഒരു ഹോർണടിയുടെ അകമ്പടിയോടെ ഒരു കാർ ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു.... ഇതരാപ്പം...?? എല്ലാരും വീട്ടിനുള്ളിൽ ഉണ്ടല്ലോ, പിന്നെ ഈ വന്നത് ആരാ...???? സംശയത്തോടെ കാറിനേയും സിദ്ധുനേയും മാറിമാറി നോക്കി ഞാൻ മനസ്സിൽ ചോദിച്ചു...... എന്നെ ഒന്ന് നോക്കി ചിരിച്ഛ് സിദ്ധു കണ്ണോട് കാറിനെ കാണിച്ചു തന്നതും ഞാൻ ആകാംഷയോടെ കാറിലേക്ക് നോക്കി.... ഡോർ തുറന്ന് ഇറങ്ങി എന്റെ അടുത്തേക്ക് ഓടി വരുന്ന അമ്മൂനെ കണ്ടതും എന്നിലെ സംശയവും ആകാംക്ഷയും സന്തോഷത്തിന് വഴിമാറി.... നിറഞ്ഞ ചിരിയോടെ ഇരു കയ്യും നീട്ടി ആവേശത്തോടെ ഓടി വന്ന് കെട്ടിപ്പിടിച്ഛ് അവളെന്റെ നെഞ്ചോരം ചേർന്ന് നിന്നപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവി....

"Our little champ is on the way nah... Am so excited to be his second mom....!!!!" എന്റെ വയറിൽ തലോടി അമ്മു ആവേശത്തോടെ വിളിച്ഛ് കൂവിയതും സിദ്ധുനെ കെട്ടിപ്പിടിച്ഛ് നിന്ന കണ്ണൻ അമ്മൂനെ നോക്കി അവന്റെ രണ്ട് ചെവിയും ഇറുക്കി പൂട്ടി.... "എന്തൊരു സൗണ്ടാഡീ കുട്ടിപ്പിശാശ്ശേ...??? ഹൗ....!!!!" അവളെ നോക്കി ചെവി കുടഞ്ഞ് മുഷിച്ചിലോടെ കണ്ണൻ പറഞ്ഞതും അവള് പുച്ഛത്തോടെ അവനെ നോക്കി.... "അയിന് നീയേത്താടാ കൊശവാ...???" "ഡീ...!!!" ചുണ്ട് കോട്ടി അമ്മു ചോദിച്ചത് കേട്ട് കണ്ണൻ കെറുവോടെ കീഴ്ചുണ്ട് കടിച്ഛ് അവളെ ചെവിപ്പിടിച്ഛ് തിരിക്കാൻ ഓങ്ങിയതും അമ്മു എന്റേയും സിദ്ധുന്റേയും ഇടയിലേക്ക് നൂണ്ട് കയറി നിന്നു.... "ദേ,,,,, എന്റെ ഇടവും വലവും കണ്ടല്ലോ...??so,,, ദൂരെപ്പോ സാത്താനെ...!!!" രണ്ട് കയ്യിലേയും ചൂണ്ട് വിരൽ കുരിശ് പോലെ വെച്ഛ് അമ്മു കണ്ണനെ നോക്കി പറഞ്ഞത് കേട്ട് ഞാനും സിദ്ധുവും പരസ്പരം നോക്കി അന്തം വിട്ട് ചിരിച്ചു...

"ദൈവമേ,,,, ഇതിനെയാണല്ലോ ഞാൻ പ്രേമിച്ഛ് കെട്ടിയത്,,,, ഇതെന്തിന്റെ കുഞ്ഞാണോ എന്തോ...???" മുകളിലേക്ക് നോക്കി കണ്ണൻ പറഞ്ഞത് കൂടി കേട്ടപ്പോ ചിരി പൊട്ടിച്ചിരിയായി, പിന്നെ കൂട്ടച്ചിരി.... ഞങ്ങളെ മൂവരെയും കൊഞ്ചലോടെ ചുണ്ട് പിളർത്തി നാണത്തോടെ നോക്കി അമ്മു വീണ്ടും എന്നെ കെട്ടിപ്പിടിച്ചു.... "ഞാൻ കണ്സീവിങ് ആണെന്ന് പറഞ്ഞു വിളിച്ഛ് നീയെന്നാ വരാ ന്ന് ചോദിച്ചപ്പോ ഫൈനൽ എക്സാം, ലാബ്,പ്രോജക്ട് വർക്ക്, അത്, ഇത് എന്നൊക്കെ തുടങ്ങി നിനക്ക് ഇല്ലാത്ത തിരക്കൊന്നും ഇല്ലായിരുന്നല്ലോ....??? ബർത്ത് ഡേയ്ക്ക് ഏട്ടൻ വിളിച്ചാ, നിനക്ക് വരാ ല്ലേ....???" പിണക്കത്തോടെ അവളെ നോക്കി പറഞ്ഞ് ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ചു.... "അയ്യോ.......!!!!! പിണങ്ങല്ലേ ചേച്ചിക്കുട്ടൂ...... ദേ,,,, ഇതുപോലെ ടപ്പേ ന്ന് മുന്നിൽ പ്രത്യക്ഷപ്പെടാനല്ലേ ഞാൻ അങ്ങനെ ബിൽഡ് ആപ്പ് കൊടുത്തത്.... ചേച്ചി വിളിക്കുന്നതിന്‌ മുന്നേ ഏട്ടൻ വിശേഷവും ബർത്ത് ഡേ സെലിബ്രേഷന്റെ കാര്യവുമൊക്കെ വിളിച്ഛ് പറഞ്ഞിരുന്നു...

