🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 218

ennennum ente mathram

രചന: അനു

സെഡേഷന്റെ ഇഫക്ട് മാറി തുടങ്ങിയതും ഉണരാനുള്ള തയ്യാറെടുപ്പിൽ അനൂന്റെ മുഖം ഞുളിഞ്ഞു... ആ റൂമിലെ ഒരു മൂലയിൽ ആരോടും മിണ്ടാതെ ആരേയും നോക്കാതെ ഒതുങ്ങി കൂടി ഇരിക്കുന്ന സിദ്ധുനെ ഞാൻ നോക്കി... എന്തോ ഒരു വെപ്രാളം അവനിൽ പെട്ടെന്ന് പ്രകടമായി... കാര്യമായി എന്തോ ചിന്തിച്ഛ് അവൻ വേഗത്തിൽ പുറത്തേക്കിറങ്ങി പോകുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.... അവന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു.. ഞാൻ ശ്രദ്ധിച്ചു... ഇത്രയും നേരമായി അവനാരോടും ഒന്നും മിണ്ടിയിട്ടില്ല... ആരേയും മുഖമുയർത്തി നോക്കീട്ടില്ലേ... ഞാൻ മനസ്സിൽ അടിവരയിട്ടു... എന്താവും അവന്റെ മനസ്സിൽ...??? എന്താവും ഇത്രമേൽ അവനെ അലട്ടുന്നത്...?? വേദനിപ്പിക്കുന്നത്...??? ഞാൻ സംശയത്തോടെ മനസ്സിൽ ചോദിച്ചു... ഞാൻ വേഗം അനൂന്റെ ബെഡിന് അടുത്തേക്ക് ചെന്ന് നിന്നു... അവൾ പതുകെ അവശതയോടെ കണ്ണ് തുറന്നു... അവൾക്ക് ചുറ്റും സിദ്ധു ഒഴികെ ബാക്കിയെല്ലാരും നിറഞ്ഞ ചിരിയോടെ നിന്നിരുന്നു... സംശയത്തോടെ അവൾ ചുറ്റും നോക്കി...

പിന്നെ പതിയെ അവൾ അവളുടെ വലം കൈ വയറിനോട് ചേർത്തു... വയറിൽ ഒരുപോലെ അവളുടെ കൈ പരതി നടന്നു... വെപ്രാളത്തോടെ അവൾ ഇരു സൈഡിലേക്കും നോക്കി... "എ.... എന്റെ കുഞ്ഞ്...???" ഞങ്ങളേവരെയും നോക്കി വെപ്രാളത്തോടെ ചോദിച്ഛ് അനു കൈകുത്തി എണീക്കാൻ ഒരുങ്ങി... "ഏയ്‌,,,, അനൂ എണീക്കണ്ട... കുഞ്ഞിനെ ഇപ്പോ നിമ്മി കൊണ്ട് വരും..." അനൂന്റെ അടുത്തേക്ക് ആഞ്ഞ് ഞാൻ നറു ചിരിയോടെ പറഞ്ഞു... ഞാൻ പറഞ്ഞത് കേൾക്കേ അവളവിടെ തന്നെ കിടന്നു.. പക്ഷേ,,, സന്തോഷത്തേക്കാൾ അനൂന്റെ മുഖത്ത് നിറഞ്ഞത് സംശയമായിരുന്നു... വെപ്രാളത്തോടെ അവളുടെ കണ്ണുകൾ പരക്കം പാഞ്ഞു... അവളുടെ മനസ്സ് നിറയെ എന്തൊക്കെയോ ചിന്തകളാണെന്ന് മുഖം കണ്ടാലറിയാം.... NICU വിൽ നിന്ന് കുഞ്ഞിനെ എടുത്ത് അപ്പഴേക്കും നിമ്മി റൂമിലേക്ക് വന്നിരുന്നു... സന്തോഷത്തോടെ നിമ്മി കുഞ്ഞിനെ അനൂന്റെ അടുത്തേക്ക് താഴ്ത്തി അവൾക്ക് കാണാൻ പറ്റുന്ന വിധം പിടിച്ചു..... "ഏട്ടത്തി ആഗ്രഹിച്ച പോലെ മോനാ...!!!" നിമ്മി ആവേശത്തോടെ പറഞ്ഞു...

