🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 205

ennennum ente mathram

രചന: അനു

ഞാൻ ആ പറഞ്ഞത് കേട്ട് അനു മുഖം തിരിച്ഛ് സംശയത്തോടെ രൂക്ഷമായി എന്നെ നോക്കി.... "ആരുടെ കല്യാണം...???" ദേഷ്യത്തോടെ അനുവിന്റെ മുഖം ഞുളിഞ്ഞു.. "എന്റേയും അമ്മൂന്റേയും,,, നീ മരിക്കാൻ പോവല്ലേ.. അപ്പോ പിന്നെ എനിക്ക് വേറെ കല്യാണം കഴിക്കണ്ടേ, ഒറ്റയ്ക്ക് ജീവിക്കാൻ പറ്റോ...??? അവളാവുമ്പോ അക്കൗണ്ട്സിന്റെ കാര്യങ്ങൾ ഒക്കെ നോക്കുകയും ചെയ്യും....!!!" ഞാൻ കാര്യമായി തന്നെ അവളെ നോക്കി ചോദിച്ചു... അനൂന്റെ മുഖം ദേഷ്യത്താൽ ചുവന്ന് കൂർത്തു....എന്നെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യമുണ്ട് മുഖത്ത്... എനിക്ക് ചിരി വന്നു... "അമേയ സിദ്ധാർത്ഥ്...!!! കൊള്ളാല്ലേ,,, നല്ല ചേർച്ച...!!!" പറഞ്ഞ് തീരും മുന്നേ ഫ്രൂട്ട്സ് കഴിച്ച ബൗളിൽ നിന്ന് ഫോക്ക് എടുത്ത് എന്റെ തൊണ്ടക്കുഴിയിലേക്ക് ഇറക്കി വെച്ചിരുന്നു.... ഞാൻ ഞെട്ടലോടെ സോഫയിൽ ചാരി ഇരുന്ന് അനൂനെ നോക്കി.. "കൊന്ന് കളയും ഞാൻ....!!! കെട്ടിയോനാ, കൊച്ചിന്റെ അച്ഛനാനൊന്നും ഞാൻ നോക്കില്ല.... തമാശയ്ക്ക് ആണെങ്കിൽ കൂടി മറ്റൊരു പേര് സിദ്ധാർത്ഥിന്റെ മുന്നിൽ ചേരുന്നത് എനിക്ക് ഇഷ്ടല്ല... കൊല്ലും ഞാൻ.... കഴുത്ത് ഞെരിച്ഛ് കൊല്ലും...!!!"

അനു ദേഷ്യത്തോടെ പറഞ്ഞു.... വല്ലാത്തൊരു ഭാവമായിരുന്നു ആ നിമിഷം അവളിൽ നിറഞ്ഞത്... ദേഷ്യവും സങ്കടവും വാശിയും എല്ലാം കൂടി കൂടിച്ചേർന്ന ഒരു വികാരം... ഞാൻ കണ്ണിമവെട്ടത്തെ അനൂന്റെ ഇരു കണ്ണിലേക്ക് ഞാൻ മാറിമാറി നോക്കി... മുഖത്തെ ദേഷ്യവും വാശിയും പതിയെ സങ്കടത്തിന് വഴിമാറി.. ഫോക്ക് മാറ്റിവെച്ഛ് അവളെന്റെ നെഞ്ചോരം ചേർന്ന് കെട്ടിപ്പിടിച്ചു... "ഞാൻ അങ്ങോട്ടും പോവില്ല... നിന്റെ കൂടെ തന്നെ ഉണ്ടാവും.... അങ്ങനെ വേറെ കെട്ടി സുഖിച്ഛ് ജീവിക്കണ്ട.. ഞാൻ സമ്മതിക്കില്ല... നോക്കിക്കോ,,,,, അപ്പോഴും ശല്യപ്പെടുത്തി നിന്റെ കൂടെ തന്നെ കാണും... അങ്ങോട്ടും പോവില്ല...!!!" അനു വാശിയോടെ, കുറുമ്പോടെ എന്നെ കെട്ടിപ്പിടിച്ഛ് പറഞ്ഞു.... ഒരു ചിരിയോടെ ഞാനവളെ തിരിച്ഛ് പുണർന്നു... "തമാശയ്ക്ക് ഒരു പേര് പറഞ്ഞത് പോലും ഇഷ്ടല്ലാത്ത നീയാണോ, എന്നോട് വേറെ കെട്ടുമോ ന്ന് ചോദിച്ചത്...???" കുറുമ്പോടെ ഞാൻ കളിയാക്കി ചോദിച്ചത് കേട്ട് അനു മുഖമുയർത്തി കണ്ണ് കുറുക്കി എന്നെ നോക്കി... നോട്ടം കണ്ട് ഞാൻ ചിരി കടിച്ഛ് പിടിച്ചു...

