🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 191

ennennum ente mathram

രചന: അനു

"പറ രാധൂ... നിന്നോടാരാ പറഞ്ഞത് ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ പാസ്പോർട്ട് വേണം ന്ന്...???" സിദ്ധു വീണ്ടും സൗമ്യമായി ചോദിച്ചത് കേട്ട് എനിക്ക് ദേഷ്യം വന്നു... ഒരുമാതിരി കളിയാക്കുന്ന പോലെ കുറേ നേരമായി.... ഫ്‌ളൈറ്റിൽ പോവാൻ പാസ്പോർട്ട് വേണം ന്ന് എല്ലാർക്കും അറിയുന്ന കാര്യല്ലേ...?? ആരെങ്കിലും പറഞ്ഞ് തന്നിട്ട് വേണോ... എല്ലാരും അങ്ങനെയല്ലേ പോവാറ്...?? "അതൊക്കെ ആരെങ്കിലും പറഞ്ഞിട്ട് വേണോ അറിയാൻ... കഴിഞ്ഞ പ്രാവിശ്യം നിങ്ങള് ദുബായിൽ പോയിരുന്നല്ലോ,, പാസ്പോർട്ട് ഇല്ലാതെയാണോ പോയേ..??" കുറേ നേരായി മനുഷ്യനെയിട്ട് വട്ടം കറക്കുന്നു... ദേഷ്യത്തോടെ സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് ചാടികടിക്കുന്ന പോലെ ചോദിച്ഛ് കുതറി മാറി ഞാൻ വേഗം ബെഡിനരുക്കിലേക്ക് നടന്നു... സിദ്ധു നേരത്തെ പാക്ക് ചെയ്ത് വെച്ച ട്രോളി ബാഗ് സിദ്ധുന്റെ ഭാഗത്തേക്ക് നീക്കി വെച്ഛ് അവനെ നോക്കി പുച്ഛിച്ഛ് ഞാൻ കയറി കിടന്നു... ഹല്ല,,, പിന്നെ.... സിദ്ധു മാത്രം എല്ലാം അറിയാവുന്ന ഒരാൾ, നമ്മളൊക്കെ വെറും പൊട്ടിക്കൾ...

അല്ലെങ്കിലും കോന്തനിപ്പോ എന്നെ കളിയാക്കൽ കുറയ്ച്ഛ് കൂടുതലാ... ജന്തു...!!! സൈഡിലേക്ക് ചരിഞ്ഞ് കിടന്ന് ഞാൻ മനസ്സിൽ പറഞ്ഞു... "ഹ,,, രാധൂ ഞാനൊന്ന് പറയട്ടെ കുരുപ്പേ.." ~~~~~~~~~~ എന്റെ ദൈവമേ,,, ഞാനിവളെ എങ്ങനെയായൊന്ന് പറഞ്ഞ് മനസ്സിലാക്കാ... ചാടികുത്തി ബെഡിൽ പോയി സൈഡിലേക്ക് തിരിഞ്ഞ് കിടക്കുന്ന അനൂനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു... "ഞാൻ പറയുന്നതൊന്ന് കേൾക്ക് രാധൂ...!!!!" അവളെ നോക്കി അവളുടെ അടുത്തേക്ക് നടന്ന് ഞാൻ പറഞ്ഞു... "താൻ പോടോ കോന്താ...!!" ഒന്നൂടെ ചുരുണ്ട് കിടന്ന് എന്റെ മുഖത്തേക്ക് പോലും നോക്കാതെ രാധു വാശിയോടെ അലസമായി വിളിച്ഛ് പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... വാ പൊത്തിപ്പിടിച്ചു ചിരിച്ഛ് ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു... "Of course Anu,,,,, അബ്രോഡ് പോവുമ്പോ ഞാൻ പാസ്പോർട്ട് എടുത്തിരുന്നു.. പക്ഷേ അതുപോലെയാണോ ഇവിടുന്ന് കോഴിക്കോട് പോകുന്നത്...??" ബെഡിൽ കയറി അനൂന്റെ അടുത്ത് ചരിഞ്ഞ് കിടന്ന് ഷോള്ഡറിൽ കൈ വെച്ഛ് ഞാൻ ചോദിച്ചു...

"എന്താ രണ്ടും ഫ്ളൈറ്റിൽ തന്നല്ലേ പോണത്...???" വാശിയോടെ ഷോൾഡർ വെട്ടിച്ഛ് എന്റെ കൈ തട്ടി മാറ്റി അനു ചോദിച്ചത് കേട്ട് നെടുവീർപ്പോടെ ഞാനവളെ നോക്കി... ഇവളെ ഞാൻ എന്താ ചെയ്യാ... അയ്യോ🤦...!!!!! "എന്റെ പൊന്ന് പൊട്ടിക്കാളി പട്ടിപ്പെണ്ണേ.... നീ പറഞ്ഞത് നേരാ,,, രണ്ടും പോകുന്നത് ഫ്ളൈറ്റിൽ തന്നാ പക്ഷേ,, രണ്ടും... രണ്ട് സ്ഥലമല്ലേടീ....??" ഞാൻ അവളെ നോക്കി ചോദിച്ചതും അനു എന്നെയൊന്ന് നോക്കി മുഖം വെട്ടിച്ഛ് ഒതുങ്ങി കിടന്നു.... ഇടം കയ്യാൽ അവളുടെ വയറിനെ പൊതിഞ്ഞ് പിടിച്ഛ് അനൂന്റെ ഷോള്ഡറിലേക്ക് ഞാൻ കഴുത്തിറക്കി വെച്ചു.. "ദേ നോക്ക് രാധൂ,,, മറ്റെല്ലാ ട്രാസ്പോർട്ട് വെഹിക്കിൾസിനെ പോലെ തന്നെ, all over india, ഇന്ത്യൻ സിറ്റിസൺസിന് ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്താൽ മാത്രം മതി, പാസ്‌പോർട്ടിന്റെ ആവശ്യമില്ല.... നമ്മൾ രാജ്യം വിട്ട് പോകുമ്പോ മാത്രം ആവശ്യമായി വരുന്ന ഒന്നാണ് പാസ്പോർട്ട്..." ആദ്യം ഞാൻ പറയുന്നത് ഗൗനിക്കാതെ അനു കണ്ണടയ്ച്ഛ് കിടന്നെങ്കിലും പിന്നെ പയ്യെ കണ്ണ് തുറന്ന് ഞാൻ പറയുന്നത് ശ്രദ്ധിച്ചു... "മനസ്സിലായോഡീ ബുന്ധൂസേ...???" സംഭവം അവൾക്ക് കലങ്ങി തുടങ്ങീന്ന് കണ്ടപ്പോ അനൂന്റെ കവിളിൽ അമർത്തി ചുംബിച്ഛ് അവളെ നോക്കി ഞാൻ ചോദിച്ചത് കേട്ട് അനു സംശയത്തോടെ നെറ്റി ഞുളിച്ഛ് എന്നെ നോക്കി...

