🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 207

ennennum ente mathram

രചന: അനു

"ഒന്നുല്ലെടാ...... ഞാൻ പറഞ്ഞില്ലേ,,, ഒന്നുംല്ല..... നമ്മുടെ മോൻ ഒന്നും പറ്റില്ല.....!!!" ഞാൻ വീണ്ടും അവളെ തഴുകി തലോടി ഉഴിഞ്ഞ് വെപ്രാളത്തോടെ പറഞ്ഞു.... "ആആആആആആഹ്ഹ്ഹ്ഹ്.." ഒരു കൈ എന്റെ കയ്യിൽ കോർത്ത് മുറുക്കി പിടിച്ഛ് മറുകൈ വയറ്റിൽ അള്ളി പിടിച്ഛ് കൊണ്ട് അവൾ അലറി.... "പറ്റുന്നില്ല സിദ്ധു...!!!! സഹിക്കാൻ പറ്റുന്നില്ല.... ജീവൻ പോകുന്ന പോലെ....!!!" എന്റെ കയ്യിൽ മുറുക്കി പിടിച്ഛ് കരഞ്ഞ് കൊണ്ട് അനു വേദനയോടെ കിതച്ചു.... "സിദ്ധു,,, എനിക്ക്...... നിന്റെ കൂടെ..... നമ്മുടെ....നമ്മുടെ മോന്റെ ഒപ്പം ജീവിക്കാൻ...... ജീവിക്കാൻ..... എനിക്ക് പറ്റോ.....??? ആആആഹ്....!!!!" അനു പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിച്ചു... ഞാനവളെ അടക്കി പിടിച്ചു... ചങ്ക് പൊടിയുന്ന പോലെ, എവിടെയൊക്കെയോ ചോര കിനിയുന്നു... വേദനയാൽ പൊട്ടിപ്പിളരുന്നു.... "രാധൂ,,,, അങ്ങനെ,,,, അങ്ങനെയൊന്നും പറയല്ലേടാ,,,, നോക്ക്,, നീ....നീ ഓർക്കുന്നില്ലേ... അന്ന്...... അന്ന്... നീ എനിക്ക് വാക്ക് തന്നത്.... ഒരിക്കലും എന്നെ വിട്ട് പോവില്ലെന്ന്.....!!! നീ നിന്റെ അച്ഛനെ പേരിൽ എനിക്ക് വാക്ക് തന്നതല്ലേ,,, അപ്പോ,,,, അപ്പോ നിനക്ക് എങ്ങനെ,,,,, ഇങ്ങനെ എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ,,, ഇത്ര എളുപ്പം എന്നെ വിട്ട് പോകാൻ പറ്റോ.....????

ഞാനല്ലേ പറയുന്നത് എന്റെ രാധൂന്ന് ഒന്നും പറ്റില്ല...... ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല.... ഇനി കുറച്ചൂടെയേള്ളൂ നമ്മൾ ഹോസ്പിറ്റലിൽ എത്തി..." വെപ്രാളത്തോടെ പുറത്തേക്ക്‌ നോക്കി ഞാൻ പറഞ്ഞു.... "ഏട്ടാ,,,, കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് ഓടിക്ക്...??" ദേഷ്യത്തോടെ ഞാൻ പറഞ്ഞു... "സിദ്ധു......എനിക്ക്...... ആഹ്ഹ്ഹ്ഹ് അമ്മേ.....!!!" എന്റെ കൈ വിരലിൽ മുറുക്കി പിടിച്ഛ്, മുഖം സൈഡിലേക്ക് വെട്ടിച്ഛ്, കണ്ണുകൾ ഇറുക്കിയടച്ഛ് അനു വേദനയോടെ നിലവിളിച്ചു... ഈ മുറുക്കുന്ന കയ്യിൽ, ഇടറുന്ന സ്വരത്തിൽ ഞാനറിയുന്നുണ്ട് അവളനുഭവിക്കുന്ന വേദനയുടെ ആഴം... " നമ്മുടെ... നമ്മുടെ മോനെ മാത്രം വിട്ട് കളയല്ലേ സിദ്ധേട്ടാ,,, അനു ദയനീയമായി പറഞ്ഞു... എന്റെ കണ്ണുകൾ നിറഞ്ഞു... എനിക്ക് വിട്ട് കളയാൻ പറ്റുമോ അവനെ...??? ഞാനവളെ അലിവോടെ നോക്കി കണ്ണുകളാൽ ചോദിച്ചു.... അനു വീണ്ടും കൈ മുറുക്കി പിടിച്ചു... അനു വല്ലാതെ വിയർക്കുന്നു, ശ്വാസനിശ്വാസങ്ങളുടെ അളവ് നിയന്ത്രിക്കാൻ പറ്റാതെ കിതയ്ക്കുന്നു...

