🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 200

ennennum ente mathram

രചന: അനു

രാത്രി ഫുഡ്‌ കഴിച്ഛ് എല്ലാരും പിരിയുമ്പോ സമയം പതിനൊന്നിനോട് അടുത്തു... അപ്പോഴേക്കും അനു കിടന്നിരുന്നു... പാവം...!!!! നേർച്ച കഴിഞ്ഞതിന് ശേഷം അവളാരോടും ഒന്നും മിണ്ടിയിരുന്നില്ല... ഒരുതരം നിസ്സംഗമായാ മ്ലാനത അവളെ അടിമുടി മൂടിയിരുന്നു.... ഫുഡ് വെറുതേ കഴിച്ചെന്ന് വരുത്തി പോയി കിടന്നതാ...!!!! ഞാൻ ഉറങ്ങാൻ വരുമ്പോഴേക്കും അവള് ഉറങ്ങിയിരുന്നു... ബെഡിൽ അവൾക്കരിക്കിൽ ഇരുന്ന് കവിളിൽ കണ്ണീർ ഉണങ്ങി പിടിച്ച പാടിൽ ഞാൻ പയ്യെ വിരലോടിച്ചു... കവിളിൽ മൃദുവായി ചുംബിച്ഛ് അവളോട് ചേർന്ന് കെട്ടിപ്പിടിച്ഛ് ഞാനും കിടന്നു..... ~~~~~~~~~~~ ഇങ്ങോട്ട് വന്ന അതേ ഫ്‌ളൈറ്റിനാണ് റിട്ടേണ് ടിക്കറ്റ് സിദ്ധു ബുക്ക് ചെയ്തത്... അതോണ്ട് ഉച്ചത്തെ ഫുഡ് കൂടി കഴിച്ചാണ് എയർപോർട്ടിലേക്ക് തിരിച്ചത്... യാത്ര ഫ്‌ളൈറ്റിലായതോണ്ട് അമ്മയ്ക്ക് കാറിന്റെ ടിക്കിയിൽ ഒന്നും കുത്തി നിറയ്ക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല... എങ്കിലും എനിക്ക് വേണ്ടി എന്തൊക്കെയോ കുറേ അമ്മ ഒരു കടലാസ് പെട്ടിയിൽ പൊതിഞ്ഞ് സിദ്ധുനെ ഏല്പിച്ചിട്ടുണ്ട്...

അമ്മു രണ്ട് ദിവസം കൂടി നിന്നിട്ടേ പോവുന്നുള്ളൂന്നാണ് പറഞ്ഞത്... ഒന്നുകിൽ അവളെ നന്ദു കൊണ്ടാക്കണം, അല്ലെങ്കിൽ അവിടെ നിന്ന് ആരെങ്കിലും വരണം.. മിക്കവാറും നന്ദു തന്നെ കൊണ്ടാക്കേണ്ടി വരും... ഇറങ്ങാൻ നേരം ഞാൻ കരഞ്ഞ് ബോറാക്കിയെങ്കിലും അമ്മ ഫുൾ ഫോമിലായിരുന്നു.. ദേഷ്യം കുറയ്ക്കണം, വാശി പിടിക്കരുത്, സിദ്ധുനെ ബുദ്ധിമുട്ടിപ്പിക്കരുത് എന്നൊക്കെ തുടങ്ങി ഉപദേശങ്ങളുടെ ചാകരയായിരുന്നു.... പക്ഷേ,,, കാർ മുന്നോട്ട് നീങ്ങേ സാരിതലപ്പ് കൊണ്ട് കണ്ണുകൾ അമർത്തി തുടയ്ക്കുന്ന അമ്മയെ കണ്ണാടിയിലൂടെ ഞാൻ കണ്ടിരുന്നു.... രണ്ട് ദിവസം കഴിഞ്ഞ് അമ്മു കൂടി പോയാൽ,,,,, ഇവിടെ,,,,,ഈ വീട്ടിൽ അമ്മ ഒറ്റയ്ക്ക്...!!! മടുപ്പ് തോന്നുന്നുണ്ടാവില്ലേ അമ്മയ്ക്ക്...??? ഒരു ശൂന്യത...??? രാവിലെ ഈ ചോദ്യം ചോദിച്ചതിന് പൊട്ടിച്ചിരിയായിരുന്നു അമ്മയുടെ മറുപടി.... പിന്നെ അമ്മയ്ക്ക് ചുറ്റും അമ്മയെ ആശ്രയിച്ഛ് കഴിയുന്ന മിണ്ടാ പ്രാണികളുടെ ഒരു നീണ്ട ലിസ്റ്റും...!!!! ചിലപ്പോഴൊക്കെ അമ്മയെനിക്കൊരു അത്ഭുതമാണ്....

