🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 214

ennennum ente mathram

രചന: അനു

സിദ്ധു അമർഷത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു... "ആദ്യമേ ആ പ്രോജക്ട് എനിക്ക് തന്നിരുന്നെങ്കിൽ ഇത് വല്ലതും ഉണ്ടാവുമായിരുന്നോ..???? ഞാൻ നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ എന്നെ വെറുതെ നിന്റെ വീട്ടിൽ കയറ്റരുതെന്ന്,,,,, പക്ഷേ നീ കേട്ടില്ല...!!! വെറുതേ പുച്ഛിച്ചു തള്ളി.... ഇപ്പോ നോക്ക്.... നിന്റെ ഭാര്യ, പെങ്ങൾ, അമ്മ, അച്ഛമ്മ അങ്ങനെ എല്ലാരും വേദനിക്കുന്നു.... നീ കാരണം... നീയൊരാൾ കാരണം....!!!!" സിദ്ധുന്റെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ മാർട്ടിൻ പറഞ്ഞത് കേട്ട് സിദ്ധു കലങ്ങിയ കണ്ണോടെ മാർട്ടിനെ നോക്കി... നീല നിറത്തിൽ കല്ലിച്ഛ് പോയൊരു കവിൾത്തടം സിദ്ധുന്റെ മനസിൽ തെളിഞ്ഞു.... വേദന കൊണ്ട് പിടഞൊരു മുഖം ഓർമ വന്നു.... അവരനുഭവിച്ച വേദന, കവിളിൽ പതിഞ്ഞ വിരലുകൾ, ആമി പറഞ്ഞ സത്യങ്ങൾ, രാധു പറഞ്ഞ വാക്കുകൾ, കുഞ്ഞ്.... അങ്ങനെ അങ്ങനെ എന്തൊക്കെയോ അവന്റെ മനസ്സിൽ കുന്ന് കൂടി... സിദ്ധുന് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി.... അവന്റെ കലങ്ങിയ കണ്ണുകൾ നിറഞ്ഞു....

അപ്പഴും സിദ്ധു ദേഷ്യത്തോടെ മാർട്ടിനെ നോക്കി... അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ചിരിയും, പുച്ഛവും കാണേ മാർട്ടിനെ കഴുത്ത് ഞെരിച്ഛ് കൊല്ലാൻ സിദ്ധുന്റെ കൈ തരിച്ചു... വാശിയോടെ സിദ്ധു കൈ ശക്തിയായി കുടഞ്ഞു... പക്ഷേ പറ്റിയില്ല... ബ്ലാക്ക് ക്യാറ്റ്സിന്റെ പിടിയിൽ സിദ്ധുന് കൈ മുറുക്കി വേദനയായി തുടങ്ങിയിരുന്നു... കുതറാൻ പോയിട്ട് ഒന്ന് അനക്കാൻ പോലും സിദ്ധുന് കഴിഞ്ഞില്ല.... "സത്യം പറയാല്ലോ,, നിന്റെ ഭാര്യയെ ഉപദ്രവികണംന്ന് എനിക്ക് ഒരു ഉദ്ദേശവും ഇല്ലായിരുന്നു... ഞാനെന്റെ കഴിവിന്റെ പരമാവധി അവളോട് പറഞ്ഞു നോക്കി.... പക്ഷേ അവള് കേട്ടില്ല.. അത് സിദ്ധുന്റെ സ്വപ്നാണ്... അവന്റെ അച്ഛന്റെ ഡ്രീം പ്രോജക്റ്റ് ആണെന്നൊക്കെ അവളെന്നോട് പറഞ്ഞു...!! അതേന്റെയും ഡ്രീം പ്രോജക്റ്റ് ആണെന്ന് ഞാനവളോടും പറഞ്ഞു....

