🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 48

ennennum ente mathram

രചന: അനു

സമയം ഒൻപത് കടക്കാൻ നിന്നില്ല അപ്പഴേക്കും തുടങ്ങി എന്റെ പുന്നാര പെങ്ങൾ കിടന്ന് കയറ് പൊട്ടിക്കാൻ.... സഹികെട്ട് ഞാനൊരു റെസ്റ്റോറന്റ് ലേക്ക് വണ്ടി സൈഡാക്കി... എന്റെ പെങ്ങളായത് കൊണ്ട് പറയല്ല വിശന്നാൽ നിമ്മി,, നിമ്മിയല്ലാതാവും.... ~~~~~~~~~ അമ്മ വിളിക്കുമ്പഴാണ് ഞെട്ടി കണ്ണുതുറന്ന് ചുറ്റും നോക്കി.... എപ്പഴോ ചാരി ഇരുന്ന് ഞാൻ ഉറങ്ങിപോയിരുന്നു ന്ന് അപ്പഴാ മനസ്സിലായത്.... കാർ നിർത്തിയിട്ടത് ശ്രദ്ധിച്ഛ് കൊണ്ട് ഞാൻ സംശയത്തോടെ പുറത്തേക്ക് നോക്കി... ഹോ,,, ഫുഡ് കഴിക്കാൻ നിർത്തിയതാണ്... നിമ്മിയെ തൊട്ടടുത്ത് നോക്കിയെങ്കിലും കണ്ടില്ല, കാരണം അവള് അപ്പോഴേക്കും റെസ്റ്റോറന്റിൽ കയറലും ഇരിക്കലും ഓർഡറിങ് വരെ കഴിഞ്ഞിരുന്നു.... അവളെ ആക്രാന്തം നോക്കി ഇവള് ഒരാഴ്ചയായി കോളേജിൽ പട്ടിണിയായിരുന്നോ ന്ന് പരസ്പരം സംശയത്തോടെ പറഞ്ഞ് ഞാനും അമ്മയും ദേവുവും തൊട്ടടുത്തുള്ള സീറ്റിൽ ചെന്നിരുന്ന് ഫുഡ് ഓർഡർ ചെയ്തു... അപ്പഴേക്കും വാഷ് റൂമിൽ നിന്ന് ഇറങ്ങിവന്ന സിദ്ധുവും ഞങ്ങളിൽ ജോയിന്റ് ചെയ്തു... വേഗം ഫുഡ് കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.... നിമ്മി കണ്ണിൽ കണ്ട സ്ഥലത്ത് മുഴുവൻ വണ്ടി നിർത്താൻ പറഞോണ്ടിരുന്നു... വഴിയോരത്ത് എന്ത് കണ്ടാലും പെണ്ണിന് അപ്പോ കിട്ടണം... സിദ്ധുന് ഇതൊക്കെ കണ്ട് നല്ലോണം ദേഷ്യം പിടിക്കുന്നുണ്ടെങ്കിലും കടിച്ഛ് പിടിച്ഛ് സഹിച്ചു അവള് പറയുന്ന സ്ഥലത്തൊക്കെ നിർത്തി അതൊക്കെ വാങ്ങി കൊടുക്കുന്നത് കണ്ട് ഞാൻ മനസ്സിൽ ചിരിച്ചു.....

