🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 215

ennennum ente mathram

രചന: അനു

കളി പോലെ ഫെലിക്‌സ് അതിന് മറുപടി കൊടുത്തു... സിദ്ധു അപ്പഴും തലകുനിച്ചിരുന്നു... അവന് അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു... താങ്ങാൻ പറ്റുന്നതിലും കൂടുതൽ ചിന്തകൾ മനസ്സിനെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടുന്ന പോലെ അവൻ വെപ്രാളപ്പെട്ടു... അമ്മ, അച്ഛൻ, അച്ഛമ്മ, അനു, ആമി... അങ്ങനെ അങ്ങനെ മനസ്സിൽ രൂപങ്ങൾ ശരവേഗത്തിൽ മിന്നി മറിഞ്ഞ് കൊണ്ടിരുന്നു.... "ആഹ്... അതോണ്ടാ ഞങ്ങളിന്ന് തന്നെ അതങ്ങ് പോയി വാങ്ങിയത്.....!!!" സിദ്ധുന്റെ മുന്നിൽ കാലിൽ ഇരുന്ന് അനു സൈൻ ചെയ്ത ഡോക്യുമെന്റ് പേപ്പർ ഉയർത്തി കാട്ടി മാർട്ടിൻ പറഞ്ഞു.... "ആഹ്,,,, പിന്നെ പരിചയപെടുത്താൻ മറന്നു.... ഇത് എന്റെ ബ്രോതറാണ് ഫെലിക്‌സ്.... ഫെലിക്‌സ് തോമസ്..." എണീറ്റ് നിന്ന് ഫെലിക്സിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് മാർട്ടിൻ പറഞ്ഞു.... " നിനക്ക് അറിയാൻ വഴിയില്ല... നീ ഇവനെ കണ്ടിട്ടില്ല... പക്ഷേ നിന്നെക്കാൾ നന്നായി നിന്റെ ഭാര്യക്ക് ഇവനെ അറിയാം... അവളേക്കാൾ നന്നായി നിന്റെ ചെറിയ അനിയത്തിയില്ലേ,,, മെഡിസിന് പഠിക്കുന്ന കൊച്ഛ്... നിരഞ്ജനാ നിഖിൽ....

അവൾക്ക് അറിയാം...അല്ലെടാ ഫെലീ....???" ഒരു പുച്ഛത്തോടെ ഫെലിക്‌സ് സിദ്ധുനെ നോക്കി ചിരിച്ചു.... പിന്നെ പതിയെ സിദ്ധുന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു.... "നിരഞ്ജന,,,,,, നിമ്മി....!!!!! കോളേജിൽ വെച്ഛ് ഡ്രഗ് യൂസ് ചെയ്തതിന് അവള് എനിക്ക് എതിരെ കോംപ്ലെന്റ് കൊടുത്തു... ആവുന്ന പോലെ ഞാൻ അവളോട് പറഞ്ഞു പിൻവലിക്കാൻ... പക്ഷേ അവള് കേട്ടില്ല.. ആ ഒരൊറ്റ കോംപ്ലെന്റ് കൊണ്ട് എന്നെ കോളേജിൽ നിന്ന് പുറത്താക്കി... ഇനി മറ്റൊരു കോളേജിലും സീറ്റ് കിട്ടാത്ത വിധം അവളെനിക്ക് ഡിസ്മിസ് വാങ്ങി തന്നു.... തല കുനിച്ചിരിക്കുന്ന സിദ്ധുനെ നോക്കി ഫെലിക്‌സ് അമർഷത്തോടെ പറഞ്ഞു... അന്ന് തൊട്ട് ഞാൻ കാത്തിരുന്നു അവളെ ഒന്ന് ഒറ്റയ്ക്ക് പുറത്ത് കിട്ടാൻ.... അവസാനം കിട്ടി... അവളുടെ കല്യാണ ഹൽദിയുടെ അന്ന്.... പക്ഷേ,,, അന്ന് അവളെ കൂടെ നിന്റെ ഭാര്യ കൂടി ഉണ്ടായിരുന്നു..... ട്രയൽ റൂമിൽ കയറി ഇറങ്ങിയ അവളുടെ കയ്യിൽ കയറി പിടിച്ചതിന് അന്ന് നിന്റെ ഭാര്യ എനിക്കൊരു സമ്മാനം തന്നു.... അവിടെ കൂടി നിന്ന അത്രയും ആളുക്കളുടെ മുന്നിൽ വെച്ഛ് ദേ,,,, ഈ കവിളിൽ ഒരടി...!!! " അന്നത്തെ ഓർമയിൽ അടി കിട്ടിയ വലത്തേ കവിളിൽ അവൻ പയ്യെ തലോടി.... "ഒന്ന് ഓങ്ങി വെച്ചതാ ഞാൻ അവൾക്ക്...

