🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 192

ennennum ente mathram

രചന: അനു

പിന്നീട്‌ ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുന്ന വരേ അനു ഒരുപാട് വാചാലായായിരുന്നു... കുറേ പുറത്തേക്ക് നോക്കിയും വെള്ളം കുടിച്ചും ബാക്കി നട്‌സ് ആൻഡ് ഫ്രൂട്ട് കഴിച്ചും അവളോരോന്ന് പറഞ്ഞോണ്ടിരുന്നു... ലാൻഡിങ് പ്രോസിജർ കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് ഒരു ക്യാബ് വിളിച്ഛ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു... ~~~~~~~~~~~ ഹോ എന്തൊരു തണുപ്പാ....!!! ജനലിലൂടെ റൂമിലേക്ക് അരിച്ചിറങ്ങുന്ന നാട്ടിൽപ്പുറത്തെ കോച്ചുന്ന പുലർകാല തണുപ്പിൽ ഇടം സൈഡിലേക്ക് ഒന്നൂടെ ചുരുണ്ട് കൂടി അമർന്ന് കിടന്ന് ഞാൻ മനസ്സിൽ പറഞ്ഞു... ഉറക്കം തെളിഞ്ഞും കണ്ണ് തുറക്കാതെ ഇടത്കൈ മാത്രം തലവഴി മൂടി പുതച്ച പുതപ്പിന്റെ പുറത്തേക്ക് നീട്ടി ഞാൻ സിദ്ധുവിനായി ബെഡിൽ പരത്തി.... പ്രതീക്ഷ തെറ്റിച്ഛ് അവന്റെയിടം ഒഴിഞ്ഞ് കിടക്കുന്നതറിഞ്ഞ് എന്റെ നെറ്റി ഞുളിഞ്ഞു... പുതപ്പിന്റെ ഒരു തലകൊണ്ട് മുഖം മാത്രം പുറത്തേക്കാവും വിധം ചുറ്റി പിടിച്ഛ് ഞാൻ കണ്ണ് തുറന്ന് നോക്കി.... സിദ്ധു,,,,, ഈ കൊച്ഛ് വെളുപ്പാൻ കാലത്തെ കോച്ചുന്ന തണുപ്പിൽ എന്നെ കെട്ടിപ്പിടിച്ഛ് കിടക്കാതെ ഇങ്ങേരിതെവിടെ പോയി....???

നീട്ടിയൊരു കോട്ടുവാ ഇട്ട് അങ്ങനെ തന്നെ കിടന്ന് ഞാൻ മനസ്സിൽ ചോദിച്ചു... കുറച്ഛ് നേരം കൂടി ബെഡിൽ ചുമ്മാ കിടന്ന് ഞാൻ പയ്യെ എണീറ്റ് താഴേയ്ക്ക് നടന്നു..... ഇന്നലെ വൈകുന്നേരം വീട്ടിൽ വന്ന് കയറുമ്പോ കോലായിൽ തന്നെ അമ്മയും ചെറിയമ്മയും നന്ദുവും ഇരിപ്പുണ്ടായിരുന്നു... പെട്ടെന്നൊരു കാർ പടിപ്പുര കടന്ന് അവരുടെ മുന്നിൽ നിർത്തിയതും അവരൊക്കെ സംശയത്തോടെ പരസ്പരം നോക്കി പയ്യെ എണീറ്റ് നിന്നു... കാറിന്റെ പുറക്കിൽ നിന്ന് ഞാനും സിദ്ധുവും ഒരുമിച്ച് ഇറങ്ങിയതും അവരുടെയൊക്കെ മുഖമൊന്ന് കാണാണായിരുന്നു... ആദ്യം ഓടി വന്നു കെട്ടിപ്പിടിച്ഛത് നന്ദുവാ, പിന്നെയാണ് അമ്മയും ചെറിയമ്മയും അടുത്തേക്ക് വന്നത്... അമ്മ നിറഞ്ഞൊഴുകി കണ്ണോടെയാണ് എന്നെ നോക്കിയത്... എന്റെ കവിളിൾ തഴുകി തലോടി കൈകൾ അല്പം വീർത്ത വയറിലേക്കെത്താൻ അധിക സമയം വേണ്ടി വന്നിരുന്നില്ല.... സിദ്ധുനെ അണയ്ച്ഛ് പിടിച്ഛ് കയ്യിലെ പലഹാരപൊത്തി വാങ്ങി അമ്മ അകത്തേക്ക് ക്ഷണിക്കുമ്പോ ചെറിയമ്മയും നന്ദുവും എന്റെ ഇടം വലം നിന്ന് കുശലാന്വേഷണം തുടങ്ങിയിരുന്നു.... എല്ലാരും കൂടിയിരുന്ന് സംസാരിച്ഛ് എന്റേയും സിദ്ധുന്റേയും കൂടെ ചായ കൂടി കുടിച്ചാണ് ചെറിയമ്മയും നന്ദുവും വീട്ടിലേക്ക് പോയത്....