കണ്ണീരിൽ കുതിർന്ന കണ്പീലികൾ, പേടി നിഴലിക്കുന്ന മിഴികൾ... വേദന തോന്നുന്നു.... ഉള്ളാക്കെ വലിഞ്ഞ് മുറുക്കുന്ന വേദന... ശരീരമാക്കെ നോവുന്ന വേദന... ഞാനവളുടെ നെഞ്ചിൽ പയ്യെ ഉഴിഞ്ഞു.... "ഒന്നുല്ലെടാ..... ദാ നമ്മൾ ആശുപത്രിയിൽ എത്തി..... ഒന്നുല്ല.....!!!" വേദന കടിച്ചമർത്തി അവള് പിടയുന്നത് നോക്കി ഇരിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക്..... തലയിൽ തലോടിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിച്ചോണ്ടിരുന്നു... ഏട്ടൻ പരമാവധി സ്പീഡിലാണ് കാർ ഓടിക്കുന്നതെങ്കിലും ഞാൻ എന്റെ സമാധാനത്തിന് ഇടക്കിടെ വേഗം ഓടിക്കാൻ പറഞ്ഞോണ്ടിരുന്നു..... എന്താ സംഭവിച്ചെതെന്നോ എങ്ങനെന്നോ ഒന്നും ആരോടും ചോദിച്ചറിയാനുള്ള ഒരു സിറ്റുവേഷൻ ആയിരുന്നില്ല... എന്തിനായിരിക്കും വീട്ടിൽ സംഭവിച്ചത്......? എന്നാലും ആരാവും പാവം ന്റെ അനൂനെ.......??? "സിദ്ധു.... ഞാൻ ഒരു..... ഒരുകാര്യം പറഞ്ഞാൽ....സമ്മതിക്കോ.....????" വേദന കയ്യിലൊതുക്കി കിതയ്ച്ഛ് കണ്ണീരോടെ അവള് എന്നെ നോക്കി ചോദിച്ചത് കേട്ട് കാറിന് പുറത്ത് പരക്കം പാഞ്ഞ എന്റെ കണ്ണുകൾ സംശയത്തോടെ അവളിലേക്ക് ചെന്ന് നിന്നു..... അപ്പോഴേക്കും കാർ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ മുന്നിൽ നിർത്തിയിരുന്നു...

ഡ്രൈവിനിടയിൽ ഏട്ടൻ ഹോസ്പിറ്റലിലേക്ക് വിളിച്ഛ് പറഞ്ഞിരിക്കണം, സ്റ്റച്ചറും അറ്റന്റേഴ്‌സും നഴ്സുമാരും വേദയും എന്ട്രെൻസിൽ തന്നെ ഉണ്ടായിരുന്നു... ഞാൻ വേഗം അവളെ എടുത്ത് സ്റ്റച്ചറിൽ കിടത്തിയതും സ്റ്റചർ ഐ സി യൂ ലക്ഷ്യമാക്കി മുന്നോട് കുതിച്ചു..... അനു എന്റെ കൈ വിട്ടാതെ മുറുക്കി പിടിച്ചു... "സിദ്ധു..... പറ.... ഒരു കാര്യം പറഞ്ഞാൽ വാക്ക് തരോ...????" വീണ്ടും വീണ്ടും കൈ മുറുക്കി പിടിച്ഛ് വേദനയോടെ അവൾ ചോദിച്ചു... കേട്ടെങ്കിലും ഞാൻ കേൾക്കാത്ത മട്ടിൽ നടന്നു... എനിക്കറിയാം അവളെന്താ പറയാൻ പോകുന്നതെന്ന്...!! "സിദ്ധേട്ടാ,,, രണ്ടിലൊരു...... ജീവൻ...... തിരഞ്ഞെ...... ടുക്കേണ്ടി വന്നാ..... അത്..... അത്.....അതൊരിക്കലും..... എ.....എന്റെ ജീവൻ.....ആകില്ലെന്ന് എനിക്ക്......എനിക്ക് വാക്ക് തരോ.....???!" അനു കിതപ്പോടെ വിക്കി വിക്കി യാചിച്ചു... വേദനയോടെ ഞാൻ മുഖം സൈഡിലേക്ക് വെട്ടിച്ചു... ഉള്ളാക്കെ നീറി പുകയുന്നു... വേദനയാണോ...??? പേടിയാണോ...?? അറിയില്ല.... പക്ഷേ,, സഹിക്കാൻ പറ്റുന്നില്ല... തളർന്ന് പോവുന്നു...!!! അവളെ ശ്രദ്ധിക്കാതെ, മുഖത്തേക്ക് നോക്കാതെ, ചോദ്യം കേട്ടതായി പോലും നടിക്കാതെ ഞാൻ വേഗത്തിൽ സ്റ്റച്ചർ ഐ സി യൂ വിലേക്ക് നീക്കി....

