🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 187

ennennum ente mathram

രചന: അനു

 അനു കണ്ണൊക്കെ കുറുക്കി കെഞ്ചി ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാനവളെ നോക്കി.... "രാധൂ നോക്ക്...ഓട്സിൽ...." "അയ്യോ,,, വേണ്ട.... ഫൈബർ അല്ലേ... അറിയാം ഏട്ടൻ പറഞ്ഞൂ തന്നു... ഞാൻ കഴിച്ചോളാ... ഞാൻ ഉറങ്ങാ... രാവിലെ എണീറ്റ് മല്ലയുദ്ധത്തിന് പോകാൻ ഉള്ളതാ... അപ്പോ,,, ഗുഡ് നെറ്റ്..." അനു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... പാവം... എന്നെ കെട്ടിപ്പിടിച്ഛ് നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളെ വാത്സല്യത്തോടെ തലോടി നെറുക്കിൽ ചുംബിച്ഛ് ഞാനും കണ്ണടച്ചു..... ****************** "ഹ,,, എന്തിനാ അനൂ ഇങ്ങോട്ട് കയറിയത്... ഞാൻ ദാ വരല്ലായിരുന്നോ...??" റൂമിലേക്ക് കടന്ന് നിന്ന എന്നെ നോക്കി സിദ്ധു പറഞ്ഞു.... "അതിനെന്താ,,,, എനിക്ക് വന്നൂടെ...??? അല്ലാ,,, കഴിഞ്ഞില്ലേ ഒരുക്കം...??? അമ്മുവും കണ്ണനും ഏട്ടനും മീനുവുമൊക്കെ താഴെ പ്രാതല് കഴിക്കാൻ കാത്ത് നിൽകാ... വായോ..." പരാതി പോലെ സിദ്ധുന്റെ അടുത്തേക്ക് പയ്യെ നടന്ന് ഞാൻ പറഞ്ഞു

"ആഹ്,, ദാ ഒരുഫൈവ് മിനിറ്റ്‌സ്..." കണ്ണാടിയിലേക്ക് നോക്കി മുടി ചീകിയൊതുകി കൈ കൊണ്ട് സെറ്റ് ചെയ്യുന്നതിനൊപ്പം സിദ്ധു എന്നോടായ് പറഞ്ഞു... ധൃതിയിൽ വാർഡ്രോബ് തുറന്ന് ടൈ എടുത്ത് കഴുത്തിലൂടെ ഇടുന്ന സിദ്ധുന്റെ മുന്നിലേക്ക് ഞാൻ കയറി നിന്നു... ടൈയുടെ രണ്ടറ്റവും അവന്റെ കയ്യിൽ നിന്ന് വാങ്ങി കെട്ടുന്ന എന്നെ സിദ്ധു ആദ്യം സംശയത്തോടെ നോക്കിയെങ്കിലും പിന്നെ ചിരിച്ചു... "ഓട്‌സ് കഴിച്ചോ അനൂ....???" സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ കൂർപ്പിച്ചോന്ന് നോക്കി അമർത്തി മൂളി.... "മ്മ്മ്.... ഏട്ടൻ ഓട്സും ക്രീമും കൂടി ബ്ലൂബെറിയുമൊക്കെ ഇട്ട് നല്ല അടിപൊളി സ്മൂത്തിയാക്കി തന്നു... നല്ല ടെസ്റ്റ് ഉണ്ടായിരുന്നു...." ടൈ കെട്ടുന്നതിനിടയിൽ നാവ് നുണഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു... "ആഹാ.... കൊള്ളാല്ലോ..." "കഴിഞ്ഞില്ലേ,,, ഇനിയൊന്നും ഇല്ലല്ലോ...?? അമ്മ ഉഗ്രൻ പാലപ്പവും വെജിറ്റബിൾ സ്റ്റൂയും ഉണ്ടാക്കിയിട്ടുണ്ട്...

