🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 47

ennennum ente mathram

രചന: അനു

"വലിയൊരു ശബ്ദത്തോടെ വാതിൽ പൊട്ടിപൊളിഞ്ഞു അകത്തേക്ക് വീണു.... അവന്റെ കാലുകൾ എന്നെ ലക്ഷ്യമാക്കി നടന്നു വന്നു....." ഒറ്റ കുതിപ്പിൽ എണീറ്റ്‌ ഇരുന്ന് കിതപ്പോടെ ഞാൻ ചുറ്റും നോക്കി പിന്നെ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... 'ഹാവൂ... സ്വപ്നമായിരുന്നോ...??? ഹോ,,,, പേടിച്ചു പോയി.... റൂമിൽ നല്ല വെളിച്ചം പരന്നിരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് ബെഡിൽ ഞാൻ സിദ്ധുവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.... ഞാൻ വേഗം കുളിച്ച് താഴേക്കിറങ്ങി... നടന്ന് വന്ന വഴിയിലോ, ഹാളിലോ, വീണുടഞ്ഞ കുപ്പിച്ചിലോ ചോരപാടുക്കളോ ഒന്നും തന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല... മാത്രവുമല്ല ആ സ്റ്റാൻഡിൽ പുതിയൊരു ഫ്‌ളവർവേസും ഇതിനോടകം സ്ഥാനം പിടിച്ചിരിക്കുന്നു.... സംശയത്തോടെ കിച്ചണിലേക്ക് കയറിയപ്പോ അവിടെ അമ്മമാര് ഇന്നലത്തെ മഴയുടെ ചൂടേറിയ ചർച്ചയിലായിരുന്നു..... ഇന്നലെ നടന്ന കാര്യങ്ങളൊന്നും അവർക്ക് അറിയില്ലെന്ന് എനിക്ക് കുറച്ചു നേരത്തെ സംസാരത്തിൽ തന്നെ മനസ്സിലായി.... അപ്പോ അതൊക്കെ ക്ലീൻ ചെയ്തത് ആരാവും....??? രാവിലെ എണീറ്റ് സിദ്ധു ക്ലീൻ ചെയ്തത് ആയിരിക്കോ...???ഹാളിലെ ഒരു കോർണറിലെ സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന അവനെ ഞാനൊന്ന് പാളി നോക്കി.... എന്റെ തടഞ്ഞുള്ള നടത്തം കണ്ടതും അമ്മമാർ എന്തു പറ്റിയെന്ന് ചോദിച്ചു തുടങ്ങിയതും കറന്റ് പോയപ്പോ വെച്ചു കുതിപ്പോയതാണെന് പറഞ്ഞു ഒഴിഞ്ഞു....

പ്രാതല് കഴിക്കുമ്പഴും അവന്റെ മുഖത്ത് ഇന്നലെ അത്രയും വലിയൊരു കാര്യം നടന്നതിന്റെ യാതൊരു ഭാവവും ഞാൻ കണ്ടില്ല... പ്രാതല് കഴിച്ഛ് പതിവ് പോലെ അവൻ ഓഫീസിൽ പോവുകയും ചെയ്തു..... കിച്ചണിലെ ജോലിയ്ക്ക് ഇടയിൽ ഞാനും ആ കാര്യം അങ്ങു വിട്ടു..... ~~~~~~ നേരത്തെ എണീറ്റ്‌ അതൊക്കെ ക്ലീൻ ചെയ്തത് ഞാനാ.... വെറുതെ എല്ലാരേയും അറിയിക്കേണ്ടന്ന് കരുതി....അമ്മമാർ അറിഞ്ഞാ അത് ഒട്ടും വൈകാതെ അമ്മയും അച്ഛമ്മയും അറിയും എന്തിനാ വെറുതെ അവരെ പാനിക്ക് ആകുന്നതെന്ന് വെച്ചു... രാവിലെ എണീക്കാൻ നോക്കിയപ്പഴാണ് അവളെന്റെ കോളറിൽ ബലമായി പിടിച്ചത് ശ്രദ്ധിച്ചത്... എന്നോട് ചേർന്ന് നിഷ്കളങ്കമായ ഉറങ്ങുന്ന അവളുടെ മുഖം കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു നറു ചിരി തെളിഞ്ഞു...... എണീറ്റ് വന്നതും എല്ലാം പഴയപോലെ കിടക്കുന്നത് കണ്ട് അവള് സംശയത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.... കാലിൽ ചെറിയ വേദനയുണ്ടെന്ന് തോന്നുന്നു,, നടക്കുമ്പോ ഒരു ചെറിയ വലിച്ച് വെക്കലുണ്ട്... പ്രാതല് കഴിക്കുമ്പഴും അവളുടെ മുഖത്ത് എന്റെ ബിഹേവിയർ കണ്ട് സംശയം നിറഞ്ഞു നിന്നിരുന്നു.... ഞാൻ ആ വിഷയത്തിന് അത്ര വല്യ പ്രാധാന്യം കൊടുക്കുനില്ലെന്ന് കണ്ടാൽ അവളും പതിയെ അത് മറന്നോളും.... അതോണ്ട് ഇന്നലെ അങ്ങനെ ഒരു കാര്യം നാടന്നതായി പോലും പെരുമാറാൻ നിന്നില്ല... പ്രാതൽ കഴിക്കുമ്പോ ഇന്നലെ നേരം വൈകിയതിന് അമ്മമാര് എന്നെ കുറേ വഴക്ക് പറഞ്ഞു മറ്റ് കാര്യങ്ങൾ ഒന്നും അവള് പറഞ്ഞിട്ടില്ലെന്ന് എനിക്ക് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാക്കി... കാരണം,,,