അനൂന്റെ മുഖം ഒന്നൂടെ കൂർത്തതും ഞാൻ പൊട്ടിച്ചിരിച്ചു.... " പട്ടി...!!!!" കുറുമ്പോടെ അനു പയ്യെ വിളിച്ചത് കേട്ട് പൊടുന്നനെ ചിരി നിർത്തി ഞാനവളെ രൂക്ഷമായി നോക്കി... "എന്താടീ കുരുപ്പേ വിളിച്ചത്...???" കുറുമ്പോടെ അവളെ നോക്കി ഞാൻ അലറി... അനു കൂസലില്ലാതെ ഗർവോടെ എന്നെ നോക്കി... "കേട്ടില്ലേ പട്ടീന്ന്...!!!" കുറുമ്പോടെ തന്നെ അവൾ വീണ്ടും പറഞ്ഞു... "പട്ടി നിന്റെ..." "ആഹ് നിന്റെ...???" "നിന്റെ കെട്ടിയോൻ...!!!!" ഞാൻ സ്വകാര്യമായി പറഞ്ഞത് കേട്ട് അനു പൊട്ടിച്ചിരിച്ഛ് കൊണ്ട് എന്റെ നെഞ്ചിൽ കളിയായി കുത്തി...** മാനം വെട്ടികീറുന്ന പോലെയുള്ള ഘോരമായ ഇടിനാദം കേട്ടാണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത്...!! വെപ്രാളത്തോടെ ചുറ്റും നോക്കി മുഖത്ത് വീണ് കിടക്കുന്ന മഴത്തുള്ളിക്കളെ അമർത്തി തുടച്ഛ് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു... "എന്താടാ ഉറങ്ങി പോയോ...???" നറു ചിരിയോടെ ഏട്ടൻ ചോദിച്ചു.. "ഏയ്‌,,, ഇല്ലേട്ടാ... എതോ ഓർത്ത്...!!! അല്ലാ,, ഇവിടെ എത്തീട്ടേള്ളൂ...???" മുന്നിലും സൈഡിലുമായി നിരങ്ങി നീങ്ങുന്ന വണ്ടിക്കളെ നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു..

നോർമൽ ഡ്രൈവ് ആണെങ്കിൽ വീട്ടിലെത്തേണ്ട ടൈം കഴിഞ്ഞു... "ഹോ,,, ഇവിടെ തന്നെ നീങ്ങി നിരങ്ങി, നീങ്ങി നിരങ്ങിയാ എത്തിയത്... ഒന്നാമത്തേ ബ്ലോക്ക് ഉള്ള റോഡ്, പോരാത്തതിന് നല്ല മഴയും റോഡ് മുഴുവൻ വെള്ളവും......!!!" നേടുവീർപ്പോടെ ഏട്ടൻ ഈർഷയോടെ പറഞ്ഞു... ഞാൻ വീണ്ടും സീറ്റിൽ ചാരിയിരുന്നു പുറത്തേക്ക് നോക്കി... "ഏട്ടനെ എട്ടത്തി വിളിച്ചിരുന്നോ...???" അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം സംശയത്തോടെ ഞാൻ ചോദിച്ചു... സമയം ഇത്രയേറെ വൈകിയിട്ടും വീട്ടിൽ നിന്ന് ഒരു കോളും പോലും വന്നിട്ടില്ല.... അറ്റ്ലീസ്റ്റ് ഏട്ടത്തിയോ അമ്മയോ ആരെങ്കിലും ഒന്ന് വിളിക്കേണ്ട ടൈം കഴിഞ്ഞു.. "ഇല്ലടാ,,, ഞാനും ഇപ്പൊ വിചാരിച്ചേള്ളൂ... രാത്രി വൈകുമ്പോ വേദൂന്റെ ഒരു കോൾ ഉണ്ടാവുന്നതാ.. ഇത് വരേ വന്നില്ല....!!!" വണ്ടി അല്പം മുന്നിലേക്ക് നിർത്തി ഏട്ടൻ പറഞ്ഞു... ഞാൻ വേഗം ഫോണെടുത്ത് ഏട്ടത്തിയുടെ നമ്പറിലേക്ക് ടൈൽ ചെയ്തു.... ഫുൾ റിങ് പോയെങ്കിലും എടുത്തില്ല... ഉറങ്ങാവും,,, വീണ്ടും ഒന്നൂടെ ടൈൽ ചെയ്തു.. അതും ഫുൾ റിങ് പോയി കടായി...