അവള് വീണ്ടും വീണ്ടും എന്റെ കൈ കുലുക്കി വിളിച്ചെങ്കിലും ഞാൻ നോക്കില്ല.... കാരണം അവള് ചോദിച്ച വാക്ക് എനിക്ക് ഒരിക്കലും കൊടുക്കാൻ പറ്റുന്ന ഒന്നല്ല..... അങ്ങനെയൊരു വാക്ക് അവൾക്ക് നൽകാൻ എനിക്ക് ഒരിക്കലും കഴിയില്ല..... ഐ സി യൂവിന്റെ മുന്നിലെത്തി സ്റ്റച്ചർ മെയിൻ ഡോറിലേക്ക് കുതിച്ചതും ഞാൻ വേദനയോടെ എന്റെ കൈ അവളിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു... പക്ഷേ അനു ഉറപ്പോടെ എന്റെ കൈ പിടിച്ഛ് ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വലിച്ചു... ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ അടുത്തേക്ക് കുനിഞ്ഞ് പോയെങ്കിലും അനൂന്റെ മുഖത്തേക്ക് നോക്കിയില്ല.... "എനിക്ക് വാക്ക് താ സിദ്ധു.....???" വേദനയിലും ദേഷ്യത്തോടെ അവൾ അലറി... ഞാൻ മുഖമുയർത്തി അവളെ നോക്കി....അത് വരേ പിടിച്ഛ് നിർത്തിയ വേദന എന്നെ പറ്റിച്ഛ് കൊണ്ട് ചങ്ക് പൊട്ടിപിളർന്ന് കണ്ണീരായ്‌ പുറത്തേക്കൊഴുകി.... "വാക്ക് താ സിദ്ധു..!!!!" കടിച്ചമർത്തുന്ന വേദനയോടെ അനു യാചിച്ചു... ആ കണ്ണുകളിൽ നിറഞ്ഞ യാചനയിൽ, മുഖത്ത് നിഴലിക്കുന്ന വേദനയിൽ, ഞാൻ വല്ലാതെ തളർന്ന് പോയിരുന്നു...