കിച്ചണിന്റെ അടുത്തൂടെ പോയപ്പോ നല്ല സ്മെൽ കിട്ടി.. വാ,,, വേഗം പോയി കഴിക്കാ... " ടൈ കെട്ടി അഡ്ജസ്റ്റ് ചെയ്യുന്നതിനൊപ്പം കൊതിയോടെ ഞാൻ പറഞ്ഞത് കേട്ട് സിദ്ധു നെഞ്ചിൽ കൈ വെച്ചു.... "ഹാവൂ,,,, ആരും പറയാതെ, നിർബന്ധിക്കാതെ പ്രാതൽ കഴിക്കാ ന്ന് നീയൊന്ന് പറഞ്ഞ് കേട്ടല്ലോ,,, ഞാൻ ധന്യനായി....!! എന്നെ കളിയാക്കുന്ന പോലെ സിദ്ധു പറഞ്ഞതും ഞാൻ ടൈ അവന്റെ കഴുത്തിൽ കുറച്ചധികം മുറുക്കി.... "ഡീ പൊട്ടിക്കാളി,,,, മുറുക്കി കൊല്ലാതെ കുരുപ്പേ....??? കഴുത്ത് വെട്ടിച്ഛ് ചുമച്ഛ് സിദ്ധു വെപ്രാളത്തോടെ പറഞ്ഞതും ടൈ അയച്ഛ് കെട്ടി ടൈ തുമ്പ് പിടിച്ഛ് എന്റെ അടുത്തേക്ക് വലിച്ഛ് നെറ്റിയിൽ നെറ്റി മുട്ടിച്ഛ് നിന്നു.... " സിദ്ധേട്ടാ....?" ഞാൻ സ്നേഹത്തോടെ വിളിച്ചു.... "മ്മ്മ്....???" സിദ്ധു അതേ സ്നേഹത്തോടെ നീട്ടി മൂളി.... ഞാൻ സിദ്ധുന്റെ നെഞ്ചോട് ചാരി നിന്നു... "അതേയ്,,,, എനിക്കൊരു ഡയറി മിൽക്ക് വാങ്ങിച്ഛ് തരോ" അവന്റെ ഷർട്ട് ബട്ടണിൽ കളിച്ഛ് ഞാൻ കെഞ്ചി ചോദിച്ചു...

സിദ്ധുന്റെ ഭാഗത്ത്‌ നിന്ന് ഒച്ചയും അനക്കമൊന്നും കേൾക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ മുഖമുയർത്തി.... *പ്ലീസ്... നല്ല സിദ്ധുവല്ലേ...??? എനിക്ക് അത്രയ്ക്ക് കൊതിയായിട്ടാ... എത്ര കാലായി ഞാൻ കഴിച്ചിട്ട്... പ്ലീസ് ഒരെണ്ണം മതി...." മുഖത്ത് ആവിശ്യത്തിൽ കൂടുതൽ ദയനീയത വാരി പൂശി അവന്റെ മുഖത്തേക്ക് നോക്കി ഞാൻ യാചനയോടെ ചോദിച്ചു.... ദൈവമേ ഏൽക്കണേ....!!!! ഇങ്ങനെ ഇമോഷണല്ലായില്ലെങ്കിൽ ഈ കോന്തൻ വാങ്ങി തരില്ല,,, പ്രത്യേകിച്ഛ് മധുരമുള്ളത്... നേരെ നിന്ന് പ്രതീക്ഷയോടെ സിദ്ധുനെ നോക്കി ഞാൻ പ്ലീസ് ന്ന് കണ്ണോണ്ട് കെഞ്ചി.... സിദ്ധു നെറ്റിയും പുരിക്കവും ഒരുപോലെ ഞുളിച്ഛ് സംശയ ദൃഷ്ടിയോടെ എന്നെ നോക്കി നിന്നു.... പ്രത്യേകിച്ഛ് ഒരു മാറ്റവും ഇല്ലല്ലോ കൃഷ്ണാ,,,, സംഭവം ഏറ്റില്ലന്ന് തോന്നുന്നു...!! അല്ലെങ്കിൽ ഇപ്പോ ആക്റ്റിങോന്നും പഴേപ്പോലെ ഏശുന്നില്ല...!!! നിരാശയുടെ നേടുവീർപ്പോടെ ഞാൻ മുഖം കുനിച്ചു...

