🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 188

ennennum ente mathram

രചന: അനു

"ഹാ,,, നീ നേരത്തെ വന്നോ കുട്ടാ,,,, ഏട്ടൻ എവിടെ...???" ഫ്രഷാവാൻ മുകളിലേക്ക് കയറി തുടങ്ങിയ എന്നെ നോക്കി ആമി ചോദിച്ചു.... "ഏട്ടൻ ഇപ്പോ വരും..." തിരിഞ്ഞ് നോക്കി ആമിയോട് പറയുന്നതിന്റെ കൂടെ ഞാൻ അനൂനെ നോക്കിയതും അവള് കൊഞ്ഞനം കുത്തി കാണിച്ചു... ഈ പെണ്ണിന്റെയൊരു കാര്യം...!! അവളെ നോക്കി ചിരിച്ഛ് മനസ്സിൽ പറഞ്ഞ് ഞാൻ കോണി കയറി റൂമിലേക്ക് കയറി.... ഫ്രഷായി വന്ന് അവരെ കൂടെ ഇരുന്ന് കുറേ വർത്തമാനമൊക്കെ പറഞ്ഞ് ഫുഡ് കഴിച്ഛ് മുകളിലേക്ക് കയറി... ~~~~~~~~~~~ ചോറ് കുറച്ചേ കഴിച്ചൂള്ളൂന്ന് പറഞ്ഞ് അമ്മ കൊണ്ട് തന്ന ഒരു പാത്രം പൊടിയരി കഞ്ഞിയും പുറമേ ഏട്ടത്തി കൊണ്ട് തന്ന ഫ്രൂട്ട്സും കൂടി കഴിച്ചതും ഞാനൊരു സൈഡായി... ആമി പാലും കൊണ്ട് വരുന്നതിന് മുന്നേ ഞാൻ വേഗം മുകളിലേക്ക് കയറി... ഇപ്പോ രണ്ട് മൂന്ന് ദിവസമായി പാലിന്റെ സ്മെൽ എനിക്ക് തീരെ പറ്റുന്നില്ല...

പ്രേഗ്നെന്റ് ആണെന്ന് അറിഞ്ഞപ്പോ തൊട്ടുള്ള അവസ്ഥയാ.... എന്നെ തീറ്റിക്കുന്ന കാര്യത്തിൽ ഇവിടെയുള്ള എല്ലാരും ഒറ്റ കെട്ടാ, ഇന്നലെ വന്ന അമ്മുവും മീനുവും നിമ്മിയും വരെ..... കോണി പകുതിയോളം കയറി കൈ വരിയിൽ പിടിച്ഛ് നിന്ന് ഞാൻ ആഞ്ഞ് ശ്വാസമെടുത്തു... ഒറ്റയടിക്ക് മുഴുവൻ കേറാൻ എനിക്ക് പറ്റില്ല... കിതപ്പ് കൂടി തളർന്ന് പോകുന്ന പോലെ തോന്നും.. പോരാത്തതിന് വയറാണെങ്കിൽ ഫുൾ ലോഡഡ്... പക്ഷേ,, എത്ര കുത്തി നിറഞ്ഞ് നിന്നാലും സ്റ്റെപ്പ് കയറി കഴിയുമ്പോ തന്നെ ഞാൻ അത്രയും നേരം തിന്നതൊക്കെ കാലിയാവും.... കിതപ്പോടെ കയറി റൂമിലെത്തി ഡോർ തുറന്ന് സിദ്ധുനെ വിളിക്കാൻ ഒരുങ്ങിയതും കയ്യും കാലും തളരുന്ന പോലെ... നേരെ നിൽക്കാൻ പറ്റുന്നില്ല.... കണ്ണിൽ ഇരുട്ട് കയറി, തല കറങ്ങുന്ന പോലെ തോന്നിയതും ഞാൻ ഡോറിൽ ചാരി കണ്ണടയ്ച്ഛ് നിന്നു.... ~~~~~~~~~~~~

വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ തലയിൽ കൈ വെച്ച് ഡോറിന്റെ ഹാൻഡിലിൽ മുറുക്കെ പിടിച്ച് നിൽക്കുന്ന അവളെ കണ്ട് ഞാൻ എന്താന്ന് ചോദിച്ചെങ്കിലും അനു അതൊന്നും കേട്ടില്ല... കണ്ണടയ്ച്ഛ് തളർച്ചയോടെ അവള് ഡോറിൽ ചാരുന്നത് കണ്ടതും ഞാൻ വേഗം ഓടിപ്പോയി താങ്ങിപിടിച്ചു... 'അനൂ... എന്താടോ.....??? എന്താ പറ്റിയേ....??" വെട്ടി വിയർത്തൊഴുകുന്ന അവളെ കൂട്ടിപ്പിടിച്ഛ് വെപ്രാളത്തോടെ ഞാൻ ചോദിച്ചത് കേട്ട് അനു ക്ഷീണത്തോടെ കണ്ണുകൾ വലിച്ഛ് തുറന്ന് എന്നെ നോക്കി... "ഏയ്..... ഒന്നുല്ല സിദ്ധു..... എന്തോ.... പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി..... സിദ്ധുനെ.... വിളിക്കാൻ ഒരുങ്ങിയെങ്കിലും നാവ് കുഴഞ്ഞു... പോയി...." എന്റെ മേലേക്ക് ചാഞ്ഞ് കിതച്ഛ് ചെറിയ ചിരിയോടെ അനു പയ്യെ പറഞ്ഞു " വാ...!!" അവളെ പയ്യെ സോഫയുടെ അടുത്തേക്ക് നാടത്തിക്കുമ്പഴാണ് നിമ്മി പാലുമായി റൂമിലേക്ക് കയറി വന്നത്... എന്താ ഏട്ടാ,,,,, ഏട്ടത്തിക്ക് എന്താ പറ്റിയേ..???" ഞാൻ അനൂനെ സോഫയിൽ പിടിച്ചിരുത്തുന്നത് കണ്ട് ടെൻഷനോടെ ഇത്രയും ചോദിച്ചോണ്ട് തന്നെ പാൽ ഗ്ലാസ് ടേബിളിന്റെ മുകളിലേക്ക് വെച്ച് ധൃതിയിൽ നിമ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു......

"ഒന്നുല്ലടാ... ചെറുതായി തല കറങ്ങിയതാ....??" സോഫയിൽ എന്നോട് ചേർന്ന് ചാരിയിരുന്ന് കൊണ്ട് അനു സൗമ്യമായി പറഞ്ഞു.... "വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാ.... വേഗം റെഡിയാവ്...." ~~~~~~~~~~~ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി... പിന്നെ അന്തം വിട്ട് നിമ്മിയേയും.... "നീയെന്താ സിദ്ധു ഈ പറയുന്നത്..... എനിക്കൊരു കുഴപ്പവുമില്ല... സത്യം...." അവന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി നേരെയിരുന്നു അവശതയിലും ചിരിച്ഛ് കൊണ്ട് സൗമ്യമായി ഞാനവനോട് പറഞ്ഞു... "വേണ്ട,,, കള്ളം പറയണ്ട.... ഇന്ന് നീ കുറച്ഛ് കൂടുതൽ തവണ വോമിറ്റ് ചെയ്‌തെന്നും നല്ല ക്ഷീണം തോന്നിയിരുന്നൂന്നും ഞാൻ ഫോൺ ചെയ്തപ്പോ ആമി പറഞ്ഞിരുന്നു... ദേ,,, ഇപ്പോ തല കറങ്ങുകയും ചെയ്തു..." ഇതൊക്കെ എപ്പോ....??? ഇവനെപ്പഴാ ആമിയെ വിളിച്ചത്...??? അവളെപ്പഴാ ഇതൊക്കെ പറഞ്ഞ് കൊടുത്തത്...??? അപ്പോ ആമിയാ ചാരത്തി.... ആ പെണ്ണിനെ ഞാനുണ്ടല്ലോ,,, ജന്തു...!!!