ഒറ്റയ്ക്ക് നിൽക്കാൻ അമ്മയ്ക്ക് ഒരുപാട് പേടിയായിരുന്നു... ഇല്ലെന്ന് എത്ര പറഞ്ഞ് കൊടുത്താലും ഭൂതം, പ്രേതം, പിശാച് എന്നതിലൊക്കെ വലിയ വിശ്വാസാ അമ്മയ്ക്ക്.... നന്മയുണ്ടെങ്കിൽ തിന്മയുണ്ട്,,, ദൈവമുണ്ടെങ്കിൽ ദുഷ്ട ശക്തികളും ഉണ്ട് എന്നതാണ് അമ്മയുടെ വാദം....!! അച്ഛൻ വരാൻ ലേറ്റാവുന്ന ദിവസങ്ങളിൽ പഠിക്കാൻ റൂമിലേക്ക് പോലും വിട്ടാതെ അമ്മ ഞങ്ങളെ അടുക്കളയിൽ ഇരിത്തിക്കും, അവിടെയിരുന്ന് പഠിച്ചോളാൻ പറയും.... അതൊക്കെ അച്ഛൻ വരുമ്പോ ഞാനും അമ്മുവും അച്ഛനോട് പറഞ്ഞ് കൊടുത്ത് അമ്മയെ കളിയാക്കുമായിരുന്നു... ആ അമ്മയാണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത്... ഒരു ചിരിയോടെ ഞാൻ മനസ്സിൽ ഓർത്തു.... വന്നത് ഫ്‌ളൈറ്റിൽ ആയതോണ്ട് പോകുമ്പോ എനിക്ക് വലിയ പേടി തോന്നിയില്ല.... അറൈവൽ ഗേറ്റിലൂടെ എയർപോർട്ടിന് വെളിയിലേക്ക് നടന്ന് വരുമ്പോ പുറത്ത്‌ ഞങ്ങളെ കാത്ത് വർഗീസേട്ടൻ നിൽപ്പുണ്ടായിരുന്നു... വീട്ടിലെത്തി കെട്ടിപ്പിടുത്തവും, വിശേഷം ചോദിക്കലും, പറയലുമൊക്കെ കഴിഞ്ഞ് ഞാൻ നേരെ പോയി കിടന്നു... നല്ല ക്ഷീണമുണ്ടായിരുന്നു...!! രാത്രിയോട് അടുപ്പിച്ഛ് ഏട്ടത്തി വിളിച്ചപ്പഴാണ് ഉണർന്ന് എണീറ്റ് താഴെക്കിറങ്ങിയത്... ഞങ്ങൾ പോയി പിറ്റേന്ന് തന്നെ ആമി സ്ഥലം വിട്ടിരുന്നു...

അവിടെയെത്തി ആമി എന്നെ വിളിച്ചിരുന്നു.. ഇനിയുള്ള രണ്ട്, മൂന്ന് മാസം അവളവിടെയായിരിക്കും... അവളും സേതുവും ഇല്ലാതെ വീട് വല്ലാതെ ഉറങ്ങി പോയ പോലെ... എന്തെങ്കിലും പറഞ്ഞോണ്ട് അപ്പഴും എന്റെ പുറക്കെ ഉണ്ടാവും ആമി... എന്നെ നോക്കാനും കഴിപ്പിക്കാനുമുള്ള ചുമതല ആമിയെ ഏൽപ്പിച്ചാണ് സിദ്ധു ഓഫീസിൽ പോവാറ്... അവളാണെങ്കിൽ അവൻ പറയുന്നത് വളളി പുള്ളി തെറ്റാതെ ചെയ്യും.. ഞാൻ കഴിക്കാതിരുന്നാല്ലോ, വാശി കാണിച്ചാല്ലോ സ്പോട്ടിൽ സിദ്ധുനെ വിളിച്ഛ് പറയും.. എന്നെ അനുസരണ പഠിപ്പിക്കാൻ അവളെ പുറക്കെ സേതുവും ഉണ്ടാവും... എന്നെ ആരെയും തൊടീക്കാതെ നോക്കുന്നത് അവന്റെ ഡ്യൂട്ടിയാണ്... സിദ്ധുനെ പോലും എന്നെയൊന്ന് തൊടാനോ,മടിയിൽ കിടക്കാനോ, തോളിൽ തല ചായ്ച്ഛ് ഇരിക്കാനോ അവൻ സമ്മതിക്കാറില്ല... കൊഞ്ചലോടെയുള്ളത് സേതൂന്റെ രാധു വിളി കേൾക്കാൻ നല്ല രസാ...

അവൻ വിളിക്കുന്നതിന്‌ ഒരു പ്രത്യേക ഈണമാ... ഏട്ടത്തിയുടെ കൂടെ കിച്ചണിലേക്ക് നടക്കേ ഹാളിൽ അങ്ങിങ്ങായി കിടക്കുന്ന സേതൂന്റെ ടോയ് കാറും ബസും നോക്കി വാത്സല്യം നിറഞ്ഞ ചിരിയോടെ ഞാൻ മനസ്സിൽ ഓർത്തു... ~~~~~~~~~ "സിദ്ധു,,,,, നമ്മുക്ക് തൊട്ട് മുന്നേ മേമിന്റെ ക്യാബിനിലേക്ക് കയറി പോയില്ലേ ഒരു ഭാര്യയും ഭർത്താവും... അവർക്ക് ട്വിൻസാ..!!!!! " ചെക്കപ്പും സ്കാനിങും കഴിഞ്ഞ് തിരിച്ചുള്ള യാത്രയിൽ എന്റെ നേരെ തിരിഞ്ഞിരുന്ന് അനു ആവേശത്തോടെ പറഞ്ഞത് കേട്ട് നറു ചിരിയോടെ ഞാനവളെ നോക്കി.... "ആഹാ,,,, എന്തേയ് നമ്മുക്കും ട്വിൻസ് ആവണായിരുന്നോ...???" ഡ്രൈവിംഗ് ശ്രദ്ധിച്ഛ് അല്പം കുസൃതിയോടെ ഞാൻ ചോദിച്ചു... സംശയത്തോടെ മുഖം വെട്ടിച്ഛ് ചുണ്ട് കോട്ടി മൂളി എന്തോ കാര്യമായി ചിന്തിച്ഛ് അനു വീണ്ടും നേരെയിരുന്ന് വലം കൈയാൽ വയറിനെ പൊതിഞ്ഞ് പിടിച്ചു....

