🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 190

ennennum ente mathram

രചന: അനു

മുഖമുയർത്തി ആവേശത്തോടെ അതിലുപരി സംശയത്തോടെ ഞാൻ ചോദിച്ചത് കേട്ട് ഏട്ടനെന്നെ നോക്കി സൗമ്യമായി ചിരിച്ഛ് ടേബിളിന്റെ മുകളിലേക്ക് ആഞ്ഞിരുന്നു... "അത് സ്ത്രീകൾക്ക് മാത്രം പറ്റുന്ന കാര്യാ.... ദ്രോഹിച്ചവരെ പോലും സ്നേഹിക്കാനുള്ള കഴിവ്... അതവരുടെ ഗുണമാണോ ദൗർബല്യമാണോ എന്നെനിക്കറിയില്ല...??? പക്ഷേ ചില സ്ത്രീകൾ അങ്ങനെയാണ്... അവർക്ക് സ്നേഹിക്കാനേ അറിയൂ...!!!!" അതേ,,, അവൾക്ക് അതിനേ കഴിയൂ... കാരണം അത്ര പാവമാണ്... അനൂന്റെ ചിരിക്കുന്ന മുഖം മനസ്സിൽ നിറഞ്ഞതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു... പൊട്ടിക്കാളി പട്ടിപ്പെണ്ണേ,,,, ഞാൻ അത്രയ്ക്ക് എന്ത് പുണ്യമാഡീ ചെയ്തത്...?? "നീ വേദൂനെ നോക്ക്.... ഒരു ഭർത്താവെന്ന നിലയിൽ അവൾക്കെന്നെ ആവശ്യമുണ്ടായിരുന്ന, ഞാനടുത്ത് വേണം ന്ന് അവളാഗ്രഹിച്ച സമയതൊന്നും എനിക്കവളുടെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടില്ല... നിനക്കാറിയല്ലോ,, ഡെലിവറി ടൈമിൽ അവൾക്കുണ്ടായ കോംപ്ലിക്കേഷൻസ്... ആ ടൈമിൽ ഞാനടുത്ത് ഉണ്ടായിരുന്നെങ്കിൽ ന്ന് അവളെത്ര കൊതിച്ഛ് കാണും...

ചേർത്ത് പിടിച്ചൊന്ന് ആശ്വസിപ്പിക്കാൻ, ഒന്നുല്ല ന്ന് പറയാൻ, സ്നേഹത്തോടെ തലോടാൻ അങ്ങനെ ഒന്നിനും അവൾക്കെന്നെ കിട്ടിയില്ല, എനിക്കതിനൊന്നും കഴിഞ്ഞില്ല.... എന്നിട്ടും അവൾക്കെന്നോട് പരാതിയില്ല, പരിഭവമില്ല... ഏട്ടത്തിയുടെ ഓർമയിൽ ആ കണ്ണുകൾ സ്നേഹത്താൽ നിറഞ്ഞൊഴുകി... ഏട്ടൻ പറഞ്ഞത് സത്യമാണ്... ഏട്ടത്തി എന്നും ഒറ്റയ്ക്കായിരുന്നു.... മൂത്ത മകന്റെ, ഒരേട്ടന്റെ കടമയിൽ ഒരു ഭർത്താവിന്റെ സ്ഥാനം ഏട്ടന് പലപ്പോഴും മറക്കേണ്ടി വന്നു... നാട്ടിലും വിദേശത്തുമായി പടർന്ന് പന്തിലിക്കാൻ DG GROUP ന് ആവശ്യമായ ഏട്ടന്റെ കഴിവിനും അധ്വാനത്തിനും സമയത്തിനും പുറമേ, ഏട്ടത്തിയുടെ ഒറ്റപ്പെട്ട ജീവിതവും കനിയുടെ ബാല്യവും അവരുടെ ചെറിയ വലിയ സന്തോഷങ്ങൾ കൂടി മനപ്പൂർവ്വം ഏട്ടൻ ഹോമിച്ചു... "പക്ഷേ,, എനിക്കൊരാവിശ്യം വരുമ്പോ,, അടുത്ത് വേണം ന്ന് ഞാൻ ആഗ്രഹിച്ചപ്പഴൊക്കെ ഒരു കരുത്ത് പോലെ അവളെന്റെ കൂടെ ഉണ്ടായിരുന്നു... അച്ഛന്റെ അപ്രതീക്ഷിത മരണത്തിൽ ഉലഞ്ഞ് പോയ ബിസിനസിനെ ഏറ്റെടുത്തു നടത്താൻ എനിക്ക് കോണ്ഫിഡൻസ് തന്നത് അവളാ...

