🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 198

ennennum ente mathram

രചന: അനു

"ഏത് ഗ്രൂപ്പായിരുന്നുന്നെടാ,,, എന്തായിരുന്നു അതിന്റെ പേര്... എനിക്ക് മറന്ന് പോയി...???" നെറ്റിയിൽ കൈ വെച്ഛ് ഓർക്കാൻ ശ്രമിച്ചോണ്ട് രാകേഷേട്ടനോടായി വെല്യച്ഛൻ ചോദിച്ചു... " DG Group " ചെറിയ ചടപ്പോടെ രാകേഷേട്ടൻ വെല്യച്ഛനോടായ് പറഞ്ഞ് ഒരു അളിഞ്ഞ ചിരിയോടെ എന്നേയും അമ്മൂനേയും നന്ദുനേയും നോക്കി ചിരിച്ചു... ഏട്ടൻ വർക്ക് ചെയ്യുന്നത് സിദ്ധുന്റെ കമ്പനിയിൽ ആണെന്ന് വെല്യച്ഛന് അറിയില്ലെന്ന് തോന്നുന്നു.... "നീനുനെ കണ്ടില്ലല്ലോ...???" രാകേഷേട്ടന്റെ കമ്പനിയെ കുറിച്ഛ് പറഞ്ഞ് തുടങ്ങിയാൽ വെല്യച്ഛൻ നിർത്തില്ല ന്ന് അറിയാവുന്നത് കൊണ്ട് ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു... "ഓഹ്,,, അവള് കിടന്ന് ഉറങ്ങുന്നുണ്ടാവും... എന്നും എണീക്കുന്ന ടൈം ആവാതെ അവളെ വിളിച്ചിട്ട് കാര്യല്ല...!!! അല്പം കളിയായി മുകളിലേക്ക് നോക്കി രാകേഷേട്ടൻ പറഞ്ഞത് കേട്ട് ഞാൻ പയ്യെ ചിരിച്ചു... അല്ലെങ്കിലും അവള് വരില്ല, പ്രത്യേകിച്ച് വന്നിരിക്കുന്നത് ഞങ്ങളായത് കൊണ്ട്... വെല്യമ്മയുടെ സ്വഭാവഗുണമൊന്നും മകൾക്ക് മൂന്നാൾക്കും കിട്ടിയിട്ടില്ല...

പിന്നേയും മൂത്ത ചേച്ചി കുറച്ചൊക്കെ വെല്യമ്മയെ പോലെയാണ്... രണ്ടാമത്തതും ഓകെ.. കൂട്ടത്തിൽ കൂടുമ്പഴേ ചേച്ചി എന്തെങ്കിലും പറയൂ... പക്ഷേ,,, വെല്യച്ഛന്റെ പൊങ്ങച്ചവും കുശുമ്പും അസൂയയും അതുപോലെ കിട്ടിയിട്ടുള്ളത് നീനുനാ....!!! അന്ന് സിദ്ധുന്റെ കമ്പനിയിലാ രാകേഷേട്ടൻ വർക്ക് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോ അവളൊന്ന് താഴ്ന്നിട്ടുണ്ട്... നീനൂന്റെ നേരെ ഓപ്പോസിറ്റ് ക്യാരക്ടറാണ് രാകേഷേട്ടൻ... പാവം അങ്ങനെ സഹിക്കുന്നോ ആവോ...!!! ഒരു നേടുവീർപ്പോടെ ഞാൻ മനസ്സിൽ പറഞ്ഞു.... "അല്ലാ,,,, സിദ്ധാർത്ഥിന് രണ്ടാഴ്ചയൊക്കെ ഇങ്ങനെ മാറി നിൽക്കാൻ പറ്റോ,,, അവിടെ കാര്യങ്ങളൊക്കെ കുഴയില്ലേ...???" അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും വെല്യച്ഛന്റെ ശബ്ദം ഹാളിൽ ഉയർന്നു... രാകേഷേട്ടനോട് എന്തോ കുശുകുശുക്കുകയായിരുന്ന സിദ്ധു വീണ്ടും മുഖമുയർത്തി വെല്യച്ഛനെ നോക്കി.... "ഏയ്‌,,, അങ്ങനെ ബുദ്ധിമുട്ടാവൊന്നും ഇല്ലാ,,, ഏട്ടന്നുണ്ടല്ലോ എല്ലാം നോക്കാൻ... പോരാത്തതിന് ലാപ്പ് ഉള്ളതോണ്ട് എനിക്ക് ഇവിടുന്നും വർക്ക് ചെയ്യാവുന്നതല്ലേള്ളൂ...!!!" ~~~~~~~~~~~

