🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 201

ennennum ente mathram

രചന: അനു

വണ്ടി വീണ്ടും സ്റ്റാർട്ട് ഗിയർ ചേഞ്ച്‌ ചെയ്യുന്നതിന്റെ കൂടെ അവളുടെ അടുത്തേക്ക് ഏന്തി വീർപ്പിച്ഛ് വെച്ച കവിളിൽ അമർത്തി ചുംബിച്ചു... അന്തം വിട്ട് വാ പൊളിച്ഛ് ഇരുന്ന് കൈ കവിളിൽ വെച്ചു.. പിന്നെ പയ്യെ തിരിഞ്ഞ് എന്നെ നോക്കി... അവളെ നോക്കി ചുണ്ട് കൂർപ്പിച്ഛ് ഒന്നൂടെ കൊടുത്തതും അവള് രൂക്ഷമായി എന്നെ നോക്കി മുഖം സൈഡിലേക്ക് വെട്ടിച്ചും... അത് കണ്ട് പൊട്ടിച്ചിരിച്ചോണ്ട് ഞാൻ വണ്ടി മുന്നോട്ട് എടുത്തു..... ~~~~~~~~~ സിദ്ധു പറഞ്ഞപ്പോലെ പിന്നീടുള്ള ഓരോ ദിവസവും ഓരോ യുഗം പോലെ ഞാൻ അസ്വദിക്കുകയായിരുന്നു... ചെറിയ ചെറിയ ഇളക്കങ്ങൾ, അനക്കങ്ങൾ,അവന്റെ വളർച്ച അങ്ങനെ എല്ലാം... കുഞ്ഞിനുള്ള കാത്തിരിപ്പിനെ ഞാനും സിദ്ധുവും ഒരുപോലെ സ്നേഹിച്ചു..... സിദ്ധുന്റെ മാറ്റങ്ങളായിരുന്നു എന്നെയേറെ ആശ്ചര്യപ്പെടുത്തിയത്... ഓഫീസ് ന്ന് കേട്ടാ മറ്റെന്തും ഒഴിവാക്കി ഓടുന്ന ആളായിരുന്നു...ഇപ്പോ ഫുൾ ടൈം വീട്ടിൽ, എന്റെ കൂടെ തന്നെയാ.. ഓഫീസ് കാര്യങ്ങൾ മുഴുവൻ വീട്ടിൽ നിന്നാ സിദ്ധു ഹാൻഡിൽ ചെയ്യുന്നത്...

അത്യാവശ്യത്തിന് മാത്രം ഓഫീസിൽ പോയി വരും.. അപ്പഴും അമ്മയെയോ അച്ഛമ്മയേയൊ വിളിച്ഛ് എന്റെ കാര്യം തിരക്കി കൊണ്ടിരിക്കും.. റേഡിയേഷൻ, വൈബ്രെഷൻ, അത് ഇത് ന്നൊക്കെ പറഞ്ഞ് എന്നെ ഫോൺ തൊട്ടാൻ സമ്മതിക്കില്ല... ഓഫീസിൽ പോയി വരുമ്പോ അമ്മയെയോ അച്ഛമ്മയെയോ വീണ്ടും വിളിക്കും എനിക്ക് എന്തെങ്കിലും വേണോന്ന് ചോദിച്ഛ്... ഞാൻ അപ്പഴത്തെ മൂഡ് അനുസരിച്ഛ് പറയുന്നത് നല്ലതെന്തെങ്കിലും ആണെങ്കിൽ അവൻ വാങ്ങി തരും, അല്ലെങ്കിൽ അതൊന്നും കഴിക്കാൻ പാടില്ല ന്ന് പറഞ്ഞ് വേറെന്തെങ്കിലും വാങ്ങിച്ചോണ്ട് വരും.... എന്താണെങ്കിലും വരുമ്പോ എനിക്കായി എന്തെങ്കിലും അവൻ കരുത്തും... അത് സിദ്ധുവെന്നില്ല എട്ടനാണെങ്കിലും, വർഗീസേട്ടനാണെങ്കിലും ഉണ്ണിയാണെങ്കിലും അപ്പുവനെങ്കിലും വീട്ടിലേക്ക് വരുമ്പോ ആരെയെങ്കിലും വിളിച്ഛ് എനിക്കെന്തെങ്കിലും വേണോ ന്ന് ചോദിക്കും,, ഞാനെന്ത് പറഞ്ഞാലും അപ്പോ വാങ്ങി തരും... ഐസ് ക്രീമോ ചോക്ലേറ്റൊ മറ്റോ ആണെങ്കിൽ സിദ്ധു കാണാതെയാണ് വാങ്ങി തരാ....

