🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 206

ennennum ente mathram

രചന: അനു

പൊടുന്നനെ ഹാളിലെ ലൈറ്റുകൾ മിന്നി തെളിഞ്ഞതും എന്റെ കണ്ണുകൾ മിഴിഞ്ഞു.... അനു....!!!!! കാലുകൾക്ക് ഇടയിലൂടെ ഒലിച്ചിറങ്ങിയ ചോര അവളുടെ ഡ്രെസ്സിലാക്കെ പടർന്നിരുന്നു... ശ്വാസം നിലച്ച പോലെ തോന്നിയെനിക്ക്... എന്റെ തൊട്ടരിക്കിൽ എന്റെ കാലിനോട് ചേർന്നാണ് അവൾ കിടക്കുന്നത്... ഒരു കൈ പതിവ് പോലെ വയറിനെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്... ഞാനവളുടെ മുഖത്തേക്ക് നോക്കി... ഉറങ്ങുകയാണ്... അവൾ ഉറങ്ങുകയാണ്... ഞാൻ മനസ്സിൽ പറഞ്ഞു.... പക്ഷേ ചോര...??? അവൾക്ക് അരികിൽ ഇരിക്കണം, മുഖത്തും വയറിലും തഴുകി തലോടി വിളിക്കണം എന്നൊക്കെയുണ്ട്... പക്ഷേ,,, അവളെ തൊട്ടടുത്ത് ഇരിക്കാനും, സ്നേഹത്തോടെ വിളിക്കാനുമൊക്കെ പേടി തോന്നുന്നു... ഒരുവേള ഞാൻ വിളിക്കുന്നത് അവൾ കേട്ടില്ലെങ്കിലോ..?? ഞാൻ വന്നത് അവളറിഞ്ഞില്ലെങ്കിലോ..?? ഞാൻ തൊട്ടുന്നത്, തലോടുന്നത്, അങ്ങനെയൊന്നും അവള് അറിഞ്ഞില്ലെങ്കിലോ...?? പേടി എത്രമേൽ ഭയാനകമാണ്...!!!!! അവളെ നോക്കാൻ പോലും ഞാൻ പേടിക്കുന്നു.... പക്ഷേ കണ്ണ് മാറ്റാൻ സാധിക്കുന്നുമില്ല.. തളർച്ച..... വല്ലാത്ത തളർച്ച.... ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത വിധം ശരീരമക്കെ തളർന്ന് പോകുന്നു....

രാവിലെ ഓഫീസിൽ പോകുമ്പോ, അവളെ വിളിച്ചുണർത്തി എന്നെ കാണിച്ചിട്ടേ കിടക്കൂ ന്ന് ഞാൻ വാക്ക് കൊടുത്തതാണ്... ഞാൻ പതിയെ അനൂന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു... ഇരു കയ്യും നീട്ടി ഞാനവളുടെ മുഖം കോരിയെടുത്തു... "കുഞ്ഞീ....!!!" ഞാൻ വാത്സല്യത്തോടെ വിളിച്ചു... അവളുടെ അച്ഛൻ വിളിക്കാറുള്ള പോലെ.... വൈകി വരുന്ന ദിവസങ്ങളിൽ ഇതുപോലെ പിണങ്ങി കിടക്കുമ്പോ ഞാൻ ഇങ്ങനെ വിളിക്കും, അത് കേൾക്കുമ്പോ അവള് തിരിഞ്ഞ് രൂക്ഷമായി നോക്കും പിന്നെ പതിയെ ചിരിക്കും.. ഞാൻ അനൂന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... ആ ഒരു ചെറിയ ചിരി അവളുടെ ചുണ്ടിൽ വിരിയുന്ന പോലെ തോന്നി... ഉണ്ട്,,,, ഒരു ചെറിയ ചിരി അവളുടെ ചുണ്ടിലുണ്ട്.... എന്നെ പേടിപ്പിക്കാൻ വെറുതെ കിടന്നതാ പട്ടിപ്പെണ്ണ്... കണ്ണ് തുറന്ന് എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അനൂനെ ഞാൻ തലചരിച്ഛ് കണ്ണെടുക്കാതെ നോക്കി... ~~~~~~~~~~~~ സിദ്ധുന് പുറക്കെ വീട്ടിലേക്ക് ഓടി കയറി ഞാൻ നേരെ ഓഫീസ് റൂമിലേക്ക് ഓടി... ഇടിയും മിന്നലും കാരണം പവർ താനേ ഷട്ട് ആയതാവും... പവർ ഓണക്കുമ്പോഴാണ് ഇൻവേർട്ടറിന്റെ കണക്ഷൻ കടായി കിടക്കുന്നത് ശ്രദ്ധിച്ചത്.. ആരോ മനപ്പൂർവ്വം കട്ടർ വെച്ഛ് കട് ചെയ്ത പോലെ...