"അപ്പോ,, ഇവിടുന്ന് കോഴിക്കോട് പോകാൻ പാസ്പോർട്ട് വേണ്ട...???" വിട്ട് മാറാത്ത സംശയത്തോടെ അനു വീണ്ടും ചോദിച്ചത് കേട്ട് ഞാനൊരു വലിയ ശ്വാസം വലിച്ഛ് വിട്ട് വേണ്ടന്ന് തലയാട്ടി.... "ഇവിടുന്ന് കോഴിക്കോട് പോകാൻ ജസ്റ്റ് രണ്ട് ഫ്‌ളൈ ടിക്കറ്റ് മാത്രം എടുത്താൽ മതി... ടിക്കറ്റ് എടുക്കാൻ അദ്ദാർ കാർഡോ, പാൻ കാർഡോ വേണം.. അത്ര മാത്രം....!!!!" ഞാൻ പറഞ്ഞ് കൊടുത്തത് കേട്ടും അനുന്റെ മുഖം ഞുളിഞ്ഞ് തന്നെ ഇരുന്നു.. "നാളെ 2.30 ന്നാണ് ഫ്‌ളൈറ്റ്... so, നമ്മളൊരു ഒരുമണിയാവുമ്പോ എയർപോർട്ടിൽ എത്തുന്നു, 2.00 മണിയാവുമ്പോ ഫ്‌ളൈറ്റിൽ കയറുന്നു.. ഇവിടുന്നൊരു ഫോർട്ടി ഫൈവ്, ഫിഫ്റ്റി മിനിറ്റ്‌സ് നമ്മൾ കോഴിക്കോട് ലാൻഡ് ചെയ്യുന്നു.. എയർപോർട്ടിൽ നിന്നൊരു cab വിളിക്കുന്നു ഒരഞ്ച്‌, ആറ് മണിയാവുമ്പോ നിന്റെ വീട്ടിൽ എത്തുന്നു.. ശുഭം...!!!" ഞാൻ ഡീറ്റെൽ ആയി പറഞ്ഞ് കൊടുത്തത് കേട്ട് അനു ചെറിയ ചിരിയോടെ സംശയത്തോടെ ആഹ്‌ണോ ന്ന് മൂളി മുഖം കൊണ്ട് ചോദിച്ചു... ഞാൻ മറുപടിയെന്നോണം മൂളി തലയാട്ടിയതും നിറഞ്ഞ ചിരിയോടെ അവളെന്റെ നേരെ മലർന്ന് കിടന്നു... തല കൈതാങ്ങി അനൂന്റെ സൈഡിൽ അവളെ നോക്കി ഞാനും കിടന്നു.... "എന്നാലും എന്റെ രാധൂ... ആരും കേൾക്കണ്ട...!!!"

അനൂന്റെ മുഖത്ത് നോക്കി കളിയായി ഞാൻ പറഞ്ഞത് കേട്ട് അവള് ചടപ്പോടെ ഒറ്റകണ്ണിറുക്കിയടച്ഛ് എരിവ് വലിച്ചു... പിന്നെ സൈക്കിളീന്ന് വീണ് പോലെ എന്നെ നോക്കി ചിരിച്ചു.... ഞാൻ ചിരിയടക്കി പിടിച്ഛ് അവളെ നോക്കി കിടന്നു.. പയ്യെ എന്റെ നേരെ ചരിഞ്ഞ് കിടന്ന് അവളെന്റെ ടീഷർട്ട് ബട്ടണിൽ വിരൽ ചുഴറ്റി.... "അതേയ്...???" അവള് കൊഞ്ചലോടെ വിളിച്ചു... "മ്മ്മ്...???" മറുപടിയെന്നോണം ഞാൻ കൊഞ്ചലോടെ തിരിച്ഛ് മൂളിയതും അവളൊന്ന് ചിരിച്ചു.... "അതേ സിദ്ധേട്ടാ,,,, അത്ണ്ടല്ലോ,,,, ആരോടും പറയല്ലേട്ടോ പ്ലീസ്...!!!" കെഞ്ചലോടെ കണ്ണ് കുറുക്കി നിഷ്‌കു ഭാവത്തിൽ അനു പറഞ്ഞത് കൂടി കേട്ടതും എന്റെ കണ്ട്രോൾ പോയി... മലർന്ന് കിടന്ന് ഞാൻ പൊട്ടിച്ചിരിക്കുന്ന എന്നെ അനു കുറുക്കനെ നോക്കുന്നത് കൂടി കണ്ടപ്പോ ചിരി ഒന്നൂടെ കൂടി.... "ആരോടെങ്കിലും പറഞ്ഞാ എനിക്കല്ലേ നാണക്കേട്...!!!!!! ഛേ... ഛേ... വെൽ നോൺ ബിസിനസ്മാൻ സിദ്ധാർത്ഥ് സേതുമാധവന്റെ ഭാര്യയ്ക്ക് കോമണ് നോളജ് പോലുമില്ലെന്ന് കേട്ടാ ആർക്കാ നാണക്കേട്ട്..???"

