🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 212

ennennum ente mathram

രചന: അനു

ഫെലിക്‌സിന്റെ ചൂണ്ട് വിരൽ സ്ട്രിഗറിൽ മുറുക്കുന്നത് കണ്ടതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... ഇരു കയ്യോണ്ടും ഞാനെന്റെ ചെവികൾ കൊട്ടിയടച്ചു....!!! ""**💢**"""" ഇടിയുടെ അകമ്പടിയോടെ കാതിലേക്ക് ഇരച്ഛ് കയറിയ വെടിനാദം എന്നെ അടിമുടി ഉലച്ചു കളഞ്ഞു... തളർച്ചയുടെ അവരുടെ കയ്യിൽ നിന്ന് ഊർന്ന് വീഴുമ്പോ സേതൂ ന്നുള്ള രാധുവിന്റെ വേദന നിറഞ്ഞ സ്വരമാണ് അവസാനമായി ഞാൻ കേട്ടത്.... ********** "പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ എന്റെ തൊട്ട് മുന്നിൽ എട്ടനുണ്ടായിരുന്നു... രാധുന്റെ തൊട്ടരിക്കിൽ നീയും...!!!!" കണ്ണീരൊപ്പി കൊണ്ട് ആമി പറഞ്ഞ് നിർത്തി.... "എന്താ ഉണ്ടായെതെന്നോ, രാധൂന് എന്താ പറ്റിയതെന്നോ, അങ്ങനെയാ പറ്റിയതെന്നോ ഒന്നും... ഒന്നും എനിക്കറിയില്ല കുട്ടാ....!!!" നിരാശയോടെ പറഞ്ഞ് അവളെന്റെ തോളിലേക്ക് തലചായ്ച്ഛ് വെച്ചു... ആമി പറഞ്ഞതൊക്കെ കേട്ട് ഞാൻ മരവിച്ചു പോയിരുന്നു.... ഇത്രയും സംഭവങ്ങൾ എന്റെ കുടുംബത്തിൽ നടന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല...

എനിക്ക് എന്നോട് പുച്ഛം തോന്നി... നേടിയെന്ന് ഞാൻ കരുതിയതൊന്നും നേടമായിരുന്നില്ല... ഞാനൊന്നും നേടിയിട്ടില്ല.... ഞാനെന്റെ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല... ഞാനൊന്നും അറിഞ്ഞില്ല... അറിയാൻ ശ്രമിച്ചില്ല...!!!! എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.... ദേഷ്യം തോന്നി.... ഞാൻ അമർഷത്തോടെ കണ്ണുകൾ ഇറുക്കിയടച്ഛ് തല ചുമരിലേക്ക് മുട്ടിച്ചു.... മാർട്ടിൻ....!!!!! നിന്റെ സ്വാർത്ഥലാഭത്തിന് വേണ്ടി നീ എന്റെ കുടുംബം തകർത്തു... ആമിയെ ഞങ്ങളിൽ നിന്ന് അകറ്റി... എന്റെ അച്ഛൻ...!!!! അച്ഛൻ....!!! മനസ്സിൽ ആ നാമം ഉരുവിട്ടതും സങ്കടം ചങ്കിൽ കെട്ടി.... അച്ഛന്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു.... ഒടുവിൽ വേദന നിറഞ്ഞ മുഖവും.... എനിക്ക് അമ്മയെ ഓർമവന്നു, അച്ഛമ്മയെ ഓർമവന്നു... അങ്ങനെ അങ്ങനെ അച്ഛനെന്ന സൂര്യനെ ചുറ്റിതിരിഞ്ഞിരുന്ന ഞങ്ങൾ ഓരോരുത്തരേയും ഓര്മവന്നു.... ചിരിക്കാൻ മാത്രമറിയാമായിരുന്ന ഒരുപാട് മുഖങ്ങൾ...!! എന്റെ കണ്കോണിലൂടെ കണ്ണീർ ഒലിച്ചിറങ്ങി....