കണ്ണനോ, ഉണ്ണിയോ, അപ്പുവോ തന്നെ ശരണം ഞാൻ മനസ്സിൽ ഓർത്തു... പക്ഷേ, പെട്ടെന്ന് സിദ്ധു എന്റെ രണ്ട് കവിളിലും നുള്ളി കുലുക്കി... ഞാൻ ആശ്ചര്യത്തോടെ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി..... "നിന്റെ ഇമോഷണൽ ഡ്രാമായിൽ മൂക്കും കുത്തി വീണിട്ടൊന്നുമല്ല,,, കുറേയായില്ലേ വാങ്ങി തന്നിട്ട്.. അതോണ്ട് വാങ്ങിച്ഛ് തരാ...!!!" സിദ്ധു പറഞ്ഞത് കേട്ടതും ഞാൻ ചടപ്പോടെ ചുമൽ കൂച്ചി അവനെ കെട്ടിപ്പിച്ചു... "താങ്കൂ.... അല്ലെങ്കിലും എനിക്കറിയാം ആദ്യം കുറച്ഛ് ബലം പിടിച്ചാലും എന്റെ കോന്തൻ പാവാ,,, ഞാൻ എന്ത് ചോദിച്ചാലും വാങ്ങി തരും ന്ന്...!!!" "മ്മ്മ്.... അതേ അതേ,,,, ഞാൻ വാങ്ങി തന്നില്ലെങ്കിൽ നീ കണ്ണനോടൊ, ഉണ്ണിയോടെ, അപ്പുനോടൊ എന്തായാലും പറയും... കേൾക്കണ്ട താമസം ആ കൊരങ്ങന്മാര് വാങ്ങി തരും ചെയ്യും... പിന്നെ ഞാൻ ബലം പിടിച്ചിട്ട് എന്തിനാ...??? ഇതാവുമ്പോ എനിക്ക് നോക്കിയും കണ്ടും വാങ്ങിക്കാലോ..??"

സിദ്ധു ഞാൻ മനസ്സിൽ കണ്ടത് അതുപോലെ പറഞ്ഞത് കേട്ട് ഞാൻ പയ്യെ മുഖയുയർത്തി അവനെ നോക്കി ഇളിച്ചു കാട്ടി... "അല്ലാ,,,, പാലപ്പം കഴിക്കാൻ പോണ്ടേ...??" ഞാൻ കെട്ടിപ്പിടിച്ഛ് നിൽക്കുന്നത് കണ്ട് സിദ്ധു ചോദിച്ചതും ഞാൻ വേഗം നേരെ നിന്ന് അവനെ നോക്കി... "ആഹ്,,, മറന്ന് പോയി... വാ..." തലയിൽ കൈവെച്ഛ് ഞാൻ പറഞ്ഞു.. ഏട്ടനും അപ്പുവും എല്ലാരും ഞങ്ങളെ കാത്തിരുപ്പാവും.... മനസ്സിലോർത്ത് സിദ്ധുന്റെ കൈ പിടിച്ഛ് വലിച്ഛ് ഞാൻ കുറച്ച് വേഗത്തിൽ മുന്നോട്ട് നടക്കാൻ തുടങ്ങിയതും സിദ്ധു എന്റെ കൈ ബലമായി പിടിച്ഛ് നിർത്തിച്ചു... "ഹലോ..... എങ്ങോട്ടാ ഈ ചാടിക്കുത്തി... പതുക്കെ,,,, പതുക്കെ നടന്നാ മതി.... " തിരിഞ്ഞ് നോക്കിയ എന്നോട് കുറച്ച് ഗൗരവത്തിൽ സിദ്ധു പറഞ്ഞത് കേട്ടതും ഞാൻ അവനെ നോക്കി ചിരിച്ചു.... "അത്,,,, താഴെ എല്ലാരും നമ്മളെ കാത്ത് ഇരിക്കണല്ലോ ന്ന് ഓർത്തപ്പോ പെട്ടെന്ന്...!!!" ജാളിത്യത്തോടെ ഞാൻ പറഞ്ഞതും സിദ്ധു എന്നെ നല്ലോണമൊന്ന് നോക്കി....