ഹോസ്പിറ്റലിൽ ചെക്കപ്പിന് സിദ്ധു തന്നെയാണ് കൂടെ വരാ.. അതവന് നിർബന്ധമാണ്.. മറ്റാര് കൂടെയുണ്ടെങ്കിലും സിദ്ധുന് തൃപ്തിയാവില്ല... എന്നേക്കാൾ എന്റെ കാര്യങ്ങൾ ശ്രദ്ധിച്ഛ് ഡോക്ടറോഡ് പറയുന്നതും ചോദിക്കുന്നതും അവൻ തന്നെ... മരുന്നും ടോണിക്കും മറ്റും മുടങ്ങാതെ ടൈമിൽ സിദ്ധു തന്നെയാണ് എടുത്ത് തരാറ്.... ആ കാര്യം മാത്രം അവൻ മറ്റാരേയും ചുമതലപ്പെടുത്തിട്ടില്ല... എന്നും രാത്രി നാൾക്കുനാൾ വീർത്ത് വരുന്ന എന്റെ വയറിൽ തഴുകി തലോടി കുഞ്ഞിനോട് വാ തോരാതെ വിശേഷം പറയുന്ന സിദ്ധുനെ കാണുമ്പോ എന്നേക്കാൾ കൂടുതൽ ഒരു കുഞ്ഞിനെ സിദ്ധു ആഗ്രഹിച്ചിരുന്നൂ ന്ന് തോന്നും... എന്റെ വാശിക്കും ദേഷ്യത്തിനും മറുത്തൊന്നും പറയാതെ സിദ്ധു കൂട്ട് നിൽക്കും... അത് സിദ്ധു മാത്രല്ല, അമ്മയും അച്ഛമ്മയും ഏട്ടത്തിയും ഇടയ്ക്കിടെ വരുന്ന അനന്തേട്ടനും മീനുവും അനിതേച്ചിയും അബിയേട്ടനുമൊക്കെ അതേ... പക്ഷേ ഞാൻ സിദ്ധുനോട് മാത്രേ അധികം വാശി കാണിക്കാറുള്ളൂ... അതവന് ഒരുപാട് ഇഷ്ടവുമാണ്... അമ്മയും അമ്മുവും എന്നും വിളിക്കും.. അമ്മു അധികവും വീഡിയോ കോൾ ആണ്...

നിമ്മി മിക്കവാറും ദിവസങ്ങൾ ഇവിടെ തന്നെയാണ് നിൽകാ... രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോ ആമി തിരിച്ഛ് വന്നു... അതോണ്ട് വീട് വീണ്ടും ഉണർന്നു... ~~~~~~~~ "ആമി,,,, നീയെങ്ങോട്ടാ...???" അമ്മയുടെ റൂമിലേക്ക് ധൃതിയിൽ നടക്കുന്ന ആമിയെ പുറക്കിൽ നിന്ന് വിളിച്ഛ് നിർത്തിച്ഛ് ഞാൻ ചോദിച്ചു... "രാധൂന് ഡ്രസ് കൊടുക്കാൻ... അവള് കുളി കഴിഞ്ഞ് റൂമിൽ നിൽകാ..." ധൃതിയിൽ ഇത്രയും പറഞ്ഞ് റൂമിലേക്ക് കേറാൻ നോക്കിയ അവളെ ഞാൻ വീണ്ടും പിടിച്ഛ് നിർത്തി... "ഹ,,, എന്താ കുട്ടാ...???" ഈർഷയോടെ ആമി ചോദിച്ചത് കേട്ട് ഒരു ചിരിയോടെ അവളെ കയ്യിൽ നിന്ന് അനൂന്ന് ഇട്ടാനെടുത്ത വേഷ്ടിയും മുണ്ടും ഞാൻ തട്ടി പറിച്ഛ് വാങ്ങി... "ഞാൻ കൊണ്ട് കൊടുത്തോളാ...!!" ഇളിച്ഛ് കാട്ടി ഞാൻ പറഞ്ഞതും, എന്നെ നോക്കി അതുപോലെ തന്നെ ഇളിച്ഛ് കാട്ടി മുണ്ടും വേഷ്ടിയും എന്റെ കയ്യിൽ നിന്ന് തട്ടിപറിച്ഛ് ആമി തിരിച്ഛ് വാങ്ങി... "വേണ്ട ഞാൻ കൊണ്ട് കൊടുത്തോളാ.." നിറഞ്ഞ ചിരിയോടെ ആമി പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ഡ്രസ് തട്ടി പറിച്ചു വാങ്ങി...

