🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 225

ennennum ente mathram

രചന: അനു

ഞാൻ ഒന്നും മിണ്ടാതെ നിന്നു... "എന്റെ ദൈവമേ,,, ഇങ്ങേര് ഇവിടെ ഉള്ളപ്പഴും ഈ ചെക്കനെ ഞാൻ തന്നെ വന്ന് നോക്കേണ്ട അവസ്ഥയാണല്ലോ....???" അനു നേടുവീർപ്പോടെ നെറ്റിയിൽ കൈ വെച്ചു... ആദി വര നിർത്തി ഞങ്ങളെ നോക്കാനും ശ്രദ്ധിക്കാനും തുടങ്ങി... "എനിക്ക് പണിയുണ്ടാക്കി തരുന്ന ഒരു കെട്ടിയോൻ കോന്തനേയും അതിന് പറ്റിയൊരു മോനെയുമാണല്ലോ നീ എനിക്ക് തന്നത്......?? എന്നേയും ആദിയേയും മാറിമാറി നോക്കി അനു മുകളിലേക്ക് നോക്കി പറഞ്ഞ് നിർത്തി.... "ദേ അമ്മൂ..... എന്റെ അച്ചൂനെ കോന്തൻ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ.....????" ആഹാ,,, വന്നല്ലോ...???? എന്താ വരാതെ എന്താ വരാതെ ന്ന് നോക്കി നിൽക്കായിരുന്നു.... ആദിയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.... കുറേ നേരമായി ആള് അനുവെന്നെ ചീത്ത പറയുന്നതൊക്കെ കേട്ട് ഞങ്ങളെ രണ്ടാളെയും നോക്കി ശ്രദ്ധിച്ഛ് നിൽക്കാൻ തുടങ്ങീട്ട്.... ആദി എന്നെ അച്ചൂന്നും അവളെ അമ്മൂന്നുമാണ് വിളിക്കാ... ആരു പറഞ്ഞ് കൊടുത്തതാ, അങ്ങനെ കിട്ടിയതാന്നൊന്നും അറിയില്ല...

അനു ഒരുപാട് തിരുത്താൻ നോക്കിയിരുന്നു.... പക്ഷേ അവൻ വിളിച്ഛ് തുടങ്ങിയ പ്രായത്തിലേ അങ്ങനെ പറഞ്ഞ് ശീലിച്ചു.... പിന്നെ ഞങ്ങൾക്കും ഇഷ്ടമായി... അവളെ കൂർപ്പിച്ഛ് നോക്കി ഭീക്ഷണിപോലെ പറഞ്ഞ് ആദി ഞങ്ങളുടെ അടുത്ത് വന്ന് നിന്നു.... നല്ല രസമാ ആദിയുടെ സംസാരം കേൾക്കാൻ... പെറുക്കി പെറുക്കി അച്ചടി ഭാഷയിലേ സംസാരിക്കൂ...!! കുറുമ്പ് നിറഞ്ഞ അവന്റെ അടുത്തേക്ക് അനു കുനിഞ്ഞു നിന്നു.... "ഓ,,,,, വന്നല്ലോ അച്ഛൻ കുട്ടി.....!!! നീയും നിനക്ക് പറ്റിയൊരു പാക്കരൻ അച്ചുവും..... ഈ റൂം ഇങ്ങനെ അലങ്കോലമാക്കിയപ്പോ എന്റെ മോൻ സന്തോഷായല്ലോ....????" അനു വീണ്ടും ഉയർന്ന് ഊരയ്ക്ക് കൈ കൊടുത്ത് നിന്നു..... "നിന്റെ അച്ചൂനെ കോന്താന്ന് വിളിച്ചാ നീ എന്തും ചെയ്യും....??? ഏഹ്ഹ്...??? ഞാൻ ഇനിയും വിളിക്കും... നിന്റെ അച്ഛൻ കോന്തൻ, കോന്തൻ കണാരൻ, പാക്കരൻ..." ആദിയെ നോക്കി വാശിയോടെ അനു വിരലിൽ എണ്ണിഎണ്ണി വിളിക്കുന്നത് കേട്ട് ഞാൻ അവളെ നോക്കി അന്തം വിട്ടു... ഇതിലിപ്പോ ആരാ ചെറുത്ത്...???