"മ്മ്മ്,,, അല്ലെങ്കിലും നിനക്ക് തീരെ ശ്രദ്ധ ഇല്ല...." "അയ്യോ,,, സിദ്ധേട്ടാ,, ഞാൻ സൂക്ഷിച്ചാ നടക്കാറ്.. അമ്മയോട് ചോദിച്ഛ് നോക്ക്..??" ഞാൻ കാര്യമായി പറഞ്ഞു... "ആഹ്,,, ബെസ്റ്റ്... ചോദിക്കാൻ പറ്റിയ ടീമം... ഇവിടെ നടക്കുന്നതിന്റെ സത്യാവസ്ഥ അറിയാണെങ്കിൽ ഞാൻ ഓഫീസിൽ പോകാതെ ഇവിടെ തന്നെ ഫുൾ ടൈം നിൽക്കേണ്ടി വരും..." സിദ്ധു മൊത്തത്തിൽ ഞങ്ങളെയൊന്ന് ഇരുത്തി പറഞ്ഞത് കേട്ട് ഞാനല്പം ദേഷ്യത്തോടെ അവനെ നോക്കി.... കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് ശ്രദ്ധയില്ല ന്നൊരു ധ്വനിയുള്ളപ്പോലെ...." "ഓഹ്,,, അത്രയ്ക്ക് വിശ്വാസം ഇല്ലെങ്കിൽ നിങ്ങള് ഓഫീസിൽ പോണ്ടാ, ഇയാളെ കുഞ്ഞിനെ നോക്കി ഇവിടെ തന്നെ നിന്നോ..!!!! " ദേഷ്യത്തോടെ അവനെ നോക്കി ഇത്രയും പുച്ഛത്തോടെ പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു... "പ്രാതല് കഴിക്കാൻ വരുന്നുണ്ടെങ്കിൽ വാ... ഞാൻ പോവാ...!!!" ഈർഷയോടെ അലസമായി അവനോടായ് പറഞ്ഞ് ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നു...

ഒരു വലിയ ശ്രദ്ധക്കാരൻ വന്നേക്കുന്നു... ലോകത്ത് ഞാനാണല്ലോ ആദ്യയിട്ട് പ്രെഗ്നൻന്റ് ആവുന്നത്...?? ഹല്ല പിന്നെ...!!! "ഹാ,,, അനൂ... ഞാനും വരാ... നിൽക്ക്...?? " പുറക്കിൽ നിന്ന് വിളിച്ഛ് പറഞ്ഞ് ധൃതിയിൽ എന്റെ അടുത്തേക്ക് നടന്ന് വന്ന് സിദ്ധു എന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ഛതും ഞാൻ വാശിയോടെ കൈ തട്ടി മാറ്റി.... സിദ്ധു വീണ്ടും ചേർത്ത് പിടിച്ഛ് നടന്നു... "ഹൊ,, ന്റെ പട്ടിപ്പെണ്ണേ ഞാനങ്ങനെ പറഞ്ഞതല്ല...ഞാ...." " * ഞാൻ *എന്റെ മുഖത്ത് കുറുമ്പ് കാണാൻ പറഞ്ഞതാവും ല്ലേ...??" കുറുമ്പോടെ ചരിഞ്ഞ് നിന്ന് ദേഷ്യത്തിൽ അവനെ പറയാൻ തുടങ്ങിയ ഡയലോഗ് ഞാൻ അവനോട് തന്നെ ചോദിച്ചു.... "ഏതെങ്കിലും പറഞ്ഞ് ഞാൻ ദേഷ്യം പിടിക്കുമ്പോ, നിങ്ങള് പറയുന്ന സ്ഥിരം പല്ലവിയല്ലേയിത്..." ഞാൻ ദേഷ്യത്തോടെ ചോദിച്ചത് കേട്ടും സിദ്ധു ചിരിക്കുന്നത് കണ്ട് എനിക്കങ്ങോട്ട് പെരുത്ത് കേറി... "അല്ലാ,,,എന്താ ഇതിനു മാത്രം ഇളിക്കാൻ.. ഞാൻ കാര്യല്ലേ പറഞ്ഞത്..???