ദേഷ്യത്തിന്റെ കാര്യത്തിൽ രണ്ടാളും കണക്കാണേയ്... അവിടെ എത്തുന്ന വരെ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു രണ്ടും ഞങ്ങൾക്ക് മൂന്നാൾക്കും ചെവിതല തന്നില്ലന്ന് പറയാല്ലോ.....! ~~~~~~~~ നിമ്മിയെ ഞാനിന്ന് കൊല്ലും.... കണ്ണിലാ പെണ്ണിന് മറു,, എന്ത് കണ്ടാലും വേണം..... അവിടെയും ഇവിടെയുമൊക്കെ നിർത്തി നിർത്തി ഞാൻ മടുത്തു.... കുറേയായപ്പോ എനിക്ക് ദേഷ്യം വന്നു... പിന്നെ ഞാനും നിമ്മിയും പൊരിഞ്ഞ യുദ്ധമായിരുന്നു... ഇതെല്ലാം കണ്ടും കേട്ടും ബാക്കി മൂന്നും..... സ്വന്തം വീട്ടിലേക്കായത് കൊണ്ട് അച്ഛമ്മയ്ക്ക് കുറച്ചു ഷോപ്പിങോക്കെ ഉണ്ടായിരുന്നു..... അതൊക്കെ കഴിഞ്ഞ് സത്യം പറഞ്ഞാൽ വൈക്കുനേരമായി തറവാട്ടിൽ കേറുമ്പോ....!!! ടൗണിൽ നിന്ന് കുറച്ചു ഉള്ളിലേക്കാണ് തറവാട്ട്... ചുറ്റും കൊയ്യാൻ കാത്ത് നിൽക്കുന്ന നെൽ വയലിന്റെ നടുവിലൂടെയുള്ള മണ്ണിട്ട നാടൻ വഴിയിലൂടെ കാർ പതുക്കെ നീങ്ങി... ഉച്ചത്തെ ഫുഡും പുറത്തെ കാറ്റും എല്ലാരേയും വീണ്ടും ഉറക്കത്തിലേക്ക് തള്ളിവിട്ടിരുന്നു.... മണ്ണിട്ട റോഡിലെ കുഴിയിൽ വണ്ടി ഒന്ന് ചാടി ഇറങ്ങിയതും എല്ലാരും ഒറ്റയടിക്ക് എണീറ്റു.... എത്താറായെന്ന അച്ഛമ്മയുടെ നിർദ്ദേശം കിട്ടിയതും എല്ലാരും ഉഷാറായി.... ~~~~~~~~~~ ഉച്ചത്തെ ഫുഡും കാറിലെ യാത്രയും ഉറങ്ങി വീഴാൻ അധിക സമയം വേണ്ടിവന്നില്ല...

രാവിലെ മുതൽ ഒരുപോള കണ്ണടക്കാതെ ഡ്രൈവ് ചെയ്യുന്ന സിദ്ധുനെ കണ്ടപ്പോ എനിക്ക് അത്ഭുതം തോന്നി... ഉച്ച കഴിഞ്ഞതും അവൻ ഇടയ്ക്ക് വണ്ടി നിർത്തി മുഖം കഴുകികൊണ്ടിരുന്നു..... അച്ഛമ്മ എത്തിയെന്ന് പറഞ്ഞതും ഞങ്ങളൊക്കെ ഉറക്കച്ചടവ് ഒക്കെ വിട്ട് ഉഷാറായി..... കാർ വലിയൊരു പടിപ്പുര കടന്ന് വിശാലമായ മുറ്റത്തേക്ക് കയറ്റി നിർത്തി.... അമ്മയും ദേവുവും ഇറങ്ങുന്നത് കണ്ട് ഞാനും പതിയെ ഡോർ തുറന്ന് പുറത്തിറങ്ങി..... നാട്ടിൽ പുറത്തെ മഹിമയും തനിമയും വിളിച്ചോതുന്ന മനോഹര ഒരു വലിയ തറവാട് വീട്.... തിങ്ങിനിറഞ്ഞ മരങ്ങളും ഉയർന്നു പൊങ്ങിയ മലക്കൾക്കും ഇടയിൽ തലയുയർത്തി പ്രൗഢിയോടെ നിറഞ്ഞു നിൽക്കുന്ന കൊട്ടാരം തന്നെ..... അസ്തമയ സൂര്യന്റെ രശ്മിയിൽ ആ തറവാട് ഒരു രത്‌നം പോലെ തിളങ്ങി.... കാറിന്റെ ഡോർ പോലും അടക്കാതെ ഞാൻ അതിന്റെ മനോഹരിതയിൽ കോരിത്തരിച്ചു നിന്ന് പോയിരുന്നു,, അത്രക്ക് ശോഭയുണ്ടായിരുന്നു ആ കാഴ്ച്ചയ്ക്ക്.....അന്തം വിട്ട് വാ പൊളിച്ചു സ്തംഭിച്ചു നോക്കി നിൽക്കുമ്പഴാണ് പെട്ടെന്ന് ഒരു അലർച്ച കേട്ടത്..... ~~~~~~~~ വണ്ടി തറവാട്ടിലേക്ക് കയറ്റി നിർത്തി ഹാൻഡ് ബ്രേക്ക് വലിച്ചോണ്ട് ഡോർ തുറന്ന് കോലായിൽ കൂടി നിൽക്കുന്ന ആരെയും നോക്കാനോ കാണാനോ നിൽക്കാതെ ഞാൻ റൂമിലേക്ക് പാഞ്ഞു.... ഉറക്കം കണ്ണിൽ വന്ന് നിൽക്കാൻ തുടങ്ങീട്ട് സമയം ഒരുപാടയി..... ഇവിടം വരെയുള്ള ലോങ്ങ് ഡ്രൈവും യാത്ര ക്ഷീണവും എല്ലാം കൂടി റൂമിലെ കിടക്ക കണ്ടതേ എനിക്ക് ഓര്മയുള്ളൂ......

