🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 224

ennennum ente mathram

രചന: അനു

കണ്ണുകൾ ഇറുക്കിയടച്ചു അവള് മുഖം കുനിച്ചു... ഞാൻ വേദനയോടെ അവളെ നോക്കി.... അവളിലെ വേദന ഞങ്ങൾ എല്ലാരുടെ മുഖത്തും പ്രതിഫലിച്ചു... എല്ലാർക്കും അവളത്രയേറെ പ്രിയപ്പെട്ടവളാണ്...!!! അനു കരചിലടക്കി മുഖമുയർത്തി നോക്കി.... "വിശ്വസിച്ചു പോയെടീ ഞാൻ... എനിക്ക് അറിയില്ല എന്ത് കൊണ്ടാന്ന്... നിങ്ങളൊക്കെ പറഞ്ഞും അത് ഉൾക്കൊള്ളാൻ... അംഗീകരിക്കാൻ എനിക്ക്... എനിക്ക്.... ഞാനൊരുപാട് ശ്രമിച്ചു... പക്ഷേ...!!!" അനു നിസ്സഹായതയോടെ പറഞ്ഞു മുഖം കുനിച്ചു... ഏട്ടത്തി ദേഷ്യത്തോടെ അനൂന്റെ മുഖം പിടിച്ചുയർത്തി.... "രണ്ടിലൊരു ജീവനേ രക്ഷിക്കാനാവൂ ന്ന് നീയങ്ങ് തീരുമാനിച്ചാൽ മതിയോ...??? ഏഹ്ഹ്...??? നീയാണോ അതൊക്കെ തീരുമാനിക്കുന്നത്....??? പറ...???ഡോക്ടർഴ്സിന് മുകളിൽ ദൈവം എന്നൊരാളുണ്ട്,,,,, അറിയോ...??? വെറുതേ ഓരോന്ന് വിശ്വസിക്കാ,, എന്നിട്ട് അതോർത്ത് നീറി നീറി ജീവിക്കാ...!!! ഏട്ടത്തി ദേഷ്യത്തോടെ പറഞ്ഞ് മുഖം വെട്ടിച്ഛ് വീണ്ടും അവളെ നോക്കി... "നല്ല അടി കിട്ടാഞ്ഞിട്ടാ പെണ്ണിന്... സിദ്ധുനെ പറഞ്ഞാ മതിയല്ലോ...

കൊഞ്ചിച്ഛ് വഷളാക്കി വെച്ചിരിക്കാ...???" ഏട്ടത്തി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് ഇരുന്ന് പോയി... എല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയിലേക്ക് ആണല്ലോ...??? അന്തം വിട്ട് വാ തുറന്ന് എല്ലാരേയും നോക്കി കൊണ്ട് ഞാൻ ചിന്തിച്ചു... പെട്ടെന്നാണ് അനു വാ പൊത്തി ചിരിച്ചത്... എന്റെ മുഖത്തേക്ക് നോക്കി അവൾ വീണ്ടും അടക്കിപ്പിടിച്ച ചിരിച്ചു... പിന്നെ ഓരോരുത്തർ ഓരോരുത്തരായി അവിടുന്നും ഇവിടുന്നും ചിരിച്ഛ് തുടങ്ങി... അധികം വൈകാതെ തന്നെ അവിടെ കൂട്ടച്ചിരി മുഴങ്ങി.... "ദേ,,, ടാ സിദ്ധു നിന്റെ മോനെ സേഫായി അവന്റെ അമ്മയുടെ കയ്യിൽ ഏല്പിച്ചിട്ടുണ്ട്...!!!" ഏട്ടത്തി മടിയിൽ നിന്ന് ആദിയെ ശ്രദ്ധിച്ഛ് എടുത്ത് അനൂന്റെ കയ്യിലേക്ക് വെച്ചു കൊണ്ട് ഏട്ടത്തി പറഞ്ഞു... അനു ഇരുകയ്യോണ്ടും അവനെ പേടിയോടെ നെഞ്ചിലേക്ക് അടക്കി പിടിച്ഛ് നിറഞ്ഞ് തൂവുന്ന കണ്ണോടെ എന്നെ നോക്കി....

