🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 186

ennennum ente mathram

രചന: അനു

 ഏട്ടൻ എന്റെ തലയിൽ തഴുകി തലോടി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ഛ് ഒരു നേടുവീർപ്പോടെ കവർ വീണ്ടും തുറന്നു.... ബദാം, പിസ്ത, കാരക്ക, കാഷ്യൂനട്ട്, കിസ്മിസ്, വാൽനട്ട്, പെക്കാനുകൾ,പൈൻ പരിപ്പ്, മകാഡാമിയ പരിപ്പ്, ബ്രസീൽ പരിപ്പ്, Hazelnuts,തുടങ്ങി എല്ലാ ഡ്രൈ ഫ്രൂട്ട്സും ഉണ്ട്... ദൈവമേ ഇത് മുഴുവനും ഞാൻ തന്നെ തിന്ന് തീർക്കണല്ലോ കൃഷ്ണാ... സൈഡിൽ ഒരു ചെറിയ ബോക്‌സ് കണ്ട് ഞാനത്തെടുത്തു തുറന്നു... കുങ്കുമപ്പൂ,,, ഹാവൂ,,, ഇനി ഇത് കൂടി ഞാൻ ആ പാലിൽന്റെ കൂടെ കുടിക്കണം... ഹാ എന്റെ കോന്തൻ പറയുന്ന പോലെ നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ...!! മനസ്സിൽ പറയെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു.... ~~~~~~~~~~~ കോണ്ഫറൻസ് കഴിഞ്ഞ് ഹാളിലേക്ക് ഇറങ്ങുമ്പഴാണ് ഏട്ടനെ കാണുന്നത്... വരാറായി ന്ന് അറിയായിരുന്നു പക്ഷേ,, എന്നാന്ന് പറഞ്ഞിരുന്നില്ല... അവരുടെ കൂടെ സോഫയിൽ ഇരുന്ന് അനൂന്റെ മടിയിലേക്ക് പയ്യെ തലവെച്ഛ് കിടന്നു...

സംസാരത്തിൽ മുഴുകികൊണ്ട് തന്നെ അനു അവളുടെ വലത്തേ കൈ എന്റെ നെഞ്ചോട് ചേർത്ത് വെച്ചു... സംസാരത്തിനൊപ്പം വിടരുന്ന അവളുടെ കരിനീല കണ്ണുകളും ഉയർന്ന് വളയുന്ന പുരികക്കൊടികളും പുഞ്ചിരി വിരിയുന്ന ചുണ്ടുകളും ഞാൻ നോക്കി കിടന്നു.... "കുറ്റാ,,,, കുറ്റാ,,,,,, നീച്ഛ്...!!!" എന്റെ നെഞ്ചിൽ തുടരെ തോണ്ടി സേതു വിളിച്ചത് കേട്ട് ഞാൻ സൈഡിലേക്ക് മുഖം തിരിച്ഛ് മുഷിച്ചിലോടെ അവനെ നോക്കി.... "എന്താ സേതു....???" "നീച്ഛ്,,,, രാതൂന്റെ മയീല് ഇങനെ ഉങ്ങാൻ ഉവാവുവാ.... നീച്ഛ്...???" അവൻ പറഞ്ഞത് കേട്ട് ഒരുവേള എല്ലാരുടെയും ശ്രദ്ധ ഞങ്ങളെ അടുത്തേക്കായി... ഞാൻ സംശയത്തോടെ നെറ്റി ഞുളിച്ഛ് അവനെ നോക്കി.... "അതെന്താ...???" കിടന്നോണ്ട് തന്നെ ഞാനവനോട് ചോദിച്ചു... "ആമി പഞ്ഞല്ലോ കുഞ്ഞുവാവ ണ്ട്ന്ന്,,, എക്കാനും ഉക്കാനും ഒന്നും ഊവാവൂവാ ന്ന്... നീച്ഛ്...???" എന്റെ ഷർട്ടിൽ പിടിച്ഛ് വലിച്ഛ് സേതു പറഞ്ഞത് കേട്ട് ഞാൻ അനൂനെ നോക്കി....

