🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 220

ennennum ente mathram

രചന: അനു

"ഞാൻ കുറ്റപ്പെടുത്തില്ല... ആരേയും... ഇതെല്ലാം എന്റെ തെറ്റാ.... ഞാനവളെ ഒറ്റയ്ക്കാക്കി പോകാൻ പാടില്ലായിരുന്നു... എപ്പോഴും ഒപ്പമുണ്ടാവും ന്ന് വാക്ക് കൊടുത്തിട്ട് ഞാനവളെ ഒറ്റയ്ക്കാക്കി....!! എല്ലാം ഞാൻ കാരണാ... രാധു അനുഭവിക്കുന്നതിനൊക്കെ ഞാനാ കാരണം... ഞാനൊരാൾ...!!!!" ഞാൻ കുറ്റബോധത്തോടെ പറഞ്ഞു.... " എനിക്ക്,,,, എനിക്ക് രാധൂന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല നന്താ... അവളോട് എന്തെങ്കിലും ചോദിക്കാനോ, പറയാനോ പറ്റുന്നില്ല....!!!!" ഞാൻ നിരാശയോടെ പറഞ്ഞ് മുന്നോട്ട് അലക്ഷ്യമായി നോക്കി... "അവളോട് എന്താ പറയേണ്ടത്..?? അങ്ങനെയാ പറഞ്ഞ് മനസ്സിലാക്കേണ്ടത്... എന്ത് പറഞ്ഞാലാ അവള് വിശ്വസിക്കാ.. ഒന്നും എനിക്കറിയില്ല...!!" ഞാൻ വേദനയോടെ പറഞ്ഞു.... നന്തൻ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് എന്റെ മുഖം പിടിച്ഛ് ഉയർത്തി.... "സിദ്ധു,,,, മറ്റാരേക്കാളും അവളിപ്പോ നിന്റെ സാന്നിദ്ധ്യമാണ് ആഗ്രഹിക്കുന്നുണ്ടാവാ... നിന്നെയാവും അവള് പ്രതീക്ഷിക്കുന്നുണ്ടാവാ...

കുഞ്ഞിനെ നഷ്ടമായി എന്നൊരു ചിന്ത അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്... അത് മാറ്റിയെടുക്കാൻ നിനക്കേ പറ്റൂ... നിന്നെ കൊണ്ടേ സാധിക്കൂ...!!!" നന്തൻ ഉറപ്പോടെ പറഞ്ഞത് കേട്ട് സംശയത്തോടെ ഞാനവനെ നോക്കി.... ഞാനെങ്ങനെ....??? അവളെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലുമില്ല... ആ ഞാൻ എങ്ങനെ അവളെ മാറ്റിയെടുക്കും...!!! "നോക്ക്,, ഇന്ന് ഡിസ്ചാർജ് അല്ലേ.... ഈ ഹോസ്പിറ്റലിന്റെ അന്തരീക്ഷത്തിൽ നിന്ന് മാറിയാ തന്നെ അവള് അൽപം റിലാക്സ് ആവും... നീ അവളോട് സംസാരിക്കണം... പഴേ പോലെ ഇടപഴകാൻ ശ്രമിക്കണം.. ഒറ്റയ്ക്കാക്കി ന്ന് അവൾക്ക് തോന്നരുത്... എപ്പഴും നീ അനൂന്റെ കൂടെ നിൽക്കണം... ആദ്യം അവളൊന്ന് ജീവിതവുമായി ഇണങ്ങി വരട്ടെ.. പ്രെഗ്നെൻസി കൊണ്ട് പെട്ടെന്ന് ഉണ്ടായ ഈ ഹോർമോൺ ചേഞ്ചസും, മൂഡ് സ്വിങ്സും ഒക്കെയൊന്ന് മാറി അനു കുറച്ചൂടെ ഫ്രീയാവട്ടെ...!!!!" നന്തൻ പറഞ്ഞത് ശെരിവെച്ഛ് ഞാൻ തലയാട്ടി..... "മേം പറഞ്ഞ പോലെ പതിയെ പതിയെ നീയവളെ കുഞ്ഞുമായി ഇന്ററാക്റ്റ് ചെയ്യിക്കണം...