അറിഞ്ഞാൽ ഇങ്ങനെയൊന്നും അല്ല പറയുക്കാ,, നിർത്തി പൊരിക്കും രണ്ടാളും,,, ഇനിയും ഉണ്ടല്ലോ രണ്ടാൾ വരാൻ അവരും കൂടി വന്ന് ഇതെങ്ങാനും അറിഞ്ഞാൽ അതോണ്ടെ തീർന്നു..... ~~~~~~~~~ മഴ പെയ്തതോണ്ട് അങ്ങിങ്ങായി റോഡ് ബ്ലോക്ക് ആയ കാരണം അമ്മയും ദേവുവും വൈക്കുനേരം ആയി വീട്ടിൽ എത്തുമ്പോ... വന്നപ്പോ തന്നെ കുത്തിച്ചാടി നടക്കുന്ന എന്നെ കണ്ട് കണക്കിന് കിട്ടി ബോധിച്ചു...... രാത്രി ഫുഡ് കഴിക്കാൻ നേരമായപ്പോ അവൻ ഓഫിസിൽ നിന്ന് വന്നിരുന്നു.... വിശേഷങ്ങളൊക്കെ പറയുകയും ചോദിക്കുന്നതിനിടയിൽ ദേവൂന്റെ ചോദ്യം കേട്ടതും സിദ്ധു കഴിച്ചോണ്ടിരുന്ന ഫുഡ് തരിപ്പിൽ കയറി.... "നീ ഇന്നലെ എപ്പഴാടാ വീട്ടിൽ വന്നത്....??" ~~~~~~~~ അയ്യോ പെട്ടല്ലോ....!!!! തിന്നോണ്ടിരുന്ന ചോറിലെ വാറ്റ് ഒരെണം തലയിൽ കയറി.... ഞാൻ വേഗം വെള്ളെമെടുത്ത് കുടിച്ചോണ്ട് അവളെ നോക്കി.... അവള് ആദ്യം എന്നെ ഒന്ന് നോക്കിയെങ്കിലും പിന്നെ ശ്രദ്ധിക്കാതെ എല്ലാർക്കും ഫുഡ് വിളമ്പാൻ തുടങ്ങി.... ഇവളിനി എല്ലാം പറഞ്ഞു കാണോ...??? മുഖലക്ഷണം കൊണ്ടിട്ട് ഒന്നും വിട്ടത്തെ എല്ലാം പറഞ്ഞപ്പോലെ ഉണ്ട്.... ഇനി എന്താ ഞാൻ ചെയ്യാ...??? ഇവള് പറഞ്ഞോ ഇല്ലയോ ന്ന് പോലും അറിയാതെ ഞാൻ എന്താ അച്ഛമ്മയോട് പറയാ.....???

