🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 203

ennennum ente mathram

രചന: അനു

തെല്ല് നിരാശയോടെ ഞാൻ പറഞ്ഞു... പ്രഗ്നന്റ് ആയ ശേഷം കനിയെയും സേതൂനേയും ആമി അധികം എന്റെ അടുത്തേക്ക് അടുപ്പിക്കറില്ല... പ്രത്യേകിച്ഛ് സേതൂനെ, അഥവാ അവൻ എന്റെ അടുത്ത് വന്ന് നിന്നല്ലോ, കളിച്ചാല്ലോ, അവൾക്ക് ടെന്ഷനാ... കളിക്കുമ്പോ അവന്റെ കൈയോ കാലോ ശ്രദ്ധയില്ലാതെ വയറ്റിൽ തട്ടിയാലോ ന്ന്.... അതിന് ആമിയെ മാത്രം കുറ്റം പറയാനും പറ്റില്ല, അത്തരം പൊടിഞ്ഞ് കളിയാ സേതൂന്.. വെറുതെയിരിക്കില്ല... എപ്പഴും കയ്യിലെ കളിപ്പാട്ടം നമ്മുടെ ദേഹത്തൂടെ ഉരുട്ടിയും, വണ്ടി ഓടിച്ചും ഓടി ചാടി തുള്ളി നടക്കും... "നീയെന്തിനാ ആമി അവനെ ഇങ്ങനെ പേടിപ്പിച്ഛ് നിർത്തുന്നത്...???" അല്പം ദേഷ്യത്തോടെ തന്നെ ഞാൻ ആമിയോട് ചോദിച്ചു... ഇവളിങ്ങനെ പേടിപ്പിച്ഛ് പേടിപ്പിച്ഛ് ആദ്യം ആദ്യം എന്നെയൊന്ന് തൊട്ടാൻ പോലും സേതൂന്ന് പേടിയായിരുന്നു... സേതു എന്റെ അടുത്ത വന്ന് ഇരിക്കുമ്പോഴേക്കും ആമി തുടങ്ങും വേദനയാവും, കുഞ്ഞിവാവയ്ക്ക് വേദനിക്കും, കൂക്കു വരും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ...

അവള് പറഞ്ഞ് പറഞ്ഞ് അവന്റെ വിചാരം എന്റെ ദേഹം മുഴുവൻ കുഞ്ഞാ ന്നാ,,, പാവം...!!!! അതോണ്ട് തന്നെ അവൻ തൊട്ടുകയും ഇല്ലാ, മറ്റാരേയും തൊട്ടാനും സമ്മതിക്കില്ല, സിദ്ധുനെ പോലും....!!! "ഇങ്ങനെ പേടിപ്പിച്ഛ് നിർത്തിയിട്ട് തന്നെ ചെക്കൻ കണ്ണ് തെറ്റിയാൽ നിന്റെ അടുത്താ... ദേഹത്തൂടെയാ വണ്ടിയോട്ടാ, ചാടി കളിക്കാ, കെട്ടിപ്പിടിക്കാ, എടുക്കാൻ പറയാ ഇതൊക്കെയല്ലേ... കടുക്ക് പെട്ടിത്തെറിച്ച കൂട്ടാ ചെക്കൻ, വെറുതെ ഒരു സ്ഥലത്ത് അടങ്ങിയിരിക്കില്ല.. അബദ്ധത്തിൽ കളിച്ഛ് കളിച്ഛ് അവന്റെ കയ്യോ കാലോ മറ്റോ വയറ്റിൽ കൊണ്ടാ, കളിപ്പാട്ടം വല്ലതും എടുത്ത് എറിഞ്ഞാ,,, അത് മതി...!!!!" സോഫയിലൂടെ അവന്റെ വലിയ ബസ് ഓടിച്ഛ് കളിക്കുന്ന സേതൂന്റെ വായിലേക്ക് അവസാന ഉരുള കൂടി ഉരുട്ടി കൊടുത്ത് കാര്യമായി തന്നെ ആമി പറഞ്ഞു.... ആമി അവനെയാണ് ഈ പറയുന്നത് ന്ന് അവന് മനസ്സിലായിട്ടുണ്ട്... അവളെ കണ്ണ് കൂർപ്പിച്ഛ് നോക്കി നിൽപ്പുണ്ട്... "ആമി ചീത്തയാ...!!!" കുറുമ്പോടെ പറഞ്ഞ് കയ്യിലെ ബസ് സേതു അവളെ ദേഹത്തേക്ക് എറിഞ്ഞു...