ഇന്നാണ് ആ കടം ഞാൻ വീട്ടിയത്... മുതലും പലിശയും കൂടുപലിശയുമൊക്കെ ചേർത്ത്..!!!" ഫെലിക്‌സ് നിർവൃതിയോടെ പറഞ്ഞു... " സൈൻ വാങ്ങി ഇറങ്ങവേ എനിക്കവള് തന്ന ആ സമ്മാനം നല്ല കനത്തിൽ തന്നെ ഞാനങ്ങ് തിരിച്ചു കൊടുത്തു.... പാവം താങ്ങാൻ പറ്റിയില്ലെന്ന് തോന്നുന്നു... കവിളിൽ കിട്ടിയ അടിയുടെ ആഘാതത്തിൽ നിന്ന് നിൽപ്പിൽ കറങ്ങി തിരിഞ്ഞു കമിഴ്നടിച്ചാണ് നിലത്തേക്ക് വീണത്... പൂർണ ഗർഭിണി.... വേദന സഹിക്കാൻ പറ്റാതെ അലറി കരയുന്നത് എന്റെ ചെവിയിൽ ഇപ്പഴും കേൾക്കാം...... ഈ സമയം നിന്റെ കുഞ്ഞിനേയും കൊണ്ട് നിന്റെ തന്തേടെ അടുത്തേക്ക് അവളും പോയിക്കാണും....!!!!" പരിഹാസത്തോടെ ഫെലിക്‌സ് പറഞ്ഞ് നിർത്തിയതും അവന്റെ വയറ്റിലേക്ക് ഒരു കത്തി തുളഞ്ഞു കയറിയിരുന്നു.... ഞെട്ടലോടെ ഫെലിക്സിന്റെ മുഖം താഴേക്ക് കുനിഞ്ഞ നിമിഷം തന്നെ കത്തുന്ന തീപാറുന്ന കണ്ണുകളോടെ സിദ്ധു മുഖമുയർത്തി..... സിദ്ധുന്റെ മുഖം കോപത്താൽ ചുവന്ന് വിറച്ചു... ആ കണ്ണുകളിൽ ദേഷ്യവും പകയും കണ്ണീരും ഒരുപോലെ തിളങ്ങി...

സിദ്ധുന്റെ മനസ്സും ശരീരവും എന്തും സംഹരിക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു... ഫെലിക്സിന്റെ വയറ്റിൽ നിന്ന് കത്തി വലിച്ചൂരി സിദ്ധു ഒന്നൂടെ ആഞ്ഞു കുത്തി.... "ആആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..!!!!!" ഫെലിക്‌സ് വേദനയാൽ അലറി നിലവിളിച്ചു... അവന്റെ വയറ്റിൽ തുളഞ്ഞു കയറി കിടക്കുന്ന കത്തിയും ചോര ചാടുന്ന മുറിവും മാർട്ടിൻ അപ്പഴാണ് ശ്രദ്ധിച്ചത്.... മാർട്ടിൻ വെപ്രാളത്തോടെ സോഫയിൽ നിന്ന് എണീറ്റ് സിദ്ധുന്റെ ഷോള്ഡറിൽ ആഞ്ഞു ചവിട്ടി... സിദ്ധു പിറക്കിലേക്ക് ഒന്ന് ഉലഞ്ഞു.... മാർട്ടിൻ പരവേശത്തോടെ ഫെലിക്‌സിന്റെ അടുത്ത് വന്നിരുന്നു.... "ഫെലീ..... ഫെലീ....!!!!!" മാർട്ടിൻ വെപ്രാളത്തോടെ വിളിച്ചു... ഫെലിക്സിന്റെ കണ്ണുകൾ അടയാൻ വെമ്പി.... " No ... No..... Don't close your eyes ok...??? Look at me,,,,,, look at mee.... ഒന്നുല്ല.... ഒന്നുല്ല...!!!!! don't worry... You ok...?????" പേടിയോടെ ഫെലിക്സിന്റെ കവിളിൽ അടിച്ഛ് ഉണർത്തി മാർട്ടിൻ പറഞ്ഞു... "ഫെലീ.... ഫെലീ.... Come on answer me....???? Ok right...???" മാർട്ടിൻ വീണ്ടും വെപ്രാളപ്പെട്ടു.... "ഇച്ഛാ..യീ....!!!"