അച്ഛമ്മയോട് ആണെങ്കിൽ ഞാൻ കള്ളവും പറയാറില്ല... പെട്ടല്ലോ... എന്താപ്പോ ചെയ്യാ...? മനസ്സിൽ ഇതൊക്കെ പറഞ്ഞ് വളരെ സാവധാനം മാക്സിമം ടൈം എടുത്ത് വെള്ളം കുടിച്ചോണ്ടിരുന്നു..... അവളോട് ചോദിക്കാനാണെങ്കിൽ കോന്തി മുഖത്തേക്ക് നോക്കുന്നു പോലും ഇല്ല..... "ഡാ സിദ്ധു,,,, ഞാൻ ചോദിച്ചത് നീ കേട്ടില്ലേ,, എപ്പഴാ വീട്ടിൽ കയറിയതെന്ന്...??? "അത്... അത് പിന്നെ ഒരു... ഒരു.... എനിക്ക്,,,എനിക്ക് ടൈം കൃത്യമായി ഓർമ്മയില്ല അച്ഛമ്മേ...!!" "അയ്യോടാ,,,, ഇള്ള കുട്ടിയല്ലേ നീ.. ഓർമയില്ല പോലും...... മോള് ഒറ്റക്കാണെന്നും 8.00 മണിയാവുമ്പോ ഇവിടെ എത്തണമെന്നും ഞാൻ നിന്നോട് പ്രത്യേകം പറഞ്ഞതല്ലേ...??? ആ ഇടിയും മഴയുമൊക്കെ പെയ്തപ്പോ നീ എവിടെ അവളെ കൂടെ ഉണ്ടായിരുന്നോ അത് പറ...???" പിന്നേയും പെട്ടല്ലോ,,,, ഇല്ലെന്ന് പറഞ്ഞാ അച്ഛമ്മ ഇന്ന് എന്നെ വറുക്കും... മടിയോടെയാണെങ്കിലും അച്ഛമ്മയെ നോക്കി ഇല്ലെന്ന് പറയാൻ വാ തുറന്നതും അവള് ഇടയ്ക്ക് കയറി..... "ഉണ്ടായിരുന്നു ദേവൂ..... കുറച്ഛ് ലേറ്റ് ആയെങ്കിലും മഴ പെയ്യുമ്പഴേക്കും സിദ്ധു ഇവിടെ എത്തിയിരുന്നു..... ഫുഡ് ഞങ്ങൾ ഒരുമിച്ചാ കഴിച്ചത്....!!!!" "ആണോ ഡാ.......???" പറയുന്നത് കേട്ട് അന്തം വിട്ട് അവളെ നോക്കി നിൽകുമ്പഴാണ് അച്ഛമ്മ വീണ്ടും എന്നോടായി ചോദിച്ചത്...

"ആഹ്,,, അച്ചമ്മേ...." ഹാവൂ രക്ഷപ്പെട്ടു......അല്ല അവള് രക്ഷപ്പെടുത്തി.... തക സമയത്ത് അവളങ്ങനെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ കള്ളി വെളിച്ചതായേനെ..... ഞാൻ ഫുഡിൽ നിന്ന് പതിയെ മുഖമുയർത്തി അവളെ നോക്കിയതും ആ സ്പോട്ടിൽ തന്നെ അവളും ഇടംക്കണ്ണിട്ട് നോക്കി ചെറുതായി ചിരിക്കുന്നത് കണ്ട് ഞാൻ വേഗം തല താഴ്ത്തി ഫുഡിൽ കോണ്സെൻട്രേറ്റ് ചെയ്തു..... "ആഹ്..... പിന്നെ ഒരു കാര്യം.... ഇപ്രാവശ്യത്തെ ഉത്സവം അടുത്താഴ്ചത്തേക്ക് തീരുമാനിച്ചിട്ടുണ്ട്..... എല്ലാരും പോണം..... നമ്മൾ എല്ലാരും പോകുന്നുണ്ട്....." "അയ്യോ അച്ചമ്മേ എനിക്ക്......" "ഒരു അയ്യോയും ഇല്ലാ അച്ഛമ്മയും ഇല്ലാ... എന്തു പറഞ്ഞാലും ഉണ്ടാവും നിനക്ക് കുറേ തിരക്ക്... ഇനി എന്ത് തിരക്കാണെങ്കിലും എന്റെ മോൻ ഒരാഴ്ചത്തേക്ക് അതൊക്കെയങ്ങു മറന്നേക്ക്..... എല്ലാരും ഉത്സവത്തിന് കൂടണംന്ന് നിർബന്ധമാണ് കേട്ടല്ലോ..... നമ്മൾ എല്ലാരും പോകുന്നു.." "മ്മ്മ്....!!!!!" "ഹോ,,,,,, ഈ അച്ഛമ്മന്റെ ഒരു കാര്യം.. ഓഫീസിൽ നൂറുകൂട്ടം പണിയുള്ളപ്പഴാ..... ഒരു ഉത്സവം..... അതും ഒരാഴ്ച്ച..... ഓഫീസിൽ ഒരു ദിവസം പോയില്ലെങ്കിൽ തന്നെ രണ്ട് ദിവസത്തെ പണിയുണ്ടാവും... ഇതിപ്പോ... മൊത്തത്തിൽ കുഴയുന്ന ലക്ഷണമാണല്ലോ....?? അച്ഛമ്മ പറഞ്ഞതോണ്ട് എതിർക്കാനും വയ്യ....