യാത്ര ചെയ്തതിന്റെ ക്ഷീണം കാരണം വിളക്ക് വെയ്ക്കും മുന്നേ തന്നെ ഞാൻ റൂമിൽ പോയി കിടന്നിരുന്നു... ഫുഡ് കഴിക്കാൻ സിദ്ധു വന്ന് വിളിച്ചതാ... ഉറക്ക ചടവോടെ കോണിയിറങ്ങി ഇടനാഴിയിലൂടെ അടുക്കളയിലേക്ക് നടന്നു... പ്രാതലിന് അമ്മയുടെ സ്‌പെഷ്യൽ പുട്ടും കടലയുമാണെന്ന് തിന്നുന്നു... നല്ല വറുത്തരച്ച തേങ്ങയുടെ സ്മെൽ... സ്സ്സ്....ഹൂ..... നുണയായിട്ട് വയ്യ,,,, വായില് വെള്ളമൂറുന്നു....!!! ധൃതിയിൽ കിച്ചണിലേക്ക് കയറിയപ്പോഴാണ് സ്റ്റൗന്റെ അടുത്ത് സിദ്ധുനെ കണ്ടത്... അവനെ കണ്ടതും ചുണ്ടിലൊരു നറു ചിരി വിടർന്നു... ഇവിടെ വന്നാ പിന്നെ ഇതാ സ്ഥിതി,,, ഏത് നേരവും അമ്മയെ ചുറ്റിപ്പറ്റി കാണും... വീട്ടിലുള്ള ആളെയല്ല,,, രണ്ടിടത്ത് രണ്ട് സ്വഭാവമാണ് കോന്തന്..!! വാതിൽ പടിയിൽ ചാരി നിന്ന് ഞാൻ മനസ്സിൽ പറഞ്ഞു... സംസാരത്തിന്റെ ഇടയിലും രണ്ടാളും എന്തോ കാര്യമായ പാചകത്തിലാണ്... "ഗു....ഡ് മോർണിംഗ്...!!!" വാതിൽപ്പടി കടന്ന് അമ്മയുടെ അടുത്തേക്ക് നടന്ന് നീട്ടിവലിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അമ്മയും സിദ്ധുവും ഒരുപോലെ തിരിഞ്ഞ് നോക്കി... ഞാൻ വേഗം അമ്മയുടെ മുന്നിലേക്ക് കയറി നിന്ന് ആ നെഞ്ചിലേക്ക് തലചായ്ച്ഛ് കെട്ടിപ്പിടിച്ഛ് നിന്നു... "ഓഹ്.. എണീറ്റ് വന്നോ...??? കുറച്ചൂടെ കിടന്നൂടായിരുന്നോ...???"

എന്നെ തിരിച്ഛ് കെട്ടിപ്പിടിച്ഛ് കപട ദേഷ്യത്തോടെ അമ്മ കളിയാക്കി ചോദിച്ചത് കേട്ട് കൊഞ്ചലോടെ ചിളുങ്ങി കുറുക്കി ഞാൻ ഒന്നൂടെ അമ്മയോട് ചേർന്ന് നിന്നു... അടുപ്പിന്റെ അടുത്ത് നിന്നതോണ്ടാവും അമ്മയ്ക്ക് നല്ല ചൂട്... "സമയം എത്രയായീന്ന് അറിയോ കുഞ്ഞീ...??? കല്യാണം കഴിഞ്ഞൊരു പെങ്കൊച്ഛ് എണീറ്റ് വരേണ്ട സമയാണോ ഇത്..??? നേരത്തും കാലത്തും എണീറ്റ് കുളിച്ഛ് വൃത്തിയോടും ശുദ്ധിയോടും ഇരിക്കേണ്ട സമയാ...??" അമ്മ പറഞ്ഞത് കേട്ട് ഞാൻ കണ്ണടച്ഛ് മുഷിച്ചിലോടെ മൂളി... "അത് ഇവിടെയായതോണ്ടാ ന്റെ സരസൂ... പോരാത്തതിന് നല്ല തണുപ്പും...!!" അമ്മയുടെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നൊട്ടി ഞാൻ കൊഞ്ചലോടെ പറഞ്ഞു.... "എന്നിട്ട് സിദ്ധു നേരത്തെ എണീറ്റ് വന്നല്ലോ...?? അവന് തണുപ്പൊന്നുംല്ലേ...??" മുഖം താഴ്ത്തി എന്നെ നോക്കി അമ്മ ചോദിച്ചത് കേട്ട് ഞാൻ ഒളിക്കണ്ണിട്ട് കുറുക്കനെ സിദ്ധുനെ നോക്കി... സ്റ്റൗ വെച്ച തിണ്ണയിൽ കൈകെട്ടി ചാരിയിരുന്ന് അമ്മയെന്നെ ശകാരിക്കുന്നത് ചിരിയോടെ കേട്ട് ആസ്വദിച്ഛ് നിൽക്കാ കോന്തൻ..!!!! ദിവസവും രാവിലെ ഞാൻ ഉരുട്ടി എണീപ്പിക്കുന്ന ആളാ, ഇന്ന് നേരത്തെ എണീറ്റ് നല്ല കുട്ടിയായി ദേ,,, ആ നിൽകുന്നത്... വെറുതെ എന്നെ പറയിപ്പിക്കാൻ....!!! സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് ഞാൻ മനസ്സിൽ പറഞ്ഞു...

