🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 216

ennennum ente mathram

രചന: അനു

പുറത്തേക്ക് നിന്ന് കൊണ്ട് സിസ്റ്റർ പറഞ്ഞു... ഞാൻ ഏട്ടനെ നോക്കി... ഏട്ടൻ മുഖം കൊണ്ട് കൊടുക്കാൻ പറഞ്ഞു... ഞാനെന്റെ കുഞ്ഞിനെ നോക്കി... എന്റെ കയ്യിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ്... ഞാനവന്റെ നെറ്റിയിൽ ഒന്നൂടെ ചുംബിച്ഛ് സിസ്റ്ററുടെ കയ്യിലേക്ക് കൊടുത്തു... "സിസ്റ്റർ... രാ.. അനുരാധയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ...???" പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.... കുഞ്ഞിനേയും കൊണ്ട് തിരിച്ഛ് നടക്കാൻ ഒരുങ്ങിയ നഴ്‌സ് പൊടുന്നനെ എന്നെ തിരിഞ്ഞ് നോക്കി.... "ഒന്നും പറയാറായിട്ടില്ല...!!" ഇത്രയും പറഞ്ഞ് കൊണ്ട് സിസ്റ്റർ വേഗത്തിൽ ഉള്ളിലേക്ക് കയറി.... ഒന്നും പറയാറായിട്ടില്ല ന്ന് പറഞ്ഞാൽ അതിനർത്ഥമെന്താ...??? ഞാൻ മനസ്സിൽ ചോദിച്ചു.... രാധു...??? അവളൊക്കെയായിരിക്കല്ലേ...??? സംശയങ്ങൾ.... തീരാത്ത സംശയങ്ങൾ...!!! പെട്ടെന്നാണ് ഐ സി യൂ ഡോർ തുറന്ന് വേദ പുറത്തേക്കിറങ്ങിയത്.... ഞാൻ വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു.....

"വേദ... എന്റെ രാധു.... അവളോക്കെയല്ലേ...??? അവൾക്കൊരു കുഴപ്പവും ഇല്ലല്ലോ..?? ഇപ്പൊ തന്നെ വാർഡിലേക്ക് മാറ്റുമല്ലോ ല്ലേ...???" ഞാൻ പ്രതീക്ഷയോടെ ചോദിച്ചു... വേദ എന്റെ മുഖത്തേക്ക് ദയനീയമായി ഉറ്റു നോക്കി... യാചന, ദയനീയത, നിസ്സഹായത, ഇത്തരം വികരങ്ങളെ എനിക്ക് പേടിയാണ്... എന്നെ നോക്കുന്ന ഓരോ കണ്ണിലും ഈ വികാരങ്ങൾമാത്രമാണ് ഞാൻ കാണുന്നത്.... മതിയായി...!!! "വേദ... പ്ലീസ്... നീയെന്നെ ഇങ്ങനെ ദയനീയമായി നോക്കരുത്... ഇത്തരം വികരങ്ങളോട് എനിക്കിപ്പോൾ വെറുപ്പാണ്... ഈ ദയനീയത, അലിവ്, നിസ്സഹായത... കണ്ട്... കണ്ട് മതിയായി... എന്നെ നോക്കുന്ന ഓരോ കണ്ണിലും ഞാനിത് മാത്രമേ കാണുന്നുള്ളൂ... എനിക്കിനി കാണണ്ട...!!!" ഞാൻ ഉറപ്പോടെ കട്ടായം പറഞ്ഞ് കൊണ്ട് അവളുടെ ഇരു കയ്യും ചേർത്ത് പിടിച്ചു... "നീ പറ വേദാ,,,, എന്റെ രാധു.... അവളോക്കെയല്ലേ...??? സുഖമായിരിക്കുന്നില്ലേ...??? എനിക്കൊന്ന് കാണാൻ പറ്റോ അവളെ...??? നീ അവൾക്ക് കുഞ്ഞിനെ കാണിച്ഛ് കൊടുത്തിരുന്നോ...?? പറഡാ..??" ഞാൻ പ്രതീക്ഷയോടെ ചോദിച്ചു...

