🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 196

ennennum ente mathram

രചന: അനു

എന്റെ കൈ കൊളുത്തി പിടിച്ഛ് കൊഞ്ചി പറഞ്ഞ് കൊണ്ട് കിണറ്റിൻ കരയിലേക്ക് നടക്കുന്ന അമ്മുനെ ഞാൻ നോക്കി.... കെട്ടിച്ഛ് വിട്ട് കുട്ടിയാവാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല....!!! അല്ലെങ്കിലും അമ്മുന് എത്ര വയസ്സായാലും അവളെനിക്കെന്നും എന്റെ കുഞ്ഞമ്മു തന്നെയാ.... എന്റെ കയ്യിൽ തൂങ്ങി, ഞാൻ ഊട്ടി, ഉറക്കി, ഒരുക്കി കൊണ്ട് നടന്ന എന്റെ അമ്മു...!!! എന്തോ കാര്യമായി സംസാരിക്കുന്ന അമ്മുന് കാതോർത്ത് അവർക്കൊപ്പം മുന്നോട്ട് നടന്നോണ്ട് ഞാൻ മനസ്സിൽ പറഞ്ഞു... കിണറ്റിൽ കരയിലേക്ക് ചിരാത്ത് ഓരോന്നും എടുത്ത് വെച്ഛ് അമ്മു ചേരിതുപ്പ് എടുക്കാൻ വിറക്ക് പുരയിലേക്ക് പോയതും തൊട്ടടുത്തുള്ള വീബയിലേക്ക് വെള്ളം കോരി നിറയ്ക്കാന്ന് വെച്ഛ് തൊട്ടിയെടുത്ത് ഞാൻ കിണറ്റിലേക്ക് ഇട്ടു... "അനൂ....!!!!" തൊട്ടി കിണറ്റിലേക്ക് ഇട്ട് കയർ പിടിക്കാൻ ആഞ്ഞതും പിന്നിൽ നിന്നുള്ള ഈ അലർച്ച കേട്ട് ഞാൻ വെട്ടി തിരിഞ്ഞ് നോക്കി... ദേഷ്യത്തോടെ ഒരു കൈ ഊരയ്ക്ക് കുത്തി നിർത്തി എന്നെ രൂക്ഷമായി നോക്കുന്ന സിദ്ധുനെ ഞാൻ അന്തം വിട്ട് സംശയത്തോടെ നോക്കി...

"എന്താ...????" വിട്ട് മാറാത്ത സംശയത്തോടെ നെറ്റി ചുളുക്കി ഞാൻ ചോദിച്ചതും സിദ്ധു എന്റെ അടുത്തേക്ക് നടന്നു.... "എന്താന്നോ...??? നീ എന്ത് ചെയ്യാൻ പോവായിരുന്നു...???" എന്റെ അടുത്ത് വന്ന് മുണ്ട് മടക്കി കുത്തി ഗൗരവത്തിൽ സിദ്ധു ചോദിച്ചു... "വെള്ളം കോരാൻ...!!!" സിദ്ധുന്റെ മുഖത്തേക്ക് നോക്കി ഉള്ള കാര്യം ഞാൻ കാഷ്യലായി പറഞ്ഞു... " ഇങ്ങനെയുള്ള ഭാരപ്പെട്ട പണിയൊന്നും എടുക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ...??? പോരാത്തതിന് ദേ നോക്കിക്കേ കിണറ്റിൻക്കര മുഴുവൻ വഴുക്കാ... അവിടെയെങ്ങാനും വഴുകി വീണ് വല്ലതും പറ്റിയാ...??? കിണറിൻ കരയിലെ വഴുക്കൽ നോക്കി ദേഷ്യത്തോടെ പറഞ്ഞ് കരുതലോടെ സിദ്ധു എന്റെ നേരെ കൈ നീട്ടി... "ഇങ്ങോട്ട് ഇറങ്ങ്...!!!" അല്പം ഗൗരവത്തിൽ സിദ്ധു പറഞ്ഞത് കേട്ട് അവൻ നീട്ടിയ കയ്യിൽ പിടിച്ഛ് ഞാൻ കിണറ്റിൻ കരയിൽ നിന്ന് മുറ്റത്തേക്ക് പയ്യെ ഇറങ്ങി... ഈ സിദ്ധുനെ കൊണ്ട്...!!! നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു.... "എന്റെ സിദ്ധു എനിക്ക് ഒരു കുഴപ്പവും ഇല്ല...!!!" സിദ്ധുന്റെ മുഖത്തേക്ക് നോക്കി ചിരിച്ചോണ്ട് ഞാൻ പറഞ്ഞെങ്കിലും സിദ്ധു അതേ ഗൗരവത്തിൽ ദേഷ്യത്തോടെ എന്നെ തുറിച്ഛ് നോക്കി... "ആഹാ,,, ഏട്ടനെപ്പോ വന്നൂ...???"