അപ്പോ പിന്നെ ചേച്ചിക്കുട്ടിയ്ക്ക് ഒരു സപ്രൈസ് ആയിക്കോട്ടെ ന്ന് വെച്ഛ് ഞാനും ഏട്ടനും പ്ലാൻ ചെയ്തല്ലേ ഇതൊക്കെ,,,, ല്ലേ ഏട്ടാ...." എന്റെ താടി പിടിച്ഛ് കുലുക്കി സിദ്ധുനെ നോക്കി അമ്മു പറഞ്ഞത് കേട്ട് ഞാനവനെ രൂക്ഷമായി നോക്കി.... രണ്ട് ദിവസം മുൻപ് ഫോൺ ചെയ്തപ്പോ എന്നെ കാണാനും വരില്ല, ഇന്നത്തെ പാർട്ടിയ്ക്കും വരില്ലെന്ന് പറഞ്ഞ് അമ്മു ഫോൺ കട് ചെയ്തിന്റെ സങ്കടത്തിൽ അവളെ ചീത്ത പറയുമ്പോ, കേട്ട് നിന്ന് എരി കേറ്റി തന്ന മൊതലാ,,, ദുഷ്ടൻ നിന്ന് കിണിക്കുന്നത് കണ്ടില്ലേ....!!! ഞാൻ അവനെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് അവനോട് ചേർന്ന് നിൽക്കുന്ന അമ്മു അവന് നേരെ കൈ ഉയർത്തിയതും അവനും അവൾക്ക് നേരെ കൈ ഉയർത്തി അടിച്ചു..... എന്നെ പറ്റിച്ചതിന്റെ ആഘോഷം....!! ഞാൻ രണ്ടാളേയും കുറുമ്പോടെ നോക്കിയതും അമ്മു വീണ്ടും എന്നെ കെട്ടിപ്പിടിച്ഛ് കവിളിൽ അമർത്തി ചുംബിച്ചു...

സിദ്ധു ചുമൽ പൊക്കി സൈറ്റ് അടിച്ഛ് പുഞ്ചിരിച്ചതും എനിക്കും ചിരി വന്നു.... കണ്ണനേയും അമ്മൂനേയും കൂട്ടി ഉള്ളിലേക്ക് കയറിയതും നിമ്മി ഓടി വന്ന് അമ്മൂനെ കെട്ടിപ്പിടിച്ഛ് അവളേയും വലിച്ചോണ്ട് പോയി..... കണ്ണൻ ഉണ്ണിയുടേയും അപ്പുന്റേയും അടുത്തേക്ക് നടന്നു... ഏട്ടത്തി രണ്ടാൾക്കും കൂൾ ഡ്രിങ്ക്‌സ് കൊണ്ട് കൊടുത്തു.... "അവിടെ പോയിരുന്നോ അനൂ...!!!" സിദ്ധു തിരിച്ഛ് സോഫ ചൂണ്ടി കാട്ടി പറഞ്ഞതും ഞാൻ ഒരു നേടുവീർപ്പോടെ അങ്ങോട്ട് നോക്കി... അവിടെ ഏട്ടനും മീനുവും ഇരിക്കുന്നത് കണ്ട് ആവേശത്തോടെ ഞാൻ പയ്യെ അങ്ങോട്ട് നടന്നു.... "ഞാൻ ഏട്ടനെയൊന്ന് കാണാൻ ഇരിക്കായിരുന്നു...???" അവിടെയെത്തി സോഫയിൽ, ഏട്ടന്റെ അടുത്ത് ഇരിക്കുന്നതിനൊപ്പം സന്തോഷത്തോടെ ഞാൻ പറഞ്ഞൂ... "എന്താടാ.... എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ....???" "അയ്യോ,,,, ഇങ്ങൾക്കൊക്കെ എന്നോട് ഇതേ ചോദിക്കാനുള്ളോ...???" ഏട്ടൻ കാര്യമായി ചോദിച്ചത് കേട്ട് തളർച്ചയോടെ ഞാൻ തിരിച്ഛ് ചോദിച്ചു.... "ബുദ്ധിമുട്ടല്ല, പരാതിയാ എനിക്ക് ബോധിപ്പിക്കാൻ ഉള്ളത്...??? ഏട്ടന്റെ ഫേവറേറ്റ് കസിനില്ലേ,,,,

എന്റെ കെട്ടിയോൻ മിസ്റ്റർ സിദ്ധാർത്ഥ് സേതുമാധവൻ.... ആ കോന്തനെ കുറിച്ചുള്ള പരാതി..." ഞാൻ കാര്യമായി പറഞ്ഞത് കേട്ട് ഏട്ടനും മീനുവും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.... "നീയെതെന്താ അനൂ ഈ പറയുന്നത്...??? സിദ്ധുവേട്ടൻ എന്താ ചെയ്തത്....???" മീനു ചിരിയോടെ ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാനവളെ നോക്കി.... "എന്റെ മീനൂ,,,,, പ്രെഗ്നൻസി കോണ്ഫോം ആയതിന് ശേഷം ഫുഡ് ആൻഡ് ഡയറ്റ് കണ്ട്രോളെന്നും പറഞ്ഞ് ആ കോന്തൻ എന്നെ കൊണ്ട് തീറ്റിക്കുന്ന ഫുഡിന് ഒരു കയ്യും കണക്കും ഇല്ലടാ... എനിക്കിപ്പം ഇരുപത്തിനാല് മണിക്കൂറും ഞ്ഞം ഞ്ഞം തന്നെയാ പണി.... ഞാൻ ഓരോ ദിവസവും കഴിക്കുന്ന ഫുഡിന്റെ കാര്യം കേട്ടാ നീ തലയിൽ കൈവെക്കും... ദേ നോക്ക് ഞാൻ തടിച്ചില്ലേ...???" അവളെ നോക്കി ആകാംഷയോടെ ഞാൻ ചോദിച്ചത് കേട്ട് മീനു ഏട്ടന്റെ കൈത്തണ്ടയിൽ പിടിച്ഛ് മുഖമമർത്തി ചിരിക്കാൻ തുടങ്ങി... ജന്തു,,,,

