🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 219

ennennum ente mathram

രചന: അനു

അല്പനേരത്തിന് ശേഷം ഞാൻ വേദനയോടെ മേമിനെ നോക്കി പതിയെ പറഞ്ഞു.... മേം എന്നെ നോക്കിയൊന്ന് ചിരിച്ചു... ടേബിളിന്റെ മുകളിലേക്ക് കൈ മുട്ട് കുത്തി മേം മുന്നോട്ടാഞ്ഞിരുന്നു... "സി സെഷനിൽ അണ്കോണ്ഷ്യസ് ആവുന്ന വരേ ആ കുട്ടി കുഞ്ഞിനെ കുറിച്ഛ് വ്യഗ്രതപെട്ടിരുന്നു... കുഞ്ഞിനെ ജീവനോടെ സിദ്ധുനെ ഏല്പിക്കണം, കുഞ്ഞിനൊന്നും പറ്റരുത് എന്നൊക്കെ വെപ്രാളപ്പെട്ടിരുന്നിരുന്നു....!!!" സ്റ്റച്ചറിൽ കിടക്കുമ്പോ പോലും അവള് കുഞ്ഞിനെ കുറിച്ഛ് മാത്രമാണ് ചിന്തിച്ചിരുന്നത്.. ഞാൻ ഓർത്തു... നമ്മുടെ കുഞ്ഞിനെ മാത്രം വിട്ട് കളയല്ലേ സിദ്ധേട്ടാന്ന് ബോധം മറയുന്ന വരേ അവൾ പറഞ്ഞിരുന്നു.... " അവളൊരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ല ന്ന് മനസ്സ് കൊണ്ട് അനുരാധ അപ്പഴേ ഉറപ്പിച്ചിരുന്നു.... രണ്ടിലൊരു ജീവൻ മാത്രേ ഞങ്ങൾക്ക് രക്ഷിക്കാനാവൂ ന്ന് അവള് സ്വയം വിശ്വസിച്ചു... അതൊരിക്കലും താനായിരിക്കരുത് എന്ന് കൂടി അവൾ ആഗ്രഹിച്ചു....!! തനിക്കിനി ജീവിതത്തിലേക്ക് ഒരു തിരിച്ഛ് വരവ് ഉണ്ടാവില്ലെന്ന് അനുരാധ, അവളെ തന്നെ പറഞ്ഞ്‌ പഠിപ്പിച്ചു... സെഡേഷൻ കഴിഞ്ഞ് കണ്ണ് തുറന്ന് നിങ്ങളെയൊക്കെ കണ്ടപ്പോ ആ കുട്ടി ശെരിക്കും ഷോക്കഡ് ആയിരിക്കണം....

താൻ ജീവനോടെ ഉണ്ടെന്ന് മനസ്സിലാക്കിയ നിമിഷം, ഞാൻ ജീവനോടെ ഉള്ള സ്ഥിതിയ്ക്ക് കുഞ്ഞ് ജീവനോട് ഉണ്ടായിരിക്കില്ല ന്ന് അവൾ ഉറപ്പിച്ചു... അതോണ്ടാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവള് കുഞ്ഞിനെ അംഗീകാരികാതത്... അവളെ സമാധാനിപ്പിക്കാൻ മറ്റൊരു കുഞ്ഞിനെ നിങ്ങളെല്ലാം കൂടി അഡോപ്റ്റ് ചെയ്തതെന്നാണ് അവൾ വിചാരിച്ഛ് വെച്ചേക്കുന്നത്....!!! അവളെ ജീവൻ രക്ഷിക്കാൻ വേണ്ടി അവളുടെ സ്വന്തം കുഞ്ഞിനെ മരണത്തിന് വിട്ട് കൊടുതെന്നാണ് അവള് ഇപ്പഴും കരുതുന്നത്... പ്രത്യേകിച്ച് സിദ്ധു... അവളെ രക്ഷിക്കാൻ വേണ്ടി സിദ്ധു കുഞ്ഞിനെ വിട്ട് കളഞ്ഞൂ ന്നാണ് അനു വിശ്വസിച്ചിരിക്കുന്നത്...." മേം വളരെ സാവധാനം പറഞ്ഞു.... സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു... എന്റെ ചെവികളിൽ മുഴങ്ങി... ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു....