"ഡാ...!!!!! കണ്ടില്ലേ ചെക്കന്റെ കുറുമ്പ്....!!!! അതെങ്ങാനാ വാപ്പി കൊഞ്ചിച്ഛ് തലേകേറ്റി വെച്ചിരിക്കല്ലേ...???" അവന്റെ നേരെ കയ്യോങ്ങി ആമി ഉറഞ്ഞു തുള്ളിയതും സേതു എന്റെ മടിയിലേക്ക് തല വെച്ചു കിടന്നു... അടിക്കാൻ ആഞ്ഞതും ഞാൻ അവളെ കൈ തട്ടിമാറ്റി സേതൂന്റെ പുറത്ത് വാത്സല്യത്തോടെ ഉഴിഞ്ഞു... "എന്നാലും ഇത് കുറച്ഛ് കൂടുതലാ ആമി...!!!" സേതൂന്റെ കവിളിൽ തലോടി അവളെ നോക്കി ഞാൻ പറഞ്ഞു... "ഇനിയിപ്പം കുറച്ഛ് ദിവസം കൂടി അല്ലേള്ളൂ... അത് വരേ ഇതിങ്ങനെ പോട്ടെ...!!!" നറു ചിരിയോടെ പറഞ്ഞ് ആമി പ്ളേറ്റ് ടേബിളിന്റെ മുകളിലേക്ക് വെച്ഛ് സേതുനെ എടുത്ത് കനിയേയും കൂട്ടി വാഷ് റൂമിലേക്ക് നടന്നു... ആമി സേതൂനെ ഒക്കത്ത് ഇരുത്തിയത് കാണേ ഞാൻ വലം കൈ പയ്യെ വയറിനോട് ചേർത്തു... ഇനി വിരലിൽ എണ്ണാവുന്ന ദിവസം പോലുമില്ല....

എന്റെ കൈചൂട് അറിഞ്ഞിട്ടോ എന്തോ കുഞ്ഞ് കൈവെള്ളയിലേക്ക് മുഴച്ഛ് വന്നു... ഞാൻ ആഗ്രഹിച്ച പോലെ മോനായിരിക്കോ...??? അതോ മോളാവോ...??? ആരായാൽ എന്താ,,,എന്റേയും സിദ്ധുന്റേയും കുഞ്ഞല്ലേ, അമ്മേടെ പൊന്നല്ലേ ല്ലേ.??? ഞാൻ കുഞ്ഞിനോടായ് ചോദിച്ചു.... ഇനി മോളാണെങ്കിൽ, എന്റെ മോൾക്ക് ഏട്ടനായി സേതു ഉണ്ടല്ലേ...??? ചേച്ചിയായി കനി...!!!! ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു... ഒരാഴ്ച കൂടി കഴിഞ്ഞാ എന്റെ കുഞ്ഞിനെ എനിക്ക് കാണാം, എടുക്കാം, താലോലിക്കാം, മുലയൂട്ടാം,,, ചിന്തയിൽ പോലും വാത്സല്യം വിങ്ങുന്നു... എടുക്കാൻ കൈ തരിക്കുന്ന പോലെ... എടുത്ത് മാറോട് ചേർക്കാൻ... ഉമ്മ കൊണ്ട് കൂടാൻ... കൊതി തീരെ നോക്കി കിടക്കാൻ, സിദ്ധുനെ നോക്കി കിടക്കുന്ന പോലെ...!!! നാണത്തോടെ ചുമൽ പൊക്കി ഞാൻ ചിരിച്ചു... വൈക്കും ന്ന് പറഞ്ഞാ രാവിലെ പോയത്... ഉച്ചയ്ക്ക് വിളിച്ചതാ,,, പാവം തിരക്ക് പിടിച്ച വർക്കിലാവും...!!!! മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും വയറിനെ തഴുകി പയ്യെ എണീറ്റ് നിന്നു...

