🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 202

ennennum ente mathram

രചന: അനു

കോന്തന്റെ പൊട്ടിക്കാളി പഴേ ഫോമിൽ ആയല്ലോ...???" എന്നെ കെട്ടിപ്പിടിച്ഛ് കൊണ്ട് സിദ്ധു പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു.... എനിക്കെങ്ങനെ ഇവനെ വിട്ട് പോകാൻ പറ്റും... എന്റെ ജീവൻ പോലും ഇവനിന്നല്ലേ...??? അവന്റെ നെഞ്ചോരം ചേർന്ന് ഇരുന്ന് ഞാൻ മനസ്സിൽ പറഞ്ഞു.... ~~~~~~~~ " ഇതെങ്ങോട്ടാ....????" പെട്ടെന്ന് പുറക്കിൽ നിന്ന് ഗൗരവവും പിണക്കവും ഒരുപോലെ നിറഞ്ഞ സ്വരം കേട്ട് ബെഡിൽ കുനിഞ്ഞ് നിന്ന് ബാഗിലേക്ക് ലാപ് കയറ്റി വെച്ചോണ്ട് തന്നെ ഞാൻ വാതിൽക്കലേക്ക് തല ചരിച്ചു... അനുവാണ്... മുഖമൊരു കൊട്ടയ്ക്ക് വീർപ്പിച്ഛ് ഒരു കൈ ഊരയ്ക്ക് കുത്തി എന്നെ രൂക്ഷമായി നോക്കിയാണ് നിൽപ്പ്... ലാപ് എടുത്ത് വെക്കുന്നത് കണ്ടാ അവൾക്കറിയാം ഓഫീസിലേക്ക് ആണെന്ന്... അനൂന്റെ മുഖത്ത് നിറഞ്ഞ കുറുമ്പും രൂക്ഷ ഭാവവും കണ്ട് എനിക്ക് ചിരിയൂറി... ലാപ് ബാഗിലേക്ക് വെച്ഛ് ഞാൻ നേരെ നിന്ന് അവളെ നോക്കി ചിരിച്ചു.... "എനിക്ക് അർജന്റയി ഓഫീസ് വരെ പോണം...!!!" മിററിന്റെ മുന്നിലേക്ക് നടന്ന് അവളോടായി ഞാൻ പറഞ്ഞു...

അനൂന്റെ മുഖത്ത് ദേഷ്യം നിറയുന്നത് ഞാൻ മിററിലൂടെ നോക്കി കണ്ടു.... അനു പയ്യെ നടന്ന് വന്നെന്റെ തൊട്ട് പുറക്കിൽ വന്ന് നിന്നു... "എപ്പഴും എന്റെ കൂടെ ഉണ്ടാവും ന്ന് പറഞ്ഞിട്ട്...???" അവളുടെ വാക്കുകളിൽ പരിഭവവും പിണക്കവും നിറഞ്ഞു... മുഖം ഒന്നൂടെ വീർത്തു... ഞാൻ നറു ചിരിയോടെ അവളെ നോക്കി.... "എനിക്കെപ്പഴും നിന്റെ കൂടെ നിൽക്കാൻ പറ്റോ രാധൂ...??? ഓഫീസിലെ കാര്യങ്ങൾ നോക്കണ്ട...ഏഹ്ഹ്...???" അല്പം അലസമായി ഭാവത്തിൽ ഞാൻ അവളെ മുഖത്ത് നോക്കി ചോദിച്ചു... അവളെന്റെ രണ്ട് കണ്ണിലേക്കും മാറിമാറി നോക്കി, ദേഷ്യത്തോടെ... അനൂന്റെ വീർത്ത കവിളിൽ ദേഷ്യത്തിന്റെ ചുവപ്പ് രാശി വീണ് തുടുത്തു... ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു താടിയിൽ പിടിത്തം വീണത്.... "കഴിഞ്ഞ ദിവസം ഇങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞത്....????"