ഞാനവളെ നോക്കി ചിരിച്ചു... എന്തിനോ എന്റെ കണ്ണുകളും നിറഞ്ഞ് തൂവി.... സന്തോഷത്തോടെ അവൾ കരഞ്ഞു... വലിയൊരു ഭാരം എന്റെ നെഞ്ചിൽ നിന്ന് ഒഴിഞ്ഞു... ഞാൻ, രാധു, ഞങ്ങളെ കുഞ്ഞ്... ഞാൻ കുഞ്ഞിനെ നോക്കി... അവളോട് ചേർന്ന് കിടക്കാണ്... അവളെ നോക്കുന്നുണ്ട്... കുറേ നേരം നോക്കി പെട്ടെന്ന് അവൻ കയ്യും കാലുമിട്ട് അടിച്ഛ് ശബ്ദമുണ്ടാക്കി ചിരിച്ചു.... അനു പേടിയോടെ ഒന്നൂടെ പൊതിഞ്ഞ് പിടിച്ഛ് എന്നെ നോക്കി... സോഫയിൽ ചാരിയിരുന്നു ഞാനവളെ നോക്കി ചിരിച്ചു.... * അന്നത്തെ ഓർമയിൽ ഞാൻ ഒന്നൂടെ ചിരിച്ചു... അവളന്ന് വാത്സല്യത്തോടെ ആദ്യമായി ചുംബിച്ഛ് ഉയരാൻ തുടങ്ങേ ആദി അവളുടെ താലി മാലയിൽ മുറുക്കി പിടിച്ചു... അപ്പോ പകർത്തിയ ചിത്രമാണ്... വെപ്രാളത്തോടെ എന്ത് ചെയ്യണം ന്ന് അറിയാതെ അവള് അന്തിച്ഛ് നിന്ന് നിമിഷം... എനിക്ക് വീണ്ടും ചിരി വന്നു...

ലാപ്പിലെ ലെഫ്റ്റ് മൂവ്മെന്റ് ബട്ടണിൽ വിരൽ അമർന്നു... വെപ്രാളത്തോടെ അവളെന്നെ നോക്കുന്ന പികാണ്... അന്ന് ഒരു തരത്തിലും ആദി അവളെ താലിയിൽ നിന്ന് വിട്ടില്ല... അവളാണെങ്കിൽ ഏട്ടത്തിയെ വിളിച്ഛ് വെപ്രാളപ്പെട്ടോണ്ടിരുന്നു.... അന്ന് മുതൽ ഇന്ന് വരെ..... മൂന്ന് വർഷങ്ങൾ....!!!! എത്ര പെട്ടെന്നാണ് കടന്ന് പോയത്...!!! ഞാൻ ഒന്ന് ദീര്ഘമായി നിശ്വസിച്ചു.... ഒരു ആഴ്ചയോളം അനുവിന് എല്ലാത്തിനും പേടിയായിരുന്നു... അവനൊന്ന് തുമ്മിയാ പോലും അപ്പോ ഏട്ടത്തിയെ വിളിക്കും... ആദി തുമ്മി ഞാനെന്താ ചെയ്യാ ന്ന് ചോദിക്കും.... നിമ്മിയും അമ്മുവും ആമിയും ഏട്ടത്തിയും ഇപ്പഴും അവളെ അതൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്...!! ആദ്യമൊക്കെ അവള് അവനെ നോക്കി കിടന്ന് നേരം വെളുപ്പിക്കുമായിരുന്നു... രാത്രി വന്നാ അവനെ കുറിച്ഛ് പറയാനേ അവൾക്ക് ഉണ്ടാവൂ... അവനങ്ങനെ ചെയ്തു,

കൈ പൊക്കി, കാൽ പൊക്കി, ചിരിച്ചു, കരഞ്ഞു, മുടി പിടിച്ഛ് വലിച്ചു, താലി പിടിച്ചു.. അങ്ങനെ അങ്ങനെ ഒരുപാട്... കമിഴ്‌ വീണത്, എണീറ്റ് ഇരുന്നത്, മുട്ടിൽ ഇഴഞ്ഞത്, പാൽപല്ല് വന്നത്, എണീറ്റ് നിന്നത്, നടന്നത്.... അങ്ങനെ അങ്ങനെ വിശേഷങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു.... ആദ്യമായി അവൻ അമ്മാ ന്ന് വിളിച്ച ദിവസം അവള് നിലത്തൊന്നും അല്ലായിരുന്നു.... അവനൊത്തുള്ള ഓരോ മൊമെന്റ്സും അവൾക്ക് ആഘോഷങ്ങളായിരുന്നു... "പട്ടിപ്പെണ്ണ്....!!!!" ഒരു ചിരിയോടെ ഞാൻ പറഞ്ഞു... "ഡോ....!!!!!" റൂം മുഴുവൻ ഇളക്കിയ ആ ഗർജനം കേട്ട് ഞാൻ ഞെട്ടലോടെ ചുറ്റും നോക്കി.... ദേ,,, നിൽക്കുന്നു... വാതിൽക്കൽ ഒരു കയ്യിൽ കിച്ചണിലെ ഏതോരു തവിയും മറ്റേ കൈ ഊരയ്ക്ക് കുത്തിയും കട്ട കലിപ്പിൽ,,,, നൂറ് ആയുസ്സാ പെണ്ണിന്...!!! എന്താണാവോ അടുത്ത പ്രശ്നം...!!! ലാപ് എടുത്ത് മുന്നിലെ ടീപോയിലേക്ക് വെച്ഛ് മനസ്സിൽ പറഞ്ഞ് അവളെ നോക്കി ഒരു വളിച്ച ചിരിയോടെ ഞാൻ എണീറ്റ് നിന്നു... വന്ന് വന്ന് പെണ്ണിനിപ്പോ തീരെ ബഹുമാനം ഇല്ലാണ്ടായിട്ടുണ്ട്...വിളിച്ചത് കേട്ടില്ലേ "ഡോ" ന്ന്....