കുറേ നേരം ഇരുന്നിട്ടാവും എണീറ്റ് നിൽക്കാൻ തോന്നുന്നു... പയ്യെ നടക്കാനും... "എന്താ രാധൂ...??? എന്തിനാ എണീറ്റത്...??? എന്തെങ്കിലും അണ് കോണ്ഫെർട്ട് തോന്നുന്നുണ്ടോ...???" എണീറ്റ്‌ ഊരയ്ക്ക് കൈകൊടുത്തു നിൽക്കുന്ന എന്നെ നോക്കി ആമി ടെൻഷനോടെ ചോദിച്ചു... ഞാൻ അവളെ നോക്കി മൃദുവായി ചിരിച്ചു... "ഒന്നുല്ലടാ,,,, കുറേ നേരായില്ലേ ഇരിക്കുന്നു കുറച്ഛ് നടക്കട്ടെ...!!!" ഞാൻ ശാന്തമായി പറഞ്ഞു.... "രാധൂ ചെറിയൊരു അസ്വസ്ഥത ആണെങ്കിൽ കൂടി നീയെന്നോട് പറയണേടാ...???" ആമി യാചനപോലെ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു... "എനിക്കൊരു അസ്വസ്ഥതയും ഇല്ലെന്റെ ആമി പെണ്ണേ...!!!" കുസൃതിയോടെ ഞാൻ അവളെ നോക്കി പറഞ്ഞു... ആമി അതിനൊന്ന് വിടർന്ന് ചിരിച്ചു.... "സൂക്ഷിച്ചു നടക്കണേ,,, സേതു അവന്റെ ടോയ്‌സ് മുഴുവൻ അവിടേയും ഇവിടെയുമായി വലിച്ഛ് വരി ഇട്ട് കാണും... നല്ലോണം നോക്കി പയ്യെ നടന്നാ മതി...ഞാൻ ഈ പ്ലേറ്റ് കിച്ചണിൽ കൊണ്ട് വെച്ചിട്ട് വരാ...?? ആമി പറഞ്ഞത് കണ്ണടയ്ച്ഛ് സമ്മതിച്ചു ഞാൻ പയ്യെ മുന്നോട്ട് നടന്ന് തുടങ്ങി..

നിമ്മിയിന്ന് ഹോസ്പിറ്റലിൽ നിന്ന് അപ്പുന്റെ വീട്ടിലേക്കാണ്.. എന്തോ അർജന്റ് ആയി സബ്മിറ്റ് ചെയ്യേണ്ട ഒന്ന്, രണ്ട് പ്രോജക്ട് വർക്ക്സുണ്ട്.... ഇത്രയും നാൾ ഇവിടെ നിന്നിട്ട് അത് തൊട്ട് പോലും നോക്കാൻ കഴിഞ്ഞിട്ടില്ല.. അതെങ്ങാനാ ഹോസ്പിറ്റലിൽ നിന്ന് വന്നാ പിന്നെ എന്റെ പുറക്കെ നടപ്പല്ലേ...!!!! ഇവിടെ നിന്നാ നടക്കില്ല ന്ന് ഉറപ്പുള്ളതോണ്ടും അവൾക്ക് ചെയ്യാൻ മടിയായത് കൊണ്ടും അപ്പൂനെ കൊണ്ട് ചെയ്യിക്കാൻ പോയതാ മടിച്ചി....!!!! ഇല്ലായിരുന്നുനെങ്കിൽ കനിയുടേയും സേതൂന്റെയും കൂടെ അവരേക്കാൾ ചെറിയ കുട്ടിയായി കളിച്ഛ് നടന്നേനെ പെണ്ണ്...!!! പുറത്ത് നല്ല മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു... ചെറിയൊരു സൗണ്ട് കേൾക്കുന്നുണ്ട്, നല്ല മിന്നലും...!!! അടഞ്ഞ് കിടക്കുന്ന ജനലിന്റെ അടുത്തേക്ക് ഞാൻ പയ്യെ പോയി നിന്ന് കർട്ടൻ വകഞ്ഞുമാറ്റി.... നല്ല ശക്തമായ മഴയാണ്.. പേമാരി പോലെ...!! കാലം തെറ്റി പെയ്യുന്നത് കൊണ്ടാവും മഴയ്ക്ക് വല്ലാത്ത ആവേശം...!!! ഓരോ തുള്ളിയും ഭൂമിയെ സ്നേഹത്തോടെ പുണരുന്നതിനേക്കാൾ ഉപരി ആർത്തിയോടെ ആക്രമിക്കുന്ന പോലെ തോന്നുന്നു...