~~~~~~~ അലർച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിതരിച്ചു പോയി.... തറവാടിന്റെ തലയെടുപ്പിനെ കവച്ചു വെച്ഛ് കൊണ്ട് ആ വലിയ മുറ്റത്തിന്റെ ഒരു മൂലയിൽ നിറഞ്ഞ് അതിഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന ഗജവീരൻ.... കഴുത്തിൽ ഉരസിയാടുന്ന ചങ്ങല മാലയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞതും അതിൽ സ്വർണ ലിപിയിൽ എഴുതിയ പേര് ചുണ്ടുകൾ മന്ത്രിച്ചു... "കൊറ്റാട്ടിൽ അനന്തൻ.." കറുപ്പിന് ഏഴല്ല എഴായിരം അഴക്കാണെന്ന് ആ ഒരു കാഴ്ച തന്നെ ധാരാളമായിരുന്നു.... നീണ്ട വളഞ്ഞ മിനുസപ്പെടുത്തിയ കൊമ്പ് സൂര്യകിരങ്ങളേറ്റ് വെട്ടിത്തിളങ്ങി..... ചെവികൾ രണ്ടും പുറകിലേക്ക് വീശി കൊണ്ട് ഗംഭീരത്തോടെ നിൽക്കുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി.... ദേവു ഓടിച്ചെന്ന് വാത്സല്യത്തോടെ തലോടി സൗമ്യമായി പേര് വിളിച്ചതും അവൻ തലയാട്ടി.... അമ്മയും നിമ്മിയും എല്ലാം ഒരു ഭയവും ഇല്ലാതെ അവന്റെ അടുത്തിടപഴക്കി തുമ്പിക്കൈയിൽ തൊട്ടും തലോടിയും നിൽകുന്നത് കണ്ട് അവനെ ഒന്ന് തൊട്ടാൻ എനിക്കും മോഹം തോന്നി... അന്തം വിട്ട് നിൽക്കുന്ന എന്നെ ദേവു അവന്റെ അടുത്തേക്ക് മാടിവിളിച്ചെങ്കിലും ഞാൻ പേടിയോടെ അവിടെ തന്നെ നിന്നു.... നിമ്മി വന്ന് എന്നെ പിടിച്ചു കൊണ്ട് പോയി മുന്നിൽ നിർത്തിച്ചതും എന്റെ മുട്ട് കൂട്ടിയിടിക്കുന്ന സൗണ്ട് അവിടെ നിന്നവരൊക്ക കേട്ട് കാണണം...