ആമിയെ വിളിച്ഛ് നോക്കാ, സേതു രണ്ടാമത്തെ ഉറക്കം കഴിഞ്ഞ് എണീക്കുന്ന ടൈം ആയി.. ആമിയുടെ നമ്പറിലേക്ക് ടൈൽ ചെയ്ത് കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.... മഴയത് കൊണ്ടാവും അവളെ നമ്പർ നോട് റീച് ആണെന്ന് പറഞ്ഞു... ചെറിയൊരു പേടി മനസ്സിൽ പയ്യെ മുള പൊങ്ങുന്നത് ഞാൻ അറിഞ്ഞു.... രണ്ട് വട്ടം വിളിച്ചിട്ടും കോൾ കണറ്റ് ആവാത്തത് കൂടി ആയപ്പോ പേടി വർദ്ധിച്ചു... നേരെ അനൂനെ തന്നെ വിളിക്കാൻ ഞാൻ ഉറപ്പിച്ചു... * താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച് ഓഫ് ചെയ്യപ്പെട്ടിരിക്കുന്നു...!!* സ്വിച് ഓഫ്....??? എന്തിനോ ഹൃദയം മിടിപ്പേറുന്നു.... വെപ്രാളപ്പെടുന്നു... ശ്വാസം മുട്ടുന്നു... പേടിയാണോ...?? അറിയില്ല... ഞാൻ ടെൻഷനോടെ ഏട്ടനെ നോക്കി "എട്ടാ,,,, വീട്ടിൽ.... വീട്ടിൽ ആരുടേയും ഫോൺ കിട്ടുന്നില്ല.... ഏട്ടത്തി കോൾ എടുക്കുന്നില്ല... ആമിയാണെങ്കിൽ നോട് റീച്ഛ്, അനു.... അനുന്റെ ഫോൺ സ്വിച്ച് ഓഫ്... വല്ലാത്ത പേടി തോന്നുന്നു..." ഇടയിൽ എവിടെയോ എന്റെ ശബ്‌ദം ഇടറി.. വേദന നിറഞ്ഞു... "ഏയ്‌,,,, മഴയായത് കൊണ്ടാവും... പിന്നെ ആമീടെ ഫോൺ,,,

അതെന്നാ അവിശ്യത്തിന് കിട്ടിയിട്ടുള്ളത്... നീ ടെൻഷൻ ആവാതെ... ദേ ബ്ലോക്ക് നീങ്ങി.. ഇനി ജസ്റ്റ് ഫൈവ് മിനിറ്റ്സ്, നമ്മൾ വീട്ടിലെത്തിയില്ലേ... നീ വേണ്ടത്തത് ഒന്നും ആലോചിക്കണ്ട...!!! വണ്ടി വേഗത്തിൽ മുന്നോടെടുത്ത് കൊണ്ട് ഏട്ടൻ പറഞ്ഞു... മഴയായത് കൊണ്ടാവും, ഇടി വെട്ടുന്നത് കൊണ്ടാവും, മിന്നൽ ഉള്ളതോണ്ടാവും ഞാനെന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു... പക്ഷേ, ഓരോ നിമിഷവും വേണ്ടാത്ത ചിന്തകൾ മാത്രം മനസ്സിനെ കീഴ്പ്പെടുത്തുന്നു..... അനൂന്ന് എന്തോ പറ്റിയെന്ന് മനസ്സ് പറയാതെ പറയും പോലെ... ശ്വാസവും ഹൃദയമിടിപ്പും കൂടി കിതയ്ക്കുന്നു... പുറത്തെ മഴയിലും കാറിലെ എ സിയിലും വല്ലാതെ വിയർക്കുന്നു.... അനൂനൊന്നും പറ്റല്ലേ ന്ന് മനസ്സ് എന്തിനാവും പ്രാർത്ഥിക്കുന്നത്... അവർക്കൊന്നും പറ്റില്ല... അനു സേഫാണ്... കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ഛ് കിടന്ന് ഉറങ്ങുന്നുണ്ടാവും... ഞാൻ തൊട്ടപ്പുറത്ത് ഉണ്ടെന്ന് കരുതി പാതി മയക്കത്തിൽ കെട്ടിപ്പിടിക്കാൻ പറയുന്നുണ്ടാവും... ഓർക്കെ ചുണ്ടിന്റെ കോണിൽ നറു ചിരി മൊട്ടിട്ടു.... ഇല്ലാ,,,