ഞാൻ അവളെ നോക്കി കാര്യമായി പറഞ്ഞതും അനൂന്റെ കണ്ണുകൾ ഒന്നൂടെ കൂർത്തു കുറുക്കി.. ചുണ്ട് പുച്ഛത്തോടെ കോടി... "കുറച്ചൂടെ വിവരമുള്ള ഒന്നിനെ നോക്കി കെട്ടായിരുന്നു.. ഇതാണ് പറയുന്നത് പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, വായില്ല, പല്ലില്ല, ദേ ഇപ്പൊ കോമണ് സെൻസും ഇല്ല..." ഇടയ്ക്കിടെ മാത്രം ഇടംകണ്ണിട്ട് അനൂനെ നോക്കി ഞാൻ വീണ്ടും പറഞ്ഞു... എന്നെ രൂക്ഷമായി നോക്കുന്ന അവളുടെ കരിനീല മിഴിക്കളിൽ നിറയുന്ന കുറുമ്പും ദേഷ്യവും കാണേ എനിക്ക് ചിരി വന്നു.... "ആഹ്,,, ന്റെവിധി.... കെട്ടി, കുട്ടിയായിപ്പോയില്ലേ... സഹിക്കെന്നെ...!!!" വീണ്ടും അവളെ ചൊടിപ്പിക്കാൻ എന്നോണം ചിരി കടിച്ഛ് പിടിച്ഛ് ഒരു നേടുവീർപ്പോടെ ഞാൻ പറഞ്ഞു.... "പോടാ പട്ടീ....!!!!" മുറുക്കിയ ദേഷ്യത്തോടെ അനു വിളിച്ചത് കേട്ട് ഞാനവളുടെ നേരെ ചരിഞ്ഞ് കിടന്ന് അനൂന്റെ ഇരുകൈയ്യും പിടിച്ഛ് വെച്ചു.... "എന്താടീ,,,, എന്താ വിളിച്ചേ...??? ഏഹ്ഹ്...???" കൈ കുതറി വിടീക്കാൻ ശ്രമിക്കുന്ന അവളിലേക്ക് പയ്യെ ചാഞ്ഞ് വാശിയോടെ ഞാൻ ചോദിച്ചു... "കേട്ടിലെ പട്ടീ ന്ന്...!!! എന്തേയ്...???" അനു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... "ആഹാ,,,, വിളിച്ചതും പോരാ അഹങ്കാരത്തോടെ പറയും ചെയ്യുന്നോ...???" അവളെ നോക്കി കുറുമ്പോടെ ഞാൻ ചോദിച്ചു...

"ഹ,,, പറയും,,,, കെട്ടി കുട്ടിയായിപ്പോയതോണ്ട് നിങ്ങളെന്നെ കഷ്ടപ്പെട്ട് സഹിക്കല്ലേ,,,, അതോണ്ട് ഇനിയും വിളിക്കും.... പട്ടി.... പട്ടി... പ.. മ്മ്മ്..." വീറോടെ പറഞ്ഞു അനു വീണ്ടും വാശിയോടെ വിളിച്ഛ് തീരും മുന്നേ അവളുടെ അധരങ്ങളെ ഞാനെന്റെ ചുണ്ടുക്കളാൽ ബന്ധിച്ചിരുന്നു.... ഞൊടിയിടയിൽ കണ്ണുകൾ മിഴിഞ്ഞ്, ചെറു മൂളലോടെ, അവളൊന്ന് പിടഞ്ഞെങ്കിലും നിമിഷങ്ങൾ കൊണ്ട് തന്നെ ആ കണ്ണുകൾ കൂമ്പിയടഞ്ഞു.. അതു വരേ കുതറി കളിച്ച അവളുടെ കൈ വിരലുകൾ എന്റെ വിരലുകളിൽ കോർത്ത് മുറുക്കി.... ~~~~~~~~~~ രാവിലെ എണീറ്റ് പാലിനോടും ഓട്സിനോടുമുള്ള ഡെയിലി കസർത്ത് കഴിഞ്ഞ്,അമ്മയോടും ദേവൂനോടും ഏട്ടത്തിയോടും ആമിയോടും ഞാനിന്നാണ് നാട്ടിൽ പോവുന്നതെന്ന് ഉത്സാഹത്തോടെ പറഞ്ഞെങ്കിലും, ഞാനൊഴികെ ബാക്കിയെല്ലാരും അതിന്നലെ വൈകുന്നേരം തന്നെ അറിഞ്ഞെന്ന നഗ്ന സത്യം ഞാൻ ഇപ്പഴാ മനസ്സിലാക്കുന്നത്..... കോന്തന്റെ പണിയാ... ജന്തു...!!! അമ്മയോടും അമ്മൂനോടും പറഞ്ഞിട്ടില്ല വരുന്ന കാര്യം... ഒരു സപ്രൈസ് ആയിക്കോട്ടെ ന്ന് സിദ്ധു തന്നാ പറഞ്ഞത്... ഇനി എനിക്ക് സപ്രൈസ് തരാൻ ആ കോന്തൻ നേരത്തെ വിളിച്ഛ് പറഞ്ഞോന്ന് എനിക്കാറിയില്ല... സിദ്ധുന്റെ കാര്യമായതോണ്ട് ഒന്നും പറയാൻ വയ്യ...!!!