കൂടി നിന്നവരൊക്കെ അവളെ നോക്കി സന്തോഷത്തോടെ ചിരിച്ചു.... പക്ഷേ ആ ചിരി, ആ സന്തോഷം അനുവിന്റെ മുഖത്ത് മാത്രം ഞാൻ കണ്ടില്ല.... ഒരുതരം സംശയമായിരുന്നു ആ മുഖത്ത് നിറഞ്ഞ് നിന്നത്... നിമ്മിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയോ തൊട്ടുക്കയോ ചെയ്യാതെ അവള് സംശയത്തോടെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി... "അല്ലാ,,,, ഇതെന്റെ കുഞ്ഞല്ലാ... ഇതെന്റെ കുഞ്ഞല്ല...!!!!" പരവേശത്തോടെ അനു പറഞ്ഞത് കേട്ട് ഞങ്ങളെല്ലാരും ഞെട്ടി പരസ്പരം നോക്കി.... "ആണ് ഏട്ടത്തി..... ഇത് ഏട്ടത്തിയുടെ കുഞ്ഞ് തന്നാ... നോക്ക്...???" ഞങ്ങളെയൊക്കെയൊന്ന് നോക്കി കുഞ്ഞിനെ വീണ്ടും അവളുടെ അടുത്തേക്ക് താഴ്ത്തി കാണിച്ഛ് കൊണ്ട് നിമ്മി ആശ്ചര്യത്തോടെ പറഞ്ഞു... അനു വീണ്ടും വെപ്രാളത്തോടെ നിഷേധർത്ഥത്തിൽ തലയാട്ടി... "അല്ലാ,,,, ഇതെന്റെ കുഞ്ഞല്ലാ.... ഞാൻ.... ഞാൻ.... വിശ്വസിക്കില്ല...!!!" പേടിയോടെ പറഞ്ഞ് അനു കൈ കുത്തി എണീറ്റ് ഇരിക്കാൻ ശ്രമിച്ചു... "സിദ്ധു.... സിദ്ധേട്ടനെവിടെ...???" ചുറ്റും പരതി കൊണ്ട് അനു ചോദിച്ചു...

ശരീരം ശെരിക്ക് അനക്കാൻ പോലും പറ്റാത്ത സമയത്താണ് അനു എണീക്കാൻ ശ്രമിക്കുന്നത്... ഞാനും ഏട്ടത്തിയും അമ്മമാരും ഒരുപ്പോലെ പറഞ്ഞിട്ടും തടഞ്ഞിട്ടും അവള് എങ്ങനെയോ വയറിൽ കൈവെച്ഛ് വേദനയോടെ എണീറ്റ് നിന്നു... "സിദ്ധു... സിദ്ധു എവിടെ...?? എനിക്കവനെ കാണണം...???" ഒരു കയ്യാൽ വയർ പൊതിഞ്ഞ് പിടിച്ഛ് അവശതയോടെ അനു ചോദിച്ചു... ബഹളം കേട്ട് സിദ്ധു അപ്പഴേക്കും ഉള്ളിലേക്ക് കടന്നിരുന്നു... "രാധു,,, എന്താ... എന്താടാ...???" അനൂന്റെ അടുത്തേക്ക് നടന്ന് അവളെ താങ്ങി പിടിച്ഛ് വെപ്രാളത്തോടെ സിദ്ധു ചോദിച്ചു..... "സിദ്ധു എന്റെ കുഞ്ഞെവിടെ...???" സിദ്ധുന്റെ ഷർട്ടിൽ മുറുക്കി പിടിച്ഛ് നിന്ന് അവശതയോടെ അനു ചോദിച്ചത് കേട്ട് അവൻ സംശയത്തോടെ എന്നേയും മറ്റുള്ളവരേയും മാറിമാറി നോക്കി..... ~~~~~~~~~ "അതാ രാധൂ നമ്മുടെ കുഞ്ഞ്,, നിമ്മിയുടെ കയ്യിൽ...???" നിമ്മിയുടെ കയ്യിലേക്ക് നോക്കി സംശയത്തോടെ അനുവിനോടായ് ഞാൻ പറഞ്ഞു... "അതെന്റെ കുഞ്ഞല്ലാ... എനിക്ക്... എനിക്ക് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ കാണണം...!!!!"