എല്ലാരും കണക്കാണല്ലോ ദൈവേ...!!!! "ഇവളോട് ചോദിച്ചിട്ട് കാര്യല്ല... നീ നിന്റെ ചിദ്ധുവേട്ടന്റെ സൈഡല്ലേ,,, ഏട്ടൻ പറ ഞാൻ തടിച്ചില്ലേ...???" മീനൂനെ നോക്കി കൊഞ്ഞനം കുത്തി ഞാൻ പ്രതീക്ഷയോടെ ഏട്ടനെ നോക്കി... എന്നെയൊന്ന് അടിമുടി നോക്കി ഏട്ടൻ ചിരി കടിച്ഛ് പിടിക്കുന്നത് കണ്ട് എനിക്ക് ദേഷ്യവും സങ്കടവും വന്നു... ഈ കാര്യത്തിൽ എല്ലാരും ആ കോന്തന്റെ സൈഡാണല്ലേ...!!! എന്റെ ഭാഗം നിൽക്കാൻ ആരും ഇല്ല... എട്ടാനായിരുന്നു അവസാനത്തെ കച്ചി തുരുമ്പ്... അതും ദേ പോയ്... ഞാൻ സങ്കടത്തോടെ മനസ്സിൽ പറഞ്ഞ് മുഖം വീർപ്പിച്ഛ് സൈഡിലേക്ക് ഇരുന്നതും എട്ടനെന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..... "നിനക്ക് കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല... ഇപ്പഴും തീപ്പെട്ടിക്കൊള്ളി പോലെ തന്നാ ഇരിക്കുന്നത്...." ഏട്ടൻ സൗമ്യമായി പറഞ്ഞത് കേട്ട് ഞാൻ മുഷിച്ചിലോടെ ഏട്ടനെ നോക്കി "ചുമ്മാ,,, ഇത്രയും ഫുഡ് കഴിച്ചിട്ടും എനിക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് പറഞ്ഞാ... ഞാൻ വിശ്വസിക്കില്ല..."

ഞാൻ വീണ്ടും മുഖം വീർപ്പിച്ചു... താഴേയ്ക്ക് നോക്കി ഒരു ചിരിയോടെ ഏട്ടൻ വീണ്ടുമെന്നെ നോക്കി... "അനൂ,,,,, നമുക്ക് രണ്ട് കിഡ്നിയില്ലേ...?? അതിൽ ഒരു കിഡ്നിയുടെ വളർച്ചയേ പ്രെഗ്നൻസി കോണ്ഫോം ചെയ്യുന്ന ടൈമിൽ അതായത് മൂന്ന്, നാല് വീക്കിൽ കുഞ്ഞിന് ഉണ്ടാവൂ... ഒന്ന് മുതൽ പതിമൂന്ന് വീക്കാണ് ഫസ്റ്റ് ട്രൈമസ്റ്റർ.... ആ നാലിൽ നിന്ന് പതിമൂന്ന് ആവുമ്പോഴേക്കും, അതായത് With in നയൻ വീക്ക്,രണ്ട് മാസം,,,, ആ രണ്ട് മാസം കൊണ്ട് രണ്ട് സെല്ലിൽ നിന്ന്,,,, ഭ്രൂണത്തിൽ നിന്ന് അതൊരു കുഞ്ഞായി മാറും..... കയ്യും കാലും മുഖവും അവയവങ്ങളുമൊക്കെയുള്ള ഒരു കുഞ്ഞ്... ഫിംഗർ പ്രിന്റ് വരെ ഫോമായിട്ടുണ്ടാവും.... ഈ ടൈമിൽ തന്നെയാണ് പ്രെഗ്നൻന്റിന് morning sickness, vomiting tendency, nausea, തലകറക്കം, തളർച്ച തുടങ്ങിയ രോഗങ്ങൾ വരാ.... നീയൊന്ന് ചിന്തിച്ഛ് നോക്ക് വെറും പതിമൂന്ന് ആഴ്ചകൊണ്ട് രണ്ട് സെല്ലിൽ നിന്ന് ഒരു കുഞ്ഞാവണമെങ്കിൽ ഇത്ര ഫാസ്റ്റായിട്ട് ആയിരിക്കും സെൽസ് മൾട്ടിപ്ലൈ ആവുന്നത്.... നീ നിന്റെ കണ്ണൊന്ന് ചിമ്മി തുറക്കുന്ന സമയം, ആ ഒരു ചെറിയ സെക്കൻഡിൽ പോലും ലക്ഷക്കണക്കിന് സെൽ ഡിവൈഡാവുന്നുണ്ട്....