പാക്കിങ് ഒക്കെ ഇന്നലെ രാത്രി തന്നെ സിദ്ധു ചെയ്തോണ്ട് എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല... അല്ലെങ്കിൽ കുറച്ഛ് മാസമായി എനിക്ക് പണിയൊന്നും ഇല്ലല്ലോ😁...!!! നാളെ ചിലപ്പോ ആമിയും സേതുവും അജൂന്റെ അടുത്തേക്ക് പോകും... എട്ടൊമ്പത്ത് മാസമായി അവള് ഇവിടെ തന്നെയാണ്, അവിടുന്ന് ഉമ്മയും ബാപ്പയും ഈയിടെയായി വിളിയോട് വിളിയാ വരാൻ പറഞ്ഞോണ്ട്... ഇപ്പോ പോയി രണ്ടോ മൂന്നോ മാസം അവിടെ നിന്ന് എന്റെ ഡെലിവറി അടുപ്പിച്ഛ് തിരിച്ഛ് വരാമെന്നാ ആമി പറയുന്നത്... കനിയോട് ചെറുതായൊന്ന് സൂചിപ്പിച്ചിട്ടുണ്ട്... ഞാനും വരും എനിക്കും വരണം ന്നൊക്കെ ആദ്യം ബഹളം വെച്ചെങ്കിലും ഏട്ടത്തിയും ഏട്ടനും അമ്മയും ദേവുവും നടത്തിയ കനിമോൾ പോയാ പിന്നെ അമ്മയ്ക്കും അച്ഛനും അച്ഛമ്മയ്ക്കും മുത്തശ്ശിക്കും ആരാന്നുള്ള ഒരൊറ്റ ഇമോഷണൽ ഡയലോഗിൽ പാവം കനി മൂക്കും കുത്തി വീണു.... ഇപ്പോ വീട്ടിൽ സേതു കൂടി ഉള്ളതോണ്ട് കനിയ്ക്ക് വല്യ പ്രശ്നം ഇല്ല... നാളെ മറ്റന്നാൾ അവനും കൂടി പോയാ ചിലപ്പോ വാശിയും ദേഷ്യവും കൂടാൻ മതി.... പിന്നെ ഏട്ടത്തിയും ഏട്ടനും ഉള്ളതോണ്ട് വലിയ പ്രശ്‌നം ഉണ്ടാവില്ലെന്ന് തോന്നുന്നു.... പിന്നെ സേതു... അവനോട് ഡോക്ടർ കാണിക്കാൻ പോകാനോ മറ്റോ കള്ളം പറയേണ്ടി വരും...

ഹോസ്പിറ്റൽ ഒഴികെ മറ്റെവിടേക്കും വരണം ന്ന് അവൻ വാശി പിടിക്കും... സിദ്ധു പറഞ്ഞപ്പോലെ ഒരുമണിയ്ക്ക് തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തി.. ഏട്ടനാണ് ഞങ്ങളെ ഡ്രോപ്പ് ചെയ്തത്... പോകാൻ നേരം എന്റെ മൂക്ക് പിടിച്ഛ് കുലുക്കി നല്ലോണം ശ്രദ്ധിക്കണം ന്ന് ഏട്ടൻ ഒന്നൂടെ പറഞ്ഞു... വീട്ടിൽ നിന്ന് തൊട്ട് കേൾക്കുന്ന വാക്കാ.. അമ്മയും ഏട്ടത്തിയും ദേവുവും ആമിയും ഒക്കെ വയറിനെ പൊതിഞ്ഞ് പറഞ്ഞിരുന്നു... ഏട്ടനെ കെട്ടിപ്പിടിച്ഛ് തലയാട്ടി മൂളി ഞാൻ സിദ്ധുനോട് ചേർന്ന് നിന്നു... ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന വരേ ഏട്ടൻ പുറത്ത്‌ തന്നെ നോക്കി നിന്നു... കൈവീശി റ്റാറ്റ പറഞ്ഞ് സിദ്ധുന്റെ കൈതണ്ടയിൽ കോർത്ത് പിടിച്ഛ് ഞാൻ ചെക്ക് ഇൻ ചെയ്തു ഉള്ളിലേക്ക് കയറി... ഡിപാർച്ചേർ ലോഞ്ചിലെ ചെയറിൽ ഞാനും സിദ്ധുവും ഇരുന്നു... ആദ്യമായി ഫ്‌ളൈറ്റിൽ കേറാൻ പോകാ... ആദ്യമായാ എയർപോർട്ടിന്റെ ഉള്ളിൽ തന്നെ കേറുന്നത്... മൊത്തത്തിൽ സൈലന്റ് അറ്റ്മോസ്റ്റെഫിയറാണ്.. അറൈവൽ, ഡിപാർച്ചേർ നോട്ടിഫിക്കേഷൻ സൗണ്ട്സ് മാത്രമാണ് ഉയർന്ന കേൾക്കുന്നത്... ചെറിയ കോഫി ഷോപ്സും, ഡ്യൂട്ടി ഫ്രീ ഷോപ്സും, ചോക്ലേറ്റ്, ഐസ് ക്രീം പാർലർഴ്‌സുമൊക്കെ ഉണ്ട്...

ഞങ്ങളെ ഒന്ന് രണ്ട് ചെയർ വിട്ടും ഓപ്പോസിറ്റുമായി കുറച്ഛ് ഫോറിൻസും, കോട്ടും സ്യൂട്ടുമൊക്കെ ഇട്ട ബിസിനസ്മാൻസും, അല്ലാത്ത കുറച്ഛ് പേരും അങ്ങിങ്ങായി ഇരിക്കുന്നുണ്ട്... അധിക പേരും ഹെഡ് സെറ്റ് കണറ്റ് ചെയ്ത് ഫോണിൽ കുനിഞ്ഞ് ഇരിക്കാണ്, ചിലർ മാഗസിൻസ് വായിക്കുന്നു... ചുറ്റിലും നോക്കി എല്ലാം നിരീക്ഷിച്ഛ് നീട്ടിയൊരു ശ്വാസം വലിച്ഛ് വിട്ട് ഞാൻ സിദ്ധുനെ നോക്കി ചിരിച്ചു... "മൊബൈൽ എടുത്തോ..??" എന്നെ നോക്കി ചിരിച്ഛ് സിദ്ധു സംശയത്തോടെ ചോദിച്ചു... എന്റെ കയ്യിലെ ചെറിയ വലിയ ഹാൻഡ് ബാഗിൽ കൈകൊണ്ട് തപ്പി നോക്കി ഞാൻ വേഗം ഊവെന്ന് തലയാട്ടി.. "വെള്ളം...???" "ഓഹ്...!!!" "മെഡിസിൻസ്...??" "ഓഹ്...!!" "നട്സും ബദാമും...??" "ഓഹ്...!!!" സിദ്ധു ബാഗിലെ ഓരോ സാധനവും പെറുക്കി പെറുക്കി ചോദിച്ചോണ്ടിരുന്നു.. ആവേശത്തോടെ തലയാട്ടി അതിനൊക്കെ ഞാൻ മറുപടിയും കൊടുത്തൊണ്ടിരുന്നു... "പാസ്പോർട്ട്...???" "ഓഹ്...!!!!" എല്ലാത്തിനും കൊടുത്തപ്പോലെ ഒരു ഒഴുക്കിൽ സിദ്ധു അവസാനമായി ചോദിച്ച ഈ ചോദ്യത്തിനും ഞാൻ ആവേശത്തോടെ മറുപടി പറഞ്ഞു... പക്ഷേ മറുപടി കൊടുത്തു കഴിഞ്ഞപ്പഴാണ് അവൻ ചോദിച്ച ചോദ്യം ഞാൻ ഓർത്തത്.... ആകിയതാ കോന്തൻ....!!!!!

