🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 194

ennennum ente mathram

രചന: അനു

"അയ്യോ സിദ്ധു ഞാൻ നോക്കിയിരുന്നു... ചെറിയ പോറിയ പാടുപോലും ഇല്ലായിരുന്നു... പിന്നെ ഇത് തുറന്നിരുന്നതല്ല, ഞാൻ പൊളിച്ചതാ..!! സത്യം...!!!" തലയിൽ കൈവെച്ഛ് അനു കാര്യമായി എന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... "സത്യം സിദ്ധു....!!!" നറു ചിരിയോടെ ഒന്നും മിണ്ടാതെ ഞാൻ അനൂന്നെ തന്നെ നോക്കി നിൽകുന്നത് കണ്ടിട്ടാവണം അവള് വീണ്ടും പറഞ്ഞത്... നിറഞ്ഞ ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ഛ് കുലുക്കി കൊഞ്ചിച്ഛ് ഞാൻ പാരയുമെടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു... മീറ്റിങ് കഴിഞ്ഞ് അനൂനേയും അമ്മയേയും അന്വേഷിച്ഛ് വീട്ട് മുഴുവൻ നടക്കുമ്പഴാണ് പിന്നാമ്പുറത്ത് നിന്ന് ആളനക്കം കേട്ടത്... കിച്ചണ് വഴി പിന്നാമ്പുറത്തേക്ക് കടന്ന് വിറക്ക് പുരയിലേക്ക് നോക്കിയപ്പഴാണ് അമ്മ കമ്പിപ്പാര എടുത്ത് ഇറങ്ങുന്നത് കണ്ടത്.... കാച്ചിൽ പറിക്കാൻ പോകാന്നും, അനു പറമ്പിൽ ഉണ്ടെന്നും പറഞ്ഞപ്പോ വേഗം പോയി കോലായിലെ ഡോർ അടയ്ച്ഛ്, അമ്മയുടെ കയ്യിൽ നിന്നും കമ്പിപ്പാര ബലമായി വാങ്ങി പിടിച്ഛ് കൂടെ ഞാനും പറമ്പിലേക്ക് നടന്നു...

ഇവിടെ വന്നപ്പോ ദേ ഒരാള് വാഴത്തട്ടയിലെ തേൻ കുടിക്കുന്നു...!!! പാര കൊണ്ട് കാച്ചിലിന്റെ സൈഡിൽ ഞാൻ ആഞ്ഞ് കുത്തിയതും വേണ്ട, അറിയാത്ത പണിയല്ലേ ഞാൻ ചെയ്തോളാ, കാലിലെങ്ങാനും കൊണ്ടാല്ലോ ന്നൊക്കെ പറഞ്ഞ് പാര എന്റെ കയ്യിൽ നിന്ന് വാങ്ങാൻ അമ്മ നോക്കിയെങ്കിലും ഞാൻ കൊടുത്തില്ല... ഞാൻ കുഴിക്കാ, അമ്മ കാച്ചിൽ നോക്കിക്കോ ന്ന് പറഞ്ഞ് ഞാൻ വീണ്ടും സൈഡിലെ മണ്ണ് പാര കൊണ്ട് കുത്തിയിളക്കി.... "അല്ലാ,,,,, സിദ്ധുന്റെ മീറ്റിങ് കഴിഞ്ഞോ...???" വീണ്ടും വാഴത്തട്ടയിലെ തേൻ കുടിച്ഛ് ഞങ്ങളെ അടുത്തേക്ക് നടന്ന് വന്നോണ്ട് അനു ചോദിച്ചത് കേട്ട് ഞാൻ അവളെയൊന്ന് നോക്കി അടക്കി ചിരിച്ഛ് അമ്മയെ നോക്കി... "കുഞ്ഞീ...!!!!" ആഹ് വന്നല്ലോ....!!!! മനസ്സിൽ പറഞ്ഞ് അവളെ നോക്കി ഒന്നൂടെ ചിരിച്ഛ് ഞാൻ വേഗം എന്റെ പണി നോക്കി.... "എന്റെ പൊന്നമ്മേ,,, ഞാൻ സിദ്ധുനെ സിദ്ധുന്നാ വിളിക്കാറ്,,, അങ്ങനെ വിളിച്ഛ് ശീലിച്ഛ് പോയി...!!!" ഞങ്ങളുടെ അടുത്ത് വന്ന് നിന്ന് മുഷിച്ചിലോടെ അമ്മയെ നോക്കി കുറുമ്പോടെ അനു പറഞ്ഞത് കേട്ട് ഞാൻ അമ്മയെ നോക്കി...