"വേണ്ട,,,,, നമുക്ക് ഇപ്പോ ഒരു മോൻ മാത്രം മതി... ഒരേയൊരു മോൻ...!!!!" വയറ്റിലേക്ക് നോക്കി വാത്സല്യത്തോടെ ഉഴിഞ്ഞ് അനു സ്നേഹത്തോടെ പറഞ്ഞു... "അടുത്തത് ട്വിൻസാക്കാ,, പക്ഷേ മോൻ വേണ്ട മോള് മതി... ഒരുപോലെയുള്ള രണ്ട് മോള്...!!!" നിറഞ്ഞ ആവേശത്തോടെ എന്നെ നോക്കി അനു വീണ്ടും പറഞ്ഞു.... "ഇപ്പോ നമ്മുടെ രണ്ടാളേയും സ്നേഹവും അറ്റൻഷനും ഇവന് മാത്രം മതി.... " വീണ്ടും വയറ്റിലേക്ക് നോക്കി തലോടി അല്പം സ്വാർത്ഥതയോടെ അനു പറഞ്ഞു.... "നല്ല കുറുമ്പനായിരിക്കണം, വികൃതി ചെക്കാനായിരിക്കണം... അവന്റെ പുറക്കെ നടക്കാനേ എനിക്ക് നേരമുണ്ടാവാവൂ.. എപ്പഴും പൊട്ടിത്തെറിച്ഛ് കളിച്ഛ് നടക്കണം... വാശി കാണിക്കണം... സിദ്ധുനെ പോലെ കുശുംമ്പനായിരിക്കണം..." കുഞ്ഞിനെ കുറിച്ഛ് പറഞ്ഞ് വളരെ പെട്ടെന്ന് തന്നെ അനു വാചലയായി.... അതല്ലെങ്കിൽ അങ്ങനെയാണ് കുഞ്ഞിന്റെ കാര്യത്തിൽ അവളൊരുപാട് എക്സൈറ്റഡാണ്...!! സന്തോഷവും ആവേശവും കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുക്കും, കരിനീല മിഴിക്കളിൽ നിറയെ നക്ഷത്രം തിളങ്ങും,

ചുണ്ടിൽ മായാത്ത ചിരി നിറയും.... "സിദ്ധു,,,,,, നമ്മുടെ മോന്റെ ഓരോ വളർച്ചയും നമ്മുക്ക് ഒരുമിച്ച് കാണണം, ആസ്വദിക്കണം.... ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് ചെറിയ കുഞ്ഞുങ്ങൾ വേഗം വളരും, വളർച്ച നമ്മൾ അറിയില്ലെന്ന്... പക്ഷേ എന്റെ മോന്റെ വളർച്ചകൾ ഓരോന്നും, ഒന്ന് പോലും വിട്ടാതെ എനിക്ക് അടുത്തറിയണം....!!! അവൻ ഉറങ്ങുന്നത്, എണീക്കുന്നത്, കണ്ണ് തുറക്കുന്നത്, ആദ്യമായി എന്നെ നോക്കി ചിരിക്കുന്നത്, കുഞ്ഞി കൈകാലുകൾ ഇളക്കുന്നത്, കമിഴ്ന്ന് വീഴുന്നത്, ഇരിക്കുന്നത്,,,, അങ്ങനെ അങ്ങനെ എല്ലാം എനിക്ക് കാണണം..." അധികരിക്കുന്ന എക്സൈറ്റ്മെന്റോടെ അനു പറഞ്ഞോണ്ടിരുന്നു.... "മുട്ടിലിഴഞ്ഞ് അവനാദ്യം എന്റെ അടുത്തേക്ക് വരണം, എന്റെ വിരൽ തുമ്പിൽ പിടിച്ഛ് എണീറ്റ് നിൽക്കണം, പിച്ച നടക്കണം.... അങ്ങനെ അവന്റെ എല്ലാ മാറ്റങ്ങളും ആദ്യം എനിക്ക് അറിയണം...!! പിന്നേ,,,, അവന്റെ മൂക്കിൽ മൂക്കുരത്തി കളിപ്പിക്കണം, വയറ്റിൽ ഇക്കിളി കൂടി പൊട്ടി ചിരിപ്പിക്കണം, എന്റെ മുടിയിൽ പിടിച്ഛ് വലിച്ഛ് വേദനിപ്പിക്കണം...