പയ്യെ തല നേരെ വെച്ഛ് ഞാൻ സൈഡിലേക്ക് ചരിഞ്ഞ് നോക്കി... എന്റെ തോളിലേക്ക് ചാരി കിടന്ന് ആമി ഉറങ്ങി പോയിരുന്നു... ചുവന്ന് നീലിച്ച അവളുടെ കവിളിലേക്ക് ഞാൻ അലിവോടെ നോക്കി... ഓൽമെന്റ് തേച്ചിട്ടുണ്ട്... പതിയെ കൈ വിരലാൽ തൊട്ടു.. ഞെട്ടലോടെ അവളൊന്ന് മൂളി പിടഞ്ഞു... വല്ലാതെ കലിച്ചു കിടക്കുന്നുണ്ട്... ആമിയുടെ മുഖത്ത് നിറഞ്ഞ വേദന എന്റെ കണ്ണ് നിറച്ചു... അച്ഛൻ പോലും നുള്ളി നോവിച്ചിട്ടില്ല... നോവിക്കാൻ ആരേയും സമ്മതിച്ചില്ല... അമ്മയെ പോലും... ഞാൻ വേദനയോടെ തല ചരിച്ഛ് അവളുടെ തലയിൽ മുട്ടിച്ചു... കണ്ണുകൾ കൊറിഡോറിലെ ഗ്ലാസ് ഡോറിൽ പതിഞ്ഞു... ഐ സി യൂ... ഞാൻ മനസ്സിൽ വായിച്ചു... മുകളിൽ ചുവന്ന് കത്തുന്ന ചെറിയ ലൈറ്റിനെ നോക്കി... രാധൂ...!!! കൺ കോണിലൂടെ വീണ്ടും ചുട്ടു പൊള്ളുന്ന എന്തോ ഒലിച്ചിറങ്ങി...

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു... വേദന നിറഞ്ഞ രാധൂന്റെ മുഖം... അവള് പറഞ്ഞ വാക്കുകൾ... ബലമായി എന്നിൽ നിന്ന് പിടിച്ച വാങ്ങിയ വാഗ്ദാനം... രാധൂന്റെ കവിളിൽ തെളിഞ്ഞ് നിന്ന കൈ വിരൽ പാടുകൾ... ചുവന്ന് കലങ്ങിയ കണ്ണുകൾ വാശിയോടെ തുറന്ന് പ്രകാശിക്കുന്ന ചുവന്ന ലൈറ്റിനെ ഞാൻ പകയോടെ നോക്കി... സന്തോഷം മാത്രം തിളങ്ങിയ കണ്ണുക്കളിലൊക്കെ സങ്കടം നിറച്ചത് നീയാണ് മാർട്ടിൻ... ഞാൻ നിന്നെ വെറുതെ വിട്ടില്ല...!!!!! വിട്ടില്ല...!!!!ദേഷ്യത്താൽ എന്റെ ശരീരമാക്കെ വലിഞ്ഞ് മുറുക്കി... പയ്യെ അവളെ ഉണർത്താതെ ആമിയുടെ കൈ എന്റെ കൈത്തണ്ടയിൽ നിന്ന് ഞാൻ അടർത്തി മാറ്റി... എന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന തല പയ്യെ ചുമരിലേക്ക് ചായ്ച്ഛ് വെച്ഛ് ഞാൻ എണീറ്റു നിന്നു.... ഏട്ടൻ...??? ഞാൻ ചുറ്റും നോക്കി... മരുന്നോ മറ്റോ വാങ്ങാൻ പോയി കാണും ഇപ്പോ വരുവായിരിക്കും...