അവള് എന്നെ നോക്കി വാപൊത്തി ചിരിച്ഛ് സേതൂന്റെ മുടിയിൽ കിള്ളി.... "നീച്ഛ്..... നാപ്പോ അമ്മനെ വിച്ചും... നീച്ഛ്...." "മ്മംച്ഛ്,,,,,,, ഇവനെ കൊണ്ട്....!!!" സേതു വാശിപ്പിടിച്ഛ് തുടങ്ങിയതും ഞാൻ അനൂന്റെ മടിയിൽ നിന്ന് എണീറ്റ് ഇരുന്നു... സ്വന്തം ഭാര്യന്റെ മടിയിൽ കിടക്കാൻ ഇവന് കൈക്കൂലി കൊടുക്കേണ്ട അവസ്ഥയായല്ലോ...??? ഈ വേണ്ടാദീനമൊക്കെ പിള്ളേർക്ക് പറഞ്ഞ് കൊടുക്കുന്ന ഇവിടെയുള്ളവരെ പറഞ്ഞാ മതിയല്ലോ....!!! മനസ്സിൽ പറഞ്ഞ് ഞാനവനെ എടുത്ത് മടിയിൽ എനിക്ക് അഭിമുഖമായി വെച്ചു.. "അല്ലാ,,, രാധൂന് ഊവാവൂ ആണെന്ന് ആരാ പറഞ്ഞത്...???" "ആമി.....!!!!" അവൻ വലിയ കാര്യത്തിൽ പറഞ്ഞത് കേട്ട് കൊണ്ട് തന്നെ ഞാൻ അനൂന്റെ ഷോള്ഡറിൽ തല ചായ്ച്ചു.... "ങേ,,,, തൊൻറ്റാ,,, വാവാക്ക് വേനിച്ചും... തൊൻറ്റാ.... മാറ്റ്...!!!" അനൂന്റെ ഷോള്ഡറിൽ നിന്ന് എന്റെ തല പിടിച്ഛ് മാറ്റി സേതു വീണ്ടും ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഞാനൊരു നെടുവീർപ്പിട്ടു....

"ആര് പറഞ്ഞു വേനിക്കും ന്ന്... കുഞ്ഞു വാവ ദേ,,,, ഇവിടെയല്ലേ...???? അവിടെയെങ്ങാനാ വേനിക്കാ...മ്മ്മ്....???" ഞാൻ അനൂന്റെ വയറിൽ കൈചേർത്ത് പറഞ്ഞതും ചോദിച്ചതും കേട്ട് സേതു എന്നെ കണ്ണെടുക്കാതെ സംശയത്തോടെ നോക്കി.... "ഡാ കുട്ടാ,,,,, അവനോട് അങ്ങനെയൊന്നും പറഞ്ഞ് കൊടുക്കല്ലേ,,,,, രാധുനെ വെറുതെ നിൽക്കാൻ സമ്മതിക്കില്ല... എടുക്കാനും ഉറക്കാനും ഫുഡ് കൊടുക്കാനൊക്കെ വാശിപ്പിടിച്ഛ് കരയും... ഞാൻ പേടിപ്പിച്ഛ് നിർത്തിയേക്കാ..." എന്റെ ചെവിക്കരിക്കിലേക്ക് കുനിഞ്ഞ് അവൻ കേൾക്കാതെ ആമി പയ്യെ പറഞ്ഞത് കേട്ട് ഞാൻ സേതൂനെ നോക്കി ചിരിച്ചു.... "ഇനി തൊട്ടൂല്ല ട്ടോ....!!!!" സേതൂനെ എടുത്ത് മടിയിൽ നിർത്തിച്ഛ് പറഞ്ഞ് ഞാൻ അനൂനെ നോക്കി.... ചിരി കടിച്ഛ് പിടിച്ഛ് ഇരിക്കാ പൊട്ടിക്കാളി കുരുപ്പ്...!!! അവന്റെ കൊഞ്ചലോടെയുള്ള സംസാരവും കളിയും ചിരിയുമൊക്കെ അസ്വദിച്ഛ് കുറേ ഇരുന്ന് ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു....