അത് പറഞ്ഞാ പിന്നെ ഞാനൊന്നും മിണ്ടില്ലല്ലോ...ല്ലേ...??മാറ് അങ്ങോട്ട്...!!!!" അടക്കിച്ചിരിക്കുന്ന സിദ്ധുനെ വാശിയോടെ തള്ളി മാറ്റി ഞാൻ വേഗം താഴേക്കിറങ്ങി... കുറേകാലായി ഞാനിത് കേൾക്കുന്നു.... ഒക്കെ വിശ്വസിക്കുന്ന ഞാനൊരു മണ്ടി... !!!!! "ഹാവൂ വന്നോ രണ്ടും... കെട്ടിയോനെയും കാണുന്നില്ല, വിളിക്കാൻ പോയ കെട്ടിയോളെയും കാണുന്നില്ല... ഞങ്ങൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്നുള്ള തയ്യാറെടുപ്പിലായിരുന്നു..." എന്നേയും പിന്നാലെ വരുന്ന സിദ്ധുനേയും മാറിമാറി നോക്കി ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്ന എല്ലാരോടുമായി ഏട്ടൻ പറഞ്ഞു... ചിരിയോടെ എല്ലാരും ഞങ്ങളെ നോക്കാൻ തുടങ്ങിയതും ഞാൻ പുറക്കിലേക്ക് തിരിഞ്ഞ് സിദ്ധുനെ നോക്കി പുച്ഛിച്ഛ് ഒഴിഞ്ഞ ചെയറിൽ കയറിയിരുന്നു... ആരെയും നോക്കാതെ പ്ളേറ്റ് എടുത്ത് മുന്നിലേക്ക് വെച്ഛ് പാലപ്പത്തിന്റെ കേസരോൾ തുറന്നു....

അത് വരെ ആവിപോവാതെ അടയ്ച്ഛ് വെച്ചതോണ്ടാവും ഞാൻ മൂടി ഉയർത്തിയതും ആവി മുഴുവൻ എന്റെ മുഖത്തേക്ക് അടിച്ചു... ഞാൻ വേഗം മുഷിച്ചിലോടെ മുഖം പയ്യെ സൈഡിലേക്ക് വെട്ടിച്ചു... അത്രയും നേരം അതിൽ വിങ്ങി നിന്നതോണ്ടാണോ, നീരാവി വീണ് അല്പം കുതിർന്നത് കൊണ്ടാണോ അറിയില്ല, പെട്ടെന്ന് മുഖത്തേക്ക് അടിച്ചപ്പോ എനിക്കെന്തോ ആ സ്മെൽ വല്ലാത്ത ആരോചക്കമായി തോന്നി... എങ്കിലും ഞാൻ രണ്ട് പാലപ്പം പ്ളേറ്റിലേക്കിട്ട് മുകളിൽ വെജിറ്റബിൾ സ്റ്റൂ ഒഴിച്ചു... പാലപ്പത്തിന്റെ നേരിയ മധുര മണവും സ്റ്റൂലെ വെജിറ്റബിൾ സ്മെലും എല്ലാം കൂടി എനിക്ക് വല്ലാത്ത മടുപ്പ് പോലെ തോന്നി... നേരത്തെ ഈ സ്മെൽ അസ്വദിച്ചല്ലേ എനിക്ക് കഴിക്കാൻ തോന്നിയത്, പക്ഷേ ഇപ്പൊ അതേ സ്മെൽ കൊണ്ട് തന്നെ എനിക്ക് കഴിക്കാൻ പറ്റുന്നില്ലല്ലോ...??? ഞാൻ മുഖയുയർത്തി എല്ലാരേയും നോക്കി... വിളമ്പുന്ന തിരക്കിലാണ്... എങ്കിലും നേരത്തെ തോന്നിയ കൊതിയോർത്ത് ഒരു കഷ്ണം പാലപ്പം കറിയിൽ മുക്കി ഞാൻ വായിലേക്ക് വെച്ചു...