പേടിയോടെയാണെങ്കിൽ ഞാൻ പതിയെ അവന്റെ തുമ്പിക്കൈ തൊട്ടതും മേലാക്കെ കോരിതരിച്ചു... പക്ഷേ പെട്ടെന്ന് അവൻ കൊമ്പ് കുലുക്കി കൊണ്ട് പുറകോട്ട് നിന്നതും ഞാൻ പേടിച്ച് വിറച്ചു കൊണ്ട് തൊട്ടടുത്ത് നിന്ന് ദേവുന്റെ കയ്യിൽ മുറുക്കെ പിടിച്ചു..... "പേടിക്കണ്ട അനന്തൻ ഒന്നും ചെയ്യില്ലെന്ന് നിന്നെ പരിചയം ഇല്ലതോണ്ടാ" ദേവു സ്നേഹത്തോടെ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കോലായിലേക്ക് നടന്നു... എല്ലാരും ഞങ്ങളെയും കാത്ത് ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.... ഉള്ളിലേക്ക് കയറിയപ്പഴാണ് അതൊരു നാലുകെട്ട് ആണെന്ന് എനിക്ക് മനസ്സിലായത്..... ഫ്ലോർ മുഴുവൻ കാവിയാണ്.... നല്ല തണുപ്പ്,,, ഉള്ളം കാലിൽ നിന്ന് കുളിര് ശരീരം മുഴുവൻ നിറഞ്ഞു... സ്വന്തം വീട്ടിൽ കയറിയപ്പോലെ തോന്നി.... ലോങ് ട്രാവൽ ചെയ്തു വന്നതോണ്ട് ക്ഷീണം ഉണ്ടാക്കുമെന്ന് പറഞ്ഞു ചെറിയമ്മ അപ്പോ തന്നെ ഞങ്ങളെ റൂമിലേക്ക് വിട്ടു.... റൂമിലേക്കുള്ള കോണി കയറുമ്പോഴാണ് സിദ്ധു എവിടെ പോയെന്ന് ഓർത്തത്... കാർ നിർത്തിയതിൽ പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല.... ഇത്ര പെട്ടെന്ന് ഇത് എങ്ങോട്ട് പോയി....???? ആഹ്.... ആർക്കറിയാം....!!! നിമ്മി റൂം കാണിച്ചു തന്നതും ഞാൻ ബാഗും കൊണ്ട് അകത്തേക്ക് കയറി... സിദ്ധുന്റെ റൂമിന്റെ അത്ര വിസ്തൃതി ഇല്ലെങ്കിലും നല്ല സൗകര്യം ഒക്കെയുള്ള വലിയൊരു നാടൻ മുറിയാണ്.....

മുറിയുടെ ഭംഗി ആസ്വദിച്ചു നിൽക്കുമ്പഴാണ് ബെഡിൽ ആരോ കിടക്കുന്ന പോലെ തോന്നി നോക്കിയതും പെട്ടെന്ന് വയറ്റിൽ അങ്ങു കാളി.... ഹാവൂ..... ഇവനായിരുന്നോ....!!!! ഞാൻ നെറ്റിയിൽ കൈ വെച്ചു... കോന്തൻ,,,,, മനുഷ്യനെ പേടിപ്പിച്ഛ് കൊലാനായിട്ടാണല്ലോ ദൈവേ....!!!! ഹമ്മേ,,,, നല്ല ജീവൻ അങ്ങു പോയി.... നെഞ്ചിൽ കൈ വെച്ഛ് വലിയൊരു ശ്വാസം വലിച്ചെടുത്ത് വിട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.... പാവം നല്ല യാത്ര ക്ഷീണം കാണും ഇന്നേരം വരെ ഒരു പോള കണ്ണടച്ചിട്ടില്ല.... ബാഗ് സൈഡിലെ അലമാരയിലേക്ക് കയറ്റി വെച്ഛ് പതിയെ ശബ്ദതമുണ്ടാക്കാതെ ഫ്രഷ് ആയി ഞാൻ താഴേക്കിറങ്ങി..... നാളെയാണ് ഉത്സവം തുടങ്ങുന്നത് അതിന്റെ തിരക്കിലാണ് എല്ലാരും... അല്ലറ ചില്ലറ പണികൾ കസിൻസിന്റെ കൂടെ ഞാനും നിമ്മിയും ചെയ്തു.... ~~~~~~~~~ ശ്വാസം കിട്ടാതെ ചത്തു പോകുമെന്ന് സ്ഥിതി വന്നപ്പഴാണ് സകല ശക്തിയും എടുത്തു ഞാൻ തലയണ തട്ടി മാറ്റിയത്... ഉറക്കച്ചടവ് വിട്ട് മാറുന്നതിന് മുൻപ് തന്നെ ഞാൻ ചാടി എണീറ്റിരുന്ന് വലിയ വായിൽ ശ്വാസമെടുത്ത് പരിഭ്രാന്തിയോടെ ചുറ്റും നോക്കി.... കിടക്കയിൽ എന്റെ ദേഹത്ത് കുറുക്കെ കയറിയിരുന്ന് തലയണ സൈഡിലേക്ക് എറിഞ്ഞു കുലുക്കി ചിരിച്ചു നിൽക്കുന്ന നന്തനെ കണ്ടതും ഞാൻ ആശ്വാസത്തോടെ വീണ്ടും ബെഡിലേക്ക് വീണു....