"വേണ്ട ഞാൻ കൊടുത്തോളാ,,,, മോള് ചെൽ... അനൂന്ന് കഴിക്കാനുള്ളത് എടുത്ത് വെക്ക്... ചെൽ..ചെൽ വേഗം..." ആമിയുടെ ഇടത്ത് തോളിൽ പിടിച്ഛ് തിരിച്ഛ് കിച്ചണിലേക്ക് ഉന്തി വിട്ട് ഇത്രയും പറഞ്ഞ് ഞാൻ ഡോറിന്റെ ഹാൻഡിലിൽ പിടിച്ഛ് തിരിച്ഛ് ഉള്ളിലേക്ക് കേറാൻ നോക്കിയതും ആമി മുന്നിൽ കയറി നിന്നു... "ദേ,,, കുട്ടാ,,,,, വെറുതെ വിക്രസ്സൊന്നും കളിക്കാൻ നിൽക്കല്ലേ,,, അതിന് വയറ്റിൽ ഉള്ളതാ...???" എന്നെ കടുപ്പിച്ഛ് നോക്കി ആമി കാര്യമായി പറഞ്ഞത് കേട്ട് ഞാനവളെ വീണ്ടും കിച്ചണിലേക്ക് ഉന്തി... പിന്നേ എനിക്കെന്തോ അറിയാത്ത പോലെ... സില്ലി ആമി....!!!!ഞാൻ മനസ്സിൽ പറഞ്ഞു.... മെല്ലെ അകത്ത് റൂമിനകത്ത് കയറി ഡോറടയ്ച്ഛ് കുറ്റിയിട്ടു.. വെറുതേ റിക്‌സ് എടുക്കണ്ടല്ലോ ല്ലോ....??? നേരെ ബാത്റൂമിന്റെ മുന്നിൽ പോയി നിന്ന് കൈവിരൽ മടക്കി ഡോറിൽ നോക് ചെയ്തു... "ആഹ് വാ,,, ഡോർ ലോക്ക് ചെയ്തിട്ടില്ല...!!!" ഗുഡ് ഗേഴ്ൾ...!!! അനു വിളിച്ഛ് പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു... പയ്യെ ഡോർ തുറന്ന് ഉള്ളിലേക്ക് കടന്ന് നിന്ന് ഡോർ ലോക്ക് ചെയ്തു...

ബാത്ത് ടവൽ കച്ച പോലെയുടുത്ത് ബാത്റൂമിലെ വാഷ് ബേസിന് മുന്നിലുള്ള നീണ്ട വലിയ കണ്ണാടിയുടെ മുന്നിൽ നിൽകാ പുള്ളിക്കാരി.... "ആമി വന്നല്ലോ,,, നമ്മുക്കുള്ള ഡ്രെസ്സുമായി ആമി വന്നല്ലോ...??? ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് നമ്മുക്ക് ഓട്‌സ് കഴിക്കണം, അത് കഴിച്ഛ് കഴിഞ്ഞ് കിളിവീട്ടിൽ ചെന്ന് വെയില് കായണ്ടേ..??? മ്മ്മ്... വേണ്ടേ...?? വേണം..!!!" വീർത്തുന്തിയ വയറിനെ തഴുകി തലോടി കുഞ്ഞിനെ നോക്കി അനു പറയുന്നത് കേട്ട് ലോക്ക് ചെയ്ത് ഡോറിൽ ചാരി നിന്ന് ഞാനവളെ വാത്സല്യത്തോടെ നോക്കി... ആറാം മാസം പകുതിയായി... ഉന്തിയ വയർ കവിഞ്ഞ് നിൽക്കുന്നതോണ്ട് ടവൽ മുന്നിൽ കേറി കിടപ്പുണ്ട്... ഭക്ഷണവും ഡയറ്റും, മരുന്നും ടോണിക്കും എല്ലാം കൂടി അവളൊരല്പ്പം തടിച്ഛ്, നിറവും കൂടിയിട്ടുണ്ട്... വെള്ളമൊക്കെ തോർത്തി കളഞ്ഞ് ഉണങ്ങാൻ വിടർത്തിയിട്ടിരിക്കുന്നു അവളുടെ സമൃദ്ധമായ മുടി പുറം മേനിയെ മുഴുവൻ മറയ്ച്ഛ് പരന്ന് കിടക്കുന്നു... കണ്ണാടിയിലൂടെ വയറിനെ നോക്കി ചിരിച്ഛ് അനു സൈഡിലേക്ക് തല ചരിച്ഛ് നോക്കിയപ്പഴാണ് ഡോറിൽ ചാരി അവളെ തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന എന്നെ കാണുന്നത്...