അനു ദേഷ്യത്തോടെ ചോദിച്ഛ് ഒന്നൂടെ പിടി മുറുക്കി... വേദനയാൽ ചുളുങ്ങിയ മുഖത്തോടെ താടി രോമത്തിൽ കോർത്ത് മുറുക്കുന്ന അനൂന്റെ കയ്യിൽ ഞാൻ കയറി പിടിച്ചു.... "ആഹ് രാധൂ,,,, വേദനിക്കുന്നു...!!!" വേദനയിലും ചിരിയോടെ ഞാൻ കെഞ്ചി പറഞ്ഞു... അനു വാശിയോടെ കൈ തട്ടി മാറ്റി.... "ദുഷ്ടൻ,,,, എന്നെ പറ്റിച്ചതാല്ലേ....???? അല്ലെങ്കിലും എനിക്ക് അറിയാം, ആദ്യം ജോലി.. അത് കഴിഞ്ഞല്ലേ ഞാനും കുഞ്ഞും...!!!" വാശിയോടെ കവിൾത്തടം അമർത്തി തുടയ്ച്ഛ് അനു വിതുമ്പി... വേദനയോടെ താടിയുഴിഞ്ഞ് ഞാനവളെ നോക്കി... കണ്ണൊക്കെ കലങ്ങി ചുവന്നിട്ടുണ്ട്... ചുണ്ടുകൾ വല്ലാതെ വിറക്കുന്നു... കരച്ചിലടക്കി വിറയ്ക്കുന്ന അവളുടെ പനനീർ ചുണ്ടുക്കളോട് ആ നിമിഷം എനിക്ക് വല്ലാത്ത കൊതി തോന്നി... എന്തോ പറയാം തുടങ്ങിയ അവളുടെ ചുണ്ടുകളെ ഞാനെന്റെ ചുണ്ടുക്കളാൽ നിശ്ശബ്ദതമാക്കി..

പയ്യെ, ഒട്ടും നോവിക്കാതെ ഞാനവയെ നുണഞ്ഞു... ആദ്യം കീഴ്ചുണ്ടിനെ പിന്നെ സാവധാനം മേൽചുണ്ടിനെ...!!! പണ്ടത്തേക്കാൾ മൃദുലമാണ് അവളുടെ പനനീർ ദളങ്ങൾ... പഞ്ഞി മിട്ടായി പോലെ... നോവിക്കാതെ ആ ചുണ്ടുകളെ ചുണ്ടുക്കളാൽ ഞാൻ മുട്ടിയുരുമ്മി... "രാധൂ...????" ചുവന്ന് തേനൊഴുക്കുന്ന ദളങ്ങൾ ഒന്നൂടെ ചുംബിച്ഛ് അവളുടെ നെറ്റിമേൽ നെറ്റി മുട്ടിച്ഛ് ഞാൻ പയ്യെ വിളിച്ചു.... കണ്ണുകൾ തുറന്ന് അനുവെന്റെ ഇരു കണ്ണിലേക്കും നോക്കി.... " I love you...!!!!!!!" ഞാൻ പയ്യെ പറഞ്ഞു... അത്രമേൽ സ്നേഹത്തോടെ, പ്രണയത്തോടെ, സ്വകാര്യമായി.... ചെറിയൊരു നറു ചിരി അവളുടെ ചൊടിക്കളിൽ നിറഞ്ഞെങ്കിലും മുഖത്ത് വീണ്ടും കുറുമ്പ് നിറഞ്ഞു... ചുണ്ടുകൾ കൂർത്തു.... "പോ അവിടുന്ന്,,,,, എന്നിട്ടാണോ ഇപ്പോ ഓഫീസിൽ പോണത്...???" എന്റെ നെഞ്ചിൽ കൈ വെച്ഛ് തള്ളി മാറ്റി ചുണ്ട് കോട്ടി കുറുമ്പോടെ കൈകെട്ടി നിന്നു അവൾ പറഞ്ഞു....പരിഭവവും, നിരാശയും ഒരുപോലെ അവളുടെ മുഖത്തും വാക്കിലും നിഴലിച്ചു.. കൊച്ഛ് കുട്ടിയെ പോലെ പിണങ്ങി കൈകെട്ടി തിരിഞ്ഞ് നിൽക്കുന്ന അവളുടെ പിറക്കിലൂടെ ഞാൻ ചുറ്റി പിടിച്ചു...