നമ്മൾ അഞ്ച് മകൾക്കും അവകാശപ്പെട്ടതാ DG GROUP... എന്റെ പിടിപ്പുക്കേട് കാരണം അത് തകർന്ന് പോകുമോന്ന് ആദ്യകാലങ്ങളിൽ ഞാൻ ഭയന്നിരുന്നു... ആ ഭയം പോലും എന്നിൽ നിന്ന് എടുത്ത് കളഞ്ഞത് അവളാ എന്റെ വേദൂ....!!!!" ഏട്ടന്റെ ആ വിളിയിൽ പോലും ഏട്ടത്തിയോടുള്ള സ്നേഹം, ആദരവ്, ബഹുമാനം കരകവിഞ്ഞ് ഒഴുകി.... അത്രയേറെ അവർ പരസ്പരം മനസ്സിലാക്കിട്ടുണ്ട്... സ്നേഹത്തോടെ ഞാൻ ഏട്ടനെ നോക്കി.. "നീ പറഞ്ഞപ്പോലുള്ള ഫീലിംഗ്‌സ് എനിക്കും ഉണ്ടായിരുന്നു... എന്നെ മാത്രം വിശ്വസിച്ഛ് നമ്മുടെ വീട്ടിൽ വന്ന പെണ്ണ്... അവൾക്ക് ആദ്യ ദിവസങ്ങളിൽ എന്നെ മാത്രമല്ലേ അറിയൂ..?? നമ്മുടെ അമ്മ ഒരു പാവായത് കൊണ്ട് രക്ഷപ്പെട്ടു ഇല്ലായിരുന്നെങ്കിൽ... " ഒരു കുസൃതി ചിരിയോടെ ഏട്ടൻ പറഞ്ഞു നിർത്തിയതും ഞാൻ ചെറുതായൊന്ന് കുലുങ്ങി ചിരിച്ചു... ആഹ് കാര്യത്തിൽ ഞങ്ങൾ ലക്കിയാ, അമ്മായിയമ്മ പോര് എന്താന്ന് പോലും അമ്മയ്ക്ക് അറിയില്ല... അമ്മയ്ക്ക് ആമിയേയും നിമ്മിയേയും പോലെ തന്നെയാണ് ഏട്ടത്തിയും, ചിലപ്പോ അവരേക്കാൾ കൂടുതൽ ഇഷ്ടം ഏട്ടത്തിയെയാണെന്ന് തോന്നും...

ഏട്ടൻ വിളിക്കുന്ന പോലെ വേദൂ ന്ന് നീട്ടിയേ വിളിക്കുക പോലുള്ളൂ.... "പിന്നെ വേദു അധികവും എന്റെ കൂടെ അബ്രോഡ് തന്നെ ആയിരുന്നല്ലോ... പക്ഷേ അവിടേയും ആ പാവം ഒറ്റയ്ക്കായിരുന്നു... രാവിലെ ഞാൻ പോയി രാത്രി വരുന്ന വരേ ആ വലിയ ഫ്ലാറ്റിൽ ഒറ്റയ്ക്ക്... പ്രെഗ്നന്റ് ആയി അവള് നാട്ടിലേക്ക് പോന്നപ്പോ, എനിക്കും തോന്നിയിരുന്നു നീ നേരത്തെ പറഞ്ഞ സഫോക്കേഷൻ...!!!! പക്ഷേ,,, നിന്നെപ്പോലെ ഓടിപ്പിടിച്ഛ് വരാനുള്ള ഒരു സാഹചര്യം എനിക്കന്ന് ഉണ്ടായിരുന്നില്ല, ഇപ്പഴുംല്ലാ..." പഴയ ഓർമക്കളെ തഴുകി തലോടി നറു ചിരിയോടെ ഏട്ടൻ പറഞ്ഞു നിർത്തിയതും ഞാനേട്ടനെ നോക്കി ചിരിച്ചു.... "അനൂനെ കാണാതിരിക്കുമ്പോ, കേൾക്കാതിരിക്കുമ്പോ, വെറും വീർപ്പുമുട്ടൽ മാത്രമല്ല ഏട്ടാ.... ഈ വലിയ ലോകത്ത് ഞാൻ മാത്രമായ പോലെ തോന്നും.... അന്ന് അച്ഛൻ മരിച്ചപ്പോ, ആമി പോയപ്പോ തോന്നിയ അതേ ഫീൽ.... ആ ഒരു ശൂന്യത, ഒറ്റപ്പെടൽ, പേടി, എല്ലാം കൂടി വല്ലാത്തൊരു ഡിപ്രഷൻ മൂഡിലേക്ക് പോകുന്ന പോലെ....

അതാ ഞാനന്ന് ഏട്ടനെപോലും കൂട്ടാതെ നാട്ടിലേക്ക് ഓടി പോന്നത്...." ഒരു നറു ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് ഏട്ടൻ ഞെട്ടലോടെ എന്നെ നോക്കി... ആ കണ്ണിൽ നേരിയ നനവ് പടർന്നിരുന്നു... അച്ഛന്റെ മരണവും ആമിയുടെ ഒളിച്ചോട്ടവും എന്നിൽ ഇത്രത്തോളം ബാധിച്ചിരുന്നെന്ന് ആർക്കുമറിയില്ല... ഈ കാലം വരേ ഞാൻ ആരോടും പറഞ്ഞിട്ടില്ല... എന്റെ മനസ്സാക്ഷി സൂക്ഷിപ്പ്ക്കാരനായ നന്തന് പോലും അറിയില്ല, ഞാനവനോട് ഒരിക്കലും പറഞ്ഞിട്ടില്ല.. അവനെന്നെ ആ സിറ്റുവേഷനിൽ കാണാൻ ഇടയായിട്ടില്ല,,,, കാരണം ആ ടൈമിൽ നന്തൻ അബ്രോഡിൽ MD ചെയ്യായിരുന്നു.... "പക്ഷേ,,, എനിക്കെന്തോ പേടി തോന്നുന്നേട്ടാ,,,, ദൈവം എനിക്ക് വേണ്ടി വലിയതെന്തോ കൂടി കാത്ത് വെച്ചിരിക്കുന്ന പോലെ... ഒരുപാട് ഒരുപാട് സാന്തോഷിക്കുന്നുണ്ട് ഞാനിപ്പോ,,, അനു, ഞങ്ങളെ കുഞ്ഞ്... എല്ലാം വെച്ഛ് നീട്ടി ദൈവമെന്നെ പരീക്ഷിക്കുന്ന പോലെ...??" വേദനയിൽ കുതിർന്ന പേടിയോടെ ഏട്ടനോടിത് പറയുമ്പോ എന്തിനോ അനൂന്റെ ചിരിക്കുന്ന മുഖം മിഴിവോടെ ഹൃദയത്തിൽ നിറഞ്ഞു... കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു... "ഏയ്‌,,,, സിദ്ധു.... എന്താടാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...??? ബീ പോസിറ്റീവ് ടാ...!!!" വെപ്രാളത്തോടെ എന്റെ അടുത്തേക്ക് ഓടി വന്ന് തോളിൽ കൈ വെച്ഛ് തൊട്ടടുത്ത ചെയറിൽ ഇരുന്ന് കൊണ്ട് ഏട്ടൻ പറഞ്ഞു..