ചേരിതുപ്പ് പിച്ചി പറിച്ഛ് പൊടി പോക്കി കിണറ്റിൻ കരയിലേക്ക് നടന്ന് വന്ന അമ്മു, സിദ്ധുനോട് ചോദിച്ചത് കേട്ട് ഞാനും അവനും ഒരുപോലെ അവളെ നോക്കി.... "നിന്റെ ചേച്ചി വെള്ളം കോരാൻ കിണറ്റിലേക്ക് തൊട്ടിയിട്ടപ്പോ...!!!" എന്നെ നോക്കി ഒന്നിരുത്തി നോക്കി സിദ്ധു അമ്മൂനോടായി പറഞ്ഞു... അത് കേട്ടതും അമ്മു എന്റെ അടുത്തേക്ക് വന്ന് ചെവി പയ്യെ പിടിച്ഛ് തിരിച്ചു.... "ഞാൻ പറഞ്ഞല്ലേ ഒന്നും ചെയ്യണ്ട ഞാൻ ചെയ്തോളാന്ന്...???" കപട ദേഷ്യത്തോടെ അമ്മു ചോദിച്ചതും ഞാൻ അവളെ നോക്കി നിക്ഷ്‌കു ഭാവത്തിൽ ചിരിച്ചു... അലക്ക് സോപ്പും സോപ്പ് പൊടിയും എടുത്തോണ്ട് വന്ന് അമ്മു ചിരാത്ത് കഴിക്കാൻ തുടങ്ങിയതും സിദ്ധുവും അവളെ കൂടെ കൂടി.... പിന്നെ പറയണ്ടല്ലോ ഞാനാ ഫ്രെമീന്ന് തന്നെ ഔട്ടായി, ഏട്ടനും അനിയത്തിയും കൂടെയായിരുന്നു പിന്നെയുള്ള വെള്ളം കോരലും ചിരാത്ത് കഴിക്കലുമൊക്കെ, രണ്ടും എന്നെയൊന്ന് തോട്ടീച്ഛ് പോലുല്ല... എല്ലാം കഴുകി പിന്നാമ്പുറത്തെ തിണ്ണയിൽ ഉണങ്ങാൻ നിരത്തി വെച്ചാണ് രണ്ടാളും പണി അവസാനിപ്പിച്ചത്... അപ്പഴേക്കും അമ്മ ഉച്ചയൂണ് കഴിക്കാൻ വിളിച്ചു... മുരിങ്ങയിലയും ചക്കക്കുരുവും കറി, ചേമ്പിൻതാള് ഉപ്പേരി, പിന്നെ മോരും... അടിപൊളി...

"രാധൂ മതിട്ടോ,,,, മോര് അധികം കുടിക്കണ്ട വയ്യാതെയാവും...!!!" വെള്ളം പോലെ ചോറിൽ ഒഴിച്ഛ് കഴിച്ചത് തികയാതെ ഞാൻ കയ്യിൽ ഒഴിച്ചും സ്പൂണ് കൊണ്ട് കോരി കുടിക്കുന്നതും കണ്ട് സിദ്ധു ടെൻഷനോടെ പറഞ്ഞൂ... പ്രെഗ്നൻണ്ട് ആയതിന് ശേഷം ഞാനെന്ത് കൂടുതലായി കഴിച്ചാലും സിദ്ധുന് ടെൻഷനാ... എന്നാൽ എല്ലാം കഴിക്കുകയും വേണം, പക്ഷേ ഒരു അളവിൽ കൂടുതൽ കഴിക്കാനോ കുടിക്കാനോ സമ്മതിക്കില്ല... നല്ല നാടൻ പച്ച മോരാ, അമ്മ കാന്താരി മുളക്കും ചെറിയുള്ളിയും കൊത്തിയരിഞ്ഞ് ഇട്ടിട്ടുണ്ട്, കൂടെ ഇഞ്ചിനീരും... സിദ്ധുന്റെ ഈ ടെൻഷൻ കണ്ട് അമ്മയിപ്പോ പ്രതലിന്റേയും ഊണിന്റേയും അത്താഴത്തിന്റേയും കൂടെയുണ്ടാക്കുന്ന ഏതെങ്കിലുമൊരു വിഭവത്തിൽ എനിക്ക് വയറിന് പ്രശ്നമൊന്നും വരാത്തിരിക്കാൻ മുൻകരുതൽ എന്നോണം ഇഞ്ചി കുത്തി ചീച്ഛ് ഇട്ടുന്നത് ഒരു പതിവാ.... മോര് കുറച്ചൂടെ കുടിക്കണം ന്ന് ഉണ്ടായിരുന്നു പക്ഷേ സിദ്ധുന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോ കഴിക്കാൻ തോന്നിയില്ല.... ഒരുപാട് ഫുഡ് കഴിച്ചോണ്ടാവും ഞാനും അമ്മുവും ആരെയും നോക്കാതെ നേരെ അമ്മന്റെ റൂമിൽ പോയി കിടന്നു...