അത് ചികഞ്ഞു പോവാതെ ഞാൻ വേഗം ഹാളിലേക്ക് നടന്നു... ഫ്ലോറിൽ നിറയെ ചളി പുരണ്ട കുറച്ഛ് ഷൂ ഷെയ്ഡ് പാതിയുണങ്ങി കിടക്കുന്നത് ഞാൻ കണ്ടു... എന്തൊക്കെയോ സംശയങ്ങളും ചോദ്യങ്ങളും മനസ്സിൽ ഉറഞ്ഞ് കൂടിയെങ്കിലും കണ്ണുകൾ എന്റെ പ്രിയപ്പെട്ടവർക്കായി ചുറ്റിലും ഓടി നടന്നു... ആദ്യം കണ്ണിലുടക്കിയത് വാതിലിന്റെ അടുത്ത നിന്ന് കുറച്ഛ് മാറി നിലത്ത് വീണ് കിടക്കുന്ന അനൂനേയും അവൾക്കരിക്കിൽ തൊട്ടടുത്തായി സംശയം നിറഞ്ഞ മുഖത്തോടെ അനൂനെ നോക്കി നിൽക്കുന്ന സിദ്ധുനേയുമാണ്... വെപ്രാളത്തോടെ അങ്ങോട്ട് നടക്കുമ്പഴാണ് ഹാളിലെ സോഫയുടെ ചുവട്ടിൽ ബോധമില്ലാതെ ചാരിയിരിക്കുന്ന ആമിയേയും തൊട്ടടുത്ത് തളർന്ന് കിടന്ന് ഉറങ്ങുന്ന സേതൂനെയും കണ്ടത്... സിദ്ധുനെയൊന്ന് നോക്കി ഞാൻ വേഗം ആമിയുടെ അടുത്തേക്ക് നടന്നു.... "ആമി,,, മോളേ,,,,ആമി,,,, കണ്ണ് തുറക്ക്.... ആമി.... മോളേ കണ്ണ് തുറക്കെടാ....???" ആമിയുടെ ഇരു കവിളിൽ തുടരെ തട്ടി ഉണർത്താൻ ശ്രമിച്ഛ് ഞാൻ വിളിച്ചു... ഞെരുക്കത്തോടെ മൂളി വേദനയോടെ ആമി പയ്യെ കണ്ണ് തുറന്നു....

അവളുടെ കവിളിൽ എന്തോ കല്ല്പോലെ നീലിച്ചു കിടന്നു... "ആമി,,, മോളേ എന്താ പറ്റിയത്...??? അമ്മയും അച്ഛമ്മയും ഏട്ടത്തിയുമൊക്കെ എവിടെ...???" പരവേശത്തോടെ അവളുടെ കവിളിൽ തഴുകി ഞാൻ ചോദിച്ചു... കണ്ണ് തുറന്ന് അവശതയോടെ അവളെന്നെ നോക്കി.. പിന്നെ എന്തോ ഓർത്തപോലെ ചുറ്റും കണ്ണോടിച്ചു... അവളുടെ കണ്ണുകളിൽ പേടിയും വെപ്രാളവും വാത്സല്യവും ഒരുപോലെ നിറഞ്ഞു... "സേതു.... സേതു... ഏട്ടാ എന്റെ മോൻ... എന്റെ മോനെവിടെ...??? സേതൂ...!!!" ചുറ്റും കണ്ണുകളാൽ തിരിഞ്ഞ് ആമി ഒരു ഭ്രാന്തിയെ പോലെ ചോദിച്ചു... പൊടുന്നനെ അവളുടെ തൊട്ടടുത്ത് തളർന്ന് കിടക്കുന്ന സേതൂനെ ആർത്തിയോടെ അവൾ കോരിയെടുത്ത് മടിയിലേക്ക് വെച്ചു... അവന്റെ മുഖവും തലയും ദേഹവുമൊക്കെ വെപ്രാളത്തോടെ അവൾ പരത്തി നോക്കി... പിന്നെ സന്തോഷത്തോടെ അവനെ മാറോട് ചേർത്ത് ഇറുക്കെ കെട്ടിപ്പിടിച്ഛ് പൊട്ടിക്കരഞ്ഞു... ഞാനൊന്നും മനസ്സിലാവാതെ അവളേയും അവളുടെ ഭ്രാന്തമായ പ്രവർത്തിക്കളേയും നോക്കി...

