🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 211

ennennum ente mathram

രചന: അനു

പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ കൈകൂപ്പി യാചിച്ചു... അവൻ ചിരിച്ചു,,,, പുച്ഛത്തോടെ....!!!! "ആ ബാക്കിയൊക്കെ നിങ്ങള് വെച്ചോ... അതൊന്നും എനിക്ക് വേണ്ട... ഒരു പ്രോജക്റ്റ്.... അതിലെ ചെറിയൊരു ഷെയർ... അതല്ലേ ഞാൻ ചോദിക്കുന്നുള്ളൂ... അത് എനിക്ക് വേണം... അത് കിട്ടാതെ ഞാൻ പോവില്ല....!!!" അവൻ വീണ്ടും ഗർവോടെ പറഞ്ഞു... ഒരു നിമിഷം അവശത മറന്ന് കൊണ്ട് ഞാനവന്റെ കോളറിൽ കുത്തി പിടിച്ചു.... "പറഞ്ഞില്ലെടാ.... തരില്ല....!!!!!! ഷെയർ പോയിട്ട്... ആ പ്രോജക്റ്റിനെ കുറിച്ഛ് ചിന്തിക്കാൻ പോലും നിനക്ക് അർഹതയില്ല... നീ ഞങ്ങളെ എന്തൊക്കെ ചെയ്താലും സമ്മതിക്കില്ല... സമ്മതിക്കില്ല ഞാൻ....!!!!" വീറോടെ ഞാൻ പറഞ്ഞു... പുച്ഛം നിറഞ്ഞ ചിരിയോടെ അവനെന്റെ കൈ വിടുത്തി പുറക്കിൽ നിൽക്കുന്ന ഫെലിക്‌സിന്റെ കയ്യിലേക്ക് തള്ളി കൊടുത്ത്, കോളറും കോട്ടും ശെരിയാക്കി... നിലത്ത് വീണ് കിടക്കുന്ന പേപ്പേഴ്‌സ് എല്ലാം പെറുക്കിയെടുത്ത് നേരെയാക്കി അനൂന്റെ അടുത്ത് അവളുടെ സോഫയിൽ പോയിരുന്നു... "സൈൻ ചെയ്യ്....????"

ഗൗരവം നിറഞ്ഞ സ്വരത്തോടെ അവൻ പറഞ്ഞു... രാധു എന്നെ നോക്കിയതും ഫെലിക്‌സ് എന്റെ മുടുകുത്തിലെ പിടി മുറുക്കി... കണ്ണടയ്ച്ഛ് തല പുറക്കിലേക്ക് മലച്ഛ് കൊണ്ട് ഞാൻ അലറി... "സൈൻ ചെയ്യെഡീ....???" അവന്റെ ശബ്‌ദം കാതിലേക്ക് തുളച്ഛ് കയറി... ഞാൻ കണ്ണ് തുറന്ന് രാധൂനെ നോക്കി... അവൾ ഇല്ലെന്ന് തലയാട്ടിയതും മാര്ട്ടിൻ ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് എണീറ്റ് നിന്നു... നീട്ടിയൊരു ശ്വാസം വലിച്ചെടുത്ത് ഒറ്റയടിക്ക് വായിലൂടെ നിശ്വസിച്ചു.... "അവസാനമായി പറയാ,,,,സൈൻ ചെയ്...???" രാധു ഇരുന്ന് മുഖമുയർത്തി അവനെ നോക്കി ഇല്ലെന്ന് തലയാട്ടി കൊണ്ട് ഏങ്ങി... ഞൊടിയിടയിൽ മാർട്ടിൻ അവളുടെ മുടി കുത്തിന് പിടിച്ഛ് വലിച്ഛ് ഏണീപ്പിച്ചു... അവന്റെ വലം പുറം കൈ രാധൂന്റെ വലം കവിളിനെ ലക്ഷ്യമാക്കി വീശിയതും ഞാൻ കണ്ണുകൾ വേദനയോടെ ഇറുക്കിയടച്ചു... "മ്മ്മീ,,,,,, മീ....!!!!!" സേതൂ.....!!!! മനസ്സ് മന്ത്രിച്ചു.... ഇറുക്കിയടച്ഛ് കണ്ണുകൾ ഞാൻ ഞെട്ടലോടെ വലിച്ഛ് തുറന്നു.... കണ്ണ് തിരുമ്മി ഉറക്ക പിച്ചോടെ കരഞ്ഞ് വരുന്ന സേതൂനെ കണ്ടതും എന്റെ ശ്വാസം നിലച്ഛ് പോയി...