"നിന്നോട് ആരാ അങ്ങനെ വിളിച്ഛ് ശീലിക്കാൻ പറഞ്ഞത്...?? പ്രായത്തിൽ മൂത്തവരെ പേരെടുത്ത് വിളിക്കാനാണോ ഞാൻ നിന്നെ പഠിപ്പിച്ചത്...??? വേറെ ആരെങ്കിലും ആണെങ്കിൽ പോട്ടേ അവൻ നിന്റെ ഭർത്താവല്ലേ,, ആ ബഹുമാനവും ആദരവും വാക്കിലും നോക്കിലും കൊടുക്കണ്ടേ...??? നിന്റെ എത്ര വയസ്സിന് മൂത്തതാ അവൻ...???" കുനിഞ്ഞ് നിന്ന് കാച്ചിൽ മാന്തി ഇളക്കുന്നതിനൊപ്പം അമ്മ അവളോടായി ചോദിച്ചു... അത് ശെരിവെച്ഛ് ഞാൻ അവളെ നോക്കി അമ്മ ചോദിച്ച ചോദ്യം ശബ്‌ദമുണ്ടാക്കാതെ ആവർത്തിച്ചതും അനുവെന്നെ രൂക്ഷമായി നോക്കി കഴുത്ത് വെട്ടിച്ഛ് പോടാ ന്ന് പയ്യെ പിറുപിറുത്തു... അവള് വിളിച്ചത് കേട്ട് ആശ്ചര്യത്തോടെ വാ തുറന്ന് കീഴ്ചുണ്ട് കടിച്ഛ് പിടിച്ഛ് താഴേയ്ക്ക് കുനിഞ്ഞ് നിൽക്കുന്ന അമ്മയെ കണ്ണോണ്ട് ചൂണ്ടിക്കാട്ടി അമ്മയോട് പറയട്ടേ ന്ന് ഞാൻ സ്വകാര്യമായി ചോദിച്ചതും അവളെന്റെ കൈ തണ്ടയിൽ അമർത്തി പിച്ചി... ശബ്ദം പുറത്ത് വരാതെ എരിവ് വലിച്ഛ് വേദനയോടെ കൈ വെട്ടിച്ഛ് ഞാൻ അവളെ നോക്കി ചിരിച്ചതും അനുവെന്നെ തുറിച്ഛ് നോക്കി മുഖം വെട്ടിച്ചു....

"ആരെങ്കിലും കേട്ടാ എന്താ വിചാരിക്കാ..???" തുടർച്ചയെന്നോണം അമ്മ വീണ്ടും ചോദിച്ചതും ഞാൻ അവളെ നോക്കി എന്താ വിചാരിക്കാ ന്ന മട്ടിൽ പുരികം പൊക്കി കൈ കാണിച്ചോണ്ട് ഒരു നെടുവീർപ്പിട്ടു.... അതൂടെ കണ്ടതും അനൂന്റെ മുഖം കൂർത്തു... "ആരെങ്കിലും കേട്ടാപ്പം എന്ത് വിചാരിക്കാനാ...??? വേറെയാരെയും അല്ലല്ലോ എന്റെ ഭർത്താവിനെയല്ലേ...?? എന്റെ സിദ്ധുവാ...!!!! എന്റെ സിദ്ധുനെ ഞാനെനിക്ക് ഇഷ്ടമുള്ളത് വിളിക്കും... സിദ്ധുന്നൊരു പ്രശ്നവുമില്ലല്ലോ... പിന്നെന്താ...???" നിറഞ്ഞ കുശുമ്പോടെ, സ്വാർത്ഥതയോടെ മുഖവും നെറ്റിയും പുരിക്കവും ഞുളിച്ഛ് വാശിയോടെ അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി..... അവളുടെ മുഖത്ത് നിറയുന്ന ദേഷ്യവും കണ്ണിലെ വാശിയും വാക്കുകളിലെ കുശുബും കാണേ എനിക്കവളോട് അതിയായ സ്നേഹവും വാത്സല്യവും തോന്നി... "അതെങ്ങനെയാ നീ നിനക്ക് ഇഷ്ടമുള്ളതൊക്കെ അവനെ വിളിക്കാ...?? ഭർത്താവിനെ പേരെടുത്ത് വിളിക്കുന്നതിന്‌ നല്ല കുടുംബത്തിലെ പെങ്കുട്ടികൾക്ക് ചേരുന്ന സംസ്കാരമല്ല...!!!!

ആ വിളിയങ്ങ് നിർത്തിയേക്ക്...!!" ഇളക്കിയെടുത്ത കാച്ചിൽ പുറത്തേക്ക് എടുത്ത് വെച്ഛ് എന്റെയടുത്ത് ദേഷ്യത്തോടെ നിൽക്കുന്ന അവളെ നോക്കി അമ്മ കട്ടായം പറഞ്ഞത് കേട്ട് അനൂന്റെ മുഖത്തെ ദേഷ്യം കണ്ണിലേക്ക് നിറഞ്ഞു... "വേണ്ടമ്മേ... അവളങ്ങനെ വിളിച്ചോട്ടെ.... സിദ്ധുന്നല്ല, അനുവെന്നെ വേറെന്ത് വിളിച്ചാലും എനിക്ക് ഇഷ്ടാ... എന്റെ അനൂനെന്നെ എന്തും വിളിക്കാ ല്ലേ...??? അനൂന്ന് മാത്രം....!!!!!" അടുത്ത അങ്കത്തിനുള്ള പുറപ്പാട്ടാണെന്ന് ഞാൻ പറയാത്തെ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ ല്ലോ...??? അവളെ തന്നെ പ്രണയത്തോടെ ഉറ്റു നോക്കി കൊഞ്ചലോടെ ചോദിച്ഛ് ഞാൻ അമ്മയോടായ് പറഞ്ഞതും ദേഷ്യം നിറഞ്ഞ് നിന്ന് അനൂന്റെ മുഖം സന്തോഷത്താൽ വിടർന്നു... കണ്ണുകൾ തിളങ്ങി... അഹങ്കാരം നിറഞ്ഞ ചിരിയോടെ അവളെന്റെ കൈ തണ്ടയിൽ ഇരു കയ്യും ഓർത്ത് അഭിമാനത്തോടെ ചേർന്ന് നിന്ന് അമ്മയെ നോക്കി... "കേട്ടല്ലോ,,,, സിദ്ധു പറഞ്ഞത് കേട്ടല്ലോ... ഞാനെന്ത് വിളിച്ചാലും സിദ്ധുന്ന് ഇഷ്ടാ ന്ന്... എന്റെ സിദ്ധുവാ... എന്റെ മാത്രം...!! ഞാനെനിക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കും...!!!!" വാശിയോടെ ഇത്രയും പറഞ്ഞ് എന്റെ ഷോള്ഡറിലേക്ക് ചാരി നിന്ന് അവളേയും എന്നേയും അമ്മ മാറി മാറി നോക്കി....