"പൊട്ടിക്കാളി അനൂ..... വേണ്ടട്ടോ...???" ആദി ദേഷ്യത്തോടെ പറഞ്ഞ് കയ്യിലെ ക്രയോണ് അനൂന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു... അനു അമ്പരപ്പോടെ ആദിയെ നോക്കി... അവൻ കുറുമ്പോടെ അവളെ കണ്ണ് കുറുക്കി നോക്കി... അനു ദേഷ്യത്തോടെ കിതച്ഛ് കൊണ്ട് എന്നെ നോക്കി.... "കേട്ടില്ലേ...??? അവൻ വിളിച്ചത് കേട്ടില്ലേ....?? അനൂ ന്ന്...!!!! ഇവന്റെ മടിയിൽ ഇരുത്തിയല്ലേ എനിക്ക് പേരിട്ടത്.....????" അനു വാശിയോടെ ചോദിച്ചു.... എന്റെ ദൈവമേ... ഞാൻ മനസ്സിൽ വിളിച്ചു... ഞാൻ വിളിക്കുന്നത് കേട്ട് വിളിക്കുന്നതാ...!! അനു എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.... "അല്ലെങ്കിൽ തന്നെ എന്നെ നിനക്ക് വിലയില്ലല്ലോ...??? അച്ചുവല്ലേ എല്ലാം... അച്ഛൻ പറഞ്ഞത്തല്ലേ കേൾക്കൂ... വലിയൊരു അച്ഛനും മോനും......!!!!! മാറി നിൽക്ക് അങ്ങോട്ട്....!!!!!" ദേഷ്യത്തോടെ ഇത്രയും പറഞ്ഞ് എന്നെ സൈഡിലേക്ക് തള്ളി മാറ്റി അവള് റൂമിൽ ചിതറി കിടക്കുന്ന ടോയ്‌സിന്റെ അടുത്തേക്ക് നടന്നു..... "എനിക്ക് ഇത് കിട്ടണം....!!! എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ....??" പെറുക്കി വെക്കുന്നതിന്റെ കൂടെ അനു പിറുപിറുത്തു.....

ഒരു നേടുവീർപ്പോടെ ഇടുപ്പിൽ ഇരു കയ്യും കുത്തി ഞാൻ ആദിയെ നോക്കി... അവൻ മുഖമുയർത്തി എന്നേയും.... ഞാൻ അമ്മൂന്റെ അടുത്തേക്ക് പോകാം ന്ന് തല കൊണ്ട് ആംഗ്യം കാണിച്ഛ് പയ്യെ ചോദിച്ചതും അവൻ വേഗത്തിൽ തലയാട്ടി.... ഞങ്ങൾ രണ്ടാളും പതിയെ നടന്ന് അനൂന്റെ അടുത്ത് ചെന്ന് അപ്പുറത്തും ഇപ്പുറത്തുമായി പതിയെ ഇരുന്ന് അവളോടൊപ്പം ടോയ്‌സ് പെറുക്കി വെക്കാനായി കൈ നീട്ടയതും അനു ഞങ്ങളെ നോക്കി കൈക്കൂപ്പി തൊഴുത്തു.... "അയ്യോ,,,, ഒന്നും വേണ്ട....!!!!! ഞാൻ തന്നെ ചെയ്തോളാ....!!!! ഒന്ന് കിച്ചണ് വരെ പോയി വരുമ്പോഴേക്കും അച്ചുവും മോനും കൂടി ഈ റൂം ഇവിടെ ഇതുപോലെ വെച്ചാ മതി...!!!" അനു എന്നേയും അവനേയും ഒരുപോലെ നോക്കി പറഞ്ഞ് വീണ്ടും ടോയ്‌സ് അടുക്കി പെറുക്കി വെക്കാൻ തുടങ്ങി.... "അല്ലെങ്കിലും എന്നെ ആർക്കും ഇഷ്ടല്ലല്ലോ....??? പുന്നാര അച്ചുവും വെല്യമ്മയും കഴിഞ്ഞല്ലേ ഞാനുള്ളൂ.... അച്ചൂനെയല്ലേ കൂടുത്തലിഷ്ടം... എന്നെ ആർക്കും വേണ്ട... അച്ചുനെ മതി...!!!! ആദിയെ നോക്കി കപടസങ്കടത്തോടെ ഇത്രയും പറഞ്ഞ് അനു അടുത്ത ഭാഗത്തേക്ക് പോയി....