~~~~~~~~ അമ്മുവും അനുവും അമ്മയുടെ റൂമിൽ കെട്ടിപ്പിടിച്ഛ് കിടന്ന് ഉറങ്ങുന്നത് നോക്കി ചിരിച്ഛ് ഞാൻ വീണ്ടും റൂമിലേക്ക് കയറി പോയി... ഒരുപാട് മോര് കുടിച്ചിട്ടുണ്ട്, വയ്യാണ്ടാവാതിരുന്നാൽ മതിയായിരുന്നു... വാതിൽ കട്ടിലയിൽ ചാരി അവളെ നോക്കി നിൽക്കുമ്പഴാണ് അഫ്റ്റർനൂണ് വീഡിയോ കോണ്ഫറൻസ് ഉണ്ടെന്ന് ഏട്ടൻ വിളിച്ഛ് പറഞ്ഞത് ഓർമ്മ വന്നത്... വീഡിയോ കോണ്ഫറൻസ് അറ്റൻഡ് ചെയ്യാൻ നല്ല റേജ് വേണം.. വീട്ടിൽ മോളിൽ ഞങ്ങളെ മുറിയിൽ അത്യാവിശ്യം നല്ല റേജ് ഉണ്ട്.. അനൂനെ ഒന്നൂടെ നോക്കി ഞാൻ വേഗം മോളിലേക്ക് കയറി.... കോണ്ഫറൻസൊക്കെ കഴിഞ്ഞ് അറിയാതെ ഞാനവിടെ കിടന്ന് ഉറങ്ങി പോയി.. പിന്നെ നാല് മണിക്കാണ് ബോധോദയം... ഉറക്കച്ചടവോടെ എണീറ്റ് മൂരി നിവർന്ന് കോട്ടുവാ ഇട്ടോണ്ട് താഴേക്കിറങ്ങി... കുറച്ഛ് നേരം അവളെ കെട്ടിപ്പിടിച്ഛ് കിടക്കാല്ലോ ന്ന് കരുതി ആദ്യം അനു കിടക്കുന്ന റൂമിലേക്ക് വിട്ടു.... അവിടെ ചെന്ന് റൂമിലേക്ക് ഏന്തി നോക്കിയ ഞാൻ കണ്ടത് ഒഴിഞ്ഞ് കിടക്കുന്ന കട്ടിലാ... ഏഹ്ഹ്,,,,

ഇത്ര പെട്ടെന്ന് ഉറങ്ങി എണീറ്റ് പോയോ..??? ഒരു കോട്ടുവാ കൂടി ഇട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു... ഇവിടെയില്ലെങ്കിൽ അമ്മയുടെ പുറക്കെ കാണും... മനസ്സിൽ പറഞ്ഞ് ഞാൻ കിച്ചണിലേക്ക് നടന്നു... "അമ്മേ,,,, അനുവും അമ്മുവും ഇവിടെ..???" അടുക്കളയിൽ അടുപ്പിന്റെ അടുത്ത് കുനിഞ്ഞ് നിന്ന് പുകകുഴൽ കൊണ്ട് ഉള്ളിലേക്ക് ആഞ്ഞ് ഊതുന്ന അമ്മയെ നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു.... രണ്ടിനേയും ഇവിടെ കാണേണ്ടത് ആണല്ലോ, പ്രത്യേകിച്ച് അമ്മ ഇലയട ഉണ്ടാക്കുന്ന സാഹചര്യത്തിൽ, പക്ഷേ ഇവിടെയൊന്നും കാണുന്നില്ല...??? കിച്ചണ് ഒന്നൂടെ വാച്ച് ചെയ്ത് ഞാൻ മനസ്സിൽ ചോദിച്ചു... "ആഹ്,, നീ എണീറ്റോ,,,,, അമ്മു നിന്നെ വിളിക്കാൻ വന്നിരുന്നു, ഉറക്കാവായതോണ്ട് അവര് പോയി..!!" പുക കയറി ചുളുങ്ങിയ കണ്ണാൽ എന്നെ നോക്കി അമ്മ പറഞ്ഞു... "അങ്ങോട്ട്...???" ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു... "സർപ്പക്കാവിലേക്ക്... അച്ഛൻ കത്തിക്കാറുള്ള പോലെ ഈ പ്രാവിശ്യവും കത്തികണം ന്ന് നിന്റെ ഭാര്യക്കൊരു പൂതി.. ഏട്ടത്തിയും അനിയത്തിയും വൃത്തിയാക്കാൻ പോയിട്ടുണ്ട്... നന്ദുവുംണ്ട്...."