"അവിടുന്നും ഇവളിങ്ങനെയാണോ സിദ്ധു എണീറ്റ് വരാറ്...???" അമ്മ സിദ്ധുന്റെ നേരെ നോക്കി ചോദിച്ചതും സിദ്ധു നിറഞ്ഞ ചിരിയോടെ അമ്മയെ നോക്കി... "ഏയ്‌.... അല്ലമ്മേ... നേരത്തെ എണീക്കും..." സിദ്ധു പറഞ്ഞ മറുപടി കേട്ട് അമ്മ സിദ്ധുനെ നോക്കിയൊന്ന് അമർത്തി മൂളി.... "മ്മ്മ്.... ഊവ് ഊവ്....!!! നീയങ്ങനെയല്ലേ പറയൂ...!!!!!" അമ്മ പറഞ്ഞ് നിർത്തിയതും ഞാൻ സിദ്ധുനെ നോക്കി നല്ലോണമൊന്ന് ഇളിച്ഛ് കാട്ടി.... "ആ,,,ആ,,, മതി മതി കെട്ടിപ്പിടിച്ഛ് നിന്നത്... വേഗം പല്ല് തേച്ഛ് കുളിച്ഛ് വന്നേ... ചെല്.... ചെല്...." എന്നെ അടർത്തിമാറ്റി അമ്മ പറഞ്ഞത് കേട്ട് ഞാൻ മുഖം ചുളുക്കി... "കുളിക്കണോ...??? കുറച്ചൂടെ കഴിഞ്ഞിട്ട് കുളിച്ചാ പോരമ്മേ...?? വെള്ളത്തിന് നല്ല തണുപ്പായിരിക്കും...!!!" അമ്മയെ നോക്കി ഞാൻ ചുളുങ്ങി... "ഞാനിപ്പം കുളിച്ചതേള്ളൂ,, വെള്ളത്തിന് ഒരു തണുപ്പുംല്ല... കൊഞ്ചാതെ വേഗം ചെന്നേ കുഞ്ഞീ... കുളിക്കാതെ ഞാൻ പ്രാതൽ കഴിക്കാൻ തരില്ല ട്ടോ...!! അമ്മ ഭീക്ഷണി പോലെ പറഞ്ഞ് പിൻ വാതിലിലൂടെ മുറ്റത്തേക്ക് ഇറങ്ങി.... "നേരം വൈകി എണീറ്റതും പോരാ മടി പിടിച്ഛ് നിൽകാ പെണ്ണ്...." പോകുന്ന പോക്കിൽ അമ്മ പിറുപിറുത്തത് കേട്ട് ഞാൻ സിദ്ധുനെ രൂക്ഷമായി നോക്കി അവന്റെ അടുത്തേക്ക് നടന്ന് ഊരയ്ക്ക് ഇരു കയ്യും ഒരുമിച്ച് കുത്തി മുന്നിൽ നിന്നു...

"അമ്മയെ കൊണ്ട് എന്നെ ചീത്ത കേൾപ്പിക്കാൻ നേരത്തെ എണീറ്റ് പോന്നതാല്ലേ കോന്തൻ കണാരാ...??? ഒമ്പത് മണിയായാലും മൂടിപുതയ്ച്ഛ് കിടന്ന് ഉറങ്ങുന്ന ആളാ, വെറുതെ എന്നെ പറയിപ്പിക്കാനായിട്ട് ഇന്ന് നേരത്തെ എണീറ്റ് പൊന്നേക്കുന്നു,,, ജന്തു....!!! ഞാൻ ദേഷ്യത്തോടെ അടക്കം ചോദിച്ചത് കേട്ട് സിദ്ധു ചിരികടിച്ഛ് പിടിച്ചെന്നെ നോക്കി.... "ദേ മനുഷ്യാ ഒരു കാര്യം പറഞ്ഞേക്കാ... ഇന്ന് പോന്നത് പോട്ടെ,,, നാളെയെങ്ങാനും നേരത്തെ കാലത്തെ എണീറ്റ് താഴേയ്ക്കിറങ്ങിയാൽ നിങ്ങളെ രണ്ട് കണ്ണും ഞാൻ കുത്തി പൊട്ടിക്കും.... " അവനെ കുറക്കനെ നോക്കി ഞാൻ പറഞ്ഞതും സിദ്ധു അങ്ങനെ തന്നെ നിന്ന് എന്നെ നോക്കി ചിരിച്ചു.... "ഇനി അഥവാ നേരത്തെയെങ്ങാനും എണീറ്റ് പോയാ ചാടി കുത്തി താഴേയ്ക്ക് പോരാതെ എന്നെ കെട്ടിപ്പിടിച്ഛ് അവിടെ തന്നെ കിടന്നോളണം, ഞാൻ എണീക്കുമ്പോ എണീറ്റാ മതി,,, കേട്ടല്ലോ...???" ഞാൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് സിദ്ധു വേഗം സമ്മതത്തോടെ തലയാട്ടി... അവനെയൊന്ന് അടിമുടി നോക്കി മൂളി ഗൗരവത്തോടെ സിദ്ധു നെഞ്ചിൽ കെട്ടിയ കൈ അഴിച്ഛ് മാറ്റി ഞാനവന്റെ നെഞ്ചോട് ചേർന്ന് പൂച്ചക്കുഞ്ഞിനെ പോലെ ചാഞ്ഞ് പതുങ്ങി കിടന്നു...