ഒരു തെറ്റൊക്കെ ഏത് പൊലീസ്ക്കാരനും പറ്റും..!!! അപ്പോ ഇത് ചോദിക്കാൻ വേണ്ടിയാണ് കോന്തൻ മൊബൈൽ തൊട്ട് തുടങ്ങിയത്,,, പാക്കരൻ...!!! ചെയറിലേക്ക് ഒന്നൂടെ ഒതുങ്ങി കയറിയിരുന്ന് ഞാൻ പയ്യെ സിദ്ധുന്റെ മുഖത്തേക്ക് നോക്കി.... " Are You Sure രാധൂ...??? പാസ്പോർട്ട് എടുത്തോ,,,, നോക്ക്.....????" കോന്താൻ കണാരാ.....!!!!!! അവന്റെ സീരിയസായുള്ള ചോദ്യം കേട്ട് സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഞാൻ മനസ്സിൽ വിളിച്ചു... "നോക്ക്,,, രാധൂ....??? എടുത്തിട്ടില്ലാ....??? Oh My God....!!!!! ഇനിയെന്താ ചെയ്യാ.... പാസ്പോർട്ട് ഇല്ലാതെ ഫ്‌ളൈറ്റിൽ അങ്ങനെ കേറും....???" പട്ടി കോന്തൻ...!!! സിദ്ധു ഓവർ എസ്പ്രഷനോടെ എന്നെ നോക്കി ടെൻഷൻ നടിച്ഛ് ചോദിച്ചത് കേട്ട് ഞാൻ പല്ല് കടിച്ഛ് ഞെരിച്ചോണ്ട് ചുറ്റും നോക്കി.. കണ്ട്രോൾ അനൂ....കണ്ട്രോൾ...!!!! ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്ത് വിട്ടു... ഞാൻ പാസ്‌പോർട്ട് എടുത്തോന്ന് അറിയണം അല്ലേ...??? അറീച്ഛ് തരാ... നല്ലോണം അറീച്ഛ് തരാം...!!! മനസ്സിൽ പിറുപിറുത്തു ശാന്തമായ മുഖത്തോടെ ചെറിയ ഗൂഢമായ ചിരിയോടെ എന്റെ വലം സൈഡിൽ ഇരിക്കുന്ന സിദ്ധുനെ ഞാൻ നോക്കി.... അവന്റെ ഇടത്തേ കൈ തണ്ടയിൽ ഇരു കൈകളും ഞാൻ ചുറ്റിപ്പിടിച്ഛ് ചാഞ്ഞ് ഇരുന്ന് മുഖമുയർത്തി അവന്റെ കണ്ണിലേക്ക് നോക്കി...

അനൂന്റെ ഈ നോട്ടം അത്ര പന്തിയല്ലാല്ലോ...??? കുസൃതിയും കുറുമ്പും ആവിശ്യത്തിലും കൂടുതൽ നിറഞ്ഞ് നിൽക്കുന്നുണ്ട്... ചുണ്ടിലാണെങ്കിൽ ഗൂഢമായൊരു നറു ചിരിയും.... അവളെന്തോ മനസ്സിൽ കണ്ടിട്ടുണ്ട് അതുറപ്പാ...!!!! സംശയത്തോടെ അവളെ നോക്കി ഞാൻ മനസ്സിൽ ചിന്തിച്ചു... എന്നെ നോക്കി ഒന്നൂടെ ചിരിച്ഛ് അവൾ ചുറ്റിലും കണ്ണോടിച്ചു... ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവളുടെ എന്റെ കൈ തണ്ടയോട് ചേർന്നു.... ഭഗവാനേ പട്ടിപ്പെണ്ണ് കടിക്കാനുള്ള തയ്യാറെടുപ്പിലാണോ...??? ഞെട്ടലോടെ മനസ്സിലോർത്തതും അനൂന്റെ യക്ഷിപ്പല്ല് എന്റെ ഇടത്തേ കൈത്തണ്ടയിൽ അമർന്ന് തുടങ്ങിയിരുന്നു.. പാസ്പോർട്ടിന്റെ പേരിൽ അവളെ കളിയാക്കിയപ്പോ മറ്റെന്ത് കാണിച്ചാലും ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ഛ് അനു കടിക്കില്ലെന്ന് ഞാൻ കരുതി... പക്ഷേ വെരിഫിക്കേഷന് വേണ്ടി പകുതി മുക്കാൽ പേരും ഒറ്റയടിയ്ക്ക് എണീറ്റ് പോകും ന്ന് കരുതിയില്ല... വേദനയോടെ അനൂന്റെ പല്ല് കൈ തണ്ടയിലെ ഇറച്ചിയിൽ പയ്യെ ആഴ്നിറങ്ങുമ്പോ ഒന്ന് എരിവ് വലിക്കാൻ പോലും കഴിയാതെ ചെയർ ഹാൻഡിലിൽ വലം കൈ മുറുക്കിപ്പിടിച്ഛ്, കണ്ണിറുക്കിയടച്ഛ്, ഞാൻ തലകുനിച്ഛ് നിന്നു.... "രാധൂ..... പ്ലീസ്..... കടിക്കല്ലേ....??? ആആആആഹ്ഹ്ഹ്ഹ്ഹ്ഹ....!!!!"

അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പയ്യെ അവളുടെ അടുത്തേക്ക് തല ചായ്ച്ഛ് പറഞ്ഞു... ഹൂ,,,, എന്തൊരു വേദനയാന്ന് അറിയോ കുരുപ്പ് കടിച്ചാ.... ഹമ്മേ....!!! പട്ടിപെണ്ണ് വിടുന്നില്ലല്ലോ ദൈവേ...??? കൈ വലിക്കാനോ, ഇവളെ പിടിച്ഛ് മാറ്റാനോ കഴിയുന്നില്ലല്ലോ...??? എന്റെ ഞെരിപ്പിരി കളി കണ്ട് ചിലരൊക്കെ ഫോണിൽ നിന്നും മാഗസിൻ നിന്നും മുഖമുയർത്തി നോക്കുന്നുണ്ട്.... അധികമാരും സംസാരിക്കാത്തത് കൊണ്ട് ടോട്ടൽ സിലെന്റാണ്.. അതോണ്ട് അറിയാതെ പോലും വായീന്ന് ഒരു മൂളൽ പോലും വരാതെ ഞാൻ കടിച്ഛ് പിടിച്ചു.... "പൊട്ടിക്കാളി കുരുപ്പേ,,,,, മതിയെടീ... ആആആആഹ്ഹ്ഹ്ഹ്.....!!!!!!" വേദനയോടെ ഞാൻ കെഞ്ചി പറഞ്ഞത് കേട്ട് അനു പയ്യെ പല്ലടർത്തി മാറ്റി നേരെയിരുന്ന് മുന്നോട്ട് നോക്കി ചിരിച്ഛ് എന്റെ അടുത്തേക്ക് ചാഞ്ഞു.... "ഇപ്പോ മനസ്സിലായോ പാസ്പോർട്ട് എടുത്തോ ഇല്ലയോ ന്ന്...???" അവൾക്ക് നേരെ മുന്നിലിരിക്കുന്ന ഏതോരു അമ്മയോട് ചിരിച്ചോണ്ട് അവൾ ചോദിച്ചത് കേട്ട് ഞാൻ വലം കയ്യാൽ അവള് കടിച്ച ഭാഗത്ത്‌ പയ്യെ ഉഴിഞ്ഞ് ഞാൻ അനൂനെ നോക്കി... "ഇനി കളിയാക്കുമ്പോ ഇത് ഓര്മവേണം കേട്ടോടാ കോന്തൻ കണാരാ....???!!!!" എന്നെ നോക്കി ഗമയിൽ ചിരിച്ഛ് അനു പറഞ്ഞത് കേട്ട് ഞാനവളെ രൂക്ഷമായി നോക്കി...

ഇതൊക്കെ കഴിഞ്ഞ് നിന്നെയെന്റെ കയ്യിൽ കിട്ടുമെഡീ,,,,,,,, പൊട്ടിക്കാളി കുരുപ്പേ.... നോക്കിക്കോ ഇതിന്റെ പലിശയും പലിശേടെ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാൻ ഈടാക്കിയില്ലെങ്കിൽ....." അവളെ നോക്കി ഞാനൊരു ഭീക്ഷണിപ്പോലെ പറഞ്ഞത് കേട്ട് നിറഞ്ഞ ചിരിയോടെ അവളെന്നെ നോക്കി താടിയിൽ പിടിച്ഛ് കുലുക്കി.... "അച്ചോടാ,,,, നല്ലോണം വേദനിച്ചല്ലേ...??? സാരല്ല പോട്ടേ ട്ടോ... കുട്ടൻ ചെൽ,,,, പോയ് ബാക്കി വെരിഫിക്കേഷൻ കംപ്ലീറ്റാക്ക്.. പലിശയും പലിശേടെ പലിശയും കൂട്ട് പലിശയുമൊക്കെ നമ്മുക്ക് സാവധാനം വീട്ടാ.... മ്മ്മ്...??? മോനിപ്പോ ചെൽ... വേഗം ചെൽ...." എന്റെ ഭീക്ഷണി കാറ്റിൽ പറത്തി ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ കൊഞ്ചിച്ഛ് അനു പറഞ്ഞത് കേട്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു പോയി... പഴേപ്പോലെ ഭീക്ഷണിയൊന്നും ഇപ്പോ ഇവൾക്ക് തീരെ ഏശുന്നിന്നല്ലോ...??? മ്മ്മ്,,, വഴിയുണ്ടാക്കാം...!!!!! അനൂനെ അവിടെയിരുത്തി അമ്മ പാക്ക് ചെയ്ത തന്ന ഡ്രൈ ഫ്രൂട്ട്സ് എടുത്ത് കഴിക്കാൻ പറഞ്ഞ് ഞാൻ ബാക്കി വെരിഫിക്കേഷനും മറ്റുമായി കൗണ്ടറിലേക്ക് പോയി.... ~~~~~~~~~ ഞങ്ങൾക്ക് പോകാനുള്ള കോളിങ് വന്നതും സിദ്ധു എന്നേയും കൂട്ടി റണ് വേയിലേക്ക് നടന്നു..

ഇടത്തേ സൈഡിലുള്ള ഗ്ലാസ് വിൻഡോയിലൂടെ നിർത്തിയിട്ട ഫ്‌ളൈറ്റ് കണ്ടതും ഞാൻ സിദ്ധുന്റെ കയ്യിൽ മുറുക്കി പിടിച്ചു... വല്ലാത്തൊരു ടെൻഷൻ.. മാനത്തൂടെ പോകുന്നത് മാത്രേ ഈ കാലം വരെ കണ്ടിട്ടുള്ളൂ.. സ്വപ്നത്തിൽ പോലും കാണാത്ത കാര്യാ ഫ്ലൈറ്റിൽ കയറുന്നത്... നീട്ടിയൊരു ശ്വാസം വലിച്ചെടുത്തു വായിലൂടെ നിശ്വാസിച്ഛ് ഞാൻ സിദ്ധുനെ നോക്കി... "പേടിയാവുന്നോ രാധൂ...???" സിദ്ധു ചെറിയ ചിരിയോടെ ചോദിച്ചത് കേട്ട് ഞാൻ ടെൻഷനൊക്കെ മാറ്റി അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ഛ് ആവേശത്തോടെ ഏയ്‌ ഇല്ലെന്ന് പറയാനാണ് ഒരുങ്ങിയതെങ്കിലും സിദ്ധുന്റെ മുഖത്തേക്ക് നോക്കിയപ്പോ ചിരി മാഞ്ഞു... ചമ്മലോടെ അവനെ നോക്കി ഞാൻ ടെൻഷനോടെ ഊവെന്ന് പയ്യെ തലയാട്ടി... "ഞാനില്ലേ... പേടിക്കണ്ട ട്ടോ...!!!" എന്നെ നോക്കി ചിരിച്ഛ് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് നടത്തിച്ഛ് സിദ്ധു പറഞ്ഞതും വലം കയ്യാൽ ഞാനവനെ കൂട്ടിപ്പിടിച്ചു.... റണ് വേയിലേക്ക് ഇറങ്ങി ഫ്‌ളൈറ്റിന്റെ അടുത്തേക്ക് നടക്കുമ്പോ ചെറുപ്പത്തിൽ അച്ഛൻ ആദ്യമായി ആനയെ കാണിച്ഛ് തന്ന ഒരു ഫീലായിരുന്നു...

