🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 208

ennennum ente mathram

രചന: അനു

കത്തിയാളുന്ന ദേഷ്യത്തോടെ അലക്ഷ്യമായി ഫ്ലോറിലേക്ക് നോക്കി പല്ല് കടിച്ഛ് ഞെരിച്ഛ് കൊണ്ട് ആമി പറഞ്ഞു... സംശയത്താൽ എന്റെ നെറ്റി ഞുളിഞ്ഞു... തല ചരിച്ഛ് ഞാനവളെ നോക്കി.... തല ചുമരിൽ മുട്ടിച്ഛ് വെച്ഛ് കൊണ്ട് അവൾ ദീർഘമായി നിശ്വസിച്ചു... " സിംഗപ്പൂരിൽ നടന്ന ഒരു ഇന്റർനാഷണൽ കോണ്ഫറൻസിൽ വെച്ചാണ് അച്ഛൻ, അച്ഛന്റെ കോളേജ്മേറ്റായ തോമസ് അങ്കിളിനെ യാദൃശ്ചികമായി കാണുന്നത്... കണ്ടുമുട്ടിയപ്പോ ഒരാൾ ദേവകി ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ഓണർ, മറ്റേയാൾ പാലോംമറ്റം ബിസിനസ്സിന്റെ തലവൻ.. ഇത്രയും പറഞ്ഞ് ആമിയെന്റെ മുഖത്തേക്ക് തലചരിച്ഛ് നോക്കി.... "ആ തോമസ് അങ്കിളിന്റെ മോനായിരുന്നു മാർട്ടിൻ, മാർട്ടിൻ തോമസ്...!!! ഒഫീഷ്യലി അങ്കിളായിരുന്നു ഓണറെങ്കിലും ബിസിനസൊക്കെ നോക്കി നടത്തിയിരുന്നത് മാർട്ടിൻ സ്വന്തമായിരുന്നു.... " അവൾ വീണ്ടും അലക്ഷ്യമായി മുകളിലേക്ക് നോക്കി.... മരവിപ്പോടെയാണ് ആമി പറഞ്ഞത് ഞാൻ കേട്ടത്... മാർട്ടിൻ അച്ഛന്റെ കൂട്ടുകാരന്റെ മകനാണോ....???

തോമസ് അങ്കിളിന്റെ മകൻ...??? ഞാൻ സംശയത്തോടെ മനസ്സിൽ ചോദിച്ഛ് കൊണ്ടിരുന്നു.... "പഴേ ചങ്ങാതിയുടെ മകനായത് കൊണ്ടും, ബിസിനസിലെ അവന്റെ താൽപ്പര്യവും മികവും കണ്ടറിഞ്ഞ അച്ഛന്, വലിയ കാര്യമായിരുന്നു മാർട്ടിനെ... നമ്മൾ മക്കളിൽ ഒരാളായിട്ടേ അച്ഛൻ അവനെയും കണ്ടിരുന്നുള്ളൂ..... ഇടയ്ക്ക് രണ്ട് വട്ടം അങ്കിളും ഫാമിലിയും വീട്ടിൽ വരുവൊക്കെ ചെയ്തിരുന്നു... നീയറിയാൻ വഴിയില്ല, കാരണം ആ സമയം നീയും ഏട്ടനും നാട്ടിൽ ഉണ്ടായിരുന്നില്ല..." കണ്ണിമ പോലും വെട്ടാതെ ശ്രദ്ധയോടെ ഞാനവൾക്ക് കാതോർത്തു... കോണ്ഫറന്സിന് ഇടയ്ക്ക് ഒരു പഴേ ഫ്രണ്ടിനെ കണ്ടിരുന്നൂന്ന് അച്ഛനന്ന് വിളിച്ഛ് പറഞ്ഞത് ഞാൻ ഓർത്തു.... ഒരുപാട് സന്തോഷത്തോടെയായിരുന്നു അച്ഛനത് പറഞ്ഞത്... ആഹ്,,, അന്ന് എല്ലാം പറഞ്ഞ കൂട്ടത്തിൽ അച്ഛനവന്റെ പേര് പറഞ്ഞിരുന്നു....