ഫെലിക്‌സ് വേദനയോടെ വിളിച്ചു.... മാർട്ടിന്റെ കണ്ണുകൾ നിറഞ്ഞു... അനിയൻ... സ്വന്തം കൂടപ്പിറപ്പ്... അവന്റെ നെഞ്ച് പിടഞ്ഞു.... "ആആഹ്ഹ്....!!!!!" ഒരു ഭ്രാന്തനെ പോലെ മാർട്ടിൻ അലറി കരഞ്ഞു... പിറക്കിലേക്ക് ഉലഞ്ഞു പോയ സിദ്ധുനെ അപ്പോഴേക്കും ബ്ലാക്ക് ക്യാറ്റ്‌സ് വളഞ്ഞിരുന്നു.... അസാധ്യമായ മെയ് വഴക്കത്തോടെ അവരെയെല്ലാം അവൻ കൈ കാര്യം ചെയ്തു... കയ്യിലും കാലിലുമുള്ള സുപ്രധാന ഞെരമ്പുകൾ കത്തി വെച്ഛ് കട് ചെയ്ത് മിനിറ്റുകൾ കൊണ്ട് അവൻ അവരെയെല്ലാരെയും ഒതുക്കി.... " വേദന തോന്നുന്നുണ്ടോ മാർട്ടിൻ...??? കൺ മുന്നിൽ സ്വന്തം അനിയൻ മരണത്തോട് മല്ലിടുമ്പോ നിനക്ക് സഹിക്കാൻ പറ്റുന്നില്ല അല്ലേ...??? എന്റെ അച്ഛനും അന്ന് ഇതുപോലെ വെപ്രാളപ്പെട്ടിരുന്നു... വേദനിച്ചിരുന്നു... ഞാനും ഇത് പോലെ അലറി കരഞ്ഞിരുന്നു..." സിദ്ധു പകയോടെ പറഞ്ഞു.... "സിദ്ധാർത്ഥ്..... I will kill you bastard....!!!" അലറി വിളിച്ഛ് കൊണ്ട് മാർട്ടിൻ സിദ്ധുന്റെ അടുത്തേക്ക് ഓടി.... ~~~~~~~~~~~ * വെളുത്ത പുക നിറഞ്ഞ ഒരു നടപ്പാത.... ചുറ്റും വെളുത്ത മേഘങ്ങൾ മാത്രം.... ഞാൻ സംശയത്തോടെ ചുറ്റും നോക്കി... കുറച്ഛ് അകലെയായി രാധു എനിക്ക് വേണ്ടി കാത്ത് നിൽക്കുന്നു... തൂവെള്ള വസ്ത്രത്തിൽ അവളൊരു മാലാഖയെ പോലെ തിളങ്ങി...

ഞാൻ ആവേശത്തോടെ അവളുടെ അടുത്തേക്ക് ഓടി... അവൾ കൈകളിൽ എന്തോ പൊതിഞ്ഞ് പിടിച്ച മിനുസമുള്ള തിളക്കമാർന്ന ഒരു വെള്ള തുണിയുണ്ട്... ഞാൻ അവൾകരിക്കിലേക്ക് ചെന്ന് നിന്നു... ഒരു ചിരിയോടെ അവളാ പഞ്ഞി പോലുള്ള തുണി എനിക്ക് നേരെ നീട്ടി.... ഞാൻ സംശയത്തോടെ തുണിക്കുള്ളിലേക്ക് നോക്കി.... പൂപോലൊരു കുഞ്ഞ്.... എന്റെ കണ്ണുകളിൽ സന്തോഷം തിളങ്ങി... ചുവന്ന് തുടുത്ത മാലാഖ പോലെ... ഞാൻ ആകാംഷയോടെ രാധൂനെ നോക്കി... നിറഞ്ഞ ചിരിയോടെ അവൾ അതെന്ന് തലയനക്കി.. വാത്സല്യത്തോടെ ഞാനാ കുഞ്ഞിനെ പതിയെ എന്റെ കയ്യിലേക്ക് വാങ്ങിച്ചു.... ഞാൻ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി... ഉറങ്ങുകയാണ്.... എന്ത് ഭംഗിയാണ് കാണാൻ... രാധൂനെ പോലെയാണോ...??? അതോ എന്നെ പോലെയോ....??? ഞാൻ അത്ഭുതത്തോടെ സാകൂതം നോക്കി.... അല്ലാ,,, പൂപോലെയാണ്... ഇളം റോസ് നിറമുള്ള താമര പൂ പോലെ...!!! ഞാൻ മനസ്സിൽ പറഞ്ഞു.... നിറഞ്ഞ ചിരിയോടെ ഞാനെന്റെ വലം കൈ വിരൽ കൊണ്ട് കുഞ്ഞിന്റെ കവിളിൽ പയ്യെ പേടിയോടെ തൊട്ടു...

