🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 217

ennennum ente mathram

രചന: അനു

എന്നെ അടിമുടി രൂക്ഷമായി സംശയ ദൃഷ്ടിയോടെ നോക്കി രാധു ഏട്ടനോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു പോയി.... ഓഹ്,,, അപ്പോ ഇതറിയാനാണ് എന്റെ പട്ടിപെണ്ണ് വളഞ്ഞ് മൂക്ക് പിടിച്ചത്... * അമേയ...??? ഇല്ലല്ലോടാ.... അക്കൗണ്ട് സെക്ഷനിൽ പുതിയ അപ്പോയ്മെന്റ്സ് ഒന്നും ഇല്ലല്ലോ...???* ഏട്ടൻ കാര്യമായി തന്നെ ഓർത്തെടുത്ത് പറഞ്ഞത്തൂടി കേട്ടപ്പോ ഞാൻ വലിയ വായിൽ ഉറക്കെ പൊട്ടിച്ചിരിച്ചു... രാധുവാണെങ്കിൽ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്... അതെന്താ അനൂ അങ്ങനെ ചോദിച്ചത്...??? എന്റെ ചിരി കേട്ടിട്ടൊ എന്തോ നേരിയ ചിരിയോടെ ഏട്ടൻ രാധൂനോടായ് വീണ്ടും ചോദിച്ചു... അത് കേട്ടതും ഞാൻ വാ പൊത്തി പിടിച്ഛ് ചിരിയടക്കി... ഏയ്‌,,,, ഒന്നുല്ല ഏട്ടാ.... ഞാൻ വെറുതെ ചോദിച്ചതാ... എന്നെ ദേഷ്യത്തോടെ കൂർപ്പിച്ഛ് നോക്കി നിരാശയോടെ അവൾ ഏട്ടനോട് പറഞ്ഞ് നിർത്തിയതും ഞാൻ വേഗം അവളുടെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ഛ് വാങ്ങി എന്റെ മുന്നിലേക്ക് പിടിച്ചു.... * വെറുതെയൊന്നും അല്ലാട്ടോ ഏട്ടാ,,,,

, കുശുമ്പോണ്ട് ചോദിച്ചതാ കുശുമ്പി..* രാധൂനെ നോക്കി കളിയാക്കി ചിരിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു... " എനിക്ക് കുശുമ്പൊന്നും ഇല്ലാ...!!!" രാധു വീറോടെ പറഞ്ഞു... കുശുമ്പോ...??? എന്തിന്...??? ഏട്ടത്തി ഇടയ്ക്ക് കയറി സംശയത്തോടെ ചോദിച്ചു.... * ജനിക്കുന്നത് മോളാണെങ്കിൽ എന്ത് പേരിട്ടും ന്ന് രാധു എന്നോട് ചോദിച്ചു... ഞാൻ അതിന് അമേയ സിദ്ധാർത്ഥ് ന്ന് ഇട്ടാ ന്ന് പറഞ്ഞു... അതിന്റെ കുശുമ്പാ...!!!* അവളെ നോക്കി തന്നെ ചിരിയോടെ ഞാൻ പറഞ്ഞു... അത് കേട്ടതും രാധൂന്റെ മുഖം ഒരു ബലൂൺ പോലെ വീർത്തു... കുറുമ്പോടെ അവളെന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു... അങ്ങനെയൊന്നും അല്ലാട്ടോ ഏട്ടത്തി... കുറച്ഛ് ദിവസം മുന്നേ ഞാനെന്തോ ചോദിച്ചപ്പോ ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ പുതിയൊരു കുട്ടി വന്നിട്ടുണ്ട്.. അമേയ ന്നാ പേര്... നല്ല കുട്ടിയാ, അടിപൊളിയാ കാണാൻ, മോഡേർണാ, അവളെ കെട്ടിയാ മതിയായിരുന്നൂ പറഞ്ഞു... അമേയ സിദ്ധാർത്ഥ് നല്ല ചേർച്ചല്ലേ..?? ന്ന് വരേ ചോദിച്ചു.. വീട്ടിൽ അമ്മൂ ന്ന് വിളിക്കാനൊക്കെ പറഞ്ഞു... ദേ ഇപ്പോ കുഞ്ഞിനിട്ടാൻ പേര് കണ്ട് വെച്ചിട്ടുണ്ടോ ന്ന് ചോദിച്ചപ്പോ അതും അമേയ...!!! രാധു കുറുമ്പോടെ ഏട്ടത്തിയോട് പരാതി പറയുന്നത് കേട്ട് ഞാൻ നിറഞ്ഞ ചിരിയോടെ അവളെ നോക്കി....