ഇലയിൽ പൊതിഞ്ഞ രണ്ടാമത്തെ ട്രിപ്പ് അട ഇഡിലി പാത്രത്തിലേക്ക് ഇറക്കി വെച്ചോണ്ട് അമ്മ പറഞ്ഞ് തീർന്നതും പിന്നാമ്പുറത്ത് കൂടി ഞാൻ മുറ്റത്തേക്കിറങ്ങി.. കിണറ്റിൻ കരയിൽ നിന്ന് മുഖയും കയ്യും കാലും നല്ലോണം കഴുകി ഞാനും സർപ്പക്കാവിലേക്ക് വെച്ഛ് പിടിച്ചു... വീട്ടിൽ നിന്ന് അധികം ദൂരമില്ല സർപ്പക്കാവിലേക്ക്.. തറവാട്ടിലെ കാവ് പോലെ തന്നെയുണ്ട് പക്ഷേ, അത്ര വലിപ്പമില്ല... മുന്നിൽ കൽവിളക്കും ഇല്ല... ചുറ്റും മരങ്ങളും വള്ളിക്കളും നിറഞ്ഞ് നില്പുണ്ട്.. നിലം കാണാതെ ഉണങ്ങിയ ഇലകൾ നിലത്തും വീണ് കിടക്കുന്നുണ്ട്.... ഞാൻ പയ്യെ ഉള്ളിലേക്ക് കയറി നിന്നു... നന്ദുവാണ് കാവിലെ സർപ്പ ശില്പങ്ങൾ വൃത്തിയാക്കുന്നത്, അമ്മു അതിന് ചുറ്റും വൃത്തിയാക്കുന്നുണ്ട്.. രാധു ഇവിടെ പോയീന്ന് തിരയുമ്പഴാണ് തെങ്ങിന്റെ കൊതുമ്പ് കൊണ്ട് ചവയില അടിച്ഛ് ഒരു വശത്തേക്ക് കൂട്ടുന്നത് കണ്ടത്.... ഈ പെണ്ണിനോട് എത്ര പറഞ്ഞിട്ടും കാര്യമില്ലല്ലോ...??? ഇങ്ങനെയുള്ള പണിയൊന്നും എടുക്കരുതെന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് മതിയായി....

ഇനി ചുമ്മാ പറഞ്ഞിട്ട് കാര്യല്ല, മേല് വേദനയായല്ലേ ശെരിയാവൂ.... അടുത്ത് വളർന്ന നിൽക്കുന്ന വള്ളി പടർപ്പുകളിൽ നിന്ന് ഒരു വള്ളി പറിച്ചെടുത്ത് ഇല കളഞ്ഞോണ്ട് അല്പം കുനിഞ്ഞ് നിന്ന് അടിച്ഛ് വരുന്ന അനൂന്റെ അടുത്തേക്ക് ഞാൻ വേഗത്തിൽ ശബ്ദമുണ്ടാക്കാതെ നടന്നു... "ആഹ്ഹ്ഹ,,,,,,, ഹൂ.......ആഹ്.....!!!" അടിച്ഛ് വരുന്ന കൈ പത്തിയ്ക്ക് തന്നെ ആദ്യത്തെ അടി പൊട്ടി.... അതിന്റെ റിയാക്ഷനാണ് ഇപ്പോ കേട്ടത്.... കൊതുമ്പ് അവിടെയിട്ട് കൈ കുടഞ്ഞ് എരിവ് വലിച്ചോണ്ട് നിലവിളിച്ഛ് അനു എന്നെ നോക്കി... ഞാൻ വന്ന കാര്യം അമ്മുവും നന്ദുവും അറിയുന്നത് അപ്പഴാണ്.... വള്ളി പിടിച്ഛ് നിൽക്കുന്ന എന്നേയും കൈ തടവി വേദനയോടെ എരിവ് വലിക്കുന്ന അനൂനേയും കണ്ട് അമ്മുവും നന്ദുവും വാ പൊത്തി ചിരിച്ചു.... "ആഹ്ഹ്ഹ്ഹ്,,,,, എന്താ സിദ്ധു,,, എന്തിനാ തല്ലിയെ....???? എനിക്ക് നല്ലോണം വേദനയായിട്ടോ...???" ദേഷ്യത്തോടെ എന്നെ നോക്കി കുറുമ്പോടെ അനു പറഞ്ഞു... "വേദനയാവാൻ തന്നെയാ തല്ലിയത്... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെയുള്ള പണിയൊന്നും എടുക്കരുതെന്ന്,,,, ഇല്ലേ...???"