പഞ്ഞിപോലെ... എന്തൊരു മൃദുലമാണ്... ഞാൻ വീണ്ടും ഒന്നൂടെ കുഞ്ഞിന്റെ കവിളിൽ തഴുകി... മുഷിച്ചിലോടെ കുഞ്ഞ് ഒന്ന് മൂളി ഞെരുങ്ങി.... കരയാൻ തയ്യാറെടുക്കും പോലെ.... ഞാൻ വെപ്രാളത്തോടെ കുഞ്ഞിനെ രാധൂന്റെ അടുത്തേക്ക് നീട്ടി അവളെ നോക്കി.... കുഞ്ഞിനെ വാങ്ങാതെ അവളെന്നെ നോക്കി മനോഹരമായി ചിരിച്ചു... പിന്നെ കൈ കൊണ്ട് കുഞ്ഞിനെ പയ്യെ തട്ടി കൊടുത്തു... കുഞ്ഞ് ഒന്നൂടെ ഞെരുങ്ങി പയ്യെ വീണ്ടും ഉറക്കം പിടിച്ചു... രാധു കയ്യെടുത്തതും ഞാൻ പയ്യെ അവള് ചെയ്തപോലെ തട്ടി കൊടുത്തു.. ഇരു കയ്യോണ്ടും പൊതിഞ്ഞ് നെഞ്ചോട് ചേർത്ത് പിടിച്ഛ് അങ്ങോട്ടും ഇങ്ങോട്ടും പയ്യെ ആട്ടി.... എന്റെ നെഞ്ചോട് ചേർന്ന് ചൂടേറ്റ് ഉറങ്ങുന്ന കുഞ്ഞിനെ നിറഞ്ഞ ചിരിയോടെ ഞാൻ നോക്കി... ഇടയ്ക്ക് എപ്പഴോ മുഖമുയർത്തി ഞാൻ രാധൂനെ നോക്കി... അവളുടെ ചുണ്ടുകൾ ചിരിച്ചെങ്കിലും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്ന പോലെ തോന്നി.. സംശയത്തോടെ ഞാൻ വീണ്ടും നോക്കി.... തോന്നാലല്ല,,, ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.... എന്റെ മുഖത്തെ ചിരി പയ്യെ മാഞ്ഞു...

സംശയതാൽ എന്റെ മുഖം ഞുളിഞ്ഞു.... രാധൂന്റെ കണ്ണുകൾ ദയനീയമായി... ഞങ്ങൾക്കിടയിൽ പയ്യെ അകലം വന്ന് തുടങ്ങി... അവൾ മാത്രം മുന്നോട്ട് നീങ്ങുന്നു... ഞാൻ അവളുടെ അടുത്തേക്ക് ആഞ്ഞെങ്കിലും കാലുകൾ ഉറച്ഛ് പോയിരുന്നു... ഒരടി പോലും വെക്കാൻ സാധിക്കുന്നില്ല... അനങ്ങാൻ പോലും പറ്റുന്നില്ല.... കണ്ണിമ ചിമ്മാതെ രാധുവെന്നെ നോക്കി... ആ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി... നിർത്താതെ... ഞാൻ കൈ നീട്ടി അവളെ പിടിക്കാൻ ശ്രമിച്ചു,,, പക്ഷേ അവൾ അകലങ്ങളിലേക്ക് നീങ്ങി.... ഒരു നിമിഷവും ഞങ്ങൾക്കിടയിലെ അകലം കൂടി കൂടി വന്നു.... എന്നിൽ വെപ്രാളം നിറഞ്ഞു... പേടി നിറഞ്ഞു... ഞാനവളെ ഉറക്കെ വിളിച്ചു... പക്ഷേ ശബ്‌ദം വന്നില്ല.... വെപ്രാളത്തോടെ ഞാൻ വീണ്ടും ഉറക്കെ അലറി വിളിച്ചു... കേട്ടില്ല.... ആരും കേട്ടില്ല... ശബ്ദം പോലും വന്നില്ല.... ഞാൻ കുഞ്ഞിനെ നോക്കി.... ഉറങ്ങുകയാണ്... എന്റെ ചൂടേറ്റ്... എന്റെ മാറിലെ ചൂടേറ്റ്... ഞാൻ രാധൂനെ നോക്കി... അവൾ പോകുന്നു.... ദൂരേയ്ക്ക്... എന്നെ നോക്കുന്നുണ്ട്... ആ കണ്ണുകൾ പെയ്യുന്നുണ്ട്...