പാൽ പല്ല് മുളയ്ക്കുമ്പോ എന്റെ കൈ വിരല് ബലമായി പിടിച്ഛ് വായിലിട്ട് കടിക്കണം.." കുഞ്ഞു കടിക്കുന്ന ഓർമയിൽ കൈ വിരലുകൾ ചുരുട്ടി ഉമ്മ വെച്ഛ് കൊഞ്ചലോടെ പറഞ്ഞ് ചിരിയോടെ എന്നെ നോക്കി അനു ചുമൽ കൂച്ചി... "അവൻ വളരുന്ന ഓരോ ദിവസവും എനിക്ക് ആസ്വദിക്കണം... അവൻ വളരുന്ന ഓരോ ദിവസവും ഒരു യുഗങ്ങൾ പോലെ തോന്നണം....!!!" ആവേശത്തോടെ മനസ്സിൽ കുഞ്ഞിന്റെ വളർച്ചയും അവനോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങളും ഓർത്ത് പറഞ്ഞ് ഗിയറിൽ മോളിലുള്ള എന്റെ കയ്യിൽ കൈ ചേർത്ത് അനു പറഞ്ഞു.... "എന്തിനേറെ അവനാദ്യം കണ്ണ് തുറക്കുമ്പോ കാണേണ്ടത് പോലും എന്നെയായിരിക്കണം കേട്ടല്ലോ..???" ഗൗരവത്തോടെ എന്നെ നോക്കി കൈചൂണ്ടി വാശിയോടെ അനു കട്ടായം പറഞ്ഞത് കേട്ട് ഞാൻ തലകുലുക്കി സമ്മതിച്ചു.... "അവനെല്ലാം ഞാനായിരിക്കണം സിദ്ധു.... എല്ലാത്തിനും ഞാൻ തന്നെ വേണം ന്ന് വാശി പിടിക്കണം.... ഉണ്ണാനും ഊട്ടാനും ഉറക്കാനും ഏല്ലാതിനും....!!!!" "എന്റെ രാധൂ നീയങ്ങനെ എക്സൈറ്റഡ് ആവാതെ അടങ്ങിയിരിക്കവിടെ...???"

അവളെ നോക്കി ചിരിച്ഛ് സൗമ്യമായി ഞാൻ പറഞ്ഞത് കേട്ട് അനു ചുണ്ട് പിളർത്തി കുറുമ്പോടെ എന്നെ നോക്കി നേരെയിരുന്നു വയറ്റിൽ കൈ വെച്ചു.... "സിദ്ധേട്ടാ,,, എനിക്ക് കൊതിയാവുന്നു... ഇനിയും നാലഞ്ച് മാസം കാത്തിരിക്കേണ്ട നമ്മുടെ മോനെ കാണാൻ... എനിക്കിപ്പഴേ ന്റെ ക്ഷമ നശിച്ചു.... ഒരു ടൈം ട്രാവലർ കിട്ടിയിരുന്നെങ്കിൽ...???" കൊഞ്ചലോടെ നിഷ്കളങ്കമായി അനു പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ഛ് പോയി... ഡ്രൈവിംഗ് ശ്രദ്ധിച്ഛ് മുന്നോട്ട് നോക്കി തന്നെ പൊട്ടിച്ചിരിക്കുന്ന എന്നെ കണ്ട് അനൂന്റെ മുഖം കൂർത്തു... "എന്തോന്നാ ഇത്ര കിണിക്കാൻ...???"" കുറുമ്പോടെ ചുണ്ട് കോട്ടി അനു ചോദിച്ചത് കേട്ട് ചിരിയടക്കി ഒരു നേടുവീർപ്പോടെ ഞാനവളെയൊന്ന് നോക്കി വീണ്ടും ഡ്രൈവിങിൽ ശ്രദ്ധിച്ചു.... "എന്റെ രാധൂ,,,, നീ തന്നെയല്ലേ ഇപ്പോ പറഞ്ഞത് നമ്മുടെ മോന്റെ വളർച്ചകൾ ഓരോന്നും നിനക്ക് അടുത്തറിയണം ന്ന്.. ഓരോ ദിവസവും ഓരോ യുഗം പോലെ ഫീൽ ചെയ്യണം ന്ന്.... ആ നീയാണോ ടൈം ട്രാവലർ ചോദിച്ചത്...??? ഏഹ്ഹ്...??"

അവളെ നോക്കി നിറഞ്ഞ ചിരിയോടെ ഞാൻ ചോദിച്ചത് കേട്ട് അനു സംശയത്തോടെ എന്നെ നോക്കി... "അവന്റെ വളർച്ചയ്ക്ക് അനുസരിച്ഛ് ഈ കുഞ്ഞി വയർ വീർത്ത് വീർത്ത് വരുന്നത് കാണണ്ടേ നിനക്ക്...???" ~~~~~~~~~ എന്റെ വയറിൽ പയ്യെ തൊട്ട് വീർത്ത് വീർത്ത് വരുന്നത് കാണിച്ഛ് സിദ്ധു ചോദിച്ചു... "അവന്റെ അനക്കം, ഇളക്കം, ഇടയ്ക്കിടെ മുഴച്ഛ് വരുന്ന കയ്യും കാലും, പിന്നെ,, പെട്ടെന്ന് കിട്ടുന്ന ചവിട്ടും കുത്തുമൊക്കെ അറിയണ്ടേ നിനക്ക്..???" നറു ചിരിയോടെ സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ തന്നെ നോക്കിയിരുന്നു.... "നട്ടപ്പതിരയ്ക്ക് മസാലദോശ, ഐസ് ക്രീം, മാങ്ങ, ചക്ക അത് ഇത് ന്നൊക്കെ പറഞ്ഞ് എന്നെ ബുദ്ധിമുട്ടിപ്പിക്കണ്ടേ എന്റെ പൊട്ടിക്കാളിക്ക്...???" സിദ്ധു പറഞ്ഞത് കേട്ട് തെല്ല് നാണത്തോടെ കീഴ്ചുണ്ട് കടിച്ഛ് ചിരിച്ഛ് ഞാൻ അവനെ നോക്കി... "വേണ്ടേ...??? പറ...??" അവൻ വീണ്ടും സംശയത്തോടെ ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ ധൃതിയിൽ ആഹ് ന്ന് അർത്ഥത്തിൽ തലയാട്ടി... "ആഹ്,,,, അതാണ്....!!! മോനെ കാണാനുള്ള ധൃതിയിൽ ടൈം ട്രാവൽ ചെയ്ത് പോയാ ഇത് വല്ലോം ആസ്വദിക്കാൻ പറ്റോ പട്ടിപ്പെണ്ണേ...??" എന്റെ കവിളിൽ പിച്ചി കുലുക്കി സിദ്ധു ചോദിച്ചത് കേട്ട് ഞാനവനെ കുറുക്കനെ നോക്കി നേരെയിരുന്നു...