സിദ്ധു ഇരു കയ്യോണ്ടും എന്നെ ചേർത്ത്‌ കെട്ടിപ്പിടിച്ഛ് നെറുക്കിൽ ചുണ്ട് ചേർത്തു.... "പോയ് കുളിക്ക് കുഞ്ഞീ....???" സിദ്ധു അമ്മ വിളിക്കുന്ന പോലെ വിളിച്ഛ് പറഞ്ഞത് കേട്ട് ഞാൻ നെറ്റി ഞുളിച്ഛ് മുഖമുയർത്തി അവനെ നോക്കി..... "കുഞ്ഞി.... നല്ല പേര്ല്ലേ...??? ഇനി ഞാനും അങ്ങനെയേ വിളിക്കൂ...!!! നിനക്ക് ചേരുന്ന പേരാ,, കുഞ്ഞി....!!!" എന്റെ മുഖത്തേക്ക് നോക്കി താടിയിൽ പിടിച്ഛ് കൊഞ്ചിച്ഛ് സിദ്ധു പറഞ്ഞത് കേട്ട് നേരെ നിന്ന് കുറുമ്പോടെ ഞാനവനെ നോക്കി.... "എന്തേയ്... ഞാനങ്ങനെ വിളിക്കുന്നത് നിനക്ക് ഇഷ്ടല്ലേ...???" എന്റെ മുഖത്തെ കുറുമ്പ് കണ്ടാവും സിദ്ധു ആകാംഷയോടെ ഇങ്ങനെ ചോദിച്ചത്... ഒരു ചിരിയോടെ ചരിഞ്ഞ് നിന്ന് സിദ്ധുന്റെ നെഞ്ചിലേക്ക് ഞാൻ ചാരി... "സിദ്ധുവെന്നെ എന്ത് വിളിച്ചാലും എനിക്കിഷ്ടാ... എന്നാലും പൊട്ടിക്കാളി ന്ന് വിളിക്കുന്നതാ കൂടുതൽ ഇഷ്ടം...!!" നേരിയ ചമ്മലോടെ ചുമൽ കൂച്ചി ഞാൻ പറഞ്ഞത് കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു.... എന്നാലെന്റെ പൊട്ടിക്കാളി പട്ടിപെണ്ണ് പോയി പല്ല് തേച്ഛ് കുളിക്കാൻ നോക്കിക്കേ... ഇപ്പോ തന്നെ സമയം വൈകി... ചെൽ..." എന്നെ നേരെ നിർത്തി സിദ്ധു പറഞ്ഞത് കേട്ട് മുഷിച്ചിലോടെ കൊച്ഛ് കുഞ്ഞിനെ പോലെ ഞാൻ ചുണ്ട് പിളർത്തി സിദ്ധുനെ നോക്കി ചുളുങ്ങി വീണ്ടും അവന്റെ നെഞ്ചോട് ചേർന്ന് നിന്നു....

"അതേയ്.... ഒരു കമ്പനി തരോ..??" ബനിയൻ ടീഷർട്ടിന്റെ ബട്ടണിൽ വിരൽ കറക്കി ഞാൻ കാര്യമായി ചോദിച്ചു... "എന്തിന്...????" സിദ്ധു സംസയത്തോടെ തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ മുഖമയുയർത്തി അവനെ നോക്കി... "കുളിക്കാൻ....!!! കമ്പനി തരാൻ ഉദ്ദേശ്യമില്ലെങ്കിൽ കുളിപ്പിച്ഛ് തന്നാലും മതി..." സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഞാൻ കാര്യമായി ചോദിച്ചത് കേട്ട് പൊട്ടി വരുന്ന ചിരി അടക്കിപ്പിടിച്ഛ് അവൻ ചുറ്റിലും നോക്കി.... "പിന്നെ ചോദിച്ചില്ല, പറഞ്ഞില്ല, കേട്ടില്ല ന്നൊന്നും പറയരുത്.. അതോണ്ടാ നേരത്തേ കാലത്തേ ചോദിച്ചത്... കുളിപ്പിച്ഛ് തരോ...??" വീണ്ടും ചിണുങ്ങി കൊഞ്ചലോടെ ഞാൻ ചോദിച്ചു.. സത്യായിട്ടും എനിക്ക് അത്രയ്ക്ക് മടി തോന്നുന്നുണ്ട്... ആരെങ്കിലും പല്ല് തേപ്പിച്ഛ് കുളിപ്പിച്ഛ് തന്നിരുന്നെങ്കിൽ എന്തൊരു സുഖായേനെ..?? പോരാത്തതിന് കോച്ചുന്ന തണുപ്പും...!!!" "നിന്ന് ചിണുങ്ങാതെ പോയ് പല്ല് തേച്ഛ് കുളിക്ക് രാധൂ,,,,, കുളുമുറിയിൽ അമ്മ ചൂട് വെള്ളം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. മടിച്ഛ് നിൽക്കാത്തെ വേഗം ചെൽ... വിശക്കുന്നില്ലേ നിനക്ക്..?? ഇപ്പോ തന്നെ ടൈം ഒരുപാടായി... ചെൽ...!!!" എന്നെ പിടിച്ഛ് തിരിച്ഛ് നിർത്തി മുന്നോട്ട് നടത്തിച്ഛ് സിദ്ധു സൗമ്യമായി പറഞ്ഞത് കേട്ട് ഞാൻ കുതറി പിടഞ്ഞ് മാറി സിദ്ധുനെ തിരിഞ്ഞ് നോക്കി..