ഉറങ്ങി പോയെങ്കിലും പുറത്ത് ആമിയുണ്ടല്ലോ,,, പിന്നെ നമ്മുടെ ഹോസ്പിറ്റലിൽ അല്ലേ... ഞാൻ മനസ്സിൽ കണക്ക് കൂട്ടി... മനസ്സ് കല്ലാക്കി കൊണ്ട് കൊറിഡോറിലൂടെ പുറത്തേക്ക് നടന്ന് ലിഫ്റ്റിൽ കയറി നിന്ന് ഞാൻ ഗ്രൗണ്ട് ഫ്ലോറിലേക്ക് ബട്ടൺ പ്രസ് ചെയ്തു... സാവധാനം അടയുന്ന ലിഫ്റ്റ് ഡോറിലൂടെ ഞാൻ ഐ സി യൂ ലേക്ക് നോക്കി.... രാധൂനൊന്നും പറ്റില്ല.... ഞങ്ങളെ കുഞ്ഞിനും...!!! ഞാൻ ഉറപ്പോടെ മനസ്സിൽ പറഞ്ഞു.... അവളിലേക്കുള്ള അവസാന കാഴ്ചയും മറയ്ച്ഛ് ലിഫ്റ്റ് പൂർണമായും അടഞ്ഞു... ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു... ******** " ഈ രാത്രി ഞാനീ ലോകത്തിന്റെ ഇവിടെ പോയി ഒളിച്ചാലും നീയെന്നെ തേടി പിടിച്ഛ് വരുമെന്ന് എനിക്ക് അറിയാമായിരുന്നു സിദ്ധു....!!! അതുകൊണ്ടല്ലേ ദൂരെയെങ്ങും പോകാതെ നിനക്ക് എത്തിപ്പെടാനുള്ള സൗകര്യം നോക്കി ഇവിടെ ഈ ഗസ്റ്റ് ഹൗസിൽ തന്നെ ഞാൻ നിന്നെ കാത്തിരുന്നത്...." സിദ്ധു ചവിട്ടി തുറന്ന വാതിലിന്റെ വിടവിലൂടെ അകത്തേക്ക് വീണ വെളിച്ചത്തിൽ സോഫയിൽ കാലിന്മേൽ കാൽ കയറ്റി വെച്ഛ് ഞെളിഞ്ഞിരിക്കുന്ന മാർട്ടിന്റെ ഇരുണ്ട രൂപത്തിനൊപ്പം പരിഹാസം നിറഞ്ഞ അവന്റെ ശബ്ദം കൂടി ഹാളിൽ പ്രതിധ്വനിച്ചു....

താഴെ നിലയിൽ സിദ്ധുനെ തടയാൻ മാർട്ടിൻ നിർത്തിയ ഗുണ്ടകളെ കുത്തി മലർത്താൻ ഉപയോഗിച്ച കത്തിയിൽ സിദ്ധുന്റെ കൈ വിരൽ ദേഷ്യത്തോടെ മുറുക്കി... കത്തി തുമ്പിൽ നിന്ന് ചോര തുള്ളി പതിയെ നിലത്തേക്ക് ഉറ്റി വീണു.... പൊടുന്നനെ ആ വലിയ ഹാളിൽ മുഴുവൻ പ്രകാശം പരന്നു.... സിദ്ധുന്റെ ഷർട്ട് ആകെ മുഷിഞ്ഞിരുന്നു... അങ്ങിങ്ങായി തെറിച്ഛ് കിടക്കുന്ന ചോര.... കണ്ണുകൾ ചുവന്ന് തിലങ്ങിയിരുന്നു... എന്തിനും തയ്യാറായ പോലെയായിരുന്നു നിൽപ്പ്... ഒരുതരം പേടിപ്പെടുത്തുന്ന നിർവികരത ദേഷ്യത്തിനൊപ്പം അവന്റെ കണ്ണുകളിൽ തിളങ്ങി.... സിദ്ധു പകയോടെ സോഫയിൽ കാലിന്മേൽ കാല് കയറ്റി വെച്ചിരിക്കുന്ന മാർട്ടിനെ തന്നെ നോക്കി... പരിഹാസം നിറഞ്ഞൊരു ചിരി മാർട്ടിന്റെ ചുണ്ടിൽ വിരിഞ്ഞു നിന്നു.... സിദ്ധു സാവധാനം നടന്ന് വന്ന് മാർട്ടിന്റെ ഓപ്പോസിറ്റ് ഉള്ള സിംഗിൾ സോഫയിൽ വന്നിരുന്നു... മാർട്ടിനെ ശ്രദ്ധിക്കാതെ ചോര പുരണ്ട കയ്യിലെ രക്തത്തിൽ കുളിച്ച കത്തി ഗ്ലാസ് ടീപോയിലേക്ക് വെച്ഛ് തൊട്ടടുത്തുള്ള ബോട്ടിലിൽ നിന്ന് ഹോട്ട് വോട്ക ഗ്ലാസ്സിലേക്ക് പകർന്നെടുത്ത് വായിലേക്ക് കമിഴ്ത്തി.... യാതൊരു ഭാവവ്യത്യാസവും കൂടാതെ സിദ്ധു വീണ്ടും വോട്ക ഗ്ലാസിലേക്ക് പകർന്ന് ചുണ്ടോട് ചേർത്തു.....