പെയ്യുന്ന കണ്ണുകൾ അമർത്തി തുടയ്ച്ചു... "എനിക്കറിയില്ല ഏട്ടാ,,, ഞാനെന്താ ഇങ്ങനെയൊക്കെ.... അനു പ്രെഗ്നന്റ് ആയത് തൊട്ട് എനിക്കറിയില്ല... എതോ അകാരണമായ ഒരു പേടിയെന്നെ വല്ലാതെ വലിഞ്ഞ് മുറുക്കുന്നുണ്ട്... ഞാൻ ചെയ്ത തെറ്റുകൾക്ക് ദൈവം അവളെ...!!!" "സിദ്ധു നീയെന്തൊക്കെയാടാ ഈ പറയുന്നത്...???" ഞെട്ടലോടെ ഏട്ടൻ ഇടയ്ക്ക് കയറി ചോദിച്ചതും ശരീരം മുഴുവൻ വലിഞ്ഞ് മുറുക്കുന്ന വേദനയോടെ ഞാൻ ഏട്ടനെ ദയനീയമായി നോക്കി.... "ഇനിയൊരു നഷ്ടം കൂടി ഞാൻ താങ്ങില്ലേട്ടാ... മറ്റെന്തും ചിലപ്പോ,,, പക്ഷേ,,,, അവളെ... എന്റെ അനൂനെ.... പറ്റില്ലേട്ടാ,,, സഹിക്കാൻ പറ്റില്ല...!!!" ചങ്കിൽ ആഴത്തിൽ കുത്തി ഇറങ്ങുന്ന വേദന കടിച്ഛ് പിടിച്ഛ് എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ഛ് തീരും മുന്നേ ഏട്ടനെന്നെ അടക്കി പിടിച്ചിരുന്നു.... "അയ്യേ,, ഇത്രേള്ളൂ നീ... ഛേ... ഛേ... ദേ നോക്ക്,,, നീ വെറുതെ ടെൻഷനാവാ... ലൈഫിലെ മോസ്റ്റ് പ്രഷ്യസ് മൊമെന്റസിൽ ഒന്നിലൂടെയാ നീ ഇപ്പോ കടന്ന് പോകുന്നത്... വെറുതെ ഓരോന്ന് ആലോചിച്ഛ് പേടിക്കാതെ എൻജോയ് ചെയ്യടാ...!!!!

നീ വിചാരിക്കുന്ന പോലെയൊന്നും ഉണ്ടാവില്ല... അത്രയ്ക്ക് ക്രൂരനാവില്ലടാ ദൈവം... ഒന്നുല്ലെങ്കിലും ചെയ്ത് പോയ തെറ്റുകളുടെ വേദനയിലും കുറ്റബോധത്തിലും ഓരോ നിമിഷവും നീ നീറുന്നില്ലേ മോനേ... നീയും അനുവും നിങ്ങളെ തലത്തെറിച്ഛ് കുറേ പിള്ളേരുമൊക്കെയായി ഒരുപാട് കാലം സന്തോഷായിട്ട് ജീവിക്കും... നീ ഈ ടെൻഷനും പേടിയുമൊക്കെ മാറ്റി വെച്ഛ് ഒന്ന് ഉഷറായേ...!!!" എന്നെ കെട്ടിപ്പിടിച്ഛ് പുറത്ത് തട്ടി തലോടി കൊണ്ട് ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു... കണ്ണൊക്കെ തുടയ്ച്ഛ് നേരെയിരുന്നു ഞാൻ ഏട്ടനെ നോക്കി... "അച്ഛനല്ലേ പോയിള്ളൂ,,, നിനക്ക് അച്ഛനായും എട്ടാനായും ഞാനില്ലേടാ..?? നമ്മുടെ അമ്മയില്ലേ, അച്ഛമ്മയില്ലേ,,, പിന്നെ നിന്റെ അനുവില്ലേ, നിന്റെ കുഞ്ഞിലേ, അങ്ങനെ അങ്ങനെ നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരില്ലേ...??? പിന്നെ അങ്ങനെയാടാ നീ ഈ ലോകത്ത് ഒറ്റയ്ക്കാവുന്നത്...??" എന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ഛ് നിറഞ്ഞ ചിരിയോടെ ഏട്ടൻ ചോദിച്ചത് കേട്ട് ഞാൻ കണ്ണീരോടെ ചിരിച്ചു...