പക്ഷേ അത് മാത്രം ആ കൊച്ചിന് മനസ്സിലായില്ല....!!! പറഞ്ഞിട്ട് മനസ്സിലായില്ലെങ്കിലും പിന്നെ എന്താ ചെയ്യാ...!!!!!" മാർട്ടിൻ നിരാശയോടെ കളിയാക്കി പറഞ്ഞു... യാചന നിറഞ്ഞ അനൂന്റെ മുഖം സിദ്ധുന്റെ കണ്ണിൽ തെളിഞ്ഞു.... സിദ്ധു വേദനയോടെ കണ്ണുകൾ അടച്ചു... നിറഞ്ഞ നിന്ന കണ്ണുകളിൽ നിന്ന് കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി... "കൂട്ടിന് ആരും ഇല്ലെന്ന് കണ്ടും അവളുടെ കണ്ണിൽ നിറഞ്ഞ് നിന്ന് ധൈര്യം...!!!" ഫെലിക്‌സ് പകയോടെ ഓർത്ത് സിദ്ധുനെ നോക്കി പറഞ്ഞു.... സിദ്ധു കണ്ണുയർത്തി അവനെ നോക്കി.... ആമി ബോധംകെട്ട് വീണപ്പോ രാധു പേടിച്ഛ് പോയി കാണില്ലേ...??? കൂടെ ആരുമില്ലെന്ന് തോന്നി കാണില്ലേ...??? ഞാനൊന്ന് വന്നിരുന്നെങ്കിൽ ന്ന് ആഗ്രഹിച്ഛ് കാണില്ലേ...??? സിദ്ധു വേദനയോടെ മനസ്സിൽ ചിന്തിച്ചു... അവന്റെ ഹൃദയം വേദനിച്ചു...

അതി കഠിനമായി വേദനിച്ചു.... "അത് പിന്നെ ഇല്ലാണ്ടിരിക്കോ ഫെലീ... സിദ്ധാർത്ഥ് സേതുമാധവന്റെ ഒരേയൊരു ഭാര്യയല്ലേ..... ധൈര്യം ആവിശ്യത്തിലും അതിലധികമുണ്ടാവും....!!! ഉണ്ടാവണം...!!!" ഫെലിക്സിനെ നോക്കി മാർട്ടിൻ പുച്ഛത്തോടെ പറഞ്ഞു.. സിദ്ധു ഫെലിക്സിനെ നോക്കി... അനൂന് എങ്ങനെയാവും ഇവനെ പരിചയം...??? അവളെന്തിനാവും ഇവനെ അടിച്ചത്...??? ഞാൻ പോലും ആദ്യമായാണ് ഫെലിക്സിനെ കാണുന്നത്...??? സിദ്ധു സംശയത്തോടെ മനസ്സിൽ ചോദിച്ഛ്ഫെലിക്സിനെ നോക്കി നെറ്റി ഞുളിച്ചു..!!!! " You know sidhu.. ഞങ്ങളെന്തൊക്കെ പറഞ്ഞ് നോക്കീന്ന് അറിയോ നിന്റെ ഭാര്യയോട്...??? അവളെ മുന്നിൽ വെച്ഛ് ആമിയെ കുറേ അടിച്ചു, കൊല്ലുംന്ന് പറഞ്ഞു,, കേട്ടില്ല...!!!! ആ വീട്ടിലെ എല്ലാരേയും ആമിയെ അടിച്ച പോലെ അടിക്കും ന്നും കൊല്ലും ന്നും പറഞ്ഞു,,

കേട്ടില്ല...!! അവളെ,,, നിന്റെ ഭാര്യയെ കൊല്ലും ന്ന് പറഞ്ഞു, വയറ്റിലെ കുഞ്ഞിന് നേരെ കൂടി ഗണ് ചൂണ്ടി... കുഞ്ഞിനെ കൊല്ലും ന്ന് പറഞ്ഞപ്പോ മാത്രം കുഞ്ഞിനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് അവൾ വയർ പൊത്തിപ്പിടിച്ചു കരഞ്ഞു... പാവം....!!!!!" കപട ദുഃഖത്തോടെ നേടുവീർപ്പിട്ട് മാർട്ടിൻ പറഞ്ഞു... "പക്ഷേ ഇച്ചായി അപ്പഴും അവള് സൈൻ ചെയ്യാ ന്ന് പറഞ്ഞില്ല...!!!" ഫെലിക്‌സ് ആവേശത്തോടെ മാർട്ടിനെ ഓർമിപ്പിച്ചു... അത് കേട്ടതും അവൻ അതെ ന്ന് തലയാട്ടി... വയറിനെ പൊതിഞ്ഞ് പിടിച്ഛ് കുഞ്ഞിനെ ഒന്നും ചെയ്യരുതെന്ന് പറയുന്ന അനൂന്റെ മുഖം ആ നിമിഷം സിദ്ധുന്റെ കണ്ണിൽ ഉദിച്ചു.... കുഞ്ഞിന്റെ നേരെ പിസ്റ്റണ് ചൂണ്ടിയപ്പോ അവളെത്ര മാത്രം പേടിച്ചിട്ടുണ്ടാവും... വേദനിച്ചിട്ടുണ്ടാവും... ജീവൻ പോകുന്ന പോലെ തോന്നിട്ടുണ്ടാവില്ലേ...??? അവൻ മനസ്സിൽ ചോദിച്ചു.... ചിന്തിക്കുന്തോറും നെഞ്ച് വിങ്ങുന്ന പോലെ, ചങ്ക് നീറി പുകയുന്ന പോലെ തോന്നി സിദ്ധുന്... സിദ്ധു വാശിയോടെ വീണ്ടും കുതറി.... ബ്ലാക്ക് ക്യാറ്റ്സിന്റെ പിടി ഒന്നൂടെ മുറുക്കി....