ആദ്യമാദ്യം ഇതിലും ആഴത്തിൽ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും അവള് മുറിവേൽപ്പിച്ചെന്ന് വരും... എന്റെ കുഞ്ഞല്ല, എന്റെ ആരും അല്ല എന്നൊക്കെ ചിലപ്പോ അവൾ വാശിയോടെ പറഞ്ഞെന്നിരിക്കും...... പക്ഷേ,,, അവളെന്തൊക്കെ പറഞ്ഞാലും, ശാട്യം പിടിച്ചാലും അവൾക്ക് വഴങ്ങി അവളുടെ കുഞ്ഞല്ല ന്ന് നീ ഒരിക്കലും സമ്മതിച്ഛ് കൊടുക്കരുത്... നിന്റെ കുഞ്ഞാണ്, നമ്മുടെ കുഞ്ഞാണ് എന്ന് തന്നെ പറയണം... നീയങ്ങനെ പറഞ്ഞ് കേൾക്കുമ്പോ അവള് ചിലപ്പോ ദേഷ്യം പിടിച്ചെന്ന് വരാം, എണീറ്റ് പോയെന്ന് വരാം.. നിനക്ക് ഹേർട്ട് ആവുന്ന വിധം എന്തെങ്കിലും പറഞ്ഞെന്നോ ചെയ്തെന്നോ വരാം എന്നാലും അങ്ങനെ തന്നെ പറയണം... പതിയെ പതിയെ അവള് മാറിതുടങ്ങും... എനിക്ക് ഉറപ്പാണ്... മേം പറഞ്ഞപ്പോലെ സ്വന്തം കുഞ്ഞിനെ കുറേ കാലം അകറ്റി നിർത്താൻ ഒരമ്മയ്ക്കും പറ്റില്ല... അനൂന് ഒരിക്കലും പറ്റില്ല... കാരണം... അവള് അത്രയേറെ ആഗ്രഹിച്ചാണ് അമ്മയായത്... നമ്മുക്ക് അവൾക്ക് കുറച്ഛ് ടൈം കൊടുക്കാം...എനിക്ക് ഉറപ്പുണ്ട് അവള് കുഞ്ഞിനെ തിരിച്ചറിയും...!!!"

നന്തൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.... ഞാൻ തലയാട്ടി.... ** വൈകുന്നേരം ആയപ്പോ രാധുന് ഡിസ്ചാർജ് എഴുതി കൊടുത്തു... ഞാനും നന്തനും ഏട്ടത്തിയുമായിരുന്നു ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്... എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞ് ഏട്ടത്തി കുഞ്ഞിനെ എടുത്ത് പിടിച്ചു... ബെഡിൽ ഒരു വശത്ത് ഇരിക്കുകയാണ് രാധു.... ശരീരം മാത്രേ ഇവിടുള്ളൂ മനസ്സ് മറ്റെവിടെയോയാണ്... ഞാൻ നന്തനെ നോക്കി... അവൻ വിളിക്കാൻ കണ്ണ് കാണിച്ചു... ഞാൻ പതർച്ചയോടെ അവളുടെ അടുത്തേക്ക് നടന്നു... "ര... രാധൂ...???" പേടിയോടെ ഞാൻ വിളിച്ചു.... അവൾ കേട്ടില്ല... ഇപ്പഴും അതേ ഇരിപ്പാണ്... ഞാൻ നന്തനെ നോക്കി... അവൻ വീണ്ടും വിളിക്കാൻ പറഞ്ഞു.... ഞാനാനൂന്റെ ഷോള്ഡറിൽ പയ്യെ കൈ വെച്ചു ഒന്ന് കുലുക്കി... "രാധൂ...???" ഒരു ഞെട്ടലോടെ മൂളി അവൾ ചുറ്റും നോക്കി... അരികിൽ ഞാനാണെന്ന് അറിഞ്ഞതും നിലത്തേക്ക് മിഴികളൂന്നി ഷോള്ഡറിൽ ഞാൻ വെച്ച കൈ മുഷിച്ചിലോടെ ഷോള്ഡറും കൊണ്ട് തന്നെ തട്ടി മാറ്റി.... "പോവാം...???" ഞാൻ സൗമ്യമായി ചോദിച്ചു...