"രണ്ടാഴ്ച്ഛ അനൂന്റെ വീട്ടിൽ പോയി അടിച്ഛ് പൊളിച്ചിട്ട് വാ,,, ഇവിടുത്തെ കാര്യം ഞാനും ജയനും നോക്കിക്കോളാ...!!!" ഏട്ടൻ പറഞ്ഞത് കേട്ട് ഞാനേട്ടനെ മുറുക്കി കെട്ടിപ്പിടിച്ചു... "മ്മ്മ്... മതി മതി കെട്ടിപ്പിടിച്ചത്... പോയ് മേത്തയ്ക്ക് മെയിൽ ചെയ്യ്..." എന്നെ അടർത്തി മാറ്റി മുഖം തരാതെ ഏട്ടങ്ങനെ പറയുമ്പോ എനിക്കറിയാം ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്... കണ്ണൊക്കെ തുടച്ഛ് ഡീസന്റായി ഏട്ടന്റെ കാബിനിൽ നിന്ന് പുറത്തേക്കിറങ്ങാൻ ഗ്ലാസ് ഡോർ തുറക്കുമ്പഴാണ് ഏട്ടൻ പുറക്കീന്ന് വിളിച്ചത്.... "അല്ലടാ,,,, രണ്ടാളും അങ്ങനെയാ പോണത്,,, ഫ്‌ളൈറ്റ് എടുക്കല്ലേ...????" ഞാൻ വേഗം വെട്ടിത്തിരിഞ്ഞ് ഏട്ടനെ നോക്കി ചിരിച്ചു... "ആഹ് ഏട്ടാ,,, ബൈ റോഡിനേക്കാൾ സേഫ് അതല്ലേ...???" സംശയത്തോടെ ഞാൻ ചോദിച്ചു... "ആഹ്.. അതെ...!!!" തിരിച്ഛ് പറഞ്ഞ് ഏട്ടൻ ലാപ്പിലേക്ക് നോക്കിയതും ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... എന്റെ ക്യാബിനിലേക്ക് നടക്കുമ്പോ മനസ്സ് ശാന്തമായിരുന്നു... കുറേ എന്തൊക്കെയോ മനസ്സിൽ നിന്ന് ഒഴിഞ്ഞ് പോയതിന്റെ ആശ്വാസം.... കോറിഡോറിലൂടെ നടക്കുമ്പോ എനിക്ക് നേരെ ഓഫീസ് സ്റ്റാഫ്സ് പറയുന്ന ക്യാഷ്യൽ വിഷസിന് ചിരിച്ഛ് തല കുലുക്കി ദീര്ഘമായൊരു ശ്വാസത്തോടെ ഞാനെന്റെ ക്യാബിനിലേക്ക് കയറി...

തിരിച്ഛ് പറഞ്ഞ് ഏട്ടൻ ലാപ്പിലേക്ക് നോക്കിയതും ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... എന്റെ ക്യാബിനിലേക്ക് നടക്കുമ്പോ മനസ്സ് ശാന്തമായിരുന്നു... കുറേ എന്തൊക്കെയോ മനസ്സിൽ നിന്ന് ഒഴിഞ്ഞ് പോയതിന്റെ ആശ്വാസം... കോറിഡോറിലൂടെ നടക്കുമ്പോ എനിക്ക് നേരെ ഓഫീസ് സ്റ്റാഫ് പറയുന്ന ഗുഡ് അഫ്റ്റർ നൂണ് വിഷിന് ചിരിച്ഛ് തല കുലുക്കി ദീർഘമായൊരു ശ്വാസത്തോടെ ഞാനെന്റെ ക്യാബിനിലേക്ക് കയറി... ~~~~~~~~~~~~ "സിദ്ധു എങ്ങോട്ടാ ഈ ട്രോളി ബാഗൊക്കെ പാക്ക് ചെയ്യുന്നത്...???" പതിവ് പോലെ ഫുഡുമായുള്ള മല്ലയുദ്ധം കഴിഞ്ഞ് റൂമിലേക്ക് കയറവേ വാർഡ്രോബിൽ നിന്ന് ബെഡിൽ തുറന്ന് വെച്ചിരിക്കുന്ന ബാഗിലേക്ക് ഡ്രെസ്സസ് അടുക്കി വെക്കുന്ന സിദ്ധുനെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു... ബിസിനസ് ട്രിപ്പുള്ളതായി സിദ്ധുവോ ഏട്ടനോ വീട്ടിൽ പറഞ്ഞ് കേട്ടിട്ടില്ല,, പിന്നെ ഇതിപ്പോ എങ്ങോട്ടാണാവോ പാക്ക് ചെയ്യുന്നത്....??? എന്നെയൊന്ന് നോക്കി ചിരിച്ഛ് വീണ്ടും വാർഡ്രോബിൽ നിന്ന് ഡ്രെസ്സെടുക്കുന്ന സിദ്ധുന്റെ അടുത്തേക്ക് നടക്കുന്നതിനൊപ്പം ഞാൻ മനസ്സിൽ ചോദിച്ചു....