"പക്ഷേ അവള് സൈൻ ചെയ്തു.... ആമിയുടെ കൊച്ചിന്റെ തലയിൽ പിസ്റ്റണ് വെച്ചപ്പോ,,,, ട്രിഗർ വലിക്കാൻ ഒരുങ്ങിയപ്പോ,,, ആ കുഞ്ഞ് തല പൊട്ടിച്ചിത്തറാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോ....!!" അനു സൈൻ ചെയ്ത പേപ്പർ ഉയർത്തി കാട്ടി അഭിമാനത്തോടെ മാർട്ടിൻ പറഞ്ഞു... അവന്റെ കയ്യിൽ തൂങ്ങിയാടുന്ന ആ പേപ്പറുക്കളിലേക്ക് സിദ്ധു നോക്കി.... നിസ്സഹായത നിറഞ്ഞ അവന്റെ കണ്ണുകൾ പെയ്തു... അവന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം... അച്ഛന്റെ ജീവൻ, ജീവിതം, സ്വപ്നം, എല്ലാം അവനാ പേപ്പറിൽ കണ്ടു.... അവനുള്ളതെല്ലാം നഷ്ടപ്പെട്ട പോലെ... എല്ലാം മാർട്ടിന്റെ കയ്യിലായ പോലെ തോന്നി സിദ്ധുന്ന്... സന്തോഷം, സമാധാനം, കുടുംബം അങ്ങനെ അങ്ങനെ എല്ലാം.... നഷ്ടപ്പെട്ടാൻ ഇനിയൊന്നും ഇല്ലന്ന് അവന്റെ മനസ്സ് വേദനയോടെ മന്ത്രിച്ചു.... സിദ്ധുന് വെറുപ്പ് തോന്നി...

ഒന്നും ചെയ്യാൻ പറ്റാത്ത ഇങ്ങനെ നിൽക്കേണ്ടി വന്നതിൽ.... എല്ലാം നഷ്ടപ്പെടുത്തിയതിൽ.... അവൻ നിസ്സഹായതയോടെ ആ പേപ്പറിലേക്ക് മാത്രം നോക്കി... തളരുന്നു... വല്ലാതെ തളരുന്നു.... വയ്യ.... ഇനിയും വയ്യ....!!! "തളർച്ച തോന്നുന്നുണ്ടോ സിദ്ധു.... ഏഹ്ഹ്...??? വെള്ളം വേണോ...???" മാർട്ടിൽ പുച്ഛത്തോടെ ചോദിച്ചു... സിദ്ധുന്റെ തല കുനിഞ്ഞു... " നീയൊരു തോൽവിയാണ് സിദ്ധു....!!! നിനക്ക് ഒന്നും അറിയില്ല... നിനക്ക് നിന്റെ ഫാമിലിയെ കുറിച്ഛ് അറിയില്ല... ആമിയെ കുറിച്ഛ് അറിയില്ല... നീ ഒരുപാട് സ്നേഹിച്ച നിന്റെ അച്ഛനെ കുറിച്ഛ് പോലും നിനക്ക് ഒന്നും അറിയില്ല.....!!!" മാർട്ടിൻ പറഞ്ഞു നിർത്തിയതും സിദ്ധു മുഖമുയർത്തി സംശയത്തോടെ അവനെ നോക്കി.... "You know what,,,,, your father,, the great sethumadhavan,,,, He was a severe heart patiant... Do you know....????" മാർട്ടിൻ ചോദിച്ചത് കേട്ട് ഞെട്ടലോടെ സിദ്ധു മുഖമുയർത്തി അവനെ നോക്കി... സംശയതാൽ സിദ്ധുന്റെ മുഖം ഞുളിഞ്ഞു.... അച്ഛൻ...??? ഹാർട്ട് പേഷ്യന്റ്..??? നിലത്തേക്ക് നോക്കി കൊണ്ട് സിദ്ധു ഞെട്ടലോടെ മനസ്സിൽ ചോദിച്ചു...