സദ്യ ഇഷ്ടമില്ലാത്തത് കൊണ്ട് അനൂന്ന് പൊടിയരി കഞ്ഞിയായിരുന്നു... കോണ്ഫറൻസ് ഡീറ്റൈൽസ് മെയിൽ ചെയ്യാൻ ഉള്ളതോണ്ട് ഞാൻ വേഗം കഴിച്ഛ് എല്ലാരോടും ഗുഡ് നെറ്റ് പറഞ്ഞ് റൂമിലേക്ക് പോന്നു...... തിരിച്ഛ് വന്ന മെയിൽ ബെഡിലിരുന്ന ചെക്ക് ചെയ്യുമ്പഴാണ് അവള് റൂമിലേക്ക് കയറി വന്നത്.... റൂമിലേക്ക് കയറി നിന്ന് ഡോറടയ്ച്ഛ് കിതപ്പോടെ അവൾ ഡോറിൻമേൽ കണ്ണടച്ഛ് ചാരി നിന്നു... അത് കണ്ടതും ഞാൻ വേഗം ലാപ് മടിയിൽ നിന്ന് ബെഡിലേക്ക് വെച്ഛ് അവളുടെ അടുത്തേക്ക് ചെന്നു തോളിൽ കൈ വെച്ചു... "എന്താനൂ...... എന്താടാ പറ്റിയെ....??? ഒരു വയ്യായ്ക്ക് പോലെ.....???" ഞാൻ വെപ്രാളത്തോടെ ചോദിച്ചതും അവള് കണ്ണുകൾ വലിച്ഛ് തുറന്ന് അവശതയോടെ എന്നെ നോക്കി ചിരിച്ചു..... "ഏയ്...... ഒന്നുല്ല സിദ്ധു..... സ്റ്റെപ്പ് കയറി ഇവിടം വരെ വന്നപ്പോ കിതച്ഛ് പോയി.... ഹാവൂ.....!!!" വലിയ വായ്യിൽ ശ്വാസം വലിച്ചെടുത്ത് അനു ചിരിയോടെ പറഞ്ഞു.... തളർച്ചയോടെ എന്റെ നെഞ്ചിലേക്ക് ചാരി അമർന്ന് നിന്ന് കിതപ്പോടെ ശ്വാസം വലിച്ചെടുക്കുന്ന അനൂനെ ഞാൻ ചേർത്ത്‌ പിടിച്ചു.... "ചേച്ചീ....????"

ഡോറിൽ മുട്ടി അമ്മു വിളിച്ചത് കേട്ട് അനു ഞൊടിയിടയിൽ കണ്ണ് തുറന്ന് നീട്ടിയൊരു ശ്വാസമെടുത്ത് നേരെ നിന്ന് വാതിൽ തുറന്നു.... "എന്താടാ...???" "എന്റെ പുന്നാര ചേച്ചിന്റെയും കലിപ്പൻ ഏട്ടന്റെയും മോന് കിട്ടുന്ന ആദ്യത്തെ ഗിഫ്റ്റ് ഈ ചെറിയമ്മയുടെ വക ഇരുന്നോട്ടെ.....!!!!" പുറകിൽ മറച്ചു വെച്ച ഗിഫ്റ്റ് അവൾക്ക് നേരെ നീട്ടി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു കൊണ്ട് അമ്മു പറഞ്ഞു...... അനു സന്തോഷത്തോടെ എന്നെയൊന്ന് നോക്കി ആവേശത്തോടെ ഗിഫ്റ്റ് വാങ്ങി.... അനൂന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ഞാൻ അമ്മൂനെ നോക്കി... "ഡീ..... ഡീ..... വേണ്ട വേണ്ട......!!!!!!! അല്ല,,,,,, മോനാന്ന് തീരുമാനിച്ചോ ചെറിയമ്മ.....???" അമ്മൂനെ കളിയാക്കി ഞാൻ ചോദിച്ചു.... "പിന്നേ,,,,, അതൊക്കെ എന്നോ ഞങ്ങൾ തീരുമാനിച്ചതാ.... ഇത് മോനാ ല്ലേ ചേച്ചീ..... ആ കാര്യത്തിൽ നോ ഡൗട്ട്....!!!!" അമ്മു ഗമയിൽ പറഞ്ഞതും ഞാനൊന്ന് അമർത്തി മൂളി....അനൂനെ കെട്ടിപ്പിടിച്ഛ് ഒരുമ്മ കൂടി കൊടുത്ത് ഗുഡ് നെറ്റ് പറഞ്ഞ് അമ്മു റൂമിലേക്ക് നടന്നതും അനു ബെഡിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നിരുന്നു.... ~~~~~~~~~~~