ഞാൻ മാർട്ടിനെ നോക്കി... രാധൂന്റെ കവിളോരം വന്ന അവന്റെ കൈകൾ നിശ്ചലമായിരിക്കുന്നു.... അവൻ തിരിഞ്ഞ് നോക്കല്ലേ ന്ന് ഞാൻ വെറുതേ പ്രാർത്ഥിച്ചു.... എന്റെ മോൻ...!!! ഉള്ളം തേങ്ങി... പേടി തോന്നുന്നു.... ഞാൻ വാതിൽ അടച്ചില്ലായിരുന്നോ...??? അടച്ചിരുന്നല്ലോ...?? ലോക്ക് വീണിലായിരുന്നോ...??? ഞാൻ ആ നേരത്തെ ശപിച്ചു... എന്റെ ഭഗവാനേ എന്റെ മോൻ...!!! ഫെലിക്‌സിന്റെ കൈയിൽ നിന്ന് കുതറി മാറി ഞാനെന്റെ കുഞ്ഞിന്റെ അടുത്തേക്ക് ഓടി... അവനെ വാരി പുണരാൻ, പൊതിഞ്ഞ് പിടിക്കാൻ ഉമ്മ വെക്കാൻ അങ്ങനെ എന്തിനൊക്കെയോ ഉള്ളം തുടിച്ചു... പക്ഷേ അപ്പോഴേക്കും ആരോ എന്റെ കയ്യിൽ പിടിച്ഛ് നിർത്തി... ഞാൻ കുതറി കൈ വിട്ടീക്കാൻ ശ്രമിച്ഛ് കൊണ്ടിരുന്നു... കഴിഞ്ഞില്ല... ആണ് കരുതിന് മുന്നിൽ പെണ്ണെന്നും ബലഹീനയാണ്... എന്നെ മറികടന്ന് പോകുന്ന ഫെലിക്‌സിനെ ഞാൻ പേടിയോടെ നോക്കി.... അവനെന്റെ മോനെ തൊടരുതെന്ന് ഞാൻ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു....!!!! ആരെങ്കിലും വന്നിരുന്നെങ്കിൽ....?? ദൈവം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ...??

എനിക്കൊന്ന് കുതറി മാറാൻ പറ്റിയിരുന്നെങ്കിൽ...??? ഞാൻ വീണ്ടും വീണ്ടും പ്രാർത്ഥിച്ചു... അവനെന്റെ മോനെ,,,,, അവനെന്റെ മോനെ....!!! മനസ്സ് ഉഴറി... പേടി നിറഞ്ഞു... ഞാൻ കരഞ്ഞു... നിലവിളിച്ചു.... "ഫെലിക്‌സ്,,,,, അവനെ തൊടരുത് ഫെലിക്‌സ്.... അവനെ നീ എടുക്കരുത്.... അവനെ തൊടരുത്....!!!" ഞാൻ അലറി.... പക്ഷേ അവനെന്റെ മോനെ തൂക്കിയെടുത്തു കൊണ്ട് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു..... ഞാൻ അലറി കരഞ്ഞു... ചങ്ക് പൊട്ടുന്ന പോലെ..... ജീവൻ പോകുന്ന പോലെ... "ഫെലിക്‌സ്.....!!!!" കരഞ്ഞ് കൊണ്ട് ഞാനവനെ ദയനീയമായി വിളിച്ഛ് നിലത്തേക്ക് ഊർന്നിറങ്ങി.... ഗുണ്ടയെന്നെ വീണ്ടും പിടിച്ഛ് എണീപ്പിച്ഛ് നിർത്തി... "ആഹാ,,,,, കൊള്ളാല്ലോ ഫെലീ.... എന്നാ ക്യൂട് ബേബിയാ.... സോ സ്വീറ്റ്....!!!!" ഫെലിക്‌സ് കുഞ്ഞിനെ എടുത്ത് മാർട്ടിന്റെ അടുത്തേക്ക് നടക്കവേ അവൻ പറഞ്ഞു.... "ഇതാരുടെ മോനാ,,,, കേശവിന്റെയാണോ...??? അല്ലാതെ ഇവിടെയിപ്പോ ആർക്കാ കുഞ്ഞ്...???" അവൻ സംശയത്തോടെ പറഞ്ഞു... അവനെന്റെ മോനാ ന്ന് ഉറക്കെ വിളിച്ഛ് കൂവണം ന്നുണ്ട്, പക്ഷേ പേടി തോന്നുന്നു...