"കുഞ്ഞീ...." അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ദയനീയമായി വിളിച്ചു... യാചനപോലെ... നിറഞ്ഞ കണ്ണുകൾ പയ്യെ ഇറുക്കിയടച്ഛ് ഞാൻ മുഖം കുനിച്ചു.... കണ്ണീരിന് പകരം ചുട്ടു പൊള്ളിക്കുന്ന എന്തോ കവിളിലൂടെ ഒലിച്ചിറങ്ങി.... വയ്യ.... ഒന്നിനും വയ്യ...തലകുനിച്ച് നിന്ന് ഞാൻ വിതുമ്പി... കരച്ചിൽ പോലും തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്നു... വേദന,,,,, കൊല്ലാതെ കൊല്ലുന്ന വേദന...!!! ഒന്ന് കരയാൻ പോലും സമ്മതിക്കാതെ വേദന ചങ്കിൽ കിടന്ന് വെട്ടി പൊളിയുന്നു... വേദനയോടെ അനുവെന്റെ കോളറിൽ മുറുക്കി പിടിച്ചു.... "സിദ്ധേട്ടാ,,,, വാക്ക് താ..???" അനു വീണ്ടും പയ്യെ ചോദിച്ചു... മുഖമുയർത്തി നോക്കാതെ തന്നെ ഞാൻ ഇല്ലെന്ന് തലയാട്ടി... ശ്വാസമില്ലാതെ ഒരാൾക്ക് ജീവിക്കാൻ പറ്റുമോ...??? ഇല്ല...!!! എന്റെ ശ്വാസം നീയല്ലേ... നിന്നെ വിട്ട് കളയാൻ എനിക്ക് സാധിക്കോ...??? അതുപോലെ തന്നെ നമ്മുടെ മോനും... എനിക്ക് രണ്ടാളും വേണം... മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും വീണ്ടും ഇല്ലെന്ന് തലയാട്ടി... അനു എന്റെ കോളറിൽ പിടിച്ഛ് എന്നെ വീണ്ടും അവൾക്ക് അരികിലേക്ക് വലിച്ഛ് നെറ്റിമേൽ എന്റെ നെറ്റി മുട്ടിച്ചു...

ഞാൻ കണ്ണ് തുറന്നില്ല.. മുഖമുയർത്തി അവളെ നോക്കിയില്ല... വേദന മാത്രം നിഴലിക്കുന്ന ആ മുഖം എനിക്ക് കാണണ്ട... ആ മുഖം കണ്ടാൽ ഞാനിനിയും തളർന്ന് പോകും....!!!! "വാക്ക് താ സിദ്ധേട്ടാ,,,, ഏതൊരു അവസ്‌ഥയിലും നമ്മുടെ മോനെ വിട്ട് കളയില്ലെന്ന് എനിക്ക് വാക്ക് താ...!!!" അവശതയോടെ അവൾ പതിയെ പറഞ്ഞു... ആ ശബ്‌ദം നേർത്ത് നേർത്ത് വരുന്നത് ഞാൻ അറിഞ്ഞു.... ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി... വേദന മുറുക്കി പിടിച്ഛ് കിടക്കുവാണ്... അടയാൻ വെമ്പുന്ന മിഴികൾ പ്രതീക്ഷയോടെ എന്നെ നോക്കുന്നു... എന്റെ വാക്കിന് വേണ്ടി കാത്തിരിക്കുന്ന പോലെ... നാവ് താഴ്ന്ന് പോയിരുന്നെങ്കിൽ, ഞാൻ ആത്മത്രമായി ആഗ്രഹിച്ചു.... "ആആആആഹ്ഹ്ഹ്ഹ് സിദ്ധു,,,,, ആഹ്.....!!!!!!" തല പിറക്കിലേക്ക് മലർത്തി ഒരുകൈ സ്റ്റച്ചറിന്റെ ഹാന്റിലിലും മറു കൈ എന്റെ കോളറിലും മുറുക്കി പിടിച്ഛ് കൊണ്ട് അവൾ അലറി നിലവിളിച്ചു.... ചെവി പൊട്ടിപോയിരുന്നെങ്കിൽ...!!! ഞാൻ വീണ്ടും ആഗ്രഹിച്ചു... അനു വേദനയാൽ പിടഞ്ഞു... അറ്റെൻഡേഴ്‌സ് സ്റ്റചർ മുന്നോട്ട് നീക്കിയതും അനു കണ്ണുകൾ വലിച്ഛ് തുറന്ന് വെപ്രാളത്തോടെ എന്റെ കോളറിൽ ഒന്നൂടെ മുറുക്കി പിടിച്ചു... "നീ വാക്ക് തരാത്ത ഞാൻ പോവില്ല സിദ്ധു,,,,