സിദ്ധുന്റെ CCTV മോണിറ്റർ ആമിയാണ്... നാളെ നിന്റെ അന്ത്യമാടീ കാലത്തി കുരുപ്പേ...!!!! സിദ്ധു പറഞ്ഞത് കേട്ട് അന്തം വിട്ട് ഇരിക്കേ ഞാൻ മനസ്സിൽ പറഞ്ഞു.... "അനൂ,,, നീയെന്താ ഈ ആലോചിച്ഛ് ഇരിക്കുന്നേ...??? വാ,,, നമ്മുക്ക് ഹോസ്പിറ്റലിൽ പോയി മേമിനെ കാണിച്ചിട്ട് വരാ..." ഹോ,,, സിദ്ധുനെ കൊണ്ട് ഞാൻ തോറ്റല്ലോ ദൈവേ...!!! അവൻ കാര്യമായി പറഞ്ഞത് കേട്ട് ദയനീയമായി ഞാൻ നിമ്മിയെ നോക്കി.... "നിമ്മി.... നീ കേട്ടില്ലേ ഏട്ടൻ പറഞ്ഞത്,,,, ഞാനെന്താ ഇതിനൊക്കെ പറയാ....???" മാറ്റ് നിർവ്വാഹമില്ലാതെ ആശ്രയമെന്നപ്പോൽ ഞാൻ നിമ്മിയെ നോക്കി ചോദിച്ചു.... "ഇതിലിപ്പം ആരെന്ത് പറഞ്ഞിട്ടും കാര്യല്ല,,, ഹോസ്പിറ്റലിൽ പോകുന്നതാണ് ഫൈനൽ... നോക്ക് നീ നന്നായി വിയർക്കുന്നുംണ്ട്... പോയി ഡ്രസ് ചേഞ്ച്‌ ചെയ്തേ..??? ഞങ്ങളെ ദേഷ്യത്തോടെ നോക്കി ശാസനയോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും നിമ്മിയെ ദയനീയമായി നോക്കി...

കാരണം ഞാനിനി എന്ത് പറഞ്ഞിട്ടും കാര്യല്ല, സിദ്ധു ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കും.. അവസാന ആശ്രയമാണ് നിമ്മി... ഹോസ്പിറ്റലിൽ പോകാൻ ഡ്രസ് മാറ്റാൻ എന്നോണം എണീറ്റ സിദ്ധുന്റെ കൈ പിടിച്ഛ് വലിച്ഛ് നിമ്മി ബലമായി എന്റെ അടുത്ത് തന്നെ അവനെ ഇരുത്തിച്ചു.... "എന്റെ കലിപ്പൻ ഏട്ടാ.... ഏട്ടത്തി വിളിക്കുന്ന പോലെ കോന്തൻ ഏട്ടാ..... ഏട്ടൻ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങിയാ ഏട്ടത്തിയുടെ കാര്യം കഷ്ടാവും ട്ടോ....???" നിമ്മി കളിയായിയും കാര്യമായും പറഞ്ഞത് കേട്ട് സിദ്ധു അവളെ രൂക്ഷമായി നോക്കി... "നിനക്ക് അറിയാഞ്ഞിട്ടാ നിമ്മീ... അനൂന്ന് ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല.... നീയവളെ മുഖത്തേക്ക്‌ നോക്ക്.... നല്ല ക്ഷീണം ഫീൽ ചെയ്യുന്നില്ലേ....??? ഇങ്ങനെ ക്ഷീണവും, വോമിറ്റിങ്ങുമൊക്കെ കൂടുതലാണെങ്കിൽ കാണിക്കണം ന്ന് മേം പ്രത്യേകം പറഞ്ഞതാ...???" സിദ്ധു ഗൗരവത്തിൽ പറഞ്ഞത് കേട്ട് നിമ്മി അവനെ നോക്കി ചിരിച്ചു.... "ഒഫ് കോഴ്‌സ് ഏട്ടാ,,,, ഇങ്ങനെയുള്ള മോർണിംഗ് സിക്ക് നെസ്സ് കൂടുതലാവാണെങ്കിൽ കാണിക്കണം.... പക്ഷേ,,,,,