എന്നെ അടിമുടി നോക്കി അന്തം വിട്ട് നിൽക്കുന്ന അനൂനെ നോക്കി ഞാനവളുടെ അടുത്തേക്ക് നടന്നു... "സിദ്ധുവെന്താ ഇവിടെ...???" "ആകാംഷയോടെ അനു ചോദിച്ചു... "നിനക്ക് ഡ്രസ് തരാൻ..." പിറക്കിൽ മറയ്ച്ഛ് വെച്ച ഡ്രസ് മുന്നിലേക്ക് നീട്ടി കാണിച്ഛ് ഞാൻ പറഞ്ഞു... "ആമി ഇവിടെ...??" പുറക്കിലേക്ക് പ്രതീക്ഷയോടെ നോക്കി അനു വീണ്ടും ചോദിച്ചു... "അവൾക്ക് കിച്ചണിലെന്തോ കാര്യമായ പണിയുണ്ടത്രേ,,, അതോണ്ട് നിനക്ക് ഡ്രസ് കൊണ്ട് തരാനും ചേഞ്ച്‌ ചെയ്യിക്കാനും എന്നോട് പറഞ്ഞു...." ഞാൻ കാഷ്യലായി പറഞ്ഞത് കേട്ട് അനുവെന്നെ കൂർപ്പിച്ഛ് നോക്കി... "ആമീന്റെ കയ്യിൽ നിന്ന് ഡ്രസ്സും വാങ്ങി വന്നതാല്ലേ...???" എന്റെ മുഖത്തേക്ക് ഉറ്റുനോക്കി പുരികം പൊക്കി അനു ചോദിച്ചത് കേട്ട് ഞാൻ നിഷ്കളങ്കമായി അതേ ന്ന് തലയാട്ടി... "ദേ,,, സിദ്ധു തമാശ കാണിക്കല്ലേ...??? ആമിയെ വിളിക്ക്,,,, എനിക്ക് ഡ്രസ് മാറ്റണം...!!!" മുഷിച്ചിലോടെ മുഖം ചുളുക്കി അനു പറഞ്ഞത് കേട്ട് ഞാനൊന്നൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു... "അതിനെന്തിനാ ആമി,,, എന്റെ കുട്ടിയ്ക്ക് ഞാൻ മാറ്റി തരാല്ലോ...???"

ഞാൻ അവളെ നോക്കി കൊഞ്ചലോടെ പറഞ്ഞത് കേട്ട് അനു വെപ്രാളത്തോടെ ചുറ്റും നോക്കി..... "ആഹ്,, അതൊന്നും പറ്റില്ല.....!!!! സിദ്ധു പോയേ,,, ആമിയെ വിളിച്ഛ് വന്നേ...!!!!" അനു കാര്യമായി പറഞ്ഞത് കേട്ട് ഞാൻ ഒന്നൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.... "നാണാ കോന്തന്റെ പൊട്ടിക്കാളിയ്ക്ക്...???" അവളുടെ മുഖത്തിനടുത്തേക്ക് മുഖം കുനിച്ഛ് കുസൃതിയോടെ ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ രൂക്ഷമായി നോക്കി.... "ദേ,,, ഞാൻ പറഞ്ഞിട്ടുണ്ട്...!!!! സിദ്ധുവൊന്ന് പോ,,,,, പ്ലീസ്.... ആമിയെ വിളിക്ക്... ഇല്ലെങ്കിൽ ഞാനിപ്പോ അമ്മയെ വിളിക്കും ട്ടോ...???" അനു ശാസനയോടെ പറഞ്ഞത് കേട്ട് ഞാനളുടെ മുഖത്തേക്ക് സാകൂതം നോക്കി.... "ശെരിക്കും വിളിക്കോ...???" തല കുനിച്ഛ് നിൽക്കുന്ന അവളെ വീണ്ടും ചൊടിപ്പിക്കാൻ എന്നോണം ഞാൻ സ്വകാര്യമായി ചോദിച്ചു... "സിദ്ധേട്ടാ,,,,!!!" ദയനീയമായി വിളിച്ഛ് അനുവെന്നെ മുഖമുയർത്തി നോക്കി.... യാചന നിഴലിക്കുന്ന ആ കണ്ണുകൾ പ്രണയത്തോടെ എന്നിൽ തറച്ചു നിന്നു... നനഞ്ഞൊട്ടിയ കൺ പീലികൾകിടയിൽ അവ വിശ്രമമില്ലാത്ത ചലിച്ചു...