"കണ്ടില്ലേ പെണ്ണിന്റെ അഹങ്കാരം.... എന്താ അവളെ വാശി,, കൊഞ്ചിച്ഛ് തലയിൽ കയറ്റി വെച്ചിരിക്കാ...!!!! എല്ലാത്തിനും ആദ്യം നിന്നെ പറഞ്ഞാൽ മതിയല്ലോ...??? അവളെ വാശിക്കും കൊഞ്ചലിലും ദേഷ്യത്തിനുമൊക്കെ കൂട്ട് നിന്ന് നീയാ ഇങ്ങനെയാക്കിയത്....?? എല്ലാം അവളെ വാശിയ്ക്ക് വിട്ട് കൊടുത്ത് വഷളാക്കിയിട്ടുണ്ട്...!!!!" എന്നെ ഗൗരവത്തിൽ അടിമുടി നോക്കി അമ്മ പറഞ്ഞത് കേട്ട് ഞാൻ താഴേയ്ക്ക് നോക്കി ചിരിച്ചു.. പക്ഷേ അപ്പഴും അനു അഹങ്കാരത്തോടെ എന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ഛ് അമ്മയെ തുറിച്ഛ് നോക്കികൊണ്ടിരുന്നു.... എന്നെ നോക്കി അമർത്തി മൂളി അമ്മ കാച്ചിൽ എടുക്കാൻ കുനിഞ്ഞതും പാര അമ്മയുടെ കയ്യിലേക്ക് കൊടുത്ത് കാച്ചിൽ ഞാൻ വാങ്ങി പിടിച്ചു.... അത്യാവശ്യം വലിയൊരു കാച്ചിലായിരുന്നു.. അതോണ്ട് തന്നെ നല്ല കനവുംണ്ട്... അതിന്റെ ചെറിയൊരു കഷ്ണം മാത്രം അമ്മ ഉച്ചത്തേക്ക് ഉപ്പേരിയായി വെച്ഛ് തന്നു... ഉച്ച ഭക്ഷണം കഴിച്ഛ് അനു പോയി കിടന്നതും ഞാൻ ബാക്കി വർക്കിലേക്ക് കടന്നു... അമ്മിണിയെ അഴിച്ഛ് കെട്ടാനും, വെള്ളം കൊടുക്കാനും മറ്റുമായി അമ്മയും നടന്നു...

അനു എണീക്കുമ്പോ ഒരുപാട് വൈകിയിരുന്നു.. അമ്മയുടെ കൂടെ പറമ്പിലും തൊടിയിലും അങ്ങോട്ടും ഇങ്ങോട്ടും നടന്നതിന്റെ ക്ഷീണമാവും... വീട്ടിൽ നിന്ന് അധികം പുറത്തേക്കൊന്നും ഇറങ്ങാത്തതല്ലേ, പെട്ടെന്ന് വെയിലും പൊടിയും കൊണ്ടത് പിടിച്ഛ് കാണില്ല.... അവൾക്ക് ക്ഷീണമായതോണ്ട് തന്നെ രാത്രി ഞങ്ങൾ നേരത്തെ ഫുഡ് കഴിച്ഛ് വേഗം കിടന്നുറങ്ങി.... ~~~~~~~~~ ഇന്നലെ ഉച്ചയ്ക്കും രാത്രിയുമൊക്കെയായി ഒരുപാട് ഉറങ്ങിയത് കൊണ്ട് ഞാൻ രാവിലെ നേരത്തെ ഉണർന്നു... തൊട്ടടുത്ത് എന്നോട് ചേർന്ന് എന്നെ കെട്ടിപ്പിടിച്ഛ് കിടക്കുന്ന സിദ്ധുനെ ഉണർത്താതെ പയ്യെ എണീറ്റ് ഞാൻ താഴേക്കിറങ്ങി... കിച്ചണിൽ പ്രാതലിന് ഒരുക്കം കൂട്ടുന്ന അമ്മയുടെ പുറക്കിൽ ചെന്ന് കെട്ടിപ്പിടിച്ഛ് ഞാൻ പയ്യെ ചാരി നിന്നു... "ആഹാ,,,, ഇന്ന് നേരത്തെ എണീറ്റോ അമ്മേടെ കുഞ്ഞി... കെട്ടിപ്പിടിച്ഛ് കൂനി കൂടി നിൽക്കാതെ വേഗം ചെന്ന് പല്ല് തേച്ഛ് വാ..." ചൂടായ ദോശചട്ടിയിലേക്ക് മാവ് കോരിയൊഴിച്ഛ് പരത്തി മൂടിവെച്ഛ് കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അമ്മയെ മുഖമുയർത്തി നോക്കി....