വള്ളി അവൾക്ക് നേരെ തല്ലനായി ഉയർത്തി ഞാൻ ചോദിച്ചതും അനു വളളിയിലേക്ക് അല്പം പേടിയോടെ നോക്കി കയ്യുഴിഞ്ഞ് എന്നെ നോക്കി... "ഭാരപ്പെട്ട പണിയെടുക്കരുതെന്നല്ലേ പറഞ്ഞത്,,,, ഈ പണിയ്ക്ക് അത്ര ഭാരമൊന്നും ഇല്ല...!!!" വിട്ട് തരാതെ എന്നെ നോക്കി പേടിപ്പിച്ഛ് വാശിയോടെ അനു പറഞ്ഞു.... "ഭാരമില്ലാത്തതാണോ ഇവിടെ പ്രശ്നം,,, ഇങ്ങനെ കുനിഞ്ഞൊക്കെ നിന്ന് പണിയെടുക്കാൻ പറ്റോ നിനക്ക്...???" വള്ളി വീശി അവളെക്കാൾ വാശിയോടെ ഞാൻ ചോദിച്ചു... "പറ്റും...!!!" വീറോടെ അനു പറഞ്ഞത് കേട്ട് ഞാൻ കയ്യിൽ ഒന്നൂടെ പയ്യെ തല്ലി.. "എന്നോട് തറുത്തല പറയുന്നോ....???" "ആഹ്ഹ്ഹ്ഹ്...... ദേ,,, കോന്താ വേണ്ടട്ടോ,,,, എനിക്ക് നല്ലോണം വേദനയാവുന്നുണ്ട്...." വേദനയോടെ കൈ തുടരെത്തുടരെ കുടഞ്ഞ് അനു രൂക്ഷമായി നോക്കി ഭീക്ഷണിപോലെ പറഞ്ഞു.. അനൂന്റെ കുറുമ്പ് നിറഞ്ഞ മുഖവും ചുവന്ന് തുടുത്ത കവിളും ദേഷ്യം നിഴലിക്കുന്ന കണ്ണുകളും കാണേ എന്റെ ഉള്ളിൽ ചിരിപ്പൊട്ടി.... "ദേ നോക്ക്,,,, കണ്ടോ,,, അടിച്ച പാട് കണ്ടോ,,, സ്സ്സ് നല്ല വേദനണ്ട്...!!!!"