ഉണങ്ങി പോയ ചുണ്ടുകളെ അവൾ നാവാൽ നനവുണർത്തിയതും എന്റെ കണ്ണുകൾ അവളുടെ ഇളം റോസ് അധരങ്ങളിലേക്ക് പാറി വീണു.... സി...സിദ്ധേട്ടാ,,,,," വിറയലോടെ അവളുടെ അധരങ്ങളിൽ നിന്ന് അടർന്ന് വീണ് വാക്കുകൾക്ക് മറുപടിയായി ഞാൻ കുഴയുന്ന ശബ്ദത്തിൽ മൂളി.... "മ്മ്മ്...!!!!!!" "വേണ്ടട്ടോ...???" പിറക്കിലേക്ക് അടിവെച്ഛ് തലകുലുക്കി ശാസനയോടെ അനു പറഞ്ഞത് കേട്ട് അവളുടെ അടുത്തേക്ക് ഒരടി വെച്ഛ് അനൂന്റെ കണ്ണിലേക്ക് നോക്കി ഞാൻ കെഞ്ചി.... "ഒരുമ്മ,,, പ്ലീസ്...???" കണ്ണ് കുറുക്കി അവളെ നോക്കി യാചനയോടെ ഞാൻ ചോദിച്ചു.... പുറക്കിലേക്ക് അടിവെച്ഛ് അനു നിഷേധർത്ഥത്തിൽ തലയാട്ടി.... "ഒരുമ്മയിൽ സിദ്ധു നിർത്തില്ല...!!!!" ഉയരുന്ന കിതപ്പോടെ പുറകോട്ട് പയ്യെ നടന്ന് അനു പറഞ്ഞത് കേട്ട് നറു ചിരിയോടെ ഞാനവളെ നോക്കി.... "എങ്കിൽ രണ്ടുമ്മ...????!" പതിഞ്ഞ ശബ്ദത്തിൽ കുസൃതിയോടെ ഞാൻ ചോദിച്ചത് കേട്ട് അനു ആശ്ചര്യത്തോടെ എന്നെ നോക്കി.... "മ്മ്മ്...മ്മ്മ്.. വേണ്ട..!!!" ~~~~~~~~

"എന്നാ മൂന്നുമ്മ...???" വേണ്ട ന്ന് പറയുന്നതിനനുസരിച്ഛ് സിദ്ധു ഉമ്മക്കളുടെ എണ്ണം കൂട്ടുന്നത് കേട്ട് ഞാൻ ചുറ്റിലും പരവേശത്തോടെ നോക്കി വേണ്ടന്ന് തലയാട്ടി കൊണ്ടിരുന്നു... രണ്ടടി കൂടി പുറക്കിലേക്ക് വെച്ചതും ചുമരിൽ ഇടിച്ഛ് ഞാൻ പൊടുന്നനെ നിന്നു... ഞൊടിയിടയിൽ പുറക്കിലേക്ക് തിരിഞ്ഞ് ഞാൻ വീണ്ടും മുന്നോട്ട് നോക്കി... "സിദ്ധു വേണ്ട....!!!!" എന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന സിദ്ധുനെ നോക്കി കൊഞ്ചി ഞാൻ പറഞ്ഞു... എന്റെ വലം സൈഡിലെ ചുമരിൽ ചരിഞ്ഞ് നിന്ന് വലംകൈ അവനെന്റെ ഇടം സൈഡിലേക്ക് വെച്ഛ് എന്റെ മുഖത്തേക്ക് നോക്കി... "പ്ലീസ്... രാധൂ... പ്ലീസ്....!!!!" യാചന പോലെ സിദ്ധു പറഞ്ഞത് കേട്ട് ഞാനാവനെ നോക്കി... സിദ്ധു വീണ്ടും കണ്ണോണ്ട് കെഞ്ചിയതും ഞാൻ സമ്മതത്തോടെ തലയാട്ടി..... നിറഞ്ഞ പുഞ്ചിരിയോടെ സിദ്ധുന്റെ കണ്ണുകൾ തിളങ്ങി... പയ്യെ എന്റെ അധരങ്ങളോട് അടുക്കുന്ന അവന്റെ ചുണ്ടുകളെ കാണേ ഹൃദയം പെരുമ്പറ കൊട്ടി... തൊണ്ടയാക്കെ വറ്റി വരളുന്നു.... നിശ്വാസത്തിന്റെ പൊള്ളുന്ന ചൂടിന്റെ ഇടയിലൂടെ ഇളം ചൂടുള്ള സിദ്ധുന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൊതിഞ്ഞതും വെപ്രാളത്തോടെ വലം കയ്യാൽ ഞാനവന്റെ ടീ ഷർട്ട് കോളറിൽ മുറുക്കി,