അനു ഒന്നും മിണ്ടാതെ പയ്യെ നിരങ്ങി ഇറങ്ങി നിന്നു... നടക്കാൻ അവൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു... ഞാൻ കൈ നീട്ടിയെങ്കിലും അവള് മുഖത്തേക്ക് പോലും നോക്കാതെ കൈ കൊണ്ട് വേണ്ട ന്ന് കാണിച്ചു... പയ്യെ നടന്ന് നന്തന്റെ അടുത്ത് എത്തിയതും അവൻ അവളുടെ ഷോള്ഡറിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ഛ് വെച്ഛ് കൊണ്ട് അവൾ പയ്യെ നടക്കുന്നത് ഞാൻ നോക്കി നടന്നു... നീ എന്നോട് മിണ്ടണ്ട രാധൂ... പക്ഷേ നമ്മുടെ മോൻ...??? എന്റെ കണ്ണുകൾ ഏട്ടത്തിയുടെ കയ്യിലെ കുഞ്ഞിലേക്ക് നീണ്ടു... ഫുൾ ടൈം ഉറക്കവാ... ഞാൻ മനസ്സിൽ പറഞ്ഞു... ചുണ്ടിൽ വാത്സല്യത്താൽ ഒരു ചിരി വിടർന്നു.... ലിഫ്റ്റിൽ കയറി താഴെ പാർക്കിംങിലുള്ള കാറിന്റെ അടുത്തേക്ക് രാധു ഒറ്റയ്ക്കാണ് നടന്നത്... കോ ഡ്രൈവർ സീറ്റിന്റെ ഡോറിലേക്ക് അവളുടെ കൈ നീണ്ടെങ്കിലും എന്തോ ഓർത്ത്കൊണ്ട് അവൾ കൈ ചുരുട്ടി പിടിച്ചു... പിന്നെ ബാക്ക് സീറ്റിന്റെ ഡോർ തുറന്ന് പതിയെ കയറിയിരുന്നു...

സാധനങ്ങളൊക്കെ ടിക്കിയിൽ ഒതുക്കി വെച്ഛ് ഞാൻ ഡ്രൈവർ സീറ്റിൽ വന്നിരുന്നു... ഏട്ടത്തിയെ ബാക്ക് സീറ്റിൽ ശ്രദ്ധിച്ഛ് ഇരുത്തി നന്തൻ കോ ഡ്രൈവർ സീറ്റിൽ വന്നിരുന്നു... ഞാൻ ഫ്രണ്ട് മിററിലൂടെ അവളെ നോക്കി... സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ഇരിപ്പാണ്.... ഒരു നേടുവീർപ്പോടെ ഞാൻ വണ്ടി മുന്നോടെടുത്തു... മൂകമായിരുന്നു, എല്ലാരും.... ഞാൻ ഇടയ്ക്കിടെ അവളെ നോക്കി കൊണ്ടിരുന്നു... അറിയാതെ പോലും ആ കണ്ണുകൾ എന്നെ തേടി വന്നില്ല... എനിക്ക് വേദന തോന്നി... അല്പം മുമ്പ് നന്തൻ പറഞ്ഞത് ഞാൻ ഓർത്തു... അവൾക്ക് കുറച്ഛ് സമയം കൊടുക്കാം... ആ മനസ്സാക്കെ കുഴഞ്ഞ് മറിഞ്ഞ് കിടക്കാവും... ഒക്കെയൊന്ന് തെളിയട്ടെ... ഞാൻ മനസ്സിൽ പറഞ്ഞു.... വീട്ടിലെത്തി ഇറങ്ങാൻ നന്തൻ അവളെ സഹായിച്ചു... ഞാൻ എട്ടത്തിയേയും... നിറഞ്ഞ ചിരിയോടെ അമ്മമാരും അച്ഛമ്മയും അമ്മുവും ആമിയും നിമ്മിയും എല്ലാരും ഉണ്ടായിരുന്നു കോലായിൽ... അച്ഛമ്മ ആരതിയുഴിഞ്ഞാണ് ഞങ്ങളെ അകത്തേക്ക് കയറ്റിയത്... അവൾക്ക് പിറക്കിൽ സമാന്തരമായി കുഞ്ഞിനെ പിടിച്ഛ് ഏട്ടത്തിയും നിന്നു...