ഞാൻ സമ്മതിക്കില്ല....!!!!" ഉറച്ച തീരുമാനത്തോടെ ഉച്ചത്തിൽ അവൾ അലറി പറഞ്ഞു... വേദനയ്ക്ക് പകരം ആ കണ്ണുക്കളിൽ വാശി നിറഞ്ഞു.... "വാക്ക് താ സിദ്ധു,,,,,,, പ്ലീസ്...!!!! ഈ വേദന.... ഈ വേദനയെനിക്ക് സഹിക്കാൻ പറ്റുന്നില്ല, മരിച്ഛ് പോകുന്ന പോലെ തോന്നുന്നുണ്ട്.... എങ്കിലും നീ വാക്ക് തരാതെ ഞാൻ പോവില്ല...!!!!" അനു പറഞ്ഞത് കേട്ട് നിറയുന്ന കണ്ണോടെ അവളെ നോക്കി... ആഅഹ്..... സിദ്ധു.....!!!! അനു വീണ്ടും വേദനയോടെ അലറി വയറ്റിൽ അള്ളിപ്പിടിച്ഛ് മുന്നോട്ട് കുനിഞ്ഞു... അത് കണ്ടതും അവളുടെ വാക്കിനെ വക വെക്കാതെ ഹോസ്പിറ്റൽ സ്റ്റാഫ്, വേദ ഉൾപ്പെടെ സ്റ്റചർ വീണ്ടും മുന്നോട് എടുക്കാൻ തുനിഞ്ഞെങ്കിലും അവള് വിട്ടാത്തെ നിഷേധർത്ഥത്തിൽ തല കുലുക്കി എന്റെ കോളറിൽ മുറുക്കി പിടിച്ഛ് വേദനയോടെ അലറി..... "സിദ്ധു..... പ്ലീസ്...... അനൂന്റെ കണ്ടീഷൻ ഇറ്റ്സ് ഹൈലി ക്രിട്ടിക്കൽ..... ഇതിങ്ങനെ ഏറേ നേരം തുടരാൻ പറ്റില്ല... പ്ലീസ്.....??" എന്റെ തോളിൽ കൈ വെച്ഛ് വേദ പറഞ്ഞത് കേട്ട് ഞാൻ ദയനീയമായി അവളെ നോക്കി..

. വേദ കണ്ണ് കൊണ്ട് എന്നെ നോക്കി പ്ലീസ് ന്ന് യാചിച്ചു... ഏട്ടനെ നോക്കിയപ്പോ ഏട്ടനും വേദനയോടെ സമ്മതം എന്ന മട്ടിൽ തലകുലുക്കി... എന്റെ കോളറിൽ ബലമായി പിടിച്ച ചോര പുരണ്ട അവളുടെ കയ്യിലേക്ക് കൈ ചേർത്ത് വാക്ക് കൊടുക്കുമ്പോ ജീവൻ പറിച്ചെടുത്ത് വെക്കുന്ന പോലെ തോന്നി... പക്ഷേ അനു സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ചു... "ഞാൻ നിനക്ക് വാക്ക് തന്ന പോലെ നീ എനിക്ക് തന്ന വാക്കും പാലിക്കണം.....!!!" ചിരിക്കുന്ന അവളോടായ് പറഞ്ഞ് ആ നെറ്റിയിൽ ഞാൻ അമർത്തി ചുംബിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞ് ഇരു സൈഡിലേക്കും ഒരുപോലെ തൂവി... കലങ്ങിയ കണ്ണോടെ നിറഞ്ഞ ചിരിയോടെ അവളെന്നെ നോക്കി..... തെല്ലൊരു ആശ്വാസം അവളുടെ മുഖത്ത് നിറഞ്ഞിരുന്നു... "ഞാൻ..... നിന്നെ.... ഒരുപാട്... ഒരുപാട് സ്നേ..... സ്നേഹിക്കുന്നുണ്ട് സിദ്ധു.... നമ്മുടെ മോനേക്കാൾ.... ഒരുപാട്....!!!!" അസഹനീയമായ വേദനയിലും അനൂന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല.... ഇത്രയും പറയുമ്പോ തന്നെ അവളുടെ കണ്ണുകൾ തളർച്ചയോടെ അടഞ്ഞ് തുടങ്ങിയിരുന്നു... എന്റെ കോളറിൽ മുറുക്കി പിടിച്ച കൈക്കൾ പയ്യെ എന്റെ നെഞ്ചിലൂടെ ബെഡിലേക്ക് വാടി വീണു..... സ്റ്റചർ മുന്നോട്ട് നീങ്ങേ അവളുടെ കൈ എന്റെ കൈയിൽ നിന്ന് നിഷ്പ്രയാസം ഒലിച്ചിറങ്ങി...... നോക്കി നിൽക്കെ വലിയ ഗ്ലാസ് ഡോർ എനിക്ക് മുന്നിൽ കൊട്ടിയടഞ്ഞു...... ~~~~~~~~~