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെഡീ പൊട്ടിക്കാളി കുരുപ്പേ...!!!!! ഇപ്പൊ തന്നെ മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ ഇത് അതിന് പറ്റിയ ടൈം അല്ലാ,, കാരണം അവള് എന്നേക്കാൾ കലിപ്പ് മൂഡിൽ കത്തി നിൽക്കാ... ഇപ്പോ ഞാനെന്തിങ്കിലും പറഞ്ഞാ കെട്ടിയോനാ ന്ന് പോലും നോക്കാതെ ആ കുരുപ്പ് ആ തവി വെച്ഛ് എന്റെ തലയ്ക്കടിക്കും.... മനസ്സിൽ ഓർത്ത് പറഞ്ഞു ഞാൻ ക്ലോസപ്പിൽ അവളെ നോക്കി ചിരിച്ചു...... "എ.... എന്താ രാധൂ.....???" ഞാൻ സ്നേഹത്തോടെ മധുരം ചാലിച്ഛ് ചോദിച്ചെങ്കിലും അവള് മുറുക്കുന്ന ദേഷ്യത്തോടെ എന്നെ നോക്കി ദഹിപ്പിച്ചു... അവള് ചെറുതായി വിയർത്ത് കിതയ്ക്കുന്നുണ്ട്,, വേഗത്തിൽ കോണി കയറി വന്നതിന്റെയാവും... ആദ്യനാളിൽ മരുന്നും ലേഹ്യവും ഭക്ഷണമൊക്കെ കഴിച്ഛ് അവള് തടിച്ചിരുന്നു... പക്ഷേ,, ആദിയുടെ പുറക്കെ ഓടി തുടങ്ങിയപ്പോ ആ തടിയൊക്കെ പോയി.. ഇപ്പോ അവളൊന്ന് ക്ഷീണിച്ചിട്ടുണ്ട്... മറ്റ് മാറ്റങ്ങളൊന്നുംല്ലാ.... പഴയ അതേ തീപ്പെട്ടികൊള്ളി പെണ്ണ്....!!! ഒരു ചിരിയോടെ ഞാൻ മനസ്സിൽ പറഞ്ഞു....

ഞാൻ ചോദിച്ചിട്ടും അവള് കുറേ നേരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ വാതിൽക്കൽ ദേഷ്യത്തോടെ എന്നെ നോക്കി നിന്നു.... എന്താണാവോ ഇങ്ങനെ കത്തി ജ്വലിക്കുന്നത്....??? "എന്താ രാധൂ...?? എന്താ പ്രശ്നം...???" ഞാൻ വീണ്ടും അവളെ നോക്കി ശാന്തമായി ചോദിച്ചു... അനു ദേഷ്യത്തോടെ പല്ല് കടിച്ഛ് തവിയിൽ മുറുക്കി പിടിച്ചു... ഇത്രമാത്രം ചൂടാവാൻ ഇവിടെ ഇപ്പോ എന്താ സംഭവിച്ചത്....??? ഞാൻ സംശയത്തോടെ ചിന്തിച്ഛ് വീണ്ടും അവളെ നോക്കി...അനൂന്റെ കണ്ണുകൾ റൂമിലെ ഫ്ലോറിൽ ഓടി നടക്കുന്നത് കണ്ട് ഞാൻ ഫ്ലോറിലേക്ക് നോക്കി... എന്റെ ദൈവമേ....!!! ഞാൻ നെഞ്ചിൽ കൈ വെച്ഛ് പോയി..!!! റൂം പൂരപ്പറമ്പ് പോലെ ആക്കിയിട്ടിട്ടുണ്ട് എന്റെ പുന്നാര മോൻ...!!!! പ്ലൈ ബുക്കിലെ പേജസൊക്കെ പിച്ചി പറിച്ഛ് കീറി നാല് ഭാഗത്തും ഇട്ടിട്ടുണ്ട്... ക്രയോൻസ് കൊണ്ട് ചുമരിൽ നിറയെ അവന് പറ്റുന്ന പോലെ കുത്തി വരച്ഛ് വെച്ചിരിക്കുന്നു...