"ആഹാ,,, കൊള്ളാല്ലോ...!!!! നീയല്ലേ പറഞ്ഞത് നാട്ടിൽ പോണം, വീട്ടിൽ നിൽക്കണം, കൃഷ്ണന്റെ അമ്പലത്തിൽ തൊഴണം, സർപ്പക്കാവിൽ വിളക്ക് വെയ്ക്കണം, പിന്നെ...... അമ്മ ഉണ്ടാക്കുന്ന ചക്കപ്പുഴുക്ക് കഴിക്കണം ന്നൊക്കെ....!!!" ആ അവസാനം സിദ്ധു പറഞ്ഞ ചക്കപ്പുഴുക്കിൽ ഉയർന്ന നിന്ന് കളിയാക്കൽ ശ്രദ്ധിച്ഛ് ഞാനവനെ കുറുക്കനെയൊന്ന് നോക്കി... കോന്തൻ...!!! കഴിഞ്ഞ ദിവസം ചെക്കപ്പ് കഴിഞ്ഞ് വരുമ്പോ അറിയാതെ വായീന്ന് വീണ് പോയതാ ഈ ചക്ക പുഴുക്ക്... അത് അന്ന് അതുപോലെ ഇവിടെ വന്ന് എല്ലാരോടും പറഞ്ഞ് മനുഷ്യനെ നാണം കെടുത്തിയിരുന്നു ജന്തു...!!! വാർഡ്രോബിൽ നിന്ന് ഡ്രസെടുത്ത് തിരിയുന്ന സിദ്ധുന്റെ മുന്നിലേക്ക് അല്പം ദേഷ്യത്തോടെ ഇടത്തേ കൈ ഊരയ്ക്ക് കുത്തി ഞാൻ നിന്നു.... "അതേ,,,, എന്തിനും ഏതിനും ചക്കപ്പുഴുക്ക് ഇങ്ങനെ എടുത്ത് പറയണ്ട... എന്റെ വായീന്ന് എന്തെങ്കിലും വീഴാൻ കാത്ത് നിൽക്കാ,,,, പിടിച്ഛ് തൂങ്ങാൻ...!!! ഇനി ചക്കപ്പുഴുക്ക് ന്ന് എങ്ങാനും പറഞ്ഞാൽ നിങ്ങളെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പറഞ്ഞേക്കാ...."

രൂക്ഷമായി അവനെ നോക്കി വലത്തേ കൈ വിരൽ അവന്റെ കണ്ണിലേക്ക് ചൂണ്ടി കുത്തുന്ന പോലെ കാണിച്ഛ് ഞാൻ കടുപ്പത്തിൽ പറഞ്ഞു... അതിന്റെ പ്രതികരണമെന്നോണം മുഖമൊന്ന് പിറക്കോട്ട് വലിച്ഛ് ചിരിയടക്കി സിദ്ധു എന്നെ മറികടന്ന് ബെഡിലേക്ക് നടന്നു.. "നീയല്ലേ അനൂ,,,,,, എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്...???" കുനിഞ്ഞ് ഡ്രസ് ബാഗിലേക്ക് വെക്കുന്നതിനൊപ്പം ചിരിയോടെ സിദ്ധു പറഞ്ഞു.... ഞൊടിയിടയിൽ അവന്റെ പുറക്കെ നടന്ന് ചെന്ന് വാശിയോടെ സിദ്ധുന്റെ ഷോള്ഡറിൽ പിടിച്ഛ് തിരിച്ഛ് എനിക്ക് അഭിമുഖമായി നിർത്തിച്ചു.. പെട്ടുന്നുള്ള എന്റെ ശക്തമായ തിരിച്ചലിൽ സിദ്ധുവൊന്ന് ആടിയുലഞ്ഞ് നേരെ നിന്ന് ഞെട്ടലോടെ എന്നെ നോക്കി.... "ഊവ്,,, ഞാൻ പറഞ്ഞത് തന്നാ.... പക്ഷേ അതിങ്ങനെ നാട് നീളെ കൊട്ടിഘോഷിക്കാൻ ഞാൻ പറഞ്ഞോ,,, ഇല്ലല്ലോ....??" കണ്ണ് കുറുക്കി ദേഷ്യത്തോടെ അവനെ നോക്കി ഞാൻ ചോദിച്ചു.... ഒന്നും മിണ്ടാതെ നിറഞ്ഞ ചിരിയോടെ സിദ്ധുവെന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ പുച്ഛത്തോടെ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു....

"അല്ലാ,,, എന്നാ നമ്മൾ പോണേ...???" തിരിച്ഛ് അവനെ മുഖത്തേക്ക് തന്നെ നോക്കി ഒറ്റപുരികം പൊക്കി ഞാൻ ചോദിച്ചു.. "നമ്മൾ..??? നമ്മൾ നാളെ...!!!" തിരിച്ഛ് വാർഡ്രോബിന്റെ അടുത്തേക്ക് നടന്നോണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി.... "നാളെയോ...????" ആശ്ചര്യവും സംശയവും ഒരുപോലെ നിറഞ്ഞ എന്റെ ചോദ്യം കേട്ട് തല ചരിച്ഛ് കണ്ണാടിയിലൂടെ സിദ്ധുവെന്നെ നോക്കി ചിരിച്ചു... പിന്നെ ഡ്രെസ്സെടുത്ത് തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് തന്നെ ബെഡിനടുത്തേക്ക് നടന്നു.... "ആഹ്,,, നാളെ.... എന്തേയ് നാളെ പോണ്ടേ...???" നറു ചിരിയോടെ എന്നെ നോക്കി സംശയത്തോടെ സിദ്ധു ചോദിച്ചു.... "നിനക്കല്ലേ,,,, അമ്മനെ കാണാനും, കൃഷ്ണന്റെ അമ്പലത്തിൽ തൊഴാനും, സർപ്പക്കാവിൽ വിളക്ക് വെക്കാനും, ചക്ക..... " ബെഡിലേക്ക് കുനിഞ്ഞ് ഡ്രസ് ബാഗിലേക്ക് വെക്കുന്നതിന്റെ കൂടെ ഈണത്തിൽ ഓരോന്നും എണ്ണി എണ്ണി സിദ്ധു പറഞ്ഞ് തുടങ്ങിയതും ഞാൻ കൈകെട്ടി തലയാട്ടി നിന്നു... ചക്ക പുഴുക്ക് ഇപ്പോ വരും...!!! പക്ഷേ, എന്റെ പ്രതീക്ഷ തെറ്റിച്ഛ് ചക്കയെത്തിയപ്പോ തന്നെ സിദ്ധു പെട്ടെന്ന് നിന്നു... നിക്കണോല്ലോ,,,,,