വിശ്വസിക്കില്ല... ഒരിക്കലും വിശ്വസിക്കില്ല.... അവന്റെ മനസ്സ് തുടരെ തുടരെ ഉരുവിട്ടു... അമ്പരപ്പോടെ സിദ്ധു നിഷേധർത്ഥത്തിൽ തലയാട്ടി.... "വിശ്വാസം വരുന്നില്ല അല്ലേ...??? നീ പേടിക്കണ്ട... ഇത് നിനക്കെന്നല്ല നിന്റെ വീട്ടിൽ മറ്റാർക്കും അറിയില്ല.... നിന്റെ അമ്മയ്ക്ക് പോലും....!!!!" നറു ചിരിയോടെ മാർട്ടിൻ പറഞ്ഞു.. സിദ്ധു ഞെട്ടലോടെ മുഖമുയർത്തി മാർട്ടിനെ നോക്കി... " അങ്കിള് ആരോടും പറഞ്ഞിരുന്നില്ല.... ഏത് നിമിഷവും പൊട്ടി പോവാവുന്ന ഒരു രക്തധമനിയുമായാണ് താൻ ജീവിക്കുന്നതെന്ന് എന്നോടൊഴികെ മറ്റാരോടും അങ്കിൾ പറഞ്ഞിരുന്നില്ല...!!!! നിങ്ങളൊക്കെ പേടിക്കും, വിഷമിക്കും എന്നൊക്കെ പറയുമായിരുന്നു... നിങ്ങളാരും ദുഃഖിക്കുന്നത്, വേദനിക്കുന്നത് അങ്കിള് ഇഷ്ടമല്ലായിരുന്നു.....!!!" സിദ്ധുന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് മാർട്ടിൻ പറഞ്ഞത് കേട്ട് കൈകാലുകൾ തളർന്ന് പോകുന്ന പോലെ തോന്നി സിദ്ധുന്... അച്ഛനൊരു ഹാർട്ട് പേഷ്യന്റ് ആണെന്ന് ഇവൻ പറഞ്ഞത് സത്യാവോ...??? സിദ്ധുന്റെ മനസ് ഉഴറി... തൊണ്ടയാക്കെ വറ്റി വരണ്ട് പോയിരിക്കുന്നു...

ദാഹിക്കുന്നു വല്ലാതെ...!!! "He loves his family very much....!!!!" മാർട്ടിൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞു.... ഒരുവേള ആ വാക്കുകൾ സിദ്ധുന്റെ ഉള്ളിൽ വീണ് പൊള്ളി പിടഞ്ഞു... ഹൃദയം ഒരു കോണിൽ നിന്ന് ഉരുക്കിയൊലിക്കുന്ന പോലെ തോന്നിയവന്.... അച്ഛൻ...!!! ഞങ്ങൾക്ക് വേണ്ടി,,, ഞങ്ങളെ സന്തോഷത്തിന് വേണ്ടി, സമാധാനത്തിന് വേണ്ടി, ഓരോ നിമിഷവും മരണത്തെ പ്രതീക്ഷിച്ചു കൊണ്ടാണ് ജീവിച്ചതെന്ന് ഓർക്കുമ്പോ സഹിക്കാൻ പയ്യ....!!! അച്ഛനോടൊപ്പമുള്ള നിമിഷങ്ങൾ ഓർക്കുന്തോറും സിദ്ധുന്റെ ജീവൻ പിടഞ്ഞു... വേദനിച്ചു... ഞങ്ങളോട് ചിരിച്ഛ് കളിക്കുമ്പോഴും അച്ഛൻ..... അവന്റെ മനസ്സും ശരീരവും ഒരുപോലെ നോന്തു... സിദ്ധുന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിയിറങ്ങി... "മറ്റൊരു രഹസ്യം കൂടി പറയട്ടെ.... കേൾക്കാൻ ത്രാണിയുണ്ടാവോ മിസ്റ്റർ സിദ്ധാർത്ഥ് സേതുമാധവന്...???" മാർട്ടിൻ പുച്ഛത്തോടെ സിദ്ധുനെ നോക്കി ചോദിച്ചു... അവൻ ചോദിച്ചപ്പോലെ താങ്ങാനുള്ള ത്രാണിയുണ്ടാവോ എനിക്ക്... ഇപ്പോ തന്നെ തളർന്നു...