"പിന്നെ,,,, പ്രസവത്തിന് ശേഷമുള്ള ഒരു സ്ത്രീയുടെ മെന്റൽ സ്റ്റേജ്,,,, അതിലുണ്ടാവുന്ന മാറ്റങ്ങൾ... ഹോർമോൺ വ്യതിയാനങ്ങൾ അങ്ങനെ എല്ലാം നമ്മുക്ക് അനുരാധയുടെ ഇപ്പോഴത്തെ അവസ്ഥയുമായി റിലേറ്റ് ചെയ്യാവുന്നതാണ്... ഈ അവസ്ഥകളെ നമ്മൾ ബേബി ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രെഷൻ, എന്നൊക്കെ പറയും... ഹോർമോണുകളുടെ അളവ് സ്ഥിരത കൈവരിക്കാൻ തുടങ്ങുമ്പോ ഇത്തരം മെന്റൽ സ്റ്റേറ്റ് അമ്മമാരിൽ സാധാരണയാണ്....!!!" മേം പറഞ്ഞ് നിർത്തി... ഞാൻ മുഖമുയർത്തി മേമിനെ നോക്കി.... "Don't worry...!!!! പേടിക്കാൻ മാത്രം ഒന്നുല്ല.... യൂഷ്യലി ഇത്തരം മെന്റൽ സ്റ്റേജ് പ്രസവത്തിന് ശേഷമുള്ള ഏതാനും ആഴ്ചകൾ മാത്രേ കാണാറുള്ളൂ...!!!! പക്ഷേ തന്റെ കുഞ്ഞല്ല ന്ന് അനു ഉറച്ഛ് വിശ്വസിക്കുന്നുണ്ട്, so,,,, may be it take some more time.....!!!!!

മേം സമാധാനിപ്പിക്കും വിധം ചിരിയോടെ പറഞ്ഞു... ഞാൻ മേമിനെ നോക്കി വെറുതേ ചിരിച്ചു... " പക്ഷേ സിദ്ധു,,,, ഞാൻ പറഞ്ഞത് വെച്ഛ് നിസ്സാരമായി ഇതിനെ കാണരുത്... ബേബി ബ്ലൂസിൽ നിന്ന് അവള് ഡിപ്രെഷനിലേക്ക് പോവാതെ പ്രത്യേകം ശ്രദ്ധിക്കണം... അവള് ഒറ്റയ്ക്കാണ്, കൂടെ ആരും ഇല്ലാ, തന്നെ ആർക്കും വേണ്ട, എന്നൊക്കെയുള്ള ചിന്തകൾ അവളിൽ വരാതെ നോക്കണം.... അനുരാധയുടെ കൂടെ എപ്പഴും ഒരാള് ഉണ്ടാവണം...!!! മേം കാര്യമായി പറഞ്ഞു.... ഞാൻ ശ്രദ്ധയോടെ മേമിനെ കേട്ടു... " അത് പോലെ തന്നെ കുഞ്ഞുമായി അവളെ ഇന്ററാക്റ്റ് ചെയ്യിപ്പിക്കണം... പക്ഷേ,,, കുഞ്ഞിന്റെ അടുത്ത് അവളെ മാത്രമാക്കി പോവരുത്... അത് ചിലപ്പോ കുഞ്ഞിന്റെ ജീവന് വരേ ആപത്ത് ഉണ്ടാക്കിയെന്ന് വരാം... എന്ന് കരുതി കുഞ്ഞിനെ അവളിൽ നിന്ന് അകറ്റി നിർത്തുകയും അരുത്... അത് കുഞ്ഞിനെ അവൾക്ക് ഒരിക്കലും അംഗീകാരിക്കാൻ പറ്റാത്ത സ്റ്റേജിലേക്ക് കൊണ്ടെത്തിക്കും...!!!!! ഞാൻ പറഞ്ഞത് സിദ്ധുന് മനസ്സിലായോ...???"