നിൽക്കൂല്ലോ..!!! കൈകെട്ടി തല ചരിച്ഛ് അവനെ തന്നെ നോക്കി നിൽക്കുന്ന എന്നെ പയ്യെ തലചരിച്ഛ് നോക്കി സിദ്ധു ചിരിച്ചതും ഞാനും അവനെ നോക്കി ഇളിച്ഛ് കാട്ടി.... അപ്പോ കോന്തന് പേടിണ്ട്.... ഞാൻ മനസ്സിൽ ഊറി ചിരിച്ചു.... "അപ്പോ അങ്ങനെയാ ഫാവി കാര്യങ്ങൾ.... മിസ്റ്റർ കോന്തൻ കണാരൻ എന്നെ അവിടെയാക്കി നാളെത്തന്നെ പോരോ..??? അതോ,,, രണ്ട് ദിവസം നിന്നിട്ട് പോരോ..??" വീണ്ടും വാർഡ്രോബിന്റെ അടുത്തേക്ക് നടക്കുന്ന സിദ്ധുനെ നോക്കി ബെഡിൽ ഇരുകയ്യും കുത്തി മുന്നോട്ടാഞ്ഞിരുന്ന് ഞാൻ ചോദിച്ചു... സിദ്ധു തല ചരിച്ഛ് മിററിലൂടെ എന്നെ നോക്കി.... "രണ്ടും അല്ലാ....!!!! ഞാൻ നിന്റെ കൂടെയേ തിരിച്ഛ് വരൂ...!!!!" സിദ്ധു പറഞ്ഞത് കേട്ട് ഞാനൊന്ന് അമർത്തി മൂളി തലയാട്ടി... നടന്നത് തന്നെ....!!!! "മ്മ്മ്....!!!!!! ദേ,,, സിദ്ധു... ഞാനാദ്യേ ഒരു കാര്യങ്ങ് പറഞ്ഞേക്കാ,,, എനിക്ക് ഒന്ന് രണ്ടാഴ്ച്ച വീട്ടിൽ നിൽക്കണം... ഇനി അടുത്ത കാലത്തൊന്നും എനിക്ക് പോകാനോ നിൽക്കാനോ പറ്റിന്ന് വരില്ല.... " ഡ്രെസ്സുമെടുത്ത് ബെഡിന്റെ അടുത്തേക്ക് നടന്ന് വരുന്ന സിദ്ധുനെ നോക്കി ഞാൻ കാര്യമായി പറഞ്ഞു...

"ഇവിടെയെത്തി രണ്ട് ദിവസം കഴിഞ്ഞ്,,,,, അർജന്റ് കോൾ വന്നു, ഇമ്പോർട്ടണ്ട് മീറ്റിങ് ഉണ്ട്, കോണ്ഫറൻസ്ണ്ട്, മെയിൽ ബ്ലോക്കായി, അപ്പടി ഇപ്പടിന്നൊക്കെ പറഞ്ഞാൽ,,,,,,,, തന്നത്താൻ ഇങ്ങോട്ട് പോരാന്ന് അല്ലാതെ എന്നെ വിളിക്കണ്ട.... ഞാൻ വരൂല്ല....!!! " എവിടേലും പോയാ കോന്തന്റെ സ്ഥിരം ഏർപ്പാടാ മീറ്റിങ്, കോണ്ഫറൻസ്, കോൾ എന്നൊക്കെ പറഞ്ഞ് എടുപ്പിടീന്ന് തിരിച്ചു പോരുന്നത്... ഞാൻ പറഞ്ഞ് തീർന്നതും അവസാന ഡ്രസും ബാഗിലേക്ക് വെച്ഛ് ബാഗ് പൂട്ടി എന്നെ നോക്കി ചിരിച്ചോണ്ട് സിദ്ധു വീണ്ടും വാർഡ്രോബിന്റെ അടുത്തേക്ക് നടന്നു..... ഇന്നെന്ത് പറ്റി, മിണ്ടാട്ടം മുട്ടിപ്പോയോ....??? എന്ത് പറഞ്ഞാലും ഒരു ചിരി മാത്രം...!!!! വാർഡ്രോബിന്റെ അടുത്തേക്ക് നടന്ന് പോവുന്ന സിദ്ധുനെ നോക്കി നെറ്റി ഞുളിച്ഛ് ഞാൻ മനസ്സിൽ പറഞ്ഞു... ഷെൽഫിൽ നിന്ന് ഏതോ ഫയലെടുത്ത് മറിക്കുന്ന സിദ്ധുന്റെ അടുത്തേക്ക് ഞാൻ നടന്ന് ചെന്ന് നിന്നു.... "നാളെ നമ്മള് ഇപ്പഴാ പോണേ...???" ആകാംഷയോടെ ഞാൻ ചോദിച്ചത് കേട്ട് എന്നെയൊന്ന് നോക്കി ഫയൽ അടച്ഛ് ഷെൽഫിലേക്ക് തന്നെ വെച്ഛ് സിദ്ധു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത്‌ പിടിച്ചു... "നമ്മൾ...??? നമ്മൾ നാളെയൊരു,,, ഒരു മണിയൊക്കെയാവുമ്പോ ഇവിടുന്ന് ഇറങ്ങും...!!!"