വേദ എന്റെ കൈക്കുള്ളിൽ നിന്ന് കൈ അടർത്തി മാറ്റി എന്റെ കൈ പൊതിഞ്ഞ് പിടിച്ചു.... "ഞാൻ പറയാം...!!!! നീയൊന്ന് റിലാക്സ് ആവ്....!!!" വേദ ശാന്തമായി പറഞ്ഞു.... ഞാനവളെ ദയനീയമായി നോക്കി... "Veda,,,, how could I....??? I can't relax....!!! Please veda,,,, i beg you.... Please tell me the truth.... എന്റെ രാധൂന് അങ്ങനെയുണ്ട്...!!!" ഞാൻ വേദയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.... ഒരു നേടുവീർപ്പോടെ അവളെന്നെ നോക്കി "ഞാൻ പറയുന്നത് നീ വളരെ ശാന്തമായി കേൾക്കണം... പോസിറ്റീവ് ആയിട്ട് മാത്രം കാണണം...." വേദയുടെ ഈ വാക്കുകൾ എന്നിൽ നിറച്ച ഭയത്തിന്റെ ആഴം വളരെ വലുതായിരുന്നു... പേടിയോടെ എന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞു.... "അനൂനെ ഇവിടെ എത്തിക്കുമ്പോഴുള്ള അവസ്ഥ നിനക്ക് അറിയല്ലോ...??? നല്ല ബ്ലഡ് ലോസ് ഉണ്ടായിരുന്നു.... കൂടാതെ ഫ്ലൂയിഡ് ലോസും... സി സെക്ഷനിൽ അനസ്‌തേഷ്യ കൊടുക്കുമ്പോ പോലും അനു കുഞ്ഞിനൊന്നും പറ്റരുത്, രണ്ടിലൊരു ജീവൻ തിരഞ്ഞിടുക്കേണ്ടി വന്നാ അതൊരിക്കലും എന്റെ ജീവനവരുതെന്ന് അണ്കോണ്ഷ്യസ് ആവുന്ന വരേ അവള് പറഞ്ഞോണ്ടിരുന്നിരുന്നു....!!!"

വേദ പറഞ്ഞത് കേട്ട് അവളെന്നിൽ നിന്ന് ബലമായി പിടിച്ഛ് വാങ്ങിയ വാഗ്ദാനം എനിക്ക് ഓര്മവന്നു... രണ്ടിലൊരു ജീവൻ...!!! മനസ്സ് പേടിയോടെ പറഞ്ഞു... ഹൃദയം പെരുമ്പറ കൊട്ടി.... "സത്യം പറഞ്ഞാ രണ്ടിലൊരാൾ.....!!!! ആ ഒരു ഓപ്ഷൻ മാത്രേ ഞങ്ങളുടെ മുന്നിലും ഉണ്ടായിരുന്നുള്ളൂ... പക്ഷേ ദൈവകൃപയാൽ രണ്ട് ജീവനും നിലനിർത്താൻ സാധിച്ചു...!!!" വേദ പറഞ്ഞത് കേട്ടതും എനിക്ക് ജീവൻ തിരിച്ഛ് കിട്ടിയ ആശ്വാസം തോന്നി... രാധു.... എന്റെ രാധൂന് ഒന്നുംല്ല്യാ... അവളോക്കെയാണ്.. സേഫാണ്.... എന്റെ പ്രതീക്ഷ ഞാൻ മനസ്സിൽ ഊട്ടിയുറപ്പിച്ചു....!!! "പക്ഷേ.... സിദ്ധു,,,, അനൂന്റെ കണ്ടീഷൻ,,,, it's very critical...... ഹെവി ബ്ലഡ് ലോസാണ്... പോരാത്തതിന് യൂട്രൂസ് ഇഞ്ചുറി കൊണ്ടുള്ള ഇന്റേർണൽ ബ്ലീഡിങ്...!! വെന്റിലേറ്ററിന്റെ സഹായത്തോടെ അവൾ ജീവിക്കുന്നു എന്ന് മാത്രമേ ഇപ്പോ പറയാൻ പറ്റുള്ളൂ... 24 ഹവേഴ്‌സ് കഴിയാതെ we can't say anything...!!!!!" സൗമ്യമായി അവൾ പറഞ്ഞ് നിർത്തി... മരവിപ്പോടെ വേദ പറഞ്ഞതൊക്കെ ഞാൻ കേട്ട് നിന്നു...