അച്ഛൻ പോലും അച്ഛമ്മയുടെ വാക്കിന് അപ്പുറത്തേക്ക് പോകാറില്ല....!!! ഒരുവിധത്തിൽ ഉത്സവം വന്നത് നന്നായി,,, ഓഫീസിലെ പ്രഷറിനും സ്‌ട്രസ്സീനുമൊക്കെ കുറച്ച് ദിവസം മാറിനിൽക്കണമെന്നു ഞാനും വിചാരിച്ചിരുന്നു...... ഇവിടെ ഒരാളുടെ മുഖം അച്ഛമ്മ ഉത്സവത്തിന്റെ കാര്യം പറഞ്ഞപ്പോ വിഷുന് കത്തിച്ച പൂത്തിരി പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു..... ഞാൻ ഫുഡ് കഴിച്ചതും റൂമിലേക്ക് കയറി....... ~~~~~~~~ അച്ഛമ്മ ഉത്സവത്തിന്റെ കാര്യം പറഞ്ഞതും ഞാൻ അറിയാതെ തുള്ളിച്ചാടി പോയിരുന്നു..... കാരണം നിമ്മി ഉത്സവത്തിന്റെ കാര്യം പറഞ്ഞു ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട്..... എല്ലാരും ഉണ്ടാവുമെന്നും അടിപൊളിയാണെന്നുമൊക്കെ പറഞ്ഞു പൊക്കി പൊക്കി അങ്ങു ബഹിരാകാശത്ത് എത്തിച്ചിരുന്നു....... അടുത്ത ആഴ്ച്ചാന്നൊക്കെ പറയുമ്പോ ഇന്ന് വ്യാഴം,,, അപ്പോ ശെനിയാഴ്ചയാവും ഇവിടുന്ന് പോവുന്നത്.... കോന്തൻ തിരക്ക്, കുരുക്ക്, അത്, ഇത് എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ദേവു തറപ്പിച്ചു പറഞ്ഞപ്പോ അവൻ വേറെ വഴിയില്ലാതെ സമ്മതിച്ചു.... ഞാൻ ഇടയ്ക്ക് കയറി അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ദേവൂന്റെ ചോദ്യത്തിന് മുന്നിൽ സിദ്ധു ശെരിക്കും പെട്ടേന്നെ... അവൻ അച്ഛമ്മയോട് കള്ളം പറയാറില്ലെന്ന് എനിക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെയാണ് അവനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞത്.... ഫുഡൊക്കെ കഴിച്ഛ് ക്ലീനിംഗ് കഴിഞ്ഞ് റൂമിലേക്ക് കയറി എന്റെ പുതപ്പും തലയണയും എടുത്ത് നിലത്ത് വിരിച്ച് എത്രയും പെട്ടെന്ന് ഒന്ന് ശെനിയാഴ്ച ആകണേന്ന് കൃഷ്ണനോട് പ്രാർത്ഥിച്ചു കിടന്നു..... ***** വെള്ളിയാഴ്ച്ച തന്നെ ഞാനെന്റെ പാക്കിങോക്കെ ചെയ്തു.....