അമ്മു തന്ന ഗിഫ്റ്റ് പാക്കറ്റും കൊണ്ട് ഞാൻ ബെഡിലേക്ക് ആവേശത്തോടെ നടന്നു... ഗിഫ്റ്റ് കണ്ടപ്പോ ഞാൻ ശെരിക്കും സപ്രൈസ്ഡ് ആയി, അമ്മു വരും ന്ന് തന്നെ അറിയില്ലായിരുന്നു, അപ്പോ പിന്നെ ഗിഫ്റ്റ് ന്റെ കാര്യം പറയണോ....??? അവള് ഗിഫ്റ്റ് എന്റെ മുന്നിലേക്ക് നീട്ടിയപ്പോ തന്നെ എന്റെ അവശതയും ക്ഷീണവും ഞാൻ മറന്ന് പോയീന്ന് വേണം പറയാം... ഒട്ടും സമയം വെസ്റ്റാക്കാതെ ആവേശത്തോടെ തുറക്കുമ്പോഴേക്കും വാതിലടച്ച് സിദ്ധുവും അടുത്ത വന്നിരുന്നു... ബേബി ബോയ്ക്കുള്ള നല്ല ഭംഗിയുള്ള ക്യൂട്ടായ കുറച്ച് ഡ്രെസ്സസും ടോയ്‌സുമൊക്കെയായിരുന്നു അതിൽ.... ചെറിയ കാറും ബസുമൊക്കെണ്ട് കൂട്ടത്തിൽ...!!!!!!!! "നല്ല രസംണ്ട് ല്ലേ സിദ്ധു....???? എന്തൊരു ക്യൂട്ടാ....!!!!" ഒരു ഡ്രെസ്സെടുത്ത് നെഞ്ചോട് ചേർത്ത് തിളങ്ങുന്ന കണ്ണുകൾ വിടർത്തി സന്തോഷത്തോടെ, ആവേശത്തോടെ ഞാൻ ചോദിച്ചു.... "മ്മ്മ്....!!!!" സിദ്ധു ചെറുങ്ങനെ ചിരിച്ഛ് ലാപ് മടക്കി ടേബിളിന്റെ മുകളിലേക്ക് വെച്ഛ് മൂളി... വലിയ ഉഷാറില്ലാത്ത ആ മൂളൽ കേട്ട് ഞാനവനെ കൂർപ്പിച്ഛ് നോക്കി "മ്മ്മ്,,,,,,, എന്തേയ്....??? ആ മൂളൽ അത്ര സുഖം പോരല്ലോ.....????"

ഞാൻ സംശയത്തോടെ ചിരിച്ഛ് ചോദിച്ചത് കേട്ട് പില്ലോ എടുത്ത് മടിയിലേക്ക് വെച്ഛ് അതിൽ കയ്യോന്നി കൊണ്ട് സിദ്ധുയെന്നെ നോക്കി.... "നമ്മുക്ക് മോൻ വേണ്ട മോള് മതി....!!!!" സിദ്ധു പറഞ്ഞത് കേട്ട് ചിരിച്ഛ് ഞാനവനെ നോക്കി "മോളോ...????? വേണ്ട,,,,, നമ്മുക്ക് മോൻ മതി.... എന്റെ കോന്തനെ പോലെ ദേഷ്യക്കാരനായ ഒരു കുട്ടി കുറുമ്പൻ.....!!!!" അവന്റെ മുടിയിൽ കിള്ളി മൂക്ക് പിടിച്ഛ് കുലുക്കി കൊഞ്ചിച്ഛ് ഞാൻ സിദ്ധുനോട് പറഞ്ഞു.... "വേണ്ട.....!!! എനിക്ക് മോള് മതി.. എന്റെ അനൂനെ പോലെ കുശുമ്പിയായ ചുണ്ടിന്റെ കോണിൽ ഇതു പോലെ ഒരു കറുത്ത കാക്കപ്പുള്ളിയൊക്കെ ഉള്ള ഒരു ചുന്ദരി മോള്.....!!!!" എന്റെ രണ്ട് കവിളിലും നുള്ളി കുലുക്കി കൊഞ്ചിച്ചോണ്ട് സിദ്ധു പറഞ്ഞത് കേട്ട് എന്റെ മുഖം കൂർത്തു.... "വേണ്ട...... മോൻ മതി......!!!!" കുറുമ്പോടെ തല കുലുക്കി ഞാൻ പറഞ്ഞു...എം "വേണ്ട...... മോള് മതി.....!!!!" വിട്ട് തരാതെ സിദ്ധുവും പറഞ്ഞു.... "മോൻ....!!!!"