എന്റെ മുഖത്തേക്ക് നോക്കി ഒരു ഏകദേശം സമയം ഊഹിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി.... "അല്ല സിദ്ധു,,, ഒരുമണീന്ന് പറയുമ്പോ നമ്മൾ വീട്ടിലെത്തുമ്പോ രാത്രിയാവില്ലേ...???" ഒരു മണിയ്ക്ക് ഇവിടുന്ന് ഇറങ്ങിയാൽ ഒന്നാമത് ഞാൻ പ്രെഗ്നൻണ്ട് ആയതോണ്ട് സ്ലോ ആയിട്ടേ ഡ്രൈവ് ചെയ്യാൻ പറ്റൂ... രണ്ടാമത് എനിക്ക് ആയാസത്തിന് ഇടയ്ക്ക് നിർത്തി നിർത്തിയാവും പോവാ, അപ്പോ അവിടേയും ടൈം പോവും... പോരാത്തതിന് വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്ക് എല്ലാം കൂടി രാത്രിയായില്ലെങ്കിലേ അത്ഭുതള്ളൂ.. പക്ഷേ ഞാൻ ചോദിച്ചത് കേട്ട് സിദ്ധുന്റെ മുഖത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കണ്ടില്ല... ചിരിയോടെ അവനെന്നെ കൂട്ടിപ്പിടിച്ഛ് കബോഡിന്റെ അടുത്തേക്ക് നടത്തിച്ചു... "ഏയ്‌,,,,, ആര് പറഞ്ഞു രാത്രിയാവും ന്ന്.....??? നമ്മളൊരു അഞ്ച്, ആറ് മണിയാവുമ്പോത്തേക്കും വീട്ടിലെത്തും.." സിദ്ധു പറഞ്ഞത് കേട്ട് എന്റെ മുഖം ഞുളിഞ്ഞു.... ഇവിടുന്ന് അഞ്ചാറ് മണിക്കൂർ ഡ്രൈവുണ്ട് വീട്ടിലേക്ക്... സിദ്ധു പറഞ്ഞത് വെച്ഛ് ഒരുമണിയ്ക്ക് പുറപ്പെട്ടാൽ അഞ്ച്, ആറ് മണിയാവുമ്പോ വീട്ടിൽ എത്തും പക്ഷേ..??? "

അല്ലാ സിദ്ധു,,,, നമ്മള് പയ്യെയല്ലേ പോവാ, മാത്രവുമല്ല വൈകുന്നേരത്തെ ട്രാഫിക്ക് ബ്ലോക്കും എല്ലാം കൂടി അഞ്ചാറ് മണിയ്ക്ക് നമ്മൾ വീട്ടിലെത്തോ..???" അവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി ഞാൻ ചോദിച്ചു... നിറഞ്ഞ ചിരിയോടെ സിദ്ധു എന്നെ കബോഡിനോട് ചേർന്നുള്ള മിററിലേക്ക് തിരിച്ഛ് നിർത്തി പുറക്കിലൂടെ കെട്ടിപ്പിടിച്ഛ് താടിയെന്റെ ഷോള്ഡറിലേക്ക് ഇറക്കി വെച്ഛ് കണ്ണടയ്ച്ഛ് നിന്നു... "അതിന് നമ്മൾ കാറിലല്ലോ രാധൂ പോണത്...???" കണ്ണാടിയിലൂടെ എന്നെ നോക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് സിദ്ധുനെ തല ചരിച്ഛ് നോക്കി.... ഇപ്പോഴും കണ്ണടയ്ച്ഛ് നിൽപ്പാ.... "കാറില്ലല്ലേ...??? പിന്നെ..... പിന്നെങ്ങനെയാ സിദ്ധു,,, ട്രെയിനാണോ പോണേ...???" സംശയത്തോടെ ഞാൻ ചോദിച്ചു... സിദ്ധു എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ..?? ട്രെയിന് അങ്ങനെയാ പോവാ,, ട്രെയിൻ ഒരുപാട് കുലുങ്ങൂലേ...?? ഞാൻ ടെൻഷനോടെ തല കുനിച്ഛ് താഴേയ്ക്ക് നോക്കി വലം കൈയ്യാൽ അല്പം പൊങ്ങിയ വയറിനെ പയ്യെ തഴുകി... "ട്രയിനിൽ അങ്ങനാ രാധൂ ഞാൻ നിന്നേയും കൊണ്ട് പോവാ...????"