ഞാൻ വീണ്ടും അലറി വിളിച്ചു... ശ്വാസം വിങ്ങുന്നു.... ജീവൻ ആരോ പറിച്ചെടുക്കുന്ന പോലെ തോന്നുന്നു.... മരണ വെപ്രാളം... ഹൃദയം കിതയ്ക്കുന്നു... എനിക്ക്.... എന്റെ രാധു... എനിക്ക് അവളുടെ കൂടെ പോണം... അവളെ കാണണം... കെട്ടിപിടിക്കണം... പക്ഷേ പറ്റുന്നില്ല.... അനങ്ങാൻ പറ്റുന്നില്ല.... രാധു ദൂരേയ്ക്ക് ദൂരേയ്ക്ക് പോകുന്നു... ഒരുപാട് ദൂരേയ്ക്ക്... ഞാൻ വീണ്ടും വീണ്ടും അലറി വിളിച്ചു... തൊണ്ട പൊട്ടും പോലെ... ഇല്ലാ... അവൾ കേൾക്കുന്നില്ല... ആരും കേൾക്കുന്നില്ല... അവളൊരുപാട് ദൂരം പോയിരിക്കുന്നു.. രാധുനെ ഒരു പൊട്ട് പോലെ എനിക്കിപ്പോ കാണാം... വളരെ നേർത്തൊരു പൊട്ട്... ഞാൻ കുഞ്ഞിനെ നോക്കി... ഉറങ്ങുകയാണ്... ഞാൻ വീണ്ടും രാധൂനെ നോക്കി.. അകലെ... അങ്ങ് അകലെ,,, ഒരു കാഴ്ച്ച കൊണ്ട് പോലും എനിക്ക് എത്തിപ്പെട്ടാൻ പറ്റാത്ത അത്രയും ദൂരെ... കാഴ്ച മങ്ങുന്നു... ഒരു കുഞ്ഞ് വെളിച്ചം പോലെ അവൾ ദൂരേയ്ക്ക് അപ്രത്യക്ഷമായി.... ഞാൻ ചുറ്റും നോക്കി... കാണുന്നില്ല.... രാധൂനെ കാണുന്നില്ല.... ഒരു കയ്യാൽ കുഞ്ഞിനെ അടക്കി പിടിച്ഛ് ഞാൻ അലറി വിളിച്ചു..

. "രാ.....ധൂ......!!!!!" രാധു...??? രാധു...??? വീണ്ടും വീണ്ടും പുലമ്പി വിളിച്ഛ് ഞെട്ടിയുണർന്ന് കൊണ്ട് ഞാൻ വെപ്രാളത്തോടെ ചുറ്റും നോക്കി.... കാറിനുള്ളിലാണ്... സൈഡിലേക്ക് നോക്കവേ കോ ഡ്രൈവർ സീറ്റിൽ രാധു ഇരിക്കുന്നു... നിറഞ്ഞ ചിരിയോടെ... ഞാൻ സന്തോഷത്തോടെ അവളെ നോക്കി... ജീവൻ തിരിച്ചു കിട്ടിയ പോലെ.. ശ്വാസം ആഞ്ഞെടുത്ത് കണ്ണടയ്ച്ഛ് സീറ്റിൽ തലമുട്ടിച്ഛ് കൊണ്ട് ഞാൻ ആശ്വസിച്ചു... "സിദ്ധേട്ടാ,,,,,!!!!" രാധു സ്നേഹത്തോടെ വിളിച്ചു... ഞൊടിയിടയിൽ കണ്ണ് തുറന്ന് തല ചരിച്ഛ് ഞാനവളെ നോക്കി... അവളിരുന്ന സീറ്റ് ഒഴിഞ്ഞ് കിടന്നു... ഞാൻ സംശയത്തോടെ ചുറ്റും നോക്കി... ഇപ്പോ ഞാനിവിടെ കണ്ടതാണല്ലോ...???മനസ്സിൽ ചോദിച്ചു... തോന്നിയതാണ്.. തലച്ചോർ മറുപടി തന്നു... എന്റെ കണ്ണുകൾ നിറഞ്ഞു... സ്റ്റിയറിങ്ങിന് മുകളിൽ എന്റെ ഇരു കൈയും മുറുക്കി... രാധൂ...!!!! ഞാൻ വീണ്ടും വേദനയോടെ വിളിച്ചു.... എന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. വേദനയോടെ ഞാൻ സ്റ്റിയറിങ്ങിൽ തല മുട്ടിച്ചു... തോന്നാലാണെങ്കിൽ കൂടി സഹിക്കാൻ പറ്റുന്നില്ല...

അവളില്ലാത്തൊരു നിമിഷം പോലും സങ്കൽപ്പിക്കാൻ വയ്യ...!!! രാധു....!!!! ഞാൻ വീണ്ടും വേദനയോടെ വിളിച്ചു... "നീയൊരു തോൽവിയാണ് സിദ്ധു....!!! നിനക്ക് ഒന്നും അറിയില്ല... നിനക്ക് നിന്റെ ഫാമിലിയെ കുറിച്ഛ് അറിയില്ല... ആമിയെ കുറിച്ഛ് അറിയില്ല... നിന്റെ അച്ഛനെ കുറിച്ഛ് പോലും നിനക്ക് ശെരിക്കും അറിയില്ല.....!!!" മാർട്ടിൻ പറഞ്ഞ വാക്കുകൾ ഒരു പരിഹാസം പോലെ കാതിൽ മുഴങ്ങി.... അവൻ പറഞ്ഞത് സത്യല്ലേ...??? ഞാനൊരു തോൽവിയല്ലേ...??? ശെരിക്കും തോറ്റു പോയവനല്ലേ ഞാൻ... എന്റെ കർമങ്ങൾ, വിശ്വാസങ്ങൾ, ചെയ്തികൾ എല്ലാം തോൽവിയായിരുന്നില്ലേ...??? ഞാൻ മനസ്സിൽ ചോദിച്ചു... ഞാനൊരു നല്ല മകനായിട്ടില്ല... നല്ല സഹോദരനല്ല... നല്ല ഭർത്താവ്...??? അല്ലേയല്ല...!!! പുച്ഛം തോന്നുന്നു... മാർട്ടിൻ പറഞ്ഞപ്പോലെ തുച്ഛമായ ഒരു പുഴുവിനോട് തോന്നുന്ന പുച്ഛം... മാർട്ടിൻ പറഞ്ഞതൊക്കെ ശെരിയല്ലേ... ഒന്നും അറിയാതെ എല്ലാം അറിയാമെന്ന് ഞാൻ അഹങ്കരിച്ചു... അത്രമേൽ ഞാൻ സ്നേഹിച്ച എന്റെ അച്ഛനെ കുറിച്ഛ് പോലും എനിക്ക് ഒന്നും അറിയില്ല....