മാർട്ടിൻ ന്ന്... ഞാൻ ഓർമ പുതുക്കി.... അബ്രോഡ് MBA ചെയ്യുന്ന ടൈമായിരുന്നു... ഏട്ടൻ ഗൾഫിലും... ഞാൻ മനസ്സിൽ കണക്ക് കൂട്ടി.. ആമി വീണ്ടും തുടർന്നു... "അച്ഛനെ പോലെ അമ്മയ്ക്കും അച്ഛമ്മയ്ക്കുമൊക്കെ ഇഷ്ടായിരുന്നു അവനെ... വീട്ടുക്കാരും പരസ്പരം നല്ല ബന്ധത്തിലായിരുന്നു... അങ്കിളിന് മാർട്ടിനെ കൂടാതെ അവന് താഴെയായി ഒരു മോളും മോനും കൂടി ഉണ്ടായിരുന്നു... നമ്മളെ പോലെ കരുതിയത് കൊണ്ടാവും അച്ഛന്റെ ഡ്രീം പ്രോജെക്റ്റിനെ കുറിച്ച് അച്ഛനാദ്യം ഡിസ്കസ് ചെയ്ത് അവനോടായിരുന്നു... അവൻ ഇമ്പ്രെസ്ഡ് ആണെന്ന് കണ്ട് പ്രോജെക്റ്റിലെ മാസ്റ്റർ ഷെയർ അവന് നൽക്കാന്ന് അച്ഛൻ വാക്ക് പറഞ്ഞിരുന്നു... പക്ഷേ...." ആമിയൊന്ന് നിർത്തി എന്നെ നോക്കി.... ഞാൻ സംശയത്തോടെ അവളേയും.... "ആയിടക്കാണ് പാലോംമറ്റം ബ്രാൻഡിന്റെ പിറക്കിൽ ആരുമറിയാതെ അവൻ നടത്തി കൊണ്ടിരുന്ന ചില ഇലീഗൽ ബിസിനസ്സിനെ കുറിച്ഛ് അച്ഛൻ എങ്ങനെയോ അറിഞ്ഞത്... കൂടുതൽ അന്വേഷിച്ചപ്പോ കാര്യം ഉള്ളതാണെന്ന് അവൻ തന്നെ സമ്മതിച്ചു...

അതോടെ അവനുമായുള്ള കൂട്ടും, കൊടുക്കാമെന്ന് പറഞ്ഞ ഷെയർ തരില്ല ന്ന് അച്ഛൻ തീർത്ത് പറഞ്ഞു.... അതായിരുന്നു തുടക്കം... നമ്മുടെ കുടുംബത്തിന്റെ നാശത്തിന്റെ തുടക്കം.." ആമിയുടെ കണ്ണുകൾ നിറഞ്ഞു.... "പ്രോജെക്റ്റിന് ലഭിച്ച ഗവണ്മെന്റ് പിന്തുണയും അബ്രോഡിലും മറ്റുമുള്ള മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് കിട്ടിയ ടൈയപ്പ് ഓഫാറുക്കളുമൊക്കെ കണ്ടപ്പോ അവന് പ്രോജക്റ്റിൽ ഷെയർ വേണമെന്നായി.... ആദ്യം ചെറിയൊരു ഷെയർ മാത്രം മതിയെന്ന റിക്വസ്റ്റ്മായി വന്നവൻ പിന്നീട് പ്രോജക്റ്റിന്റെ ബോർഡ് മെമ്പേഴ്സിൽ ഒരാളാവണമെന്ന് പറഞ്ഞ് അച്ഛനെ നിരന്തരം വാണ് ചെയ്തു.... നിനക്ക് അറിയാലോ അച്ഛൻ ഓഫീസിലെ ടെൻഷനും പ്രോബ്ലംസും കാര്യങ്ങളൊന്നും വീട്ടിൽ ഡിസ്കസ് ചെയ്യാറില്ല... ഒഫീഷ്യൽ കാര്യങ്ങൾ വീട്ടിൽ അമ്മയോട് പോലും അച്ഛൻ പറയാറില്ല..!!" ആമി പറഞ്ഞു നിർത്തി... ശെരിയാണ്.. അച്ഛൻ ഓഫീസ് കാര്യങ്ങൾ വീട്ടിൽ പറയാറില്ല... അച്ഛന്റെ കാര്യത്തിൽ അമ്മ എപ്പഴും ഓവർ കോണ്സേഴ്ണ് ആയിരുന്നു...