വല്ലാത്ത പേടി...!!! "പറ രാധൂ ഇതാരുടെ മോനാ...???" ഞാൻ വിളിക്കുന്ന പോലെ അവളെ വിളിച്ഛ് മാർട്ടിൻ കാര്യമായി ചോദിച്ചു... രാധുവെന്നെ നോക്കി... ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... "ആ,,,,ആമിയുടെ.... ആമിയുടെ മോനാ...!!!!" കാതിൽ പതിഞ്ഞ ആ വാക്കുകൾ ഒരുവേള ആദ്യമായി എന്നെ പൊളളിച്ചു.... ഇനി അവന് അനുസരിച്ഛ് പെരുമാറുന്ന ഒരു കളിപാവയാവും ഞാനും രാധുവും... എനിക്ക് അച്ഛനെ ഓര്മവന്നു... തോറ്റ് പോയല്ലോ അച്ഛാ,,,, എന്റെ മാതൃത്വം എന്നെ തോൽപിച്ചു....!!! "ആഹാ,,,, അങ്ങനെ വരട്ടെ....!!!!!! അല്ലാ,,, എന്നെ പേടിച്ഛ് നിന്റെ തന്ത നിന്നെ അന്നാ മുസ്‌ലിം ചെക്കന്റെ കൂടെ നാട് കടത്തുമ്പോ നിന്നെ സഹായിക്കാൻ നിന്ന നിന്റെ ഈ ഡിയറസ്റ്റ് ഫ്രണ്ടിനോട് പറഞ്ഞ വലിയൊരു നുണ മാത്രമായിരുന്നില്ലേ ഗർദ്ധം....??? അപ്പോ അന്ന് നിനക്ക് ശെരിക്കും വയറ്റിൽ ഉണ്ടായിരുന്നോ...???" പരിഹാസം കലർന്ന അവന്റെ ചോദ്യവും അത് കഴിഞ്ഞുള്ള അവരുടെ കളിയാക്കി ചിരിയ്ക്കും മുന്നിൽ എന്റെ തൊലിയുരിഞ്ഞു... വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു...