"രാധൂ,,,,അത്രയ്ക്ക് അർജന്റ് ആയിട്ടല്ലേടാ... മ്മ്മ്...???" അനൂന്റെ ഷോള്ഡറിലേക്ക് താടിയിറക്കി വെച്ഛ് വയറിനെ തഴുകി തലോടി ഞാൻ ചോദിച്ചത് കേട്ട് അനു സങ്കടത്തോടെ എന്നെ നോക്കി... ആ കണ്ണുകൾ നിറഞ്ഞിരുന്നു.... "ഇത് ലാസ്റ്റാ... ഇനി തൊട്ട് ഫുൾ ടൈം നിന്റെ കൂടെ തന്നെ... പ്രോമിസ്...!!!" അനൂന്റെ കവിളിൽ അമർത്തി ചുംബിച്ഛ് ഞാൻ പറഞ്ഞത് കേട്ട് അവൾ വേദനയോടെ ചിരിച്ചു.... "എന്തിനാ ഈ സങ്കടം...?? ഇവിടെ എല്ലാരും ഇല്ലേ..??? അമ്മ, അച്ഛമ്മ, ആമി, നിമ്മി, കനി, സേതു... അങ്ങനെ അങ്ങനെ എത്ര ആൾക്കാറുണ്ട്..???" ഞാൻ അലിവോടെ ചോദിച്ചു... അനൂന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ കവിൾത്തടത്തിലൂടെ ഉരുണ്ടിറങ്ങി... "നീയില്ലലോ സിദ്ധു...??? ഇവരാരും നിനക്ക് പകരമാവില്ലല്ലോ...???" അനുവും അലിവോടെ പറഞ്ഞു... എന്ത് പറയണം ന്ന് അറിയാതെ ഞാനവളെ നോക്കി... " ആരു പറഞ്ഞു ഞാനില്ലന്ന്...?? ദേ,,, ഇവിടെ ഉണ്ടല്ലോ...???" അനൂന്റെ വയറിൽ പയ്യെ തലോടി ഞാൻ പറഞ്ഞത് കേട്ട് അനു വിടർന്ന് ചിരിച്ചു... വാത്സല്യത്തോടെ വയറിനെ തഴുകി കൊണ്ട് അവളെന്റെ തലയോട് തല മുട്ടിച്ഛ് നിന്നു... "വേഗം വരോ...???" പ്രതീക്ഷയോടെ അനു ചോദിച്ചു... ഞാൻ പയ്യെ ഇല്ലെന്ന് തലയാട്ടി.... അനു സംശയത്തോടെ എന്നെ നോക്കി....

" ഇടയ്ക്കിടെ ഓഫീസിൽ പോകുന്നത് എന്റെ പൊട്ടിക്കാളിയ്ക്ക് ഇഷ്ടല്ല,,, അതോണ്ട് മുഴുവൻ പണിക്കളും ഇരുന്ന് തീർത്തിട്ടേ ഇന്ന് വരൂ...!!!!!" അവളെ കെട്ടിപ്പിടിച്ഛ് ഷോള്ഡറിൽ അമർത്തി ചുംബിച്ഛ് ഞാൻ പറഞ്ഞു... "പിന്നെ,,, എന്നെ നോക്കി സോഫയിൽ ഇരുന്ന് ഉറങ്ങരുത്,, കേട്ടല്ലോ....?? ഞാൻ വന്നാ നിന്നെ വിളിക്കും... നിന്നെ വിളിച്ഛ് എണീപ്പിച്ഛ് എന്നെ കാണിച്ചിട്ടേ ഞാൻ ഉറങ്ങുള്ളൂ... മ്മ്മ്...???" ഞാൻ പറഞ്ഞത് കേട്ട് അനു ചിരിയോടെ തലകുലുക്കി സമ്മതിച്ഛ് എന്നോട് ചേർന്ന് നിന്നു... ~~~~~~~~~~ "ജെറിമ്മാ..... വാവ എന്നാ എന്റെ കൂടെ കളിക്കാൻ വരാ....????" ഹാളിലെ സോഫയിൽ ചാരി ഇരിക്കേ എന്റെ വീർത്ത വയറിൽ പയ്യെ തലോടി ആകാംഷയോടെ കനി ചോദിച്ചു... "വാവ വരാറായല്ലോ..... കൂടിപ്പോയാ ഒരാഴ്ച്ച...!!!" ഉരുളയാക്കിയ ചോറ് കനിയുടെ വായിലേക്ക് കയറ്റി കൊണ്ട് ആമി പറഞ്ഞു.... രാത്രി അത്താഴം കഴിക്കുന്ന സമയം ആമിയും കനിയും സേതുവും കൂടി ഇവിടെയൊരു യുദ്ധമാണ്... രണ്ടാൾക്കും ഫുഡ് കഴിക്കാൻ വലിയ മടിയാ... കുഞ്ഞാവ കളിക്കാൻ വരില്ലെന്ന് പറഞ്ഞാ, ആമി അവരെ അധികവും ഫുഡ് കഴിപ്പിക്കാറ്... ആമി പറഞ്ഞത് കേട്ട് കനി തുള്ളിച്ചാടി അപ്പുറത്തായി വണ്ടിയോട്ടി കളിക്കുന്ന സേതൂനെ അടുത്തേക്ക് ഓടി...