നീ കഴിക്കുന്ന ഫുഡിന്റെ നാലിരട്ടി മെറ്റബോളിൽ ആക്ടിവിറ്റിസാണ് നിന്റെ ഇപ്പോ ശരീരത്തിൽ നടക്കുന്നത്...." ഏട്ടൻ പറയുന്ന കാര്യങ്ങൾ ഒരു കൊച്ഛ് പെണ്കുട്ടിയുടെ കൗതുകത്തോടെ ഞാനും മീനുവും കേട്ടിരുന്നു.... ഏട്ടൻ പറഞ്ഞത് കേൾക്കെ വയറിനുള്ളിൽ വല്ലാത്ത വൈബ്രെഷൻ പോലെ തോന്നി... മേല്ലാക്കെ തരിത്ത് കയറുന്ന പോലെ... വലം കൈ കൊണ്ട് ഞാൻ വയറിനെ പൊതിഞ്ഞു പിടിച്ചു.... "നിനക്ക് വലിയ മോർണിംഗ് സിക്ക്നസ്സോ, നോസിയ ഫീലോ, ക്ഷീണമോ, തളർച്ചയോ, ഓക്കാനമോ ഒന്നും തോന്നാത്തത് സിദ്ധുവും വീട്ടുകാരും നിന്റെ കാര്യങ്ങൾ അത്രയ്ക്ക് ശ്രദ്ധിക്കുന്നത് കൊണ്ടാ...!!" കാര്യമാണ്..... ഇതിപ്പോ ഫസ്റ്റ് ട്രൈമസ്റ്റർ കഴിയാറായി, എല്ലാരും പറയ്യുന്ന പോലെയുള്ള വലിയ അസ്വസ്ഥതക്കളൊന്നും എനിക്ക് തോന്നിയിട്ടില്ല.... ഇടയ്ക്കിടെ രാവിലെ പ്രാതൽ കഴിക്കാൻ ഇരിക്കുമ്പോ വരുന്ന ഛർദ്ദിയും, വല്ലപ്പോഴും തോന്നുന്ന ക്ഷീണവും, തളർച്ചയും, ഓക്കാനവുമല്ലാത്തെ എനിക്ക് വേറെ ഒരു പ്രശ്നവുമില്ല....

"കുഞ്ഞിനേക്കാൾ,,, നിന്റെ കാര്യത്തിലാണ് അവന് കൂടുതൽ ശ്രദ്ധയും, ടെൻഷനും, കെയറുംന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.... നിനക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന, അതിനി ചെറിയ മിഠായിയാണെങ്കിൽ കൂടി,,, He is always choose the best....!!!" ഏട്ടൻ പറഞ്ഞത് കേട്ട് സന്തോഷത്തോടെ ചിരിച്ചു..... "Of course,,,, I know....... എങ്കിലും ഏട്ടാ,,,,, ബാക്കിയൊക്കെ ഓകെ,,, കഴിക്കാം.... പക്ഷേ പ്രാതലിന് മുന്നേ തരുന്ന ഓട്‌സ്.... ഓർക്കുമ്പോ തന്നെ എനിക്ക് ഛർദ്ദിക്കാൻ വരുന്നു....യാക്ക്...!!!!" ഛർദ്ദിക്കുന്ന പോലെ കാണിച്ഛ് വെറുപ്പോടെ ഞാൻ മുഖം വെട്ടിച്ചു.... "എന്റെ ഏട്ടാ,,,, അതിന്റെ മുകളിൽ ഒരു ക്രീം ഉണ്ടാവും... ഒരുജാതി,,, തൈര് പോലുള്ള,,,, സിദ്ധു അതിന് എന്തോരു പേരും പറയും....???? എന്തായിരുന്നു....???" ഞാൻ നെറ്റിയിൽ കൈ വിരൽ അമർത്തി കണ്ണടയ്ച്ഛ് ഓർക്കാൻ ശ്രദ്ധിച്ചു... "ഗ്രീക്ക് യോഗേഴ്ർട്ട് ക്രീമാണോ....????"

ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ ആവേശത്തോടെ കണ്ണ് വലിച്ഛ് തുറന്നു.... "ആഹ്.... അത് തന്നെ,,,,, ഹോ എന്റെ കൃഷ്ണാ..... അതാര് ഉണ്ടാക്കിയതാണാവോ ദൈവേ....???? കാണുമ്പോ തന്നെ എനിക്ക് ഓക്കാനും തുടങ്ങും... ബ്ലാ...!!!!! ഓട്‌സ് തന്നെ എങ്ങനെയോയാണ് കഴിക്കുന്നത്, അപ്പഴാ...." "ഗ്രീക്ക് യോഗേഴ്ർട്ട് ക്രീം...??? അതെന്താ....????" മീനു സംശയത്തോടെ ഏട്ടനെ നോക്കി ചോദിച്ചു... "അത്..... ചമ്മട്ടി തൈര് ന്നൊക്കെ പറയില്ലേ....??? അതായത് വൈ നീക്കം ചെയ്ത് തൈര്.... നാട്ടിലൊന്നും കിട്ടില്ല,ഹൈപ്പർ മാർക്കെറ്റിലൊക്കെ ഉണ്ടാവും... പ്രെഗ്നൻസി ടൈമിൽ ദഹനത്തിനും മറ്റും തൈര് നല്ലതാ... തൈരിനേക്കാൾ നല്ലതാണ് ഗ്രീക്ക് യോഗേഴ്ർട്ട്, തൈരിന്റെ ഇരട്ടി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്... കൂടാതെ പ്രോബയോട്ടിക്സ്,ബി വിറ്റാമിൻ, ഫോസ്ഫറസ്, കാൽസ്യം തുടങ്ങി ഒരുപാട് ന്യൂട്രിയൻസ് ഉണ്ട്... കാൽസ്യം അസ്ഥികളെ ശക്തമായി നിലനിർത്താനും ആരോഗ്യകരമായ അസ്ഥികൂടം വികസിപ്പിക്കാനും കുഞ്ഞിനെ സഹായിക്കും.... " മീനൂന് പറഞ്ഞു കൊടുത്ത് ഏട്ടൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു....