ഇനിയും പറ്റുമോ...??? അറിയില്ല... ഒന്നും അറിയില്ല....!!!! മനസ്സിൽ ഉരുവിട്ട് കൊണ്ട് സിദ്ധു തളർച്ചയോടെ കണ്ണുകൾ അടച്ചു തുറന്നു.... "അന്ന് വയനാട്ടിൽ വെച്ഛ് നിന്റെ അച്ഛനൊരു ആക്സിഡന്റ് ഉണ്ടായില്ലേ...?? അത് ഉണ്ടാക്കിയത് ഞാനായിരുന്നു...!!!" ഇത്രയും പറഞ്ഞ് മാർട്ടിൻ നാണത്തോടെ മുഖം പൊത്തി... ആശ്ചര്യത്താൽ സിദ്ധുന്റെ മുഖം വിവർണ്ണമായി... രാധു അച്ഛനെ രക്ഷപ്പെടുത്തിയ ആ ആക്സിഡന്റ്.... അവൻ ഓർത്തെടുത്തു... അന്നത്തെ ആ ആക്സിഡന്റ്,,,, അത് ഇവൻ...??? അതും പ്ലാൻ ചെയ്ത് ചെയ്യിച്ചത്..!!!!!! സിദ്ധുന്റെ ഹൃദയം മിടിപ്പേറി കിതയ്ച്ചു... "പക്ഷേ അങ്ങേർക്ക് ഒടുക്കത്തെ ആയുസ്സ്.... രക്ഷപ്പെട്ടു....!!!!" കടുത്ത നിരാശയോടെ മാർട്ടിൻ പറഞ്ഞു... സിദ്ധു ഞെട്ടലോടെ കിതയ്ച്ഛ് കൊണ്ട് അവനെ മിഴിച്ഛ് നോക്കി.... "ഹേയ്,,,, റിലാക്സ്സ് മാൻ...!!! ഞാനെന്ത് ചെയ്യാനാ, എനിക്ക് ആ പ്രോജക്റ്റ് വേണം... ഒരുപാട് വട്ടം ഞാൻ ചോദിച്ചു... പല തവണ... പല രീതിയിൽ... പക്ഷേ അങ്ങേര് വഴങ്ങിയില്ല...!!!!" മാർട്ടിൻ വീണ്ടും ഡ്രിങ്ക്സ് എടുക്കാൻ നടന്നു.... "ഞാൻ രഹസ്യമാക്കി വെച്ച എന്റെ ഇലീഗൽ ബിസിനസ്....

യൂ നോ,,, ദേ ഇവനൊഴിക്കെ എന്റെ അച്ഛന് പോലും അറിയില്ല... പക്ഷേ സേതുമാധവൻ അറിഞ്ഞു... എല്ലാം അറിഞ്ഞിട്ടും അങ്ങേര് വലിയൊരു മണ്ടത്തരം കാണിച്ചു... ആരോടും പറഞ്ഞില്ല... ഭാര്യയോടൊ, മക്കളോടൊ, എന്തിന് എന്റെ അപ്പൻ തോമസിനോട് പോലും....!!!" മാർട്ടിൻ പുച്ഛത്തോടെ ചിരിച്ചു.... സിദ്ധു കണ്ണെടുക്കാതെ അവനെ മിഴിച്ഛ് നോക്കി.... "സേതുമാധവൻ അറിഞ്ഞപ്പോ ഞാൻ വല്ലാതെ പേടിച്ചിരുന്നു... ആ രഹസ്യം,,, രഹസ്യമായി തന്നെ ഇരിക്കണം ന്ന് ഞാൻ ആഗ്രഹിച്ചു... ഈ ലോകത്ത് അതറിയാവുന്ന ഒരേയൊരാൾ,,, നിന്റെ അച്ഛൻ....!!!! ആദ്യം കൊന്നല്ലോ ന്ന് ആലോചിച്ചു.. പിന്നെ തോന്നി വേണ്ടന്ന്... പാവം...!!! അല്ലെങ്കിലേ മരണത്തിനെ നിഴല് പോലെ കൊണ്ട് നടക്കുന്ന മനുഷ്യനാണ്.. ഏറിപോയാ ഒന്നോ രണ്ടോ കൊല്ലം.. ജീവിച്ചോട്ടെ ന്ന് വെച്ചു..." പുറം തിരിഞ്ഞ് നിന്ന് ഡ്രിങ് ഫിക്സ് ചെയ്ത് കൊണ്ട് മാർട്ടിൻ വളരെ നിസ്സാരമായി പറഞ്ഞു... അച്ഛന് ജീവിതം അവൻ ഭിക്ഷ കൊടുത്ത പോലെ,,, അത്രയും നിസ്സാരമായി... സിദ്ധുന് ദേഷ്യം തോന്നി...