അവൾക്കൊന്നും പറ്റിയിട്ടില്ല... പറ്റുകയുംല്ലാ... ആത്മവിശ്വാസത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു.... വീടിന്റെ മുന്നിൽ കാർ നിർത്തി ഏട്ടൻ നീട്ടി ഹോണടിച്ചു... വർഗീസേട്ടൻ ഇരുന്ന് ഉറങ്ങി പോയിരിക്കും... മഴയുടെ ശക്തി അല്പമൊന്ന് കുറഞ്ഞിട്ടുണ്ട്... വർഗീസേട്ടനെ കാണാത്തത് ശ്രദ്ധിച്ഛ് ഏട്ടൻ ഒന്നൂടെ അമർത്തി ഹോണടിച്ചു... "ഉറങ്ങാവും ഏട്ടാ,,, ഞാൻ പോയി തുറക്കാ...!!!!" ഡോറിന്റെ ലോക്ക് തുറന്ന് കൊണ്ട് ഞാൻ പറഞ്ഞു... പുറത്തേക്ക് ഇറങ്ങി നിന്ന് ഡോറടയ്ച്ഛ് ഞാൻ വേഗത്തിൽ ഗേറ്റ് തുറക്കാൻ തുടങ്ങി.... അത്യാവശ്യം നല്ല മഴ തന്നെയുണ്ട്...നിമിഷനേരം കൊണ്ട് തന്നെ ഞാൻ നനഞ്ഞൊലിച്ചു... ചുറ്റും കത്താറുള്ള ലൈറ്റ് ഒന്നും പോലും ഇല്ലാതെ കെട്ട് പോയിട്ടുണ്ടല്ലോ..?? എന്ത് പറ്റി...?? മനസ്സിൽ പറഞ്ഞ് ഗേറ്റ് അകത്തേക്ക് തള്ളി തുറക്കുമ്പഴാണ് നടപ്പാതയിൽ ആരോ വീണ് കിടക്കുന്ന പോലെ തോന്നിയത്... ഗേറ്റ് മുഴുവൻ തുറന്ന് ഏട്ടനോട് കാർ കയറ്റാൻ കൈ കാണിച്ഛ് കൊണ്ട് ഞാൻ പതിയെ അയാളുടെ അടുത്തേക്ക് നടന്നു... അടുക്കുംതോറും വർഗീസേട്ടന്റെ മുഖം തെളിഞ്ഞ് വന്നതും വെപ്രാളത്തോടെ ഞാൻ അരികിലേക്ക് ഓടിച്ചെന്ന് മുട്ടുകുത്തിയിരുന്നു....