നറു ചിരിയോടെ അങ്ങേരെ നോക്കി ഞാൻ പറഞ്ഞു... "ആഹ്,,,, അത് നന്നായി.... ഇവിടെ രാകേഷും അങ്ങനെ തന്നാ,,, ഹോ,,,,, അവനൊന്ന് ലീവെടുത്താലോ, മാറി നിന്നല്ലോ എന്തൊക്കെ പ്രശ്നാന്നറിയോ...??? അവന്റെ ഫോണിന് ഒരു സൊര്യം ഉണ്ടാവില്ല.. ഫുൾ ടൈം ഓഫീസിൽ നിന്നുള്ള വിളിയായിരിക്കും.... ഓണന്മാര് അവനെയൊന്ന് ലീവെടുക്കാൻ പോലും സമ്മതിക്കില്ലന്നേ, അത്രയ്ക്ക് കാര്യാ... എല്ലാത്തിനും ഇവൻ തന്നെ വേണം...!!!" ഇങ്ങേര് പൊക്കിയടിക്കുന്നത് കേട്ട് ഞാൻ അത്ഭുതത്തോടെ രാകേഷിനെ നോക്കി സംശയത്തോടെ നെറ്റി ഞുളിച്ഛ് ആഹ്‌ണോ ന്ന് ചോദിച്ചതും അവൻ ദയനീയമായി എന്നെ നോക്കി... ഞങ്ങളെ മാറിമാറി നോക്കുന്ന അനൂനെ നോക്കി സൈറ്റ് അടിച്ഛ് ചിരിച്ഛ് ഞാൻ വീണ്ടും വെല്യച്ഛന്റെ മുഖത്തേക്ക് നോക്കി.. തള്ളാണെങ്കിലും കേൾക്കാൻ നല്ല രസം.... "ഓണർന്മാർക്ക് വേറെയും ഒരുപാട് ബിസിനസും കാര്യങ്ങളുമൊക്കെ ഉള്ളതോണ്ട് ഇവിടുത്തെ കമ്പനി കാര്യങ്ങളൊക്കെ ഇവൻ തന്നെയാ നോക്കുന്നത്... അത്രയ്ക്ക് വിശ്വാസാ,,,

മാസം പത്ത്, അമ്പത്തിനായിരം രൂപയ്ക്കടുത്ത് ശമ്പളം ഉണ്ടേയ്.... ഹാവൂ,,, കൂട്ടത്തിൽ നമ്മുടെ കമ്പനിയും പൊങ്ങുന്നുണ്ടല്ലോ ആശ്വാസം....!! രാകേഷ് എന്റെ എംപ്ലോയ്‌ ആണെന്ന കാര്യം അറിയാതെ വലിയ കാര്യത്തിൽ ഇങ്ങേര് പറയുന്നത് കേട്ട് ചിരിച്ഛ് തലയാട്ടി മനസ്സിൽ പറഞ്ഞു... നിങ്ങള് വെല്യച്ഛനല്ല സാറേ പൊങ്ങച്ചനാ പൊങ്ങച്ചൻ...!!!!! "കമ്പനി കാര്യങ്ങൾ പോലും ഇവനോട് ചോദിച്ചിട്ടേ ചെയ്യൂ......" ഇതൊക്കെ ഇപ്പൊ...??? സ്വയം മനസ്സിൽ ചോദിച്ഛ് ചിന്തിച്ചോണ്ട് ഞാൻ വീണ്ടും രാകേഷിന്റെ മുഖത്തേക്ക് നോക്കി... ഭയങ്കരാ...!!! ശബ്‌ദം കുറച്ഛ് അവന് മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പയ്യെ വിളിച്ചു... രാകേഷ് ആണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ടപ്പോലെ എന്നേയും മറ്റുള്ളവരേയും നോക്കി ദയനീയമായി ചിരിക്കുന്നുണ്ട്... അനു തള്ളും ന്ന് സൂചിപ്പിച്ചപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... ഇവനെ ഞാൻ സമ്മതിച്ചു,,,,, ഇവിടെ വരുന്ന ദിവസം ഇങ്ങേരെ തള്ളും കേട്ട് സഹിച്ഛ് ഇരിക്കേണ്ട... പുവർ ഗായ്....!!!! നേരെ മുന്നിലേക്ക് നോക്കിയതും അവിടെ അനു ഒഴിക്കേ ബാക്കി രണ്ടും ചിരി കടിച്ഛ് പിടിച്ഛ് എന്നേയും രാകേഷിനെയും മാറിമാറി നോക്കുന്നുണ്ട്...

അനു മാത്രം ദയനീയമായി എന്നേയും രാകേഷിനേയും വെല്യച്ഛനേയും കാര്യമായി നോക്കി കൊണ്ടിരുന്നു.... "അല്ലാ,,,, ഇയാക്ക് മാസം വരവ് എത്രണ്ടാവും...???" ഇങ്ങേരെ സംശയം തീരില്ലേ...??? കുറേയായി ഈ ' അല്ലാ' കേൾക്കുന്നു... അടുത്ത ചോദ്യം കേട്ട് നറുചിരിയോടെ ഞാൻ അങ്ങേരെ നോക്കി താടിയുഴിഞ്ഞ് ഏകദേശം കാൽക്കുലേറ്റ് ചെയ്യാൻ തുടങ്ങി... "ഹ്മ്മം,,,, അത്... നിയർ ടെ...!!!!!" "അച്ഛാ,,, സിദ്ധുന്റെ കമ്പനിയിലാണ് ഞാൻ വർക്ക് ചെയ്യുന്നത്... DG Group ന്റെ ഓണേഴ്‌സിൽ ഒരാളാണ് സിദ്ധു.....!!!!" ഛേ,,,, നശിപ്പിച്ഛ്...!!! തള്ള് കേട്ട് സുഖിച്ചിരിക്കായിരുന്നു... എല്ലാം കൊണ്ട് കളഞ്ഞു...!!!! അല്ലെങ്കിൽ തന്നെ ഇതിപ്പോ ഇവിടെ പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ഇവന്...??? രാകേഷിനെ നോക്കി കണ്ണുരുട്ടി ഞാൻ മനസ്സിൽ പറഞ്ഞു.. പക്ഷേ രാകേഷിന്റെ മുഖത്ത് സ്വർഗം കിട്ടിയ ആശ്വാസം നിഴലിച്ചു... പാവം...!!!! പെട്ടെന്നാണ് മുന്നിൽ നിന്ന് അടക്കിപ്പിടിച്ചൊരു ചിരി ഉയർന്നത്.... ഞാനും രാകേഷും നോക്കുമ്പോഴേക്കും അനു അമ്മുനെ നോക്കി കണ്ണുരുട്ടി അവളെയും കൊണ്ട് എണീറ്റിരുന്നു... അറിയാതെ ചിരി പൊട്ടി പോയതാണെന്ന് തോന്നുന്നു... പിടിച്ഛ് നിർത്തുന്നതിനൊക്കെ ഒരു പരുത്തിയില്ലേ... ല്ലേ...??? "ഞാൻ... ഞങ്ങള് വെല്യമ്മയുടെ അടുത്തേക്ക് ചെല്ലട്ടെ...!!!"