ഉള്ളം കാലിൽ നിന്ന് എന്തോ കത്തി പടരുന്ന പോലെ... മാർട്ടിന്റെ പുറത്ത് ആഞ്ഞു ചവിട്ടാൻ സിദ്ധുന്റെ കാൽ തരിച്ചു... കത്തിയെടുത്ത് അവന്റെ നെഞ്ചിൽ ആഞ്ഞാഞ്ഞു കുത്താൻ സിദ്ധുന്റെ മനസ്സ് വെമ്പി.... ഡ്രിങ് ഫിക്സ് ചെയ്ത് മാർട്ടിൻ സിദ്ധുന്റെ നേരെ വന്ന് എതിരെയുള്ള സോഫയിൽ ഇരുന്നു... ഗ്ലാസ്സ് ചുണ്ടോട് ചേർത്ത് ഒരു സിപ് എടുത്തു.... "പക്ഷേ ആ പ്രോജക്റ്റ്,,,,, അതെനിക്ക് വേണമായിരുന്നു... പല വഴികൾ നോക്കി... പക്ഷേ നടന്നില്ല.... ഒരുപാട് പരാജയങ്ങൾക്ക് ഒടുവിൽ ഞങ്ങൾ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ കുരുക്കായിരുന്നു സിന്ധുന്റെ മാരേജ്....!!!" അൽപ നേരം മുൻപ് ഹോസ്പിറ്റൽ കൊറിഡോറിൽ ഇരുന്ന് ആമി പറഞ്ഞ കാര്യങ്ങൾ സിദ്ധുന്റെ മനസ്സിലേക്ക് വന്നു... എല്ലാം എല്ലാം നഷ്ടപ്പെട്ട ദിവസം... അല്ലാ,,,, മാർട്ടിനെല്ലാം നഷ്ടപ്പെടുത്തിയ ദിവസം... ദേഷ്യത്താൽ സിദ്ധുന്റെ ശരീരമാക്കെ വലിഞ്ഞു മുറുകി... "സിന്ധുജ..... അവളായിരുന്നു ടാർഗറ്റ്....!!! അവളെ കെട്ടാൻ വന്ന ചെറുക്കാൻ ഉൾപ്പെടെ എല്ലാം എന്റെ പ്ലാൻ ആയിരുന്നു... അവളെ മുൻ നിർത്തി ചോദിച്ചാ ആ പ്രോജക്റ്റ് മാത്രല്ല ഡി ജി ഗ്രൂപ്പ് മുഴുവൻ അങ്കിള് എനിക്ക് തരും ന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു... അതോണ്ട് വെൽ പ്ലാൻഡ് ആയിരുന്നു...

പക്ഷേ അവസാന നിമിഷം അതും...!!!!" അവൻ അമർഷത്തോടേ ഗ്ലാസ് മുഴുവൻ വായിലേക്ക് കമിഴ്ത്തി സോഫയിൽ കൈ ചുരുട്ടി ആഞ്ഞു കുത്തി.... "എല്ലാം സക്സസ്സ് ആയെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ഛ ലാസ്റ്റ് മിനുട്ടിൽ നിന്റെ തന്ത ആ പ്ലാനും പൊളിച്ചു....!!!" മാർട്ടിന്റെ കണ്ണിൽ ഒരു നിമിഷം ദേഷ്യം തിളച്ചു.... മുഖത്ത് നിരാശ നിറഞ്ഞു... പക്ഷേ ഞൊടിയിടയിൽ അവന്റെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു.... "പക്ഷേ,,, നിന്റെ അച്ഛനെ പരലോകത്തേക്ക് കെട്ട് കെട്ടിക്കാൻ ഞങ്ങൾ തയ്യാറാക്കിയ പ്ലാൻ അന്ന് സക്സസ്സ് ആയി...!!!!" മാർട്ടിൻ പറഞ്ഞത് കേട്ട് സിദ്ധുന്റെ ശരീരമാക്കെ ഞെട്ടി വിറച്ചു.... ജീവനറ്റ് പോയപ്പോലെ ആ ഒരു നിമിഷം അവൻ മരവിച്ചു നിന്നു... ഹൃദയം പോലും നിലച്ചു... മരവിപ്പ് ആകെ മരവിപ്പ്...!!! ആശ്ചര്യത്തോടെ അവന്റെ കണ്ണുകൾ മിഴിഞ്ഞു... കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോകുന്നു പോലെ തോന്നി അവന്... കൈ കാലുകൾ തളർന്ന് പോയിരിക്കുന്നു... ഇനിയും ശരീരം താങ്ങാൻ കാലുകൾക്ക് കഴിയില്ല.... സിദ്ധുവിന്റെ മനസ്സ് ഉറപ്പിച്ഛ് പറഞ്ഞു...