നമ്മളേക്കാൾ രണ്ടിരട്ടി വലുപ്പമുള്ള ഒരു ജീവിയെ ആദ്യമായി കാണുന്ന പേടി, ആങ്സൈറ്റി... ഒരു വലിയ ഫുഡ് ബോള് ഗ്രൗണ്ട് മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഫ്‌ളൈറ്റ് കണ്ട് എന്റെ കൈയും കാലും വിറയ്ക്കുന്ന പോലെ തോന്നി... ഞാൻ വീണ്ടും സിദ്ധുനെ മുറുക്കി പിടിച്ചു... ഭഗവാനേ കൃഷ്ണാ...!!!! ഫ്ളൈറ്റിലേക്കുള്ള റിമൂവബിൾ സ്റ്റെപ്പ് കയറി എൻട്രൻസിൽ എത്തിയതും എയർ ഹോസ്റ്റസ് ഞങ്ങൾക്ക് നേരെ കൈ കൂപ്പി വിഷ് പറഞ്ഞു.. ഞാൻ സിദ്ധുനെ നോക്കി... അവൻ തല കുനിച്ഛ് ചിരിച്ഛ് തിരിച്ഛ് വിഷ് പറഞ്ഞതും ഞാനും അതുപോലെ പറഞ്ഞു.. വെട്ടം ഫിലിമിൽ നമ്മുടെ തീപ്പെട്ടിക്കൊള്ളി ദിലീപ്പേട്ടനെ നോക്കി ചെയ്ത പോലെ😝... സിദ്ധു ടിക്കറ്റ് അവർക്ക് നേരെ നീട്ടിയതും എയർ ഹോസ്റ്റസ് അത് വാങ്ങി തുറന്ന് വെരിഫൈ ചെയ്ത് തിരിച്ഛ് അവനെ തന്നെ എൽപ്പിച്ഛ് സീറ്റ് ഇവിടെയാന്ന് ഇംഗ്ലീഷിൽ പറഞ്ഞു... "Excuse me ma'am.... Please give me your handbag... I need to check it..." സിദ്ധുന്റെ കൂടെ നടക്കാൻ തുനിയവേ എയർ ഹോസ്റ്റസ് പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി... പേടിയോടെ ഞാൻ സിദ്ധുനെ തിരിഞ്ഞ് നോക്കിയതും അവൻ കണ്ണടയ്ച്ഛ് റിലാക്സ് ന്ന് കാണിച്ഛ് ബാഗ് കൊടുക്കാൻ പറഞ്ഞു... ഞാൻ ടെൻഷനോടെ ബാഗ് അവർക്ക് നീട്ടി...

ഭഗവാനേ,,,അതിനകത്തിന് വല്ല ബോംബോ, തോക്കോ, ഡ്രഗ്സോ മറ്റോ കാണോ...??? ഞാനറിയാതെ ആരെങ്കിലും എന്തെങ്കിലും കൊണ്ടിട്ട് കാണോ...??? ഓരോ അറയും തുറന്ന് സൂക്ഷ്മമായി പരിശോധിക്കുന്ന ഹോസ്റ്റസിനെ നോക്കി ഞാൻ മനസ്സിൽ ചിന്തിച്ചു... ഞാൻ പേടിയോടെ സിദ്ധുനെ വീണ്ടും നോക്കി... കോന്തൻ ജന്തു എന്റെ പേടിയും വെപ്രാളവും കണ്ട് ചിരിയടക്കി പിടിച്ഛ് നിൽകാ... എനിക്ക് പ്രാണ വേദന ആ ജന്തുന് വീണ വായന... "Ok,,, thank you ma'am... Have a nice journey...!!!" നിറഞ്ഞ ചിരിയോടെ ബാഗ് തിരിച്ഛ് നീട്ടി എയർ ഹോസ്റ്റസ് ഇത് പറഞ്ഞപ്പഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. വേഗം വാങ്ങി സിദ്ധുന്റെ അടുത്തേക്ക് നടന്ന് അവന്റെ വയറ്റിൽ അമർത്തി കുത്തി... ചിരിക്കാ പാക്കരൻ...!!! "എന്റെ പൊട്ടിക്കാളി കുരുപ്പേ,,, നീയെന്തിനാ ഇങ്ങനെ പേടിക്കുന്നത്... അവര് ജസ്റ്റ് ഫോമാലിറ്റിയ്ക്ക് വേണ്ടി ചെക്ക് ചെയ്യുന്നതല്ലേ...???" സീറ്റിന് ഇടയിലൂടെ മുന്നോട്ട് നടന്ന് സിദ്ധു ചോദിച്ചത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി... മറ്റൊരു പാസ്സഞ്ചറിന്റെ ബാഗ് അതുപോലെ പരിശോധിക്കുന്ന എയർ ഹോസ്റ്റസിനെ കണ്ട് ഞാൻ വീണ്ടും സിദ്ധുന്റെ പുറക്കെ നടന്നു... ഫ്ളൈറ്റിന്റെ സെന്ററിൽ ആയുള്ള മൂന്ന് സീറ്റിൽ വിൻഡോ സീറ്റ് ചൂണ്ടിക്കാട്ടി സിദ്ധു ഇരുന്നോളാൻ പറഞ്ഞതും ഞാൻ വേഗം കയറി ഇരുന്നു...