. "ഓഹ്... വല്യൊരു ആള് വന്നേക്കുന്നു... അല്ലെങ്കിലും നിങ്ങളെ കൊണ്ട് എനിക്കൊരു ഉപകാരവുംല്ല... ഞാൻ അമ്മയോട് ചോദിച്ചോളാ... എന്നെ അമ്മ കുളിപ്പിച്ഛ് തരും... " വാശിയോടെ സിദ്ധുനെ നോക്കി പുച്ഛത്തോടെ പറഞ്ഞ് പിൻ വാതിലിലൂടെ പുറത്തേക്ക് കടന്നു... ചുമരിലെ ചെറിയ ബാസ്കറ്റിൽ നിന്ന് ടൂത്ത് പേസ്റ്റ് എടുത്ത് ബ്രെഷിലേക്ക് തേച്ഛ് വായിലേക്ക് വെച്ഛ് ഞാൻ മുറ്റത്തൂടെ നടക്കാൻ തുടങ്ങി.... മുറ്റത്തെ മാവിനോടും പ്ലാവിനോടും ചെടിയോടും കിളിക്കളോടും മറ്റും കഥ പറഞ്ഞ് പയ്യെ അണയ്ച്ഛ് പല്ല് തേയ്ക്കുമ്പഴാണ് അമ്മ കട്ട കലിപ്പിൽ മുന്നിൽ ദേഷ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.. ഒരു മണിക്കൂറിന്റെ അടുത്തായേ ഞാൻ പല്ല് തേക്കാൻ തുടങ്ങീട്ട്.. ഇനി കുളിപ്പിച്ഛ് തരോന്ന് കൂടി ചോദിച്ചാ ചിലപ്പോ അമ്മ പേര കൊമ്പ് പൊട്ടിക്കും ന്ന് ഉറപ്പുള്ളതോണ്ട് ഞാൻ വേഗം പുറത്തെ ബാത്റൂമിലേക്ക് കയറി... കുളി കഴിഞ്ഞ് റൂമിൽ പോയി ഡ്രസ് മാറി മുടി വിടർത്തിയിട്ട് ഒരാനയെ തിന്നാനുള്ള വിശപ്പോടെ സിദ്ധുനെ പോലും വിളിക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു...

"അമ്മേ..... ചായ....." തീൻ മേശയിലേക്ക് കയറിയിരുന്ന് കൊതിയോടെ ഞാൻ വിളിച്ചു പറഞ്ഞു...പുട്ടും കൂടിയുള്ള കടലാക്രമണം ആലോചിക്കുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു.. അമ്മയുടെ പുട്ടും കടലയും എന്റെ ഫേവറേറ്റാണ്... "അമ്മാ....??!!" വായിൽ കിനിഞ്ഞ ഉമിനീര് അമർത്തിയിറക്കി ഞാൻ വീണ്ടും ഉറപ്പിച്ഛ് വിളിച്ഛ് കൂവി... "ഹ,,,വരാ കുഞ്ഞീ.... സിദ്ധുനെ വിളിച്ചോ...???" പിന്നാമ്പുറത്ത് നിന്ന് വിളിക്കേട്ട് അടുക്കളയിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചതും ഞാൻ ഇടനാഴിയിലേക്ക് തിരിഞ്ഞ് ഏന്തി നോക്കി.... "സിദ്ധു...... ചായ കുടിക്കാൻ വാ...???" വീട്ടിനുള്ളിൽ എവിടെയാണെങ്കിലും സിദ്ധുന് കേൾക്കാൻ പാകത്തിന് ധൃതിയിൽ ഞാൻ വിളിച്ഛ് പറഞ്ഞ് തീരും മുന്നേ ചെവിയിൽ പിടി വീണിരുന്നു... "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ പേരെടുത്ത് വിളിക്കരുതെന്ന്... ഇല്ലേ...???" എന്റെ ചെവിയിൽ അമർത്തി പിടിച്ഛ് അമ്മ പറഞ്ഞത് കേട്ട് വേദനയോടെ ഞാൻ ചെവി പൊത്തി പിടിച്ചു... "ആആആഹ്ഹ്ഹ്ഹ്ഹ്ഹ...ഹൂ... അമ്മാ... വിട്ട് വിട്ട്..പ്ലീസ്..." ഞാൻ വേദനയോടെ നിലവിളിച്ചതും അമ്മ പിടിവിട്ട് എന്നെ നോക്കി പേടിപ്പിച്ഛ് ചായയും മറ്റും എടുക്കാൻ തിരിഞ്ഞു... ഇതാണ് ഇവിടെ വന്നാലുള്ള ആകെ കുഴപ്പം...