"മ്മ്മ്... മ്മ്മ്..മോൾ.....!!!" "മ്മ്മ്ച്ഛ്,,,, മോൻ😡😡😡" "മോ..ള്........!!!" "ദേ,,, സിദ്ധു എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ....??? മോൻ മതീന് പറഞ്ഞാൽ മോൻ മതി......" അവനെ നോക്കി ദേഷ്യത്തിൽ വാശിയോടെ ഞാൻ പറഞ്ഞതും സിദ്ധു മടയിലെ പില്ലോ ഹെഡ് ബോർഡിലേക്ക് ചാച്ഛ് വെച്ഛ് ചാരിയിരുന്നു.... "അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്..... മോള് മതി....!!!" ഗമയിൽ സിദ്ധു പറഞ്ഞതും എനിക്ക് വാശി കൂടി.... "കുഞ്ഞു എന്റെ വയറ്റിൽ അല്ലേ,,, അപ്പോ മോൻ തന്നെയാ.....!!!!" ഞാൻ പറഞ്ഞതും സിദ്ധു വഷളൻ ചിരിയോടെ എന്നെ അടിമുടി കണ്ണുഴിഞ്ഞു..... "ഇതിനുള്ള മറുപടി ഞാൻ പറഞ്ഞാൽ ഈ ഉത്തരം മുട്ടി പോകൂല്ലോ രാധൂ.....???" കള്ള ചിരിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ നോക്കി കണ്ണുരുട്ടി.... "ഛേ,,,,,, വൃത്തിക്കെട്ടവൻ..... വഷളത്തരേ പറയൂ ജന്തു....!!!!" സിദ്ധു നോക്കി ഇത്രയും പറഞ്ഞ് ഗിഫ്റ്റ് അതുപോലെ പാക്ക് ചെയ്ത് ബെഡിൽ നിന്ന് എണീറ്റ് ചാടിക്കുത്തി ഞാൻ വാർഡ്രോബിന്റെ അടുത്തേക്ക് നടക്കുമ്പോ ആ കോന്തൻ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.... ജന്തു...!!!

നാക്കെടുത്താൽ വഷളത്തരേ പറയൂ...??? ഗിഫ്റ്റ് ഭദ്രമായി വാർഡ്രോബിൽ വെച്ഛ് ഞാൻ വേഗം വന്ന് അവന് ഓപ്പോസിറ്റ് ചരിഞ്ഞ് കിടന്നു.... ലൈറ്റ് ഓഫാക്കി ടേബിൾ ലാംബ് ഓണാക്കി സിദ്ധു പയ്യെ എന്റെ അടുത്തേക്ക് നീങ്ങി കെട്ടിപ്പിടിച്ചതും ഞാൻ ഷോൾഡർ കൊണ്ട് തട്ടി മാറ്റി.... സിദ്ധുന്റെ കൈകൾ എന്റെ അരക്കെട്ടിലൂടെ അരിച്ചിറങ്ങി വയറിനെ പൊതിഞ്ഞതും ഞാൻ തല ചരിച്ഛ് അവനെ നോക്കി, പിന്നെ ദേഷ്യത്തോടെ മുഖം വെട്ടിച്ചു.... "ഹ.... നീയങ്ങനെ മുഖം വീർപ്പിക്കാത്തെ ഞാൻ പറയുന്നതൊന്ന് കേൾക്ക് രാധൂ... നമ്മുക്ക് മോൻ മതി.... ഞാൻ വെറുതെ നിന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ...???" എന്നെ പൊതിഞ്ഞ് പിടിച്ഛ് ഷോള്ഡറിലേക്ക് കഴുത്തിറക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ കുറുമ്പോടെ നോക്കി... "സത്യയിട്ടും...????" "അങ്ങനെയൊക്കെ ചോദിച്ചാൽ,,,,, എനിക്ക് മോളെയായിരുന്നു ഇഷ്ടം... എന്റെ പൊട്ടിക്കാളിയ്ക്ക് മോനല്ലേ വേണ്ടത്.... അതോണ്ട് എനിക്കും മോൻ മതി...!!! നിന്നിഷ്ടം എന്നിഷ്ടം....!!!" സിദ്ധു ഒരു നേടുവീർപ്പോടെ പറഞ്ഞത് കേട്ട് ഞാൻ അവന്റെ നേരെ തിരിഞ്ഞു ഞെഞ്ചിലേക്ക് തല വെച്ഛ് ചേർന്ന് കിടന്നു...