മാർട്ടിൽ ചിരിയോടെ സിദ്ധുന്റെ പ്രവർത്തിക്കളെ വീക്ഷിച്ചു... മാർട്ടിൻ തന്റെ കയ്യിലെ ഗ്ലാസ് ചുണ്ടോട് ചേർത്ത് കൊണ്ട് റൂമിന്റെ ഒരു കോണിൽ നിന്നിരുന്ന അവന്റെ ബ്ലാക്ക് ക്യാറ്റ്സിൽ ഒരുത്തനോട് സിദ്ധുനെ കണ്ണ് കാണിച്ചു.... മാർട്ടിന്റെ ഉത്തരവ് ശിരസാ വഹിച്ഛ് തലയാട്ടി കൊണ്ട് അവൻ സിദ്ധുന്റെ അടുത്തേക്ക് വന്ന് അവന്റെ ഷോള്ഡറിൽ കൈ വെച്ചു.... വോട്ട്ക ബോട്ടിലിൽ എടുക്കാൻ നീണ്ട സിദ്ധുന്റെ കൈകൾ തൽക്ഷണം നിശ്ചലമായെങ്കിലും ആ കൈവിരലുകൾ ബോട്ടിലിന്റെ കഴുത്തിൽ പിടി മുറുക്കി... ബ്ലാക്ക് ക്യാറ്റ് പുച്ഛം നിറഞ്ഞ ചിരിയോടെ സിദ്ധുന്റെ ഷോള്ഡറിൽ പിടി മുറുക്കിയതും ആ ഗ്ലാസ് ബോട്ടിൽ അവന്റെ തലയിൽ ഊക്കോടെ വീണ് ഉടഞ്ഞ് ചിതറി... "ആആആആആഹ്ഹ്ഹ്ഹ്ഹ്....!!!!!" ചുട്ട് ചോര ഒലിച്ചിറങ്ങുന്ന തല ഇരുകൈയാലും പൊത്തിപ്പിടിച്ഛ് കുനിഞ്ഞ് കൊണ്ട് ബ്ലാക്ക് ക്യാറ്റ് അലറി... ഞൊടിയിടയിൽ സിദ്ധു അവന്റെ ഷോള്ഡറിൽ പിടിച്ഛ് വലിച്ഛ് മുന്നിലെ ടീപ്പോയിലേക്ക് തല ശക്തിയോടെ ഇടിപ്പിച്ഛ് സൈഡിലേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് ചാടിയെണീറ്റ് നിന്നു.... ഒരു നിമിഷം കൊണ്ട് നടന്ന സംഭവം... മാർട്ടിൽ കണ്ണടച്ച് തുറക്കും മുന്നേ സിദ്ധു എണീറ്റ്‌ നിന്നിരുന്നു... ഒരു ഞെട്ടലോടെ സോഫയിൽ ചാരിയിരുന്ന് മാർട്ടിൽ അല്പം പേടിയോടെ സിദ്ധുനെ നോക്കി...