ഏട്ടത്തിയ്ക്ക് നോർമലാണ്... കൂടുതലാവാന്ന് പറഞ്ഞാ ഇങ്ങനെയല്ല,,, എണീറ്റ് നിൽക്കാൻ പോലും പറ്റാതെ തളർന്ന് പോകും, ഫുഡ് വയറ്റിൽ എത്താൻ നിൽക്കാതെ വോമിറ്റ് ചെയ്യും, നടക്കാൻ പറ്റാത്ത വിധം തല കറങ്ങും... ഏട്ടത്തിയ്ക്ക് ഇങ്ങനെയൊക്കെയാണോ...?? ദേ നോക്ക് ഏട്ടാ,,,, ഏട്ടത്തിയ്ക്ക് ഇപ്പോ ഒരു കുഴപ്പമില്ല... ട്രസ്റ്റ്‌ മീ...!!!! ശ്രീലത മേമിന്റെ അത്ര എസ്‌പീരിയൻസ് ഇല്ലെങ്കിലും ഞാനുമോരു കുട്ടി ഡോക്ടർല്ലേ ഒന്ന് വിശ്വസിക്ക്...!!! പിന്നെ ഇത് വരെ ഇങ്ങനെയുള്ള സിക്ക്നെസൊന്നും ഉണ്ടായില്ല ന്ന് വെച്ഛ് ഇനി ഉണ്ടാവില്ല എന്നൊന്നുംല്ല... പ്രെഗ്നൻസിയുടെ ഫൈനൽ സ്റ്റേജിൽ പോലും വോമിറ്റിങും തലകറക്കവും ക്ഷീണവും തോന്നുന്ന ഒരുപാട് പേരുണ്ട്‌... " ഞങ്ങൾ മുന്നിൽ മുട്ട് കുത്തിയിരുന്ന് ഞങ്ങളുടെ രണ്ടാളുടേയും കൈകൾ കൂട്ടിപ്പിടിച്ഛ് നിമ്മി പറഞ്ഞു... ഇനി,, ഏട്ടന് അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ നെസ്റ്റ് വീക്ക് സെക്കൻഡ് ട്രൈമസ്റ്റർ സ്റ്റാർട്ടിയല്ലേ,,, ചെക്കപ്പ് ഉണ്ടാവൂല്ലോ,,,,, അപ്പോ ശ്രീലത മേമിനോട് സൂചിപ്പിച്ചാ മതി...!!!!! അത്രയും കാക്കാൻ ക്ഷമയില്ലെങ്കിൽ വേദ ചേച്ചിനെ വിളിച്ച് ചോദിക്ക്...??

അല്ലാതെ ഏട്ടത്തിയെ ഈ രാത്രി ഹോസ്പിറ്റലിൽ കൊണ്ടോവാൻ ഞാൻ സമ്മതിക്കില്ല.... അധികം ട്രാവൽ ചെയ്യുന്നതൊന്നും നല്ലതല്ല.....!!!!" ശാസനയോടെ സിദ്ധുനോട് പറഞ്ഞ് നിമ്മിയെന്നെ നോക്കി... "ദേ എട്ടനൊന്ന് നോക്കിക്കേ,,,, ഏട്ടത്തിക്ക് ഒരു കുഴപ്പവുംല്ല.... She is perfectly alright now,,,,, അല്ലേ ഏട്ടത്തി....???" എന്റെ താടി പിടിച്ഛ് കുലുക്കി കുറുമ്പോടെ നിമ്മി ചോദിച്ചതും ഞാൻ അവളുടെ കവിളിൽ തലോടി പുഞ്ചിരിച്ഛ് സിദ്ധുനെ നോക്കി... "ആഹ് സിദ്ധു,,,, എനിക്ക് ഒരു കുഴപ്പവുംല്ല.... പ്രോമിസ്....!!! നിമ്മി പറഞ്ഞതിനെ അനുകൂലിച്ഛ് നിറഞ്ഞ ചിരിയോടെ അവനെ നോക്കി ഞാൻ കെഞ്ചി പറഞ്ഞു... "ആഹ്... ശെരി... ശെരി...." എന്നേയും നിമ്മിയേയും മാറിമാറി നോക്കി സിദ്ധു ഒന്നമർത്തി മൂളി പറഞ്ഞതും ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... ഹാവൂ,,, രക്ഷപ്പെട്ടു... "ആഹ്... അപ്പോ എല്ലാം പറഞ്ഞപ്പോലെ...ഗുഡ് നെറ്റ്.....!!!!"