രാത്രി അമ്മന്റേയും ദേവൂന്റെയും പാക്ക് ചെയ്യാൻ ഹെൽപ്പ് ചെയ്തു.... വൈക്കുനേരം നിമ്മി കൂടി വന്നതും ഉത്സവത്തിന്റെ പ്ലാനിങോക്കെയായി ഞാനും അവളും നിലത്തൊന്നും അല്ലായിരുന്നു.... ഒരാഴ്ചത്തേക്ക് ക്ലാസ്സിൽ പോണ്ടല്ലോന്ന് പറഞ്ഞു നിമ്മി തുള്ളിച്ചാടായിരുന്നു... സത്യം പറഞ്ഞാൽ വെള്ളിയാഴ്ച ഞാൻ ഉറങ്ങീട്ടില്ല എക്സൈസ്മെന്റ് കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം എങ്ങനെയോ വെളുപ്പിച്ചുന്ന് തന്നെ പറയാം..... ഒരുപാട് ദൂരമുണ്ട്, അതോണ്ട് രാവിലെ തന്നെ ഇറങ്ങി... സിദ്ധുന് ഡ്രൈവിങ് ഒരുപാട് ഇഷ്ടമാണ്, അതോണ്ട് കാറിലാണ് യാത്ര..... ഞാൻ മുന്നിൽ ഇരിക്കുന്നത് സിദ്ധുന് ഒരുപാട് ഇഷ്ടമായതോണ്ട് ഞാൻ അമ്മയെ പിടിച്ചു മുന്നിലിരുത്തി... നിമ്മിയെ നടുവിലാക്കി ഞാനും ദേവുവും രണ്ട് സൈഡിൽ ഇരുന്നു.... ~~~~~~~~~~ സ്വന്തം നാട്ടിലും വീട്ടിലും പോവുന്നതിന് അച്ഛമ്മയ്ക്ക് ഇല്ലാത്ത സന്തോഷവും എക്സൈസ്മെന്റും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.... വെള്ളിയാഴ്ച്ച നിമ്മി കൂടി വന്നതും പറയണ്ട... രണ്ടാളും എന്തൊക്കെയോ പ്ലാൻ ചെയ്യുന്നൊക്കെ ഉണ്ട്... അവളുടെ പാക്കിങ് ഒക്കെ രണ്ടു ദിവസം മുന്നേതന്നെ ചെയ്‌തു..... എനിക്ക് പാക്കിങ് ഒന്നും ഇല്ല കാരണം എന്റെ ഡ്രസ് ഒക്കെ അവിടെ സ്റ്റോക്ക് ആണ്...അവിടെ എത്തിയാൽ പിന്നെ ഞാൻ അനന്തന്റെ ഡ്രസ് ആണ് അധികവും യൂസ് ചെയ്യാറ്... അച്ഛമ്മയുടെ അനിയത്തിയുടെ മകനാണ് അനന്തൻ.... എന്റെ childhood best frd,crime partner, brother....അങ്ങനെ അങ്ങനെ എല്ലാം...

മൊത്തത്തിൽ എന്റെ മനസ്സാക്ഷി സൂഷിപ്പുകാരൻ.... എന്റെ ഓരോ നോട്ടത്തിന്റെ അർത്ഥം പോലും അവന് പെട്ടന്ന് മനസ്സിലാവും.... അതുപോലെ തന്നെ എനിക്ക് അവന്റേയും..... മനപ്പൂർവ്വം അവള് അമ്മയെ പിടിച്ചു മുന്നിലിരുത്തിയപ്പോ എന്ത് കൊണ്ടോ അത് ദഹിക്കാതെ ഫ്രണ്ട് മിററിലൂടെ ഞാനവളെ രൂക്ഷമായി നോക്കി... എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് അവള് പുറത്തേക്ക് നോക്കി ഇരുന്നു..... ~~~~~~~~~~ വണ്ടി മുന്നോട് നീങ്ങിയില്ല അപ്പൊ തന്നെ നിമ്മി എന്റെ മടിയിലേക്ക് ചാഞ്ഞു.... അവളല്ലെങ്കിലും ഒരു ഉറക്ക ഭ്രാന്തിയാണ്.... അച്ഛമ്മക്ക് മ്യൂസിക് ഭയങ്കര ഇഷ്ടാ..... പ്രേത്യേകിച്ചു മെലഡി..... അതോണ്ട് കേറിയപ്പോ തന്നെ സിദ്ധു മ്യൂസിക് ഓണാക്കി അതും നല്ല സ്ലോ സോങ് മീഡിയം സൗണ്ടിൽ..... ഞാൻ പതിയെ ഡോറിന്റെ മുകളിലേക്ക് തല ചായ്ച്ചു വെച്ചു പുറത്തേക്ക് നോക്കി... സൂര്യൻ കിഴക്ക് ഉദിച്ചുയരുന്നേള്ളൂ.... രാവിലത്തെ തണുത്ത കാറ്റ് തുറന്നിട്ട ഗ്ലാസ്സിലൂടെ കാറിലേക്ക് അടിച്ചു കയറിയതും എന്റെ മേലാക്കെ കോരിത്തരിച്ചു..... അധികം വാഹനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് സിദ്ധു വളരെ സ്പീഡിലാണ് കാറോടിച്ചത്...... ~~~~~~~~~ വണ്ടി ഓടിതുടങ്ങിയതും നിമ്മി അവളെ മടിയിലേക്ക് സൈഡായി..... അവള് പക്ഷേ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു..... പുലർക്കാലത്തെ തണുത്ത കാറ്റ് അവള് നല്ലോണം ആസ്വദിച്ചിരുന്നു.... ചുണ്ടിലൊരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു എപ്പഴും..... അമ്മയും അച്ഛമ്മയും സെറ്റർ ഒക്കെ ഇട്ടിട്ടുണ്ട്,,