അച്ഛന് ചെറിയൊരു തലവേദന വന്നാ പോലും അമ്മയ്ക്ക് വല്ലാത്ത പേടിയും ടെൻഷനുമാണ്... അതോണ്ട് തന്നെ അച്ഛൻ ബിസിനസിലെ ടെൻഷനും പ്രോബ്ലംസും ഒന്നും അമ്മയോടോ ഞങ്ങളോടോ പറയുമായിരുന്നില്ല... അച്ഛൻ ഓഫീസിൽ മാത്രം മികച്ചൊരു ബിസിനസ്ക്കാരനും വീട്ടിൽ നല്ലൊരു മകനും, വാത്സല്യം നിറഞ്ഞ അച്ഛനും സ്നേഹനിധിയായ ഭർത്താവുമായിരുന്നു... അമ്മയെ വലിയ ഇഷ്ടമായിരുന്നു അച്ഛന്... എന്തിനും അമ്മ തന്നെ വേണമായിരുന്നു... എനിക്ക് അനു അങ്ങനെയാണോ അങ്ങനെ... ഏട്ടന് ഏട്ടത്തി അങ്ങനെയാണോ അങ്ങനെ.... മാധവേട്ടൻ...!!! അമ്മ അങ്ങനെയാ അച്ഛനെ വിളിക്കാറ്... അമ്മയുടെ ആ വിളി കേൾക്കാൻ ഒരു പ്രത്യേക ഈണമായിരുന്നു... അമ്മയ്ക്ക് അച്ഛനോടുള്ള അതിയായ സ്നേഹവും നിറഞ്ഞ ബഹുമാനവും ആ വിളിയിൽ അറിയാം... ഞങ്ങൾ മക്കളും ചിലപ്പോ അച്ഛനെ അങ്ങനെ കളിയായി വിളിക്കാറുണ്ട്.... എന്ത് രസമായിരുന്നു ആ കാലം... സന്തോഷം മാത്രം... സ്നേഹം മാത്രം...

പൊട്ടിച്ചിരിക്കളും, കളിതമാശക്കളും... ഹോ,,,, വല്ലാത്ത കൊതി തോന്നുന്നു... അടക്കാനാവാത്ത ആഗ്രഹം... ഒരു വട്ടം കൂടി അച്ഛനെ കാണാൻ, കെട്ടിപ്പിടിക്കാൻ, ഉമ്മ വെക്കാൻ, മാധവേട്ടാന്ന് കുറുമ്പോടെ വിളിക്കാൻ.... അച്ഛൻ, അമ്മ എന്നൊക്കെ വിളിക്കുന്നിടം പെട്ടെന്നൊരു ദിവസം നിശ്ശബ്ദതമായി പോകുന്നതാണ് ലോകത്തിലെ എറ്റവും വലിയ വേദന....!!!! അതൊക്കെയാണ് ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങൾ..... ഞാൻ വേദനയോടെ മനസ്സിൽ പറഞ്ഞു.... ആമി വീണ്ടും തുടർന്നു... "ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ അറ്റെന്റ് ചെയ്ത അഛന്റെയൊരു ഫോൺ കാൾ... അങ്ങനെയാണ് ഞാൻ ഇത്രയും അറിഞ്ഞത്.... ഇതല്ല, ഇതിലും കൂടുതൽ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കന്ന് മനസ്സിലായിരുന്നു... എല്ലാം ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചെങ്കിലും അച്ഛൻ പറഞ്ഞില്ല... നിന്നോടോ ഏട്ടനോടോ പറയാൻ വിചാരിച്ചതാ,,, അതിനും കഴിഞ്ഞില്ല, അച്ഛൻ സമ്മതിച്ചില്ല എന്ന് തന്നെ പറയാം.. ഒന്നാമത് നീ പഠിക്കാണ്, ഏട്ടൻ അബ്രോഡും... ഇതൊക്കെ കേട്ടാ നീയും ഏട്ടനും പഠിപ്പും ജോലിയുമൊക്കെ കളഞ്ഞ് ഓടിപിടിച്ഛ് വരും, പ്രശ്നമാവും, അമ്മയും അച്ഛമ്മയുമൊക്കെ അറിയും എന്നൊക്കെ പറഞ്ഞ് അച്ഛൻ അന്നെന്നെ തടഞ്ഞു....!!