* എന്റെ അനൂ... അവൻ വെറുതേ നിന്നെ കുശുംമ്പേറ്റാൻ പറഞ്ഞതാ പെണ്ണേ... അവിടെ ഇരുന്ന് വഴക്ക് കൂടാതെ രണ്ടും കിടന്ന് ഉറങ്ങാൻ നോക്ക്..!!!* ഞങ്ങൾ രണ്ട് പേരോടുമായി പറഞ്ഞ് ഏട്ടത്തി ഫോൺ കട് ചെയ്തു... രാധു രൂക്ഷമായി എന്നെ നോക്കി മുഖം വെട്ടിച്ഛ് പയ്യെ ചരിഞ്ഞ് കിടന്നു... "എന്നാലും എന്റെ രാധു... നിന്നെ ഞാൻ സമ്മതിച്ചു...!!!" രാധുന്റെ അരികിൽ കിടന്ന് കൊണ്ട് ഞാൻ പറഞ്ഞു.... രാധു കുശുമ്പോടെ മുഖം വീർപ്പിച്ഛ് അങ്ങനെ തന്നെ കിടന്നു.. ഞാൻ പയ്യെ അവളോട് ചേർന്ന് കിടന്ന് കെട്ടിപ്പിടിച്ചു.... "എന്നെ തൊട്ടണ്ട...!!!" വയറിനെ പൊതിഞ്ഞ് പിടിച്ച എന്റെ കൈ തട്ടിമാറ്റി കൊണ്ട് അനു ദേഷ്യത്തോടെ പറഞ്ഞു... "അതെന്താ തൊട്ടാ...???" ഞാൻ വിട്ട് കൊടുക്കാതെ ചോദിച്ചു... കുറുമ്പോടെ അവളെന്നെ തിരിഞ്ഞ് നോക്കി... "തൊട്ടണ്ട... അത്രന്നെ...!!!! പോയ് നിങ്ങളെ അമേയേനെ കെട്ടിപ്പിടിച്ചോ...??" രാധു പറഞ്ഞത് കേട്ട് എനിക്ക് വീണ്ടും ചിരി വന്നു... ഒന്നൂടെ അവളെ കെട്ടിപ്പിടിച്ഛ് കൊണ്ട് ഞാൻ പൊട്ടിച്ചിരിച്ചു.... "എനിക്കറിയാം,,, അങ്ങനെ വെറുതേ ഉണ്ടാക്കി പറഞ്ഞ ഒരു പേരൊന്നും അല്ലാത്...??? രാധു വീണ്ടും പിണക്കത്തോടെ പറഞ്ഞു... "ഏട്ടനെ വിളിച്ഛ് കണ്ഫോം ചെയ്തു... ഓഫീസിൽ അങ്ങനെയൊരു പെണ്ണില്ല...