"അപ്പോ കുളിക്കണ്ടേ അമ്മേ...???" എന്റെ ചോദ്യം കേട്ട് നിറഞ്ഞ ചിരിയോടെ അമ്മയെന്നെ തിരിഞ്ഞ് നോക്കി.... "വേണം.... ആദ്യം പല്ല് തേച്ഛ് വാ.. അമ്മ പാല് തരാ.. അത് കഴിഞ്ഞ് മേലൊക്കെ എണ്ണ തേച്ഛ് പിടിപ്പിച്ഛ് കുറച്ഛ് കഴിഞ്ഞ് കുളിക്കാ... ശരീരം നന്നായി എളമിക്കുന്ന സമയാ അതോണ്ട്,, നല്ലോണം എണ്ണയൊക്കെ തേച്ഛ് പിടിപ്പിച്ഛ് വേണം കുളിക്കാൻ... ചെൽ... വേഗം ചെന്ന് പല്ല് തേച്ഛ് വാ...!!!" എന്റെ തലയിലും മുടിയിലും മുഖത്തും തഴുകി തലോടി അമ്മ പറഞ്ഞത് കേട്ട് ചടപ്പോടെ ഞാൻ മുഖം ഞുളുക്കി... എണ്ണയൊക്കെ തേച്ഛ് നിൽകുന്നത് ഓർത്തിട്ട് തന്നെ വെറിയെടുക്കുന്നു... എങ്കിലും അമ്മയുടെ മുഖത്തെ സന്തോഷവും സ്നേഹവും ചിരിയും കണ്ട് ഞാൻ പയ്യെ പിന്നാമ്പുറത്തേക്ക് നടന്നു.... "കാക്കയോടും പൂച്ചയോടും ചിതലയോടും കഥ പറഞ്ഞ് നിൽക്കാത്തെ വേഗം പല്ല് തേച്ഛ് വരണം,, കേട്ടല്ലോ...???" പിന്നാമ്പുറത്തെ കൊട്ടയിൽ നിന്ന് ബ്രെഷെടുത്ത് പേസ്റ്റ് തെക്കേ അടുക്കളയിൽ നിന്ന് അമ്മ ഭീക്ഷണി പോലെ വിളിച്ഛ് പറഞ്ഞത് കേട്ട് ആഹ് ന്ന് ഞാൻ നീട്ടി പറഞ്ഞു...

നല്ലോണം നിൽക്കുന്ന അമ്മയെ ചീത്തയാക്കാൻ ആഗ്രഹമില്ലത്തത് കൊണ്ട് ഞാൻ വേഗം ബ്രഷ് ചെയ്ത് അടുക്കളയിലേക്ക് കയറി.... അമ്മ ചൂട്ടാറ്റി ടേബിളിൽ അടച്ഛ് വെച്ച പാൽ പയ്യെ കുടിച്ചോണ്ട് കൂടെ തന്ന ബദാമും നട്സും ഞാൻ വായിലിട്ട് കൊറിച്ചോണ്ടിരുന്നു... പാലും മറ്റും കഴിച്ഛ് കഴിഞ്ഞതും പുറത്തെ ബാത്‌റൂമിൽ കയറ്റി ഡ്രസ് മാറ്റി ഞാൻ കച്ചയുടുത്തു... അധികം വൈകാതെ തന്നെ ഒരു പഴേ മരത്തിന്റെ സ്റ്റൂളും എണ്ണ കുപ്പിയുമായി അമ്മ ബാത്റൂമിലേക്ക് കയറി... എന്നെ സ്റ്റൂളിൽ പിടിച്ഛ് ഇരുത്തി എന്റെ ദേഹം മുഴുവൻ അമ്മ നല്ലോണം എണ്ണ തേച്ഛ് തന്നു... മുഖത്ത് എണ്ണയാക്കണ്ട ന്ന് ഞാൻ പറഞ്ഞെങ്കിലും എന്നെ കപിളിപ്പിച്ഛ് കൊണ്ട് അമ്മ മുഖം എണ്ണയാൽ ഉഴിഞ്ഞെടുത്തു... "ഈഈഈഈ...... ബ്ളാ....!!!! ഈ അമ്മയെ കൊണ്ട്...!!!!!!! ഞാൻ പറഞ്ഞല്ലേ മുഖത്ത് തേക്കണ്ടന്ന്... എനിക്ക് ഇഷ്ടല്ലന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ...!!!!" അമ്മയെ തിരിഞ്ഞ് രൂക്ഷമായി നോക്കി മുഷിച്ചിലോടെ ഞാൻ ചോദിച്ചു.... "നിന്റെ ഇഷ്ടം നോക്കിയല്ല ഞാൻ നിന്നെ പെറ്റ്, പോറ്റി ഇത്രയും ആക്കിയത്...!!!

അതോണ്ട് നിന്റെ ഇഷ്ടത്തിനല്ല, എന്റെ ഇഷ്ടത്തിനാ മുൻഗണന... എന്നെ നോക്കി പേടിപ്പിക്കാതെ അങ്ങോട്ട് തിരിഞ്ഞ് നോക്ക് കൊച്ചേ...!!" എന്റെ തല ബലമായി പിടിച്ഛ് തിരിച്ഛ് നേരെ വെച്ഛ് അമ്മ പറഞ്ഞത് കേട്ട് ഞാൻ ചുണ്ട് കോട്ടി... പണ്ടും അമ്മ ഇങ്ങനെയാണ്... ചെറുപ്പത്തിൽ ആഴ്ചയിൽ ഒരിക്കൽ എന്നേയും അമ്മൂനേയും എണ്ണ തേപ്പിച്ഛ് കുളിപ്പിക്കുന്നത് അമ്മയുടെ പതിവായിരുന്നു... അന്നും ഞാനും അമ്മുവും മുഖത്ത് എണ്ണ തോട്ടീക്കാൻ സമ്മതിക്കില്ലായിരുന്നു... മുഖത്ത് എണ്ണയാക്കരുതെന്ന നിബന്ധന വെച്ചാണ് അമ്മയ്ക്ക് എണ്ണ തേപ്പിക്കാൻ രണ്ടാളും നിന്ന് കൊടുക്കയെങ്കിലും തരം കിട്ടിയാൽ ഇതുപോലെ അമ്മ മുഖത്ത് എണ്ണ തേക്കും.... കള്ളത്തരം ഉള്ളിൽ ഉള്ളവരാണത്രേ മുഖത്ത് എണ്ണ തേക്കാൻ സമ്മതിക്കാതിരിക്കാ എന്നൊരു പഴമൊഴിയും പറയും....!!! ദേഹം മുഴുവൻ കഴിഞ്ഞതും തലയിലും മുടിയിലും നല്ലോണം വെളിച്ചെണ്ണ തേച്ഛ് മുടി ഉയർത്തി കെട്ടി വെച്ഛ്, ഞാൻ പറഞ്ഞിട്ട് കുളിച്ചാൽ മതിയെന്ന് പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി പോയി.....