അനു വാശിയോടെ പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ ആശ്ചര്യത്തോടെ മിഴിഞ്ഞു... അനുനെന്താ ഇങ്ങനെയൊക്കെ പറയുന്നത്....??? എനിക്ക് മനസ്സിലാവുന്നില്ല...!!!! "രാധൂ,,,, അത് നീ പ്രസവിച്ച കുഞ്ഞ് തന്നാ... നമ്മുടെ കുഞ്ഞ്.... നമ്മുടെ മോൻ...!!!!" ഞാൻ വളരെ ശാന്തമായി അവളോട് പറഞ്ഞത് കേട്ടതും അനു വീറോടെ കൈ തട്ടി മാറ്റി... "അല്ലാ.... അല്ല....!!! ഇതെന്റെ കുഞ്ഞല്ലാ... ഞാൻ വിശ്വസിക്കില്ല...!!!" അനു അലറി കരഞ്ഞ് കൊണ്ട് പറഞ്ഞു... ഞാൻ നിസ്സഹായതയോടെ നന്തനെ നോക്കി.... അനു എന്റെ അടുത്ത് നിന്ന് അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു... "അമ്മേ,,,, എനിക്കെന്റെ കുഞ്ഞിനെ കാണിച്ഛ് താമ്മേ...?? സിദ്ധുനോട് എന്റെ കുഞ്ഞിനെ കാണിച്ഛ് തരാൻ പറ...???" അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു... ഞാനപ്പഴും എന്താ നടക്കുന്നതെന്നറിയതെ പകച്ഛ് നിന്നു... "കുഞ്ഞീ..... അത് നിന്റെ കുഞ്ഞാണ് മോളേ...??" അമ്മയും ദയനീയമായി പറഞ്ഞു.. അവളപ്പഴും വിശ്വസിക്കാതെ തലയാട്ടി... അവിടെ നിന്ന് ഓരോരുത്തരുടെ അടുത്തും അനു കുഞ്ഞിന് വേണ്ടി കരഞ്ഞ് യാചിച്ചു...

എല്ലാരും ഒരേ ഉത്തരം തന്നെ അവളോട് ആവർത്തിച്ചു.... "ഏട്ടാ,,,, എട്ടാണെങ്കിലും എനിക്കെന്റെ കുഞ്ഞിനെയൊന്ന് കാണിച്ഛ് താ...???" അവസാന ആശ്രയമെന്നോണം നന്തനോടായ് അവൾ കെഞ്ചി ചോദിച്ചു... "മോളേ,,, അത് നിന്റെ കുഞ്ഞാണനൂ... നീയൊന്ന് വിശ്വാസിക്ക്.. അതാണ് നീ പ്രസവിച്ച നിന്റെ കുഞ്ഞ്...!!!" നന്തനും ദയനീയമായി അവളോട് പറഞ്ഞു... അവനിൽ നിന്ന് അല്പം വിട്ടകന്ന് ഇരു കയ്യാലും അവൾ ചെവി കൊട്ടിയടച്ചു... "വേണ്ട.... ഞാൻ വിശ്വസിക്കില്ല.... പറ്റിക്ക്യാ... എല്ലാരും കൂടി എന്നെ പറഞ്ഞ് പറ്റിക്ക്യാ... ഇത് എന്റെ കുഞ്ഞല്ലാ.... മറ്റാരുടെയോ കുഞ്ഞിനെ എടുത്തോണ്ട് വന്ന് എന്നെ പറ്റിക്ക്യാ...!!!" ഇത്രയും പറഞ്ഞ് അനു പൊട്ടിക്കരഞ്ഞു... നന്തൻ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു.... "അനൂ ഞാൻ പറയുന്നത് കേൾക്ക്... നീ വാ,,,, ആദ്യം വന്ന് കിടക്ക്... ഈ സമയത്ത് ശരീരം അധികം ഇളക്കാനോ, അധികം സ്ട്രെൻ ചെയ്യാനോ പാടില്ല... വാ...!!!" നന്തൻ അവളെ സമാധാനിപ്പിച്ഛ് കിടത്താൻ ശ്രമിച്ചു.. അനു വാശിയോടെ അവന്റെ കൈ തട്ടി മാറ്റി എന്റെ അടുത്തേക്ക് വീണ്ടും വന്ന് എന്റെ കോളറിൽ ബലമായി പിടിച്ചു.... "എന്റെ കുഞ്ഞെവിടെ സിദ്ധു...???" ദേഷ്യത്തോടെ കിതയ്ച്ഛ് കൊണ്ട് അവൾ ചോദിച്ചു... മരിച്ഛ് പോയിരുന്നെങ്കിൽ...??? ഞാൻ ആത്മത്രമായി പ്രാർത്ഥിച്ചു...