"മാക്സിമം മെഡിക്കൽ സപ്പോർട്ട് കൊടുത്തിട്ടുണ്ട്... ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്... നമ്മുക്ക് പ്രാർത്ഥിക്കാം...!!!!" ഒരു നേടുവീർപ്പോടെ അവൾ പറഞ്ഞവസാനിപ്പിച്ചു... "Don't lose your confidence.... Let's hope for the best...!! She will be fine....!!!! " എന്റെ ഷോള്ഡറിൽ തട്ടി ആത്മവിശ്വാസത്തോടെ വേദ പറഞ്ഞു... She will be fine...!!! അതേ മരവിപ്പോടെ തലയാട്ടി ഞാൻ മനസ്സിൽ പറഞ്ഞു....!! ആമിയേയും ഏട്ടനേയും ഒന്ന് നോക്കി വേദ ഞങ്ങളെ മറികടന്ന് നടന്നു... "വേദ...???" ഞൊടിയിടയിൽ തിരിഞ്ഞ് നിന്ന് ഞാനവളെ വിളിച്ചു.... വേദ നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി..."ഞാൻ... ഞാനവളെയൊന്ന് കയറി കണ്ടോട്ടെ...???" ഞാൻ പ്രതീക്ഷയോടെ യാചിക്കും പോലെ ചോദിച്ചു... വേദ ശാന്തമായി ചിരിച്ചു.... "സിദ്ധു,,,,,,, we can't allow you....!!! You know the hospital rule better than me,,, right...??? ലേബർ വാർഡിലേക്ക് ആർക്കും പ്രവേശിക്കാൻ അനുവാദമില്ല...!!!" അവളെന്നെ നോക്കി അലിവോടെ പറഞ്ഞു... ഞാൻ മരവിപ്പോടെ തലകുലുക്കി സമ്മതിച്ചു.... "അവൾക്കൊന്നും പറ്റില്ലെടാ.... trust me..!!!" വേദ ചിരിയോടെ പറഞ്ഞു... trust... വിശ്വാസം...!!! എനിക്കാ വാക്കിനോട് പുച്ഛം തോന്നി.... ഞാൻ ചുണ്ട് സൈഡിലേക്ക് കോട്ടി... രാധുന്ന് ഒന്നും പറ്റില്ല...

അവൾക്കെന്നെ വിട്ട്, ഞങ്ങളെ കുഞ്ഞിനെ വിട്ട് പോകാൻ ഒരിക്കലും കഴിയില്ല... ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ ചെയറിൽ ചാരിയിരുന്ന് കണ്ണുകളടച്ചു... *** " സിദ്ധേട്ടാ...??? " രാത്രി ബെഡിൽ ചാരിയിരിക്കുന്ന അനൂന്റെ കാല് മസാജ് ചെയ്ത് കൊടുക്കുന്നതിന്റെ ഇടയിൽ അവൾ വിളിച്ഛ്... "എന്താടീ പട്ടിപ്പെണ്ണേ....!!!" കുറുമ്പോടെ തിരിച്ഛ് ചോദിച്ഛ് കൊണ്ട് ഞാൻ വീണ്ടും അവളുടെ കാലിൽ തടവി കൊണ്ടിരുന്നു.... "സിദ്ധേട്ടാ,,,, നമ്മുക്ക് മോനാണെങ്കിൽ...??? അല്ല,,, നമ്മുടെ മോന് നമ്മുക്ക് ദേവൂന്റെ പേര് കൂട്ടി ചേർത്ത് പേരിടണം..." രാധു ആവേശത്തോടെ പറഞ്ഞു... ഞാൻ രാധൂന്റെ കാല് തടവി കൊണ്ട് തന്നെ അവളെ നോക്കി.... "ആഹാ,,,, അപ്പോ എന്റെ പൊട്ടിക്കാളി നല്ലൊരു പേരും കണ്ട് വെച്ഛ് കാണൂല്ലോ...??" കുസൃതി നിറഞ്ഞ സംശയത്തോടെ ഞാൻ രാധൂനെ നോക്കി ചോദിച്ചു... ചുമൽ കൂച്ചി കീഴ്ചുണ്ട് കടിച്ഛ് കൊണ്ട് അവളെന്നെ നോക്കി ചിരിച്ഛ് ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി... "ഭയങ്കരീ.... കേൾക്കട്ടെ... എന്താ പേര്...???" ഞാൻ ആകാംക്ഷയോടെ ചോദിച്ചു...