പക്ഷേ,,, ഇവിടെ ഒരാൾക്ക് അവന്റെ അമ്മു ഈ പറഞ്ഞത് നല്ലോണം തട്ടിയ മട്ടുണ്ട്.... എത്രയൊക്കെ എന്റെ ഭാഗം നിന്നാലും അവളെന്ന് പറഞ്ഞാൽ ആദിക്ക് ജീവനാ... അനൂന്റെ മുഖമൊന്ന് വാടിയാ അവൻ അപ്പോ കരയാൻ തുടങ്ങും.... ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.... ചുണ്ടൊക്കെ വിതുമ്പി വിറക്കുന്നുണ്ട്... കണ്ണൊക്കെ നിറഞ്ഞു... ഇപ്പോ കരയും ന്ന് തോന്നിയതും ഞാൻ വേഗം അവനെ എടുത്ത് ആശ്വസിപ്പിച്ഛ് ബെഡിൽ ഇരുത്തി... "അച്ഛേടെ ആദികുട്ടൻ കരയണ്ട ട്ടോ... ഒന്നുല്ല... അമ്മൂന്റെ പിണക്കം നമ്മുക്ക് ഇപ്പോ ശെരിയാക്കാ...!!!" അവന് മാത്രം കേൾക്കാൻ പാകത്തിന് വളരെ സ്വകാര്യമായി അവന്റെ കണ്ണ് തുടയ്ച്ഛ് കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.... ആദി സങ്കടത്തോടെ തലയാട്ടി.... ഞാൻ നേരെ നിന്ന് അനൂനെ നോക്കി.... അവൻ വലിച്ഛ് വാരിയിട്ട ഡ്രെസ്സ് കളർ ആയത് ഇടത്തേ കയ്യിലും അവാത്തത് തിരിച്ഛ് ഷെല്ഫിലേക്കും മടക്കി വെക്കുന്ന തിരക്കിലാണ്.... ഞാൻ പയ്യെ ഫോണെടുത്ത് ഡോർ ലോക്ക് ചെയ്ത് ആദിയെ നോക്കി സൈറ്റ് അടിച്ഛ് കാണിച്ചു... അവൻ ഇരു ചുമലും ഒരുപോലെ പൊക്കി വാ പൊത്തി ചിരിച്ചു...

മടക്കി വെച്ഛ് കഴിഞ്ഞതും അവള് അഴുക്കായ തുണിയെല്ലാം ഒതുക്കി പിടിച്ഛ് ഡോറിന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഞാൻ മുന്നിൽ കയറി നിന്നു... എന്നെയൊന്ന് നോക്കി അവള് വഴി മാറി പോകാൻ നോക്കിയതും ഞാൻ അവിടെയൊക്കെ വഴി മുടക്കി നിന്നു.... "മാറി നിൽക്ക് സിദ്ധു... എനിക്ക് പോണം...!!!" അൽപ്പം മുഷിച്ചിലോടെ പറഞ്ഞ് അനു വീണ്ടും സൈഡിലൂടെ പോകാൻ തുടങ്ങിയതും തടസ്സമാവും വിധം ഞാൻ അങ്ങോട്ട് കയറി നിന്നു... "ഇല്ല...!!!" ഞാൻ ഉറപ്പോടെ പറഞ്ഞു... "ദേ,,,, സിദ്ധു കളിക്കല്ലേ... മാറിക്കെ അങ്ങോട്ട്....??? കിച്ചണിൽ ഒരുപാട് പണിയുണ്ട്.....???" അനു വീണ്ടും പറഞ്ഞു... ഞാൻ നിഷേധർത്ഥത്തിൽ തലയാട്ടി.... "നഹി ന്ന് പറഞ്ഞാൽ നഹി....!!!" ഞാൻ കളിയാക്കി പറഞ്ഞു... അനു ദേഷ്യത്തോടെ എന്നെ നോക്കി.... "അച്ഛന്റെയും മോന്റേയും ഏനാന്തത്തിനൊന്നും എന്നെ കിട്ടില്ല.... ഇത് മുഴുവൻ കഴുകി വിരിക്കണം... ദേ ഈ കാണുന്ന ചപ്പും ചവറും മുഴുവൻ അടിച്ഛ് വാരണം.... തുടക്കണം... അല്ലെങ്കിലേ ഇഷ്ടം പോലെ പണിയുണ്ട്... പോരാഞ്ഞിട്ട് അച്ഛനും മോനും കൂടി ഇറങ്ങേക്കല്ലേ..??? മാറ് അങ്ങോട്ട്...!!!" രൂക്ഷമായി എന്നെ നോക്കി പറഞ്ഞ് അനുവെന്നെ സൈഡിലേക്ക് തള്ളി മാറ്റി പോകാൻ തുടങ്ങിയതും ആദി വിളിച്ഛ് കൂവി....