"എനിക്ക് മൂത്തത് ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ ന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.... തല്ലുണ്ടാക്കാൻ, കുറുമ്പ് കാണിക്കാൻ, ആരെങ്കിലുംഎന്തെങ്കിലും ചെയ്യുമ്പോ എനിക്കൊരു എട്ടനുണ്ടെന്ന് അഹങ്കാരത്തോടെ പറയാൻ...!!!! എനിക്കോ അതിനുള്ള ഭാഗ്യം ഉണ്ടായില്ല പക്ഷേ,,,, നമ്മുടെ പെണ്മക്കൾക്ക് അഭിമാനത്തോടെ പറയാൻ, കുറുമ്പ് കാണിക്കാൻ എന്റെ കലിപ്പൻ കോന്തനെ പോലെ ഒരു ഏട്ടൻ വേണം...!!!!" ഞാൻ കാര്യമായി സിദ്ധുന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് സിദ്ധു ആശ്ചര്യത്തോടെ എന്നെ നോക്കി..... "പെണ്മക്കളോ......???? ഏത് പെണ്മക്കൾ.....????" സിദ്ധു സംശയത്തോടെ അന്തം വിട്ട് ചോദിച്ചത് കേട്ട് ഞാൻ ചിരി കടിച്ഛ് പിടിച്ഛ് അവനെ കുറുക്കനെ നോക്കി.... "നമ്മുടെ രണ്ടാമത്തെ ഇരട്ട പെണ്മക്കൾ..... എന്താ സിദ്ധു ഒന്നും അറിയാത്ത പോലെ... പോ അവിടുന്ന്....!!!" കള്ള നാണത്തോടെ സിദ്ധു മുഖത്ത് നുള്ളി ഞാൻ പറഞ്ഞതും സിദ്ധു അന്തം വിട്ട് വാ തുറന്ന് പോയി...

"അല്ലാ,,,,,ഇതൊക്കെ എപ്പോ.....????ഞാൻ അറിഞ്ഞില്ല,,,, ഫുൾ പ്ലാൻ ചെയ്തു വെച്ചിരിക്കല്ലേ കൊച്ചു കള്ളി....."" എന്നെ നോക്കി ചിരിച്ഛ് ആവേശത്തോടെ സിദ്ധു പറഞ്ഞും ഞാൻ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..... "മ്മ്മ്,,,,പിന്നേയ്....!!!!! ഫുൾ സെറ്റ്...!!!! മോനുണ്ടായി ഒരു അഞ്ച്, ആറ് കൊല്ലം കഴിഞ്ഞ് രണ്ട് ഇരട്ട പെണ്കുട്ടികൾ.... അതും ഒരേ പോലുള്ള.... അവരെ ഒരുപോലെ ഡ്രസ്സോക്കെ ഇട്ടീച്ഛ് നല്ല സുന്ദരിക്കളായി വളർത്തണം....!!!" ഞാൻ എക്സ്സൈറ്റ്മെന്റോടെ പറഞ്ഞത് കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു.... "ഹമ്മേ... വമ്പൻ പ്ലാനിങ് ആണല്ലോ രാധൂ.... പക്ഷേ,,,, അഞ്ച്, ആറ് കൊല്ലം ഗ്യാപ്പ്...???? അത് ഒരു മൂന്ന് കൊല്ലമാക്കി കുറക്കാൻ പറ്റോ...??? എന്നെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ഛ് സിദ്ധു ദയനീയമായി ചോദിച്ചത് കേട്ട് ഞാൻ അവനെ ഒന്ന് കുറുക്കനെ നോക്കി.... സിദ്ധു നാണത്തോടെ മുഖം കുനിച്ഛ് ചിരിക്കുന്നത് കണ്ട് ഞാൻ ചിരി കടിച്ഛ് പിടിച്ചു.. "ആഹ്..... പരിഗണിക്കാ.....!!! അലസമായി ഞാൻ പറഞ്ഞു തീർന്നതും സിദ്ധു എന്റെ അവളിൽ അമർത്തി ചുംബിച്ചിരുന്നു..... "അല്ലാ അനൂ,,, നമ്മുക്ക് മൂന്ന് മക്കളേള്ളൂ....????" ~~~~~~~~~~