ഇരു കയ്യോണ്ടും എന്റെ വയറിനെ കരുതലോടെ പൊതിഞ്ഞ് പിടിച്ചു.... "നമ്മള് നാളെ ഫ്‌ളൈറ്റിലാ പോകുന്നത്...!!!!" സിദ്ധു പറഞ്ഞത് കേട്ട് ഞെട്ടലോടെ ഞാൻ മുഖമുയർത്തി കണ്ണാടിയിലേക്ക് നോക്കി.... "ഫ്ളൈറ്റിലോ...????" അത്ഭുതത്തോടെ വലിയ വായ്യിൽ ആശ്ചര്യത്തോടെ ചോദിച്ഛ് കൊണ്ട് ഞാൻ സംശയത്തോടെ സിദ്ധുന്റെ നേരെ തല ചരിച്ചു... "സിദ്ധു എന്തൊക്കെയാ ഈ പറയുന്നത്...??" ഈർഷയോടെ ഞാൻ ചോദിച്ചതും സിദ്ധു കണ്ണ് തുറന്ന് തല പുറത്തേക്ക് ചരിച്ഛ് വെച്ഛ് എന്നെ നോക്കി.... "ഞാൻ പറഞ്ഞതിന് എന്താ കുഴപ്പം...??? നമ്മള് നാളെ ഫ്ളൈറ്റിലാ നാട്ടിലേക്ക് പോകുന്നത്,,, സത്യം....!!!" എന്റെ മുഖത്തേക്ക് നോക്കി ഇത്രയും പറഞ്ഞ് തല വീണ്ടും നേരെ വെച്ഛ് വലത്തേ കൈ താഴെ നിന്ന് മുകളിലേക്ക് കുത്തനെ ചരിച്ഛ് ഉയർത്തി ഫ്‌ളൈറ്റ് പോകുന്ന പോലെ ആക്ഷനും സൗണ്ടും ഉണ്ടാക്കുന്ന സിദ്ധുനെ കണ്ണാടിയിലൂടെ നോക്കെ എനിക്ക് ദേഷ്യം വന്നു.. ഈ സിദ്ധുയിതെന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്...??? വാശിയോടെ ഞാനവന്റെ കൈ തട്ടി താഴ്ത്തി മുഖം ചുളുക്കി... "മ്മംച്ഛ്,,,,, തമാശ കാണിക്കല്ലേ സിദ്ധു.. ഞാൻ കാര്യായിട്ടാ ചോദിച്ചത്...???? " മുഷിച്ചിലോടെ ഇത്രയും പറഞ്ഞ് ഞാൻ മുഖം വെട്ടിച്ചു...

കാര്യായൊരു കാര്യം പറയുമ്പഴാ കുട്ടിക്കളി....!!! "ഹ,,,, ഞാനും കാര്യമായി തന്നെ പറഞ്ഞതാടോ... സത്യമായിട്ടും നമ്മൾ നാളെ ഫ്ളാറ്റിലാ പോകുന്നത്... ടിക്കറ്റ് വരേ ഓകെയാണ്...???" സിദ്ധു കാര്യമായി പറഞ്ഞത് കേട്ട് ഞാനവനെ രൂക്ഷമായി നോക്കി.... "പാസ്സ്പോർട്ട് പോലും ഇല്ലാത്ത എനിക്ക് ടിക്കറ്റ് ഓകെ...??? ല്ലേ...???" ഞാൻ കാര്യമായി സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഗൗരവത്തിൽ ചോദിച്ചത് കേട്ട് അവനാദ്യം അന്തം വിട്ട് വാ തുറന്ന് എന്നെ മിഴിച്ഛ് നോക്കി... പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി...!!! "ഹ ഹ ഹ ഹ ഹ ഹ ഹ.....!!!!" എന്നെ കൂട്ടിപ്പിടിച്ഛ് ഷോള്ഡറിലേക്ക് താടിയിറക്കി വെച്ഛ് പൊട്ടിച്ചിരിക്കുന്ന സിദ്ധുനെ ഞാൻ സംശയത്തോടെ നോക്കി..... എന്തോനാ ഇതിനു മാത്രം ഇളിക്കാൻ..?? ഞാൻ ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് അവന്റെ കൈ വിടുത്താൻ നോക്കിയെങ്കിലും സിദ്ധു ഒന്നൂടെ മുറുക്കി കൂട്ടി പിടിച്ചു... "ഹാവൂ ന്റെ രാധൂ,,,,,, ചിരിച്ഛ് ചിരിച്ഛ് വയ്യാണ്ടായി.... ഹമ്മേ...!!!" "മ്മംച്ഛ് വിട്ട് സിദ്ധു..." ഞാൻ മുഷിച്ചിലോടെ പറഞ്ഞു ചെറുതായി കുതറി.... "ഹ,,, നിൽക്ക് രാധൂ ഞാൻ പറയട്ടെ... അല്ലാ,,,, ഫ്ളൈറ്റിൽ പോകാൻ പാസ്സ്പോർട്ട് വേണം ന്ന് നിന്നോടാരാ പറഞ്ഞത്...???" സിദ്ധു കണ്ണാടിയിലൂടെ എന്നെ നോക്കി ചിരിയോടെ ചോദിച്ചു... ഇതൊക്കെ ആരെങ്കിലും പറയണോ..?? എനിക്കറിയാം...!!!!! വാശിയോടെ മനസ്സിൽ പറഞ്ഞ് ഞാൻ മുഖം വെട്ടിച്ചു... "പറ രാധൂ... നിന്നോടാരാ പറഞ്ഞത് ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ പാസ്പോർട്ട് വേണം ന്ന്...???" സിദ്ധു വീണ്ടും സൗമ്യമായി ചോദിച്ചത് കേട്ട് എനിക്ക് ദേഷ്യം വന്നു... ഒരുമാതിരി കളിയാക്കുന്ന പോലെ കുറേ നേരമായി.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story