മിന്നൽ പിണലുകൾ ഭൂമിയെ വെട്ടികീറുന്ന പോലെ...!!! സിദ്ധുവെന്താ വരാത്തത്...??? സമയം ഒരുപാട് ആയി... ഇനി പോകാണ്ടിരിക്കാൻ എല്ലാം ഇരുന്ന് തീർക്കാവും...!!! കർട്ടൻ നേരെയിട്ട് ഞാൻ വീണ്ടും നടന്നു... ഹാളിൽ ആരും ഇല്ല... അമ്മമ്മാരും ദേവുവും ഏട്ടത്തിയും കിച്ചണിലാവും.. ആമി കനിയേയും സേതൂനെയും കയ്യും വായും കഴുക്കിച്ഛ് അമ്മയുടെ റൂമിൽ ഉറങ്ങാൻ കിടത്തുന്നുണ്ടാവും.... സേതു വേഗം ഉറങ്ങും, അത് പോലെ വേഗം എണീക്കും ചെയ്യും... കനിയ്ക്ക് ഇപ്പോ ഏട്ടൻ കഴിഞ്ഞ തവണ വന്നപ്പോ കൊണ്ട് കൊടുത്ത ടെഡി ബിയർ കിട്ടിയാൽ മതി വേറാരും വേണ്ട...!!! ഓരോന്ന് ആലോചിച്ഛ് നടന്ന് മെയിൻ ഡോറിന്റെ അടുത്ത് എത്തിയതും ഞാൻ പയ്യെ തിരിച്ഛ് നടന്നു... രണ്ടടി വെച്ചപ്പഴാണ് കോണിങ് ബെലിന്റെ സൗണ്ട് കേട്ടത്... ഞാൻ സംശയത്തോടെ തലതിരിച്ഛ് ഡോറിലേക്ക് നോക്കി...

"കോണിങ് ബെല്ലിന്റെ സൗണ്ട് കേട്ടപ്പോലെ...??" അമ്മയുടെ റൂമിൽ നിന്ന് ഇറങ്ങി പയ്യെ ഡോർ അടയ്ച്ഛ് സംശയത്തോടെ ആമി ചോദിച്ചത് കേട്ട് ഞാൻ വെട്ടിത്തിരിഞ്ഞ് അവളെ നോക്കി.... "ആഹ്‌ടാ,,,, ഞാനും കേട്ടു...ഇതരാപ്പം ബെൽ അടിക്കാൻ...???" ആമി സംശയത്തോടെ ചോദിച്ചു... ഞാൻ അറിയില്ല ന്ന് അർത്ഥത്തിൽ ചുമലും കൈക്കളും ഒരുപോലെ പൊക്കി... വീണ്ടും ബെൽ മുഴങ്ങിയതും കിച്ചണിൽ നിന്ന് അമ്മമ്മാരും ദേവുവും ഏട്ടത്തിയും സംശയത്തോടെ ഹാളിലേക്ക് വന്ന് നിന്നു... " വർഗീസാവും മഴയായതോണ്ട് വിളിച്ചാൽ കേൾക്കില്ലല്ലോ അതാവും കോണിങ് ബെൽ അടിച്ചത്...!!!" നനഞ്ഞ കൈ സാരിതലപ്പിൽ തുടയ്ച്ഛ് ദേവു പറഞ്ഞത് കേട്ട് ഞാൻ പയ്യെ തിരിഞ്ഞ് ഡോറിന്റെ അടുത്തേക്ക് നടന്നു.... "വേണ്ട രാധു ഞാൻ തുറക്കാം...???" ആമി മുന്നോട്ട് നടന്ന് കൊണ്ട് പറഞ്ഞു... " ഏയ്‌ വേണ്ടടാ എനിക്ക് രണ്ടടി നടക്കാനല്ലേ ള്ളൂ... ഞാൻ തുറന്ന് കൊടുക്കാ...!!!" ഡോറിന്റെ അടുത്തേക്ക് പയ്യെ നടന്ന് ഞാൻ പറഞ്ഞു.... ദേവു പറഞ്ഞപ്പോലെ വർഗീസേട്ടനാവും അല്ലാതെ ഈ രാത്രി കോണിങ് ബെൽ അടിക്കാൻ വേറാരാ...???