മേം സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി... ഞാൻ തലയാട്ടി... "ഒരു കുഞ്ഞിനെ നോക്കുന്ന അതേ ശ്രദ്ധയോടെ അവളേയും പരിചരിക്കണം... കുഞ്ഞിനേക്കാൾ അവളുടെ കാര്യത്തിൽ സിദ്ധു കുറച്ചൂടെ കെയർ ഫുൾ ആവേണ്ടി വരും.... കുഞ്ഞിനെ നീ എടുക്കുന്നതോ താലോലിക്കുന്നതോ ഒന്നും ചിലപ്പോ അവൾക്ക് ഇഷ്ടമായെന്ന് വരില്ല... കുഞ്ഞ് തന്റേതല്ല ന്ന് അവൾ ഉറച്ഛ് വിശ്വസിക്കുന്ന ഈ ടൈമിൽ...!!!! മേമൊരു വാണിംഗ് പോലെ പറഞ്ഞു... "ആഴ്ച്ചകൾ കൊണ്ട് തന്നെ അവളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം,,, am sure....!!! സ്വന്തം കുഞ്ഞിനെ ഒരുപാട് കാലമൊന്നും ഒരമ്മ അകറ്റി നിർത്താൻ പറ്റില്ല സിദ്ധു... അവള് നിങ്ങളെ കുഞ്ഞിനെ അംഗീകരിക്കും.... trust me...!!!" പ്രതീക്ഷയോടെ മേം പറഞ്ഞു നിർത്തിയതും ഞാനും നന്തനും എണീറ്റ് പുറത്തേക്കിറങ്ങി.... ~~~~~~~~~ "സിദ്ധു,,,,???" മേമിനെ ക്യാബിനിൽ നിന്ന് തിരിച്ഛ് റൂമിലേക്കുള്ള നടത്തിനിടയിൽ ഞാൻ സിദ്ധുനെ വിളിച്ചു... അവൻ മറുപടി എന്നോണം ഒന്ന് മൂളുക മാത്രം ചെയ്തു... "എനിക്ക് നിന്നോട് കുറച്ഛ് സംസാരിക്കണം...!!!!" ഞാനല്പം മുഖവുരയോടെ പറഞ്ഞു...

അവനത്തിനും മറുപടിയായി മൂളി.... കുറച്ഛ് ദിവസം കൊണ്ട് അവനൊരു യന്ത്രമായി പോയ പോലെ തോന്നി എനിക്ക്... ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മാത്രം ഉത്തരം നൽകുന്ന യന്ത്രം... ഒഴിഞ്ഞൊരു ക്യാബിനിലെ സോഫാ സെറ്റിൽ ഞാനും അവനും മുഖാമുഖം ഇരുന്നു... ഞാനവന്റെ മുഖത്തേക്ക് സംശയത്തോടെ ഉറ്റു നോക്കി... "സിദ്ധു....???" ഞാൻ സംശയത്തോടെ വിളിച്ചു.... "മ്മ്മ്..." അവൻ മറുപടിയായി മൂളി... "നിനെക്കെന്താടാ പറ്റിയത്...??? രണ്ട് മൂന്ന് ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു.... ആരോടും മിണ്ടുന്നില്ല... സംസരിക്കുന്നില്ല... എപ്പോഴും ഒരു മൂലയിൽ ഒതുങ്ങി കൂടി... അനൂനോട് പോലും ഇത് വരെ നീയൊന്ന് സംസാരിച്ഛ് ഞാൻ കണ്ടിട്ടില്ല... അനൂന്റെ അടുത്തേക്ക് പോലും നീ പോയി കണ്ടില്ല... നിനക്കെന്ത് പറ്റിയെടാ...???" അവസാന വാക്കുകളിൽ വേദനയോടെ എന്റെ ചങ്കിൽ കൊളുത്തി പിടിച്ചു... സ്വന്തം കൂടപിറപ്പിനെ പോലെ സ്നേഹിച്ചവനാണ്... ഒരു വിളിയ്ക്ക് അപ്പുറം ഓടിയെത്തുന്നവൻ.. എന്തിനും ഏതിനും കൂടെ നിന്നവൻ...