ഒരഞ്ച് മിനിറ്റ് സ്റ്റൂളിൽ ഇരുന്നപ്പോ തന്നെ മുടിയിൽ നിന്നും ദേഹത്ത് നിന്നും എണ്ണയും വെളിച്ചെണ്ണയും കിനിഞ്ഞ് ഇറങ്ങുന്ന പോലെ തോന്നി... അങ്ങനെ തോന്നതിരിക്കും മാതാശ്രീ അത്രയും തേച്ഛ് പിടിപ്പിച്ചിട്ടുണ്ട്.... എല്ലാം കൂടി വെറിയെടുക്കുന്നു... സ്റ്റൂളിൽ നിന്ന് ഇറങ്ങി ഞാൻ പയ്യെ ബാത്‌റൂമിൽ നടന്നു... വീണ്ടും സ്റ്റൂളിൽ ഇരുന്നു... ഷവർ വെറുതേ ഓണും ഓഫുമാക്കി കളിച്ചും, ചുമരിൽ ചാരി ഇരുന്ന് ഉറങ്ങി തൂങ്ങിയും, കോട്ടുവാ ഇട്ടും, ചുമരിൽ എണ്ണ കൊണ്ട് ചിത്രം വരച്ചും, ഞാൻ സമയം തള്ളി നീക്കി കൊണ്ടിരുന്നു.... ഇടയ്ക്ക് അഞ്ച് മിനിറ്റ്, അഞ്ച് മിനിറ്റ് കൂടുമ്പോ ആയോ, കുളിച്ചോട്ടെ എന്നൊക്കെ അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് അടുക്കളയുടെ ഭാഗത്തേക്ക് നോക്കി വിളിച്ഛ് ചോദിക്കാനും മറന്നില്ല.... "അമ്മേ,,,, കുറേ നേരായീ കുളിക്കട്ടെ...???? എനിക്ക് വെറിയെടുത്തിട്ട് വയ്യ...!!!!" ചടപ്പോടെ ഇളിച്ഛ് കാട്ടി ചിണുങ്ങി കൊണ്ട് ബാത്‌റൂമിൽ നിന്ന് അമ്മയെ നീട്ടി വിളിച്ഛ് ഞാൻ ചോദിച്ചു... "ഹോ,,, ആ എണ്ണ മേലും തലയിലുമൊക്കെയൊന്ന് പിടിച്ചോട്ടെ ന്റെ കുട്ട്യേ... നീയൊന്ന് സമാധാനത്തോടെ അവിടെ അടങ്ങി ഇരിക്ക്... വെറുതെ ഇരുന്നാ പോരെ..???" അടുക്കളയിൽ നിന്ന് അമ്മ വിളിച്ഛ് പറഞ്ഞത് മുഖം ഞുളിക്കി കൊണ്ടാണ് ഞാൻ കേട്ടത്..

വെറുതെ ആണെങ്കിലും, മേല് മുഴുവൻ എണ്ണയും തേച്ഛ് ഇങ്ങനെ ഇരിക്കാന്ന് പറഞ്ഞാൽ അത്ര സുഖമുള്ള കാര്യമൊന്നും അല്ല.... ഞാൻ വെറുതേ ആരോടെന്നില്ലാതെ പറഞ്ഞു... സിദ്ധു എണീറ്റോ ആവോ...??? "എണീറ്റ് നടന്ന് വീഴൊന്നും ചെയ്യല്ലേ കുഞ്ഞീ..?? മോലൊക്കെ എണ്ണയാ,, വേഗം വഴുക്കും... സ്റ്റൂളിൽ അടങ്ങി ഇരുന്നാ മതി...!!" നേരിയ പേടിയോടെ അലക്ക് കല്ലിന്റെ അടുത്ത് നിന്നോ മറ്റോ അമ്മ പറഞ്ഞത് കേട്ട് ഞാൻ പയ്യെ വേഗം പോയി സ്റ്റൂളിൽ ഇരുന്നു... ആ കാര്യം എന്നോട് മറന്ന് പോയിരുന്നു...!!! എങ്ങാനും വഴുകിയിരുന്നെങ്കിൽ... ചിന്തിക്കുമ്പോ കൂടി പേടിയാവുന്നു... ചെറിയ ടെൻഷനോടെ ഇടം കയ്യാൽ ഞാൻ പയ്യെ വയറിൽ താലോടി.... അമ്മേടെ വാവേ,,, എണീറ്റോ അമ്മേടെ മോൻ...?? പാൽ കുച്ചോ..??? മോന്റെ അമ്മു ചെറിയമ്മ വന്നിരുന്നെങ്കിൽ പുറത്ത് മിണ്ടിയും പറഞ്ഞും നിന്ന് എനിക്ക് കമ്പിനി തന്നേനെ... നിന്റെ കോന്തൻ അച്ഛൻ എന്തെടുക്കാണാവോ..??? "കുഞ്ഞീ ശ്രദ്ധിച്ഛ് പതുക്കെ എണീറ്റ് വന്ന് വാതില് തുറക്ക്...???" ഹാവൂ അങ്ങനെ നമ്മുടെ കാത്തിരുപ്പിന്ന് അവസാനം കുറിച്ഛ് അമ്മമ്മ വന്നു...