ചെയ്യാത്ത തെറ്റിന്...!!! "അപ്പോ ശെരിക്കും നീയൊരു പിഴച്ചവളാണ്,,, അല്ലെടീ...??? " അടുത്തേക്ക് നീങ്ങി നിന്ന് എന്നെ ചൂഴ്ന്ന് നോക്കി എന്റെ മുഖത്തേക്ക് മുഖം കുനിച്ഛ് മാർട്ടിൻ പറഞ്ഞത് കേട്ടതും എന്റെ കൈ ഊക്കോടെ അവന്റെ കവിളിൽ പതിച്ചു.... അവസാനം അവൻ പറഞ്ഞ ആ വാക്ക് എന്റെ നിയന്ത്രണം തെറ്റിച്ചൂന്ന് തന്നെ പറയാം... കുതറി മാറി ഞാൻ അവന്റെ കോളറിൽ മുറുക്കി പിടിച്ചു.... "നീ,,, നീയല്ലേ എന്നെ പിഴച്ചവളാക്കിയത്...!!!!??? നീ കാരണല്ലേ ഏതൊരു പെണ്ണും പറയാൻ അറയ്ക്കുന്ന ആ കള്ളം എനിക്കന്ന് പറയേണ്ടി വന്നത്...??? ഇന്നും ചുമക്കേണ്ടി വന്നത്...???" കത്തുന്ന കണ്ണോടെ ഞാൻ പറഞ്ഞു.... വാശിയോടെ ഞാനവനെ പിറക്കിലേക്ക് തള്ളി... ഞാനടിച്ച കവിളിൽ അവൻ അമർത്തി ഉഴിഞ്ഞു,,, പുച്ഛത്തോടെ..!!! " ഞാൻ പിഴച്ചിട്ടില്ല.... പിഴച്ചിട്ടില്ല....!!!" ഈ ലോകത്തോടെന്ന പോലെ വാശിയോടെ തലയാട്ടി കൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു... മാർട്ടിൻ ചിരിച്ചു.... "എനിക്കറിയാം....!!!! സിന്ധുജ സേതുമാധവൻ അത്രത്തോളം അധപതിക്കില്ലന്ന് എനിക്ക് നന്നായറിയാം....!!!

നീ പറഞ്ഞത് സത്യാ,,,, ഞാനാ നിന്നെ പിഴച്ചവളാക്കിയത്... ഞാൻ കാരണാ നിനക്ക് അങ്ങനെ പറയേണ്ടി വന്നത്... എനിക്കറിയാം.... എനിക്കെല്ലാം അറിയാം.... എല്ലാം...!!!!" മാർട്ടിൻ പൊട്ടിച്ചിരിച്ചു... "പക്ഷേ ഇതൊന്നും അറിയാതെ ഒരാളിവിടെ ഉണ്ട്... നിനക്ക് വേണ്ടി ജീവിതം ഹോമിച്ചവൾ... നീ പറഞ്ഞ കള്ളം കണ്ണുമടയ്ച്ഛ് വിശ്വസിച്ഛവൾ... എല്ലാത്തിനും നിന്റെ കൂടെ നിന്നവൾ... നിനക്ക് വേണ്ടി നിനക്ക് തന്ന വാക്ക് നിലനിർത്താൻ വേണ്ടി മാത്രം എല്ലാം ഉള്ളിലൊതുക്കി വേദനിച്ചവൾ....." മാർട്ടിൻ പരിഹാസത്തോടെ പറഞ്ഞു..... രാധു....!!! ഒരു ഞെട്ടലോടെ എന്റെ നാവിൽ നിന്ന് ആ പേര് ഉതിർന്നു വീണു... മാർട്ടിനോടുള്ള വാശിയിൽ വിളിച്ഛ് കൂവുമ്പോ അവളെ ഞാൻ മറന്ന് പോയിരുന്നു.... പതർച്ചയോടെ ഞാനവളെ നോക്കി.... വിശ്വസിക്കാൻ ആവാതെ മിഴിച്ഛ് നിൽക്കാണ്... എന്തൊക്കെയോ ചിന്തിക്കുന്നുണ്ട്... ആ മുഖം നിറയെ സംശയമാണ്.... ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ട് അന്ന് പറഞ്ഞതൊക്കെ സത്യമാണോ ന്ന്... സേതൂന്റെ പ്രായം കണക്ക് കൂട്ടി തെളിവ് നിരത്തി ചോദിച്ചിട്ടുണ്ട്.... ഒഴിഞ്ഞ് മാറീട്ടേള്ളൂ...