എന്നേയും രാകേഷിനെയും വെല്യച്ഛനേയും മാറിമാറി നോക്കി പറഞ്ഞ് അനു ധൃതിയിൽ അമ്മൂനെ പിടിച്ഛ് വലിച്ഛ് കിച്ചണിന്റെ ഭാഗത്തേക്ക് നടന്നു... അവര് പോകുന്നത് നോക്കി അന്തം വിട്ട് എന്ത് ചെയ്യും അങ്ങോട്ട് പോകും ന്ന് അറിയാതെ ഇരിക്കുമ്പഴാണ് നന്ദുന് ഒരു കോൾ വന്നത്... ഫോൺ പൊക്കി കാട്ടി അവനും വേഗം എണീറ്റ് കോലായിലേക്ക് നടന്നു... ഞാനും രാകേഷും പരസ്പരം നോക്കി ചിരിച്ഛ് വെല്യച്ഛനെ നോക്കി... എന്റെ മുഖത്തേക്ക് നോക്കണം ന്ന്ണ്ട് പക്ഷേ നോക്കാൻ കഴിയുന്നില്ല... നല്ലോണം ചമ്മി നാറിയതല്ലേ സമയമെടുക്കും... "സിദ്ധു എന്നാ നാട്ടിലേക്ക് പോണത്....???" വിഷയം മാറ്റാനും കുറച്ഛ് നേരമായി ഞങ്ങൾക്കിടയിൽ നിൽക്കുന്ന സ്റ്റാർട്ടിങ് ട്രബിൾ മാറാനായി നിശബ്ദത ഭേദിച്ച് രാകേഷ് ചോദിച്ചു.... "നാളെയല്ലേ അനൂന്റെ അച്ചന്റെ ശാർദ്ധം, നാളെ കഴിഞ്ഞ് മറ്റന്നാൾ പോണം ന്ന് വിചാരിക്കുന്നു... ഓഫീസ് കാര്യങ്ങൾ നിനക്ക് അറിയാലോ,,,, എല്ലാം കൂടി ഏട്ടന് ഒറ്റയ്ക്ക് ആവില്ല.. ശാർദ്ദം കഴിഞ്ഞാ അടുത്ത വണ്ടിക്ക് അവിടെ എത്തണം ന്നാ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്...

പിന്നെ അനൂന്റെ രണ്ടാമത്തെ സ്കാനിങ് ഡേറ്റ് ഹോസ്പിറ്റലിൽ നിന്ന് വിളിച്ഛ് പറഞ്ഞിട്ടുണ്ട്,,,, സോ,,, അധികം വൈകില്ല...!!!!" ഓഫീസ് കാര്യങ്ങളും മറ്റും പറഞ്ഞ് ഞങ്ങൾ അവിടെ തന്നെ ഇരുന്നു.... കുറച്ഛ് സമയം കഴിഞ്ഞതും വെല്യച്ഛൻ പഴേ ഫോമിലേക്ക് തിരിച്ഛ് വന്നെങ്കിലും തള്ള് അല്പം കുറഞ്ഞതായി തോന്നി....!!! ~~~~~~~~~ "നല്ല അടിക്കിട്ടും കേട്ടോ അമ്മൂ നിനക്ക്,,, അങ്ങനെ ചിരിക്കാൻ പാടുണ്ടോ...???" കിച്ചണലേക്ക് നടക്കുന്നതിനൊപ്പം അവളെ കയ്യിൽ പതിയെ നുള്ളി ദേഷ്യത്തോടെ ഞാൻ അടക്കം ചോദിച്ചു... "വെല്യച്ഛൻ എന്ത് വിചാരിച്ഛ് കാണോ എന്തോ..?? നമ്മുടെ അച്ഛന്റെ എട്ടനാ,,, അച്ഛന്റെ സ്ഥാനാ....!!!" വേദനയോടെ എരിവ് വലിച്ഛ് നെറ്റി ഞുളിച്ഛ് കയ്യൂഴിയുന്ന അമ്മൂനെ നോക്കി ഞാൻ വീണ്ടും അടക്കം പറഞ്ഞു... "എന്റെ ചേച്ചി പെണ്ണേ ഞാൻ കരുതി കൂടി ചിരിച്ചതൊന്നും അല്ലാ,,, അറിയാതെ പൊട്ടി പോയതാ... വെല്യച്ഛൻ തള്ള് തുടങ്ങിയപ്പോ പിടിച്ഛ് നിർത്തിയ ചിരിയാ,,, വായ്യിൽ പിടിച്ഛ് നിർത്തുന്നതിന് ഒരു പരിധിയില്ലേ...??? ഹോ,,, എന്തൊക്കെയായിരുന്നു രാകേഷിന്റെ കമ്പനി അതാണ്, ഇതാണ്, മറ്റതാണ്, മറിച്ചതാണ്... വെല്യച്ഛന്റെ പറച്ചില് കേട്ടാ രാകേഷേട്ടനാ കമ്പനി നടത്തി കൊണ്ട് പോണതെന്ന് തോന്നും...!!!!"