മറുസൈഡിൽ ഞാനും.. എല്ലാരേയും ഒരുപോലെ ഉഴിഞ്ഞ് അച്ഛമ്മ പൊട്ടു തൊട്ടു തന്നു... അനു വെറുതേ മറ്റെങ്ങോ നോക്കി നിന്ന് കൊടുത്തു... അകത്തേക്ക് കയറിയതും അവൾ ആരോടും ഒന്നും മിണ്ടാതെ അമ്മയുടെ റൂമിലേക്ക് കയറി പോയി... ഒരു നേടുവീർപ്പോടെ ഞാനവളെ നോക്കി.... നിമ്മിയും അമ്മുവും അപ്പോഴേക്കും ഏട്ടത്തിയുടെ കയ്യിലെ കുഞ്ഞിനെ എടുക്കാൻ തല്ല് കൂടി തുടങ്ങിയിരുന്നു.... ********* നന്തൻ പറഞ്ഞപ്പോലെ പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും കാത്തിരുപ്പായിരുന്നു... എന്റെ പഴേ രാധുവിനായുള്ള കാത്തിരിപ്പ്.... ആദ്യ ദിവസങ്ങൾ ഹോസ്പിറ്റലിൽ എന്ന പോലെ പുറത്തേക്ക് പോലും ഇറങ്ങാതെ, മുറിയിലും ജനലിനരിക്കിലുമായി അവൾ കഴിച്ഛ് കൂട്ടി... പലപ്പോഴും ആ കണ്ണുകൾ അവൾ പോലുമറിയാതെ പെയ്തു... അമ്മുവും നിമ്മിയും എപ്പോഴും ഇടം വലം അവർക്കൊപ്പം നിന്നു... മോന്റെ കാര്യങ്ങൾ ഏട്ടത്തി ഏറ്റെടുത്തു... വീട്ടിൽ അവനെ എടുക്കാനും നോക്കാവും പരിചരിക്കാനും ആളുകൾ ഏറെയായിരുന്നു....

കളിക്കാൻ പുതിയ ആളെ കിട്ടിയ സന്തോഷത്തിൽ നിലത്തൊന്നുമല്ല കനിയും സേതുവും...!!! ഒന്ന് രണ്ട് ദിവസം കൂടുമ്പോഴുള്ള നന്തന്റെ വിസിറ്റ് അവൾക്കും എനിക്കും വലിയ ആശ്വാസമായിരുന്നു... വീട്ടിൽ അനു സംസാരിക്കുന്ന ഒരേയൊരു വ്യക്തി അവൻ മാത്രമായി ചുരുങ്ങി... രാത്രി എന്റെ നെഞ്ചിൽ കിടക്കാതെ ഉറങ്ങാത്തവൾ കട്ടിലിന്റെ ഒരു സൈഡിലേക്ക് ചുരുണ്ടു... ബെഡിന്റെ ഇരു ദ്രുവങ്ങളിലായി ഞങ്ങൾ ഉറങ്ങാതെ കിടന്നു.. അവളോട് സംസാരിക്കണം ന്ന് വിചാരിക്കും.. പക്ഷേ എന്ത് പറയും...?? അങ്ങനെ പറയും...??? അറിയില്ല....!!! ഒരിക്കൽ പോലും അവളെന്നെ നോക്കീട്ടില്ല... എന്നോടൊന്നും ചോദിച്ചിട്ടില്ല... പറഞ്ഞിട്ടില്ല... ഓഫീസിൽ പോകാതെ ഞാൻ ഫുൾ ടൈം വീട്ടിൽ അവൾക്ക് ചുറ്റുമായി കഴിച്ഛ് കൂട്ടി... പ്രസവാനന്തര ശ്രുശൂഷകൾ അമ്മമാരുടെ നേതൃത്വത്തിൽ മുറയ്ക്ക് നടന്നു... ആർക്കോ വേണ്ടി അനു എല്ലാത്തിനും നിന്ന് കൊടുത്തു... ഒരു യന്ത്രം പോലെ....!!! അച്ചമ്മ കൊടുക്കുന്ന ചവർപ്പുള്ള കഷായവും കൈപ്പുള്ള ലേഹ്യവും അവൾ അനുസരണയോടെ കഴിച്ചു...