തമാശയാക്കി തള്ളി കളഞ്ഞിട്ടേള്ളൂ... ഒരുപാട് വട്ടം വിചാരിച്ചതാ പറയണം ന്ന്.. പക്ഷേ,,, പറ്റിയില്ല... അവള് അറിഞ്ഞാൽ കുട്ടനോട് പറയും... ഉറപ്പാണ്... അവനറിയും... വീണ്ടും പ്രേശ്നങ്ങൾ തുടങ്ങും... അതോണ്ട്,,, അതോണ്ട് മാത്രം പറഞ്ഞില്ല... എന്നോട് കൂടി തീരാണെങ്കിൽ തീരട്ടെ ന്ന് കരുതി... ഞാൻ വീണ്ടും ദയനീയമായി രാധൂനെ നോക്കി... അവൾക്ക് തളർച്ച തോന്നുന്ന പോലെ തോന്നുന്നു.... സോഫയുടെ മുകളിൽ പിടിച്ഛ് ഇരിക്കാൻ ശ്രമിക്കുന്നുണ്ട്.. ഓടി ചെല്ലണം ന്നുണ്ട്.. പക്ഷേ അവള് തടഞ്ഞാല്ലോ...??? ഞാനൊന്നും അല്ലാതായി പോകും... അരുമല്ലാതായി പോകും... ഇത് തുടക്കണോ അവസാനമാണോ.....??? അറിയില്ല...!!!! ഞാൻ ഫെലിക്‌സിനെ നോക്കി.... അവന്റെ കയ്യിലാണ് എന്റെ മോൻ... ഞാൻ കൈ നീട്ടി അവനെ വാങ്ങാൻ പോയതും മാർട്ടിനെന്നെ പിടിച്ഛ് നിർത്തി... എന്നെ പിടിച്ഛ് വെച്ചത് കണ്ടിട്ടാവണം സേതു വീണ്ടും കരഞ്ഞു... കൈ നീട്ടി എന്റെ അടുത്തേക്ക് വരാൻ കുതറി... ഫെലിക്‌സ് എന്റെ മുഖത്തേക്ക് നോക്കി... ഞാൻ യാചനയോടെ അവനെ നോക്കി....

ഗൂഢമായ ഒരു ചിരി അവന്റെ ചൊടിക്കളിൽ നിറഞ്ഞു.... അവന്റെ വലം കൈ കോട്ടിന്റെ ഉള്ളിലൂടെ പിറക്കിലേക്ക് നീങ്ങി.... ഞാൻ പേടിയോടെ അത് വീക്ഷിച്ചു... ആ കൈ തിരിച്ഛ് വന്നമ്പോ അതിലൊരു തോക്ക് ഉണ്ടായിരുന്നു.... അവനത് സേതൂന്റെ തലയിലേക്ക് ചൂണ്ടുന്നത് ഞെട്ടലോടെ ഞാൻ നോക്കി.... "ഫെലിക്‌സ്..... നോ.....!!!! പ്ലീസ് എന്റെ മോനെ ഒന്നും ചെയ്യരുത്....!!!! പ്ലീസ് മാർട്ടിൻ ഞാൻ നിന്റെ കാലു പിടിക്കാ.... എന്റെ മോനെയൊന്നും ചെയ്യരുത്....!!!" വെപ്രാളത്തോടെ ഞാൻ പറഞ്ഞു.... മാർട്ടിനും ഫെലിക്‌സും എന്റെ നിസ്സഹായത കണ്ട് ചിരിച്ചു... എന്റെ മോൻ...!! നെഞ്ച് കത്തുന്നു.... പക്ഷേ,,, എന്നെ ഞെട്ടിച്ഛ് കൊണ്ട് ഫെലിക്‌സ് ആ തോക്ക് എന്നെ നോക്കി എന്റെ അടുത്തേക്ക് ചാഞ്ഞ് കരയുന്ന സേതൂന്റെ കയ്യിലേക്ക് കൊടുത്തു.... കരച്ചിൽ നിർത്തി കയ്യിൽ കൊടുത്ത തോക്കിനെ അത്ഭുതത്തോടെ നോക്കുന്ന സേതൂനെ ഞാൻ പേടിയോടെ നോക്കി... അവനത് കയ്യിൽ പിടിച്ചും വായ്യിലിട്ടും കളിക്കാൻ തുടങ്ങിയതും ഞാൻ പൊട്ടിക്കരഞ്ഞു.... "ഫെലിക്‌സ് അവനൊന്നും ചെയ്യരുത്.... ചെറിയ കുട്ടിയാ,,, അവനറിയില്ല... പ്ലീസ്... ഞാൻ നിന്റെ കാലു പിടിക്കാം... പ്ലീസ്...!!!" കൈകൂപ്പി തൊഴുതു കൊണ്ട് ഞാൻ യാചിച്ചു...