പോരാത്തതിന് കുറേ ഡ്രെസ്സിലും മുഖത്തും ഫ്ലോറിലും... വെറുതെയല്ല എന്റെ ഫാര്യ നിന്ന് കത്തുന്നത്... ഭാവിയിൽ ചിലപ്പോ ഇവനൊരു ചിത്രകാരൻ ആവും... ഞാൻ മനസ്സിൽ പറഞ്ഞു.... താഴെ ഷെൽഫിൽ വെച്ചേക്കുന്ന അവന്റെ സകല ടോയ്സും റൂമിലാക്കെ വാരിവലിച്ഛ് അവന് ചുറ്റും പരന്ന് കിടക്കുന്നു... ബെഡിലെ വിരിയും പുതപ്പും തലയണയും ബെഡിന് ചുറ്റും ചിതറി കിടക്കുന്നുണ്ട്.... ഒത്ത നടുക്ക് എന്റെ പാവം മോനും...!!! സത്യത്തിൽ എല്ലാം കൂടി കണ്ടപ്പോ എനിക്ക് ചിരി വന്നു.. അവനെ ഓർത്ത് അഭിമാനവും.. മൂന്ന് വയസ്സായിട്ടേള്ളൂ.... പക്ഷേ,, വികൃതീന്ന് പറഞ്ഞാൽ അനിയുടെ സച്ചു വരേ മാറി നിൽക്കും... അമ്മ വന്നതോ നിന്നതോ ഒന്നും ചിത്രക്കാരൻ അറിഞ്ഞിട്ടില്ല... ചുമരിൽ നല്ല വരയാ...!!! എനിക്ക് അവന്റെ വര കണ്ട് ചിരി പൊട്ടി... അനു അറിയാതിരിക്കാൻ ഞാൻ വാ പൊത്തി ചിരിച്ചു,,,

പക്ഷേ...??? "ദേ മനുഷ്യാ,,,, ചിരിക്കല്ലേ... ചിരിക്കല്ലേ...?? എനിക്ക് ദേഷ്യം വരുന്നുണ്ട്...!!!!" എന്റെ അടുത്തേക്ക് നടന്ന് വന്ന് നിന്ന് അവൾ പൊട്ടിത്തെറിച്ചു... ആദി അപ്പഴാണ് അനൂനെ ശ്രദ്ധിക്കുന്നത്... അവൻ ഞങ്ങളെയൊന്ന് നോക്കി, ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല ന്ന രീതിയിൽ വീണ്ടും വര തുടങ്ങി... നല്ല ഉത്തരവാദിത്വമുള്ള മകൻ...!!! "എന്റെ ഭഗവാനേ..... രാവിലെ ഞാൻ എത്ര കഷ്ടപ്പെട്ട് വൃത്തിയാക്കിയ റൂമാ,,,, കണ്ടില്ലേ കാണിച്ചു വെച്ചിരിക്കുന്നത്.....??? ബെഡും, വിരിയും ഫ്ലോറും ചുമരുമൊക്കെ..??? ഇന്നലെ രാത്രി ഷെൽഫിൽ അടുക്കി പെറുക്കി വെച്ച ടോയ്‌സും അയേഴ്ണ് ചെയ്ത് മടക്കി വെച്ച ഡ്രെസൊക്കെയല്ലേ ഈ വലിച്ച് വരി ഇട്ടേക്കുന്നത്....???"

അനു ഓരോന്നും എണ്ണി പെറുക്കി എന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ ചോദിച്ചു... "അതിന് ഇതൊന്നും ചെയ്തത് ഞാൻ അല്ലല്ലോ രാധൂ....??? പിന്നെ നീ എന്നോട് ദേഷ്യം പിടിക്കുന്നതെന്തിനാ.....????" ഞാൻ വീണ്ടും സൗമ്യമായി പറഞ്ഞു... ഞാൻ ചോദിച്ചത് കാര്യല്ലേ നിങ്ങള് പറ...??? "ദേ സിദ്ധു.... ഞാൻ എന്തെങ്കിലും പറഞ്ഞാൽ കുറച്ചു കൂടി പോകും.... നിങ്ങള് ഇത്രയും നേരം ഇവിടെ ഇരുന്നല്ലേ വർക്ക് ചെയ്തത്..??? അല്ലേ...??? അപ്പോ അവനെ കൂടെ ഒന്ന് ശ്രദ്ധിച്ചൂടെ....??? ഒന്നും വേണ്ട... അറ്റ്ലീസ്റ്റ് അവൻ എന്താ അവിടെ ചെയ്യുന്നത് എന്നെങ്കിലും ഒന്ന് നോക്കിക്കൂടെ....???" അനു ദേഷ്യത്തോടെ കത്തി കയറി.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story