ഒരു നേടുവീർപ്പോടെ അമ്മു പതിയെ പുച്ഛത്തോടെ പറഞ്ഞു.... "നമ്മുക്ക് എസ്ക്യാപിക്കാൻ കിച്ചണുണ്ട് പാവം നന്ദു,,, അങ്ങോട്ട് പോയോ ആവോ...?? അവനും എന്നെ പോലെ കടിച്ഛ് പിടിച്ഛ് ഇരിക്കായിരുന്നു....!!! ചിരിയോടെ അമ്മു പറഞ്ഞത് കേട്ട് ഞാനും അറിയാതെ ചിരിച്ചു പോയി... അവളെ പറഞ്ഞിട്ടും കാര്യല്ല,, അമ്മാതിരി തള്ളല്ലായിരുന്നോ...!!!! അതല്ലെങ്കിൽ,,, മക്കളയേയും അവരെ കൊമ്പത്തെ ഭർത്താക്കന്മാരേയും കുറിച്ഛ് പറഞ്ഞാൽ വെല്യച്ഛന് തീരില്ല...!!!!! വരുമ്പഴേ ഞാൻ പറഞ്ഞതാ വെല്യച്ഛൻ തള്ളിന്റെ ആളാന്ന്.. അത് അറിഞ്ഞും തള്ള് കേൾക്കാൻ വേണ്ടി ഒന്നും വിട്ട് പറയാതെ, രാകേഷേട്ടനേയും ഒന്നും പറയാൻ വിട്ടാതെ ഇരിക്കല്ലായിരുന്നോ എന്റെ കോന്തൻ... സിദ്ധുവാണ് വെല്യച്ഛൻ അത്രയും നേരം പൊക്കിയടിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ സാരഥിക്കളിൽ ഒരാളെന്ന് കേട്ടപ്പോ ആ മുഖമൊന്ന് കാണണായിരുന്നു... വിളറി വെളുത്ത് പോയിരുന്നു... വെല്യച്ഛൻ, വെല്യച്ഛന്റെ മക്കളെയൊക്കെ വലിയ നിലയിലാണ് കല്യാണം കഴിപ്പിച്ഛ് ആയച്ചത്.. അതിനുള്ള സാമ്പത്തിക സ്ഥിതി അവർക്ക് ഉണ്ടായിരുന്നു.. വെല്യമ്മയ്ക്ക്, വെല്യമ്മയുടെ വീട്ടിൽ നല്ല ഭൂ സ്വത്ത് ഉണ്ട്.. ഇവിടെ തറവാട്ട് ഭാഗം വെച്ചപ്പോ മൂത്ത മകനെന്ന നിലയ്ക്ക് അച്ഛനേക്കാളും ചെറിയച്ഛനേക്കാളും കൂടുതൽ സ്ഥലം വെല്യച്ഛൻ കിട്ടിയിരുന്നു....

അതിന്റെയൊക്കെ അഹങ്കാരവും പൊങ്ങച്ചവും വെല്യച്ഛന് പണ്ട് മുതലേ ഉണ്ട്... അച്ഛനേയും ചെറിയച്ഛനേയും താഴ്ത്തി കെട്ടുന്ന രീതിയിൽ സംസാരിക്കുന്നത് വെല്യച്ഛന്റെ ഒരു ശീലമായിരുന്നു... അച്ചനെന്നെ ജോലിയ്ക്ക് വിട്ടതോ, ഞാൻ ടൗണിൽ ജോലിയ്ക്ക് പോയിരുന്നതോ ഒന്നും വെല്യച്ഛന് ഇഷ്ടമില്ലായിരുന്നു... എല്ലാം ഓർക്കെ എനിക്ക് എന്തിനോ വല്ലാത്ത സന്തോഷം തോന്നി, മനസ്സ് തുറന്ന് ചിരിക്കാൻ തോന്നി... കിച്ചണിലേക്ക് കയറവേ കണ്ടു സ്റ്റൗന്റെ മുകളിൽ വെച്ച വെള്ളത്തിൽ ചായപ്പൊടി ഇടുന്ന വെല്യമ്മയെ... ഉള്ളിലേക്ക് കടന്ന് കിച്ചണ് സ്ലാബിന്റെ മുകളിൽ കയറി ഇരിക്കുന്ന അമ്മൂന്റെ തൊട്ടടുത്ത് ഞാൻ ചാരി നിന്നു.... "നിനക്കിത് എത്രയാ അനൂ മാസം...???" ചായപ്പൊടിയിട്ട് എനിക്ക് നേരെ തിരിഞ്ഞ് സൈഡിൽ മൂടി വെച്ച പാലെടുത്ത് കൊണ്ട് വെല്യമ്മ ചോദിച്ചു... "നാല് പകുതിയാവാ വെല്യമ്മേ...!!!" വയറിൽ പയ്യെ തഴുകി നറു ചിരിയോടെ ഞാൻ പറഞ്ഞു... "മ്മ്മ്,,,, നീ പ്രെഗ്നന്റ് ആണെന്ന് സരസ്വതി വിളിച്ഛ് പറഞ്ഞിരുന്നു...