"ആമി,,, എന്ത് പറ്റിയെടാ,,,, എവിടെ....?? അമ്മയും അച്ഛമ്മയും ഏട്ടത്തിയും കനിയുമൊക്കെ...??? ഇവിടെ ആരാ വന്നത്... എന്താ പറ്റിയത്...???" ബാക്കിയുള്ളവർക്കായി പേടിയോടെ ചുറ്റും തിരഞ്ഞ് നോക്കി ഞാൻ വീണ്ടും ചോദിച്ചു... പൊടുന്നനെ സന്തോഷത്തോടെയുള്ള കരച്ചിൽ നിർത്തി അവളുടെ കണ്ണുകൾ ചുറ്റിലും പരക്കം പാഞ്ഞു... വെപ്രാളവും പേടിയും കരച്ചിലും കാരണം അവള് വല്ലാതെ കിതയ്ച്ചു.. "രാധു,,,, രാധു എവിടെ ഏട്ടാ... എന്റെ രാധു... എന്റെ രാധു എവിടെ...???" വീണ്ടും ഒരു ഭ്രാന്തിയെ പോലെ അവൾ അലറി... അനൂനെ കണ്ട് കിതപ്പോടെ ചാടിയെണീറ്റ് കുഞ്ഞിനെ അടുത്തുള്ള സോഫയിലേക്ക് ശ്രദ്ധയോടെ കിടത്തി അവൾ സിദ്ധുന്റെ അരികിലേക്ക് ഓടി... അവൾക്ക് പുറക്കിൽ ഞാനും അങ്ങോട്ട് നടന്നു... അനൂന്റെ അരികിൽ അനകമില്ലാതെ ഇരിക്കുന്ന സിദ്ധുന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഞാനും ആമിയും ഇരുന്നു.... "മോളേ,,,, രാധൂ.... രാധു,,,, ക.. കണ്ണ് തുറക്കെടാ... രാധു കണ്ണ് തുറക്ക് മോളേ... ഞാനാ ആമിയാ വിളിക്കണേ കണ്ണ് തുറക്ക് എന്നെ നോക്ക്... രാധൂ.... രാധൂ നോക്കെടാ...." ആമി അലമുറയിട്ടു... അനൂന്റെ കവിളിൽ തട്ടി വിളിച്ഛ് അവൾ കരഞ്ഞു... "രാധൂ,,,, കണ്ണ് തുറക്ക് ദേ നോക്ക് കുട്ടൻ വന്നു... കണ്ണ് തുറന്ന് നോക്കെടാ... രാധൂ...!!!!" ആമി പൊട്ടിക്കരഞ്ഞു....