അധികം കാറ്റ് തട്ടിയാൽ രണ്ടാൾക്കും പ്രശ്നമാണ്..... ദൂരങ്ങളെ വേഗത്തിൽ താണ്ടികൊണ്ട് കാർ മുന്നോട് കുതിച്ചു... അധികം വാഹനങ്ങൾ ഒന്നും ഇല്ലാതത്തോണ്ടു ഡ്രൈവിങ് നല്ല സുഖമായിരുന്നു....... അധികം വൈകാതെ തന്നെ നിമ്മിയ്ക്ക് പുറക്കെ അമ്മയും അച്ഛമ്മയും സൈഡായി..... അവള് മാത്രം അപ്പോഴും പുറത്തേക്ക് നോക്കി ഇരുന്നു.... തണുത്ത കാറ്റ് കൊണ്ട് അവള് രണ്ട് കയ്യും ഉരസി അവളുടെ കൈതണ്ടയിലേക്ക് ചേർത്ത് കൊണ്ടിരുന്നു..... പതിയെ പതിയെ അവളും ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് സൈഡ് മിററിലൂടെ ഞാൻ കണ്ടു... അവള് ഉറങ്ങിയെന്ന് ഉറപ്പായതും ഞാൻ പതിയെ പുറക്കിലെ ഗ്ലാസ് കേറ്റിയിട്ടു..... കുറേ നേരം കഴിഞ്ഞതും കിഴക്ക് സൂര്യൻ വെള്ളകീറി പുറത്ത് വന്നു... മുഖത്ത് വെയിലടിച്ചതും അമ്മ എണീറ്റു തൊട്ട് പുറക്കെ അച്ഛമ്മയും..... നിമ്മിയും അവളും കിടന്നുറങ്ങുന്നത് നോക്കി ആസ്വദിക്കലായിരുന്നു പിന്നീട് അങ്ങോട്ട് അവരുടെ മെയിൻ പരിപാടി....

അവളുടെ മടിയിൽ അവളുടെ സാരിമുന്താണി കൊണ്ട് പുതച്ഛ്മൂടി കിടക്കുന്ന നിമ്മിയും ഒരു കൈകൊണ്ട് അവളെ വീഴാതെ മുറുക്കെ പിടിച്ചുകൊണ്ട് ഡോറിലേക്ക് ചാരി കിടന്നുറങ്ങുന്ന അവളും...നല്ല രസമായിരുന്നു കാണൻ... ഞാനും കുറേ നോക്കി ഇരുന്നു.... കുറച്ചു കഴിഞ്ഞതും നിമ്മിയും പതുക്കെ അവളെ ഉണർത്താതെ എണീറ്റിരുന്നു... പിന്നെ അവളെ നോക്കുന്ന കൂട്ടത്തിൽ നിമ്മിയും കൂടി... നിമ്മി കുറേ ഫോട്ടോസും സെൽഫീസും ഒക്കെ എടുത്തു കൂട്ടിയിരുന്നു... സത്യം പറയല്ലോ,,, ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു അവള് കിടന്നുറങ്ങുന്നത് കാണാൻ..... സമയം ഒൻപത് കടക്കാൻ നിന്നില്ല അപ്പഴേക്കും തുടങ്ങി എന്റെ പുന്നാര പെങ്ങൾ കിടന്ന് കയറ് പൊട്ടിക്കാൻ.... സഹികെട്ട് ഞാനൊരു റെസ്റ്റോറന്റ് ലേക്ക് വണ്ടി സൈഡാക്കി... എന്റെ പെങ്ങൾ ആയത് കൊണ്ട് പറയല്ല വിശന്നാൽ നിമ്മി,, നിമ്മിയല്ലാതെയവും.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story