നല്ലോണം ശ്രദ്ധിക്കണം, മൂന്ന് മാസം കഴിഞ്ഞാലും ശ്രദ്ധ വേണം... വലിയ ഭാരമില്ലാത്ത നിനക്ക് പറ്റുന്ന പണിയൊക്കെ എടുക്കാം... നല്ലോണം ഫുഡ് കഴികണം, വിശപ്പ് നല്ലോണം കൂടുന്ന സമയാ...!!!" പാലൊഴിച്ഛ് തിളച്ഛ് പൊങ്ങുന്ന ചായ കൈകലം കൊണ്ട് എടുത്ത് സ്ലാബിലേക്ക് വെച്ഛ് വെല്യമ്മ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി... "ഓഹ്,,, കഴിക്കാറുണ്ട്.... സിദ്ധുവാ ഇപ്പോന്റെ എല്ലാ കാര്യവും നോക്കുന്നത്....!!!!!" ഞാൻ നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പറഞ്ഞത് കേട്ട് വെല്യമ്മ മൃദുവായി ചിരിച്ചു... ഞാൻ ചാരി നിൽക്കുന്ന സ്ലാബിന്റെ മുകളിലെ റാക്കിൽ നിന്ന് പഞ്ചസാര കുപ്പി എടുത്ത് തുറന്ന് അഞ്ചാറ് സ്പൂണ് ചായയിലേക്ക് കോരിയിട്ട് വെല്യമ്മ പയ്യെ ഇളക്കി... "അവിടെ,,,, വീട്ടിൽ എല്ലാരും എങ്ങനെയാ..??? നല്ല ആൽക്കാരാണോ...??? അന്ന് നാരാണേട്ടൻ മരിച്ചന്ന് വന്നപ്പോ കണ്ടിരുന്നു... കണ്ടപ്പോ നല്ല ആൾക്കാരെ പോലെ തോന്നി... പിന്നെ കാണുന്ന പോലെയല്ലല്ലോ പലരും...!!!" ഗ്ലാസ് സ്റ്റാൻഡിൽ നിന്ന് ഗ്ലാസെടുത്ത് സിങ്കിലേക്ക് വെച്ഛ് കൊണ്ട് വെല്യമ്മ പറഞ്ഞു... "ആഹ്,,,നല്ല ആൾക്കാരാ വെല്യമ്മേ,,,, എന്നെ വല്യ കാര്യാ,,,,, മോളേ പോലെ തന്നെയാ...!!!" ഗ്ലാസ് ഓരോന്നെടുത്ത് കഴുക്കുന്ന വെല്യമ്മ നോക്കി ഞാൻ സ്നേഹത്തോടെ പറഞ്ഞു....

"പലഹാരം എവിടെയാ വെല്യമ്മേ,,, ഞാനെടുക്കാ...???" ഒഴുക്കനെ റാക്കിൽ തിരഞ്ഞ് കൊണ്ട് ഞാൻ ചോദിച്ചു.... "വേണ്ട,,, വേണ്ട ഞാനെടുത്തു വെച്ചോളാ..." ട്രേയിലേക്ക് വെച്ച ഗ്ലാസ്സിൽ ചായ പകർന്ന് പലഹാരം വെക്കാനുള്ള സെറാമിക് പ്ളേറ്റ് സാരി തലപ്പാൽ തുടയ്ച്ഛ് വെല്യമ്മ ശാസനയോടെ പറഞ്ഞു... ഞങ്ങൾക്ക് ഓപ്പോസിറ്റുള്ള റാക്ക് തുറന്ന് പലഹാര പത്രം എടുത്ത് വെല്യമ്മ സ്ലാബിലേക്ക് വെച്ചു.... "നീനൂന്ന്...???" മുന്നിലേക്ക് തിരിഞ്ഞ് നിന്ന് ജാകിരി പ്ളേറ്റിലേക്ക് എടുത്ത് വെയ്ക്കുന്ന വെല്യമ്മയെ നോക്കി ചെറിയ മടിയോടെ ഞാൻ ചോദിച്ചു... എന്റെ ചോദ്യം കേട്ട് പൊടുന്നനെ വെല്യമ്മയുടെ വലംകൈ നിശ്ചലമായെങ്കിലും ഒരു ദീർഘ നിശ്വാസത്തോടെ വീണ്ടും വിരലുകൾ ജാകിരി പാത്രത്തിലേക്ക് നീണ്ടു.... "ഇല്ല,,,, രണ്ട് കൊല്ലമായി ട്രീറ്റ്‌മെന്റ് തുടങ്ങീട്ട്,,, ഇത് വരെയൊന്നുംല്ല്യാ...!!!" നിരാശ നിറഞ്ഞ ചിരിയോടെ വെല്യമ്മ പറഞ്ഞു.... എന്റെ മാരേജിന് രണ്ട് കൊല്ലം മുൻപായിരുന്നു നീനൂന്റെ കല്യാണം... ഇതഞ്ചാമത്തെ വർഷം.... ഞാൻ മനസ്സിൽ കണക്ക് കൂട്ടി....