എല്ലാം ഞാൻ തന്നെ മാനേജ് ചെയ്തോളാമെന്ന് അച്ഛനെനിക്ക് വാക്ക് തന്നു...!!!" ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... "ആയിടയ്ക്കാണ് എനിക്കൊരു പ്രോപോസൽ വന്നതും മാരേജ് ഫിക്സ് ചെയ്തതും.... എന്റെ കല്യാണം നിനക്ക് ഓർമയുണ്ടോ...??? നമ്മുക്ക് എല്ലാം നഷ്ടപ്പെട്ട ആ നശിച്ച ദിവസം...!!!" ആമി നിറയുന്ന കണ്ണുകളോടെ എന്നെ നോക്കി അമർഷത്തോടെ ചോദിച്ചു.... ഇടയ്ക്ക് എവിടെയൊക്കെയോ ആ ശബ്‌ദം വല്ലാതെ വിറച്ചിരുന്നു... "അനു പറഞ്ഞ പോലെ കുടുംബത്തിന് മുഴുവൻ പേരുദോഷം വരുത്തി, ഞാൻ ഒളിച്ചോടി പോയതാണെന്ന് എല്ലാരേയും പോലെ നീയും വിശ്വസിച്ചു,,, അല്ലേ കുട്ടാ..???" ആമി നിരാശയോടെ ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി തരിച്ഛ് പോയി... പൊടുന്നനെ വെട്ടിത്തിരിഞ്ഞ് ഞാനവളെ മുഖത്തേക്ക് നോക്കി... ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം... നിസ്സംഗമായൊരു ഭാവം അവളുടെ മുഖത്ത് നിറഞ്ഞു.. കണ്ണീരോടെ അവളെന്നെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി... " കല്യാണത്തിന്റെ അന്ന് കല്യാണ പെണ്ണിനെ കാണാതായാൽ, മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപോയെന്നല്ലാതെ മറ്റെന്ത് കരുതാനാല്ലേ...??? പക്ഷേ ആ കൂട്ടത്തിൽ നിന്നെ ഞാൻ പ്രതീക്ഷിച്ചില്ല കുട്ടാ.... ആരൊക്കെ വിശ്വസിച്ചാലും നീ വിശ്വസിക്കില്ല ന്ന് ഞാൻ കരുതി...

എന്നെ അന്വേഷിച്ഛ് വരും ന്ന് ഞാൻ....!!!" ആമിയുടെ വാക്കുകൾ ഇടറി.... ഇടയ്ക്കിടെ മുറിഞ്ഞു.... കവിളുകൾ നനച്ച് ഒഴുകുന്ന കണ്ണീർ തുള്ളിക്കളെ അവൾ അമർത്തി തുടച്ചു.... ഞാനപ്പഴും അവളെ ഞെട്ടലോടെ നോക്കി... "നിനക്ക് തോന്നുന്നുണ്ടോ,,, അത്രയും വലിയൊരു ചതി ഞാൻ നമ്മുടെ കുടുംബത്തോട് ചെയ്യും ന്ന്...??? അങ്ങനെ ഒരു അപമാനം, അങ്ങനെയൊരു പേരുദോഷം ഞാൻ തലയിലേറ്റും ന്ന്...??? ആമി വേദനയോടെ എന്നെ നോക്കി ചോദിച്ചു.... എനിക്ക് ഉത്തരമില്ലായിരുന്നു,,, ഒന്നിനും... സംശയത്താൽ എന്റെ നെറ്റി ഞുളിഞ്ഞു... മിടിപ്പേറുന്ന ഹൃദയത്തെ വരുത്തിയിലാക്കി ഉത്കണ്ഠയോടെ ഞാനവളെ കണ്ണെടുക്കാതെ നോക്കി... "എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അത് മറ്റാരോട് പറഞ്ഞില്ലെങ്കിലും ഞാൻ നിന്നോട് പറയില്ലേ...??? അച്ഛനോട് പറയില്ലേ...??? എന്തും പറയാനുള്ള സ്വാതന്ത്ര്യം അച്ഛൻ നമ്മുക്ക് പണ്ടേ തന്നിരുന്നില്ലേ, പിന്നെന്തിന് ഞാൻ ഒളിച്ചോടി...??? എനിക്കതിന്റെ ആവശ്യം ഉണ്ടായിരുന്നോ...??? എനിക്ക് കല്യാണത്തിന് ഇഷ്ടമില്ല, താത്പര്യകുറവ് ഉണ്ടെന്ന് നിനക്ക് എപ്പഴെങ്കിലും തോന്നിട്ടുണ്ടോ...??