ഞാൻ തളർച്ചയോടെ ദയനീയമായി അവളെ നോക്കി... "പറ സിദ്ധു,,,, എന്റെ കുഞ്ഞെവിടെ...???" അനു കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് വീറോടെ ചോദിച്ചു... അവളുടെ കണ്ണുകൾ ദേഷ്യത്തോടെ നിറഞ്ഞൊഴുകി.... "അത്... അത് നമ്മുടെ കുഞ്ഞാണ് രാധൂ...!!!" അലിവോടെ അവളെ നോക്കി ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ തളർന്ന് പോയിരുന്നു... ചങ്ക് പൊട്ടികീറുന്ന വേദനയാൽ ഞാൻ പിടഞ്ഞു... അനു വാശിയോടെ നിഷേധർത്ഥത്തിൽ തലയാട്ടി.... "ഇല്ലാ,,,, ഞാൻ വിശ്വസിക്കില്ല... ഇതെന്റെ കുഞ്ഞല്ലാ... എല്ലാരും കൂടി എന്നെ പറ്റിക്ക്യാ... പൊട്ടിയാക്കാ...!!!!!" അനു പൊട്ടിക്കരഞ്ഞു.... "ഞാൻ പറഞ്ഞതല്ലേ.... ഞാൻ പറഞ്ഞിരുന്നതല്ലേ രണ്ടിലൊരു ജീവൻ തിരഞ്ഞെടുക്കേണ്ടി വന്നാ അതൊരിക്കലും എന്റെ ജീവനാവരുതെന്ന്...!!! കുഞ്ഞിനെ വിട്ട് കളയില്ലെന്ന് നീയെനിക്ക് വാക്ക് തന്നതല്ലേ സിദ്ധു...??? എന്നിട്ട്....??? എന്നിട്ടിപ്പോ...???" എന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് അനു കിതപ്പോടെ കരഞ്ഞ് പറഞ്ഞു... തളർന്ന് പോകുന്ന അവളെ താങ്ങി പിടിച്ഛ് കൊണ്ട് വേദനയോടെ ഞാനവളെ നോക്കി...

സ്വന്തം കുഞ്ഞാണെന്ന് ഞാനിവളെ അങ്ങനെ പറഞ്ഞ് മനസ്സിലാക്കും...???!! എന്റെ മിഴികൾ നിറഞ്ഞു... കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ തലകുനിച്ഛ് നിന്നു... "എനിക്കറിയാം.... സിദ്ധു..... സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു...!!!" ഞെട്ടലോടെ മുഖമുയർത്തി സംശയത്തോടെ ഞാനവളെ നോക്കി... എന്റെ ചെവിക്കളെ എനിക്ക് വിശ്വസിക്കില്ല... ഞാൻ കേട്ടത്തിന്റെ തെറ്റാണ്.. അനു അങ്ങനെ പറഞ്ഞിട്ടില്ല... അവളങ്ങനെ പറയില്ല..... എന്റെ രാധു അങ്ങനെയൊന്നും എന്നോട് പറയില്ല... എന്റെ മനസ്സ് ശാട്യം പിടിച്ചു... "എന്റെ ജീവന് വേണ്ടി സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു...!!!!" ഈ തവണ ചാട്ടുളി പോലെ അനു പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി... പൊള്ളുന്നു..... മേലാക്കെ പൊള്ളുന്നു... ആരോ ജീവനോടെ കത്തിച്ചിരിക്കുന്നു... ഞാൻ... ഞാനെന്റെ... ഞാനെന്റെ കുഞ്ഞിനെ കൊന്നൂ ന്ന്...??? ഞാൻ മനസ്സിൽ പറഞ്ഞു... ഹൃദയത്തിൽ നിന്ന് ചോര കിനിയുന്നു... ആദ്യമായി എനിക്ക് രാധുന്റെ മുന്നിൽ നിൽക്കാൻ പേടി തോന്നി...