"ആദ്യം വേണ്ടന്ന് വെച്ഛ് നിന്നു... ഇപ്പോ രണ്ടാൾക്കും വേണം ന്ന് ആയപ്പോ.....!!!" ഒരു നേടുവീർപ്പോടെ വെല്യമ്മ പറഞ്ഞ് നിർത്തി അടുത്ത പലഹാരപാത്രം എടുത്തു... "നീനു എന്നാ വന്നത്....???" "അവള് രണ്ട് മാസായി ഇവിടെ തന്നാ...അവിടെ എന്തോ വഴക്ക് ഉണ്ടാക്കി പോന്നതാ.... എന്താ, ഏതാ, എന്തിനാ ന്നൊന്നും നിക്കറിയില്ല, ഞാൻ ചോദിച്ചതൂല്ല്യാ... എന്തെങ്കിലും ചോദിച്ചാ ഇങ്ങോട്ടൊരു ചാട്ടാ... എല്ലാത്തിനോടും, എല്ലാരോടും ഒരുതരം ദേഷ്യാ അവക്ക്... എപ്പഴും മുറിയിൽ തന്നെ... ആരേം കാണും വേണ്ട, ഒന്നും അറിയും വേണ്ട.... എന്തോ കഥ...!!!!!" അച്ചപ്പം പൊട്ടിച്ഛ് പ്ളേറ്റിലേക്ക് ഇട്ട് നിരാശയോടെ വെല്യമ്മ പറഞ്ഞു നിർത്തി.... " എളേത്തായതോണ്ട് ഈ വീട് അവക്ക് കൊടുക്കാനാ വെല്യച്ഛന്, പിന്നെ അവിടെ രാകേഷാണല്ലോ മൂത്തത്.. ഏതായാലും വീട് വെയ്ക്കണം... ഇവിടെ ഇത്രയും വലിയ വീട് ഉള്ളപ്പോ എന്തിനാ വേറെ ഉണ്ടാക്കുന്നത്, ഇപ്പോ രാകേഷും താമസം ഇവിടെ തന്നാ... അവന് ഓഫീസിലേക്കും എളുപ്പം ഇവിടുന്നാ..." അച്ചപ്പം പ്ളേറ്റിലേക്ക് ഒതുക്കി വെച്ഛ് നറു ചിരിയോടെ ഞങ്ങളെ നോക്കി വെല്യമ്മ പറഞ്ഞു...

ട്രേ എടുത്ത് വെല്യമ്മ ഹാളിലേക്ക് നടവുന്നതും പലഹാരപാത്രമെടുത്ത് പുറക്കെ ഞാനും അമ്മുവും നടന്നു... ചായകുടിയും സംസാരവുമൊക്കെ കഴിഞ്ഞ് ഞങ്ങൾ തിരിച്ഛ് വീട്ടിലെത്തുമ്പോ സമയം സന്ധ്യയോട് അടുത്തിരുന്നു... നാളെയാണ് അച്ഛന്റെ ശാർദ്ദം... വെല്യച്ഛനേയും വെല്യമ്മയേയും രാകേഷേട്ടനേയും പ്രത്യേകം വിളിച്ചിട്ടാണ് ഇറങ്ങിയത്... നീനുനെ കാണണം, വിളിക്കണം ന്ന് ഉണ്ടായിരുന്നു.. പിന്നെ തോന്നി വേണ്ടന്ന്... എന്നെ ഇങ്ങനെ കാണുമ്പോ അവൾക്ക് ചിലപ്പോ സങ്കടം തോന്നിയല്ലോ ന്ന് കരുതി.... അച്ഛമ്മയ്ക്ക് ഈ മൂന്ന് ആണ്മക്കൾ മാത്രേള്ളൂ... വെല്യച്ഛൻ, അച്ഛൻ, ചെറിയച്ചൻ... അതോണ്ട് ഞങ്ങളൊക്കെ തന്നെയേ നാളത്തെ ഫങ്ഷനും കാണൂ... ~~~~~~~~~ "ആഹാ,,,, ഇവിടെ നിൽക്കണോ.... ഞാൻ വീട് മുഴുവൻ തിരഞ്ഞു...!!!" തെക്ക് ഭാഗത്ത്‌ അച്ഛനെ അടക്കം ചെയ്ത സ്ഥലത്ത് നിൽക്കുന്ന അനൂന്റെ പുറക്കിൽ ചെന്ന് നിന്ന് ഇരു കയ്യും ഇടുപ്പിൽ കുത്തി നിർത്തി ഞാൻ പയ്യെ ചോദിച്ചത് കേട്ട് ഞൊടിയിടയിൽ അവള് തിരിഞ്ഞ്‌ എന്നെ നോക്കി ചിരിച്ചു...