അവൻ ചോദിച്ച പോലെ ധൃതിയിൽ ടൈം ട്രാവൽ ചെയ്ത പോയാൽ എനിക്കിതൊക്കെ ആസ്വദിക്കാൻ പറ്റോ..??? എന്റെ കൈകൾ വീണ്ടും വയറിനെ പൊതിഞ്ഞു... അവന്റെ വളർച്ചയും അതിനൊത്തുള്ള എന്റെ മാറ്റങ്ങളും, ചവിട്ടും കുത്തും അനക്കവുമൊക്കെ അറിയണ്ടേ...?? വേണം,, വേണം...!!!!വയറിൽ പയ്യെ തഴുകി തലോടി ഞാൻ എന്നോട് തന്നെ പറഞ്ഞു....!! "പിന്നെ അതിനുമൊക്കെ അപ്പുറത്ത് എനിക്ക് എന്റെ പൊട്ടിക്കാളിയെ കാണണം...!!" സിദ്ധു വീണ്ടും പറഞ്ഞത് കേട്ട് സംശയത്തോടെ ഞാനവനെ നോക്കി... " ഇങ്ങനെ തീപ്പെട്ടിക്കൊള്ളി പോലെ അല്ലാതെ തടിച്ഛ, കവിളൊക്കെ തുടുത്ത, നല്ല വീർത്ത വയറൊക്കെയായി നടക്കുന്ന എന്റെ സ്വന്തം രാധൂസിനെ...!!!" സിദ്ധു പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു... "നിന്റെ വാശി കാണണം, ദേഷ്യം കാണണം, വയറ്റിലുള്ള നമ്മുടെ കുഞ്ഞിനോട് പരാതി പറയുന്നത് കേൾക്കണം,എന്നെ കുറിച്ഛ് കുറ്റം പറയുന്നത് കേൾക്കണം, നിന്റെ ആഗ്രഹങ്ങള്, പൂതികള്, കൊതിക്കള് അങ്ങനെ അങ്ങനെ എല്ലാം നിന്റെ കൂടെ നിന്ന് കേട്ടറിഞ്ഞ് നടത്തി തരണം..!!!!

സിദ്ധുന്റെ വാക്കുകൾക്ക് കാതോർത്ത് അവനെ കണ്ണിമ വെട്ടാതെ ഞാൻ നോക്കി ഇരുന്നു.... പിന്നെ,,,, ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പോലും നീയെന്നെ വിളിക്കുന്നത് കേൾക്കണം... പയ്യെ ഇരിക്കാൻ, ഇരുന്നയിടത്ത് നിന്ന് പിടിച്ഛ് ഏണീപ്പിക്കാൻ, വേണ്ടാന്ന് പറയുന്ന ഭക്ഷണം വാരി തരാൻ, കാല് തിരുമ്മി തരാൻ, ബാത്‌റൂമിൽ പോകാൻ, കുളിപ്പിക്കാൻ...!!!!" "അയ്യടാ,,,, കുളിപ്പിക്കാനേ അമ്മ വന്നോളും,,, ഇയാള് ബുദ്ധിമുട്ടണ്ട...!!!! ഒരു ഫ്ലോയിലങ്ങനെ പറഞ്ഞ് പോവാ കള്ള ഭടുവാ...!!!" അവനെ നോക്കി തലകുലുക്കി നാണത്താൽ കുതിർന്ന ചിരിയടക്കി പിടിച്ഛ് കുറുമ്പോടെ ഞാൻ പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി... "അതെന്താ ഞാൻ കുളിപ്പിച്ചാ...?? ബാക്കിയൊക്കെ ചെയ്യാങ്കിൽ ഇതും ചെയ്യാ....!!!!" അല്പം വാശിയോടെ സിദ്ധു പറഞ്ഞത് കേട്ട് ആശ്ചര്യത്തോടെ ഞാനവന്റെ മുഖത്തേക്ക് നോക്കി... "അയ്യാ,,,, ഇങ്ട്ട് വാ കുളിപ്പിക്കാൻ...!!!" നാണത്താൽ ചുവയ്ക്കുന്ന മുഖം അവനിൽ നിന്ന് ഒളിപ്പിക്കാൻ എന്നോണം പുറത്തേക്ക് നോക്കി ഞാൻ പയ്യെ പറഞ്ഞു..... "ഞാൻ വരും..... കുളിപ്പിക്കേം ചെയ്യും...!!!" അധികാരത്തോടെ സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടലോടെ അവനെ നോക്കി... ഒരുവേള ആ കുളിസീൻ മനസ്സിൽ തെളിഞ്ഞതും എന്നിൽ വെപ്രാളം നിറഞ്ഞു...

