🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 210

ennennum ente mathram

രചന: അനു

കയറി വന്നതും മാർട്ടിൻ കാലിന്മേൽ കാൽ കയറ്റി വെച്ചോണ്ട് സോഫയിൽ കയറി ഞെളിഞ്ഞിരുന്നു.... നിറഞ്ഞ ചിരിയോടെ തല ചരിച്ഛ് രാധൂനേയും എന്നേയും അവൻ മാറിമാറി നോക്കി... രാധൂന്റെ കൈ വിരലുകൾ പേടിയോടെ എന്റെ കൈത്തണ്ടയിൽ മുറുക്കി... ഞാൻ ആശ്വസിക്കും വിധം അവളെ കയ്യിൽ പിടിച്ചു.... ആദ്യത്തെ പേടിയും അമ്പരപ്പും മാറിയതും എന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞു.... എന്നെ എന്റെ കുടുംബത്തിൽ നിന്ന് അകറ്റിയ ദുഷ്ടൻ...!!! മനസ്സിൽ പക ആളി പടർന്നു.. പല്ല് കടിച്ഛ് പിടിച്ഛ് കൊണ്ട് ഞാനവനെ രൂക്ഷമായി നോക്കി... ഒരു ചിരിയോടെ അവൻ നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു.... " ഹായ് സിന്ധു..... ഡു യൂ റീമെമ്പർ മീ.....??? ഓഹ് ജീസസ്,,,,, ഞാനെന്ത് മണ്ടൻ ചോദ്യമാ ഈ ചോദിക്കുന്നത്,,,, അല്ലേ ഫെലീ...???" ആദ്യം കയറി വന്നതിൽ കോട്ടും സ്യൂട്ടും ഇട്ട പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരനെ നോക്കി മാർട്ടിൻ ചോദിച്ചു.... ഞാൻ സംശയത്തോടെ അവനെ നോക്കി... കണ്ട് മറന്ന് മുഖം.. തോമസ് അങ്കിളിന്റെ രണ്ടാമത്തെ മകൻ ഫെലിക്‌സ് തോമസ്...

"അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന ഒരു മുഖമല്ലല്ലോ എന്റേത്,,,, നിന്റെ ജീവിതത്തിലെ വണ് ആൻഡ് ഒൺലി വില്ലൻ...!!!!" ഒരു പ്രത്യേക താളത്തിൽ മാർട്ടിൻ പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.... " മറക്കാനോ.... നിന്നെ മറക്കാനോ....??? ഒരിക്കലും ഞാൻ നിന്നെ മറക്കില്ല... മര്യാദയ്ക്ക് ഇവിടുന്ന് ഇറങ്ങി പോകുന്നതാ നിനക്ക് നല്ലത്....." അവന്റെ നേരെ കൈചൂണ്ടി ഒരു വാണിങ് പോലെ ഞാൻ പറഞ്ഞു... അവൻ പൊട്ടിച്ചിരിച്ചു... ഒരുതരം കൊലച്ചിരി.... "കൂൾ കൂൾ.... ജെസ്റ് റിലാക്സ്... ഞാനിവിടെ സ്ഥിരതാമസത്തിനൊന്നും വന്നതല്ല..... ഞാൻ നമ്മുടെ സിദ്ധാർത്ഥിന്റെ അനുരാധയെ ഒന്ന് കാണാൻ വന്നതാ.... കല്യാണം കഴിഞ്ഞിട്ട് ഞാനിത് വരെ അവളെ വന്ന് കണ്ടിട്ടില്ല ല്ലോ,,, അപ്പോ പിന്നെ വന്നൊന്ന് കണ്ട് കളയാന്ന് വെച്ചു.... തല ചരിച്ഛ് എന്റെ പിന്നിലേക്ക് നോക്കി കൊണ്ട് മാർട്ടിൻ പറഞ്ഞത് കേട്ട് പേടിയോടെ രാധു ഒന്നൂടെ എന്റെ പിറക്കിലൊളിച്ചു... "ഹ,,,, നീയെന്താ സിന്ധു അവളെ ഇങ്ങനെ ഒളിപ്പിച്ഛ് നിർത്തുന്നത്...??? അനൂനെ കാണാനും പരിചയപ്പെടാനുമൊക്കെ വേണ്ടിയല്ലേ കഷ്ടപ്പെട്ട്,