പണ്ട് അച്ഛമ്മ അതും കൊണ്ട് ഒരു മണിക്കൂർ അവളുടെ പുറക്കെ നടക്കണമായിരുന്നു... അമ്മമാര് കൊടുക്കുന്ന അവൾക്കൊട്ടും ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ പോലും അവൾ പരാതികളില്ലാതെ കഴിച്ചു... എന്തിനോ വേണ്ടി... അവളുടെ മൂകമായ അവസ്‌ഥയിൽ കുഞ്ഞ് എല്ലാവർക്കും ഒരു റിലീഫ് ആയിരുന്നു... മാറിടങ്ങളിൽ പാൽ വിങ്ങുമ്പോ, ഡ്രെസ്സിലേക്ക് പടരുമ്പോ അനൂന്റെ കൈ വയറിനോട് ചേരും... എന്തോ ഓർത്ത് അവളുടെ ചുണ്ടുകൾ വിതുമ്പി വിറയ്ക്കും... തൊട്ടടുത്ത മുറിയിൽ സുഖമായി ഉറങ്ങുന്ന സ്വന്തം കുഞ്ഞിനെ ഓർത്ത് അവള് നീറുന്നത് കാണുമ്പോ എന്റെ നെഞ്ച് പിടയും.... ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് രാവെന്നോ പകലെന്നോ ഇല്ലാതെ ഏട്ടത്തി ബ്രെസ്റ്റ് കോംപ്രസർ ഉപയോഗിച്ച് അവളിൽ നിന്ന് പാലെടുത്ത് കുഞ്ഞിന് കൊണ്ട് കൊടുക്കും... ആ നേരം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കും... ആമിയാണ് അധികവും അനൂന്റെ കൂടെ പകൽ സമയങ്ങളിൽ ചിലവഴിക്കാറ്... ആമി പറയുന്നതൊക്കെ മറ്റേതോ ലോകത്ത് നിന്നെന്ന പോലെ അവൾ കേൾക്കും..

ചിലപ്പോ കേൾക്കുന്നുണ്ടോ ന്ന് പോലും സംശയം തോന്നും... ആ പഴയ അനുവിൽ നിന്നും രാധുവിൽ നിന്നും അവളൊരുപാട് ദൂരതാണെന്ന് ജീവനില്ലാത്ത അവളുടെ കണ്ണുകൾ പറയാതെ പറയും... കാതങ്ങൾ അകലെ... ഉറക്കെ വിളിച്ചാൽ പോലും കേൾക്കാത്ത അത്രയും ദൂരെ...!!! പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അവളുടേതായ ലോകത്തേക്ക് അവൾ ഓരോ ദിവസവും ഒതുങ്ങി കൂടി... ആരോടും മിണ്ടാതെ... ഒന്നും അറിയാതെ...!!! ആരേയും കാണാതെ...!!! ഇടയ്ക്കിടെ ആ കണ്ണുകൾ മാത്രം വേദനയോടെ നിറഞ്ഞു... **** രാത്രിയിലെപ്പഴോ കാലം തെറ്റിയ മഴ ആർത്തലച്ച് പെയ്തു.... മിന്നലാവുന്ന വെള്ളി വാളുകൾ ആകാശത്തെ കീറി മുറിച്ചു... ചെവി പൊട്ടുന്ന ഘോരമായ നാദത്തോടെ ആകാശം അലറി കരഞ്ഞു.... പേടിയോടെ ബെഡിന്റെ ഓരത്ത് തിരിഞ്ഞ് ചുരുണ്ട് കിടക്കുന്ന രാധൂന്റെ അടുത്തേക്ക് ഞാൻ നീങ്ങി ചരിഞ്ഞ് കിടന്നു.... വലം കൈ അവളുടെ വലത്ത് ഇടുപ്പിൽ നിന്ന് പതിയെ താഴേക്ക് ഊർന്നിറങ്ങി വയറിനെ മുഴുവനായും ഞാൻ പൊതിഞ്ഞ് പിടിച്ചു...