"ആഹ്,,, വേണ്ട... ഞാൻ സമ്മതിക്കൂല്ല...!!!!" കുറുമ്പോടെ തല കുനിച്ചിരുന്ന് മുഖം വീർപ്പിച്ഛ് ഞാൻ വേഗത്തിൽ പറഞ്ഞു.... "അതെന്താ...???" സിദ്ധു വീണ്ടും വാശിയോടെ ചോദിച്ചത് കേട്ട് ഞാൻ പരിഭ്രമത്തോടെ അവനെ നോക്കി... "വേണ്ട അത്രന്നെ...!!! സിദ്ധു നേരെ നോക്കി ഡ്രൈവ് ചെയ്തേ...???" കുറുമ്പോടെ തന്നെ അവനെ നോക്കാതെ പുറത്തേക്ക് നോക്കി ഞാൻ ഗൗരവത്തിൽ പറഞ്ഞു.... "ആഹാ,,, എന്നാ ഇതിനൊരു തീർപ്പ് കല്പിച്ചിട്ടേ വണ്ടിയിനി പോകുന്നുള്ളൂ...!!!" വണ്ടി സൈഡിലേക്ക് ഒതുക്കി കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ അന്തം വിട്ട് നോക്കി.... ദൈവമേ,,, ഇവനിത് എന്തിനുള്ള പുറപ്പാടാ ന്റെ കൃഷ്ണാ....??? "സിദ്ധു എന്തായീ ചെയ്യുന്നേ...??? വണ്ടി എന്തിനാ നിർത്തിയെ...???" അല്പം മുഷിച്ചിലോടെ ഞാൻ ചോദിച്ചത് കേട്ട് വണ്ടി ഓഫാക്കി ഹാൻഡ് ബ്രേക്കിലിട്ട് സിദ്ധുവെന്നെ നോക്കി.... "എനിക്ക് അതിന്റെ കാരണം അറിയണം... അതെന്താ ഞാൻ കുളിപ്പിച്ചാ...???" ദൈവമേ,,,, സിദ്ധു വിട്ടാതെ കൂടിയിരിക്കണല്ലോ...??? എന്താപ്പം പറയാ...?? വെപ്രാളത്തോടെ ചുറ്റും നോക്കി ഞാൻ മനസ്സിൽ ചോദിച്ചു... "സിദ്ധു തമാശ കളിക്കാതെ വണ്ടി എടുത്തേ,,,, ഇപ്പോ തന്നെ വൈകി...???" ദേഷ്യത്തോടെ ഞാൻ പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു...!!

"മ്മ്മ്... മ്മ്മ്... കാരണം പറയാതെ വണ്ടി അങ്ങോട്ടും നീങ്ങൂല്ല...!!! കണ്ണടയ്ച്ഛ് പയ്യെ തലയാട്ടി സിദ്ധു പറഞ്ഞത് കേട്ട് പരവേശത്തോടെ ഞാൻ പുറത്തേക്ക് നോക്കി.... "രാധൂ,,,,???" സിദ്ധു പയ്യെ വിളിച്ചു.. ഞാൻ തിരിഞ്ഞ് നോക്കിയില്ല, മറുപടിയും കൊടുത്തില്ല... രാധൂസേ...???" വീണ്ടും വാത്സല്യത്തോടെ സിദ്ധു വിളിച്ചത് കേട്ട് ഞാൻ കുറുമ്പോടെ മൂളി... "മ്മ്മ്...???" "എന്താടാ ഞാൻ കുളിപ്പിച്ഛ് തന്നാ...???" അയ്യോ,,, എന്റെ കൃഷ്ണാ ദേ വീണ്ടും...!!!! ഏത് നേരത്താ ന്റെ ദൈവേ സിദ്ധുനോട് അങ്ങനെ പറയാൻ തോന്നിയത്... സിദ്ധുന്റെ ചോദ്യത്തിനുള്ള മറുപടി എന്താ, അങ്ങനെയാ പറയേണ്ടത് ന്ന് അറിയാതെ ഞാൻ ഉഴറി... "അത്,,, അതൊന്നുംല്ലാ,,, പ്ലീസ് സിദ്ധേട്ടാ വണ്ടി എടുക്ക്...????" സിദ്ധുന്റെ ഭാഗത്തേക്കെ നോക്കാതെ മുന്നിലേക്കും മറ്റും നോക്കി ദയനീയമായി ഞാൻ പറഞ്ഞു... കുറേ കഴിഞ്ഞും സിദ്ധുന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും കേൾക്കാത്തത് ശ്രദ്ധിച്ഛ് ഞാൻ പയ്യെ തല ചരിച്ഛ് അവനെ നോക്കി... സ്റ്റിയറിങിൽ കൈമുട്ട് കുത്തി കൈപ്പത്തിയിൽ തല ചായ്ച്ഛ് വെച്ഛ് വശ്യമായ ചിരിയോടെ എന്നെ നോക്കുന്ന സിദ്ധുനെ കാണേ ഹൃദയം മിടിപ്പേറി,