"അച്ചൂ,,,, അമ്മു ഇപ്പോ പോവും... വേഗം ക്യാച്ച്...???" ആദി ഉത്സാഹത്തോടെ എന്നോട് പറഞ്ഞത് കേട്ട് അനു അന്തം വിട്ട് അവനേയും എന്നേയും നോക്കി... ഞാൻ അവനെ നോക്കി തമ്പ്സ് അപ്പ് കാണിച്ചതും അനു വേഗത്തിൽ ഡോറിന്റെ അടുത്തേക്ക് നടന്ന് ഹാന്റിലിൽ പിടിച്ഛ് തിരിച്ചു..... "അമ്മൂ,,,,, ഇറ്റ്സ് ലോക്കഡ്...!!!!" ആദി ഡോർ ചൂണ്ടിക്കാട്ടി ചിരിയോടെ പറഞ്ഞു... അനു ദേഷ്യത്തോടെ എന്നെ തിരിഞ്ഞ് നോക്കി.... "ദേ,,, സിദ്ധു വേണ്ടട്ടോ....??? തമാശ കളിക്കല്ലേ... എനിക്ക് താഴെ ഒരുപാട് പണിയുണ്ട്...!!!" അനു പറഞ്ഞത് കേട്ട് മുന്നോട്ട് നടന്ന് കൊണ്ട് ഞാൻ നിഷേധർത്ഥത്തിൽ തലയാട്ടി... അവളെ അടുത്ത് എത്തിയതും എന്നെ തള്ളി മാറ്റി അനു ഓടി..... ~~~~~~~~~ എന്റെ കൃഷ്ണാ ഈ അച്ഛനേയും മോനേയും കൊണ്ട് ഞാൻ തോറ്റല്ലോ....??? അച്ഛന് പറ്റിയ മോനും... മോന് പറ്റിയ അച്ഛനും.... ഞാനും സിദ്ധുവും കൂടി റൂമിൽ ടോം ആൻഡ് ജെറി കളിക്കുമ്പോ ആദി അവിടെ ബെഡിൽ നിന്ന് ചാടി തുള്ളി കൈകൊട്ടി ചിരിക്കാ... പോരാത്തതിന് അവന്റെ അച്ചൂന് എന്നെ പിടിക്കാൻ വേണ്ട നിർദ്ദേശവും കൊടുക്കുന്നുണ്ട്....