"നമ്മുക്ക് അമ്മയെ വെടിവെക്കാം...???" സേതൂനെ കൊഞ്ചിച്ഛ് കൊണ്ട് ഫെലിക്‌സ് പറഞ്ഞു... സേതു ഉത്സാഹത്തോടെ തലയാട്ടി... ഞാൻ യാചനയോടെ അവനെ നോക്കി... പൊട്ടിക്കരഞ്ഞു.... തളർച്ച... ഇവിടെ, ഇപ്പോ,,, ഇതുപോലെ വീണ് മരിക്കാൻ തോന്നുന്നു... ഫെലിക്‌സ് സേതൂന്റെ കൈ കൂട്ടിപ്പിടിച്ഛ് കൊണ്ട് എന്റെ നേരെ ഉന്നം വെച്ചു.... ഞാനെന്റെ മോനെ നോക്കി.... കളിപ്പാട്ടം കിട്ടിയതിന്റെ ഉത്സാഹമാണ്.... അവിടെ വീട്ടിൽ അവനൊരു തോക്കുണ്ട്... അജു വാങ്ങി കൊടുത്തതാണ്... അജു... എനിക്ക് അവനെ കാണാൻ തോന്നി... തളർന്ന് പോയപ്പോ ചേർത്ത് നിർത്തിയ കൈ... എന്നെ രക്ഷപ്പെടുത്തിയത് കൊണ്ട് മാത്രം മാനക്കേട് സഹിച്ചവൻ... എനിക്ക് വേണ്ടി, എന്റെ ഭാഗം നിന്നവൻ... സ്വന്തം വീട്ടിൽ അഭയം തന്നവൻ... പിന്നീടെപ്പഴോ പ്രണയം തോന്നി പോയവൻ.... തുറന്ന് പറഞ്ഞപ്പോ മഹറ് തന്ന് കൂടെ കൂട്ടിയവൻ.... അവിടെ,,, അവിടെ നിന്നാ മതിയായിരുന്നു.... വരണ്ടായിരുന്നു... ഇങ്ങോട്ട് വരണ്ടായിരുന്നു...!!! വീണ്ടും മനസ്സ് മന്ത്രിച്ചു... ഞാൻ രാധൂനെ നോക്കി... സോഫയിൽ ഇരിക്കാണ്....

എന്നെ മനസ്സിലാക്കിയ പോലെ ഒരു ചിരിയുണ്ട് ചുണ്ടിൽ... പേടിയാണ് നിറയെ... അതൊരിക്കലും അവളെ ഓർത്തല്ല, കുഞ്ഞിനെ ഓർത്ത്, കുട്ടനെയോർത്ത്.... കുട്ടൻ എന്നെ ഏൽപ്പിച്ചു പോയതാണ്... തിരിച്ചേല്പിക്കണം... ഒരു പോറൽ പോലും ഏൽക്കാതെ...!!! ഫെലിക്‌സ് എന്റെ തലയിലേക്ക് തോക്ക് വെച്ചു... ഞാൻ സേതൂനെ നോക്കി... ചിരിക്കാണ്... കുറച്ഛ് മുന്നേ അവനോട് ദേഷ്യം പിടിച്ചത് ഓർമ വന്നു... അവൻ ദേഷ്യത്തോടെ ആമി ചീത്താ ന്ന് പറഞ്ഞത്, ബസ് എന്റെ മേലേക്ക് അറിഞ്ഞത്.. അങ്ങനെ അങ്ങനെ...!!!! വേണ്ടിയിരുന്നില്ല...!!! എന്തൊക്കെയോ ബാക്കി നിൽക്കുന്ന പോലെ... സ്വന്തം മോനാൽ ഞാൻ മരിക്കുമോ...??? മനസ്സിൽ മുളച്ച സംശയം...!!! ഫെലിക്‌സ് കാഞ്ചി വലിച്ചു... ടിഷ്യൂ....!!!! അവൻ വെടിയുതിർത്ത പോലെ ശബ്ദമുണ്ടാക്കി... ഒരു നിമിഷം ഞാൻ ഞെട്ടിപിടഞ്ഞു... കണ്ണിറുക്കിയടച്ഛ് തുറന്നു....