"അഥർവ്വ... അഥർവ്വ ദേവ്കി സിദ്ധാർത്ഥ്...!!!! വീട്ടിൽ നമ്മുക്ക് ആദി ന്ന് വിളിക്കാം...!!" ബാഹുബലി ഫിലിമിൽ ശിവകാമി ദേവി നാട്ടുകാരോട് അമരേന്ദ്ര ബാഹുബലിയുടെ പേര് പറഞ്ഞ പോലെ ആവേശത്തോടെ പറഞ്ഞ് രാധുവെന്റെ മുഖത്തേക്ക് ഉറ്റു നോക്കി... "ഹമ്മോ....!!!! യമണ്ടൻ പേരാണല്ലോ രാധൂസേ... അഥർവ്വ ദേവ്കി സിദ്ധാർത്ഥ്... പറയുമ്പോ തന്നെ എന്നാ വെയ്റ്റാ.... അല്ലാ,,, ഇതൊക്കെ എപ്പോ കണ്ട് പിടിച്ചു...???" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു... അത് കേട്ടതും ഗമയിൽ ഇതൊക്കെയെന്ത് എന്ന അർത്ഥത്തിൽ രാധു ഷോള്ഡർ പൊക്കി... "കൊള്ളാവോ അത് പറ...???" രാധു ആവേശത്തോടെ തന്നെ തിരിച്ഛ് ചോദിച്ചു... "ആഹ് രാധു... അടിപൊളിയായിട്ടുണ്ട്... എനിക്ക് ഇഷ്ടായി...!!!" "എന്റെയൊരു ആഗ്രഹാ മോന്റെ പേരിന്റെ കൂടെ ദേവൂന്റെ പേരും കൂടെ വേണം ന്നുള്ളത്...!!" ആവേശത്തോടെ രാധു പറഞ്ഞു നിർത്തി... "അല്ലാ രാധു,,,, എനിക്കൊരു ഡൗട്ട്... ഇനി നമ്മുക്ക് മോളാണെങ്കിലോ...???" ഞാൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു...

രാധു തല ചരിച്ഛ് മുകളിലേക്ക് നോക്കി ആലോചിച്ചു.... "മോളാണെങ്കിൽ...???" സംശയത്തോടെ നീട്ടി പറഞ്ഞ് ചിന്തിച്ഛ് നിരാശയോടെ അവളെന്നെ നോക്കി.... "മോളാണെങ്കിൽ സിദ്ധു പറ... സിദ്ധുന്നല്ലേ മോള് വേണം ന്ന്,,, അപ്പോ പേരും കണ്ട് വെച്ഛ് കാണൂലേ...???" രാധു ആവേശത്തോടെ ചോദിച്ചു... രാധൂന്റെ കാല് മസ്സാജ് ചെയ്തോണ്ട് അവള് ആലോചിച്ച പോലെ ഞാനും മുഖം മുകളിലേക്ക് ചരിച്ഛ് ആലോചിച്ചു... പിന്നെ കള്ള ചിരിയോടെ രാധുനെ നോക്കി... "കിട്ടിയോ...???" അവള് ഉത്സാഹത്തോടെ ചോദിച്ചു.. ഞാൻ ഗമയിൽ ഊവെന്ന് തലയാട്ടി... "എങ്കിൽ പറ... എന്താ പേര്...??" രാധു ആകാംഷയോടെ ചോദിച്ചു... ചുണ്ട് രണ്ടും വായുടെ ഉള്ളിലേക്ക് ആക്കി വെച്ഛ് തലയാട്ടി കൊണ്ട് ഞാൻ ചിരിച്ചത് കണ്ട് രാധു എന്റെ ഷോള്ഡറിൽ പയ്യെ തല്ലി.... "പറ സിദ്ധു...???" രാധു ആകാംഷയോടെ കെഞ്ചി പറഞ്ഞു... മസാജ് നിർത്തി ഞാനവളുടെ മുഖത്തേക്ക് നോക്കി... "അമേയ സിദ്ധാർത്ഥ്...!!!" തിരക്കഥാകൃത്ത് ഫിലിം പേര് പറയുന്ന പോലെ അല്പം വെയ്റ്റിട്ട് കൊണ്ട് ഞാൻ പറഞ്ഞ് നിർത്തി ഒളികണ്ണാലെ അവളെ നോക്കി....