ഈ രാത്രി ഈ മഴയത്ത് ഈ കണ്ട ആൾക്കാരെയൊക്കെ കൂട്ടി ഞാൻ വന്നത്...???" പരിഹാസ ചുവയോടെ മാർട്ടിൻ കാര്യമായി പറഞ്ഞത് കേട്ട് വലം കയ്യാൽ ഞാനവളെ പുറക്കിലേക്ക് വട്ടം പിടിച്ചു.... "മാർട്ടിൻ നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ പോ.... മര്യാദയ്ക്ക് പോവുന്നതാവും നിനക്ക് നല്ലത്... ഇല്ലെങ്കിൽ ഞാനിപ്പോ പോലീസിനെ വിളിക്കും..." ഇടം കയ്യിലെ ഫോൺ മുറുക്കി പിടിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു... കൂസലില്ലാതെ മാർട്ടിൻ ചിരിച്ചു... " മാറി നിൽക്ക് സിന്ധു...???" അവൻ സൗമ്യമായി പറഞ്ഞു... ഞാൻ ഇല്ലെന്ന് തലയാട്ടി വേഗത്തിൽ ഫോണിൽ നമ്പർ ടൈൽ ചെയ്യാൻ തുടങ്ങിയതും മാർട്ടിൻ എന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ഛ് വാങ്ങി ഫ്ലോറിലേക്ക് വീശിയെറിഞ്ഞു.... "മാറി നിൽക്കെടീ....!!!!!" എന്നെ പിടിച്ഛ് നിലത്തേക്ക് തള്ളി കൊണ്ട് മാർട്ടിൻ അലറി... കമിഴ്ന്ന് വീണ് പോയ ഞാൻ മുഖം തിരിച്ഛ് ആദ്യം നോക്കിയത് രാധൂനെയായായിരുന്നു..

. പേടിയോടെ വിറയ്ച്ഛ് ഇരു കൈകൊണ്ടും വാ പൊത്തി എന്നെ നോക്കി നിൽക്കുന്ന അവളുടെ അടുത്തേക്ക് പോകാനായി ഞാൻ വേഗത്തിൽ പിടഞ്ഞ് എണീറ്റെങ്കിലും ഒരുത്തനെന്റെ മുടികുത്തിന് പിടിച്ഛ് അവിടെ തന്നെ നിർത്തിച്ചു.... ഞാൻ കുതറി കൊണ്ട് അവളെ നോക്കി... രാധൂന്റെ കണ്ണുകൾ നിറഞ്ഞ് തൂവി... "ഛേ ഛെ ഛെ..... ഇങ്ങനെ പൂർണ ഗർഭിണിയായ ഭാര്യയേയും ആണ്തുണയില്ലാത്ത വീട്ടുക്കാരേയും ഒറ്റയ്കാക്കിയാണോ സിദ്ധു ഓഫീസിൽ പോയി ഇരിക്കുന്നത്.... ഷെയിം... ഷെയിം..!!!" രാധുനെ അടിമുടി നോക്കി മാർട്ടിൻ പറഞ്ഞു... രാധു വല്ലാതെ കിതയ്ച്ഛ് തുടങ്ങിയിരുന്നു... പേടിയോടെ അവളെന്നെ നോക്കി... അവളുടെ വലം കൈ വയറിൽ പയ്യെ അമർന്നു.... "ഇരിക്ക്...???" സൈഡിലുള്ള സിംഗിൾ സോഫ അടുത്തേക്ക് വലിച്ചിട്ട് ഇരുന്ന് മുന്നിലെ സോഫയിലേക്ക് കൈചൂണ്ടി ചിരിയോടെ മാർട്ടിൻ രാധൂനോട് പറഞ്ഞു.... രാധു പേടിയോടെ എന്നെ നോക്കി... "ഹ,,,, അവളെ നോക്കി നിൽക്കാതെ ഇരിക്ക്... ചോദിക്കട്ടെ...???" കാൽ മുട്ടിൽ കൈമുട്ടൂന്നി മുന്നോട്ടാഞ്ഞിരുന്ന് കൊണ്ട് അവൻ രാധൂനെ നോക്കി വീണ്ടും പറഞ്ഞു...