പക്ഷേ,,, ഞാൻ ശ്രദ്ധിച്ചത് സിദ്ധുനെയായിരുന്നു... ഒരു തരം നിർവികാരതയായിരുന്നു അവന്റെ മുഖത്ത്... ഒന്നും അറിയാത്ത പോലെ.. ഒരു ചിരിയോടെ കണ്ണിമ വെട്ടാതെ അവൻ അനൂനെ നോക്കി ഇരുന്നു..... ആമി കരയുന്നതോ, വിളിക്കുന്നതോ അവൻ അറിയുന്നില്ല... അവനൊന്നും അറിയുന്നില്ല... ഒരുതരം മരവിപ്പ്... പേടിപ്പെടുത്തുന്ന മരവിപ്പ്...!!! "കുട്ടാ,,,, കുട്ടാ,,,, വിളിക്ക് കുട്ടാ,,,രാധൂനെ വിളിക്ക്.... നീ വന്നെന്ന് പറ,,, നിന്നെയൊന്ന് നോക്കാൻ പറ,,,, പറ കുട്ടാ,,, പ്ലീസ് ഒന്ന് പറ... അവളോട് എണീക്കാൻ പറ,,, വിളി കേൾക്കാൻ പറ...!!!" സിദ്ധുന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് ആമി കരഞ്ഞ് പറഞ്ഞു... അപ്പഴും സിദ്ധു കണ്ണെടുക്കാതെ അനൂനെ നോക്കിയിരുന്നു... അവൻ ശ്വസിക്കുന്നുണ്ടോ ന്ന് പോലും എനിക്ക് സംശയം തോന്നി... ശിലപോലെ മുട്ട്കുത്തി ഇരിക്കുന്നു... കണ്ണുകൾ പോലും ചിമ്മിയടയുന്നില്ല..ഇത്രയൊക്കെ പറഞ്ഞിട്ടും കുലുക്കിയിട്ടും അനക്കമില്ലാതെ ഇരിക്കുന്ന സിദ്ധുനെ അമ്പരപ്പോടെ നോക്കി പേടിയോടെ ആമിയെന്നെ നോക്കി.... "സിദ്ധു...!!!" ഷോള്ഡറിൽ തട്ടി ഞാൻ പയ്യെ വിളിച്ചു... കേട്ടില്ല.. വീണ്ടും വിളിച്ചു.. . ഇല്ലാ,,, ഇപ്പഴും കേൾക്കുന്നില്ല... നിർവികാരത്തോടെ അവനവളെ മാത്രം നോക്കുന്നു... സിദ്ധുന്റെ ഇരു ഷോള്ഡറിലും അമർത്തി പിടിച്ഛ് ഞാൻ ശക്തിയായി കുലുക്കി...

*"സി..ദ്ധു"* ഹാളിൽ മുഴുവൻ എന്റെ ശബ്‌ദം പ്രതിധ്വനിച്ചു... സിദ്ധുന്റെ പുരികങ്ങൾ ചുളുങ്ങി... മറ്റേതോ ലോകത്ത് നിന്ന് ഉണർന്ന പോലെ അവന്റെ മുഖത്ത് സംശയം നിറഞ്ഞു... "ആഹ്...!!!!!" കാതങ്ങൾക്കിപ്പുറത്ത് നിന്ന് ആരോ വിളിച്ച പോലെ പൊടുന്നനെ അവൻ വിളി കേട്ടു... ഒരുപാട് അകലെ നിന്ന്.... വളരെ അകലെ നിന്ന്....!!! എന്നേയും കരയുന്ന ആമിയേയും അവൻ സംശയതോടെ നോക്കി.. പിന്നെ നോട്ടം അനുവിലേക്ക് വീണു... അവന്റെ മുഖത്തെ സംശയം അധികരിച്ചു... അവളിലേക്ക് കൈവിരൽ ചൂണ്ടി അവൻ സംശയത്തോടെ എന്നേയും ആമിയേയും മാറിമാറി നോക്കി... അവളെ ചൂണ്ടിയ വിരലാൽ അവൻ അവന്റെ ഹൃദയത്തിൽ തൊട്ടു... ഒരുതരം നിസ്സംഗതമായ ഭാവം... വീണ്ടും വീണ്ടും അവൻ തൊട്ട് കാണിച്ചു... പിന്നെ വെപ്രാളത്തോടെ അനൂന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.... "ഏട്ടാ,,, ഏട്ടാ,,, എന്റെ... എന്റെ... എണീക്കുന്നില്ല.... മിണ്ടുന്നില്ല.... ആമി,,, മിണ്ടുന്നില്ല... എട്ടാ.... എന്റെ..." കിതപ്പോടെ അവൻ വിക്കി വിക്കി പറഞ്ഞു... ശ്വാസം നഷ്ടപ്പെട്ടവനെ പോലെ വെപ്രാളപ്പെട്ടു...പൊടുന്നനെ അവനെന്റെ കോളറിൽ കയറി പിടിച്ചു... "ഏട്ടാ,,,, മിണ്ടുന്നില്ല,,,, മിണ്ടാൻ പറ.... കണ്ണ് തുറന്ന് എന്നെ നോക്കാൻ പറ... പറയേട്ടാ,,, പറ....!!!!"

കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് അവൻ അലറി... ഒരു നിമിഷം അവന്റെ കണ്ണിൽ ഞാൻ കണ്ടത് പേടിയോ, വെപ്രാളമോ, പരവേശമോ ആയിരുന്നില്ല...മറ്റൊരു ഭാവം... നിർവചിക്കാൻ കഴിയാത്ത, പേടിപ്പെടുത്തുന്ന ഒരു ഭാവം... അവന്റെ കണ്ണിൽ എന്തോ കത്തി ജ്വലിക്കുന്ന പോലെ,,, എന്തും സംഹരിക്കാൻ കഴിയുന്ന, ആളി കത്തുന്ന തീ...!!!! "എടാ,,,, just calm down...!!!! എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം... നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം... വാ,,,, എടുക്ക്....!!!" അവന്റെ ഷോള്ഡറിൽ തട്ടി ഞാൻ പറഞ്ഞത് കേട്ട് അവൻ ആലോചനയോടെ തലയാട്ടി.... സിദ്ധു ശ്രദ്ധയോടെ അവളെ എടുക്കാൻ തുടങ്ങിയതും ഞാൻ വേഗം പോർച്ചിൽ നിന്ന് സിദ്ധുന്റെ കാർ എടുത്തു... എന്റെ കാർ വഴിയിൽ കിടക്കാണ്... എന്നാലും ആരാവും ഇവിടെ വന്നത്...??? എന്തായിരിക്കും സംഭവിച്ചത്...???അമ്മയും അച്ഛമ്മയും വേദുവും മോളും സേഫായിക്കുമോ...??? വീട്ടിൽ തന്നെ ഉണ്ടാവുമായിരിക്കുമോ...?? ഞാൻ എന്നോട് തന്നെ ചോദിച്ചു... ഊവെന്ന് പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ചു.... അവരെയൊന്ന് കണ്ടിരുന്നെങ്കിൽ അല്പം ആശ്വാസം തോന്നിയേനെ... ആമി തുറന്ന് കൊടുത്ത ബാക്ക് ഡോറിലൂടെ സിദ്ധു അനൂനെ സീറ്റിലേക്ക് കിടത്തി.... അനൂന്ന് എന്താവും സംഭവിച്ചത്...??? നല്ല ബ്ലഡ് ലോസ് ഉണ്ട്...

ഇറഗുലർ ബ്രീതും ഹാർട്ട് ബീറ്റ്സും... ഭഗവാനേ...!!!! ബാക്ക് സൈഡ് ചുറ്റി പുറക്കിൽ വന്നിരുന്ന് അനൂന്റെ തലയെടുത്ത് സിദ്ധു അവന്റെ മടിയിലേക്ക് വെച്ചു... "ഏട്ടാ,, ബാക്കിയെല്ലാരും സേഫാണ്... ഏട്ടത്തിയും കനിമോളും എല്ലാം...!!!" നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആമി പറഞ്ഞു... പാതി ആശ്വാസം തോന്നുന്നു... ഞാൻ കണ്ണുകൾ ഇറുക്കിയടച്ഛ് തുറന്ന് കാർ മുന്നോട്ടെടുത്തു... "കുഞ്ഞീ,,,,മോളേ.... കണ്ണ് തുറക്കെടാ.... ഞാൻ,,,, നിന്റെ കോന്തനല്ലേ വിളിക്കുന്നത്.... ഒന്ന് കണ്ണ് തുറക്ക്.... എന്നെ ഒന്ന് നോക്കെടാ പ്ലീസ്...." അവൻ വേദനയോടെ യാചിച്ചു...!!! " രാധൂന്നോടൊന്ന് കണ്ണ് തുറക്കാൻ പറയേട്ടാ...??? എനിക്ക് പേടിയാവുന്നു.... അവളോട് എന്റെ വിളിയെങ്കിലും ഒന്ന് കേൾക്കാൻ പറ...??" അവളുടെ കവിളിൽ തട്ടി വിളിച്ഛ് അവൻ എന്നോടായി പറഞ്ഞു... "സിദ്ധു.....അവൾക്കൊന്നും പറ്റില്ല മോനേ..... നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ....??? ഞാനല്ലേ പറയുന്നത്.... ഒന്നുംല്ല..... ദാ നമ്മളിപ്പം ഹോസ്പിറ്റലിൽ എത്തും.... " ആക്‌സിലറേറ്ററിൽ അമർത്തി ചവിട്ടി ഞാനവനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു...