മുകളിലേക്ക് നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു.... "ഹ്മ്മം....???? സിദ്ധുന് പിന്നെ എത്ര മക്കളെയാ വേണ്ടത്...???" അനു സംശയത്തോടെ എന്നെ കുറുക്കനെ നോക്കി ചോദിച്ചതും ഞാൻ തലതാഴ്ത്തി അവളെ നോക്കി... "എനിക്ക്‌....???? എനിക്ക് അഞ്ച് മക്കള് വേണം...!!!!" "അ....ഞ്ചോ....!!!" മുഖമുയർത്തി നോക്കി അനു വലിയ വായിൽ അത്ഭുതത്തോടെ ചോദിച്ചത് കേട്ട് ഞാൻ നിക്ഷ്കളങ്കമായി തലയാട്ടി... അനു അന്തിച്ഛ് തലയാട്ടി വേഗം എന്റെ നെഞ്ചിൽ നിന്ന് മാറി തിരിഞ്ഞ് കിടന്നത് കണ്ട് ഞാൻ ചിരിയടക്കി... പാവം....!!!! നമ്മളെ കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ...!!!😜 "രാധൂ നീയൊന്നും പറഞ്ഞില്ല....!!!" ഞാൻ കുസൃതിയോടെ അവളെ കെട്ടിപ്പിടിച്ഛ് ചോദിച്ചു.... "എനിക്കൊന്നും പറയാനില്ല.....!!!" "മൗനം സമ്മതാ...???" കണ്ണടയ്ച്ഛ് കിടന്ന് അനു പറഞ്ഞത് കേട്ട് ഞാനവളെ ഒന്നൂടെ കെട്ടിപ്പിടിച്ഛ് ചെവിയ്ക്കരുക്കിലേക്ക് വശ്യമായ സ്വരത്തിൽ മന്ത്രിച്ചതും അവളെന്നെ തള്ളി മാറ്റി നേരെ കിടന്നു..... "അയ്യട..... മൗനം സമ്മതല്ല, പ്രിയമാനഃസം.... ഞാനൊന്നും പറയുന്നില്ല..... ഈ അഞ്ചെണ്ണത്തിനേയും ഞാൻ തന്നെ പെറ്റു പോറ്റണ്ടേ...???"

അനു കാര്യമായി ചോദിച്ചത് കേട്ട് തലയ്ക്ക് കൈ താങ്ങി കിടന്ന് ഞാൻ നിരാശയോടെ അവളെ നോക്കി... "അത് പിന്നെ അല്ലാണ്ട്,,,, എനിക്ക് പ്രസവിക്കാൻ പറ്റൂല്ലല്ലോ അനൂ...???" "അയ്യടാ,,,, പറ്റുവായിരുന്നെങ്കിൽ നിങ്ങളങ്ങോട്ട്.... ഒന്ന് പോ മനുഷ്യാ,,,, ഇതേ,,, നിങ്ങളെ ബിസിനസ്സ് നടത്തുമ്പോലെ അത്ര എളുപ്പമുള്ള കാര്യല്ല...." അനു പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ ഞെട്ടി... ഇവളെന്താ ഉദ്ദേശിച്ചത്..??? "എ.. എന്ത്‌....???" "പിള്ളേരെ പെറ്റ് പോറ്റൽ...." ഓഹ് അതായിരുന്നോ,,, ഞാൻ വേറെന്തോ വിചാരിച്ചു... ആശ്വാസത്തോടെ ഞാൻ അവളെ നോക്കി.... "എന്നാലും എനിക്ക് ആഗ്രഹമുണ്ടായിരുന്നു നിങ്ങളൊന്ന് പ്രെഗ്നൻന്റ് ആയിരുന്നെങ്കിൽ ന്ന്...???" അനു പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി.... എന്നെ പ്രെഗ്നന്റ് ആക്കിയിട്ട് ഇവൾക്കെന്തിനാ...??? "അതെന്തിനാ രാധൂ...???" "അതോ,,,, ഇരുപത്തിനാല് മണിക്കൂറും എന്റെ പുറക്കെ നടന്ന് നിങ്ങള് പറയാറില്ലേ കഴിക്ക്, കഴിക്ക്, ന്ന്... അത് എനിക്ക് നിങ്ങളെ പുറക്കെ നടന്ന് പറയാൻ...