അവന്റെ ഈ മരവിച്ച അവസ്ഥ കാണേ എന്റെ നെഞ്ച് വിങ്ങി... സഹിക്കാൻ പറ്റുന്നില്ല.... ഞാൻ ചോദിച്ഛ് നിർത്തിയതും കുറേ ദിവസങ്ങൾക്ക് ശേഷം അവനെവന്റെ മുഖത്തേക്ക് നോക്കി... ജീവനില്ലാത്ത കണ്ണുകൾ... എപ്പോഴും കണ്ണീരിന്റെ നനവുള്ള കണ്ണുകൾ... ആദ്യമായി കാണുന്ന പോലെ അവനെന്നെ ഉറ്റു നോക്കി... എന്റെ സംശയം അധികരിച്ചു.. "നന്താ,,,,???" അവൻ സാവധാനം വിളിച്ചു.... "എന്താടാ...??? എന്ത് പറ്റി...??" ഞാൻ അലിവോടെ ചോദിച്ചു... ശബ്ദം വിറയ്ച്ചു... "അറിയില്ലെടാ.... എനിക്കൊന്നും അറിയില്ല.... ഞാനൊന്നും അറിയുന്നില്ല... മരവിപ്പാ മനസ്സും ശരീരവും മുഴുവൻ... മറ്റൊന്നും ഞാൻ അറിയുന്നില്ല...!!!" മറ്റെങ്ങോ നോക്കി സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ കണ്ണെടുക്കാതെ നോക്കി... "എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല.... ഒന്നും പറയാനില്ല... ഒറ്റപ്പെട്ട് പോയപ്പോലെ തോന്നുന്നെടാ.... ശൂന്യത... കടുത്ത ശൂന്യത.... എനിക്ക് ആരും ഇല്ലാ.... ആരും...!!!" നിർവികാരത്തോടെ സിദ്ധു പറഞ്ഞ് നിർത്തി... "ആര് പറഞ്ഞേടാ,,,,ആരുമില്ലെന്ന്...???

പിന്നെ ഞങ്ങളൊക്കെ ആരാ...??? ഞങ്ങളൊന്നും നിന്റെ ആരുമല്ലേ...???" എനിക്ക് അവനോട് ദേഷ്യം തോന്നി, സങ്കടം തോന്നി... ആരുമില്ലത്രേ..?? ഞാൻ മനസ്സിൽ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു.... "നിനക്ക് ഞങ്ങളൊക്കെ ഇല്ലേടാ...??" ഞാൻ വീണ്ടും അലിവോടെ ചോദിച്ചു... " ഞാൻ, അമ്മ, അച്ഛമ്മ, ഏട്ടൻ, ഏട്ടത്തി, നിമ്മി, ഉണ്ണി.... പിന്നെ നിന്റെ രാധു, നിങ്ങളെ കുഞ്ഞ്...!!!" ഞാൻ എണ്ണിയെണ്ണി പറഞ്ഞു... അവനെന്റെ മുഖത്തേക്ക് നോക്കി... "ഉണ്ടോ...??? ഇവരൊക്കെ എന്റെ കൂടെയുണ്ടോ...??" അവൻ സംശയത്തോടെ തിരിച്ഛ് ചോദിച്ചു... അവന്റെ ശബ്ദം എവിടെയൊക്കെയോ ഇടറി വിറച്ചു... വേദന നിറഞ്ഞു... കണ്ണ് കലങ്ങി... അവൻ വീണ്ടും മറ്റെങ്ങോ നോക്കി... "രാധുവിന് ഞാനിന്ന് സ്വന്തം കുഞ്ഞിനെ കൊന്നവനാണ്... എന്റെ കുഞ്ഞിന് അവന്റെ അമ്മയെ അവനിൽ നിന്ന് അകറ്റിയവനും...!!!" അവൻ നിർവികാരത്തോടെ പറഞ്ഞു... "സിദ്ധു...!!!" ഞാൻ ദേഷ്യത്തോടെ വിളിച്ചു... അവൻ പുച്ഛത്തോടെ എന്നെ നോക്കി ചിരിച്ചു.... "അവളന്ന് പറഞ്ഞ ഓരോന്നും ഇപ്പഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്...