ഭാരം താങ്ങാൻ കഴിയാതെ ബ്ലാക്ക് ക്യാറ്റ്സിന്റെ പിടിയിൽ നിന്ന് തളർച്ചയോടെ സിദ്ധു നിലത്തേക്ക് ഊർന്ന് മുട്ടിലിരുന്നു.... "നിന്റെ അച്ഛൻ അറ്റാക്ക് വന്ന് മരിച്ചതല്ല സിദ്ധു.... I make him to die....!!!! ഞാൻ... ഞാൻ കൊന്നതാ നിന്റെ അച്ഛനെ...!!!!" ഒരു ദയാദാക്ഷണ്യവും കൂടാതെ ഇത്രയും പറഞ്ഞ് കൊണ്ട് മാർട്ടിൻ അട്ടഹസിച്ചു.... ഈയം ഉരുക്കി ഒഴിച്ചപോലെ മാർട്ടിൻ പറഞ്ഞ ഓരോ വാക്കും സിദ്ധുന്റെ കാതിൽ വീണ് ഉരുക്കിയൊലിച്ചു.... ചുറ്റും കൂടി നിൽക്കുന്നവരുടെ പരിഹാസ ചിരിക്കളോ, സംസാരങ്ങളോ സിദ്ധു കേട്ടില്ല... പടർന്ന് തുടങ്ങിയ മരവിപ്പ് അവനെ മുഴുവനായും മൂടി കൊണ്ടിരുന്നു.... "സിവിയർ ഹാർട്ട് പേഷ്യന്റയ നിന്റെ അച്ഛനെ കൊല്ലുന്നതൊന്നും എനിക്കൊരു ടാസ്‌ക്ക് ആയിരുന്നില്ല.... കുടിക്കാൻ കൊടുത്ത വെള്ളത്തിൽ ഹൈ ബി പി സ്റ്റുമിലേറ്റ് ചെയ്യുന്ന ടു സിംഗിൾ ഡ്രോപ്പ് ഓഫ് മെഡിസിൻ...!!! ആർക്കും ഒരു സംശയവും തോന്നിയില്ല...

കാരണം,,, ആ അറ്റാക്ക് അപ്പോഴത്തെ അങ്കിളിന്റെ സൈറ്റുവേഷന് ഒരുപാട് മാച്ച് ആയിരുന്നു... കല്യാണത്തിന്റെ അന്ന് കല്യാണപ്പെണ് അന്യജാതിക്കാരൻ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി പോയാ അച്ഛന് അറ്റാക്ക് വരണ്ടേ...??? വേണം....!!! " മാർട്ടിൻ തന്നെ ചോദ്യവും ഉത്തരവും നൽകി... "അങ്കിളിന് ഏതായാലും അഭിനയിച്ഛ് ബുദ്ധിമുട്ടേണ്ടി വന്നില്ല....!!!!!" ഒരു ചിരിയോടെ മാർട്ടിൻ പറഞ്ഞ് നിർത്തി... സിദ്ധു അപ്പോഴും മുട്ടുകുത്തി തല താഴ്ത്തിയിരുന്നു... സിദ്ധുന്റെ മനസ്സ് മുഴുവൻ അച്ഛനായിരുന്നു.... അച്ഛന്റെ നോട്ടം, ചിരി, സംസാരം, വാത്സല്യം, സ്നേഹം അങ്ങനെ അങ്ങനെ.... അച്ഛന്റെ മരണ ശേഷം തന്നെ വരിഞ്ഞ് മുറുക്കിയ ഭീകരമായ ഏകാന്തത സിദ്ധുവിന് ഓര്മവന്നു... അന്നനുഭവിച്ച ഒറ്റപ്പെട്ടൽ, പേടി, ദേഷ്യം... സിദ്ധു കണ്ണുകൾ ഇറുക്കിയടച്ചു... അച്ഛനിൽ നിന്ന് ആ മനസ്സ് അമ്മയിലേക്ക് ചേക്കേറി... അന്ന് അച്ഛന് അവസാനമായി വെള്ളം കൊടുത്തത് അമ്മയായിരുന്നു... വിഷമാണെന്ന് അറിയാതെ പാവം എന്റെ അമ്മ...!!! സിദ്ധുന്റെ ഹൃദയം കേണു...