അച്ഛന്റെ രോഗത്തെ കുറിച്ഛ്,,,, മരണത്തെ കുറിച്ഛ്,,,, ഒന്നും എനിക്ക് അറിയില്ല... അറിയാൻ ശ്രമിച്ചില്ല.. ഒരു മകനെന്ന നിലവിൽ ഞാനൊരു ബിഗ് സീറോ ആണ്... ഒരുവേള എന്നെക്കാൾ കൂടുതൽ എന്റെ അച്ഛനെ കുറിച്ഛ് മാർട്ടിനറിയാം... ഞാനെന്റെ നെറ്റി സ്റ്റിയറിങ്ങിൽ ഇടിച്ചു... എനിക്ക് അമ്മയെ കാണാൻ തോന്നി... അമ്മയുടെ മടിയിൽ കിടന്ന് മതിവരുവോളം കരയാൻ തോന്നുന്നു... ചങ്ക് പൊട്ടി കരയാൻ, സങ്കടം തീരുന്ന വരെ കരയാൻ, തൊണ്ടയിൽ കുടുങ്ങി നീറുന്ന വേദന തീരും വരേ നിർത്താതെ കരയാൻ... ഞാനെന്റെ അമ്മയെ ഓർത്തു.... അമ്മ.... എന്റെ അമ്മ...!!!വേദനിക്കുന്നുണ്ടാവില്ലേ...??? അച്ഛനെ ഓർക്കുന്ന ഓരോ നിമിഷവും ആ നെഞ്ച് നീറുന്നുണ്ടാവില്ലേ...??? രാധുവിന് എന്തെങ്കിലും പറ്റുന്നത് എനിക്ക് സഹിക്കാൻ പറ്റോ...?? അവളുടെ അഭാവം...!!!! തൊട്ട് മുന്നേ ഞാൻ കണ്ട ആ ദുസ്വപ്‌നം മനസ്സിൽ തെളിഞ്ഞു.. കുഞ്ഞിനെ എന്നെ ഏൽപ്പിച്ഛ് ദൂരേയ്ക്ക് മറയുന്ന രാധു... ഓർക്കാൻ പോയിട്ട് ചിന്തിക്കാൻ പോലും വയ്യ... അതുപോലെ തന്നെയായിരുന്നില്ലേ അമ്മയ്ക്ക് അച്ഛൻ...!!! പെട്ടെന്നൊരു ദിവസം അച്ഛനങ്ങ് പോയപ്പോ അമ്മ എത്രമാത്രം വേദനിച്ചു കാണും... ഇപ്പഴും അതോർത്ത് വേദനിക്കുന്നുണ്ടാവില്ലേ...???