. "കേട്ടോ,,,, പറഞ്ഞത് കേട്ടോ, കുഞ്ഞാവ എന്റെ കൂടെ കളിക്കാൻ വരാൻ ആയല്ലോ...!!!!" സേതൂനെ നോക്കി കനി വീമ്പ് പറഞ്ഞു... സേതൂന്റെ സങ്കടത്തോടെ എന്നെ നോക്കി.... അത് വരെ ഓടിച്ചോണ്ടിരുന്ന ബസും കയ്യിലേന്തി സേതു പയ്യെ എന്റെ അടുത്തേക്ക് നടന്ന് വന്ന് വയറ്റിൽ തൊട്ടു.. "രാതൂ,,,,, കുഞ്ഞാവ ന്റെ കൂടെ കയ്ക്കൂലാ...???" സങ്കടത്താൽ അവന്റെ ചുണ്ടുകൾ കൂർത്തു... അത് കണ്ടതും വാത്സല്യത്തോടെ ഞാനെന്റെ മുടിയിലും കവിളിലും തലോടി.... "ആര് പറഞ്ഞു കളിക്കൂലാന്ന്... എന്റെ സേതൂട്ടന്റെ കൂടെയും കളിക്കും... സേതൂട്ടന്റെ അനിയൻ വാവയല്ലേ...???" ഞാൻ പറഞ്ഞത് കേട്ട് സേതൂന്റെ മുഖം ആശ്ചര്യത്തോടെ വിടർന്നു.... "ആഹ്‌നോ...???" അവൻ അത്ഭുതത്തോടെ ചോദിച്ചു... "പിന്നേ,,, നീ വേണം നോക്കാൻ... നിന്റെ അനിയനാ...!!!" അടുത്ത ഉരുള സേതൂന്റെ വായിലേക്ക് അവനറിയതെ കുത്തി കയറ്റി കൊണ്ട് ആമി പറഞ്ഞു... അത് കേട്ടതും സേതു ഓടി കനിയുടെ മുന്നിൽ പോയി നിന്നു... "ന്റെ അനീനാ,,,, ന്റെ കൂടെ കയ്ക്കൂ...!!!"

കനി പറഞ്ഞപ്പോലെ ഗർവോടെ സേതു തിരിച്ഛ് പറഞ്ഞു.. കനിയോടി എന്റെ അടുത്തേക്ക് വന്നു.... "ജെറീമ്മാ,,,, അപ്പോ എന്റെ കൂടെ കളിക്കൂലാ..???" സേതു ചോദിച്ച പോലെ ചോദിച്ഛ് സങ്കടത്തോടെ കനിയും മുന്നിൽ വന്ന് നിന്നു.... "എന്റെ കനിമോളെ കൂടെയും കളിക്കും, നീയവന്റെ മൂത്ത ചേച്ചിയല്ലേ ല്ലേ...???" വാത്സല്യത്തോടെ കനിയുടെ കവിളിൽ പിച്ചി കുലുക്കി ഞാൻ പറഞ്ഞു... കനി ഉത്സാഹത്തോടെ വിടരുന്ന കണ്ണുകളോടെ എന്നെ നോക്കി... "ഞാൻ ചേച്ചിയാ...???" കനി സംശയത്തോടെ ചോദിച്ചു.... "പിന്നെ കുഞ്ഞാവയ്ക്ക് ആകെയുള്ള ഒരു ചേച്ചി എന്റെ കനിമോളല്ലേ...???" ഞാൻ വീണ്ടും അവളെ താടിയിൽ പിടിച്ഛ് കുലുക്കി കൊഞ്ചിച്ഛ് പറഞ്ഞു... കനി നാണത്തോടെ ചുമൽ പൊക്കി ചിരിച്ചു... അവളൊരു ചേച്ചിയാണെന്ന് ഞാൻ പറഞ്ഞത് കേട്ട് ആ കുഞ്ഞു മുഖം വല്ലാതെ വിടർന്നു..... എക്സൈറ്റ്മെന്റോടെ തിരിഞ്ഞ് സേതൂനെ നോക്കി അവള് അവന്റെ അടുത്തേക്ക് ഓടി.... "കേട്ടോ,,,, ഞാൻ ചേച്ചിയാ.... മൂത്ത ചേച്ചി... ന്റെ കൂടെയേ ആദ്യം കളിക്കൂ...???"