അങ്ങനെ എന്തെങ്കിലും തമാശയായിട്ടെങ്കിലും ഞാൻ ആരോടെങ്കിലും എപ്പഴെങ്കിലും പറഞ്ഞിട്ടുണ്ടോ...??? പറ...??" ആമി ചോദിച്ചു... സംശയത്തോടെ ഞാൻ മിഴികൾ ഫ്ലോറിലേക്ക് ഊന്നി... ഓരോ നിമിഷവും മറക്കാൻ ആഗ്രഹിക്കുന്ന ആ ദിവസം ഞാനാദ്യമായി ഓർത്തെടുത്തു.... അന്നത്തെ ഓരോ സംഭവങ്ങളും മനസ്സിലേക്ക് ഓടിയണഞ്ഞു... ഒരാഴ്ച മുമ്പ് തുടങ്ങിയ ആഘോഷങ്ങൾ.. ഞങ്ങളെ കുടുംബത്തിലെ ആദ്യത്തെ പെണ്കല്യാണം... മാസങ്ങൾക്ക് മുന്നേ തുടങ്ങിയ ഒരുക്കങ്ങൾ... കല്യാണത്തിന് ആഴ്ചകൾക്ക് മുന്നേ ഞങ്ങളെ വീട് കല്യാണ വീടായി മാറിയിരുന്നു... വീട്ടുക്കാരും കുടുംബക്കാരും എല്ലാരും കൂടിയുള്ള ചിരിയും, കളിയും തമാശക്കളും... കല്യാണത്തിന്റെ ഓരോ ഒരുക്കങ്ങളും ഞങ്ങൾക്ക് ആഘോഷങ്ങളായിരുന്നു.... കസിൻസും ഫ്രണ്ട്സിസും എല്ലാരും കൂടി ഒരു ഉത്സവത്തിന്റെ ആരവമായിരുന്നു വീട്ടിൽ... കല്യാണ ദിവസം ഉടുത്തൊരുങ്ങി എന്റെ മുന്നിൽ വന്ന് ഒരു മോഡലിനെ പോലെ നിന്ന് എങ്ങനെയുണ്ടെന്ന് ചോദിച്ച ആമിയെ എനിക്ക് ഓര്മവന്നു...

അന്ന് സന്തോഷം മാത്രമായിരുന്നു ഞാനവളുടെ കണ്ണിൽ കണ്ടത്...??? മുഖത്ത് നിറയെ ചിരിയായിരുന്നില്ലേ....??? കണ്ണിൽ നിറയെ സന്തോഷമായിരുന്നില്ലേ...??? നേരിയ സങ്കടമുള്ളതായി പോലും ആ മുഖത്ത് ഞാൻ കണ്ടിരുന്നില്ല ല്ലോ....!!!?? "നിങ്ങളൊക്കെ കരുതുന്ന പോലെ, അനു പറഞ്ഞ പോലെ സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാൻ ഒളിച്ചോടി പോയതല്ല ഞാൻ... അന്ന്,,,,, അന്ന് ആ കല്യാണത്തിന്റെ പിറക്കിൽ അച്ഛനെ വരുത്തിയിലാക്കാൻ എന്നെ കരുവാക്കി ഒരുക്കിയ ചതികുഴിയിൽ നിന്ന് അച്ഛനെന്നെ രക്ഷപ്പെടുത്തിയതാ..!!!" ആമി കണ്ണീരോടെ എന്നെ നോക്കി പറഞ്ഞു.... ഒരു നിമിഷം ശ്വാസം വിലങ്ങിയ പോലെ തോന്നി... ഹൃദയം പോലും നിലച്ചു... "അച്ഛന്റെ പൂർണ സമ്മതത്തോടെയാണ് ഞാൻ അജൂന്റെ കൂടെ പോയത്...!!! അച്ഛനാ എന്നെ അജൂന്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിച്ചത്.....!!!" വേദനയോടെ ആമി പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ അത്ഭുതത്തോടെ മിഴിഞ്ഞു... മേലാക്കെ ഒരു തരിപ്പ് പടരുന്നു... ലോകം തന്നെ കീഴ്മേൽ മറിഞ്ഞ പോലെ..