"ഹൊ..... എടാ മുള്ളാണി നീയോ....????" ഞാൻ ആശ്വാസത്തോടെ പറഞ്ഞു.... "ദേ..... സിദ്ധു,,,, നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളികരുതെന്ന്....???" ദേഷ്യത്തോടെ അവൻ എന്റെ അരികിൽ മലർന്ന് കിടന്ന് പറഞ്ഞു...... "വേണ്ടാഡാ,,,,, ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ നിന്നെ ഞാൻ എന്റെ തലയിൽ പിടിച്ചിരുത്താം,,,, എന്തേ..??? കഴുത.... എന്റെ ജീവൻ ഇപ്പൊ പോയേനെ....!!!" ഞാൻ ഉറങ്ങി കൊണ്ട് തന്നെ പറഞ്ഞൂ.... "അത് പിന്നെ ഞാൻ എന്റെ എൻട്രി ഒന്ന് കളറാകിയതല്ലേഡാ മുത്തേ....!!!!" അവനെന്നെ കെട്ടിപ്പിടിച്ഛ് കൊണ്ട് പറഞ്ഞു... "മ്മ്മ് ഒന്ന് പോടാ..... നല്ല കളറാ,,,, കുറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ ശ്വാസം കിട്ടാതെ എന്റെ കളർ പോയേനെ...!" സൈഡ് ചെരിഞ്ഞു കണ്ണടച്ഛ് കിടന്ന് അവൻ പറയുന്നതിനും ചോദിക്കുന്നതിനും ഉറക്ക ചടവോടെ ഞാൻ ഉത്തരം നൽകി... "ഛേ...!!!! എന്റെ സിദ്ധു,,,, നിന്നെ ഞാനങ്ങനെ ചാക്കാൻ വിട്ടോഡാ..... ഒന്നുല്ലേങ്കിലും ഞാനൊരു ഡോക്ടറല്ലേ,,,, പരലോക്കത്തൂന്ന് വരെ ഞാൻ നിന്നെ കൂളായി ഇറക്കികൊണ്ട് വരും... പിന്നെയല്ലേ ഇത്....!!!!" എന്റെ അടുത്ത് വന്ന് എന്നോട് ഒട്ടി കിടന്ന് കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ പറഞ്ഞത് കേട്ട് കണ്ണ് തുറന്ന് ഞാൻ അവനെ നോക്കി " നീ അതിന് വട്ട് ഡോക്ടറല്ലേ....??? സൈക്കോ ഡോക്ടർ.....!!!" അവനെ കളിയാക്കുന്നത് പോലെ ഞാൻ ചോദിച്ചതും അവൻ എന്നെയൊന്ന് നോക്കി പിന്നെ നല്ലോണം ചിരിച്ചു.... "അതോണ്ട് തന്നെയാഡാ ഞാൻ പറഞ്ഞത്...