"പക്ഷേ അനൂ, ഗ്രീക്ക് യോഗേഴ്ർട്ട് വളരെ ക്രീമിയല്ലേ... കഴിക്കാൻ അത്രയ്ക്ക് പ്രശ്നൊന്നും ഇല്ലല്ലോ...???" നിറഞ്ഞ ചിരിയോടെ സംശയത്തോടെ ഏട്ടൻ ചോദിച്ചതും ഞാൻ ചുണ്ട് കോട്ടി... "ആഹ്‌വോ,,,, എനിക്കറിയില്ല.... പക്ഷേ അത് കാണുമ്പോ തന്നെ എനിക്ക് ഛർദ്ദിക്കാൻ വരും... തൊണ്ട കൂടി ഇറങ്ങി പോവുമ്പോ ഒരു വഴു വഴുപ്പാ... ബ്ലാക്...!!! ഏട്ടാ പ്ലീസ്... വേറൊന്നും വേണ്ട... ആ ഓട്‌സ് ഒന്ന് ഒഴിവാക്കി തരാവോ...???" ഏട്ടന്റെ കൈ പിടിച്ഛ് ഞാൻ കെഞ്ചി.... "അനൂ,,,, ഓട്‌സ് സ്കിപ്പ് ചെയ്യാൻ പറ്റില്ലെടാ.... കാർബൺഡൈഓക്സൈഡ്, ഫൈബർ, ബീറ്റാഗ്ലൂക്കോച്ചൻ, കാൽസ്യം, പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങി ഒരുപാട് ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്ന ഒന്നാണ്... നിനക്കിപ്പോ ഇതൊക്കെ അത്യാവശ്യം വേണ്ടതാണ്...." ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ വാശിയോടെ ഏട്ടന്റെ കൈ വിട്ടു... "ഛേ,,,, ഞാനിതാരോടാ ഈ പറയുന്നത്... പട പേടിച്ഛ് പന്തളത്ത് ചെന്നപ്പോ അവിടെ അന്തം കൊളുത്തി പട ന്ന് പറഞ്ഞാ മതിയല്ലോ...???" ഞാൻ അമർഷത്തിൽ നിരാശയോടെ പറഞ്ഞത് കേട്ട് ഏട്ടൻ എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു....

"ഓഹ്... ഇനി അതിന് എന്റെ ഭാഗത്ത് നിൽക്കാൻ ആരുംല്ലന്ന് പറയണ്ട... ഞാൻ അവനോട് ചോദിക്ക,,, പോരെ...???" ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ ആദ്യം സംശയത്തോടെ നോക്കി... ഏട്ടൻ മൂളി ഞാൻ ഏറ്റു ന്ന് ഉറപ്പിച്ഛ് പറഞ്ഞതും ഞാൻ ചിരിച്ചു.... ~~~~~~~~~~ "എന്താ കുറെനേരമായല്ലോ ഒരു മൂവർ ഗൂഢാലോചന...??" നന്തനും മീനുനും അനൂനും ഇടയിൽ കയറി ഇരുന്ന് അനൂന്റെ തോളിലൂടെ കയ്യിട്ട് പിടിച്ഛ് ഞാൻ പറഞ്ഞു.... "ഏയ്‌.... ഞങ്ങൾ വെറുതേ... ഇങ്ങനെ... ഓരോന്ന്.... ല്ലേ....???" അനു നീട്ടി വലിച്ഛ് നന്തനോട് പറഞ്ഞതും അവൻ അവളെ നോക്കി ചിരിച്ഛ് തലയാട്ടി.... അവരോട് സംസാരിച്ഛ് ഇരിക്കുമ്പഴാണ് എനിക്കാകാര്യം ഓർമ വന്നത്... "ഞാൻ ഇപ്പോ വരാ....!!!!" മൂന്ന് പേരോടും പറഞ്ഞ് ഞാൻ കിച്ചണിലേക്ക് നടന്നു.... ഫ്രിഡ്ജിൽ നിന്ന് നേരത്തെ അടിച്ഛ് വെച്ഛ് ഫ്രൂട്ട്സ് സ്മൂത്തിയും ഒരു ബൗളിൽ ബദാം, , സോൾട്ട് ഫ്രീ കാഷ്യൂ, ഷുഗർ ഫ്രീ ഡ്രൈ ഫ്രൂട്‌സ് ബ്ലൂ ബെറി എല്ലാം എടുത്ത് തിരിച്ഛ് ഹാളിലേക്ക് തന്നെ നടന്നു....

രാവിലെ പ്രാതൽ കഴിച്ചതാ,,,, ആ പെണ്ണിന് അതിന്റെ വിചാരമൊന്നും കാണില്ല.... അങ്ങനെ തിന്നാണ്ടിരിക്കാനുള്ളത്തിൽ റീസേർച്ച് നടത്തല്ലേ...!!!! നന്തനോടും മീനുനോടും എന്തോ പറഞ്ഞ് ചിരിക്കുന്ന അനൂനെ നോക്കി നറു ചിരിയോടെ ഞാൻ മനസ്സിൽ പറഞ്ഞു.... അവരുടെ മുന്നിലെ ടീപോയിലേക്ക് സ്മൂത്തിയും ബൗളും വെച്ഛ് ഞാൻ ഇരുന്നു.... അനുന്റെ മുഖത്ത് അതുവരെ കണ്ട സന്തോഷം മങ്ങി... മുഖം ഫ്യൂസ് പോയ ബൾബ് പോലെയായിട്ടുണ്ട്.... ഇതൊക്കെ ശ്രദ്ധിച്ചെങ്കിലും ഞാൻ കാണാത്ത പോലെ ഇരുന്നു.. "ഞാനിപ്പഴല്ലേ സിദ്ധു കേക്ക് കഴിച്ചത്...???" ദയനീയമായി അവള് ചോദിച്ചതും ഞാനവളെ നോക്കി.... "ഞാൻ തന്ന പീസല്ലേ അല്ലാതെ മറ്റൊന്നും കഴിച്ചില്ലല്ലോ...??? വലിയ ഫുഡൊന്നും അല്ലല്ലോ അനൂ,,,, ചെറിയൊരു സ്മൂത്തിയല്ലേ, കുറച്ഛ് ഡ്രൈ ഫ്രൂട്ട്സും... സംസാരിച്ചോണ്ട് പയ്യെ കഴിച്ചാ മതി.... " ഞാൻ സൗമ്യമായി പറഞ്ഞത് കേട്ട് ഒരു നേടുവീർപ്പോടെ അനു സ്മൂത്തി എടുത്ത് ചുണ്ടോട് ചേർത്തു....