സിദ്ധുന്ന് വിളിച്ഛ് ശീലിച്ചോണ്ട് ഇവിടെയെത്തുമ്പഴും അത് തന്നെ വിളിച്ഛ് പോകും.. അമ്മയാണെങ്കിൽ അങ്ങനെ വിളിച്ഛ് കേട്ടാ ചെവീന്ന് കൈ എടുക്കൂല്ല... അമ്മയെ കൂർപ്പിച്ഛ് നോക്കി ഞാൻ വേദനയോടെ ചെവിയുഴിഞ്ഞ് എരിവ് വലിച്ചു... "ആദ്യം നീയാ പാലെടുത്ത് കുടിക്ക്...!!!" കറി ബൗളിൽ ആകുന്നതിനൊപ്പം അമ്മ പറഞ്ഞത് കേട്ട് മുന്നിലേക്ക് നോക്കുമ്പഴാണ് ചെറിയ സ്റ്റീൽ പാട്ടയും അതിലെ പാലും ഞാൻ ശ്രദ്ധിക്കുന്നത്.... ഹാവൂ വീട്ടിലെ പോലത്തെ വീബ ഗ്ലാസ് അല്ലല്ലോ ഭാഗ്യം... പാട്ട കയ്യിലെടുത്ത് ഞാൻ മനസ്സിൽ പറഞ്ഞു.. മുഷിച്ചിലോടെയാണെങ്കിൽ ഞാനാ പാലൊക്കെ കുടിച്ചു... വീട്ടിലെ പോലെയല്ല സരസു ദേഷ്യം പിടിക്കും... "സി..... സിദ്ധേട്ടാ,,,, ചായ കുടിക്കാൻ വായോ..." അമ്മ പുട്ടും കറിയും ചായയും ടേബിളിലേക്ക് നിരത്തിയത് കണ്ട് ഞാൻ വീണ്ടും സിദ്ധുനെ സിദ്ധു ന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും വേഗം ' ഏട്ടൻ ' കൂടി മാറ്റി വിളിച്ചു.. ഹോ,, ചെവിയിപ്പോ വീണ്ടും പൊന്നായേനെ... ഞാൻ പേടിയോടെ മനസ്സിൽ ഓർത്തു... "ദാ വരാ...!!!!" കോലായിൽ നിന്ന് നീട്ടി വിളി കേട്ട് സിദ്ധു പറഞ്ഞതും ഞാൻ ഒന്നൂടെ ബെഞ്ചിൽ ഒതുങ്ങിയിരുന്നു...

പുട്ടും കടലയും ആശിച്ഛ് മോഹിച്ഛ് കൊതിയോടെയിരുന്ന എന്റെ മുന്നിലേക്ക് അമ്മ ഓട്സിന്റെ സ്മൂത്തിയും ഡ്രൈ ഫ്രൂട്ടും ഫ്രൂട്ട്സും നേന്ത്രപ്പഴവും കോഴിമുട്ടയും വെച്ഛ് തന്നത് കണ്ട് ഞാൻ അന്തം വിട്ട് അമ്മയെ നോക്കി.... "ഇതെന്തൊനാ അമ്മേ,,,, ഇതൊക്കെയിപ്പോ എവിടുന്ന് വന്നു...???" മുഖം ചുളുക്കി മുഷിച്ചിലോടെ ഞാൻ അമ്മയോട് ചോദിച്ചു... "സിദ്ധു പറഞ്ഞു നീയിതൊക്കെയാണ് ആദ്യം കഴിക്കാറെന്ന്... എനിക്ക് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് മോൻ തന്നെയാ രാവിലെ എണീറ്റ് ഉണ്ടാക്കിയത്... വേഗം കഴിച്ചോ...???" ചൂട് വെള്ളം കൂടി മേശപ്പുറത്തേക്ക് വെച്ഛ് അമ്മ പറഞ്ഞത് കേട്ട് ഞാൻ തലയിൽ കൈ വെച്ചു... ഹോ ഇവിടെ വരുന്ന രണ്ടാഴ്ചയെങ്കിലും ഇതൊന്നും കഴികണ്ടല്ലോ ന്ന് സന്തോഷിച്ചതാ, അപ്പോ ദേ വീണ്ടും മുന്നിൽ.... ഈ കണ്ടകശനി എന്നേയും കൊണ്ടേ പോകുന്നാണല്ലോ ന്റെ കൃഷ്ണാ...!!!! നിരാശയോടെ മനസ്സിൽ പറഞ്ഞ് നോക്കിയത് സിദ്ധുന്റെ മുഖത്തേക്കായിരുന്നു.... "സിദ്ധു..... അല്ലാ,,,, സിദ്ധേട്ടാ പ്ലീസ് ഞാൻ പുട്ടും കടലയും കഴിച്ചോട്ടെ...???"

ഞാൻ ആവേശത്തോടെ സിദ്ധുന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... "ഓഹ് അതിനെന്താ.... കഴിച്ചോ... ആഹ് സ്മൂത്തിയും ഫ്രൂട്ട്സുമൊക്കെ കഴിച്ഛ് കഴിഞ്ഞിട്ട് കഴിച്ചോ... നമ്മളെന്നും അങ്ങനെയല്ലേ കഴിക്കാറ്...." എനിക്ക് നേരെ മുന്നിൽ വന്നിരിക്കുന്നതിനൊപ്പം സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ദയനീയമായി അവനെ നോക്കി... "ആഹ്ണ്,,, എന്നും അങ്ങനെയാണ്... പക്ഷേ ഇന്ന് ഞാൻ ആദ്യം പുട്ടും കടലയും കഴിച്ചോട്ടെ... പ്ലീസ്....??? അത് കഴിഞ്ഞിട്ട് മറ്റേതൊക്കെ കഴിച്ചോളാ...!!" ഞാൻ പ്രതീക്ഷയോടെ ചോദിച്ചു... "യോഗേഴ്ർട്ട് ക്രീം ഉള്ളതോണ്ട് സ്മൂത്തി കുറേ നേരം വെച്ചാ കേട് വന്ന് പോവുമെടാ,, അത് മാത്രം ഇപ്പോ കഴിച്ചോ ബാക്കിയൊക്കെ പ്രാതല് കഴിച്ചിട്ട് കഴിച്ചാ മതി...!!" സിദ്ധു വീണ്ടും ശാന്തമായി പറഞ്ഞതും എനിക്ക് ചെറുതായി ദേഷ്യം വന്നെങ്കിലും ഞാനത് നിയന്ത്രിച്ഛ് നിർത്തി വീണ്ടും സിദ്ധുനെ നോക്കി.... "സിദ്ധേട്ടാ പ്ലീസ് ഞാനിപ്പഴാ പാൽ കുടിച്ചത്.. അതിന്റെ മുകളിൽ ഈ സ്മൂത്തി കൂടി ചെന്നാൽ കുറച്ഛ് നേരത്തേക്ക് എനിക്ക് വേറൊന്നും കഴിക്കാൻ തോന്നില്ല.... മാത്രവുമല്ല,, പുട്ടും കടലയും കഴിക്കാൻ ഞാൻ വല്ലാതെ കൊതിച്ഛ് ഇരികാ,,, രാവിലെ എണീറ്റ് വന്നപ്പോ തന്നെ വറുത്തരച്ച കടല കറിയുടെ സ്മെൽ കിട്ടിയിരുന്നു... പല്ല് തേക്കുമ്പഴും കുളിക്കുമ്പഴുമൊക്കെ അതായിരുന്നു മനസ്സിൽ...