. തളർച്ച തോന്നുന്നു, ദേഹത്ത് നിന്ന് എന്തോ ഒഴിഞ്ഞ് പോകുന്ന പോലെ... വല്ലാതെ ദാഹിക്കുന്നു... കാലിനടിയിലെ മണ്ണൊലിച്ചു പോകുന്ന പോലെ... വിശ്വാസങ്ങളുടെ വ്യതിചലനം ഒരുവനെ അടിമുടി ഉലയ്ക്കുമോ...??? ഇരു കൈ കൊണ്ടും ചെയറിൽ മുറുക്കി പിടിച്ഛ് കിതപ്പോടെ ഞാൻ മുന്നോട്ടാഞ്ഞിരുന്നു... അച്ഛൻ.... അച്ഛനാണോ ആമിയെ...??? അപ്പോ ഞാനറിഞ്ഞത്...??? കേട്ടത്...??? വിശ്വസിച്ചത്...??? മനസ്സ് വല്ലാതെ ഉഴറുന്നു... ഹൃദയം മിടിപ്പേറി കിതയ്ക്കുന്ന പോലെ... ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... ആരെയൊക്കെയോ കരയുന്ന, ചിരിക്കുന്ന, ദയനീയമായി മുഖങ്ങൾ മനസ്സിലൂടെ മിന്നി മറയുന്നു... അനൂന്റെ, അനൂന്റെ അച്ഛന്റെ, അമ്മയുടെ, അമ്മൂന്റെ, എന്റെ അച്ഛന്റെ, അമ്മയുടെ, അച്ഛമ്മയുടെ, ആമിയുടെ, നിമ്മിയുടെ, ഉണ്ണിയുടെ, ഏട്ടന്റെ, ഏട്ടത്തിയുടെ.... അങ്ങനെ അങ്ങനെ ആരൊക്കെയോ.. "അന്ന്,,,, അന്ന് മറ്റൊരു വഴിയും പാവം നമ്മുടെ അച്ഛന്റെ മുന്നിൽ ഉണ്ടായിരുന്നില്ല... കല്യാണ ചെക്കൻ ഉൾപ്പെടെ വീട്ടുകാര് വരെ മാർട്ടിന്റെ ആൾക്കാരാണെന്ന് ആ വൈകിയ വേളയിൽ മനസ്സിലായപ്പോ എന്നെ അങ്ങനെയെങ്കിൽ രക്ഷിക്കണം ന്ന് മാത്രേ അച്ഛൻ ആലോചിട്ടുണ്ടാവൂ...

." ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി.. ആമിയുടെ കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകി... തളർച്ചയോടെ എന്റെ മടിയിലേക്ക് വീണ് കിടന്നപ്പോയൊരു മുഖം തെളിഞ്ഞു.... ദയനീയമായൊരു മുഖം... ആ കണ്ണിൽ ഞാൻ വേദന കണ്ടു... ആശങ്ക കണ്ടു, മരണ വെപ്രാളം കണ്ടു, സ്നേഹം കണ്ടു... അത്,, അതൊക്കെ ആമി ഒളിച്ചോടി പോയതിനായിരുന്നില്ലേ...??? അപമാനം കൊണ്ടായിരുന്നില്ലേ..?? സംശയം പോലെ ഞാൻ എന്നോട് തന്നെ ചോദിച്ചു... ഇന്ന്,,,, ഇപ്പോ ഓർക്കുമ്പോ... അവസാന നിമിഷങ്ങളിൽ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്ന പോലെ തോന്നുന്നു... ഞാൻ വീണ്ടും തളർച്ചത്തോടെ തലകുനിച്ചു.... "ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ എല്ലാം നടന്നു.... എന്റെ കൂടെ, അവസാനം വരേ ഒപ്പം നിന്ന എന്റെ രാധൂനോട് പോലും ഒന്നും വിട്ട് പറയാനുള്ള സമയമോ, സാഹചര്യമോ എനിക്ക് കിട്ടിയില്ല... അവരറിയും മുന്നേ, മറ്റാരെങ്കിലും അറിയും മുന്നേ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റാത്ത ദൂരത്തേക്ക് പോകണം.. അത് മാത്രമായിരുന്നു ആ നിമിഷം ചിന്ത... അതിന് ഒരു പെണ്ണും പറയാതൊരു വലിയൊരു കള്ളം എനിക്ക് അവളോട് പറയേണ്ടി വന്നു...!!!!"