ഇല്ല ഒന്നും സംഭവിച്ചില്ല.... ഒരു നേടുവീർപ്പോടെ ഞാൻ തല കുനിച്ചു.... "ഇനി രാധൂനെ വെടി വെക്കാം...???" ഫെലിക്‌സ് ചോദിച്ചത് കേട്ട് ഞാൻ ഞെട്ടലോടെ മുഖമുയർത്തി.... "മാർട്ടിൻ,,, വേണ്ട....!!! ഒന്നും ചെയ്യരുത്.... പ്ലീസ്.... ഐ ബെഗ് യൂ...!!!!" പുറക്കിൽ എന്റെ മുടികുത്തിന് പിടിച്ഛ് നിൽക്കുന്ന മാർട്ടിനെ നോക്കി ഞാൻ യാചിച്ചു.... കണ്ണീരോടെ... പക്ഷേ.... ഫെലിക്‌സ് തോക്ക് അവൾക്ക് നേരെ ചൂണ്ടി.... "വേണ്ട,,,,, രാതൂ ന്റെ മേല് കുഞ്ഞാവ ണ്ട്... വേനിക്കും...!!!" സേതു പറഞ്ഞത് കേട്ട് അവനെ വാരി പുണർന്നു ചുംബിക്കാൻ തോന്നി.... വാത്സല്യം നിറയുന്നു... നിസ്സഹായതയോടെ ഞാനവനെ നോക്കി.... "ആഹ്‌ണോ... എന്നാ ആ അങ്കിളിനെ വെടി വെക്കാം..." മാർട്ടിനെ ചൂണ്ടി കാട്ടി ഫെലിക്‌സ് പറഞ്ഞു... സേതു ഉത്സാഹത്തോടെ തലയാട്ടി... ഫെലിക്‌സ് സേതൂന്റെ കൈ ചേർത്ത് വെച്ഛ് കാഞ്ചി വലിച്ചു.. പൊട്ടില്ല ന്ന് അറിഞ്ഞിട്ടും ഞാൻ കണ്ണുകൾ അടച്ചു... മാർട്ടിൻ വെടിയേറ്റപോലെ മരിച്ഛ് നിന്നു... സേതു വീണ്ടും പൊട്ടി ചിരിച്ചു.... ഞാൻ കരഞ്ഞു... എന്റെ നിസ്സഹായതയോർത്ത്....!!!!