ഇനി നമുക്ക് ആമിയെ വിളിക്കാ... അല്ലെങ്കിൽ അനിയെ വിളിക്കാം, അതാവുമ്പോ കോളേജിൽ ആ പേരിൽ വല്ലവരും ഉണ്ടായിരുന്നൊന്ന് അറിയല്ലോ..?? അപ്പോ ആരെയാ ആദ്യം വിളിക്കേണ്ടത്...???" അവളെ കളിയാക്കും വിധം ഞാൻ ചോദിച്ചു... മുഖം തിരിച്ഛ് അവളെന്നെ രൂക്ഷമായി നോക്കി... "പോടാ പട്ടി...!!!"* ഞാൻ ഞെട്ടലോടെ കണ്ണ് തുറന്ന് ചുറ്റും നോക്കി... രാധു കുറുമ്പോടെ അങ്ങനെ വിളിച്ചപ്പോലെ.... തോന്നിയതാണ്...!!! ഞാനൊന്ന് നിശ്വസിച്ചു.... ഇരു കണ്ണും തിരുമ്മി ഞാൻ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി... നേരം വെളുത്തിരിക്കുന്നു... ഞാൻ ആമിയേയും ഏട്ടനേയും തട്ടിയുണർത്തി നിർബന്ധിച്ഛ് വീട്ടിലേക്കയച്ചു... ആരേയും കാണാതെ ഒന്നും അറിയാതെ വീട്ടിൽ എല്ലാരും ടെൻഷനടിച്ഛ് നിൽക്കാവും... അവര് ഇറങ്ങിയതും ഞാൻ വാഷ് റൂമിലേക്ക് നടന്നു... ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്ത് മുഖത്തേക്ക് രണ്ട് മൂന്ന് വട്ടം ശക്തിയായി തേവി കണ്ണാടിയിലേക്ക് നോക്കി നിന്നു... മനസ്സ് ശൂന്യമാണ്... ഒരു തരം മരവിപ്പ്.... പൊടുന്നനെ ഫോൺ റിങ് ചെയ്തു... നന്തനാണ്... എന്ത് പറയും..?? അങ്ങനെ പറയും...?? ഞാൻ സ്ക്രീമിലേക്ക് നോക്കി ചിന്തിച്ചു... നോക്കി നിൽക്കെ കോൾ കടായി... അടുത്ത സെക്കൻഡിൽ തന്നെ വീണ്ടും റിങ് ചെയ്തു...

ഞാൻ കോളെടുത്ത് ചെവിയിലേക്ക് വെച്ചു... "നീയെവിടെയാ സിദ്ധു...???" "ഞാൻ... ഞാൻ ഹോസ്പിറ്റലിൽ..!!!" വളരെ സാവധാനം ഞാൻ പറഞ്ഞു... സംസാരിക്കാൻ പോലും വയ്യ...!!! "ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്.. നിന്നെ കാണാഞ്ഞിട്ട് വിളിക്കാ.... നീ എവിടെ...???" "വാഷ് റൂം...!!!" "അവിടെ തന്നെ നിൽക്ക്... ഞാൻ അങ്ങോട്ട് വരാ...!!!" "മ്മ്മ്..!!!!" ~~~~~~~~ കോൾ കട് ചെയ്ത് ഞാൻ വേഗത്തിൽ വാഷ് റൂമിലേക്ക് നടന്നു.... ഡോർ തുറന്ന് ഉള്ളിലേക്ക് കയറവേ വാഷ് റൂമിലെ മിററിന് മുന്നിൽ ഒരു മരവിപ്പോടെ നിൽക്കുന്ന സിദ്ധുനെ ഞാൻ കണ്ടു... അവന്റെ ഷർട്ടാക്കെ മുഷിഞ്ഞിരുന്നു... ഒറ്റ രാത്രി കൊണ്ട് അവൻ വല്ലാതെ ക്ഷീണിച്ഛ് പോയിരിക്കുന്നു... ജീവനില്ലാത്ത അവന്റെ കണ്ണിലേക്ക് ഞാൻ നോക്കി.... ഒരുതരം നിർവികാരത.... കയ്യിലെ കവർ ഞാനവന് നേരെ നീട്ടി.. ഒരു യന്ത്രത്തെ പോലെ അവനത് വാങ്ങി ചേഞ്ച്‌ ചെയ്ത് ഇറങ്ങി... ക്യാറ്റീനിൽ പോയി ഫുഡ് കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കാതെ ഐ സി യൂ ന്ന് മുന്നിൽ പോയി ഇരുന്നു... ഞാൻ അവനോടൊ അവൻ എന്നോടോ ഒന്നും മിണ്ടിയില്ല... സിദ്ധുവെന്റെ മുഖത്തേക്ക് പോലും നോക്കിയില്ല... "അനൂനൊന്നും പറ്റില്ലെടാ... ഞാൻ നേരത്തെ ഡോക്ട്റെ കണ്ടിരുന്നു... അവള് മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട്...