എന്റെ അച്ഛനെ കൊന്നപോലെ സിദ്ധുവെന്റെ കുഞ്ഞിനേയും കൊന്നു... സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു... കൊന്നു...!!!!!" കൊന്നു, കൊന്നു ന്ന് സിദ്ധു വീണ്ടും വീണ്ടും പറഞ്ഞ് പരിഹാസത്തോടെ ചുണ്ട് കോട്ടി... "നന്താ,,,, ഞാൻ കൊന്നിട്ടില്ല നന്താ,,,, എന്റെ കുഞ്ഞിനെ... എന്റെ മോനെ... എനിക്ക് കൊല്ലാൻ പറ്റോ നന്താ....???" സിദ്ധു വേദനയോടെ ചോദിച്ചു.... ആ ചോദ്യത്തിലെ ഓരോ വാക്കും അവന്റെ ഹൃദയത്തിൽ നിന്ന് കിനിയുന്ന രക്തത്തിൽ കുതിർന്നതായി എനിക്ക് തോന്നി... കഷ്ടപ്പെട്ട് കുടിച്ചിറക്കുന്ന ഉമിനീരിൽ പോലും കുത്തി നീറുന്ന വേദന.... വാക്കിലും നോക്കിലും നുറുങ്ങുന്ന വേദന.... ദീര്ഘമായൊന്ന് ശ്വാസിക്കാൻ പോലും കഴിയാത്ത വിധം അവന്റെ ഹൃദയം വേദനയാൽ വരിഞ്ഞ് മുറുക്കുന്നത് ഞാൻ അറിഞ്ഞു... ഞാൻ ദയനീയമായി അവനെ നോക്കി... അത്രമേൽ ആഴത്തിൽ,,,,

അസഹനീയമായി അവൻ വേദനിക്കുന്നു.... "ഞാൻ.... ഞാൻ കൊന്നിട്ടില്ലന്ന് നീ അവളോടൊന്ന് പറയോ നന്താ...??? പ്ലീസ്....!!!!" നിറഞ്ഞൊഴുകുന്ന കണ്ണോടെ അവനെന്നെ നോക്കി പ്രതീക്ഷയോടെ യാചിച്ചു.... ഞാനവനെ ഇറുക്കെ കെട്ടിപ്പിടിച്ചു... അവൻ പൊട്ടിക്കരഞ്ഞു... വേദനയോടെ അലറി കരഞ്ഞു... ~~~~~~~~~ "നന്താ,,, എനിക്ക് പേടിയാടാ അവളോട് സംസാരിക്കാൻ... അവളെ നോക്കാൻ പോലും എനിക്ക് പേടിയാ.... അവളുടെ വാക്കുകൾ മുറിവേൽപ്പിക്കുന്ന പോലെ അത്രമേൽ ആഴത്തിൽ, അത്രമേൽ കഠിനമായി മറ്റൊന്നും ഇതുവരെ എന്നെ വേദനിപ്പിച്ചിട്ടില്ല...!!!!" കുറേ കരഞ്ഞ് സോഫയിൽ ചാരിയിരുന്നു കൊണ്ട് ഞാൻ സാവധാനം പറഞ്ഞു.... "സിദ്ധു,,,, അത്... അതൊന്നും അവള് സ്വബോധത്തോടെ പറഞ്ഞതല്ലേടാ... നിനക്ക് അറിയാവുന്നതല്ലേ...???" നന്തൻ ആശ്വസിപ്പിക്കും വിധം പറഞ്ഞു... ഞാൻ തലകുലുക്കി... "എനിക്ക് അറിയാം... പക്ഷേ പറ്റുന്നില്ല... ഓരോ നിമിഷവും ഓരോ വാക്കും മുറിവേല്പിക്കുന്നു... ഇതൊന്നും അവൾക്ക് ഓര്മയുണ്ടാവില്ല... പക്ഷേ എനിക്ക്,,,,