ഇരിക്കാതെ രാധു വീണ്ടും എന്നെ നോക്കി... മുടികുത്തിന് പിടിച്ചതോണ്ട് എനിക്ക് തലയാട്ടാനോ മിണ്ടാനോ കഴിഞ്ഞില്ല... ഞാൻ നിസ്സഹായതയോടെ അവളെ നോക്കി... "ഇതാണ്.... ഇവിടെ ആർക്കും ഒരു അനുസരണയില്ല....!!" മാർട്ടിൻ നിരാശയോടെ പറഞ്ഞ് എന്നേയും രാധൂനേയും നോക്കി.... അവന്റെ മുഖത്തൊരു ഗൂഢമായാ ചിരി വിരിഞ്ഞു.. ഞാൻ വെപ്രാളത്തോടെ രാധൂനെ നോക്കി.... "അവിടെ ഇരിക്കെടീ....!!!!!" ടീപോയുടെ മുകളിലെ മാഗസിനിൽ ആഞ്ഞടിച്ച് കൊണ്ട് അവൻ അലറി... ശക്തിയേറിയ പ്രഹരത്തിൽ ടീപോയുടെ മുകളിലെ ഗ്ലാസ് പൊട്ടിപൊടിഞ്ഞ് വീണു... ഞെട്ടിപിടഞ്ഞ് പേടിയോടെ രാധു സോഫയിൽ ഇരുന്നു... അവന്റെ കണ്ണുകൾ തീ കട്ട പോലെ ജ്വലിച്ചു.... അവൻ സോഫയിലേക്ക് ചാഞ്ഞിരുന്നു... "അപ്പോ,,, അനുസരണയുണ്ട്....!!!!" പുച്ഛത്തോടെ അവൻ പറഞ്ഞു... രാധു കിതപ്പോടെ വയറിൽ അള്ളിപ്പിടിച്ഛ് മുന്നോട്ട് കുനിഞ്ഞു.... "ആഹ്... ആഹ്.... ആ...ആമീ....!!!" ഉയരുന്ന ശ്വാസ നിശ്വാസങ്ങളാൽ കിതയ്ച്ഛ് വേദനയോടെ രാധു വിളിച്ചു....

ശക്തിയായി അവന്റെ പിടിയിൽ നിന്ന് കുതറി ഞാൻ രാധൂന്റെ അടുത്തേക്ക് ഓടി.... "എന്താടാ,,,, വെള്ളം വേണോ...??? ഞാനിപ്പോ എടുത്തിട്ട് വരാ...???" വെപ്രാളത്തോടെ പറഞ്ഞ് ഞാൻ ഡൈനിങ് ടേബിളിലേക്ക് ഓടി.. കൂട്ടത്തിൽ ഒരുത്തൻ എനിക്ക്‌ കുറുക്കെ നിന്നെങ്കിലും മാർട്ടിൻ അവനെ നോട്ടത്താൽ വിലക്കി... "നമ്മുടെ ആവശ്യം കഴിയുന്ന വരേ അനുരാധയുടെ ഹെൽത്ത് നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്... so,,, leave her...!!!!" മാർട്ടിൻ പറഞ്ഞത് കേട്ട് അവൻ എനിക്ക്‌ കുറുക്കെ വെച്ച കൈ മാറ്റി... അവനെയൊന്ന് കൂർപ്പിച്ഛ് നോക്കി ഞാൻ ഓടി പോയി ജഗിൽ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് രാധൂന്റെ അടുത്തിരുന്നു... അവകാശം ഞാനാ വെള്ളം അവളെ കുടിപ്പിച്ചു... നെഞ്ചിൽ പയ്യെ ഉഴിഞ്ഞ്, വയറിൽ തഴുകി കൊടുത്തു... ആശ്വാസത്തോടെ അവളെന്റെ തോളിലേക്ക് ചാഞ്ഞു.. കത്തുന്ന കണ്ണോടെ ഞാൻ മാർട്ടിനെ നോക്കി.... എന്നേയും അവശതയോടെ എന്റെതോളിൽ ചാഞ്ഞ് കിടക്കുന്ന രാധൂനേയും നോക്കി അവൻ പല്ലി ചിലയ്ക്കുന്ന പോലുള്ള സൗണ്ട് ഉണ്ടാക്കി....