ഒരു പണിയും ചെയ്യാതെ വെറുതേയിരുന്നു കഴിക്കുന്നത് അത്ര നല്ല രസള്ള കാര്യല്ലെന്ന് ബോധിപ്പിക്കാൻ...!!!" അനു കാര്യമായി എന്റെ മുഖത്തേക്ക് നോക്കി കടുപ്പിച്ഛ് പറഞ്ഞത് കേട്ട് ഞാനവളെ നോക്കി.... "ഞാനങ്ങനെ നിന്റെ പുറക്കെ നടന്ന് കഴിക്കാൻ പറയുന്നത് നിനക്കൊരു ശല്യമാണോ രാധൂ...???" നിരാശയോടെ ഞാൻ ചോദിച്ചത് കേട്ട് അനു മാറ്റെങ്ങോ നോക്കി കിടന്നു... "നിനക്ക് വേണ്ടിയല്ലേ, നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ, നീ കഷ്ടപ്പെട്ടരുത്, ബുദ്ധിമുട്ടരുത് എന്നൊക്കെ വിചാരിച്ചല്ലേ ഞാൻ...!!!!" "ദൈവമേ,,,, ഈ കോന്തനോട് ഒരു തമാശയും പറഞ്ഞൂടാതായല്ലോ ന്റെ ദൈവേ...??? എന്റെ സിദ്ധു ഞാൻ വെറുതെ പറഞ്ഞതല്ലേ...??? അയ്യോ...!!!!" അനു തലയിൽ കൈവെച്ഛ് പറഞ്ഞത് കേട്ട് ഞാൻ നേരെ മലർന്ന് കിടന്നു...

"നീ വെറുതേ പറഞ്ഞതൊന്നുംല്ല,,, നന്തനോട് പറഞ്ഞില്ലേ നീ ഞാൻ ഭയങ്കര ടോർച്ചറിങ് ആണെന്ന്...??" "ആര് പറഞ്ഞു,,,, ഞാൻ അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല, ഓട്‌സ് മാത്രം ഒന്ന് സ്കിപ്പ് ചെയ്ത് തരാൻ പറഞ്ഞു... അതെനിക്ക് അത്രയ്ക്ക് ഇഷ്ടല്ലാതോണ്ടാ.... പ്ലീസ് സ്കിപ്പ് ചെയ്ത് തരോ..???" അനു കണ്ണൊക്കെ കുറുക്കി കെഞ്ചി ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാനവളെ നോക്കി.... "രാധൂ നോക്ക്...ഓട്സിൽ...." "അയ്യോ,,, വേണ്ട.... ഫൈബർ അല്ലേ... അറിയാം ഏട്ടൻ പറഞ്ഞൂ തന്നു... ഞാൻ കഴിച്ചോളാ... ഉറങ്ങാ... രാവിലെ എണീറ്റ് മല്ലയുദ്ധത്തിന് പോകാൻ ഉള്ളതാ... ഗുഡ് നെറ്റ്..." അനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... പാവം... എന്നെ കെട്ടിപ്പിടിച്ഛ് നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളെ വാത്സല്യത്തോടെ തലോടി നെറുക്കിൽ ചുംബിച്ഛ് ഞാനും കണ്ണടച്ചു.............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story