കൽശിലപോലെ ആ ഡോറിൽ മുന്നിൽ തറച്ഛ് നിന്ന സിദ്ധുനെ ഞാൻ പതിയെ ചെയറിൽ ഇരുത്തിച്ചു.. ചോര പുരണ്ട കൈകളിലേക്ക് അവൻ മാറിമാറി നോക്കി... വേർതിരിച്ചറിയാൻ പറ്റാത്തൊരു ഭാവം അവന്റെ മുഖത്ത് നിറഞ്ഞു... പതിയെ അവൻ ചെയറിൽ ചുമര് ചാരി ഇരുന്നു..... പലപല അവിശ്യങ്ങൾക്കായി പലരും വരുകയും പോവുകയും ചെയ്തു... ഐ സി യൂവിന്റെ മുന്നിലുള്ള ഫോണ് ഇടക്കിടെ ചിലച്ചോണ്ടിരുന്നു...... കുറച്ഛ് കഴിഞ്ഞ് ഉള്ളിൽ നിന്നൊരു നഴ്‌സ് വന്ന് കുറച്ഛ് പേപ്പേഴ്‌സും മറ്റും സൈൻ ചെയ്യാൻ തന്നു.... ഓപ്പറേഷന് വേണ്ടിയുള്ള പേപ്പേഴ്‌സ് ആണ്... ഞാൻ തലചരിച്ഛ് സിദ്ധുനെ നോക്കി... മറ്റെവിടെയോ ആണ്‌... എന്തോ അവനെ കാണിക്കാൻ തോന്നിയില്ല... തകർച്ചയുടെ വക്കിൽ നിന്ന്‌ പടുകുഴിയിലേക്ക് വീണ പോലെയാലും ഇത് കാണിച്ചാൽ, ചിലപ്പോ അവന്റെ സമനില പോലും... പേടി തോന്നുന്നു... വല്ലാത്ത പേടി... അവന്റെ ഈ നിശ്ശബ്ദത...!!! പേപ്പറിൽ ഫാദർ, ഹസ്ബന്റൊക്കെ വെട്ടികളഞ്ഞു ബ്രതർ എന്ന് ലേബലിൽ ഞാൻ സൈൻ ചെയ്തു....

അവളെനിക്ക് അനിയത്തി തന്നെയാണ്.....!!! ബ്ലഡ് വേണമെന്ന് സിസ്റ്റർ വന്ന് പറഞ്ഞു... എന്റേയും അനൂന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണ്... പക്ഷേ സിദ്ധുനെ ഒറ്റക്കാക്കി എങ്ങനെ പോകുമെന്ന് വിചാരിച്ചു നിൽകുമ്പഴാണ് ആമി വന്നത്.... അവള് വർഗീസേട്ടനെ കൊണ്ട് വന്നതാണെന്ന് പറഞ്ഞു... കാഷ്വാലിറ്റിയിൽ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കാണ്...ബാക്കി ചോദിക്കനോ പറയാനോ നിൽക്കാതെ അവളെ അവന്റെ അടുത്ത് നിർത്തി ഞാൻ വേഗം ബ്ലഡ് ബാങ്കിലേക്ക് നടന്നു... ~~~~~~~~~ ചെയറിൽ ചുമര് ചാരി കണ്ണടയ്ച്ഛ് ഇരിക്കുമ്പോ അവള് പറഞ്ഞ അവസാന വാചകം വീണ്ടും വീണ്ടും കാതിൽ മുഴങ്ങി... മോനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു...!!!!!! മോനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു...!!!! കവിളിലൂടെ കണ്ണീർ ഒളിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു....!!! ഒരു കൈ തോളിൽ അമർന്നപ്പഴാണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത്.... അടുത്തിരിക്കുന്ന ആമിയെ ഞാൻ ദയനീയമായി നോക്കി... "അവൾക്ക്.... അവൾക്കൊന്നും പറ്റില്ലെടാ..... നമ്മുടെ രാധൂന്ന് ഒന്നും വരില്ല...!!!"