ഞാൻ മനസ്സിൽ പറഞ്ഞു... ഏട്ടനും സിദ്ധുവും ബെൽ അടിക്കാറില്ല... കേറി പോരാറാണ് പതിവ്...!!!! ഡോറിന്റെ അടുത്ത് ചെന്ന് നിന്ന് ഹാന്റിലിൽ ഞാൻ കൈ വെച്ചു... വർഗീസേട്ടൻ ആണെങ്കിൽ ഡോറിൽ മുട്ടി എന്റെയോ ഏട്ടത്തിയുടെയോ, ആമിയുടെയോ പേര് വിളിക്കാറാണ് പതിവ്, ഇന്നിപ്പോ എന്താ കോണിങ് ബെൽ അടിച്ചത്...???? ദേവു പറഞ്ഞപോലെ മഴയായത് കൊണ്ടാവും...!!! ഞാൻ ഹാന്റിലിൽ പിടിച്ഛ് താഴ്ത്തി അണ്ലോക്ക് ചെയ്ത് വാതിൽ തുറന്നു... എന്നെ ഞെട്ടിച്ഛ് കൊണ്ട് കോലായി മുഴുവൻ ഇരുട്ടായിരുന്നു... ഇവിടുത്തെ ലൈറ്റ്സിനൊക്കെ എന്ത് പറ്റി...?? ഞെട്ടലോടെ തന്നെ ഞാൻ മനസ്സിൽ ചോദിച്ചു... മുറ്റത്തും ഗാർഡനിലും കത്തുന്ന അലങ്കാര ലൈറ്റ്ക്കളും അണഞ്ഞിരിക്കുന്നു.... ഇനി ഇത് പറയാനാവോ വർഗീസേട്ടൻ വന്നത്...??? ഇരുട്ടിൽ ഞാൻ വർഗീസേട്ടനെ തിരഞ്ഞു... കോലായിൽ മഴയിൽ നനഞ്ഞ് കുതിർന്നൊരു രൂപം അനങ്ങാതെ നിൽക്കുന്നുണ്ട്.. വർഗീസേട്ടനാണോ...??? വ്യക്തമാവുന്നില്ല...!!! ഹാളിൽ നിന്നുള്ള അലങ്കാര ലൈറ്റിന്റെ പ്രകാശത്തിൽ ആളുടെ കാൽ മാത്രേ കാണുന്നുള്ളൂ....