തീകട്ട പോലെ ജ്വലിക്കുന്ന സിദ്ധുന്റെ കണ്ണുകളിൽ പകയാളി കത്തി.... അവന്റെ ശരീരം ദേഷ്യത്താൽ വലിഞ്ഞു മുറുകി വിറച്ചു... പാതിയുടഞ്ഞ ടീപ്പോയ് കാലുകൊണ്ട് സൈഡിലേക്ക് തട്ടി തെറിപ്പിച്ഛ് സിദ്ധു മാർട്ടിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... സോഫയടക്കം പുറക്കിലേക്ക് മറിഞ്ഞ് വീണ് പോയ മാർട്ടിനെ ഇടം കയ്യാൽ സിദ്ധു എടുത്തുയർത്തി മുന്നിലേക്ക് നിർത്തിച്ഛ് വലം കയ്യിൽ മുഷ്ടി ചുരുട്ടി പിടിച്ഛ് മാർട്ടിന്റെ മൂക്കിന് നേരെ ശക്തിയായി പ്രഹരിച്ചു.... ആദ്യത്തെ ചവിട്ടിൽ തന്നെ പതറി പോയ മാർട്ടിന് സിദ്ധുന്റെ കൈ കരുത്തിനെ തടയാനുള്ള സമയമോ വിവേകമോ ഉണ്ടായില്ല... ആദ്യത്തെ പ്രഹരത്തിൽ തന്നെ അവന്റെ മൂക്കിൽ നിന്ന് രക്തം കുത്തിച്ചൊഴുകി... മാർട്ടിന്റെ ബ്ലാക്ക് ക്യാറ്റ്സ് മുഴുവൻ വന്ന് പിടിച്ഛ് മാറ്റുന്ന വരെ ഒരു ഭ്രാന്തനെ പോലെ സിദ്ധു മാർട്ടിന്റെ മുഖത്ത് തുടരെ തുടരെ ഇടിച്ചു കൊണ്ടിരുന്നു.... ബ്ലാക്ക് ക്യാറ്റ്സ് സിദ്ധുന്റെ ഇരു കയ്യും ബലമായി പിടിച്ഛ് പിറക്കിലേക്ക് വലിച്ഛ് മാറ്റുമ്പോ സിദ്ധു മാർട്ടിന്റെ നെഞ്ചിൽ ഒന്നൂടെ ആഞ്ഞ് ചവിട്ടി...

മാർട്ടിൻ വീണ്ടും ആദ്യം വീണ പോലെ മറിഞ്ഞ കിടക്കുന്ന സോഫയിലേക്ക് വീണു.... "വിട്ടെടാ,,,,, നായ്ക്കളെ....!!!! വിട്ട്.... വിട്ടാൻ....!!!!!" അലറി വിളിച്ഛ് ആക്രോശിച്ചു കൊണ്ട് സിദ്ധു അവരുടെ കയ്യിൽ നിന്ന് കുതറി... തലങ്ങും വിലങ്ങും പിടിച്ഛ് നിൽക്കുന്ന ആ ആറ് പേരെ കൊണ്ട് പോലും സിദ്ധുനെ നിലയ്ക്ക് നിർത്താൻ പറ്റിയിരുന്നില്ല.... "കളിച്ഛ് കളിച്ഛ് നീ ഇന്നെന്റെ വീട്ടിൽ കയറി കളിച്ചു അല്ലെടാ.....??? ഇത് നിന്റെ അവസാനത്തെ കളിയാ... ഇനി കളിക്കാൻ ഞാൻ നിന്നെ ബാക്കി വെക്കില്ല... നോക്കിക്കോ നീ.... കൊല്ലും ഞാൻ നിന്നെ... പച്ചയ്ക്ക് കത്തിക്കും ഞാൻ.... വിട്ടെടാ....!!!!" സിദ്ധു ദേഷ്യത്തോടെ അലറി.... പെട്ടെന്ന് തൊട്ടടുത്ത മുറിയിൽ നിന്ന് ഫെലിക്‌സ് വെപ്രാളത്തോടെ നടന്ന് വന്ന് മാർട്ടിനെ ശ്രദ്ധയോടെ പിടിച്ഛ് പൊക്കി... ഫെലിക്‌സിനെ സപ്പോർട്ടിൽ അല്പം അവശതയോടെ മാർട്ടിൻ എണീറ്റ് നിന്നു... മാർട്ടിന്റെ മുഖത്തേക്ക് ഫെലിക്‌സ് വേദനയോടെ നോക്കി... മാർട്ടിന്റെ മൂക്കിൽ നിന്ന് ഒഴുകുന്ന രക്തം കണ്ട് കത്തുന്ന കണ്ണോടെ അവൻ സിദ്ധുനെ നോക്കി അവന്റെ അടുത്തേക്ക് നടക്കാൻ ആഞ്ഞതും മാർട്ടിൻ ഇടം കൈ ഫെലിക്‌സിന് കുറുക്കെ നീട്ടി തലയാട്ടി കൊണ്ട് അവനെ തടഞ്ഞു.