. "എന്ത് പറ്റിയെടാ തളർന്ന് പോയോ നീ...??? ഏഹ്ഹ്...???" സിദ്ധുന്റെ മുന്നിൽ കാലിൽ ഇരുന്ന് കൊണ്ട് ഫെലിക്‌സ് ചോദിച്ചു.... അപ്പഴും സിദ്ധു മുഖമുയർത്തി നോക്കിയില്ല... പക്ഷേ അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ നിലത്ത് വീണ് ചിതറി... ഫെലിക്‌സ് അവനെ കളിയാക്കി പല്ലി ചിലയ്ക്കുന്ന പോലെ ശബ്ദമുണ്ടാക്കി കൊണ്ട് എണീറ്റ്‌ നിന്നു.... "അന്നതോടെ എല്ലാം തീർന്നെന്ന് ഞാൻ കരുതി... എല്ലാം അറിയുന്ന അങ്കിൾ മരിച്ചു... കുറച്ഛ് അറിയാവുന്ന ആമിയെ നാട്ടിൽ കാല് കുത്താൻ പറ്റാത്ത വിധം നാടുകടത്തി... കേശവ് ആണെങ്കിൽ അബ്രോഡിൽ.. നാഥനില്ലാ കളരിയായ ഡി ജി ഗ്രൂപ്പ്...!!!" മാർട്ടിൻ പുച്ഛത്തോടെ പറഞ്ഞു... "പക്ഷേ,,, നീ MD പോസ്റ്റിലേക്ക് വരും ന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... എങ്കിലും നീ എനിക്കൊരു ഇരയായിരുന്നില്ല സിദ്ധു.... സത്യം പറയാല്ലോ നിന്നോട് എനിക്ക് സഹതാപമായിരുന്നു... ഒന്നും അറിയാതെ എല്ലാം അറിയാന്ന് സ്വയം തീരുമാനിച്ഛ്, അഹങ്കരിച്ഛ് നടക്കുന്ന നിന്നോട് എനിക്ക് പുച്ഛമായിരുന്നു....!! കേവലം ഒരു പുഴുവിനോട് തോന്നുന്ന പുച്ഛം...!!!

മാർട്ടിൻ വീണ്ടും പറഞ്ഞു... സിദ്ധു അപ്പഴും നിർവികാരത്തോടെ തല കുനിച്ചിരുന്നു... അവന്റെ മനസ്സ് അപ്പഴും അച്ഛനിൽ തങ്ങി നിന്നു... മാർട്ടിൻ കൊന്ന് കളഞ്ഞ അവന്റെ അച്ഛനിൽ...!!! "പക്ഷേ,,, ആ പ്രോജക്റ്റിന്റെ കാര്യത്തിൽ നീ നിന്റെ അച്ഛനേക്കാൾ കണിങ് ആയിരുന്നു... ഷെയർ പോയിട്ട് പ്രോജക്റ്റിനെ സംബന്ധിക്കുന്ന ഒരു സിംഗിൾ ഡീറ്റൈൽ പോലും ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയില്ല...!!! അവസാനം കാശ് വീശിയേറിഞ്ഞ് നിന്റെ ഓഫീസ് സ്റ്റാഫിൽ ഒരുത്തനെ വശത്താക്കിയപ്പോഴല്ലേ അറിയുന്നത് മേജർ ഷെയറും നിന്റെ സഹധർമ്മിണിയുടെ പേരിലാണ് ഇട്ടിരിക്കുന്നതെന്ന്... അപ്പോ പിന്നെ അവളോട് പോയെന്ന് ചോദിച്ചില്ലെങ്കിൽ മോശല്ലേ...??? ഇല്ല്യോടാ ഫെലി...????" കളിപോലെ മാർട്ടിൻ ഫെലിക്സിനെ നോക്കി ചോദിച്ചു.... "പിന്നെ ഭയങ്കര മോശാ ഇച്ചായി....!!!"....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story