വെപ്രാളവും പരവേശവും കാരണം നെഞ്ചകം കിതപ്പോടെ ഉയർന്ന് താഴ്ന്നു... പിടച്ചിലോടെ ഞാൻ വേഗം തല താഴ്ത്തി... "നാണവാണോ രാധൂ....???" ~~~~~~~~~~ കണ്ണിമ വെട്ടാതെ അവളെ നോക്കി കുസൃതിയോടെ ഞാൻ ചോദിച്ചു തീരും മുന്നേ അനു ഇരു കണ്ണുകളും ചടപ്പോടെ ഇറുക്കിയടച്ചിരുന്നു... ഞാനിങ്ങനെ എന്തെങ്കിലും കൊനിഷ്ട്ട ചോദിക്കുമ്പോ അവളിൽ വെപ്രാളവും പരവേശവും കിതപ്പും നിറയുന്നത് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്... "പറ രാധൂ നാണവാണോ....???" "എനിക്ക് നാണൊന്നുംല്ലാ,,,, സിദ്ധു വണ്ടി എടുത്തേ...???" നാണത്താൽ ചുവയ്ക്കുന്ന മുഖം കുറുമ്പോടെ വീർപ്പിച്ഛ് ദേഷ്യത്തോടെ അനു ഞൊടിയിടയിൽ പറഞ്ഞത് കേൾക്കെ എനിക്ക് ചിരി വന്നു... "എങ്കിൽ പറ പിന്നെന്താ...???" വീണ്ടും കുസൃതിയോടെ ഞാൻ ചോദിച്ചതും അനു വെപ്രാളത്തോടെ കാല് വിറപ്പിച്ചു... ഞെരിപ്പിരിയോടെ ചുറ്റും നോക്കി... "പിന്നൊന്നും ഇല്ല..... സിദ്ധേട്ടാ പ്ലീസ് വണ്ടിയെടുക്ക്...???" മുന്നിലെ ഗ്ലാസ്സിലൂടെ റോഡിലേക്ക് നോക്കി അനു ദയനീയമായി പറഞ്ഞ് നേരെയിരുന്നു... "രാധൂ...???" ഞാൻ വീണ്ടും അവളെ വിളിച്ചു സ്നേഹത്തോടെ... "എന്താ...???" മുഷിച്ചിലോടെ അനു മറുപടി പറഞ്ഞു.. "എന്റെ മുഖത്തേക്ക് നോക്ക്...???"

"എന്തിനാ...???" കുറുമ്പോടെ മറുഭാഗത്തേക്ക് നോക്കി അനു ഈർഷയോടെ ചോദിച്ചു... "ഹ,,, നോക്ക്...???" അവളുടെ മുഖത്ത് മിന്നി മറയുന്ന ഓരോ ഭാവങ്ങളും നോക്കി ഞാൻ വീണ്ടും ചോദിച്ചു... ഒരു നേടുവീർപ്പോടെ അനു മെല്ലെ എന്നെ നോക്കി "എന്താ....??" കുറുമ്പോടെ നെറ്റി ഞുളിച്ഛ് അവൾ ചോദിച്ചു... സ്റ്റിയറിങിൽ നിന്ന് കയ്യെടുത്ത് സീറ്റിൽ അവൾക്ക് നേരെ തിരിഞ്ഞ് ചാരിയിരുന്നു ഞാനനൂനെ നോക്കി... "ഞാൻ കാണാത്ത, ഞാനറിയാത്ത, ഞാനുമ്മ കൊണ്ട് മൂടാത്ത എതെങ്കിലും ഉണ്ടോ...???" സ്നേഹത്താൽ കുഴയുന്ന സ്വരത്തിൽ അത്യധികം പ്രണയത്തോടെ അവളുടെ പിടയ്ക്കുന്ന മിഴിയിലേക്ക് നോക്കി ഞാൻ ചോദിച്ഛ് തീരും മുന്നേ നാണത്തോടെ അനു മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചിരുന്നു.... "സിദ്ധേട്ടാ,,,, പ്ലീസ്,,,,,, എനിക്ക് എന്തോ പോലെയാ... അങ്ങനെയൊന്നും ചോദിക്കല്ലേ...!!!!" ചിണുങ്ങി കൊഞ്ചലോടെ അനു പറഞ്ഞത് കേട്ട് അവളെ കെട്ടിപ്പിടിച്ഛ് കൊണ്ട് ഞാൻ പൊട്ടിച്ചിരിച്ചു.... പിന്നെ പയ്യെ അവളുടെ മുഖം എനിക്ക് നേരെ താടിയിൽ പിടിച്ഛ് ഉയർത്തി...