കനി പറഞ്ഞത് കേട്ട് സേതൂന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.... "ല്ലാ,,,,, ന്റെ അനിയനാ.... ഞാനാ ഫസറ്റ്... ആദ്യം ന്റെ കൂടെ കയ്ച്ചൂ...!!!" കനിയെ രൂക്ഷമായി നോക്കി സേതു പറഞ്ഞു... എന്റെ വാവയാ, എന്റെ കൂടെയാ ആദ്യം കളിക്കാ, എന്നൊക്കെ തുടങ്ങി ഒന്നും രണ്ടും പറഞ്ഞ് രണ്ടും മുട്ടൻ വഴക്കായി... ആമി ഇടയ്ക്ക് കയറിയെങ്കിലും വലിയ പ്രയോജനമൊന്നും ഉണ്ടായില്ല... അവസാനം ആമി അവളുടെ മാസ്റ്റർ പീസ് ഡയലോഗ് എടുത്തിട്ടു.... "ദേ,,, നോക്ക്... രണ്ടാളും ഇങ്ങനെ വഴക്ക് കൂടിയാ കുഞ്ഞാവേനേയും അനൂനേയും കൊണ്ട് അനൂന്റെ അമ്മ അവരുടെ വീട്ടിലേക്ക് പോകും ട്ടോ... പിന്നെ രണ്ടാൾക്കും കളിക്കാൻ കിട്ടില്ല.....!!!!" അല്പം ശാസനയോടെ ശബ്തം ഉയർത്തി ആമി പറഞ്ഞത് കേട്ട് രണ്ടാളും സംശയത്തോടെ എന്നെ നോക്കി... ഞാൻ സങ്കടത്തോടെ അതേ ന്ന് തലയാട്ടി... "ഇങ്ങനെയാണോ, ഇങ്ങനെ വഴക്ക് കൂടിയാണോ കുഞ്ഞാവേനെ നോക്കാ... നിങ്ങള് രണ്ടാളും ഇങ്ങനെ കുഞ്ഞാവയ്ക്ക് വേണ്ടി വഴക്ക് കൂടിയാ കുഞ്ഞാവ കൂടെ കളിക്കാൻ വരില്ല... " ആമി വീണ്ടും രണ്ടാളേയും നോക്കി പറഞ്ഞു...

സേതുവും കനിയും സങ്കടത്തോടെ പരസ്പരം നോക്കി ഒരുമിച്ച് എന്റെ അടുത്തേക്ക് വന്ന് നിന്നു... "ഞങ്ങള് ഇനി വഴക്ക് കൂടില്ല,,,ല്ലേ...???" കനി ശെരിയല്ലേ എന്ന അർത്ഥത്തിൽ സേതൂനെ നോക്കി.... അവൻ വേഗത്തിൽ കനിയേയും എന്നേയും നോക്കി ഇല്ലെന്ന് തലയാട്ടി.... "ആഹ്,,, നല്ല കുറ്റികൾ ആയി കോളാ ല്ലേ...???" സേതു ആവേശത്തോടെ കനിനെ നോക്കി ചോദിച്ചു... കനി അവനേയും എന്നേയും നോക്കി തലയാട്ടി... "ആഹ്,,,, അപ്പോ കുഞ്ഞാവ ഞങ്ങളെ കൂടെ കളിക്കൂലേ...??? അച്ചമ്മ ജെറിമ്മേനെ കൊണ്ടോവൂല്ലല്ലോ..??" കനി പ്രതീക്ഷയോടെ ചോദിച്ചത് കേട്ട് എനിക്ക് ചിരി വന്നു... അവരെ രണ്ട് പേരെയും നോക്കി കവിളിൽ തലോടി ഞാൻ ഇല്ലെന്ന് തലയാട്ടി..... അത് കണ്ടപ്പോ അവരുടെ സന്തോഷം ഒന്ന് കാണണായിരുന്നു.. സന്തോഷത്തോടെ തുള്ളിച്ചാടി കൈകൊട്ടി ചിരിച്ഛ് രണ്ടാളും എന്റെ വയറ്റിൽ പയ്യെ ഉമ്മ വെച്ചു....