വാ പൊത്തിപ്പിടിച്ഛ് വാഷ് ബേസിന്റെ അടുത്തേക്ക് വേഗത്തിൽ നടക്കുമ്പോ ചവച്ചരച്ഛ് ഇറക്കിയത് അന്നനാളം വഴി ആമാശയത്തിൽ എത്തിയോന്ന് സംശയമായിരുന്നു... ഇപ്പോ ഇറക്കിയത്തിന്റെ കൂടെ രാവിലെ കഴിച്ച ഓട്സും പാലും എന്ന് വേണ്ട സകലതും ഒരു നിമിഷം കൊണ്ട് വാഷ് ബേസിലെത്തി.. ടാപ്പ് തുറന്ന് വിട്ട് ക്ഷീണത്തോടെ ശ്വാസം വലിച്ചെടുത്ത് അവശതയോടെ പുറക്കിലെ ചുമരിനോട് ചേർന്ന് നിൽക്കാൻ കാലെടുത്ത് വെച്ചതും ആരോയെന്നെ പിടിച്ചിരുന്നു.... "നമ്മുടെ മോന് പാലപ്പവും സ്റ്റൂവും ഇഷ്ടല്ല സിദ്ധു....!!!" ~~~~~~~~~~ അവശതയോടെ ശ്വാസം ആഞ്ഞ് വലിച്ഛ് എന്റെ നെഞ്ചിൽ ചാരി കണ്ണടയ്ച്ഛ് നിന്ന് അനു ചിരിയോടെ പറഞ്ഞത് കേട്ടപ്പോ എനിക്ക് സങ്കടം തോന്നി.... ഇടയ്ക്കിടെ ഇത് പോലെ പ്രാതൽ സമയത്ത്‌ അനൂന്ന് വോമിറ്റിങ് ഉണ്ടാവാറുണ്ട് എങ്കിലും, അനൂന്റെ മുഖത്ത് ക്ഷീണം കാണുമ്പോ...

അവളെ കൂട്ടിപ്പിടിച്ഛ് വാ കഴുകിക്കുമ്പോഴേക്കും അമ്മയും അച്ഛമ്മയും തുടങ്ങി ബാക്കി ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു.... അവളെല്ലാരേയും നോക്കി ചിരിച്ഛ് എന്റെ മേലേക്ക് ചാരി കിടന്നു... പയ്യെ നടത്തിച്ഛ് ഞാനവളെ സോഫയിൽ ഇരുത്തി.... അമ്മുവും നിമ്മിയും അവളെ തൊട്ടടുത്ത് വന്നിരുന്നു... ആമി ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് അനൂന്ന് കൊടുത്തു.... അത് പകുതി കുടിച്ഛ് അവള് വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... " പ്രാതല് കഴിക്കണ്ടേ മോളേ...???" കുറച്ഛ് കഴിഞ്ഞ് അവളൊന്ന് റിലാക്സ്ഡ് ആയതും അമ്മ ചോദിച്ചു.... "വേണ്ടമ്മേ,,, കഴിക്കാൻ തോന്നുന്നില്ല... എനിക്ക് കിടന്നാ മതി..." അവശതയോടെ അനു മുഖം ചുളുക്കി പറഞ്ഞ കേട്ടപ്പോ നേരത്തെ കഴിക്കാൻ കൊതിയാവുന്നൂ ന്ന് നുണയോടെ പറഞ്ഞ അവളെ ഞാൻ ഓർത്തു... എത്ര പെട്ടെന്നാണ് അവൾക്ക് ഫുഡ് വേണ്ടതായത്... പാവം,,, ഒരുപാട് കൊതിയോടെ വന്നിരുന്നതാ...!! " എന്നാ,,, മോള് പോയി കുറച്ഛ് കിടന്നോ നമ്മുക്ക് കുറച്ഛ് കഴിഞ്ഞ് കഴിക്കാം..." ദേവു അവളുടെ കവിളിൽ തഴുകി തലോടി പറഞ്ഞതും അനു തളർച്ചയോടെ ചിരിച്ചു...