ഇതല്ലാതെ ഞാനവനോട് മറ്റെന്ത് പറയാനാണ്...!!! "ഏട്ടാ..... രാധു ഒന്നും മിണ്ടുന്നില്ല.... എന്നെ നോക്കുന്ന് പോലുംല്ലാ,,,,,, എനിക്ക് പേടിയാവുന്നു..... വല്ലാതെ പേടിയാവുന്നു... രാധു,,, രാധു ഇല്ലാതെ ഞാൻ.... ഞാൻ മരിച്ഛ് പോകും ഏട്ടാ...!!!!! ~~~~~~~~~~~ രാധൂ വീണ്ടും വീണ്ടും ഞാൻ വേദനയോടെ തട്ടി വിളിച്ചു... അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... പ്രതീക്ഷയുടെ നേരിയ ഞെരുക്കം അവളിൽ ഉയർന്നു... മുഖം വേദനയോടെ ഞുളിഞ്ഞു... "സി.... സിദ്ധേ..ട്ടാ" കണ്ണുകൾ പാതി തുറന്ന് കൊണ്ട് അവൾ അവശതയോടെ വിളിച്ചു... വേദനയോടെ ആണെങ്കിലും അവളെന്നെ വിളിച്ചത് കേട്ട് സന്തോഷത്തോടെ ഞാനവളെ മാറോടണച്ഛ് കവിളിൽ അമർത്തി ചുംബിച്ചു... "ഏട്ടാ,, രാധു കണ്ണ് തുറന്നു, എന്നെ വിളിച്ചു...!!" ഞാൻ ഉത്സാഹത്തോടെ പറഞ്ഞു... ശ്വാസം തിരിച്ഛ് കിട്ടിയപ്പോലെ...!!!

"സിദ്ധേട്ടാ,,,??" കണ്ണുകൾ മുഴുവനായും വലിച്ഛ് തുറന്ന് വീണ്ടും വേദനയോടെ അവൾ വിളിച്ചു... അവളുടെ കവിളിലും മുടിയിലും വയറിലും ഞാൻ പയ്യെ ഉഴിഞ്ഞു... "ഒന്നുല്ലെടാ..... ഒന്നുല്ല...... പേടിക്കണ്ടട്ടോ ഒന്നുല്ല.... ഹോസ്പിറ്റലിൽ എത്താറായി...!!!" വാത്സല്യത്തോടെ ഞാൻ പറഞ്ഞു... നിറഞ്ഞ കണ്ണോടെ എന്നെ നോക്കി പ്രയാസത്തോടെ വലിയ വായ്യിൽ അവൾ ശ്വാസം വലിച്ചെടുത്തു... വേദനയോടെ ചോര പുരണ്ട വിറക്കുന്ന കൈ എന്റെ കയ്യ് വിരലിൽ ചേർത്ത് മുറുക്കി പിടിച്ചു...... "പ... പറ്റുന്നില്ല സി...സിദ്ധേട്ടാ,,,, ആആആഹ്....!!!!! എനി..... എനിക്ക്..... നിക്ക് സഹിക്കാൻ പറ്റുന്നില്ല..... ഞാൻ..... എനിക്ക്... സിദ്ധു.... നമ്മുടെ..... നമ്മു..... മോൻ.....!!!!" വേദനയാൽ പിടഞ്ഞ് കൊണ്ട് അനു പറഞ്ഞൊപ്പിച്ചു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story