അവളുടെ തീക്ഷ്ണമായ നോട്ടത്തെ, മുറിവേല്പിക്കുന്ന വാക്കുകളെ... "എന്റെ അച്ഛനെ കൊന്ന പോലെ എന്റെ കുഞ്ഞിനേയും സിദ്ധു കൊന്നു...!!!" എന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് രാധു കൂട്ടിചേർത്തു... ആ ഒരൊറ്റ വാക്കിൽ ഞാൻ അവളുടെ ആരുമല്ലാതായ പോലെ തോന്നി... രണ്ട് കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച പോലെ... ഞാനിപ്പഴും അവിടെ തന്നെ നിൽക്കുന്നു.... വീണ്ടും മുറിവേറ്റു... ആഴത്തിൽ.... വാക്കുകളാവുന്ന വാളാൽ ഹൃദയം ഇരു കഷണങ്ങളായി മുറിഞ്ഞിരിക്കുന്നു... ഞാൻ കണ്ണാൽ അരുതെന്ന് അവളോട് യാചിച്ചു... പറയരുത് രാധൂ.... നീ അങ്ങനെ പറയരുത്.... "എന്റെ അച്ഛനെ കൊന്ന പോലെ സിദ്ധുവെന്റെ കുഞ്ഞിനേയും കൊന്നു... എന്റെ കുഞ്ഞിനെ കൊന്നു.... എന്റെ കുഞ്ഞിനെ കൊന്നു...." എന്റെ കോളറിൽ നിന്ന് വാശിയോടെ കൈ വിട്ടുത്തി പരവേശത്തോടെ നിലത്തേക്ക് നോക്കി ഒരു ഭ്രാന്തിയെ പോലെ അനു വീണ്ടും വീണ്ടും പുലമ്പി.... പൊടുന്നനെ അവളുടെ ഇടം കൈ വയറിൽ അമർന്നു... മുഖത്ത് വേദന നിറഞ്ഞ... ശ്വാസം കിട്ടാതെ അനു കിതച്ചു...

വലിയ വായിൽ ശ്വാസമെടുക്കാൻ വെപ്രാളപ്പെട്ടു... "ആഹ്.... ആഹ്.... അമ്മേ....!!!!" ഇരു കയ്യും വയറിൽ അമർത്തി പിടിച്ഛ് വേദനയോടെ അനു നിലവിളിച്ചു... വയറമർത്തി പിടിച്ഛ കൈ വിരലുകൾക്ക് ഇടയിലൂടെ രക്തം അനൂന്റെ തൂവെള്ള വസ്ത്രത്തിൽ നിമിഷ നേരം കൊണ്ട് പടർന്നു... "ആആആആആആഹ്ഹ്ഹ്ഹ്" ഇരു കയ്യോണ്ടും വയറിൽ അമർത്തി പിടിച്ഛ് കൊണ്ട് അനു വേദനയോടെ നിലത്തേക്ക് ഊർന്ന് വീഴാൻ തുടങ്ങി... "രാധൂ...???" ഞാൻ പേടിയോടെ വിളിച്ഛ് അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്ന് പിടിച്ഛ് ഉയർത്തി.... അനു വാശിയോടെ എന്റെ കൈ തട്ടി മാറ്റി... "തൊടരുത്.... നീയെന്നെ തൊടരുത്... നീയെന്റെ കുഞ്ഞിനെ കൊന്നവനാ.. നീയെന്നെ തൊടരുത്...!!!" അനുവെന്റെ മുഖത്ത് നോക്കി അലറി പറഞ്ഞു... ഒന്നും ചെയ്യാനാവാതെ ഞാൻ പകച്ഛ് പോയി... നിസ്സഹായനാണ്... അത്രമേൽ സിസ്സഹായൻ...!!! "ആരും എന്നെ തൊടരുത്..... ആരും...!!!! ചാവട്ടെ.... ഞാൻ ചാവട്ടെ...!!!" എല്ലാരേയും നോക്കി വാശിയോടെ അനു പറഞ്ഞു... നന്തൻ അവളെ പിടിച്ഛ് സമാധാനിപ്പിച്ഛ്, നിർബന്ധിച്ഛ് ബെഡിൽ കിടത്തി...