കൈപ്പത്തി എന്റെ നേരെ നീട്ടി അടികിട്ടി ചിണർത്ത പാട് ചൂണ്ടിക്കാട്ടി അനു ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ഞാൻ വടി കളഞ്ഞ് അവളെ കൈ പിടിക്കാൻ ഒരുങ്ങിയതും അനു വാശിയോടെ കൈ മാറ്റി തിരിഞ്ഞ് കൈകെട്ടി നിന്നു...... "വേണ്ട,,, എന്നെ തൊടണ്ട വലിയ ആളായി തല്ലിയതല്ലേ നോക്കണ്ട...!!!!" എന്നെ കണ്ണുരുട്ടി നോക്കി കൈ ഊതി ഉഴിഞ്ഞ് കൊണ്ട് അനു പറഞ്ഞു.... കൈ നല്ലോണം ചുവന്ന് പൊങ്ങിട്ടുണ്ട്.. മെല്ലെയാണ് ഞാൻ തല്ലിയത്, വള്ളിയായത് കൊണ്ടാവും ചിണർത്തത്.. വേദനയായി കാണോ..?? മനസ്സിൽ പറഞ്ഞ് ഞാൻ വേഗം അവളെ മുന്നിലേക്ക് കയറി നിന്ന് കൈ രണ്ടും പിടിച്ചു... "ഹ,,, അങ്ങനെ പറയല്ലേ രാധൂ,,,, ഇവിടെ ഞാൻ നോക്കട്ടെ...???" എന്നെ തൊട്ടാൻ പോലും സമ്മതിക്കാതെ അനു കൈ വാശിയോടെ തട്ടിയെറിഞ്ഞു.... "രാധൂ,,,, ദേ നോക്ക്,,,,, നിന്നോട് വന്ന അന്ന് മുതൽ പറയുന്നതല്ലേ ഇങ്ങനെ ഓടിച്ചാടി പണിയൊന്നും എടുക്കരുതെന്ന്.. എന്നാലും എന്റെ കണ്ണ് തെറ്റിയാൽ നീ വീണ്ടും തുടങ്ങും... എനിക്ക് അറിയാം ഡോക്ടർ നിന്നോട് ചെറിയ പണിക്കളൊക്കെ എടുത്തോളാൻ പറഞ്ഞിട്ടുണ്ട്, എന്നാലും എനിക്ക് പേടിയായതോണ്ടാ, സമാധാനം ഇല്ലതോണ്ടാ....!!!" അവളെ നോക്കി ദയനീയമായി ഞാൻ പറഞ്ഞ് വീണ്ടും കൈ രണ്ടും പിടിച്ചു..

ഈ പ്രാവിശ്യം ദേഷ്യത്തോടെ നിന്നതല്ലാതെ അവൾ കൈ തട്ടിയേറിഞ്ഞില്ല... "ഇങ്ങനെ കുനിഞ്ഞ് പണിയെടുക്കാനൊക്കെ നിനക്ക് ചിലപ്പോ പറ്റുമായിരിക്കും, പ്രശ്നമൊന്നും ഇല്ലായിരിക്കും പക്ഷേ,,, എന്നാലും കാണുമ്പോ എനിക്കൊരു പേടിയാ... എനിക്കറിയാം നീ ശ്രദ്ധിച്ചേ നടക്കാറുള്ളൂ, നിനക്ക് പറ്റുന്ന പണിയ്ക്കെ പോവാറുള്ളൂ, ഇതൊക്കെ നിനക്ക് പറ്റും ചെയ്യും എന്നാലും,,,,നീയങ്ങനെ ഓരോന്ന് എടുക്കുമ്പോ എന്റെ നെഞ്ചിൽ തീയാ...!!!" വള്ളി കൊണ്ട് ചിണർത്ത കയ്യിൽ പയ്യെ തലോടി ഞാൻ പയ്യെ ഊതി.... "സോറി,,, അറിയാതെ തല്ലി പോയതാ,,, സോറി... വേദനയായോ അമ്മേടെ കുഞ്ഞിക്ക്...??? നീ പറഞ്ഞിട്ട് കേൾക്കാതിരുന്നോണ്ടല്ലേ,,, ഇങ്ങനെ പിണങ്ങി നിൽക്കല്ലേ...??? എന്റെ പൊട്ടിക്കാളിയല്ലേ..പ്ലീസ്...!!!" ഞാൻ അവളെ ദയനീയമായി നോക്കി യാചിച്ചതും അനു ഒന്നും മിണ്ടാതെ നിന്നു... ഞാൻ പയ്യെ ചുവന്ന് ചിണർത്ത കയ്യിൽ ചുണ്ട് ചേർത്തതും അനൂന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു... "ഏഹം,,,,, ഏഹം,,,,, ഹലോ,,,,, ഞങ്ങൾ വേറെ രണ്ട് പേര് കൂടി ഇവിടെണ്ട്,,,, സർപ്പക്കാവാണ് ഇവിടുന്ന് ഇങ്ങനെ റൊമാൻസിക്കാനൊന്നും പാടില്ല....!!!" ഉണ്ടാക്കി ചുമയ്ച്ഛ് ഒരു പ്രത്യേക ഈണത്തിലും താളത്തിലും നന്ദു പറഞ്ഞത് കേട്ട് ഞാനും അനുവും അവനെ തിരിഞ്ഞു നോക്കി...