"ഈ വാടി തളർന്ന് പോയ വീരശൂര പരാക്രമിയാണോ അന്ന് അത്രയും ആൾക്കാരുടെ ഇടയിൽ വെച്ഛ് എന്റെ അനിയന്റെ കവിളിൽ അടിച്ചത്...???" മാർട്ടിൻ പറഞ്ഞത് കേട്ട് എന്റെ തോളിൽ ചാഞ്ഞ് ഇരിക്കുന്ന രാധൂനെ ഞാൻ സംശയത്തോടെ നോക്കി... രാധു ഫെലിക്‌സിനെ അടിച്ചെന്നോ...??? എപ്പോ..?? എന്ന്...??? ഫെലിക്‌സിനെ രാധൂന്ന് അങ്ങനെ അറിയാം...?? രാധു എന്തിനാവും ഫെലിക്‌സിനെ അടിച്ചത്...?? ഒരു കുന്നോളം സംശയങ്ങൾ മനസ്സിൽ കുന്ന് കൂടി... ഞാൻ ഫെലിക്‌സിനെ നോക്കി... അവന്റെ കണ്ണുകളിൽ ദേഷ്യവും പകയും നിറഞ്ഞു.... "അപ്പോയിനി വന്ന കാര്യത്തിലേക്ക് കടക്കാം... മോളൊന്ന് നേരെയിരുന്നേ... നിങ്ങളെ സ്നേഹപരിചരണമൊക്കെ മതി..." മാർട്ടിൻ പറഞ്ഞത് കേട്ടതും രാധു പേടിയോടെ എന്നോട് ചേർന്ന് നേരെയിരുന്നു... മാർട്ടിൻ കൂട്ടത്തിൽ ഒരുത്തനെ നോക്കി കണ്ണ് കാണിച്ചതും അവനവന്റെ കയ്യിലുള്ള ഫയൽ മാർട്ടിന്റെ കൈയിലേക്ക് കൊടുത്തു... ഞാനും രാധുവും എന്താന്ന് അറിയാതെ സംശയത്തോടെ പരസ്പരം നോക്കി....

അവൻ ഫയൽ തുറന്ന് അതിൽ നിന്ന് കുറച്ഛ് ഡോകുമെന്റ്‌സ് എടുത്ത് ചില്ലുടഞ്ഞ് ടീപോയുടെ മുകളിൽ ഞങ്ങൾക്ക് കാണാൻ തക്കവണ്ണം വെച്ചു... ഞാനും രാധുവും വീണ്ടും സംശയത്തോടെ പരസ്പരം നോക്കി... "മിസ്സിസ് സിദ്ധാർത്ഥ് ഇതിലൊക്കെയൊന്ന് സൈൻ ചെയ്താ ഞങ്ങളിപ്പോ തന്നെ പൊയ്ക്കോളാ...!!!" ചിരിയോടെ മാർട്ടിൻ പറഞ്ഞത് കേട്ട് ഞങ്ങളുടെ സംശയം വർദ്ധിച്ചു... രാധു ഒപ്പിട്ടിട്ട് ഇവന് എന്താ കിട്ടാൻ പോകുന്നത്...??? ഞാൻ മനസ്സിൽ ചോദിച്ചു.... "ഹ,,, നോക്കി നിൽക്കാതെ വേഗം സൈൻ ചെയ് അനൂ.... അനൂന്റെ സ്വത്തോ പണമോ എനിക്ക് എഴുതി തരുന്ന പേപ്പറൊന്നും അല്ലിത്... എനിക്ക് തരാമെന്ന് ഏറ്റ, എനിക്ക് അവകാശപ്പെട്ട ഒരു പ്രോജക്റ്റിന്റെ ഷെയർ അത്രേള്ളൂ..." ഡോക്യൂമെന്റിന്റെ മുകളിലേക്ക് പേന തുറന്ന് വെച്ഛ് കൊണ്ട് മാർട്ടിൻ പറഞ്ഞത് കേട്ട് ഞാനാ പേപ്പർ തട്ടിയെറിഞ്ഞ് കൊണ്ട് ചാടിയെണീറ്റു.... "ഇല്ല മാർട്ടിൻ... രാധു ഇതിൽ സൈൻ ചെയ്യില്ല.... എന്റെ അച്ഛന്റെ മാത്രം പ്രോജക്റ്റ് ആണത്... അതിൽ നിനക്കൊരു അവകാശവും ഇല്ല...