അവളുടെ ഇടവും വലവും മുട്ട് കുത്തി നിലത്തിരിക്കുന്ന അമ്മൂനേയും നിമ്മിയേയും സ്നേഹത്തോടെ നോക്കി അനു അവരെ കഴിക്കാൻ പറഞ്ഞു വിട്ടു... അവര് കഴിക്കാൻ ഇരുന്നതും ഞാൻ അനൂനെ കൂട്ടിപ്പിടിച്ഛ് പതിയെ അമ്മേന്റെ റൂമിലേക്ക് നടത്തിച്ചു... രാത്രിയൊഴികെ ബാക്കി സമയം അവള് ഇവിടെയാണ് കിടക്കാറ്.... പയ്യെ കിടത്തി ഞാനവളുടെ അടുത്ത് ഇരുന്നതും ഒരു ചിരിയോടെ അനു എന്നെ നോക്കി.... "എനിക്കൊന്നുല്ല സിദ്ധു.... സിദ്ധു പോയ് പ്രാതൽ കഴിച്ഛ് ഓഫീസിൽ പൊയ്ക്കോ....!!!" അവശതയിലും നിറഞ്ഞ ചിരിയോടെ അനു പറഞ്ഞു.... "ഇല്ല.... ഞാനിന്ന് ലീവെടുക്കാ....!!!!" അവളെ കൈ പൊതിഞ്ഞ് പിടിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അനു ചിരിച്ചു... "ഏയ്.... അതൊന്നും വേണ്ട..... അതിന്റെ ആവിശ്യന്നുല്ല.... ഇത് ഇടയ്ക്ക് വരാറുള്ളതല്ലേ...???? എനിക്ക് ഒരു കുഴപ്പമില്ലന്നേ,,, ഒന്നുറങ്ങി എണീറ്റാൽ മതി.... സിദ്ധു പൊയ്ക്കോ...."

പതിഞ്ഞ സ്വരത്തിൽ അനു പറഞ്ഞതും ഞാനവളുടെ കയ്യിൽ അമർത്തി ചുംബിച്ചു.... "പക്ഷേ അനൂ.... നിന്നെ ഇങ്ങനെ കണ്ടിട്ട്.... ഞാൻ ഇങ്ങനാടാ.....??" "എന്റെ പൊന്ന് കോന്താ എനിക്ക് ഒരു കുഴപ്പവുംല്ല.... അഥവാ എന്തെങ്കിലും ഉണ്ടായാൽ തന്നെ ഇവിടെ ഏട്ടനും നിമ്മിയുമൊക്കെ ഇല്ലേ... സിദ്ധു ധൈര്യയിട്ട് പൊയ്ക്കോ.....!!!" അനു വീണ്ടും പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ എണീറ്റ് നിന്നു അവളുടെ അടുത്തേക്ക് കുനിഞ്ഞു... "മ്മ്മ്,,, ഓകെ......!!!! ഞാൻ നേരത്തെ വരാ..... കുറച്ഛ് കഴിഞ്ഞ്, ഉറങ്ങി എണീറ്റിട്ട് പ്രാതൽ കഴിച്ചോളണം കേട്ടോ.....???" അനൂന്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മയും വെച്ഛ് പറഞ്ഞ് ഞാൻ തിരിഞ്ഞതും അനു എന്റെ കയ്യിൽ കയറി പിടിച്ചിരുന്നു... സംശയത്തോടെ വെട്ടിത്തിരിഞ്ഞ് ഞാനവളെ നോക്കി... "ഡയറി മിൽക്ക് മറക്കണ്ട...!!!" ഹോ,,, വോമിറ്റിങ് കഴിഞ്ഞ ക്ഷീണത്തിൽ കിടക്കാണെങ്കിലും ആ കാര്യം നല്ല ഓർമയുണ്ട്... പൊട്ടിക്കാളി...!!!