ഇടം കൈ വാഷ് ബേസിന്റെ സ്ലാബിൽ അള്ളി പിടിച്ചു.... ചുണ്ടുകളെ പയ്യെ നുണഞ്ഞ് അവന്റെ ചുണ്ടുകൾ താടിത്തുമ്പിലൂടെ ഇടം കഴുത്തിലേക്ക് ഒഴുകിയിറങ്ങിയതും ഞാൻ അറിയാതെ കാൽ വിരലിൽ ഉയർന്ന് പൊങ്ങി ഏങ്ങി... കിതപ്പോടെ ഉയരുന്ന ശ്വാസനിശ്വാസങ്ങളെ വരുതിയിലാക്കാനോ, നിയന്ത്രിക്കാനോ കഴിയാതെ തളർന്ന് പോകുന്ന പോലെ... തല ചുമരിലേക്ക് മുട്ടിച്ഛ് ഉയർത്തി വെയ്ക്കവേ തൊണ്ടകുഴിയിൽ ആഴത്തിൽ അമർന്ന് അവന്റെ ചുണ്ടുകൾക്കൊപ്പം വാഷ് ബേസിൽ അള്ളി പിടിച്ച ഇടം കൈ അവന്റെ പിൻ തല മുടിയിൽ ഞാൻ മുറുക്കി പിടിച്ചു... കഴുത്തിൽ അങ്ങോളമിങ്ങോളം പയ്യെ അലയുന്ന ചുണ്ടുകൾക്ക് പുറമേ ഉറസ്സി നീങ്ങുന്ന സിദ്ധുന്റെ മീശ തുമ്പിൽ മേലാക്കെ കോരി തരിച്ചു... അവന്റെ നിശ്വാസചൂടിൽ ശരീരം വിയർക്കുന്നു.... കച്ചയുടുത്ത ബാത്ത് ടവലിന്റെ ഇടയിലൂടെ സിദ്ധുന്റെ ഇടം കൈ നഗ്നമായ വീർത്ത വയറിനെ തൊട്ടതും വയറാക്കെ തരിത്ത് കയറി.. വയറിന്റെ നടുവിൽ നിന്ന് ആ കൈക്കൾ ഇടം സൈഡിലേക്ക് മെല്ലെ ഇഴഞ്ഞതും കാലുകൾ തളർന്നു..

അവന്റെ കോളറിലും മുടിയിലും മുറുക്കിയ കൈകൾ ശേഷി നഷ്ടപ്പെട്ട പോലെ ഊർന്നിറങ്ങി..... ശരീരം അത്രമേൽ തളർന്ന് പോയിരിക്കുന്നു... ഉടലാക്കെ വിറയ്ക്കുന്നു,,,, ശ്വാസം വലിച്ചെടുക്കാൻ കഴിയാത്ത പോലെ... അടിവയറ്റിൽ നിന്ന് എന്തോ ശക്തമായി തുടിക്കുന്നു, വല്ലാത്ത പറവേശം...!!!!!! ഹൃദയം മിടിപ്പേറി പൊട്ടി പോകുമോന്ന് വെറുതേ ഞാൻ ഭയന്നു.... എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത പോലെ...!!! വെപ്രാളത്തോടെ കിതപ്പോടെ ഞാൻ വീണ്ടും വീണ്ടും ശ്വാസം വലിച്ചെടുത്തു... കഴുത്തിൽ നിന്ന് ആ നനവൂറിയ ചുണ്ടുകൾ മാറിടുക്കിൽ അമർന്നതും ഇരു കയ്യും സിദ്ധുന്റെ നെഞ്ചിൽ അമർത്തി പിടിച്ഛ് ശക്തിയോടെ ഞാൻ മുന്നിലേക്ക് തള്ളി മാറ്റി.... "വേ... വേ.. ൻ.. വേണ്ട സി... സിദ്ധു.. വറ്റി വരണ്ട തൊണ്ട കുഴിയിലേക്ക് ഉമിനീര് അമർത്തിയിറക്കി, ഒരു കയ്യാൽ ചുമരിൽ അള്ളി പിടിച്ഛ് ചാരി നിന്നും മറു കയ്യാൽ വയറിനെ താങ്ങിയും കിതപ്പോടെ, അവശതയോടെ നിഷേധർത്ഥത്തിൽ തലയാട്ടി കൊണ്ട് സിദ്ധുനെ നോക്കി ഞാൻ പറഞ്ഞൊപ്പിച്ചു.... "രാധൂ....!!!!!"