വയറിലേക്ക് നോക്കി പറഞ്ഞ് ഞാൻ പയ്യെ എണീറ്റ് വാതിൽ തുറന്നു... "ന്നാ,,,, ഇനി കുളിച്ചോ... നോക്ക് നല്ലോണം ശ്രദ്ധിക്കണം കേട്ടല്ലോ.. ഒരു തുള്ളി എണ്ണയോ താളിയോ മറ്റോ നിലത്ത് ഉണ്ടായാ മതി... അല്ലെങ്കിൽ ഞാൻ കുളിപ്പിച്ഛ് തരണോ...??? " ഒരു പാട്ടയിൽ ചെമ്പരത്തി താളി അരച്ചത് എനിക്ക് നേരെ നീട്ടി അമ്മ ചോദിച്ചതും ഞാൻ വേഗം അത് വാങ്ങി കുളുമുറിയിലെ തടി റേക്കിലേക്ക് വെച്ഛ് അമ്മയെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി... "വേണ്ടമ്മേ ഞാൻ ശ്രദ്ധിച്ഛ് കുളിച്ചോളാ...!!!" "ആഹ്,,, എന്നാ പയ്യെ കുളിച്ഛ് പോര്..." അമ്മ കരുതലോടെ പറഞ്ഞ് വാതിലടച്ഛ് പോയതും ഞാൻ വേഗം കുറ്റിയിട്ട് സാവധാനം കുളിച്ചു... ദേഹത്തെ എണ്ണയൊക്കെ കഴുകി കളഞ്ഞ് തലയിൽ താളി തേച്ഛ് നല്ലോണം കുളിച്ഛ് ഡ്രസ്സ് മാറി അടുക്കളയിലേക്ക് കയറുമ്പോ വിശന്നിട്ട് വയറ് കരഞ്ഞ് തുടങ്ങിയിരുന്നു... "അമ്മേ എന്തെങ്കിലും കഴിക്കാൻ തായോ.... വിശന്നിട്ട് വയ്യ... കുറേ തവണ സോപ്പ് തേച്ഛ് കുളിച്ചോണ്ടാവോ എന്തോ വല്ലാത്ത ക്ഷീണവും കിതപ്പും.. ശ്വാസം വലിച്ചെടുത്ത് വിട്ട് അടുക്കളയിലെ തീൻമേശയിലേക്ക് കയറിയിരുന്ന് ക്ഷീണത്തോടെ ഞാൻ അമ്മയോട് പറഞ്ഞു...

പറഞ്ഞ് തീരേണ്ട താമസം ഓട്‌സ് സ്മൂത്തിയും ഫ്രൂട്ട്സും പഴവും കോഴിമുട്ടയും എല്ലാം മുന്നിൽ റെഡി... അല്ലെങ്കിൽ വെറുപ്പോടെ മുഖം ചുളുക്കുന്ന എനിക്ക് ഇന്നെന്തോ വല്ലാത്തൊരു ആക്രാന്തം തോന്നി... വിശന്നിട്ട് ആഹ്‌ണോ എന്തോ...!!! എന്തായാലും വേണ്ടില്ല ഞാൻ വേഗം ഓരോന്നും കഴിച്ചു തുടങ്ങി... "അമ്മേ സിദ്ധു... അല്ലാ,,,സിദ്ധേട്ടൻ ഇവിടെ...??? എണീറ്റില്ലേ...???" ഞാൻ വിളിച്ഛ് മാറ്റിവിളിച്ഛ് പറഞ്ഞത് കേട്ട് അമ്മയെന്നെ തിരിഞ്ഞ് നോക്കി അമർത്തി മൂളി... "ഓഹ്... ഇതൊക്കെ റെഡിയാക്കി ദേ,,, ഇപ്പോ ഉമ്മറത്തേക്ക് പോയെള്ളൂ..." വീണ്ടും അടുപ്പത്തേക്ക് നോക്കി അമ്മ പറഞ്ഞത് കേട്ട് ഒരുവേള ഇടനാഴിയിലേക്ക് ഞാനൊന്ന് ഏന്തി നോക്കി.. ബാക്കിയൊക്കെ വേഗം കഴിച്ഛ് ഫ്രൂട്ട്സിന്റെ പ്ളേറ്റും എടുത്ത് ഞാൻ കോലായിലേക്ക് നടന്നു... നീണ്ട കോലായുടെ വാക്കിൽ ഇരുന്ന് പത്രം കോലായിലേക്ക് വിരിച്ഛ് വെച്ഛ് വായിക്കുന്ന സിദ്ധുന്റെ അടുത്തേക്ക് നിറഞ്ഞ ചിരിയോടെ ഞാൻ ചെന്ന് പതുക്കെ ഇരുന്നു... "പത്രപരായണത്തിലാ...???" പൊടുന്നനെ പത്രത്തിൽ നിന്ന് തലയുയർത്തി എന്നെ നോക്കി സിദ്ധു ചിരിച്ചു... "കുളി കഴിഞ്ഞ് വന്നോ അമ്മേടെ കുഞ്ഞി...???" സിദ്ധു ചോദിച്ചത് കേട്ട് ഒരു കഷ്ണം മാങ്ങ വായിലേക്കിട്ട് ഞാനൊരു നെടുവീർപ്പിട്ടു...