"വരവും തല്ലലും ചീത്ത പറയലൊക്കെ കണ്ടപ്പോ ഞാൻ കരുതി ഞാനും ജോജിയും അടിച്ഛ് പിരിഞ്ജൂ ന്ന്..!!!" എല്ലാം വൃത്തിയാക്കി ചൂലും വാരിയുമൊക്കെ എടുത്ത് വരുന്ന അമ്മുന്റെ കൂടെ ഞങ്ങളെ അടുത്തേക്ക് നടന്ന് വന്നോണ്ട് എന്നേയും അനൂനേയും കളിയാക്കി നന്ദു പറഞ്ഞു... അനൂന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ചിരിയോടെ ഞാൻ അവരെ രണ്ടാളേയും നോക്കി... "മ്മ്മ്മ്.... അതൊക്കെ നിനക്ക് വെറുതെ തോന്നാ മോനെ നന്ദൂ,,,,, ഇവരങ്ങനെ അടിച്ഛ് പിരിഞ്ജോന്നുംല്ല,,, ല്ലേ ഏട്ടാ...???" അവനെ നോക്കി വീമ്പ് പറഞ്ഞ് അമ്മുവെന്നോടായി ചോദിച്ചു.... ഞാൻ അനൂനെ ഒന്നൂടെ ചേർത്ത് നിർത്തി കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു... "പിന്നല്ല,,, എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും ഇവളെന്റെ രാധുവല്ലേ,,,, എന്റെ മാത്രം പൊട്ടിക്കാളി പട്ടിപെണ്ണ്..!!" കവിളിൽ കൈ വെച്ഛ് അന്തം വിട്ട് വാ തുറന്ന് എന്നെ നോക്കുന്ന അനൂനെ നോക്കി ഞാൻ പറഞ്ഞു.... "അതെന്താ സിദ്ധുവേട്ടാ പട്ടിപെണ്ണ്....???" നന്ദു സംശയത്തോടെ ചോദിച്ചത് കേട്ട് വാ പൊളിച്ഛ് നിൽക്കുന്ന അനൂനെ ഞാനൊന്ന് നോക്കി...

പിന്നെ അവരെ കൂട്ടി തിരിച്ഛ് നടന്നു.... നന്ദുന്റെ അതേ സംശയം അമ്മുനും ഉണ്ടായിരുന്നു... "പറ ഏട്ടാ,,,, അതെന്താ ലാസ്റ്റ് വിളിച്ച പട്ടിപെണ്ണിന് പിന്നിലെ കഥ..???" നന്ദുന് പുറക്കെ അമ്മുവും സംശയവുമായി വന്നു.. പക്ഷേ അവളെ ചോദ്യം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി.... " അങ്ങനെ വലിയ കഥയൊന്നും ഇല്ലടാ അമ്മൂസേ,,,, നിന്റെ ചേച്ചിയ്ക്ക് ഒരുപാട് ദേഷ്യം വരുമ്പോ, കുറുമ്പ് കൂടുമ്പോ ഒരു പട്ടി വിളിണ്ട്... അത് കേട്ട് ഞാനവൾക്കിട്ട പേരാണ് പട്ടിപെണ്ണ്..." കുസൃതിയോടെ ഞാൻ പറഞ്ഞ് തീർന്നതും അനു കുറുമ്പോടെ എന്റെ കയ്യിൽ അമർത്തി നുള്ളി... "ഹൗ,,,,,, എന്താടീ കുരുപ്പേ,,, വെറുതേ നുള്ളുന്നോ..??? ഉള്ള കാര്യമല്ലേ പറഞ്ഞത്....??" ഞാൻ ചോദിച്ചത് കേട്ട് വാ പൊത്തി പൊട്ടിച്ചിരിക്കുന്ന അമ്മൂനേയും നന്ദുനേയും നോക്കി അവളാദ്യം പരുങ്ങി കളിച്ചു.. നുള്ളിയ കാര്യം ഞാനിങ്ങനെ വിളിച്ഛ് പറയും ന്ന് പാവം എന്റെ പൊട്ടിക്കാളി വിചാരിച്ഛ് കാണില്ല.. അതിന്റെയാണ് മുഖത്തൊരു ചമ്മൽ... എന്നെ നോക്കി ദഹിപ്പിച്ഛ് കൈ തട്ടി മാറ്റി അനു കുറച്ഛ് വേഗത്തിൽ മുന്നിൽ നടക്കാൻ തുടങ്ങി...