അപ്പോഴേക്കും വേദയും നഴ്‌സ്സസും റൂമിലേക്ക് കയറി വന്നിരുന്നു... വേദ വേഗത്തിൽ കയ്യിലെ സെഡേഷൻ മെഡിസിൻ അനൂന്റെ ശരീരത്തിലേക്ക് ഇൻജെക്റ്റ് ചെയ്തു... "എന്റെ കുഞ്ഞിനെ.... എന്റെ കുഞ്ഞിനെ.... സി... ബോധം മറയുന്ന വരേ അവൾ പുലമ്പി കൊണ്ടിരുന്നു... സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നെ ന്ന്...!!! ഞാനെന്റെ കുഞ്ഞിനെ കൊന്നെന്ന്...!!! ആ നിമിഷം തന്നെ അനൂനെ തിരിച്ഛ് ഐ സി യൂവിലേക്ക് തന്നെ മാറ്റി... സ്റ്റിച്ഛ് പൊട്ടിയിരുന്നു... നിമ്മിയുടെ കയ്യിൽ കിടന്ന് കുഞ്ഞ് വലിയ വായിൽ കരഞ്ഞു... ഞാൻ വേഗം കുഞ്ഞിനെ വാങ്ങി എന്റെ മാറോട് ചേർത്ത് പതിയെ തട്ടി കൊടുത്തു... അധികം വൈകാതെ തന്നെ അവൻ ഉറക്കം പിടിച്ചു... ഇത്ര ശാന്തമായാണ് അവൻ ഉറങ്ങുന്നത്... ഞാനവന്റെ മുഖത്തേക്ക് നോക്കി... നിഷ്കളങ്കമായ മുഖം...!!!രാധുവിന് ഇതെന്റെ മകനല്ലെന്ന് അങ്ങനെ പറയാൻ തോന്നി.... ഞാൻ അത്ഭുതപ്പെട്ടു...!!! ഈ നേരം അവളോട് ചേർന്ന് ആ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങേണ്ട കുഞ്ഞാണ്.. എനിക്ക് സങ്കടം ചങ്കിൽ കെട്ടി...!! കണ്ണുകൾ നിറഞ്ഞൊഴുകി... **********