"ഹമ്മോ... കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഞാൻ വിശന്ന് പോയി സിദ്ധു.... എണ്ണയൊക്കെ കഴുകി കളഞ്ഞ്, തലയിൽ താളി തേച്ചപ്പോ തന്നെ ഞാൻ ക്ഷീണിച്ചു..." ~~~~~~~~~~ അനു നേടുവീർപ്പോടെ കാര്യമായി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് ഞാനവളെ നോക്കി ചിരിച്ചു.... "ഹ,,, നനഞ്ഞ മുടിയിങ്ങനെ കെട്ടി വെച്ചാ നെറുക്കിൽ നീരിറങ്ങില്ലേ രാധൂ...???" തലയിൽ മുടി ചുറ്റി കെട്ടിയ തോർത്ത് മുണ്ടിലേക്ക് നോക്കി ഞാൻ ചോദിച്ചു.. "ഇത് ഉണങ്ങിയ തോർത്താ സിദ്ധു...!!!" എന്നാലും കുറച്ഛ് നേരം ആയില്ലേ കെട്ടിയിട്ടിട്ട്...??? മതി ഞാൻ അഴിച്ഛ് തരാ...!!" ഞാൻ പത്രം മടക്കി കൊണ്ട് പറഞ്ഞ് എണീറ്റു... "അയ്യോ വേണ്ട സിദ്ധു,, ഇത് കഴിച്ഛ് കഴിഞ്ഞിട്ട് ഞാൻ അഴിച്ചോളാ...??" "വേണ്ട ഞാൻ അഴിച്ഛ് തരാ....!!" അനൂന്റെ പിന്നിലേക്ക് നടന്ന മുടികെട്ട് പയ്യെ അഴിച്ചോണ്ട് ഞാൻ പറഞ്ഞു... തോർത്ത് അഴിച്ഛ് രണ്ടായി മടക്കി ഞാൻ മൂർദ്ധാവിൽ മൃദുവായി തോർത്തി... തോർത്തുന്നതിനൊത്ത് തല കുലുങ്ങുന്നതിന്റെ കൂടെ അവളെ വക കൂടി കുലുക്കി ചെറിയ കുട്ടിയെ പോലെ അനു മൂളി കൊണ്ടിരുന്നു.... ഞാൻ തോർത്തൽ നിർത്തി ശാസനയോടെ അവളെ നോക്കിയതും തല മുകളിലേക്ക് ഉയർത്തി അവളെന്നെ നോക്കി കൊഞ്ചലോടെ ചിരിച്ചു... താഴേയ്ക്ക് പരന്ന് വിടർന്ന കിടക്കുന്ന അനൂന്റെ നീണ്ട മുഴിയിഴക്കളെ കൂടിയെടുത്ത് ഞാൻ താഴേക്ക് തിരുമ്മി തോർത്തി.... "രാസനാധി പൊടിയില്ലേ ഇവിടെ...???" "ആ ജനലിന്റെ പുറക്കിൽ കാണും..."

കോലായിലേക്ക് തുറക്കുന്ന ഇടനാഴിയിലെ ജനൽ ചൂണ്ടി കാട്ടി അനു പറഞ്ഞതും ഞാൻ വേഗം അങ്ങോട്ട് നടന്നു... പൊടിയിട്ട് വെച്ച ചെറിയ ടിനിൽ നിന്ന് ഒരു നുള്ളെടുത്ത് ഉള്ളം കയ്യിൽ കരുതി ടിൻ മൂടി അവിടെ തന്നെ വെച്ഛ് ഞാൻ കോലായിലേക്ക് തിരിച്ഛ് നടന്നു... നെറുക്കിൽ രാസനാധി തിരുമ്പുമ്പോഴും അനു നേരത്തെ ഉണ്ടാക്കിയ പോലെ മൂളി സൗണ്ട് ഉണ്ടാക്കി കൊണ്ടിരുന്നു.. പിന്നെ എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി... "ഹ്മ്മം,,,,, എന്താ....????" സംശയം നിറഞ്ഞ ചിരിയോടെ പുരികം പൊക്കി മുഖം കൊണ്ട് ഞാൻ ചോദിച്ചതും അനു എന്നെ നോക്കി ചിരിച്ചു.... "സിദ്ധേട്ടാ,,, ഒരുമ്മ തരോ...???" അനു കൊഞ്ചലോടെ ചോദിച്ചത് കേട്ട് ഞാൻ ഗൗരവത്തിൽ അവളെ നോക്കി... "ഞാൻ പല്ല് തേച്ചിട്ടില്ല...???" ഞാൻ പറഞ്ഞ മറുപടി കേട്ട് അനൂന്റെ മുഖം കൂർത്തു, കണ്ണ് കുറുമ്പോടെ കുറുക്കി... "ഓഹ്... പല്ല് തേക്കാത്തെ ഉമ്മ തരാത്തൊരാള്...!!!!" എന്നെ പിടിച്ഛ് മുന്നിലേക്ക് തള്ളി അനു പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു... വീണ്ടും അവളെ അടുത്തേക്ക് നിന്ന് മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ മൃദുവായി ചുംബിച്ചു...