മുറുക്കെ കെട്ടിപ്പിടിച്ഛ് കൊണ്ട് ഞാൻ ഒന്നൂടെ അവളോട് ചേർന്ന് ഒട്ടി കിടന്നു... ക്രമാതീതമായി ഉയരുന്ന അവളുടെ ശ്വാസനിശ്വാസങ്ങളുടെ ഏറ്റകുറച്ചിലുക്കളിൽ അവളുറങ്ങീട്ടില്ല ന്ന് എനിക്ക് വ്യക്തമായിരുന്നു... അല്ലെങ്കിൽ രാത്രി അവളുറങ്ങാറില്ല... പെയ്ത് തീരാത്ത കണ്ണുകളോടെ നേരം പുലർത്താറാണ് പതിവ്... തൊട്ടടുത്ത് കിടന്ന് ഞാനും... "രാധൂ...???" ഞാൻ പയ്യെ സ്നേഹത്തോടെ വിളിച്ചു... അവളിൽ നിന്ന് നേർത്തൊരു എങ്ങലടി ഉയർന്നു... ഞാൻ വാത്സല്യത്തോടെ വീണ്ടും വിളിച്ചു... "രാധൂ...???" കരച്ചിലടക്കി വിതുമ്പി കൊണ്ട് അവൾ വേദനയോടെ മൂളി... "മ്മ്മ്...???" ഞാനവളുടെ മുഖത്തേക്ക് നോക്കി... തലയണ പകുതിയിൽ അധികവും നനഞ്ഞ് കുതിർന്നിട്ടുണ്ട്... ഞാൻ വേദനയോടെ ഒന്നൂടെ അവളോട് ചേർന്ന് കിടന്നു... "നീയെന്തിനാ രാധൂ,,,,, ഇത്രമേൽ വേദനിക്കുന്നത്...??? എന്തിനാ ഇങ്ങനെ നീറുന്നത്...??? ആരോടും മിണ്ടാതെ, സംസാരിക്കാതെ,,,, എന്തിനാ...???" ഞാൻ സങ്കടത്തോടെ ചോദിച്ചു... അനു മുഖം ചരിച്ഛ് എന്നെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

ചുണ്ടുകൾ വിറയ്ച്ചു.... ഒന്നും മിണ്ടാതെ അവളെന്റെ കണ്ണിലേക്ക് നോക്കി.... "കുഞ്ഞിനെ കുറിച്ചോർത്താണോ ഈ സങ്കടം....??? നമ്മുടെ കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ല രാധൂ... തൊട്ടപ്പുറത്തെ മുറിയിൽ ഏട്ടത്തിയുടെ കൂടെ അവൻ സുഖമായി ഉറങ്ങുന്നുണ്ട്... നമ്മുടെ മോനാത്... നിന്റെ മോൻ... നീ പ്രസവിച്ച നിന്റെ സ്വന്തം മോൻ...!!!" ഞാൻ അലിവോടെ പറഞ്ഞു... നിറഞ്ഞ് തൂവുന്ന മിഴിക്കളോടെ അവളെന്നെ തന്നെ കുറച്ഛ് നേരം ഉറ്റു നോക്കി... പിന്നെ മറ്റെങ്ങോ നോക്കി സാവധാനം നിഷേധർത്ഥത്തിൽ തലയാട്ടി.... "ഞാനെങ്ങനെയാ മോളേ നിന്നെ പറഞ്ഞ് മനസ്സിലാക്കാ...???" ഞാൻ വേദനയോടെ അവളെ നോക്കി ചോദിച്ചു....

മറ്റെങ്ങോ നോക്കി അനു ഏങ്ങലോടെ കണ്ണീർ വാർത്തു... ജീവനോടെ ഇരിക്കുന്ന കുഞ്ഞിന് ഓർത്ത് ഓരോ നിമിഷവും നീറുന്നു, വേദനിക്കുന്നു, കരയുന്നു... എനിക്ക് അവളോട് സഹതാപം തോന്നി... ഞാനെന്റെ കവിൾ അവളുടെ കവിളോട് ചേർത്ത് വെച്ചു.... "ഉറങ്ങിക്കോ...??" ഞാൻ വാത്സല്യത്തോടെ അവളോട് പറഞ്ഞു... വയറിൽ ചുറ്റി പിടിച്ച എന്റെ കയ്യെടുത്ത് അവൾ അവളുടെ കവിളിനോട് ചേർത്തു.... ഞാനവളെ കോരിയെടുത്ത് എന്റെ നെഞ്ചിലേക്ക് കിടത്തി... ഒരു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കെട്ടിപ്പിടിച്ഛ് കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ഒതുങ്ങി കിടന്നു... ഞാൻ പയ്യെ അവളുടെ ഷോള്ഡറിൽ തട്ടി കൊടുത്തു... നെറുക്കിൽ തലോടി.... കുറച്ഛ് നേരം കൂടി അവളുടെ കണ്ണീരിൽ എന്റെ ടീ ഷർട്ട് കുതിർന്നു... എന്റെ നെഞ്ചിലെ ചൂടേറ്റ്, താളം കേട്ട് കുറേ ദിവസങ്ങൾക്ക് ശേഷം രാധു ഉറക്കത്തിലേക്ക് വഴുതി വീണു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story