തൊട്ടടുത്ത് വന്നിരുന്ന സിദ്ധുന്റെ കയ്യിൽ ഞാൻ മുറുക്കി പിടിച്ഛ് ചാഞ്ഞിരുന്നു... എല്ലാരും കയറി, ഫ്‌ളൈറ്റ് സെക്യൂരിറ്റി പ്രീകോഷൻസൊക്കെ കാണിച്ഛ് പൈലറ്റ് എടുക്കാൻ പോവാണെന്ന് വിളിച്ഛ് പറഞ്ഞതും സിദ്ധു ആദ്യം എനിക്ക് സീറ്റ് ബെൽറ്റ് ഇട്ട് തന്ന് അവനും ഇട്ടു... ഫ്‌ളൈറ്റ് പയ്യെ മൂവ് ചെയ്ത് തുടങ്ങിയതും ഞാൻ വേഗം ബാഗ് തുറന്ന് വെള്ളമെടുത്ത് കുടിച്ഛ് സിദ്ധുനെ ഒന്നൂടെ മുറുക്കി പിടിച്ചു... ഭഗവാനേ,, ദാഹം മാറുന്നില്ലല്ലോ...?? ഇനി വെള്ളം കുടിച്ചാ ബാത്‌റൂമിൽ പോകാൻ തോന്നും... "അനു,,,,, just relax....!!! Take a deep breath and calm...!!" സിദ്ധു പറഞ്ഞത് കേട്ട് വലിയൊരു ശ്വാസം വലിച്ചെടുത്ത് വിട്ട് ഞാൻ ചാഞ്ഞിരുന്നു... "പേടിയാണെങ്കിൽ നീ ഇവിടെ ഇരുന്നോ...??" "വേണ്ട, വേണ്ട,,, എനിക്ക് പുറത്തേക്ക് കാണണം...!!" വെപ്രാളത്തോടെ ഞാൻ മറുപടി പറഞ്ഞു... "പേടി മുന്നില്ലാ,,, പക്ഷേ എല്ലാം കാണും വേണം...!!!!" സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വാശിയോടെ അവന്റെ കൈ വിടുത്തി നേരെയിരുന്നു... "എനിക്ക് പേടിയൊന്നും ഇല്ല..." അവനെ നോക്കി പുച്ഛിച്ഛ് ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി...

പൊടുന്നനെ ഫ്‌ളൈറ്റ് റണ് വേയിൽ നിന്ന് പറന്നുയർന്നതും അതിന്റെ കൂടെ അടിവയറിൽ നിന്നൊരു കാളൽ എനിക്കും ഉയർന്നു... വിൻഡോയിലൂടെ നോക്കെ ഹൈറ്റ് കൂടി കൂടി വരുന്നത് കണ്ട് ഞാൻ പേടിയോടെ കണ്ണിറുക്കിയടച്ഛ് വിൻഡോയിൽ നിന്ന് വിട്ടിരുന്നു... "ഒട്ടും പേടിയില്ല ല്ലേ...??" സിദ്ധു എന്റെ ചെവിക്കരിക്കിലേക്ക് കുനിഞ്ഞ് പറഞ്ഞത് കേട്ട് ഞാൻ പയ്യെ കണ്ണ് തുറന്ന് നോക്കി... സിദ്ധുനോട് ചേർന്ന് അവന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ഛ് ഒതുങ്ങി പതുങ്ങിയിരിക്കുന്ന എന്നെ കണ്ട് ഞാൻ തന്നെ ഞെട്ടി... ഇതൊക്കെ ഇപ്പോ...??? ഞാൻ വേഗം വിട്ടിരുന്നു പുച്ഛത്തോടെ അവനെ നോക്കി... ഛേ,,,, ഞാൻ എന്നെ തന്നെ നാണം കെടുത്തി...!!! ~~~~~~~~~~~ ചമ്മൽ മറയ്ക്കാൻ പുച്ഛത്തോടെ ചുണ്ട് കോട്ടി നേരെ ചാരിയിരിക്കുന്ന അനൂന്റെ കവിളിൽ ഞാൻ പയ്യെ നുള്ളി കുലുക്കിയതും അനു നാണത്തോടെ ചിരിച്ഛ് എന്റെ ഷോള്ഡറിലേക്ക് തല ചേർത്ത് കിടന്നു...

ഫ്‌ളൈറ്റ് സ്റ്റേബിളായതും ഞാൻ സീറ്റ് ബെൽറ്റ് അഴിച്ഛ് മാറ്റി.. "സിദ്ധു നോക്ക്,,, നമ്മളിപ്പോ ആകാശത്താ,,,, ആകാശത്ത്... ഹുയ്യോ...!!!!" എക്‌സൈറ്റ്മെന്റോടെ അനു പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു... "സിദ്ധുന് ഒന്നും തോന്നുന്നില്ലേ...??" എന്റെ നിസ്സാരമായ ചിരി കണ്ടിട്ടാവും സംശയത്തോടെ അനു ഇങ്ങനെ ചോദിച്ചു.... "എന്ത് തോന്നാൻ... ഞാൻ ഇടയ്ക്കിടെ പോകുന്നതല്ലേ അനൂ...!!!" "ഓഹ്... വലിയൊരു ബിസിനസ്സ്മാൻ..." എന്നെയൊന്ന് നോക്കി കളിയാക്കി വലിച്ഛ് നീട്ടി അനു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ചിരിച്ചു... പിന്നീട്‌ ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുന്ന വരേ അനു ഒരുപാട് വാചാലായായിരുന്നു... കുറേ പുറത്തേക്ക് നോക്കിയും വെള്ളം കുടിച്ചും ബാക്കി നട്‌സ് ആൻഡ് ഫ്രൂട്ട് കഴിച്ചും അവളോരോന്ന് പറഞ്ഞോണ്ടിരുന്നു... ലാൻഡിങ് പ്രോസിജർ കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് ഒരു ക്യാബ് വിളിച്ഛ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story