പ്ലീസ്,,, ഞാൻ എല്ലാം കഴിച്ചോളാ... ആദ്യം പ്രാതല് കഴിച്ചോട്ടെ... സ്മൂത്തി നമ്മുക്ക് ഫ്രൈഡ്‌ജിൽ വെക്കാം..." പ്രതീക്ഷയോടെ ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു.... "അത് ശെരിയാവില്ല രാധു,,, സ്മൂത്തി കട്ട പിടിച്ഛ് പോകും, ഫ്രൈഡ്‌ജിലൊന്നും വെച്ചാ നന്നാവില്ല... നീ സ്മൂത്തി മാത്രം ഇപ്പോ കുടിച്ചോ ബാക്കിയൊക്കെ പ്രാതല് കഴിച്ചിട്ട് കഴിച്ചാ മതി..... നമ്മളെന്നും അങ്ങനെയല്ലേ കഴിക്കാറ്... പോരാത്തതിന് ഡയറ്റ് ഉള്ളതല്ലേ...!!" സിദ്ധു വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നത് കേട്ട് എനിക്ക് ദേഷ്യം ഇരച്ഛ് കയറി.... "സിദ്ധു എന്തിനാ ഇത് തന്നെ ആദ്യം കഴിക്കണം ന്ന് ഇങ്ങനെ വാശിപ്പിടിക്കുന്നത്...???? ഞാനിതൊക്കെ കഴിച്ചോളാന്ന് പറഞ്ഞില്ലേ പിന്നെന്താ...???" ദേഷ്യത്തോടെ അവനെ നോക്കി വലിയ വായിൽ ഞാൻ അലറി... "കുഞ്ഞീ....!!!!! നീയാരോടാ ഈ വലിയ വായിൽ അട്ടഹസിക്കുന്നത്,,,, ഇവനോടോ...??? സിദ്ധുവല്ല നീയാ വെറുതെ വാശിപ്പിടിക്കുന്നത്...??? നീയെന്നും ഇതൊക്കെ കഴിച്ചിട്ടല്ലേ പ്രാതല് കഴിക്കാറ്, പിന്നെന്താ...???" അമ്മ ദേഷ്യത്തോടെ എന്നോട് ചോദിച്ചത് കേട്ട് പല്ല് കടിച്ഛ് ഞെരിച്ഛ് ഞാനമ്മയെ നോക്കി... "അമ്മയിത് എന്തറിഞ്ഞിട്ടാ ഈ പറയുന്നത്.... ഒരുജാതി ടെസ്റ്റാ അതിന്..

കുറച്ഛ് നേരത്തേക്ക് തൊണ്ടയൊക്കെ ഒരു വഴുവഴുപ്പാ അത് കുടിച്ചാൽ... എനിക്ക് വേറൊന്നും കഴിക്കാൻ തോന്നില്ല....." വേണ്ട,,,, പുട്ടും കടലയും കുറയ്ച്ഛ് കഴിഞ്ഞ് കഴിച്ചോ... സാധരണ നീയങ്ങനെയല്ലേ കഴിക്കാറ്...???" സിദ്ധു പറയുന്ന പോലെ അവന്റെ ഭാഗം നിന്ന് അമ്മ കൂടി പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യത്തിനൊപ്പം വാശിയും കൂടി.... "എനിക്കിപ്പം പുട്ടും കടലയും കഴിച്ചാ മതി...!!!" ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് ഞാൻ പറഞ്ഞു.... "ദേ,,,, വെറുതെ വാശി പിടിക്കല്ലേ പെണ്ണേ,,, അത് കട്ട പിടിച്ഛ് പോവും, കേട് വരുംന്നൊക്കെ സിദ്ധു പറഞ്ഞത് നീ കേട്ടില്ലേ...???" അമ്മ പറഞ്ഞത് കേട്ട് എന്റെ കൈ രണ്ടും ബെഞ്ചിൽ മുറുക്കി... "കേട് വന്നാലും ഞാൻ കുടിച്ചോളാ,,, പോരേ...???" അമ്മയെ നോക്കി വാശിയോടെ ഞാൻ പറഞ്ഞു... "ദേ പെണ്ണേ,, വല്യാ പെണ്ണായി, കല്യാണം കഴിഞ്ഞതാ, വയറ്റിലുണ്ടെന്നൊന്നും ഞാൻ നോക്ക്യേലാ.. വാശി പിടിച്ചാ എന്റെ കയ്യിലെ ചൂട് നീയറിയും...!!" എന്റെ നേരെ കയ്യോങ്ങി അമ്മ പറഞ്ഞതും എനിക്ക് വല്ലാത്ത സങ്കടം തോന്നി.... " വേണ്ടമ്മേ,,,, അനു കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട... പ്രാതല് കഴിച്ചോട്ടെ...!!!" പെട്ടെന്ന് ഇടയ്ക്ക് കയറി സിദ്ധു പറഞ്ഞത് കേട്ടപ്പോ സങ്കടത്തിൽ ദേഷ്യവും വാശിയും കലർന്നു...