ഞാൻ അനൂന്റെ അടുത്തേക്ക് നടന്ന് തുടങ്ങിയതും അവള് വീണ്ടും നേരെ നോക്കി... അവൾക്ക് സമമായി ഇടത് വശം ചേർന്ന് ഞാൻ നിന്നതും അനുവെന്റെ വലത് കൈത്തണ്ടയിൽ ചുറ്റി പിടിച്ഛ് തല ചായ്ച്ഛ് വെച്ഛ് ചാരി നിന്നു.... മുകളിൽ പൊങ്ങി നിൽക്കുന്ന മണ്ണ് അധികവും പരന്ന് പോയിട്ടുണ്ട് എങ്കിലും അമ്മ ഇന്നും ഒരു പുല്ല് പോലും മുളയ്ക്കാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്... ചുറ്റിലും നിറയെ കുറ്റി മുല്ല വെച്ഛ് പിടിപ്പിച്ചിരിക്കുന്നു... ഞാൻ തലകുനിച്ഛ് അനൂനെ നോക്കി... ഒരു നറു ചിരിയോടെ നോക്കി നിൽക്കാണ്... "ഒരു കൊല്ലം...!!!!! ഇത്ര പെട്ടന്നാല്ലേ ദിവസങ്ങളും ആഴ്ച്ചക്കളും മാസങ്ങളും കടന്ന് പോകുന്നത്...??? അച്ഛന്റെ പെട്ടെന്നുള്ള മരണം,,,,, അത് കഴിഞ്ഞുള്ള എന്റെ ജീവിതം,,, അതൊക്കെ ഓർക്കുമ്പോ എനിക്കിപ്പഴും ഒരു ആശ്ചര്യാ...അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു,, വിശ്വസിക്കാൻ കഴിയുന്നില്ല...!!!!ഇപ്പഴും എവിടെയെവിടെയൊക്കെയോ അച്ഛനുള്ള പോലെ" അച്ഛനെ അടക്കം ചെയ്ത സ്ഥലത്തേക്ക് തന്നെ മിഴികളൂന്നി മറ്റേതോ ലോകതെന്ന പോലെ അനു പറഞ്ഞു....

"ദാ,,, ഈ മുല്ലക്കൊമ്പൊക്കെ ഊന്നിയത് ഞാനാ...!!! അച്ഛന് ഏറ്റവും ഇഷ്ടമുള്ള പൂവാ മുല്ല... ദേ,,, ആ ഇലഞ്ഞി മരത്തിന് ചുറ്റും തിങ്ങി നിറഞ്ഞ് വളർന്ന നിൽക്കുന്ന മുല്ല ചെടികളൊക്കെ അച്ഛൻ കുഴിച്ചിട്ടതാ..." മുന്നിലെ മുറ്റത്തെ ഇലഞ്ഞി മരം ചൂണ്ടിക്കാട്ടി അനു പറഞ്ഞു.... "മുല്ലപ്പൂ ഉണ്ടാവുന്ന കാലമായാ അത് നിറയെ പൂക്കും.... കാണാൻ തന്നെ എന്ത് ഭംഗിയാന്ന് അറിയോ...??? രാത്രി പൂ വിടരുന്ന സമയം മുറ്റത്തും കോലായിലും ആ പരിസരം മുഴുവൻ മുല്ലപ്പൂന്റെ മണമായിരിക്കും... ഓണത്തിന്റെ തലേന്ന് ഓഫീസിൽ നിന്ന് വന്നാ നാളെ വിരിയാൻ നിൽക്കുന്ന മുല്ലമൊട്ടൊക്കെ പറിച്ഛ്, കോർത്ത്, പിറ്റേ ദിവസം അമ്പലത്തിൽ പോകുമ്പോ അച്ഛൻ തന്നെ തലയിലൂടെ ചൂടി തരും... അമ്മയ്ക്കും വെച്ചു കൊടുക്കും... എന്ത് രസമായിരുന്നു....!!!!" ആ ഓർമക്കളിൽ അനൂന്റെ മുഖം സന്തോഷത്താൽ വിടർന്നു... ചുണ്ടിൽ പുഞ്ചിരി മായാതെ കത്തി നിന്നു... കണ്ണിൽ തെളിനീർ തിളങ്ങി... "ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അച്ഛനെത്ര ഹാപ്പിയായിരുന്നേനെ....?? അച്ഛൻ ആഗ്രഹിച്ച പോലെ ഞാനും അമ്മുവും സന്തോഷമായി, ഹാപ്പിയായി നല്ലൊരു കുടുംബം ജീവിതം നയിക്കുന്നു... ഞാൻ.... ഞാനാണെങ്കിൽ പ്രെഗ്നന്റ്... അച്ഛൻ.... അച്ഛനൊരു അമ്മച്ചനാവാൻ പോവുന്നൂ... ഹോ,,,