മ്മ്മ്... മാറ്റമുണ്ട്... മാറ്റമുണ്ട്... മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾക്ക് മാറ്റമുണ്ട്... ഇത് വരെ നിറഞ്ഞ് നിന്ന് ചിരിയും കളിയും ആകാംഷയുമൊക്കെ കാറ്റൊഴിഞ്ഞ ബലൂണുപോലെ പേര് കേട്ട സ്പോട്ടിൽ തന്നെ അവളുടെ മുഖത്ത് നിന്ന് ഒഴിഞ്ഞ് പോയി... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ... ഞാൻ ഉള്ളിൽ ചിരിയടക്കി പിടിച്ചു... "എന്താ രാധൂ കൊള്ളൂല്ലേ...??? നല്ല പേരല്ലേ... അമേയ... അമ്മൂ ന്ന് വിളിക്കാ.. ല്ലേ...???" സ്നേഹത്തോടെ വിളിച്ഛ് നിർവൃത്തിയോടെ ഞാൻ ചോദിച്ചു... രാധുവെന്നെ കൂർപ്പിച്ചു നോക്കി... "ആ ഫോണിങ്ങെടുത്തേ...??" മുഖം കൊണ്ടും കണ്ണ് കൊണ്ടും ബെഡിൽ കിടക്കുന്ന എന്റെ ഫോണിലേക്ക് ചൂണ്ടി അല്പം ഗൗരവത്തിൽ രാധു ചോദിച്ചു... ഞാനവള് ചോദിച്ചത് കേട്ട് ഒരുനിമിഷം അന്തിച്ഛ് ഇരുന്നു... ഞാനിതല്ലല്ലോ പ്രതീക്ഷിച്ചത്...??? രാധു എന്തിനാ ഫോൺ ചോദിച്ചത്...?? ഇനി ഫോണെടുത്ത് തലയ്ക്കടിക്കാനാണോ..?? ഞാൻ മനസ്സിൽ ചോദിച്ചു... "എന്തിനാ...???" ഞാൻ സംശയതോടെ ചോദിച്ചു.... "ഫോണെടുത്ത് താ...!!!" അനു വീണ്ടും ഗൗരവത്തിൽ പറഞ്ഞു...