ഞങ്ങളെ കാൽമുട്ടിൽ കയ്യമർത്തി പിടിച്ഛ് ഉയർന്ന് നിന്ന് നിമ്മി പറഞ്ഞു... "ഹാ,,ഞാൻ വന്ന കാര്യം മറന്നു..... ദാ,,, ഏട്ടത്തി പാൽ.... കുടിക്കാതിരിക്കാൻ വേഗം മുങ്ങി പോന്നതാല്ലേ...?? ആമിച്ചേ പറഞ്ഞു.." എന്നെ അടിമുടിയൊന്ന് നോക്കി നിമ്മി പറഞ്ഞത് കേട്ട് ഞാൻ ഒളികണ്ണാലെ സിദ്ധുനെ നോക്കി... എന്നെ കണ്ണുരുട്ടി നോക്കി കയ്യും കെട്ടി ഇരിക്കാ... നിഷ്കളങ്കമായി അവനെ നോക്കി അല്ലെന്ന് തലയാട്ടി.... വെറുതേ പറയാ...!! ചെറിയ കുരുക്കിൽ നിന്ന് വലിയ കുരുക്കിലേക്കാണല്ലോ നിമ്മീ നീയെന്നെ രക്ഷപ്പെടുത്തിയത്...!!!! നന്ദിയുണ്ട് സാറേ നന്ദിയുണ്ട്.... ഞാൻ നിമ്മിയെ കുറുക്കനെ നോക്കി മനസ്സിൽ ഉരുവിട്ടു.... അല്ലെങ്കിൽ നിങ്ങൾ തന്നെ പറ,, മുങ്ങിയതല്ലേ ന്ന് ചോദിക്കേണ്ട വല്ല അവിശ്യവുമുണ്ടോ ഈ കുരുപ്പിന്... "കണ്ണ് കുറുക്കി പേടിപ്പിക്കാത്തെ എന്റെ പുന്നാര ഏട്ടത്തിക്കുട്ടി ഇതങ്ങോട്ട് കുടിച്ചേ,,, എന്നിട്ട് വേഗം ഉറങ്ങിക്കോ....??" എന്റെ നോട്ടം കണ്ട് കളിയാക്കി പാൽ ഗ്ലാസ് എടുത്ത് എന്റെ അടുത്തേക്ക് നടന്ന് വരുന്ന നിമ്മിയെ ഞാൻ ഒന്നൂടെ രൂക്ഷമായി നോക്കി.... നിനക്കിനിയും മതിയായിട്ടില്ല അല്ലെടീ...

ആ ചാരത്തി ആമീന്റെ അനിയത്തിയല്ലേ ഇങ്ങനെയല്ലേ വരൂ...!! ഗുഡ് നെറ്റ് പറഞ്ഞാൽ അങ്ങ് പോണം അല്ലാതെ പാൽ, തൈര് ന്നൊക്കെ പറഞ്ഞ് വരരുത്... ദൈവമേ ഗ്ലാസ് കണ്ടിട്ട് തന്നെ എനിക്ക് വീണ്ടും തലകറങ്ങുന്നു...!!!! നിമ്മി പാൽ ഗ്ലാസ് എന്റെ അടുത്തേക്ക് അടിപ്പിച്ചതും ഞാൻ മൂക്കും വായും ഒരുപോലെ പൊത്തിപ്പിടിച്ഛ് നിഷേധർത്ഥത്തിൽ തലയാട്ടി... "എനിക്ക് വേണ്ട,,,, എനിക്ക് ഓക്കാനിക്കാൻ വരും... നിമ്മി മാറ്റിപ്പിടിക്ക് പ്ലീസ്... യാക്ക്....!!!!!!!" വെറുപ്പോടെ ഞാൻ പറഞ്ഞു.... "അയ്യോ,, അങ്ങനെ പറഞ്ഞാൽ പറ്റില്ല,,, " നിമ്മി ഗ്ലാസ് വീണ്ടും എന്നോട് അടുപ്പിച്ഛ് പറഞ്ഞതും ഞാൻ ഈർഷയോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു.... "വേണ്ട,,, സിദ്ധു പ്ലീസ്....ഒന്ന് പറ എനിക്ക് വേണ്ടാന്ന്..... സത്യയിട്ടും എനിക്ക് വേണ്ടതോണ്ടാ.... പാലിന്റെ ഈ ചൂര് മണം.. ഞാൻ കഷ്ടപ്പെട്ട് തിന്നതൊക്കെ ഇപ്പോ റിട്ടേർണ് അടിക്കും..." സൈഡിലേക്ക് ഒളിച്ഛ് ഞാൻ വേഗത്തിൽ പറഞ്ഞു... "ഏട്ടത്തി പാൽ കുടിക്കണം....