"സർ,,, മേം അന്വേഷിക്കുന്നു....!!!" ഞാൻ ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... നഴ്‌സാണ്... ഞാൻ ദീർഘമായൊന്ന് നിശ്വസിച്ചു.... ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... രണ്ട് ദിവസം മുന്നേ രാധുനെ വീണ്ടും റൂമിലേക്ക് മാറ്റിയിരുന്നു... മുറിവ് ഉണങ്ങി തുടങ്ങീട്ടുണ്ട്... അന്നത്തെ ദിവസത്തിന് ശേഷം അവള് പിന്നെ സംസാരിച്ചിട്ടില്ല... ആ റൂമിലും ജനലിന് അരിക്കിലുമായി കഴിച്ഛ് കൂട്ടുകയാണ്... ഒരു കുഞ്ഞുള്ളതായി പോലും അറിവുണ്ടെന്ന് തോന്നുന്നില്ല... അവളിപ്പഴും കുഞ്ഞിനെ അംഗീകരിച്ചിട്ടില്ല... പാൽ പോലും കൊടുക്കാൻ തയ്യാറാവുന്നില്ല.... ബ്രെസ്റ്റ് കംപ്രഷർ ഉപയോഗിച്ഛ് എടുക്കുന്ന പാൽ ഏട്ടത്തിയാണ് കുഞ്ഞിന് കൊടുത്തോണ്ടിരിക്കുന്നത്.... അന്ന് മുതൽ എല്ലാത്തിനും അവൾക്കൊപ്പം ഏട്ടത്തിയാണ്.... നന്തൻ ഷോള്ഡറിൽ കൈ വെച്ചപ്പഴാണ് ഞാൻ ഇപ്പഴും ചെയറിൽ തന്നെ ഇരിക്കാണെന്ന് ഓർത്തത്... നന്തൻ മുഖം കൊണ്ട് വരാൻ ആഗ്യം കാട്ടിയതും ഞാൻ എണീറ്റ് നിന്ന് അവന്റെ കൂടെ ഉള്ളിലേക്ക് കയറി.... "Come,,,, sit...!!!" ഏതോ ഫയലിൽ നിന്ന് മുഖമുയർത്തി നോക്കി മടക്കി വെച്ഛ് കൊണ്ട് മേം പറഞ്ഞു.... ഞാനും നന്തനും ചെയറിൽ ഇരുന്നു... ഞങ്ങളെ രണ്ടാളേയും മേം നോക്കി... ഞാൻ മേമിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.... ഒരു നേടുവീർപ്പോടെ മേം പറഞ്ഞു തുടങ്ങി...

"അനുരാധയ്ക്ക് ഇതിന് മുൻപ് എന്തെങ്കിലും തരത്തിലുള്ള മെന്റൽ ഇഷ്യൂസ് ഉണ്ടായിട്ടുണ്ടോ...????" മേം നേരെ കാര്യത്തിലേക്ക് കടന്നു... * സിദ്ധുവെന്റെ അച്ഛനെ കൊന്നു....* ഉള്ളിൽ നിന്ന് ആരോ അലമുറയിട്ടു... സെൽ അഴിക്കളിൽ പിടിച്ഛ് ഒരു ഭ്രാന്തിയെ പോലെ രാധു വിളിച്ഛ് കൂവിയത് കാതിൽ മുഴങ്ങി... "യെസ് ഡോക്ടർ...!!!" നന്തനാണ് മറുപടി പറഞ്ഞത്... എനിക്ക് പറയണം ന്ന്ണ്ട്... പക്ഷേ സംസാരിക്കാൻ പറ്റുന്നില്ല... എന്തോ കനത്തിൽ തൊണ്ടക്കുഴിയിൽ കെട്ടി കിടക്കുന്നു... തുപ്പാനും ഇറക്കാനും വയ്യ...!!! "ഒരു ടൂ ഇയർ ബാക്ക്... അനൂന്റെ അച്ഛൻ മരിച്ചപ്പോ.... അന്ന് മുതൽ ഒരു ത്രീ മന്ത് അവൾ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു..." നന്തൻ ഓർത്തെടുത്ത് പറഞ്ഞു... "ഓകെ...!!! അതിന് ശേഷം അവളിൽ മറ്റേതെങ്കിലും തരത്തിലുള്ള മെന്റൽ ഇഷ്യുസ് പ്രകടമായിരുന്നോ..??? I mean,,,, ഇങ്ങനെ വൈലെന്റ് ആവുക, അമിതമായ ദേഷ്യം, സങ്കടം അങ്ങനെ എന്തെങ്കിലും..?" "No....!!! She was perfectly alright...!!!" അവന്റെ സ്വരം ഉറപ്പോടെ ഉയർന്നു.... അനിയത്തിയെ പോലെ കൊണ്ട് നടക്കുന്നവനാ... " മേം,,,, അവള് കുഞ്ഞിനെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല... വിശ്വസിക്കുന്നില്ല... ഞങ്ങളൊക്കെ മാറിമാറി പറഞ്ഞിട്ടും അവള് വിശ്വസിക്കുന്നില്ല...!!!"....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story