എന്റെ വെപ്രാളവും കിതപ്പും പരവേശവും കണ്ട് ടെൻഷനോടെ സിദ്ധു എന്റെ അടുത്തേക്ക് വന്നു നിന്നു.... "രാധു,,,, മോളേ,,,,,, ഞാൻ,,,, ഞാനറിയാതെ,,,, ഞാൻ,,,,, എന്താടാ,,,, ഞാൻ അമ്മയെ,,,ആമിയെ വിളിക്കട്ടെ...???" ചുമരിൽ ചാരി നിന്ന് വെപ്രാളത്തോടെ ശ്വാസം വലിച്ചെടുക്കുന്ന എന്നെ നോക്കി ടെൻഷനോടെ സിദ്ധു പറഞ്ഞ് ആമിയെ വിളിക്കാൻ ഓങ്ങിയതും ഞാൻ സിദ്ധുന്റെ കയ്യിൽ പിടിച്ഛ് വേണ്ടന്ന് തലയാട്ടി.... "രാധു ആം സോറി.... പെട്ടെന്ന് ഞാനറിയാതെ.... എന്താടാ.... വയ്യേ.... രാധൂ.... അമ്മയെ വിളിക്കട്ടെ...???" എന്റെ നെഞ്ചിൽ കൈ ചേർത്ത് മെല്ലെ ഉഴിഞ്ഞ് സിദ്ധു വീണ്ടും വെപ്രാളത്തോടെ അമ്മയെ വിളിക്കാൻ തുനിഞ്ഞതും ഞാൻ വേണ്ടന്ന് തലയാട്ടി പയ്യെ സിദ്ധുന്റെ നെഞ്ചിലേക്ക് വയർ അമരാത്തെ ഒരു വശം ചായ്ച്ഛ് കണ്ണടയ്ച്ഛ് നിന്നു... പെട്ടെന്ന് കാൽ തളർന്ന് പോകുന്ന പോലെ... "രാധൂ,,,,, നീ ഓകെയാണോ....??? എനിക്ക് പേടിയാവുന്നു... നമ്മുക്ക് ഹോസ്... ഹോസ്പിറ്റലിൽ പോവാ...!!!" എന്നെ കരുതലോടെ പൊതിഞ്ഞ് പിടിച്ഛ് സിദ്ധു പരിഭ്രമത്തോടെ ചോദിച്ചു...

ഞാൻ കണ്ണടയ്ച്ഛ് നിന്ന് വീണ്ടും വേണ്ടന്ന് തലയാട്ടി... കിതപ്പും മിടിപ്പും പയ്യെ നിയന്ത്രണത്തിലാവുന്ന വരേ ടെൻഷനോടെ മിടിക്കുന്ന സിദ്ധുന്റെ ഹൃദയതാളം കേട്ട്, ശരീരഭാരം മുഴുവൻ സിദ്ധുവിൽ ആർപ്പിച്ഛ് ഒരു വശം ചേർന്ന് ഞാൻ നിന്നു.... അപ്പഴും ഒരുകൈയ്യാൽ എന്റെ നെഞ്ചിലും വയറിലും സിദ്ധു പയ്യെ തഴുകി തലോടി ഉഴിഞ്ഞു കൊണ്ടിരുന്നു... അൽപ നേരത്തിന് ശേഷം ശ്വാസം നേരെയായതും ഞാൻ മുഖമുയർത്തി സിദ്ധുനെ നോക്കി... "ഓകെയാണോ രാധൂ...?? ഹോസ്പിറ്റലിൽ പോണോ...???? ആം സോറിടാ.... ഞാൻ,,,, ഇങ്ങനെയൊക്കെ ആവും ന്ന് ഞാൻ,,,, ആം സോറി...!!!!" നിറയുന്ന കണ്ണോടെ ഇടറുന്ന സ്വരത്തോടെ സിദ്ധു എന്നെ നോക്കി ദയനീയമായി പറഞ്ഞത് കേട്ട് ചിരിയോടെ ഞാനവനെ സൗമ്യമായി നോക്കി നേരെ നിന്നു... "എനിക്കൊന്നുംല്ല ന്റെ സിദ്ധു,,,, പെട്ടെന്ന് ശ്വാസം കിട്ടിയില്ല... ചങ്കിൽ കെട്ടി നിൽക്കുന്ന പോലെ തോന്നി... ഞാൻ ഓകെയാണ്...!!" ഞാൻ പയ്യെ അവശതയോടെ പറഞ്ഞു നിർത്തിയതും സിദ്ധു എന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് നെറുക്കിൽ ചുംബിച്ചു....