അമ്മ ഇതിൽ എന്തൊക്കെയോ ഇട്ടിട്ടുണ്ട്.... അതോണ്ട് കുടിച്ചേ പറ്റൂ....??" നിമ്മി വീണ്ടും നിർബന്ധിച്ചതും ഞാൻ വായും മൂക്കും പൊത്തി പിടിച്ഛ് തന്നെ സോഫയിൽ നിന്ന് എണീറ്റാൻ ഒരുങ്ങിയതും സിദ്ധു എന്നെ അവിടെ തന്നെ പിടിച്ഛ് ഇരുത്തി... "പ്ലീസ് സിദ്ധു,,, വേണ്ടാഞ്ഞിട്ടാ.... ആ സ്മെൽ എനിക്ക് തീരെ പറ്റില്ല...!!!" ദയനീയമായി അവനെ നോക്കി യാചിക്കുമ്പോലെ ഞാൻ പറഞ്ഞു.... "സ്മെൽ അടിച്ചാല്ലല്ലേ ഓക്കാനാവും വോമിറ്റിങ്ങുമൊക്കെ... സ്മെൽ അടിക്കാതിരുന്നാ കുടിക്കാല്ലോ...???" സിദ്ധു പറയുന്നത് കേട്ട് ഞാൻ അവനേയും നിമ്മിയേയും സംശയത്തോടെ മാറിമാറി നോക്കി...... "പറ,,,, സ്മെൽ അടിക്കാതിരുന്നാ പോരെ...???? സിദ്ധു വീണ്ടും ചിരിച്ചോണ്ട് ചോദിച്ചത് കേട്ട് സംശയത്തോടെ ഞാൻ തലയാട്ടി... ഇനി അടുത്തത് എന്താണാവോ..??" "മ്മ്മ്...ആഹ് മതി....!!!!" ഞാൻ പറഞ്ഞു തീർന്നതും സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് നിമ്മിയുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ് വാങ്ങി... "ആഹ്.... അതിനൊരു വഴി ഉണ്ട്.....!!!" പെരുവഴിയാണോ ഭഗവാനേ...??? ഞാൻ അന്തം വിട്ട് അവനെ നോക്കി മനസ്സിൽ പറഞ്ഞു...

സിദ്ധു എന്റെ തോളിൽ വെച്ഛ് കയ്യെടുത്ത് തലയ്ക്ക് മുകളിലൂടെ നെറ്റിയിലേക്ക് ഊർന്നിറങ്ങി തള്ള വിരലും ചൂണ്ട് വിരലും കൊണ്ട് മൂക്ക് പൊത്തി പിടിച്ചു.... ഞാൻ പകപ്പോടെ തലചരിച്ഛ് സിദ്ധുനെ നോക്കി... "ഇനി സ്മെൽ വരില്ല..... ഉടായിപ്പ് പരിപാടിയ്ക്ക് നിൽക്കാതെ നല്ല കുട്ടിയായിട്ട് പാല് കുടിച്ചേ.....???" പാൽ കുടിക്കണ്ടല്ലോ ന്ന് വിച്ചാരിച്ഛ് സന്തോഷിച്ചതായിരുന്നു..... ഞാൻ നിമ്മിയെ ദയനീയമായി നോക്കിയതും അവള് കൊച്ചു കുട്ടികളോട് പറയുന്ന പോലെ പാൽ കുടിക്കാൻ കണ്ണോണ്ട് കൊഞ്ചി.... സിദ്ധു നോക്കിയപ്പോ അവനും അങ്ങനെ കാണിച്ചു.... വേറെ നിവൃത്തിയില്ലാത്ത ആ പുട്ടും കുറ്റിപോലുള്ള ഗ്ലാസ്സിലേക്ക് ഞാൻ ദയനീയമായി നോക്കി.....കണ്ണടച്ഛ് പിടിച്ച് ഒറ്റ വലിക്ക് കുടിച്ചു തീർത്തു...... ബ്ലാ,,, എന്തോരു ചവർപ്പ്...!!! വല്യേട്ടൻ കൊണ്ട് വന്ന കുങ്കുമപ്പൂ പൊടിച്ഛ് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു... ഇത് ആറേഴ് മാസം കൂടി കുടിക്കാണല്ലോന്ന് ഓർക്കുമ്പഴാ...!!! ആഹ്,,, എന്റെ മോൻ വേണ്ടിയല്ലേ...!!!! ചിരിയോടെ ഞാൻ വയറിൽ കൈ ചേർത്തു.... എനിക്കൊരു ഉമ്മയും തന്ന് പാൽ ഗ്ലാസ്സും എടുത്ത് നിമ്മി റൂമീനിറങ്ങി...