പക്ഷേ അത് വർഗീസേട്ടന്റെ കാലുക്കളല്ലല്ലോ..??? നനവ് പടർന്ന് കാലിലെ ഷൂവിലേക്ക് നോക്കി ഞാൻ സംശയത്തോടെ മനസ്സിൽ പറഞ്ഞു.... എന്തിനോ ചെറിയൊരു ഭയം തോന്നുന്നു... വല്ലാത്ത വെപ്രാളം, ഹൃദയം മിടിപ്പേറുന്നു... പെട്ടെന്നാണ് മിന്നൽ പിണലിന്റെ, വെള്ളി വെളിച്ചത്തിന്റെ അകമ്പടിയോടെ ആ മുഖം വ്യക്തമായത്... മറ്റൊന്നും ഞാൻ കണ്ടില്ല... നെറ്റിയിൽ വീണ് കിടക്കുന്ന, മഴയിൽ കുതിർന്ന് ഒട്ടിപ്പിടിച്ച മുടിയിഴകൾക്ക് ഇടയിലൂടെ എന്നെ നോക്കിയ ആ പൂച്ചക്കണ്ണുകൾ മാത്രം...!!! ശ്വാസം നിലച്ച പോലെ.... ഉള്ളം കാലിൽ നിന്ന് നിമിഷ നേരം കൊണ്ട് ശിരസിലേക്ക് അരിച്ഛ് കയറിയ തണുപ്പ് നിറഞ്ഞ മരവിപ്പിൽ നിറയെ പേടിയായിരുന്നു.... ഉടലാക്കെ വിറയ്ക്കുന്നു... ശേഷി നഷ്ടപ്പെട്ട പോലെ....കോരി ചൊരിയുന്ന മഴയിലും എന്റെ ശരീരം വെട്ടിവിയർത്തു.. തിളങ്ങുന്ന ആ പൂച്ചകണ്ണുകളെ പേടി നിറഞ്ഞ കിതപ്പോടെ ഞാൻ നോക്കി.... പൊടുന്നനെ കിട്ടിയ സ്വബോധത്തിൽ ഞാൻ വാതിൽ ധൃതിയിൽ അടയ്ക്കാൻ നോക്കിയെങ്കിലും കോലായിലെ ഡോറിനോട് ചേർന്നുള്ള ചുമരിൽ നിന്ന് രണ്ട് പേർ മുന്നിലേക്ക് കയറി നിന്ന് വാതിൽ കൈ കൊണ്ട് തടഞ്ഞ് വെച്ചു...

ഞാൻ വീണ്ടും ഒന്നൂടെ ശക്തി ഉപയോഗിച്ച് ഡോർ അടക്കാൻ ശ്രമിച്ചതും എന്റെ പ്രവർത്തിയെ നിഷ്പ്രഭമാക്കി കൊണ്ട് അവനെന്റെ മുടികുത്തിന് പിടിച്ച് ഉള്ളിലേക്ക് കടന്നു.... ~~~~~~~~~~ "സിദ്ധേട്ടാ....!!!!!" "ഓഹ്...!!!" ഞെട്ടലോടെ വിളി കേട്ട് പിടഞ്ഞ് എണീറ്റ് വെപ്രാളത്തോടെ ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി.... വർക്കിന്റെ ഇടയ്ക്ക് ഒരുനിമിഷം കണ്ണടഞ്ഞ് പോയതാ.... ഓഫീസിൽ ആണെന്ന് കണ്ടതും ആശ്വാസത്തോടെ ഞാൻ ചെയറിൽ ചാരി നിവർന്ന് സ്ട്രച്ഛ് ചെയ്തിരുന്നു.. വലം കയ്യിലെ തള്ള വിരലും ചൂണ്ട് വിരലും ഉപയോഗിച്ച് കണ്ണ് അമർത്തി തുടച്ചു.... "രാധൂ....!!!" കണ്ണ് തിരുമ്മി തുറന്ന് സീലിങ് നോക്കി സ്നേഹത്തോടെ വിളിച്ഛ് കയ്യെത്തി ടേബിളിന് മുകളിലെ ഫോണെടുത്ത് ഞാൻ വീണ്ടും ചാരിയിരുന്നു.... റിമൈഡറാണ്...!!!! ഇതൊക്കെ എന്റെ പൊട്ടിക്കാളി പട്ടിപ്പെണ്ണിന്റെ ഓരോ പണിക്കളാണ്... ഓഫീസ് വർക്കിന്റെ ഇടയിൽ അവളെ ഓർക്കാൻ വെക്കുന്നതാണ്.... റിങ് ട്യൂണ് പോലും അവളെ വോയ്സ്...!!! നിറഞ്ഞ ചിരിയോടെ ഞാൻ ഫോൺ അണ്ലോക്ക് ചെയ്തു.... നന്തന്റെ കല്യാണത്തിന് കിച്ചു എടുത്ത് തന്ന പുറക്കിൽ നിന്ന് അവളെ കെട്ടിപ്പിടിച്ഛ് വലം ഷോള്ഡറിൽ താടി ഇറക്കി വെച്ഛ് നിൽക്കുന്ന പികാണ് വോൾ പേപ്പർ...