അവള് പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി... അവൾക്കൊന്നും പറ്റില്ല... ഒന്നും വരില്ല... ഞാൻ മനസ്സിൽ പറഞ്ഞു.. മന്ത്രണം പോലെ ഉരുവിട്ടു... ഞാൻ തല ചരിച്ഛ് ആമിയെ നോക്കി... ആമിയുടെ നെറ്റിയിൽ ചെറിയൊരു മുറിവ് ബാന്റ് ചെയ്‌തിരുന്നു... അപ്പഴാണ് വീട്ടിന്റെ കാര്യം ഓര്മവന്നത്... അമ്മ, അച്ചമ്മ, ഏട്ടത്തി, കനി, സേതു...!!! ഞാനെല്ലാരെയും മറന്ന് പോയിരുന്നു... എന്നെ പോലും.... നിലത്ത് അനകമില്ലാതെ കിടക്കുന്ന അനൂനെ കണ്ട നിമിഷം ഈ ലോകത്ത് ഞാൻ മാത്രമായ ശൂന്യതയായിരുന്നു.... ഈ വലിയ ലോകം എനിക്ക് മുന്നിൽ മാത്രം ഒറ്റപ്പെട്ട പോലെ... ഞാൻ മുഖം തിരിച്ഛ് ആമിയെ നോക്കി... "അമ്മ... അച്ഛമ്മ... ഏട്ടത്തി...???" പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു... ആമി മുഖം ചരിച്ഛ് എന്നെ നോക്കി... "സേഫാണ്...!!" ശാന്തമായി പറഞ്ഞു... "എന്താ ഉണ്ടായത്...??? ആരാ...??? എന്തിനാ...???" മുന്നോട്ട് അലക്ഷ്യമായി നോക്കി ഞാൻ ചോദിച്ചു...ദേഷ്യത്താൽ എന്റെ കണ്ണുകൾ കലങ്ങി ചുവന്നു... വീട്ടിൽ ആരോ വന്നിട്ടുണ്ടെന്ന് എനിക്ക് വ്യക്തമാണ്... അനുവിന്റെ വലത് കവിളിൽ ആരോ ആഞ്ഞടിച്ച പാട് ഞാൻ ശ്രദ്ധിച്ചിരുന്നു, പിന്നെ വർഗീസേട്ടന്റെ അവസ്ഥ.... കൈ മുഷ്ടി ചുരുട്ടി ചെയറിന്റെ വക്കിൽ മുറുക്കി ഞാൻ പിടിച്ചു..

ഞാനൊന്ന് നുള്ളി പോലും നോവിക്കാതെ എന്റെ രാധൂന്റെ കവിളിൽ.... ഓര്ക്കുംതോറും ശരീരം മുഴുവൻ വലിഞ്ഞ് മുറുക്കുന്നു... പല്ലുകൾ അടിച്ഛ് ഞെരിച്ഛ് കണ്ണുകൾ ഞാൻ ഇറുക്കിയടച്ചു.. "*മാർട്ടിൻ.... മാർട്ടിൻ തോമസ് ***" ദേഷ്യം കടിച്ചമർത്തി ആമി പറഞ്ഞ ആ പേര് എന്റെ കാതിലേക്ക് തുളച്ചു കയറിയതും ഞെട്ടലോടെ കണ്ണ് തുറന്ന് ഞാൻ ആമിയെ നോക്കി... നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ഛ് അമർഷത്തോടെ അവളിരുന്നു.... ഞെട്ടലിനേക്കാളേറെ ആ പേര് ആമിക്ക് എങ്ങനെ അറിയമെന്നുള്ളതായിരുന്നു എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.... ഞാൻ സംശയത്തോടെ അവളെ നോക്കി... " എനിക്ക് എങ്ങനെ അവന്റെ പേര് ഇത്ര കൃത്യമായി അറിയാം ന്ന് ആലോചിക്കാവും...??? ആശ്ചര്യം തോന്നുന്നുണ്ടല്ലേ കുട്ടാ...???" പുച്ഛം നിറഞ്ഞ ചിരിയോടെ അവളെന്നെ നോക്കി.... ഗൗരവത്തോടെ അവൾ മിഴികൾ തറയിലേക്ക് ഊന്നി.... "നിനക്ക് അറിയില്ല അവനെ,,, നിനക്ക് ഒന്നും അറിയില്ല.... ആർക്കും അറിയില്ല.... ഒന്നും...!!!"....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story