"വർഗീസേട്ടാ,,,,, വർഗീസേട്ടാ,,,,, " നെറ്റി പൊട്ടി ചോര കിനിയുന്നുണ്ടായിരുന്നു... കാർ എന്റെ സൈഡിലായി നിർത്തി അപ്പോഴേക്കും ഏട്ടനും എന്റെ അരികിൽ വന്നിരുന്നിരുന്നു... ഞാൻ വീണ്ടും വീണ്ടും വെപ്രാളത്തോടെ വിളിച്ചു... കുറേ തട്ടി വിളിച്ചപ്പോ ആ കണ്ണുകൾ വേദനയോടെ തുറന്നു... "വർഗീസേട്ടാ,,,,, എന്താ,,,, എന്താ പറ്റിയത്...???" അവശതയോടെ വർഗീസേട്ടൻ എന്നെ നോക്കി... വിറയ്ക്കുന്ന ആ കൈകൾ പേടിയോടെ വീടിന് നേരെ ഉയർന്ന് ചൂണ്ടി... ഇടി മിന്നലിന്റെ ആകമ്പടിയോടെ ഞാൻ വീടിനെ ചരിഞ്ഞ് നോക്കി.... അന്ധകാരം ബാധിച്ച വീടിനെ ഭീതിയോടെ ഞാൻ നോക്കി... ആ കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞൊലിച്ഛ് സർവശക്തിയും എടുത്ത് വീട്ടിലേക്ക് ഓടുമ്പോ ഇറങ്ങാൻ നേരം വാതിൽക്കൽ ചിരിയോടെ നോക്കി നിന്ന് അനൂന്റെ മുഖം മിഴിവോടെ മനസ്സിൽ നിറഞ്ഞു.... ഹൃദയം വീണ്ടും മിടിപ്പേറി പൊട്ടിപോകുന്ന പോലെ തോന്നുന്നു... എത്ര ഓടിയിട്ടും വീട് എത്താത്ത പോലെ... കാലുകൾക്ക് നീളം കുറഞ്ഞോ...??? അതോ കിതപ്പോണ്ടാണോ...??? പേടി കൂടി കൂടി ശ്വാസം മുട്ടുന്നു... തളർച്ച തോന്നുന്നു... വല്ലാത്ത തളർച്ച... അവളെ കാണാതെ ശ്വാസം മുട്ടി ഞാൻ മരിച്ഛ് പോകുമോ ന്ന് പോലും പേടി തോന്നുന്നു...

എങ്ങനെയോ കോലായിലേക്ക് ഓടി കയറി വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി ഞാൻ നിന്നു..... കണ്ണ് കാണാൻ പറ്റാത്ത ഇരുട്ട്... ഇതുപോലെ മറ്റൊരു രാത്രി ഓർമ വന്നു... ഒരു നീട്ടി വിളിയിൽ എന്റെ നെഞ്ചിലേക്ക് ഓടിയൊളിച്ച പേടിച്ചരണ്ട ഒരു മുഖം... ഉടലാക്കെ വിയർത്ത് കുളിച്ഛ് വെട്ടി വിറയ്ച്ഛ് പേടിയോടെ എന്റെ കൈവലയത്തിൽ ഒതുങ്ങി നിന്ന് ഒരുവൾ.... "അ...നൂ..........!!!" ഈ ഇരുട്ടിൽ എവിടെയോ പതുങ്ങി ഒളിച്ചിരിക്കുന്ന എന്റെ ജീവന് വേണ്ടി വേദനയോടെ ഞാൻ അലറി വിളിച്ഛ് ഞാൻ ചുറ്റും നോക്കി.. പേടി നിറഞ്ഞൊരു വിളിക്ക് കാതോർത്തു... ആ ഇരുട്ടിൽ ഒരു ഭ്രാന്തനെ പോലെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു... ഇരുട്ടിൽ എങ്ങോട്ടെന്നില്ലാതെ നീങ്ങേ കാൽ ചുവട്ടിൽ എന്തോ തട്ടിയത് ഞാനറിഞ്ഞു... അനു...!!! വീഴരുതെന്ന് ഞാനാഗ്രഹിച്ചും ആ രണ്ടക്ഷരം എന്നെ പറ്റിച്ഛ് കൊണ്ട് ഉതിർന്നു വീണു... അല്ലാ,,, അനുവല്ല,,, അനുവല്ല, അനുവല്ല.... പ്രാർത്ഥന പോലെ ഞാൻ ഉരുവിട്ടു.... പൊടുന്നനെ ഹാളിലെ ലൈറ്റുകൾ മിന്നി തെളിഞ്ഞതും എന്റെ കണ്ണുകൾ മിഴിഞ്ഞു.... കാലുകൾക്ക് ഇടയിലൂടെ ഒലിച്ചിറങ്ങിയ ചോരയിൽ എന്റെ കാലിന്റെ തൊട്ടടുത്ത് അനക്കമില്ലാതെ കിടക്കുന്ന എന്റെ അനു...!!!!...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story