"ഹ,,, പട്ടിപെണ്ണ് പോവാണോ...??" തൊട്ട് മുന്നിൽ നടക്കുന്ന അനൂനെ നോക്കി നന്ദു കളിയാക്കി വിളിച്ചത് കേട്ട് അനുവെന്നെ തിരിഞ്ഞ് രൂക്ഷമായി നോക്കി.... "ഡാ,,,,, ഡാ,,, വേണ്ട,,, വേണ്ട,,, അതെന്റെ പൊട്ടിക്കാളി ഭാര്യയെ ഞാൻ മാത്രം സ്നേഹത്തോടെ വിളിക്കുന്ന പേരാ,,, അത് വേറാരും വിളിക്കണ്ട.... കേട്ടല്ലോ...????" കപട ഗൗരവത്തോടെ നന്ദുനെ നോക്കി ഞാൻ പറഞ്ഞു... "ഓബ്രാ....!!!!" കൈകൊണ്ട് വാ പൊത്തി കുനിഞ്ഞ് പണ്ട് തമ്പുരാക്കന്മാർ വരുമ്പോ നമ്മൾ നിൽക്കുന്ന പോലെ ഓച്ഛാനിച്ഛ് നിന്ന് നന്ദു കളിയായി പറഞ്ഞ്കേട്ട് ഞാനും അമ്മുവും അവിടെ നിന്ന് അവനെ നോക്കി ചിരിച്ചു.... അപ്പഴാണ് മുന്നിൽ നടന്ന്. പോകുന്ന എന്റെ പട്ടിപ്പെണ്ണിനെ കണ്ടത്... വേഗം അനൂന്റെ അടുത്തേക്ക് കാൽ നീട്ടിവെച്ഛ് നിന്ന് തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു... അനു കുശുമ്പോടെ കുതറി മാറി പോകാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല... എനിക്ക് പുറക്കെ നന്ദുവും അമ്മുവും അവളെ കൂട്ടിപ്പിടിച്ഛ് കളിയാക്കി നടന്നു... ഇടയ്ക്ക് വെച്ഛ് നന്ദു പിരിഞ്ഞെങ്കിലും അനൂന്റെ ഇടം വലം ഞാനും അമ്മുവും നിന്ന് കളിയും ചിരിയും കളിയാക്കലുമായി വീട്ടിലേക്ക് നടന്നു... ~~~~~~~~

വീട്ടിലെത്തി അമ്മയുണ്ടാക്കിയ ഇലയടയും ചായയും കുടിച്ചു... സമയം സദ്യയോട് അടുക്കാറായതും കുളിച്ഛ് ഡ്രസ് മാറി ഉച്ചയ്ക്ക് പിന്നാമ്പുറത്തെ തിണ്ണയിൽ ഉണങ്ങാൻ വെച്ച ചിരാത്തൊക്കെ എടുത്ത് കവറിലിട്ട് എണ്ണയും, തിരിയുമായി ഞങ്ങൾ വീണ്ടും സർപ്പക്കാവിലേക്ക് പോയി... ഞാനും അമ്മുവും നന്ദുവും സിദ്ധുവും കൂടി ചിരാത്തൊക്കെ നിരത്തി എണ്ണയൊഴിച്ഛ്, തിരിയിട്ട് കത്തിച്ചു... അച്ഛൻ ഉണ്ടായിരുന്നപ്പോ ചെയ്തിരുന്ന പോലെ ഈ ആയില്യവും ഞങ്ങൾ സർപ്പക്കാവിനെ ദീപങ്ങളാൽ നിറച്ചു... കത്തിച്ഛ് അധികനേരം അവിടെ നിൽക്കാതെ വേഗം തന്നെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ഛ് പോന്നു.... രാത്രി അത്താഴം കഴിച്ഛ് ഞങ്ങൾ കിടക്കുന്ന വരേ അവിടെ ആ ദീപങ്ങൾ കത്തി നിന്നിരുന്നു..... ദിവസങ്ങൾ ഓടിപോകുന്ന പോലെയാണ് പിന്നെയെനിക്ക് തോന്നിയത്.... സിദ്ധുന്റെ കൂട്ട് കൂടി എന്റെ വാശിയ്ക്കും ദേഷ്യത്തിനുമൊക്കെ അമ്മുവും നിന്ന് തരും, അതുപോലെ തന്നെ ഫുഡ് കഴിക്കാഞ്ഞാൽ സിദ്ധുനെ പോലെ വഴക്ക് പറയും ചെയ്യും... അമ്മു ഒരേ സമയം എന്റെ അനിയത്തിയായി കൊഞ്ചുകയും ഒരു മൂത്ത ചേച്ചിയെപോലെ ശകാരിക്കുകയും ചെയ്യും... എന്തിനും ഏതിനും എന്റെ കൂടെ.. നടപ്പും കിടപ്പും കഴിപ്പുമൊക്കെ എന്റെ കൂടെ തന്നെ.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story