കലങ്ങിയ കണ്ണോടെ ഞാൻ സിദ്ധുനെ തുറിച്ഛ് നോക്കി... "വേണ്ട,,,, എനിക്ക് പ്രാതല് വേണ്ട.... ഞാനല്ലേ ആവശ്യമില്ലാതെ വാശി പിടിക്കുന്നത്... ഞാനെന്റെ വാശി മാറ്റിക്കോളാ..." സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് നിറയുന്ന കണ്ണുകൾ ഒഴുക്കാതെ വാശിയോടെ തടഞ്ഞ് ഞാൻ പറഞ്ഞു..... ദേഷ്യത്തോടെ മുന്നിലെ ഗ്ലാസ്സിലെ സ്മൂത്തിയെടുത്ത് ഞാൻ വേഗത്തിൽ കുടിച്ചു... വാശിയോടെ കുടിച്ചിട്ടാവും രണ്ടിറയ്ക്ക് കുടിച്ചതും നെറുക്കിൽ കയറി ഞാൻ ചുമയ്ക്കാൻ തുടങ്ങി.... "രാധൂ...????" സിദ്ധു വെപ്രാളത്തോടെ എണീറ്റ് എന്റെ അടുത്തേക്ക് ആഞ്ഞതും ഞാൻ കയ്യുയർത്തി തടഞ്ഞു... "കുരുത്തക്കേട് ന്ന് പറഞ്ഞാ ഇതാ....!! കണ്ടോ തരിപ്പിൽ പോയത്..??!" അമ്മയെന്നെ കളിയാക്കി പറഞ്ഞ് നെറുക്കിൽ തട്ടാൻ കയ്യുയർത്തിയതും ഞാൻ തന്നെ വേഗം തട്ടി... സ്മൂത്തി കുടിച്ഛ് കഴിഞ്ഞതും ഫ്രൂട്ട്സും ഡ്രൈ ഫ്രൂട്ടും ഒരു ബൗളിലേക്ക് തട്ടി, പഴവും കോഴി മുട്ടയും അവിടെ തന്നെ വെച്ഛ് ഞാൻ കോലായിലേക്ക് നടന്നു... അവര് അമ്മയും മോനും കൂടി പുട്ടും കടലയും ആസ്വദിച്ചു കഴിച്ചോട്ടെ...

വാശിക്കാരി ഞാനെന്തിനാ അവർക്കിടയിൽ...??? ഇത്ര ആശിച്ഛ് മോഹിച്ഛ് വേഗം കുളിച്ഛ് ഓടി വന്നിരുന്നതാ... അല്ലെങ്കിൽ തന്നെ ഒരു ദിവസം ഓട്‌സ് കഴിച്ചില്ല ന്ന് വെച്ഛ് ഞാൻ ചത്തൊന്നും പോവില്ലല്ലോ...?? അതിന് കഴിക്കില്ല ന്ന് ഞാൻ പറഞ്ഞില്ല.... ആദ്യം പുട്ടും കടലയും കഴിച്ചോട്ടെ ന്നേ ചോദിച്ചുള്ളൂ.. ആപ്പഴേക്കും ഞാൻ വാശിക്കാരിയായി, കുരുത്തക്കേട് കാണിച്ചവളായി... സിദ്ധു കാൽ പിടിക്കുന്ന പോലെ ഞാൻ കെഞ്ചി ചോദിച്ചതല്ലേ, ഒരു തവണ എന്റെ ഇഷ്ടത്തിനൊന്ന് നിന്ന് തന്നൂടെ.... അല്ലെങ്കിൽ അവന്റെ ഇഷ്ടത്തിനല്ലേ ഞാനിതൊക്കെ കഴിക്കുന്നത് പോലും..... ഒരു ദിവസം ആ ഓട്സൊന് കഴിച്ഛ് നോക്കണം,, എന്നാലേ മനസ്സിലാവൂ...?? അതെങ്ങനാ എല്ലാർക്കും കുഞ്ഞിനെ മതി.. എന്നെ വേണ്ട.. എല്ലാം കുഞ്ഞിന് വേണ്ടി... എന്നെ കൊണ്ട് നിർബന്ധിതിച്ഛ് ഈ കഴിപ്പിക്കുന്നതും കുടിപ്പിക്കുന്നതും മുഴുവൻ കുഞ്ഞിന് വേണ്ടി... ഇത് കഴിക്കുന്ന എനിക്കുംണ്ട് ഇഷ്ടങ്ങൾ,,, അതാർക്കും അറിയണ്ട... കോലായിൽ ഇരുന്ന് ദേഷ്യത്തോടെ മുന്നോട്ടും പിന്നോട്ടും ആടി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story