വലം കയ്യിലെ തള്ളവിരലും ചൂണ്ട് വിരലും കൊണ്ട് മാർട്ടിൻ മൂക്ക് അമർത്തി പിടിച്ചു... വേദനയാൽ അവന്റെ മുഖം ഒരുപോലെ ചുളുങ്ങി... കയ്യെടുത്ത് വിരലുകളിൽ പടർന്ന ചോരയിലേക്ക് നോക്കി... സൈഡിലെ ഡ്രിങ്ക്‌സ് സെക്ഷനിൽ നിന്ന് ഒന്ന് രണ്ട് ടിഷ്യൂ പേപ്പർ എടുത്ത് അവൻ മൂക്ക് പൊത്തി പിടിച്ചു... "ഔച്ഛ്....!!!!!!! വേദനയോടെ മാർട്ടിൻ എരിവ് വലിച്ചു... ടിഷ്യൂ ഉപയോഗിച്ച് മൂക്കിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചോര ഒപ്പിയെടുത്തോണ്ട് തന്നെ കുതറി കളിക്കുന്ന സിദ്ധുനെ മാർട്ടിൻ നോക്കി... "എന്റെ സ്ഥലത്ത് വന്ന്, എന്റെ ബ്ലാക്ക് ക്യാറ്റ്സ് നോക്കി നിൽക്കെ നീയെന്നെ ഇടിച്ഛ്,,,, മുക്കീന്ന് ചോര വരേ വരുത്തിച്ചു,,,, അല്ലെടാ സിദ്ധു...???" നറു ചിരിയോടെ പരിഹാസ ചുവയോടെ ചോരയിൽ കുതിർന്ന ടിഷ്യൂ പേപ്പർ സിദ്ധുന് കാണിച്ചു കൊടുത്തു കൊണ്ട് മാർട്ടിൻ പറഞ്ഞു... സിദ്ധു ദേഷ്യത്തോടെ അവനെ നോക്കി വീണ്ടും കുതറി... "നിന്നെ ഞാൻ സമ്മതിച്ചു.... ഞാൻ കരുതി നീയൊരു സന്നാഹവുമായവും എന്നെ എതിരിടാൻ വരുക ന്ന്... ഇങ്ങനെ ഒറ്റയ്ക്ക്ഒറ്റയാനെ പോലെ വന്ന് നിൽക്കും ന്ന് കരുതിയില്ല...!!