"ഓഹ്,,, കുഞ്ഞാവയ്ക്ക് മാത്രേള്ളൂ... രാധൂനും ജെറിമ്മയ്ക്കും ഇല്ലേ...???" കുറുമ്പോടെ നെറ്റി ഞുളിച്ഛ് ഞാൻ ചോദിച്ചത് കേട്ട് കനിയും സേതുവും പരസ്പരം നോക്കി ചിരിച്ചു... ആ ചിരിയോടെ തന്നെ എന്നെ നോക്കി വിടർന്ന് ചിരിച്ഛ് എന്റെ ഇടതും വലതുമായി സോഫയിലേക്ക് ചാടി കയറി നിന്നു..... ഇരു വശത്ത് നിന്ന് എന്നെ ഷോള്ഡറിൽ ചുറ്റിപ്പിടിച്ഛ് ഇരുവരും എന്റെ കവിളിൽ ഒരുപോലെ അമർത്തി ചുംബിച്ചു... പൊട്ടിച്ചിരിച്ചു കൊണ്ട് ഓരോരോ മുത്തങ്ങൾ ഞാൻ അവൾക്കും സമ്മാനിച്ചു... "മതി..... മതി..... രണ്ട് പേരും ഇനിയിങ്ങോട്ട് ഇറങ്ങിക്കേ... മതി...!!!" പേടിയോടെ ആമി കനിയോടും സേതൂനോടും പറഞ്ഞു... കനി വേഗം ഇറങ്ങിയെങ്കിലും സേതു കുറുമ്പോടെ എന്നെ ചുറ്റിപ്പിടിച്ഛ് അവിടെ നിന്നു... "ദേ,,, കുഞ്ഞാവയ്ക്ക് വേദനയാവും ട്ടോ അവൻ നിന്റെ കൂടെ കളിക്കില്ല...!!! കളിക്കണെങ്കിൽ വേഗം ഇറങ്ങിക്കോ..??" സേതൂന്റെ കൈ ബലമായി പിടിച്ച് എന്റെ അടുത്ത് നിന്ന് പതുക്കെ താഴേക്ക് ഇറക്കി കൊണ്ട് ആമി ഭീഷണി പോലെ പറഞ്ഞു... സേതു സങ്കടത്തോടെ ചുണ്ട് പിളർത്തി ചിണുങ്ങി.

. "നീയെന്താ ആമി ഇങ്ങനെ,,,, സേതു അവിടെ നിന്നോട്ടെ...??" തെല്ല് നിരാശയോടെ ഞാൻ പറഞ്ഞു... പ്രഗ്നന്റ് ആയ ശേഷം കനിയെയും സേതൂനേയും ആമി അധികം എന്റെ അടുത്തേക്ക് അടുപ്പിക്കറില്ല... പ്രത്യേകിച്ഛ് സേതൂനെ, അഥവാ അവൻ എന്റെ അടുത്ത് വന്ന് നിന്നല്ലോ, കളിച്ചാല്ലോ, അവൾക്ക് ടെന്ഷനാ... കളിക്കുമ്പോ അവന്റെ കൈയോ കാലോ ശ്രദ്ധയില്ലാതെ വയറ്റിൽ തട്ടിയാലോ ന്ന്.... അതിന് ആമിയെ മാത്രം കുറ്റം പറയാനും പറ്റില്ല, അത്തരം പൊടിഞ്ഞ് കളിയാ സേതൂന്.. വെറുതെയിരിക്കില്ല... എപ്പഴും കയ്യിലെ കളിപ്പാട്ടം നമ്മുടെ ദേഹത്തൂടെ ഉരുട്ടിയും, ഇറങ്ങിയെങ്കിലും സേതു കുറുമ്പോടെ എന്നെ ചുറ്റിപ്പിടിച്ഛ് അവിടെ നിന്നു... "ദേ,,, കുഞ്ഞാവയ്ക്ക് വേദനയാവും ട്ടോ അവൻ നിന്റെ കൂടെ കളിക്കില്ല...!!! കളിക്കണെങ്കിൽ വേഗം ഇറങ്ങിക്കോ..??" സേതൂന്റെ കൈ ബലമായി പിടിച്ച് എന്റെ അടുത്ത് നിന്ന് പതുക്കെ താഴേക്ക് ഇറക്കി കൊണ്ട് ആമി ഭീഷണി പോലെ പറഞ്ഞു... സേതു സങ്കടത്തോടെ ചുണ്ട് പിളർത്തി ചിണുങ്ങി.. "നീയെന്താ ആമി ഇങ്ങനെ,,,, സേതു അവിടെ നിന്നോട്ടെ...??"......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story