നിനക്ക് തരാമെന്ന് ആരും പറഞ്ഞിട്ടില്ല.... ആ പ്രോജക്റ്റിന്റെ പേരിൽ ഒരുപാട് ജീവിതങ്ങൾ നീ ഇല്ലാതാക്കീട്ടുണ്ട്... ഇനിയും നീയത് കിട്ടും ന്ന് വ്യാമോഹിക്കണ്ട... നടക്കില്ല... ഞാൻ ജീവിച്ചിരിക്കുമ്പോ രാധു അതിൽ സൈൻ ചെയ്യില്ല...." ദേഷ്യത്തോടെ, വാശിയോടെ ഞാൻ ഉറപ്പിച്ഛ് പറഞ്ഞു... ദേഷ്യം കൊണ്ട് എന്റെ ശരീരം മുഴുവൻ വിറയ്ച്ചു... ഉയരുന്ന ശ്വാസനിശ്വാസങ്ങളെ വരുത്തിയിലാക്കി ഞാൻ കിതച്ചു... ദേഷ്യം നിയന്ത്രിക്കാൻ പോലും കഴിയാതെ വന്നു... മുന്നിലിരിക്കുന്ന മാർട്ടിനെ കഴുത്ത് ഞെരിച്ഛ് കൊല്ലാനുള്ള ദേഷ്യം തോന്നി... ഇവന്റെ അത്യാർത്തി കാരണം എനിക്കനുഭവിക്കേണ്ടി വന്ന അപമാനം, നാണക്കേട്.... എന്റെ അച്ഛൻ.... എന്റെ പാവം അച്ഛൻ... അജു...!!! എല്ലാരേയും ഓർക്കെ എനിക്ക് കരച്ചിൽ വന്നു... കണ്ണുകൾ പെയ്തു... ഞാൻ വാശിയോടെ കണ്ണുകൾ തുടച്ചു.... പ്രോജക്റ്റിലെ സിദ്ധുന്റെ മുഴുവൻ ഷെയറും രാധൂന്റെ പേരിലാണ്... ഏട്ടനും എനിക്കും സിദ്ധുനും ഒഴികെ വീട്ടിലാർക്കും ഈ കാര്യം അറിയില്ല,,,,, രാധൂന്ന് പോലും... പക്ഷേ ഈ കാര്യം ഇവനെങ്ങനെ അറിഞ്ഞു.... ഞങ്ങളൊന്ന് അനങ്ങിയാൽ പോലും ഇവനറിയുന്നു....!!!! ഞാൻ പല്ല് കടിച്ഛ് ഞെരിച്ചു... ഒരു ചിരിയോടെ അതൊക്കെ കേട്ട് കൊണ്ട് അവൻ സോഫയിൽ ചാരിയിരുന്ന്, കാലിന്മേൽ കാൽ കയറ്റി വെച്ചു...

ഞാൻ പറഞ്ഞു നിർത്തിയതും അവൻ തല ചരിച്ഛ് രാധൂനെ നോക്കി.... "അനുരാധ സൈൻ ചെയ്യും...!!!!!" ഉറച്ച വിശ്വാസത്തോടെ രാധുനോടായ് അവൻ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം ഇരച്ചു കയറി... ഞാൻ നിയന്ത്രിക്കാൻ എന്നോണം കൈ മാറിൽ പിണച്ഛ് കെട്ടി പുച്ഛത്തോടെ മുഖം വെട്ടിച്ചു.... "ഇല്ലേ...???" മുന്നോട്ടാഞ്ഞ് മാർട്ടിൽ വീണ്ടും ചോദിച്ചു... ഞാൻ തൊട്ട് താഴെ ഇരിക്കുന്ന രാധൂനെ നോക്കി... പേടിയോടെയാണെങ്കിലും അവൾ ഇല്ലെന്ന് തലയാട്ടിയത് കാണേ ഞാൻ മാർട്ടിനെ നോക്കി ചുണ്ട് കോട്ടി... "ഇല്ലേ...???" അവൻ വീണ്ടും അവളെ പേടിപ്പിക്കാൻ എന്നോണം ചോദിച്ചു.... "ഇല്ല ന്ന് അവൾ പറഞ്ഞത് നീ കണ്ടില്ലേ...??? ഓവറാക്കാതെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങി...." "ടപ്പേ....!!!!!" പറഞ്ഞ് മുഴുമിക്കും മുന്നേ അവന്റെ കൈകൾ എന്റെ കവിളിൽ പതിഞ്ഞു... അടികൊണ്ട് നിലത്തേക്ക് തെറിച്ഛ് വീണ് നെറ്റിയിടിച്ചു എന്നത് ഒഴിച്ചാൽ ആ ഒരു നിമിഷം ഞാൻ മറ്റൊന്നും അറിഞ്ഞില്ല... അടി കൊണ്ടോ..??? സംശയത്തോടെ ഞാൻ വിറയ്ക്കുന്ന കൈയ്യാൽ എന്റെ കവിളിനെ പൊതിഞ്ഞ് പിടിച്ചു.... "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്....!!!!!" അറിയാതെ ഞാൻ അലറി നിലവിളിച്ചു പോയി... കവിൾ ചുട്ടു പഴുത്തൊരു ലോഹമായ പോലെ തോന്നി... തീപാറുന്ന പോലെ പൊള്ളി...