ഞാൻ കുറച്ഛ് നേരം ആ പികിലേക്ക് നോക്കി നിന്നു... ചിരിക്കുമ്പോ അനൂന്റെ കരിനീല മിഴിക്കളിൽ നക്ഷത്രം തിളങ്ങുന്ന പോലെ തോന്നും.... അവളുടെ ചുണ്ടിന് മുകളിലെ കറുത്ത കാക്കാപ്പുളളി മൂക്കിന്റെ കോണിലേക്ക് ഒളിക്കും.... തല അല്പം ചരിച്ഛ് എന്റെ നെറ്റിയിൽ മുട്ടിച്ചാണ് വെച്ചിരിക്കുന്നത്.... പട്ടിപെണ്ണ്...!!!! ഞാൻ പയ്യെ മൊഴിഞ്ഞ് മുന്നോട്ടാഞ്ഞ് ഫോൺ ടേബിളിന്റെ മുകളിലേക്ക് തന്നെ വെച്ചു... ഒന്ന് വിളിച്ഛ് നോക്കിയാലോ..??? വേണ്ട സമയം ഒരുപാട് വൈകി, അനു ഉറങ്ങാവും... ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ചിലപ്പോ ഞെട്ടി എണീറ്റാലോ...!!! വേണ്ട...!!! ചെയറിൽ നിന്ന് എണീറ്റ് നിന്ന് ബോഡി രണ്ട് വശത്തേക്കും ബെന്റ് ചെയ്തു... രാവിലെ തുടങ്ങിയ ഇരുപ്പാ, നടു വേദനിക്കുന്നു... ലാപ്പ് ബാഗിലേക്ക് വെച്ഛ് ഫോണും എടുത്ത് ഞാൻ പയ്യെ ഏട്ടന്റെ ക്യാബിനിലേക്ക് നടന്നു... സമയം ഒരുപാട് ആയിട്ടുണ്ട്... വീട്ടിൽ അവരൊറ്റയ്ക്ക് ആണ്...

വർഗീസേട്ടൻ ഉള്ളതാണ് ഏക ആശ്വാസം...!!! ഗ്ലാസ് ഡോർ തള്ളി തുറന്ന് ഞാൻ അകത്തേക്ക് നോക്കി.... എന്തോ വർക്കിലാണ്... "ഏട്ടാ.... നമ്മുക്ക് ഇറങ്ങാ....??? സമയം ഒരുപാട് ആയി.... വീട്ടിൽ അവര് മാത്രല്ലേള്ളൂ......???" ഞൊടിയിടയിൽ ലാപ്പിൽ നിന്ന് മുഖമുയർത്തി ഏട്ടനെന്നെയൊന്ന് നോക്കി സംശയത്തോടെ കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോട്ടമേറിഞ്ഞു... നേരം വൈകിയത് കണ്ട് പുരികം രണ്ടും ഉയർത്തി ഏട്ടൻ എരിവ് വലിച്ചു... പിന്നെ ധൃതിയിൽ ലാപ്പ് മടക്കി ബാഗിലേക്ക് വെച്ചു.... "ഒത്തിരി വൈകി അല്ലെടാ,,,, നിനക്ക് കുറച്ചൂടെ മുന്നേ പോവായിരുന്നില്ലേ...?? അനു നോക്കി ഇരിപ്പാവും...!!!!" വേഗത്തിൽ എന്റെ അടുത്തേക്ക് നടന്ന് വന്ന് കൊണ്ട് ഏട്ടൻ പറഞ്ഞു... ഞാൻ ചെറുതായൊന്ന് ചിരിച്ചു... "ഏയ്‌ ഇല്ലെട്ടാ,,,, ഞാൻ രാവിലെ ലേറ്റാവും ന്ന് അനൂനോട് പറഞ്ഞിട്ടാ പോന്നത്... കുഴപ്പമില്ല...!!"....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story