ഞാൻ സംശയത്തോടെ തന്നെ ഫോണെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു... എന്നെ രൂക്ഷമായി നോക്കി കൊണ്ട് അവൾ ഫോൺ തട്ടി പറിക്കുന്ന പോലെ വാങ്ങി... എന്നെ അടിമുടിയൊന്ന് നോക്കി അവൾ ഫോണിലേക്ക് നോട്ടമെറിഞ്ഞു.... ഫോണിൽ കാര്യമായി എന്തോ നോക്കി കൊണ്ട് അവൾ നേരെ പിടിച്ചു... റിങ് പോകുന്നത് കണ്ടപ്പോ മനസ്സിലായി അവളാരെയോ വിളിക്കാണ്... ഈ നട്ടപ്പാതിരയ്ക്ക് ഇവളാരെയാ ഈ വിളിക്കുന്നത്..?? രാധു എന്താ ഉദ്ദേശിക്കുന്നത് ന്ന് മനസ്സിലാവുന്നില്ലല്ലോ...?? ഞാൻ സംശയത്തോടെ അവളെ നോക്കി ആരെയാ വിളിക്കുന്നതെന്ന് കയ്യാഗ്യം ചോദിച്ചു.. രാധുവൊന്നും മിണ്ടാതെ എന്നെ കൂർപ്പിച്ഛ് നോക്കി ഇരുന്നു.... എന്താ സിദ്ധു.... അനൂന്ന് വയ്യായ്ക് വല്ലതുംണ്ടോ...??? കോൾ കണറ്റ് ആയതും അപ്പുറത്ത് നിന്നുള്ള ഏട്ടത്തിയുടെ വെപ്രാളം നിറഞ്ഞ ശബ്ദം കേട്ട് എന്റെ സംശയം അധികരിച്ചു... രാധുവെന്തിനാ ഇപ്പോ ഏട്ടത്തിയെ വിളിച്ചത്...?? സിദ്ധുവല്ല ഞാനാ അനുവാ...!!! രാധു മുഷിച്ചിലോടെ പറഞ്ഞു... ഞാൻ അന്തം വിട്ട് അവളെ നോക്കി... ഒന്നും മനസ്സിലാവുന്നില്ല ല്ലോ...??? * എന്താനൂ... എന്താ പറ്റിയേ...?? വയ്യായ്ക് വല്ലതും ണ്ടോ...???" ഏട്ടത്തി വെപ്രാളത്തോടെ ചോദിച്ചു... നട്ടപ്പാതിരയ്ക്ക് വിളിച്ഛ് ഏട്ടത്തിയെ പേടിപ്പിക്കാ പെണ്ണ്..!!

എനിക്ക് കുഴപ്പൊന്നുംല്ല ഏട്ടത്തീ... അതേയ്,,, എട്ടനില്ലേ അടുത്ത്...??? ഉറങ്ങിയോ...??? ഫോണൊന്ന് കൊടുക്കോ...??? രാധു അഭ്യർത്ഥിക്കുന്നു പോലെ ഏട്ടത്തിയോട് പറഞ്ഞത് കേട്ട് എന്റെ മുഖമാക്കെ ഞുളിഞ്ഞു... ഏട്ടനെ എന്തിനാ...??? ഞാൻ സംശയത്തോടെ അവളെ നോക്കി ഇരുന്നു... ഏട്ടത്തി ഏട്ടനെ വിളിച്ഛ് ദേ,,, അനു വിളിക്കുന്നൂ ന്ന് പറയുന്നത് ഫോണിലൂടെ ഞങ്ങൾ കേട്ടു... പറഞ്ഞോ അനൂ... ഫോൺ സ്പീക്കറിൽ ആണ്‌... ഏട്ടത്തി പറഞ്ഞു.... ഏട്ടാ...??? രാധു സ്നേഹത്തോടെ കെഞ്ചി വിളിച്ചു... * എന്താനൂ.... എന്താ വേണ്ടേ...???* ഏട്ടൻ വാത്സല്യത്തോടെ ചോദിച്ചു... രാധു എന്നോട് എന്തെങ്കിലും ചോദിച്ഛ് ഞാൻ വാങ്ങി കൊടുക്കില്ല ന്ന് പറഞ്ഞാൽ ഏട്ടനെ വിളിച്ഛ് പറയാറാണ് പതിവ്.. അതാണ് ഏട്ടൻ നേരെ എന്താ വേണ്ടതെന്ന് ചോദിച്ചത്... എനിക്കൊന്നും വേണ്ട ഏട്ടാ... ഞാനൊരു കാര്യം അറിയാൻ വിളിച്ചതാ...??? എന്ത് കാര്യം...??? ഞാൻ മനസ്സിൽ ചോദിച്ചു.... * എന്ത് കാര്യാ അറിയേണ്ടത് ചോദിച്ചോ...???* ഏട്ടൻ വീണ്ടും വാത്സല്യത്തോടെ പറഞ്ഞു... * അത്... അത്പിന്നെ ഏട്ടാ,,, ഓഫീസിൽ അക്കൗണ്ട് സെക്ഷനിൽ അമേയ ന്ന് പേരുള്ള ആരെങ്കിലും ജോയിൻ ചെയ്തിട്ടുണ്ടോ...???"......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story