ഒറ്റയ്ക്ക് ഇരിക്കുമ്പോ, നടക്കുമ്പോ, കിടക്കുമ്പോ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിൽ ന്ന് ഓരോ നിമിഷവും ആഗ്രഹിക്കുന്നുണ്ടാവില്ലേ..?? എത്ര ആഗ്രഹിച്ചാലും ഇനിയിരിക്കലും കാണാനോ, മിണ്ടാനോ, കഴിയില്ലെന്ന് ഓർക്കുമ്പോ ആ കണ്ണുകൾ നിറഞ്ഞ് ഒഴുക്കിയിട്ടുണ്ടാവും.... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന കൂരമ്പു പോലെ എന്റെ തൊണ്ടക്കുഴിയിലേക്ക് ആഴ്ന്നിറങ്ങി.... അമ്മയുടെ താലിയൊഴിഞ്ഞ കഴുത്തും, സിന്ദൂരം മാഞ്ഞ സീമന്തരേഖയും കണ്ണിൽ മിന്നി... സ്റ്റിയറിങ്ങിൽ മുറുക്കിപിടിച്ഛ് ഞാൻ കരഞ്ഞു... ചങ്ക് പൊട്ടി കരഞ്ഞു.... "എന്റെ അച്ഛൻ കൊന്നത് നീയടീ,,, നീയാ എന്റെ അച്ഛന്റെ മരണത്തിന് കാരണം....!!!" ആദ്യനാളുക്കളിൽ ഞാൻ രാധൂനോട് പറഞ്ഞ വാചകം.... കണ്ണീരോടെ ഞാൻ സീറ്റിൽ ചാരിയിരുന്ന് തല പിറക്കിൽ മുട്ടിച്ചു.... ഞാനവളോട് ചെയ്ത ഓരോന്നും, പറഞ്ഞ ഓരോന്നും, അവളനുഭവിച്ച ഓരോന്നും, ഒരു തിരശ്ശീല പോലെ മനസിൽ തെളിഞ്ഞു... ഞാനവളെ എന്ത് മാത്രം വേദനിപ്പിച്ചു... എന്തൊക്കെ പറഞ്ഞു... എന്റെ കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകി.... ആഗ്രഹങ്ങൾ ബാക്കി നിർത്തി മരണത്തിന് കീഴടങ്ങിയ രാധൂന്റെ അച്ഛൻ... ഏകാന്ത ജീവിതം നയിക്കുന്ന അവളുടെ അമ്മ...

"പൊന്ന് പോലെ നോക്കണം ന്റെ മോളേ...!!!!" അന്നൊരിക്കൽ ഇറങ്ങാൻ നിൽക്കുമ്പോ അമ്മ പറഞ്ഞതാണ്... അന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ...?? എന്റെ നെഞ്ച് വിങ്ങി... ഞാനിനി അമ്മയുടെ മുഖത്തെങ്ങനെ നോക്കും...??? മനസ്സ് ഉഴറി... ഞാൻ.... ഞാനെന്റെ രാധൂനെ നല്ലോണം നോക്കീട്ടില്ലേ...??? അവളൊരുപാട് ഹാപ്പിയായിരുന്നില്ലേ...??? ഞാനവളെ പൊന്ന്പോലെയല്ലേ നോക്കിയത്...??? ഞാനെന്നോട് തന്നെ ചോദിച്ചു.... കല്യാണം കഴിഞ്ഞ അന്ന് മുതൽ ഞാനവൾക്ക് വേദന മാത്രല്ലേ കൊടുത്തിട്ടുള്ളൂ,,, പിന്നെങ്ങനെ എനിക്ക് അവളെ ഞാൻ നന്നായി നോക്കീന്ന് പറയാൻ പറ്റും.... സംശയങ്ങളും ചോദ്യങ്ങളും മനസ്സിൽ കുന്ന് കൂടി.... ഞാൻ കാരണം...!!! എന്റെ വിശ്വാസങ്ങൾ കാരണം...!!!! ഇന്നും എന്നും രാധു വേദനിച്ചത്, വേദനിക്കുന്നത് ഞാൻ കാരണമല്ലേ...??? എപ്പഴും അവളെ കൂടെ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തിട്ട് ഞാനവളെ ഒറ്റയ്ക്കാക്കി... മാർട്ടിനെ ഞാൻ നിസ്സാരമായി കാണാൻ പാടില്ലായിരുന്നു...!! ഒളിഞ്ഞും തെളിഞ്ഞുമുള്ള അവന്റെ നീക്കങ്ങളെ ഞാൻ ശ്രദ്ധിക്കണമായിരുന്നു.... എല്ലാം എന്റെ തെറ്റാ... എന്റെ മാത്രം തെറ്റ്...!!!" ഓഫീസിൽ പോയില്ലായിരുന്നെങ്കിൽ ഇന്നിങ്ങനെന്നും സംഭവിക്കില്ലായിരുന്നു...