വായിലാക്കെ രക്ത ചുവ നിറഞ്ഞു.... എണീറ്റ് നിൽക്കാൻ പോലും കഴിയാതെ ഞാൻ തളർന്നു... മുഖമുയർത്തി നോക്കാൻ പോലും വയ്യ.. കണ്ണുകൾ പോലും തുറക്കാൻ വയ്യ..... വേദന... സഹിക്കാൻ പറ്റാത്ത വേദന... പൊള്ളുന്ന വേദന.... ഞാൻ അലറി കരഞ്ഞു.... ഫെലിക്‌സ് എന്റെ മുടികുത്തിൽ പിടിച്ഛ് വലിച്ഛ് എണീപ്പിച്ചു.... അവശതയോടെ കണ്ണ് വലിച്ഛ് തുറന്ന് ഞാൻ രാധൂനെ നോക്കി... ഇരു കയ്യോണ്ടും വയറിനെ പൊതിഞ്ഞ് പിടിച്ഛ് വിറയ്ച്ഛ് പേടിയോടെ ഇരിക്കുകയാണ്... കരയുന്നുണ്ട് പാവം... വല്ലാത്ത പേടി തോന്നുന്നു.... അവൾക്ക് വയ്യാതെയാവോ...??? ശ്വാസം മുട്ടുന്നുണ്ടാവോ...??? "ഇനി അനുരാധ സൈൻ ചെയ്യും...???" എന്നെ നോക്കി പുച്ഛിച്ഛ് മാർട്ടിൻ വീണ്ടും സോഫയുടെ അറ്റത്തേക്ക് ഇരുന്ന് ചോദ്യം പോലെ രാധൂനോട് ചോദിച്ചു... രാധു പേടിയോടെ എന്നെ നോക്കി... ഞാൻ അരുതെന്ന് തലയാട്ടി... അവൾ കരഞ്ഞു... വയറ് കെട്ടിപ്പിടിച്ഛ് പൊട്ടിക്കരഞ്ഞു... ഞാനും... " ഇനിയും സൈൻ ചെയ്യില്ലാ...???" മാർട്ടിൻ ചോദ്യമാവർത്തിച്ചു... രാധു മുഖമുയർത്തി നോക്കി ഇല്ലെന്ന് പയ്യെ തലയാട്ടി....

മാർട്ടിൻ ഫെലിക്‌സിനെ നോക്കി... ഫെലിക്‌സ് എന്നെ അവന്റെ മുന്നിലേക്ക് വലിച്ഛ് നിർത്തി മാർട്ടിൻ അടിച്ച അതേ കവിളിൽ വീണ്ടും അടിച്ചു... ഈ തവണ വേദനയായിരുന്നില്ല... മരണമായിരുന്നു ഞാൻ മുന്നിൽ കണ്ടത്... കവിള് പൊട്ടിയടർന്ന് നീങ്ങിയപ്പോലെ തോന്നി... ചുണ്ട് പൊട്ടി ചോര കിനിഞ്ഞു... ഞാൻ വീണ്ടും അലറി നിലവിളിച്ചു... സഹിക്കാൻ പറ്റാത്ത വേദന...!!!! "ഇനി അനുരാധ സൈൻ ചെയ്യും... അല്ലേ...???" മാർട്ടിൻ വീണ്ടും അവളോട് ചോദിച്ചു... രാധു ഏങ്ങലടിച്ഛ് കരഞ്ഞു.... "ഞങ്ങളെ ഒന്നും ചെയ്യരുത്....!!!! പ്ലീസ്....!!!" കരഞ്ഞ് കൊണ്ട് രാധു കൈകൂപ്പി യാചിച്ചു... വേദനയോടെ ഞാനെന്റെ കണ്ണുകൾ അടച്ചു... "ഒന്നും ചെയ്യണ്ടെങ്കിൽ അനു സൈൻ ചെയ്യ്... അനു സൈൻ ചെയ്യില്ല ന്ന് പറയുന്നോണ്ടല്ലേ ആമി ഇങ്ങനെ വേദനിക്കേണ്ടി വരുന്നത്.... അനുന്റെ ഉറ്റതോഴിയല്ലേ,,,,, നീ കാരണം എനിക്കവളെ കൊല്ലേണ്ടി വന്നാല്ലോ...????" മാർട്ടിൻ പറഞ്ഞത് കേട്ട് രാധു നിശ്ശബ്ദമായി പോയി....വർദ്ധിച്ച പേടിയോടെ അവളവനെ മാറിമാറി മിഴിച്ചു നോക്കി...