ചുണ്ടുകൾ കടിച്ഛ് പിടിച്ഛ് വേദനയോടെ അവൾ വിങ്ങി..... "നിനക്ക് തോന്നുന്നുണ്ടോ കുട്ടാ ഞാൻ അത്രമേൽ അധപതിക്കും ന്ന്....???? നമ്മുടെ അച്ഛനേയും അമ്മയേയും അച്ഛമ്മയേയും പിന്നെ നിങ്ങളെയൊക്കെ മറന്ന് ഞാനങ്ങനെയൊരു തെറ്റ്... അതും അജൂ.... എനിക്ക് പറ്റോ...?? എനിക്ക് കഴിയോ അതിന്...??" നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ദയനീയമായി അവളെന്നെ നോക്കി ചോദിച്ചു.... കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളിക്കളെ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു.... ഉത്തരമില്ലാതെ നിസ്സഹായതയോടെ ഞാനവളെ നോക്കി... " മറ്റൊന്നും ചോദിക്കാനോ, മറ്റാരോടോ പറയാനോ, ഒന്നിനും എനിക്ക് സാവകാശം കിട്ടിയില്ല.... വീട് മുഴുവൻ എന്നേയും അച്ഛനേയും നിരീക്ഷിച്ഛ് കൊണ്ട് അവന്റെ ആൾക്കാരുണ്ടായിരുന്നു... നിന്നോട് പോലും ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല....!" ആമി നിസ്സഹായതയോടെ ഓർത്ത് കണ്ണീരോടെ പറഞ്ഞു... "എനിക്ക് അപ്പോ,,,,,, അന്ന് രാധൂനോട് അങ്ങനെ പറയാനാ തോന്നിയത്... കല്യാണ ദിവസം ഒളിച്ചോടുന്ന പെണ്ണ് മറ്റേന്ത് കാരണം പറയാനാ...???

മറ്റെന്ത് കാരണം പറഞ്ഞാലാ വിശ്വസിക്കാ...??? അന്ന് അധികമായി ഒന്നും ചോദിക്കാൻ കഴിയാത വിധം എനിക്ക് രാധൂന്റെ വായടപ്പിക്കണമായിരുന്നു... അവൾക്ക് ഒരിക്കലും എന്നെ പറഞ്ഞ് കോണവിൻസ് ചെയ്യിക്കാൻ പറ്റാത്ത ഒരു റീസണ് എനിക്ക് ആവിശ്യമായിരുന്നു....!!!" പുറക്കിലെ ചുമരിൽ തലമുട്ടിച്ഛ് കൊണ്ട് അവൾ പറഞ്ഞു.... ഞാനപ്പഴും അവളെ മിഴിച്ഛ് നോക്കി... വിശ്വസിക്കാൻ പറ്റുന്നില്ല... " ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കുട്ടാ..... ആരെയും വഞ്ചിച്ചിട്ടില്ല..... ആരേയും പറ്റിച്ചിട്ടില്ല... ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല... എല്ലാരേയും നന്മ മാത്രേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ... സന്തോഷം മാത്രേ ഞാൻ... ഞാനാരേയും കൊന്നിട്ടില്ല ഏട്ടാ,,,, അച്ഛന്റെ മരണത്തിന് ഉത്തരവാദി ഞാനല്ല.... ഞാൻ കാരണം ഒരിക്കലും നമ്മുടെ അച്ഛൻ ഹൃദയം പൊട്ടി മരിക്കില്ല.... ഞാൻ.... ഞാൻ പിഴച്ഛ് പോയിട്ടില്ല ഏട്ടാ.... സത്യം...!!!!!!! എന്നെയൊന്ന് വിശ്വാസിക്ക്... ഞാനരേയും കൊന്നിട്ടില്ല... ഞാൻ കാരണം ആരും മരിച്ചിട്ടില്ല..."...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story