എന്റെ രാധു വേദനിക്കില്ലായിരുന്നു... ആമി വേദനിക്കില്ലായിരുന്നു... ഞാൻ കാരണം... ഞാനൊരാൾ കാരണം...!!! എന്റെ കൈവിരലുകൾ വേദനയോടെ വീണ്ടും സ്റ്റിയറിങ്ങിൽ മുറുക്കി.... തല സീറ്റിൽ മുട്ടിച്ഛ് കൊണ്ട് ഞാൻ കണ്ണടയ്ച്ഛ് ഇരുന്നു... "***📳***" ഫോൺ റിങ് കേട്ട് ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു... "***📳***" ഫോൺ വീണ്ടും മുഴങ്ങി... സീറ്റിന്റെ പിന്നിൽ തല മുട്ടിച്ഛ് തന്നെ ഞാൻ ഇടം സൈഡിലേക്ക് മുഖം തിരിച്ചു... ഗിയറിനോട് ചേർന്നുള്ള കാറിന്റെ ഫോൺ ഹോൾഡറിലേക്ക് എന്റെ കണ്ണുകൾ ചെന്ന് നിന്നു.... Aami ഡിസ്‌പ്ലേയിൽ തെളിഞ്ഞ ആ പേര് വായിച്ചപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞ മുഖം രാധൂന്റെയായിരുന്നു... കോൾ അറ്റെന്റ് ചെയ്യാതെ നിർവികാരത്തോടെ ഞാനാ ഡിസ്‌പ്ലേയിലേക്ക് ഇമ ചിമ്മാതെ നോക്കി.... "നമ്മുടെ... നമ്മുടെ കുഞ്ഞിനെ മാത്രം വിട്ട് കളയല്ലേ സിദ്ധേട്ടാ....!!!!" രാധു യാചനയോടെ എന്റെ കൈ മുറുക്കി പിടിച്ഛ് പറഞ്ഞത് എന്റെ കാതിൽ മുഴങ്ങി... ഫോൺ റിങ് നിന്നും ഞാൻ ഡിസ്പ്ലേയിലേക്ക് തന്നെ നോക്കി... രാധൂനെ പിറക്കിൽ നിന്ന് ഞാൻ കെട്ടിപ്പിടിച്ചു നിൽക്കുന്ന പികാണ് ലോക്ക് സ്ക്രീൻ വാൾപെപ്പർ... രാധൂന്റെ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ നോക്കി... നക്ഷത്രം തിളങ്ങുന്ന കണ്ണുകൾ.. അവളെന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി..

എന്റെ ചുണ്ടിലും ആ ചിരി പ്രതിഫലിച്ചു.... "നമ്മുടെ മോനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്... നമ്മുടെ മോനേക്കാൾ...!!!!" അവളവസാനം പറഞ്ഞതാണ്.... രാധു പറഞ്ഞ വാക്കുകൾ ഞാൻ മനസ്സിൽ ഉരുവിട്ടു... നമ്മുടെ മോനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു...!!!! മോനേക്കാൾ.... ആ വാക്കുകൾ കൊതിയോടെ ഞാൻ ഒന്നൂടെ ഉരുവിട്ടു... ഞങ്ങളെ മോനേക്കാൾ....!!! ഒരിക്കൽ പോലും അവളിങ്ങനെ എന്നോട് പറഞ്ഞിട്ടില്ല.... എപ്പോഴും മോനെയാ കൂടുത്തലിഷ്ടം ന്നാ പറയാറ്.... ഞങ്ങളെ മോനേക്കാൾ അവളെന്നെ സ്നേഹിക്കുന്നു.... വീണ്ടും വീണ്ടും മനസ് പറഞ്ഞുകൊണ്ടിരുന്നു.... മേലാക്കെ വേദനിക്കുന്നു പോലെ... ആരോ വെട്ടി നുറുക്കുന്ന പോലെ... ശ്വാസമെടുക്കുമ്പോ നെഞ്ച് വേദനിക്കുന്നു... നിശ്വസിക്കുമ്പോ ഹൃദയവും...!!!

ഡിസ്‌പ്ലേ ലൈറ്റ് മങ്ങിയതും കൈ രണ്ടും മടക്കി സ്റ്റിയറിങ്ങിന്റെ മുകളിലേക്ക് വെച്ഛ് മുഖം പൂഴ്ത്തി കൊണ്ട് ഞാൻ കരഞ്ഞു... പൊട്ടി കരഞ്ഞു... ചങ്ക് പൊട്ടുമാറ് അലറി നിലവിളിച്ചു.... വീണ്ടും പെയ്ത് തുടങ്ങിയ മഴയും എന്റെ കൂടെ ആർത്തു... നെഞ്ചിലും ചങ്കിലും കെട്ടികിടക്കുന്ന വേദന തീരും വരേ ഞാൻ അലറി കരഞ്ഞു... അറിയാതെ പോയ അച്ഛന് വേണ്ടി.... കാണാതെ പോയ അമ്മയ്ക്ക് വേണ്ടി.... കേൾക്കാതെ പോയ ആമിയ്ക്ക് വേണ്ടി... ഒന്നും അറിയാതെ ദ്രോഹിച്ഛ എന്റെ രാധൂന്ന് വേണ്ടി... ഞാൻ കാരണം മരിച്ച അവളുടെ അച്ഛന് വേണ്ടി... ഞാൻ കാരണം വിധവയായ അവളുടെ അമ്മയ്ക്ക് വേണ്ടി... ഞാൻ കാരണം തകർന്ന അവളുടെ അനുജത്തിയുടെ സ്വപ്നങ്ങൾക്ക് വേണ്ടി.... അങ്ങനെ അങ്ങനെ എന്തിനൊക്കെയോ വേണ്ടി ഞാൻ വീണ്ടും വീണ്ടും ചങ്ക് പൊട്ടിക്കരഞ്ഞു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story