"കുറച്ഛ് മധുരം കൂടി ഇട്ട് തന്നൂടെ സിദ്ധു... പ്ലീസ്....!!!" ചവർപ്പോടെ ഗ്ലാസ് മാറ്റി പിടിച്ഛ് അനു കെഞ്ചി... "മ്മ്മ്...മ്മ്മ്... ഇല്ല... ഇല്ല... ഷുഗർ ലെവൽ നല്ലോണം നോക്കണം ന്ന് കഴിഞ്ഞ വിസിറ്റിന് പോയപ്പഴും മേം പ്രത്യേകം പറഞ്ഞിരുന്നു.." ഞാൻ പറഞ്ഞ് കേട്ട് അനു ദേഷ്യത്തോടെ എരിവ് വലിച്ഛ് ഗ്ലാസ് ടീപോയുടെ മുകളിലേക്ക് തന്നെ വെച്ചു... "ഹോ.......!!!!! അങ്ങോട്ട് കൊല്ല്...!!!!! ദേ, ഇത് കേട്ടോ ഏട്ടാ.... കുറച്ഛ് മധുരമെങ്കിലും ഇട്ട് തരാൻ പറ...." മുഷിച്ചിലോടെ ശബ്ദം ഉയർത്തി നന്തനെ നോക്കി അനു വീറോടെ പറഞ്ഞു.... "മോളേ,, ഓവർ ഷുഗർ അനാവശ്യ ശരീരഭാരവും, ഇൻസുലിനും, ഗ്ലൂക്കോസ് അളവുമൊക്കെ വർദ്ധിക്കാൻ ഇടയാവും...!!!! നടുവേദന, ദന്ത പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാവും..." "അയ്യോ.....!!!!!! ഒന്ന് നിർത്തോ.... " ഇരു ചെവിയും കൊട്ടിയടച്ഛ് അനു അലറി... "ആരും ഒന്നും ഇട്ട് തരണ്ട... ഞാൻ ഇങ്ങനെ തന്നെ കുടിച്ചോളാ..." ഒറ്റ വലിയ്ക്ക് അത് മുഴുവൻ കുടിച്ഛ് എന്നേയും നന്തനേയും നോക്കി ദഹിപ്പിച്ഛ് ബൗളും എടുത്ത് അനു അമ്മേന്റെ അടുത്തേക്ക് നടന്നു.... "സിദ്ധു,,, too much daa.... നീയെങ്ങനെ തുടങ്ങിയാൽ അങ്ങനെ....???"

അനു കുശുമ്പോടെ നടന്ന് പോകുന്നത് നോക്കി നിൽക്കേ നന്തൻ പറഞ്ഞത് കേട്ട് ഞാൻ അവന്റെ നേരെ തിരിഞ്ഞു... "എടാ നന്താ നിനക്കറിയാഞ്ഞിട്ടാ...???" "എനിക്കോ...???" ഞാൻ പറഞ്ഞത് കേട്ട് അവൻ അവന്റെ തന്നെ നേരെ വിരൽ ചൂണ്ടി കാര്യമായി ചോദിച്ചത് കേട്ട് ഞാൻ കണ്ണടയ്ച്ഛ് എരിവ് വലിച്ചു... ഓഹ് ഇവൻ ഡോക്ടർ ആണല്ലോ ല്ലേ,,, മറന്ന് പോയി.... "ആഹ്,,, നിനക്കറിയാവുന്നതല്ലേടാ മരോട്ടിമോറാ..???" ഈ പന്നി ഡോക്ടർ അല്ലേ എന്നിട്ടാണോ ഇങ്ങനെ ചോദിച്ചത്....??? "എനിക്കറിയാം,,, എന്നാലും ഡയറ്റ്, ഫുഡ് ന്നൊക്കെ പറഞ്ഞ് നീയവളെ പുറക്കെ നടന്നാലോ, കുറച്ചൊക്കെ ഒന്ന് അയഞ്ഞു കൊടുത്തൂടെ...????" നന്തൻ പറഞ്ഞത് കേട്ട് നിറഞ്ഞ ചിരിയോടെ ഞാൻ അവനെ നോക്കി "നന്താ നീതന്നെ നേരത്തെ പറഞ്ഞില്ലേടാ, ഷുഗർ കണ്ടന്റ് കൂടിയ ഉണ്ടാകുന്ന പ്രശ്‌നം... ഇവിടെയിപ്പം ഞാൻ മാത്രേള്ളൂ കുറച്ചെങ്കിലും ട്രിറ്റായി നിൽകുന്നത്... അമ്മയും അച്ഛമ്മയും ഏട്ടത്തിയും ആമിയുമൊക്കെ അവള് രണ്ട് വട്ടം വേണ്ടാ ന്ന് പറഞ്ഞാലോ, ഒന്ന് ഓക്കാനിച്ചാലോ, നിർത്തി... ഞാൻ കൂടി അവളെ വാശിയ്ക്ക് നിന്നാ ശരിയാവൂല്ല...