എന്റെ വേദന കണ്ട് അവൾ സൈൻ ചെയ്യുമോന്ന് പോലും ഞാൻ ഭയപ്പെട്ടു... "രാധൂ,,,,, നീ സൈൻ ചെയ്യരുത്.... എന്നെ കൊന്നാലും നീ സൈൻ ചെയ്യരുത്... എന്റെ അച്ഛന്റെ സ്വപ്നാത്... അതിൽ അവന്റെ പേര് ഉണ്ടാവാൻ പാടില്ല... നീ ചെയ്യരുത്... എന്നെ കൊന്നാലും നീ ചെയ്യരുത്...!!!" ഞാൻ വാശിയോടെ പറഞ്ഞു... രാധു നിസ്സഹായതയോടെ എന്നെ നോക്കി... ഞാൻ അവശതയോടെ വീണ്ടും വീണ്ടും അരുതെന്ന് തലയാട്ടി... രാധു ദയനീയമായി എന്നെ നോക്കി തലകുനിച്ച് ഇരുന്ന് പൊട്ടിക്കരഞ്ഞു.... മാർട്ടിൽ അനൂന്റെ അടുത്ത് നിന്ന് എന്റെ അടുത്തേക്ക് വന്ന് നിന്നു... ഫെലിക്‌സ് എന്നെ അവന്റെ മുന്നിലേക്ക് പിടിച്ഛ് നിർത്തി.... ഞാൻ അവശതയോടെ കണ്ണുയർത്തി അവനെ നോക്കി.... അവനെന്റെ കവിളിൽ കുത്തി പിടിച്ചു... ഞാൻ വേദനയാൽ പിടഞ്ഞു.... "സിന്ധൂ,,,, നീയങ്ങനെയൊക്കെ പറഞ്ഞാൽ എനിക്ക് നിന്നെ മാറ്റിനിർത്തി അനൂനെ നോക്കേണ്ടി വരും...

ഒരു തല്ല് കൊണ്ട് നീ അവശയായത് പോലെയല്ല... അവള് പൂർണ ഗർഭിണിയല്ലേ...?? എന്റെ ഒരു തല്ല് പോലും അവള് താങ്ങില്ല... അവളും വയറ്റിലുള്ള കുഞ്ഞും മരിച്ചു പോകും...!!! നീ കാരണം അവള് മരിച്ചാ, നിന്റെ കുട്ടനോട് നീയെന്ത് സമാധാനം പറയും...??? ഹ്മ്മം...???" അവൻ ചോദിച്ചത് കേട്ട് ശരീരമാക്കെ തളർന്ന് പോകുന്നത് ഞാനറിഞ്ഞു... ഞാൻ രാധൂനെ നോക്കി... അവള് കെട്ടിപ്പിടിച്ഛ് ഇരിക്കുന്ന വയറ്റിലേക്ക് നോക്കി... തളർച്ച തോന്നുന്നു... വല്ലാത്ത തളർച്ച.... "വേണ്ട,,,, മാർട്ടിൻ.... ഞങ്ങളെ വെറുതെ വിട്ടേക്ക്... നിനക്ക്.... നിനക്ക് അറിയാവുന്നതല്ലേ അതെന്റെ അച്ഛന്റെ സ്വപ്നാ... ആഗ്രഹാ..... ഞങ്ങൾക്കുള്ളത് എല്ലാം നീയെടുത്തോ അത് മാത്രം.... അത് മാത്രം മതി ഞങ്ങൾക്ക്.... പ്ലീസ്...!!!"..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story