അനു കാര്യമായി ഓർമ്മിപ്പിച്ചത് കേട്ട് അവളെയൊന്ന് കുറുക്കനെ നോക്കി നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു... കള്ള നാണത്തോടെ എന്നെ നോക്കുന്ന അവളുടെ അടുത്തേക്ക് കുനിഞ്ഞ് ഒന്നൂടെ നെറ്റിയിൽ ചുണ്ട് ചേർത്ത് ഞാൻ പുറത്തേക്കിറങ്ങി... പ്രാതൽ കഴിച്ഛ് ഇറങ്ങാൻ നേരം അവളുടെ അടുത്തേക്ക് ഒന്നൂടെ കയറി ചെന്നു... നല്ല ഉറക്കമാണ്... ഡിസ്റ്റർബ് ചെയ്യാതെ വേഗം പുറത്തിറങ്ങി അമ്മയോട് എണീറ്റാൽ നിർബന്ധിച്ഛ് പ്രാതല് കഴിപ്പിക്കണം ന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചു... അമ്മൂനോടും കണ്ണനോടും നന്തനോടും യാത്ര പറഞ്ഞ് ഞാൻ ഏട്ടന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി.... രാവിലെ അവളെ ക്ഷീണത്തോടെ കണ്ട് പോയതോണ്ട് രാത്രി ഏട്ടനെ കൂട്ടാതെ ഞാൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി..

വീട്ടിൽ എത്തി ഹാളിൽ അമ്മൂന്റെയും നിമ്മിയുടേയും അപ്പൂന്റേയും കണ്ണന്റേയും മീനൂന്റേയും നന്തന്റെയും കൂടെ കളിച്ഛ് ചിരിച്ഛ് സംസാരിക്കുന്ന അവളെ കാണുന്ന വരേ ഒരു സമാധാനം ഇല്ലായിരുന്നു... അവള് എണീറ്റോ, കഴിച്ചോ എന്നൊക്കെ അറിയാം ഓഫീസ് തിരക്കിനിടയിലും ഞാൻ ആമിയെ വിളിച്ചിരുന്നു... "ഹാ,,, നീ നേരത്തെ വന്നോ കുട്ടാ,,,, ഏട്ടൻ എവിടെ...???" ഫ്രഷാവാൻ മുകളിലേക്ക് കയറി തുടങ്ങിയ എന്നെ നോക്കി ആമി ചോദിച്ചു.... "ഏട്ടൻ ഇപ്പോ വരും..." തിരിഞ്ഞ് നോക്കി ആമിയോട് പറയുന്നതിന്റെ കൂടെ ഞാൻ അനൂനെ നോക്കിയതും അവള് കൊഞ്ഞനം കുത്തി കാണിച്ചു... ഈ പെണ്ണിന്റെയൊരു കാര്യം...!! അവളെ നോക്കി ചിരിച്ഛ് മനസ്സിൽ പറഞ്ഞ് ഞാൻ കോണി കയറി റൂമിലേക്ക് കയറി.... ഫ്രഷായി വന്ന് അവരെ കൂടെ ഇരുന്ന് കുറേ വർത്തമാനമൊക്കെ പറഞ്ഞ് ഫുഡ് കഴിച്ഛ് മുകളിലേക്ക് കയറി.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story