നീയെന്നല്ല, ആര്, എന്ത്‌, പറഞ്ഞാലും അവളെ കാര്യത്തിൽ എന്റെ ഭാഗത്ത്‌ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.... അവളെ ഹെൽത്ത്ന്റെ കാര്യത്തിൽ നോ കോംപ്രമൈസ്...." ഞാൻ പറഞ്ഞത് കേട്ട് നന്തനും മീനുവും ഒരുപോലെ ചിരിച്ചു.... "ഇതുവരെ നന്തേട്ടനോട് പരാതി ബോധിപ്പിക്കായിരുന്നു അനു.... രാവിലെ ഓട്‌സ് കഴിക്കുന്നത് നിർത്തിച്ചു കൊടുക്കാൻ...." മീനു തമാശയായ് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.... "അയ്യോ പറയല്ലേ,,,, ഞാൻ വടിയെടുത്ത് ഇരിക്കലാ നന്താ,,,, സത്യം...... അത്ര പോലും അവള് കഴിക്കില്ല....!!! എടാ ഓട്‌സ് കഴിക്കാൻ അത്രയ്ക്ക് മോശാണോ..?? യോഗേഴ്ർട്ട് ക്രീം ഇട്ടാ അതിനൊരു പ്രത്യേക ടെസ്റ്റാ,,, എന്നിട്ടും അവള് ഓക്കാനിക്കും.... നിറഞ്ഞ ചിരിയോടെ ഞങ്ങളിൽ നിന്ന് വിട്ട് മാറി ആമിയുടേയും അനിയുടേയും ഇടയിൽ ഇരുന്ന് കഥപറഞ്ഞ് ഞാൻ കൊടുത്ത നട്സും ഫ്രൂട്ടും കഴിക്കുന്ന അനൂനെ നോക്കി ഞാൻ പറഞ്ഞു.... "ആയിരിക്കും... പക്ഷേ അവൾക്ക് പിടിക്കുന്നുണ്ടാവില്ല... ചില സ്മെൽ, ഫുഡ്, അതൊന്നും അവൾക്കിപ്പോ പിടിക്കില്ലാല്ലോ....!!!!!!" അവളെ നോക്കി തന്നെ നന്തനും പറഞ്ഞു...

ഇടയ്ക്ക് നോട്ടം ഞങ്ങളിലേക്ക് ആയതും അവളൊരു ബദാമെടുത്ത് വായിലേക്ക് വലിച്ചെറിഞ്ഞ് കടിച്ഛ് മുറിച്ഛ് തിന്നുന്നത് കണ്ട് ഞാനും നന്തനും മീനുവും പരസ്പരം നോക്കി ചിരിച്ചു.... അത് കണ്ട് ചുണ്ട് കോട്ടി മുഖം വെട്ടിച്ഛ് അവള് വീണ്ടും അവരിലേക്ക് ശ്രദ്ധ കൊടുത്തു... ~~~~~~~~~~~~ ജന്തുക്കൾ.... എല്ലാം കണക്കാ,,,കെട്ടിയോനും അതേ ഏട്ടനും അതേ.... മാക്രികൾ....!!!! ഉച്ചതെ സദ്യ കഴിഞ്ഞതും ഫ്രൈഡ്‌സും റിലേറ്റീവ്സും പോയി... അമ്മുവും കണ്ണനും രണ്ട് ദിവസം കഴിഞ്ഞേ പോണുള്ളൂ ന്ന് കേട്ടപ്പോ തൊട്ട് നിമ്മി അപ്പൂന്റെ പുറക്കെ നടപ്പുണ്ട്..... അവൾക്കും ഫൈനൽ എയറിന്റെ തിരക്കാണ്... പ്രോജക്റ്റ്, ലാബ്, വൈവേ, തുടങ്ങി ഒരുപാട് ഉണ്ട്.... എങ്കിലും ഇവിടുന്ന് പൊയ്ക്കോളാ, പഠിച്ചോളാ എന്നൊക്കെ അവനോട് കെഞ്ചുന്നുണ്ട്... ഏട്ടനും മീനുവും രണ്ട് ദിവസം നിൽക്കാൻ കണക്കാക്കി തന്നെയാ വന്നത്... കല്യാണം കഴിഞ്ഞിട്ട് വിരുന്ന് വന്നിട്ടില്ല... കൂട്ടം കൂടിയിരുന്ന് സംസാരിച്ഛ് സമയം പോയത് ആരും അറിഞ്ഞില്ല..... അനിതേച്ചിയും അബിയേട്ടനും മക്കളെ കൊണ്ടു വരാതെ വന്നതോണ്ട് രാത്രിയാവാൻ നിൽക്കാത്തെ തന്നെ പോയി....

ഉച്ചതെ ഫുഡ് രാത്രിയിലേക്ക് കൂടി ഉണ്ടായിരുന്നതോണ്ട് പ്രത്യേകിച്ച് ഫുഡ് ഉണ്ടാക്കുന്ന പരിപാടിയൊന്നും ഇല്ലായിരുന്നു.... ഫ്രഷായി ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് ഞങ്ങളെല്ലാരും ഹാളിൽ വന്നിരുന്നു... സിദ്ധുന് എന്തോ വീഡിയോ കോണ്ഫറൻസ് ഉണ്ടെന്ന് പറഞ്ഞ് റൂമിൽ ഇരുന്നു... അന്നത്തെ പോലെ ഞാൻ സദ്യ കഴിക്കാതെ ഇരുന്നതോണ്ട് അമ്മ എനിക്ക് പൊടിയരി കഞ്ഞി ഉണ്ടാക്കി തന്നിരുന്നു.... രാത്രിയിലേക്കുള്ളത് ഉണ്ടാക്കി വെച്ഛ് അമ്മയും വന്നിരുന്നു.... കനിയുടേയും സേതൂന്റെയും കാര്യം മുഴുവൻ ഇപ്പോ ആമിയുടെ ഡ്യൂട്ടിയാണ്... എനിക്ക് എടുക്കാൻ അവരുടെ പുറക്കെ ഓടനുമൊന്നും പറ്റാത്തത് കൊണ്ട് ആമിയാണ് ഇപ്പോ അവരുടെ പുറക്കെ... സേതു ഇടയ്ക്ക് വന്ന് കൈ രണ്ടും ഉയർത്തി എക്ക്, എക്ക് ന്ന് എടുക്കാൻ പറയും... ആമി വന്ന് രാധൂന്ന് എടുക്കാൻ പറ്റില്ല... വയറ്റിൽ കുഞ്ഞുവാവ ഉണ്ടെന്ന് പറയുബോ അവൻ കൗതുകത്തോടെ എന്റെ വയറിലേക്ക് നോക്കും എന്നിട്ട് ഇവിടെ കാണുന്നില്ലല്ലോ ന്ന് സംശയത്തോടെ പറയും...