നാശം പോണില്ലല്ലോ...??? ഞാൻ മുഷിച്ചിലോടെ മുഖം ചുളുക്കി വായിലെ ചവർപ്പ് കുടിച്ചിറക്കി സിദ്ധുനെ നോക്കി.... സിദ്ധു പുറക്കിൽ നിന്ന് ഒരു ചെറിയ ഡയറി മിൽക്ക് എനിക്ക് നേരെ നീട്ടിയതും എന്റെ കണ്ണുകൾ വിടർന്നു.... ഹോ,,,, എത്ര കാലായി ന്റെ കൃഷ്ണാ.... പണ്ട് സിദ്ധു ഇടയ്ക്കിടെ വാങ്ങിച്ചോണ്ട് വരുമായിരുന്നു.... പ്രെഗ്നൻസി കോണ്ഫോം ആയതിന് ശേഷം ടിവി പരസ്യത്തിൽ മാത്രേ കണ്ടിട്ടുള്ളൂ.... വായിൽ പൊടിഞ്ഞ വെള്ളം കൊതിയോടെ ഇറക്കി ആവേശത്തോടെ അവന്റെ കയ്യിൽ നിന്ന് പാക്ക് ഞാൻ തട്ടി പറിച്ഛ് വാങ്ങി.... "ഹായ്യയ്യ്യ്യ്‌...... സിദ്ധു........!!!!" തിരിച്ചും മറിച്ചും നോക്കി കൂക്കി വിളിച്ഛ് ഞാനവനെ ഇറുക്കെ കെട്ടിപ്പിടിച്ഛ് കവിളിൽ ഒരുമ്മ കൊടുത്തു... ചെറുതാണെങ്കിലും മറക്കാതെ വാങ്ങി കൊണ്ട് വന്നലേ... എന്റെ കോന്തൻ മുത്താണ്.... ആർത്തിയോടെ പാക്ക് പൊട്ടിച്ഛ് ഒരു ബൈറ്റ് ഞാൻ വായിലേക്ക് ഇട്ടു...

"പതിയെ തിന്ന് രാധൂ,,, അത് മുഴുവൻ നിനക്ക് തന്നാ,,,, എനിക്ക് പീസൊന്നും വേണ്ട...." എന്റെ ആക്രാന്തം കണ്ട് ചെകുത്താൻ കുരിശ് കണ്ടപ്പോലെ എന്നെ നോക്കി സിദ്ധു പറഞ്ഞതും ഞാനവനെ നോക്കി പല്ലിളിച്ഛ് കാട്ടി വീണ്ടും ഒരു കഷ്ണം വായിലേക്കിട്ടു... ഹോ,,, എത്ര നാളായി നല്ലോണം ഇത്തിരി മധുരം നാവിൽ തൊട്ടിട്ട്... "കുറച്ചൂടെ വലുത്ത് വാങ്ങായിരുന്നു..!!!! ഇത് വേഗം തീർന്നു..." അവസാന ബൈറ്റും വായിലേക്കിട്ട് സിൽവർ കവർ നക്കി കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് സിദ്ധു അടിമുടിയൊന്ന് നോക്കി.... "എന്താ...???" ശൃംഗാരഭാവത്തിൽ ഞാനവനെ നോക്കി ഞാൻ ചോദിച്ചത് കേട്ട് അവൻ തലയ്ക്ക് മുകളിൽ കൈ കൂപ്പി... "ഒന്നുല്ലന്റെ മോളേ.... പോയി കിടന്നോ... ഒരുപാട് അധ്വാനിച്ചതല്ലേ..?? ചെൽ..." സിദ്ധു പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ അവളിൽ അമർത്തി കടിയുമ്മ കൊടുത്തു.... "ആഹ്ഹ്ഹ്ഹ,,, രാധൂ.... എടീ യക്ഷിപ്പല്ലീ.... നോക്കിക്കോ,,, ആ പല്ല് ഞാനൊരു ദിവസം പറിച്ചെടുക്കും...!!! സിദ്ധു വേദനയോടെ കവിളുഴിഞ്ഞ് പറഞ്ഞു... അവന്റെ കൈ തണ്ടയിൽ കൂട്ടിപ്പിടിച്ഛ് ഒരു കടി കൂടി കൊടുത്തു സിദ്ധുന്റെ തോളിൽ ഞാൻ തല ചായ്ച്ചു കിടന്നു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story