എനിക്ക് ഓര്മയുണ്ടാവില്ലേ..?? മരിക്കുന്ന വരേ...???" ഞാൻ നന്തനെ നോക്കി ചോദിച്ചു... അവനൊന്നും മിണ്ടിയില്ല... എന്നെ നോക്കി... വേദനയോടെ... "മീനു... മീനു പ്രഗ്നന്റല്ലേ...??? അവളാണ് ഇങ്ങനെ പറഞ്ഞതെന്ന് നീയൊന്ന് വെറുതേ സങ്കൽല്പിച്ഛ് നോക്ക്...???" ഞാനവന്റെ മുഖത്തേക്ക് നോക്കി... "സഹിക്കാൻ പറ്റോ...???" ഞാൻ വീണ്ടും ചോദിച്ചു... അവന് ഉത്തരമില്ലായിരുന്നു.... അവൻ വെറുമൊരു കേൾവിക്കാരൻ മാത്രമായി ചുരുങ്ങി... എനിക്ക് വേണ്ടതും അതായിരുന്നു... കേട്ടിരിക്കാൻ ഒരാൾ...!!! "നിനക്കറിയോ നന്താ,,, കുഞ്ഞിന്റെ ഓരോ ചലനവും ആസ്വദികണം ന്ന് പറഞ്ഞവളാ... കുഞ്ഞാദ്യം അവളെ കാണണം, അവളെ നോക്കണം, അവളോട് ചിരിക്കണം, അവളോട് കരയണം അങ്ങനെ അങ്ങനെ ഒരു നൂറ് ആഗ്രഹങ്ങൾ കൊണ്ട് നടന്നവളാ... ആ രാധുവാണ് ഇപ്പോ...?? ഇപ്പോ...??" വാക്കുകൾ തൊണ്ടക്കുഴിയിൽ തങ്ങി... "നേരത്തെ മേം പറഞ്ഞത് നീ കേട്ടില്ലേ...?? അവളെ ശ്രദ്ധിക്കണം ന്ന്... സ്വന്തം കുഞ്ഞിനെ അവള് അപായപ്പെടുത്താതെ ശ്രദ്ധിക്കണം ന്ന്...

കുഞ്ഞിനെ അവളെ അടുത്താക്കി പോവരുതെന്ന്...??? അവള് കുഞ്ഞിനെ കൊല്ലാനും മടിക്കില്ല എന്നല്ലേ മേം ഉദ്ദേശിച്ചത്...??? അവള് ഡിപ്രെഷനിലേക്ക് പോവാതെ ശ്രദ്ധിക്കണം ന്ന്...!!! വീണ്ടും അവളൊരു....." ഞാൻ പേടിയോടെ പറഞ്ഞ് നിർത്തി കണ്ണുകൾ ഇറുക്കിയടച്ഛ് തലകുനിച്ഛ് ഇരുന്നു...... " വയ്യടാ.... എനിക്ക് ഇനിയും വയ്യ.... പേടിയാവുന്നു... കയ്ക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ച എന്തൊക്കെയോ വിരലുകൾക്ക് ഇടയിലൂടെ ഒലിച്ചിറങ്ങി പോകുന്ന പോലെ.... താങ്ങാനാവുന്നില്ല.... ഞാൻ തളർന്ന് പോകുന്നു.... വല്ലാതെ...!!!!" ഞാൻ തളർച്ചയോടെ പറഞ്ഞു.... ശരീരത്തിന് മുറിവേറ്റാൽ ഉണങ്ങും... ദിവസങ്ങൾ കഴിയുന്തോറും അങ്ങനെയൊരു മുറിവ് ഉണ്ടായിരുന്നൂ ന്ന് പോലും തോന്നാത്ത വിധം മാഞ്ഞ് പോക്കും... പക്ഷേ മുറിവ് മനസ്സിനാണെങ്കിൽ...???ഹൃദയതിനാണെങ്കിൽ....??? അത് മായില്ല.... പൂർണമായി ഉണങ്ങില്ല... എപ്പോഴും നീറും... ഓർക്കുന്ന ഓരോ നിമിഷവും വേദന നിറയും......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story