നിന്റെ ഈ ധൈര്യം.... ഈ കോണ്ഫിഡൻസ്... ഓഹ്,,, സോറി ഓവർ കോണ്ഫിഡൻസ്... I like it....!!!!" രണ്ട് മൂന്ന് ടിഷ്യൂ പേപ്പർ കൂടി എടുത്ത് മൂക്കിലെ ചോര മുഴുവനായും തുടയ്ച്ചെടുത്ത് കൊണ്ട് മാർട്ടിൻ പറഞ്ഞു... അവന്റെ മുഖത്തും വാക്കുകളിലും നിറഞ്ഞ് നിൽക്കുന്ന പരിഹാസം കാണേ സിദ്ധുന്റെ ദേഷ്യം അധികരിച്ചു... അവൻ അമർഷത്തോടെ കടപല്ല് കടിച്ഛ് ഞെരിച്ഛ് കൊണ്ട് മുഖം സൈഡിലേക്ക് വെട്ടിച്ഛ് വീണ്ടും കുതറി... "ഇത്രയും പേർ ചേർന്ന് ഇങ്ങനെ പിടിച്ഛ് വെച്ചിട്ടും, ഒറ്റയ്ക്ക് വന്ന് ഇങ്ങനെ പെട്ടിട്ടും നിനക്ക് പേടി തോന്നുന്നില്ലേ സിദ്ധു...????" മാർട്ടിൻ ആശ്ചര്യത്തോടെ ചോദിച്ചു... സിദ്ധു പുച്ഛത്തോടെമുഖം കോട്ടി.... " ഞാൻ നിന്നെ ഇപ്പോ, ഇവിടെ വെച്ഛ് കൊന്ന് കളഞ്ഞാ പോലും ആരും അറിയില്ല... നിന്റെ വീട്ടുക്കാര് പോലും എന്നെ സംശയിക്കില്ല...!!! കാരണം, അവർക്കൊന്നും ഈ മാർട്ടിനെ അറിയില്ല... അവർക്കറിയുന്ന മാർട്ടിൻ, മാർട്ടിൻ തോമസാണ്... നിന്റെ അച്ഛന്റെ ഉറ്റ ചങ്ങാതിയായ പാല്ലോംമറ്റം തോമസിന്റെ സ്നേഹനിധിയായ മകൻ.....!!!!

സിദ്ധുന്റെ മുന്നിൽ വന്ന് നിന്ന് നറു ചിരിയോടെ പറഞ്ഞ് മാർട്ടിൻ ഫെലിക്സിനെ നോക്കി... ഫെലിക്‌സ് പുച്ഛത്തോടെ സിദ്ധുനെ നോക്കി ചുണ്ട് കോട്ടി.... പുച്ഛം നിറഞ്ഞ മാർട്ടിന്റെ കണ്ണുകളിലേക്ക് സിദ്ധു ധൈര്യത്തോടെ നോക്കി.... "നീയെന്നെ കൊല്ലുന്നതിന് ഒരു നിമിഷം മുന്നേയെങ്കിലും ഞാൻ നിന്നെ കൊന്നിരിക്കും മാർട്ടിൻ....!!!!! ഇതെന്റെ ഓവർ കോണ്ഫിഡൻസ് തന്നെയാണ്... നിന്നെ ഞാൻ വെറുതെ വിട്ടില്ല....!!! എന്റെ ജീവൻ വെച്ചാ നീയിന്ന് കളിച്ചത്.... എന്റെ രാധു.....!!! ആമി.....!!!!" വാക്കിലും നോക്കിലും പകയും ദേഷ്യവും കത്തി കയറുമ്പോഴും സിദ്ധുന്റെ കണ്ണുകൾ നിറഞ്ഞു.... ശബ്ദം വിറച്ചു.... സിദ്ധുന്റെ വെല്ലുവിളി കേട്ട് മാർട്ടിൻ പൊട്ടിചിരിച്ചു... വലിയ വായിൽ അട്ടഹസിച്ചു... സിദ്ധുന്റെ മുന്നിൽ നിന്ന അവൻ പൊട്ടിച്ചിരിയോടെ തന്നെ തിരിച്ഛ് ഡ്രിങ്സ് സെക്ഷനിലേക്ക് നടന്നു... രണ്ട് ഗ്ലാസ്സുകളിലേക്ക് അല്പം ഡ്രിങ്സ് പകർന്ന് അതിലേക്ക് ഐസ് ക്യൂബ്‌സ് എടുത്തിട്ട് അവ രണ്ടും ഇരുകയ്യിൽ പിടിച്ഛ് അവൻ വീണ്ടും തിരിച്ഛ് സിദ്ധുന്റെ മുന്നിൽ വന്ന് നിന്ന് ഇടത്തേ കയ്യിലെ ഗ്ലാസ് ഫെലിക്സിന് നേരെ നീട്ടി... ഒരു ചിരിയോടെ ഫെലിക്‌സ് അത് വാങ്ങി മാർട്ടിന്റെ ഗ്ലാസ്സിനോട് ഒന്ന് മുട്ടിച്ചു... ഇരുവരും പരസ്പരം നോക്കി ചിരിച്ചു....