കനി പിന്നെ ഉള്ളിലാണോ വാവ, എന്നാ വരാ, എന്റെ കൂടെ കളിക്കോ ന്നൊക്കെ ഓരോന്ന് ചോദിക്കും... പക്ഷേ എന്റെ ഒക്കത് കേറാൻ പറ്റാത്തത്, കളിക്കാൻ കൂടാത്തതും അവരുടെ പുറക്കെ നടക്കാത്തതും രണ്ടാൾക്കും ഒരു വിഷയമാണ്... ഇടയ്ക്ക് എടുക്കാൻ വേണ്ടി സേതു വാശിപ്പിടിച്ഛ് കരയും.... ആമി കുഞ്ഞിവാവയ്ക്ക് വേദനയാവും, നിന്നോട് മിണ്ടൂല്ല,കളിക്കാൻ വരില്ല ന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോ കരച്ചിൽ നിർത്തി നല്ല കുട്ടിയാവും എന്നിട്ട് ഇപ്പോ എന്റെ കൂടെ കളിക്കാൻ വരൂല്ലേ ന്ന് കൊഞ്ചലോടെ ചോദിക്കും... പാവം...!!! അവരുടെ കൊഞ്ചലും കളിയും ചിരിയുമൊക്കെ കണ്ടും കേട്ടും സംസാരിച്ഛ് ഇരിക്കുമ്പഴാണ് ഏട്ടന്റെ എൻട്രി... സിദ്ധു ആദ്യം ചാടിക്കയറി പൊന്നതോണ്ടാണ് ഏട്ടൻ വരാൻ ഇത്ര ലേറ്റായത്... ഞങ്ങളെ എല്ലാരേയും കൂടി കണ്ട് ഏട്ടൻ ശെരിക്കും ഞെട്ടി... കനി ഓടി പോയി കെട്ടിപ്പിടിച്ചതും ഏട്ടൻ അവളെ കയ്യിൽ എടുത്ത് ചുംബിച്ചു.... ഏട്ടത്തി ചെന്ന് ബാഗൊക്കെ വാങ്ങി പിടിച്ചു.... ഏട്ടൻ നേരെ നടന്ന് എന്റെ അടുത്തേക്ക് വന്നതും ഞാൻ വേഗം സോഫയിൽ നിന്ന് എണീറ്റ് നിന്നു....

എന്റെ മൂക്കിന് തുമ്പിൽ പിടിച്ഛ് കുലുക്കി ഏട്ടനെന്നെ നോക്കി ചിരിച്ചു... ഏട്ടൻ എപ്പഴും അങ്ങനെയാണ്... എന്നെ കാണുമ്പോ ഇങ്ങനെ മൂക്ക് പിടിച്ഛ് കുലുക്കും... ബാഗിൽ നിന്ന് ഒരു വലിയ പൊതി എന്റെ കൈയിലേക്ക് ഏട്ടൻ വെച്ചു തന്നതും ഞാൻ സംശയത്തോടെ തുറന്ന് നോക്കി.... ഭഗവാനേ,,,,,, പരീക്ഷിച്ഛ് മതിയായില്ലേ...!!!!" "ഹാവൂ ന്റെ വല്യേട്ടാ,,,,, അനിയനെ കൊണ്ട് തന്നെ ഞാൻ പൊറുതിമുട്ടി നിൽകാ... അപ്പഴാ ഏട്ടനും കൂടി...." ഞാൻ ദയനീയമായി പറഞ്ഞു.... "ഹ,,,, ഇതിവിടെ കിട്ടുന്ന ലോക്കൽ ഐറ്റംസല്ല മോളേ,,,, ഹൈ കോളിറ്റി പ്രൊഡക്ക് ആണ്.... ഇതൊക്കെ നന്നായി കഴിക്കണ്ട ടൈമല്ലേടാ....!!!!" ഏട്ടൻ എന്റെ തലയിൽ തഴുകി തലോടി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ഛ് ഒരു നേടുവീർപ്പോടെ കവർ വീണ്ടും തുറന്നു.... ബദാം, പിസ്ത, കാരക്ക, കാഷ്യൂനട്ട്, കിസ്മിസ്, വാൽനട്ട്, പെക്കാനുകൾ,പൈൻ പരിപ്പ്, മകാഡാമിയ പരിപ്പ്, ബ്രസീൽ പരിപ്പ്, Hazelnuts,തുടങ്ങി എല്ലാ ഡ്രൈ ഫ്രൂട്ട്സും ഉണ്ട്... ദൈവമേ ഇത് മുഴുവനും ഞാൻ തന്നെ തിന്ന് തീർക്കണല്ലോ കൃഷ്ണാ... സൈഡിൽ ഒരു ചെറിയ ബോക്‌സ് കണ്ട് ഞാനത്തെടുത്തു തുറന്നു... കുങ്കുമപ്പൂ,,, ഹാവൂ,,, ഇനി ഇത് കൂടി ഞാൻ ആ പാലിൽന്റെ കൂടെ കുടിക്കണം... ഹാ എന്റെ കോന്തൻ പറയുന്ന പോലെ നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ...!! മനസ്സിൽ പറയെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story