അവസ്ഥയോർത്ത്....!!!! "ഇനി സേതൂന്റെ നേരെ... ഓകെ...???" വീണ്ടും ഞാൻ ഞെട്ടി... സേതു സമ്മതത്തോടെ തലയാട്ടി... കയ്യും കാലും തളരുന്നു... മാർട്ടിൻ ഫെലിക്‌സിന്റെ അടുത്തേക്ക് നടന്നു.... "ഈ പ്രാവശ്യം നമ്മുക്ക് ശെരിക്കും വെടി വെക്കാം...???" എന്റെ പിറക്കിൽ നിന്ന് അവർക്കരിക്കിലേക്ക് നടന്ന് മാർട്ടിൻ ചോദിച്ചു... ഞാൻ ഭീതിയോടെ അവനെ നോക്കി.... തോക്കിന് മുകളിലെ ലിവർ അവൻ പിറക്കോട്ട് വലിച്ചിട്ടു... ഞാൻ മാർട്ടിന്റെ അടുത്തേക്ക് ഓടാൻ ഒരുങ്ങിയതും എന്റെ ഇടം വലം ഇരുവർ വന്ന് പിടിച്ഛ് വെച്ചു.... എന്റെ മോൻ.... സേതു.... വല്ലാത്ത വെപ്രാളം.... മരണ വെപ്രാളം.... ഞാൻ അവരുടെ പിടിയിൽ നിന്ന് കുതറി... "മാർട്ടിൻ വേണ്ട..... അങ്ങനെ ചെയ്യരുത്.... ഫെലിക്‌സ് പ്ലീസ് എന്റെ മോൻ... എന്നെ കൊന്നോ... അവനെ മാത്രം ഒന്നും ചെയ്യരുത്.... മാർട്ടിൻ.... പ്ലീസ്....!!!" ഫെലിക്‌സ് തോക്ക് സേതൂന്റെ തലയിലേക്ക് ചേർത്ത് വെച്ചു... ഞാൻ ശക്തിയോടെ കുതറി മാറാൻ ശ്രമിച്ചു... ഉള്ളാക്കെ പേടിയാൽ വിറയ്ക്കുന്നു.... സേതു.... അവൻ ചലനറ്റ് കിടക്കുന്നത്.... ബുള്ളറ്റ് അവന്റെ തലയിലൂടെ കയറി പോകുന്നത് അങ്ങനെ എന്തൊക്കെയോ മനസ്സിൽ തെളിയുന്നു.... ഇല്ലാ,,,, അങ്ങനെയൊന്നും സംഭവിക്കില്ല.... ഞാൻ സമ്മതിക്കില്ല.....!!!

"മാർട്ടിൻ.... ചെയ്യരുത് മാർട്ടിൻ... ഞാൻ മരിച്ഛ് പോകും... അവനില്ലാതെ എനിക്ക് പറ്റില്ല.... ഞാൻ നിങ്ങളെ കാലു പിടിക്കാം.. ഒന്നും ചെയ്യല്ലേ... പ്ലീസ്...!!!" "സേതൂനെ ഒന്നും ചെയ്യരുത്.... ഞാനൊപ്പിട്ട് തരാ.... എല്ലാ പേപ്പേഴ്‌സിലും ഞാൻ സൈൻ ചെയ്ത തരാ,,,, അവനെയൊന്നും ചെയ്യരുത്....!!!" ഞാനും രാധുവും മാറിമാറി പറഞ്ഞു... പക്ഷേ ഫെലിക്‌സിന്റെ വിരൽ ട്രിഗ്ഗറിൽ ഇറങ്ങി നിന്നു... ഓരോ നിമിഷവും ഞാൻ മരിച്ചു... കണ്മുന്നിൽ സ്വന്തം കുഞ്ഞ് മരണവുമായി കളിക്കുമ്പോ ഒന്നും ചെയ്യാൻ പറ്റാത്തെ നിന്ന് പോവുക.... നിര്ഭാഗ്യവതിയായ അമ്മ....!! ഈ ലോകത്തെ എറ്റവും നിര്ഭാഗ്യവാതിയായ അമ്മ... ഞാനെന്നെ തന്നെ പുച്ഛിച്ചു... ശപിച്ചു....!!!!" ഫെലിക്‌സിന്റെ ചൂണ്ട് വിരൽ സ്ട്രിഗറിൽ മുറുക്കുന്നത് കണ്ടതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... ഇരു കയ്യോണ്ടും ചെവികൾ കൊട്ടിയടച്ചു....!!! ""**💢**"""" ഇടിയുടെ അകമ്പടിയോടെ കാതിലേക്ക് ഇരച്ഛ് കയറിയ വെടിനാദം എന്നെ അടിമുടി ഉലച്ചു കളഞ്ഞു... തളർച്ചയോടെ അവരുടെ കയ്യിൽ നിന്ന് ഊർന്ന് നിലത്തേക്ക് വീഴുമ്പോ സേതൂ ന്നുള്ള രാധുവിന്റെ വേദന നിറഞ്ഞ, പേടിയോടെയുള്ള സ്വരമാണ് അവസാനമായി ഞാൻ കേട്ടത്......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story