. "എന്റെ സിദ്ധാർത്ഥാ,,,, നിന്റെ വീട്ടിൽ കയറണെന്നോ, വീട്ടിക്കാരെ ഉപദ്രവിക്കണന്നോ എനിക്ക് ഒരു ഉദ്ദേശവും ഇല്ലായിരുന്നു....!!" ഒരു നേടുവീർപ്പോടെ മാർട്ടിൻ പറഞ്ഞു... "അല്ലെങ്കിൽ തന്നെ സ്ത്രീക്കളെ ഉപദ്രവിക്കുന്നത് എനിക്ക് ഇഷ്ടല്ല... It's a bad one.....!!!!" മാർട്ടിൻ മുഷിച്ചിലോടെ പറഞ്ഞു.... "എന്നിട്ടും എനിക്ക് നിന്റെ ഭാര്യയേയും പെങ്ങളേയും ഉപദ്രവിക്കേണ്ടി വന്നു... ആര് കാരണം....????" മാർട്ടിൻ പരിഹാസത്തോടെ ചോദിച്ചു.. സിദ്ധു ദേഷ്യത്തോടെ അവനെ രൂക്ഷമായി നോക്കി ശക്തിയായി കുതറി... ബ്ലാക്ക് ക്യാറ്റ്സ് ഒന്നൂടെ പിടി മുറുക്കി.... "ഹ,,, നീയങ്ങനെ നോക്കി പേടിപ്പിക്കാതെ പറ... ആര് കാരണം...???" മാർട്ടിൻ വീണ്ടും കളിയാക്കി ചോദിച്ചു.... "എടാ ഫെലീ,,,, നീ പറ... ആര് കാരണാ നമുക്ക് ഇവന്റെ വീട്ടിൽ കയറേണ്ടി വന്നത്....????" മാർട്ടിൻ ഫെലിക്സിനെ നോക്കി ചോദ്യം ആവർത്തിച്ചു... "ഇവൻ കാരണം....!!!!" മാർട്ടിന്റെ തോളിലൂടെ കയ്യിട്ട് സിദ്ധുനെ നോക്കി കൊണ്ട് ഫെലിക്‌സ് ഉത്തരം നൽകി... സിദ്ധു ദേഷ്യത്തോടെ ഇരുവരേയും മാറിമാറി നോക്കി കൊണ്ട് കുതറി.... "ആഹ്,,,, അതാണ്....!!!" മാർട്ടിൻ ഗ്ലാസ്സിലെ അവസാന തുള്ളിയും സിപ് ചെയ്ത് കൊണ്ട് പറഞ്ഞു.... "ഞാനായിട്ട് കയറിയതല്ല സിദ്ധു,,,, നീയും നിന്റെ ചത്തു പോയ തന്തയും കൂടി കയറിയതാ എന്നെ.....!!!!" സിദ്ധുന്റെ മുഖത്തേക്ക് ഉറ്റുനോക്കി അഹങ്കാരത്തോടെ മാർട്ടിൻ പറഞ്ഞു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story