ഒന്നൂടെ നെഞ്ചിലേക്ക് ചേർത്ത് അടക്കി പിടിച്ചു... "സോറി മോളേ.... നീ വേണ്ടാന്ന് പറഞ്ഞും.... സത്യയിട്ടും ഇങ്ങനെയൊക്കെ ആവും ന്ന് ഞാൻ.... സോറി...!!!!!" എന്റെ പരവേശം കണ്ട് സിദ്ധു പേടിച്ഛ് പോയിട്ടുണ്ടെന്ന് അവന്റെ മുറുക്കുന്ന കയ്യിൽ വ്യക്തമാണ്... പാവം...!!! നറു ചിരിയോടെ മുഖമുയർത്തി നോക്കെ നിറഞ്ഞൊഴുകിയ സിദ്ധുന്റെ കണ്ണുകൾ കണ്ട് ഞാൻ അന്തിച്ചു പോയി... "എന്താ സിദ്ധേട്ടാ,,,, എനിക്ക് ഒന്നുല്ല്യാ... സത്യം...!!!!" നേരെ നിന്ന് സിദ്ധുന്റെ മുഖത്തേക്ക് നോക്കി പറയുമ്പോ ഒരുവേള എന്റെ കണ്ണുകളും നിറഞ്ഞു... കണ്ണുകൾ അമർത്തി തുടച്ഛ് സിദ്ധു വീണ്ടും എന്നെ നോക്കി.... "ഞാൻ,,,,, ഞാൻ പേടിച്ഛ് പോയി.... ഞാൻ കാരണം നിനക്ക് എന്തെങ്കിലും,,, പെട്ടെന്ന് എന്തൊക്കെയോ.... സോറി മോളേ,,,, ഞാൻ നിന്നെ ബുദ്ധിമുട്ടിപ്പിക്കണം ന്ന് വിചാരിച്ചില്ല.... ഇങ്ങനെയൊക്കെ ആവും ന്ന് ഒട്ടും....!!!" സങ്കടത്താൽ ഇടയിൽ അവന്റെ വാക്കുകൾ പലത്ത് മുറിഞ്ഞു... ചങ്കിലെ വേദന ആ കണ്ണിൽ ഞാനറിഞ്ഞു.... "ഒന്നുല്ല സിദ്ധേട്ടാ,,,, സത്യം... എനിക്കും ഇഷ്ടയതോണ്ടല്ലേ ഞാൻ സമ്മതിച്ചത്... ഇത് അതോണ്ടൊന്നും അല്ലാ,,!!!" സിദ്ധുന്റെ നേരെ മുന്നിൽ നിന്ന് ഇരു കയ്യോണ്ടും അവനെ ഇറുക്കെ കെട്ടിപ്പിടിക്കാൻ കൈകൾ വിടർത്തി അടുത്തേക്ക് ആഞ്ഞതും വയർ തട്ടി ഞാൻ നിന്നു....

വീണ്ടും ഒന്നൂടെ നോക്കിയെങ്കിലും അപ്പഴും വയർ ഇടയിൽ കയറി.... ഇരു കയ്യും ഊരയ്ക്ക് കുത്തി നിർത്തി ഞാൻ കുറുമ്പോടെ വയറിനെ നോക്കി.... "അമ്പട കള്ളാ,,,, ദേ സിദ്ധു കണ്ടോ ഇവനിപ്പഴേ നമ്മുടെ ഇടയ്ക്ക് കയറി തുടങ്ങിട്ടോ...!!!" സിദ്ധുന്റെമൂഡ് മാറ്റാൻ കളിയായി ഞാൻ ചോദിച്ചത് കേട്ട് സിദ്ധുവൊന്ന് കുലുങ്ങി ചിരിച്ഛ് പയ്യെ കണ്ണ് തുടയ്ച്ഛ് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.... "കേറിക്കോട്ടെ,,, ല്ലേ...??? നമ്മുടെ ഇടയിൽ കേറാൻ അധികാരവും അവകാശവുമുള്ള ഒരേയൊരാൾ ഇവനല്ലേ,,,,ല്ലേ...??? അച്ഛേടെ വാവേ,,,,, സോറി,,,,, ഇനി ഞാൻ നമ്മുടെ പാവം അമ്മയെ ഡിസ്സർബ് ചെയ്യില്ല ട്ടോ..??" വാത്സല്യത്തോടെ സിദ്ധു കുഞ്ഞിനോട് പറഞ്ഞത് കേട്ട് ഞാനവന്റെ മുടിയിൽ കിള്ളി കുലുക്കി... പയ്യെ എണീറ്റ് നിന്ന സിദ്ധുന്റെ നെഞ്ചിലേക്ക് ഞാൻ പയ്യെ ചാരി നിന്നു... പ്രെഗ്നൻസി കോണ്ഫോം ആയതിന് ശേഷം ഇതാദ്യമായാണ് സിദ്ധുന്റെ ചുണ്ടുകൾ ഇത്രമേൽ ആഴത്തിൽ അധരങ്ങളിൽ അമരുന്നത്, ശരീരം നിശ്വാസചൂടിൽ പൊള്ളി പിടയുന്നത്, ആ ചുണ്ടുകളുടെ നനവ് കഴുത്തിൽ പടരുന്നത്.... കഴിഞ്ഞ് പോയ സുന്ദര നിമിഷത്തെ ഓർമയിൽ ചുണ്ടിൽ നാണത്താൽ കുതിർന്ന ചിരി വിടർന്നു... പ്രണയത്തോടെ ഞാൻ ഒന്നൂടെ സിദ്ധുവിലേക്ക് ചേർന്നു... ഒരു കയ്യാൽ വയറിനെ വാത്സല്യത്തോടെ പൊതിഞ്ഞു പിടിച്ചു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story