"ആഹ്,,, ആ എന്തോ പോലെയുള്ളതിന്റെ പേരാണ് നാ....ണം....!!!" നാണത്താൽ പൂത്തുലഞ്ഞ അനൂന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ കാര്യമായി ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു... എന്നെ കൂർപ്പിച്ഛ് നോക്കി നെഞ്ചിൽ കൈ വെച്ഛ് പുറക്കിലേക്ക് ശക്തിയായി തള്ളി അവള് നേരെയിരുന്നു... "അപ്പോ അറിയാല്ലേ...??? കോന്തൻ...!!!!" കുറുമ്പോടെ കുറുക്കനെ നോക്കി അനു ചോദിച്ചത് ഡോറിൽ ഇടിച്ഛ് നിന്നോണ്ട് നിറഞ്ഞ ചിരിയോടെ കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു... "പിന്നേ,,,,, നിന്റെ ഓരോ നോട്ടത്തിന്റെ അർത്ഥവും എനിക്ക് നന്നായിട്ട് അറിയാം... ദേഷ്യം പോലെതന്നെയാ നിനക്ക് നാണം വരുമ്പോഴും... ഈ കുഞ്ഞ് മുഖം നിറയെ വെപ്രാളവും പരവേശവും നിറയും.... ഈ കരിനീല മിഴിക്കളിൽ പിടയ്ക്കും... ഇരുകവിളും നാണത്താൽ ചുവന്ന് തുടുത്ത് വിറയ്ക്കും... ഹോ,,,, കടിച്ഛ് തിന്നാൻ തോന്നും മോളേ.....!!!!!" വർദ്ധിക്കുന്ന പ്രണയധിക്യത്തോടെ വശ്യമായ സ്വരത്തോടെ അവളെ നോക്കി ഇത്രയും പറഞ്ഞ് അനൂന്റെ മുഖത്തേക്ക് ആഞ്ഞതും അവളെന്നെ വാശിയോടെ തള്ളി മാറ്റി... "പോടാ പട്ടി...!!!!" കുറുമ്പോടെ കുറുക്കനെ നോക്കി അവള് വിളിച്ചത് കേട്ട് ഞാൻ അന്തം വിട്ട് അവളെ നോക്കി....

"എന്താടീ കുരുപ്പേ വിളിച്ചത്....???" ആശ്ചര്യത്തോടെ കപട ദേഷ്യത്തോടെ ഞാൻ ചോദിച്ചത് കേട്ട് അനു ഗർവോടെ എന്നെ നോക്കി പുച്ഛിച്ചു.... "എന്താ കേട്ടില്ലേ പോടാ പട്ടീന്ന്...!!!" പുച്ഛത്തോടെ അനു വീണ്ടും പറഞ്ഞത് കേട്ട് ഞാനവളുടെ ചെവിയിൽ പിടിച്ചു... "ഇനി വിളിക്കോ...???" അവളെ നോക്കി കൊഞ്ചിച്ഛ് ഞാൻ പയ്യെ ചോദിച്ചു.... "വിളിക്കും..!!" വാശിയോടെ അനു പറഞ്ഞു... "ആഹാ,, വിളിക്കോ...???" ഒന്നൂടെ പിടി മുറുക്കി ഞാൻ വീണ്ടും ചോദിച്ചു.... "ആഹ്,,,, സിദ്ധേട്ടാ... വിട്ട്..???" ദേഷ്യത്തോടെ അനു ചീറി... "വിട്ടാ,,,, ആദ്യം ഇത്പറ ഇനി വിളിക്കോ...???" കൊച്ഛ് കുട്ടിയോടെന്ന പോലെ ഞാൻ വീണ്ടും ചോദിച്ചു... "ഇല്ലാ,,,, വിട്ട്...!!!!" ഈർഷയോടെ അനു വേഗത്തിൽ പറഞ്ഞു... ചെവിയിലെ പിടി വിട്ട് ഞാൻ നേരെയിരുന്ന് അവളെ നോക്കി... ചെവിയുഴിയുന്ന പെണ്ണിന്റെ മുഖത്ത് നിറയെ കുറുമ്പാ,,, കണ്ണുരുട്ടി നോക്കി പേടിപ്പിക്കാ പൊട്ടിക്കാളി കുരുപ്പ്... വീർപ്പിച്ഛ് കയറ്റി വെച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി ഞാനെന്റെ കവിൾ കളിയായി വീർപ്പിച്ചു...

"പോടാ...!!!!!" "എന്താ.....???" എന്നെ നോക്കി മുഖം വെട്ടിച്ഛ് പുച്ഛത്തോടെ അനു വിളിച്ചത് കേട്ടും ഞാൻ സംശയത്തോടെ ചോദിച്ചു.... "പോവാ ന്ന്...!!!" അനു മുന്നോട്ട് ചൂണ്ടിക്കാട്ടി അലറി... കുരുപ്പ്,,,, പോടാ ന്നാ വിളിച്ചത്...!!! മ്മ്മ്... പേടിണ്ട്... കുറുമ്പോടെ നേരെയിരുന്നു പുറത്തേക്ക് നോക്കുന്ന അനൂനെ കാണേ ഞാൻ മനസ്സിൽ പറഞ്ഞ് ഊറി ചിരിച്ചു... വണ്ടി വീണ്ടും സ്റ്റാർട്ട് ഗിയർ ചേഞ്ച്‌ ചെയ്യുന്നതിന്റെ കൂടെ അവളുടെ അടുത്തേക്ക് ഏന്തി വീർപ്പിച്ഛ് വെച്ച കവിളിൽ അമർത്തി ചുംബിച്ചു... അന്തം വിട്ട് വാ പൊളിച്ഛ് ഇരുന്ന് കൈ കവിളിൽ വെച്ചു.. പിന്നെ പയ്യെ തിരിഞ്ഞ് എന്നെ നോക്കി... അവളെ നോക്കി ചുണ്ട് കൂർപ്പിച്ഛ് ഒന്നൂടെ കൊടുത്തതും അവള് രൂക്ഷമായി എന്നെ നോക്കി മുഖം സൈഡിലേക്ക് വെട്ടിച്ചും... അത് കണ്ട് പൊട്ടിച്ചിരിച്ചോണ്ട് ഞാൻ വണ്ടി മുന്നോട്ട് എടുത്തു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story