അച്ഛനെത്ര സന്തോഷായേനെ...!!!!" വീർത്ത വയർ വലം കയ്യാൽ തഴുകി തലോടി അത്യധികം സന്തോഷത്തോടെ എക്സൈറ്റ്മെന്റോടെ പറഞ്ഞു കൊണ്ട് അനു എന്റെ മുഖത്തേക്ക് നോക്കി...!!! "എന്നെ താഴത്തും തലയിലും വെയ്ക്കാതെ നോക്കിയേനെ, ഇഷ്ടമുള്ളതൊക്കെ വാങ്ങി തന്നേനെ, വാശിക്കൊക്കെ കൂട്ട് നിന്നേനെ... അമ്മയെന്നെ വഴക്ക് പറയുമ്പോ അമ്മയെ തിരിച്ഛ് ചീത്ത പറഞ്ഞേനെ..!!!!" വീണ്ടും എന്റെ ഷോള്ഡറിലേക്ക് ചാഞ്ഞ് നിന്ന് അനു പറഞ്ഞു.... അച്ഛന്റെ ഓർമ്മകൾ അവളെ വാചലയാക്കി.... "അമ്മുനേക്കാൾ ഇഷ്ടായിരുന്നു അച്ഛനെന്നെ... ആ പേരും പറഞ്ഞ് അവളിടയ്ക്കിടെ അച്ഛനോട് വഴക്കിടുമായിരുന്നു... പാവം...!!!!! നറു ചിരിയോടെ അനു പറഞ്ഞു.... അനു കൂട്ടിപ്പിടിച്ഛ കൈകൾ അടർത്തി മാറ്റി ഞാനവളുടെ തോളിലൂടെ കൈ ചേർത്ത് എന്നോടടുപ്പിച്ചു നിർത്തി... "വേദേട്ടത്തി പ്രെഗ്നന്റ് ആയ ടൈമിൽ ഏട്ടൻ നാട്ടിൽ ഉണ്ടായിരുന്നില്ല.... അബ്രോഡിൽ ബിസിനസ് സ്റ്റാർട്ട് ചെയ്ത സമയായിരുന്നു, സോ ഏട്ടന് ഇങ്ങോട്ട് വരാന്നോ, ഏട്ടത്തിയെ കാണാനോ, കൂടെ നിൽക്കാനോ ഒന്നും പറ്റിയിരുന്നില്ല... ഏട്ടത്തിയ്ക്ക് ആണെങ്കിൽ സ്വന്തം ന്ന് പറയാൻ ആരുംല്ല,, നിനക്ക് അറിയല്ലോ she is an orphan...!!!!" ഞാൻ പറഞ്ഞു തുടങ്ങിയതും അനുവെന്റെ മുഖത്തേക്ക് ഉറ്റുനോക്കി...

"അമ്മയും അച്ഛനുമായിരുന്നു ഹോസ്പിറ്റലിൽ പോകാനും, നോക്കാനും, കഴിപ്പിക്കാനും എല്ലാത്തിനും... സ്വന്തം മോളെപോലെയാ അമ്മ ഏട്ടത്തിയെ നോക്കിയത്... അച്ഛനാണെങ്കിൽ ഏട്ടത്തി എന്ത് പറഞ്ഞാലും വാങ്ങിച്ഛ് കൊടുക്കും, വാശിക്കും ദേഷ്യത്തിനൊക്കെ കൂട്ട് നിൽക്കും... പ്രെഗ്നൻസി ടൈമിൽ അമ്മയെ പോലും അച്ഛൻ അത്രയും കെയർ ചെയ്ത് നോക്കി കാണില്ല...." കുസൃതി ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് അനു വിടർന്ന് ചിരിച്ചു.... ഒരു നേടുവീർപ്പോടെ ഞാൻ വീണ്ടും തുടർന്നു... "അച്ഛനുണ്ടായിരുന്നെങ്കിൽ ഏട്ടത്തിയെ നോക്കിയ പോലെ നിന്നേയും നോക്കിയേനെ... ഞാൻ വാങ്ങി തരില്ല ന്ന് പറയുന്നതൊക്കെ അച്ഛൻ നിനക്ക് വാങ്ങി തന്നേനെ... ഫുഡ് കഴിക്കാൻ ഞാൻ ദേഷ്യം പിടിക്കുമ്പോ മോൾക്ക് വേണ്ടങ്കിൽ കഴിപ്പിക്കണ്ടടാ ന്ന് പറഞ്ഞ് എന്റെ വായടപ്പിച്ചേനെ... എന്നേക്കാൾ നന്നായി നിന്നെ നോക്കിയേനെ, നിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചേനെ...!!!!" നിരാശയോടെ കുറ്റാബോധത്തോടെ ഞാൻ പറഞ്ഞത് കേട്ട് അനു മുഖമുയർത്തി എന്നെ നോക്കി "നമ്മുക്ക് രണ്ടാൾക്കും യോഗല്ലാണ്ട് പോയല്ലേ സിദ്ധു...???

ന്നാലും സാരല്ല എനിക്ക് നീയില്ലേ... ദേഷ്യം പിടിക്കാനും, വാശി കാണിക്കാനും കുറുമ്പ് കാട്ടാനും ചീത്ത പറയാനുമൊക്കെ....!!!" കൊഞ്ചലോടെ എന്നെ ചുറ്റിപ്പിടിച്ഛ് എന്നോട് ചേർന്ന് നിന്ന് അനു പറഞ്ഞു... "വാങ്ങി തരില്ലെന്ന് പറയുന്നതൊക്കെ നീയെനിക്ക് വാങ്ങി തരാറില്ലേ..?? എന്നേക്കാൾ നന്നായി എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലേ...???ഹ്മ്മം..???" എന്റെ മുഖത്തേക്ക് നോക്കി അനു ചോദിച്ചത് കേട്ട് ഞാൻ അനൂനെ നോക്കി ചിരിച്ചു.... നിന്നെക്കാളേറെ മറ്റാർക്കാ എന്നെ നോക്കാൻ പറ്റാ, ശ്രദ്ധിക്കാൻ പറ്റാ...!!! നീയെനിക്ക് എല്ലാമല്ലേ... അച്ഛനും, എട്ടനും, അനിയനും, ഫ്രണ്ടും, കാമുകനും കെട്ടിയോനുമൊക്കെ എന്റെയീ കോന്തൻ കണാരന്നല്ലേ..!!!" എന്റെ താടിയിൽ പിടിച്ഛ് കുലുക്കി ഞാൻ പറഞ്ഞതും ഞാനനൂന്റെ മൂക്കിൻ തുമ്പിൽ പിടിച്ഛ് തിരിച്ഛ് കുറുമ്പോടെ കുലുക്കി..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story