അവളെ കണ്ണിലെ കുറുമ്പ് പയ്യെ ചിരിയായി മാറിയതും ഞാൻ അവളുടെ അടുത്തിരുന്നു.... "അല്ലാ രാധൂ,, അമ്പലത്തിൽ പോണം കൃഷ്ണനെ കാണണം, സർപ്പക്കാവിൽ തൊഴണം, ചക്ക.... ഓഹ് സോറി..." വേഗം എരിവ് വലിച്ഛ് നാക്ക് കടിച്ഛ് ഞാനവളെ നോക്കി... "എന്നൊക്കെ പറഞ്ഞ് അവിടുന്ന് പോന്നിട്ട് ഒന്നും കണ്ടില്ലല്ലോ...???" ആദ്യം രൂക്ഷമായി നോക്കിയ അനു പയ്യെ ചിരിച്ഛ് എന്റെ കയ്യിൽ കോർത്ത് പിടിച്ഛ് ചാരിയിരുന്നു.... "അമ്മു വരട്ടെ.... അവളും കൂടി വന്നിട്ട് പോകാന്ന് വെച്ചു... അമ്പലത്തിൽ മാത്രല്ല.. ചെറിയച്ചന്റെ വീട്ടിലും വെല്യച്ഛന്റെ വീട്ടിലുമൊക്കെ പോവാൻ ണ്ട്.... വന്നിട്ട് അവിടെയൊന്നും പോയിട്ടില്ല... അവളെ കൂട്ടാതെ പോയാ പിന്നെ അത് മതി പിണങ്ങാൻ..." ഉത്സാഹത്തോടെ നിറഞ്ഞ വാത്സല്യത്തോടെ അനു പറഞ്ഞു നിർത്തി... "അല്ലാ,,, അവളെ കൂട്ടാൻ ആരാ, എന്നാ പോണേ...??? അങ്ങനെയാ പോണേ...??" സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചതും ഞാനവളെ ചേർത്ത് പിടിച്ചു... "നാളെ പൂവാം.... ഞാൻ ഇവിടുത്തെ ഓഫീസിൽ വിളിച്ഛ് റെന്റിന് ഒരു പ്രൈവറ്റ് കാർ പറഞ്ഞിട്ടുണ്ട്... രണ്ടാഴ്ച്ചത്തേക്ക് വല്ല അത്യാവശ്യവും വന്ന് എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാൽ ഒരു കരുതലിന്... ഇന്ന് വൈകുന്നേരം ഇവിടെ എത്തിക്കാന്ന് പറഞ്ഞിട്ടുണ്ട്..."

ഞാൻ പറഞ്ഞത് കേട്ട് അനുവെന്റെ മുഖത്തേക്ക് നോക്കി ചിരിച്ഛ് ബാക്കിയുള്ള ഫ്രൂട്ട്സ് കൂടി കഴിക്കാൻ തുടങ്ങി.. അവളെ ചൊടിപ്പിച്ഛ് ദേഷ്യം പിടിപ്പിച്ഛ് തല്ലും കുത്തും ഇരന്ന് വാങ്ങുമ്പഴാണ് അമ്മ വന്ന് പ്രാതല് കഴിക്കാൻ വിളിച്ചത്.... അവളെ പിടിച്ഛ് എണീപ്പിച്ഛ് ഞങ്ങൾ അമ്മയുടെ പുറക്കെ കിച്ചണിലേക്ക് നടന്നു.... പ്രാതല് കഴിച്ഛ് ഇന്നലെ പോലെ ഞാൻ വർക്കിലേക്ക് കടന്നു.... അനു അമ്മയുടെ പുറക്കെ അല്ലറ ചില്ലറ പണിക്കളും കാര്യങ്ങളുമൊക്കെയായി അങ്ങനെ നടന്നു... അധികവും അമ്മയെ ചുറ്റിപ്പറ്റി അമ്മയുടെ കുറിഞ്ഞിനെ പോലെ കുഞ്ഞിയും കാണും... അവിടെ പോയ കഥയും ഇവിടെ പോയ കഥയും പ്രെഗ്നൻസി കോണ്ഫോം ആയത് തൊട്ട് ഹോസ്പിറ്റലിൽ പോയതും പാർട്ടി നടത്തിയതുമൊക്കെ വളളിപുള്ളി വിട്ടാതെ അമ്മയുടെ പുറക്കെ നടന്ന് അവള് പറയുന്നത് എനിക്ക് മുകളിലേക്ക് കേൾക്കാം... ഉച്ചഭക്ഷണം കഴിച്ഛ് ഞാൻ വീണ്ടും ലാപ്പെടുത്ത് റൂമിൽ ഇരുന്നു... സമയം കുറച്ചധികം കഴിഞ്ഞും അനു ഉറങ്ങാൻ വരുന്നത് കാണാത്തത് കൊണ്ട് ഞാൻ പയ്യെ താഴേക്കിറങ്ങി... ഇടനാഴിയിലൂടെ ആദ്യം കിച്ചണിലേക്ക് നടന്നു... അവിടെ അവളേയും അമ്മയേയും കണ്ടില്ല... ഇവിടെ പോയെന്ന് മനസ്സിൽ ചോദിച്ഛ് ഇടനാഴിയിലെ ഓരോ മുറിയിലും എത്തി നോക്കി ഞാൻ കോലായിലേക്ക് നടന്നു.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story