എന്നതേയും പോലെ അവസാനം സിദ്ധുവെന്നെ കോരിയെടുത്ത് ബെഡിൽ ആദിയുടെ മുന്നിൽ കൊണ്ടിട്ട് അവനും അടുത്ത് കിടന്നു... ഞാൻ വാശിയോടെ എണീറ്റ്‌ പോകാൻ നോക്കിയെങ്കിലും സിദ്ധു ബലമായി പിടിച്ഛ് കിടത്തി.... ഞാൻ ദേഷ്യത്തോടെ മുഖം വെട്ടിച്ഛ് കിടന്നതും ആദി വന്നെന്റെ വയറിന് കുറുക്കെ ഇരുന്ന് എന്റെ മുഖത്തേക്ക് നോക്കി.... ഞാനവനെ നോക്കാത്തെ പിണക്കത്തോടെ കിടന്നു.... "അമ്മൂ..... അമ്മൂന്ന് ആദിയോട് പിണക്കാ...??? ഞാൻ പറഞ്ഞത് അമ്മൂന്ന് ഫീൽ ചെയ്തോ...??? അമ്മൂന്ന് ആദിയോട് ദേഷ്യ....??? മിണ്ടില്ലാ..???" ആദി വിതുമ്പി സങ്കടത്തോടെ ചോദിച്ചത് കേട്ട് ഞാനവനെ മുഖത്തേക്ക് പിണക്കത്തോടെ നോക്കി... മുഖം നിറയെ കളറാണ്... കയ്യിലും മേലും ഡ്രെസ്സിലുമൊക്കെണ്ട്... വിതുമ്പി നിൽക്കുന്ന അവന്റെ മുഖം കണ്ടതും ഞാൻ വേഗം ചിരിച്ചു.... അയ്യേ..... ആരു പറഞ്ഞു അമ്മൂ മിണ്ടൂല്ലാന്ന്....??? ദേഷ്യന്ന്...??? അമ്മൂന്റെ ആദി കുട്ടനോട് അമ്മു പിണങ്ങോ...??? ആദി അമ്മൂന്റെ ചക്കര മുത്തല്ലേ....!!! പഞ്ചാര കട്ടയല്ലേ....!!!"

കൊഞ്ചലോടെ ചോദിച്ഛ് ഞാനവന്റെ രണ്ട് കുഞ്ഞി കയ്യിലും അമർത്തി ചുംബിച്ചു... ആദി വിടർന്ന് ചിരിച്ചു... "ആദി കുട്ടന് അമ്മൂനെ എത്ര ഇഷ്ടാ.....???" ഞാൻ സ്ഥിരം അവനോട് ചോദിക്കുന്ന ചോദ്യായിത്... ഇതിന്റെ ഉത്തരം അവനെന്നെ കൊഞ്ചിച്ചാണ് പറയാ... കേൾക്കാൻ നല്ല രസാ... ആദ്യം കൈ രണ്ടും കുറച്ഛ് അകലത്തിൽ മുന്നിൽ വെക്കും.. എന്നിട്ട് ഇത്ര ന്ന് പറയും... അത് കണ്ട് ഞാൻ സങ്കടപ്പെടുമ്പോ കൈ കുറച്ചൂടെ അകത്തി ഇത്ര ന്ന് പറയും.. അപ്പഴും ഞാൻ സങ്കടത്തോടെ നിൽക്കുമ്പോ കുറച്ചൂടെ അകത്തി ഇത്ര ന്ന് പറയും.. അപ്പഴും തെളിഞ്ഞില്ല ന്ന് കണ്ടാ കൈ മുഴുവനായും അകത്തി കണ്ണടയ്ച്ഛ് തല പിറക്കിലേക്കാക്കി ഇത്ര ഇഷ്ടം ന്ന് ഉറക്കെ പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കും....!!! "ഇത്ര... ഇഷ്ടം....!!!" ഉറക്കെ കൈ വിടർത്തി പറഞ്ഞ് കൊണ്ട് ആദിയെന്നെ കെട്ടിപ്പിടിച്ഛ് കിടന്നു... ഞാനവന്റെ പുറത്ത് തലോടി മുടിയൊക്കെ കൊതിയൊതുകി... സിദ്ധുന്റെ പോലെ നല്ല കട്ടി മുടിയാ... ഞാൻ സിദ്ധുനെ നോക്കി.. എന്നെ നോക്കി കിടക്കാ... കോന്തൻ... ഞാനവനെ രൂക്ഷമായി നോക്കി.... "ഞാൻ പറഞ്ഞിട്ടില്ലേ,,, വിരിച്ചിട്ട ബെഡിൽ കയറി കളികരുതെന്ന്...???" ആദിയെ നേരെ ഉയുർത്തി ഞാൻ ചോദിച്ചു... ആദി സിദ്ധുനെ നോക്കി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story