വൈകുന്നേരം ആവുമ്പോഴേക്കും കോണ്ഷ്യസാവും...!!!!" നീണ്ട നിശ്ശബ്ദത ഭേദിച്ച് ഞാനവന്റെ കൈ പിടിച്ഛ് കൊണ്ട് പറഞ്ഞു.... ചുമരിൽ തല മുട്ടിച്ഛ് മുകളിലേക്ക് നോക്കി കൊണ്ട് അവൻ മൂളി... ഉച്ചയൊക്കെയായപ്പോ രാധൂനെ റൂമിലേക്ക് മാറ്റി... സിദ്ധുന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും എനിക്ക് കാണാനായില്ല... അതേ മരവിപ്പ്..!!!! ~~~~~~~~ അവളെ കണ്ടപ്പോ തെല്ലൊരു ആശ്വാസം തോന്നിയെങ്കിലും പൂർണമായി സന്തോഷിക്കാനോ, സമാധാനപ്പെടാനോ എനിക്ക് പറ്റുന്നില്ല... മനസ് ഇപ്പഴും ആ മരവിപ്പിലാണ്... ശൂന്യമായ മരവിപ്പ്...!!! റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതെന്ന് നന്തൻ വീട്ടിലേക്ക് വിളിച്ഛ് പറഞ്ഞിരുന്നൂ ന്ന് തോന്നുന്നു വൈകുന്നേരം ആയപ്പോഴേക്കും അമ്മമ്മാരും അച്ഛമ്മയും ഏട്ടത്തിയും ആമിയും ഹോസ്പിറ്റലിൽ എത്തിയിരുന്നു... നിമ്മി രാവിലെ മുതൽ ഹോസ്പിറ്റലിൽ അവളുടെ കൂടെ ഉണ്ട്.... അമ്മു ഇങ്ങോട്ട് വന്നോണ്ടിരിക്കാ ന്ന് നന്തൻ പറഞ്ഞു... എന്റെ ഫോണിലേക്ക് വരുന്ന കോളൊക്കെ അറ്റെന്റ് ചെയ്യുന്നത് അവനാണ്... ഞാനാരുടേയും മുഖത്തേക്ക് നോക്കിയില്ല...

അമ്മ, അച്ഛമ്മ, അനൂന്റെ അമ്മ, ഏട്ടത്തി, നിമ്മി, ആമി, എന്തിന് നന്തന്റെ പോലും മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റുന്നില്ല... കുറ്റബോധമാണോ അതോ പേരറിയാത്ത മറ്റെന്തോ ആണോ എന്നെ വരിഞ്ഞ് മുറുക്കുന്നതെന്ന് അറിയില്ല... രാധു ഉണരുമ്പോ ഞാനെങ്ങനെ അവളെ ഫേസ് ചെയ്യും...??? എപ്പോഴും കൂടെ ഉണ്ടാവും ന്ന് ഉറപ്പ് പറഞ്ഞിട്ട് ഞാനവളെ ഒറ്റയ്ക്കാക്കിയില്ലേ...?? ആർക്കോ ഉപദ്രവിക്കാൻ വിട്ട് കൊടുത്തില്ലേ...??? അമ്മയോട്, സന്തോഷം കൊണ്ടല്ലാതെ അനൂന്റെ കണ്ണുകൾ ഇനി നിറയില്ലെന്ന് ഉറപ്പ് കൊടുത്തിട്ട്,,, എനിക്കത് പാലിക്കാൻ കഴിഞ്ഞില്ല....!!! വേദന മാത്രല്ലേ ഞാനവൾക്ക് കൊടുത്തിട്ടുള്ളൂ...??? അവൾക്ക് കൊടുത്ത ഒരു വാക്ക് പോലും പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല...!!! ഞാനൊരു നല്ല ഭർത്താവല്ല...!!! നല്ലൊരു മകനല്ല... നല്ലൊരു ഏട്ടനല്ല...!!! മനസ്സിലെ പ്രതിക്കൂട്ടിൽ ഞാൻ തലകുനിച്ഛ് നിന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story