നീ ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ ട്രീറ്റ് ചെയ്യാന്ന്....." "ഹ്മ്മം... ഹ്മ്മം......!!!!" ഞാനവനെ നോക്കി മൂളി, വീണ്ടും കണ്ണടയ്ച്ഛ് കിടന്നു... "മതി മതി ഉറങ്ങിയത് എണീക്ക്...!! കൊച്ചി മുതൽ പാലക്കാട് വരെ ഡ്രൈവ് ചെയ്തതിന്റെ ക്ഷീണമൊക്കെ കഴിഞ്ഞു..... സമയം 8.00 മണിയായി..... മതി വാ.....!!" എന്റെ കൈ പിടിച്ഛ് വലിച്ഛ് എണീപ്പിക്കാൻ നോക്കി കൊണ്ട് അനന്തൻ പറഞ്ഞു... "പോടാ... എനിക്ക് ക്ഷീണം മാറിയില്ല..... കുറച്ചൂടെ കിടക്കട്ടെ... എണീക്കാനെ തോന്നുന്നില്ല....... നീ പൊയ്ക്കോ ഞാൻ വരാം....." പറഞ്ഞു ഒഴിഞ്ഞു ഞാൻ വീണ്ടും ബെഡിലേക്ക് കമിഴ്ന്നു വീണെങ്കിലും അവൻ അതുപോലെ എന്നെ തിരിച്ചു എണീപ്പിച്ഛ് നിർത്തി... "no no no excuse..... get up.... മര്യാദക്ക് എണീറ്റോ..... വാടാ സിദ്ധു,,,,,നമ്മുക്ക് കുളത്തിൽ പോയെന്ന് മുങ്ങി കുളിക്കാം നിന്റെ ക്ഷീണമൊക്കെ പറന്ന് പോവും.... വാ....." ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ഉറങ്ങാൻ വിട്ടാതെ ബെഡിൽനിന്ന് എന്നെയും കുത്തി പൊക്കി കൊണ്ട് അവൻ കുളക്കടവിലേക്ക് പോയി... ഞങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ഛ് നീന്തി കുളം കലക്കി മറിച്ചിട്ടാണ് തറവാട്ടിലേക്ക് പോന്നത്.... രണ്ട് കൊല്ലമായി നന്തൻ അബ്രോഡിൽ പോസ്റ്റ് ഗ്രേഡുവേഷൻ എടുക്കാൻ പോയതായിരുന്നു..... കുറെ കാര്യങ്ങൾ പറയാനും കേൾക്കാനുമൊക്കെ ഉണ്ടായിരുന്നു രണ്ടാൾക്കും... അവനറിയുന്ന പോലെ എന്റെ കാര്യങ്ങളും എന്നേയും മറ്റാർക്കും അറിയില്ല... ആമിക്ക് പോലും....

പക്ഷേ ഈ കഴിഞ്ഞ രണ്ട് കൊല്ലം എന്റെ ലൈഫിൽ നടന്നതിന് കുറിച്ച് അവന് വലിയ പിടിയില്ല.... ~~~~~~~ ഉത്സവം തുടങ്ങീട്ട് ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞു..... നിമ്മി പറഞ്ഞപ്പോലെ അടിപൊളിയാണ് ഉത്സവം..... ഈ നാട്ടിലേക്കും വെച്ച് വലിയ ഉത്സവം ഞങ്ങളുടേതാണ്.... എഴ് ദിവസം നീണ്ട് നിൽക്കുന്ന പരിപാടി... മൂന്ന് നേരം അന്നദാനവും പ്രസാദയൂട്ടുമൊക്കെയുണ്ട്.... നാട്ടുകാരും വീട്ടുകാരും മാത്രല്ല പലപല നാട്ടിൽ നിന്ന് പോലും ധാരാളം ആളുകൾ വരും.... ദേവു ഉത്സവകാര്യങ്ങളിൽ എല്ലാം വളരെ ബിസിയാണ്.... രണ്ട് ദിവസമായിറ്റ് നല്ലോണം ഒന്ന് കാണാൻ പോലും കിട്ടുന്നില്ല ആളെ.....!!!! ~~~~~~~~ അമ്പലവും ദൈവങ്ങളേയുമൊക്കെ എന്റെ അച്ഛൻ പോയത്തോടെ ഞാൻ വിട്ടതാണ്.... ഇതിപ്പോ അച്ഛമ്മയുടെ നിർബന്ധത്തിന് വന്നതാണ്..... ദിവസം രണ്ട് കഴിഞ്ഞെങ്കിലും ഞാൻ അമ്പലത്തിന്റെ പരിസരത്തേക്ക് എത്തി പോലും നോക്കീട്ടും ഇല്ല പോയിട്ടും ഇല്ല... ഇന്ന് ചുറ്റുവിളക്ക് ഉണ്ടെന്നും പോണമെന്നുമൊക്കെ പറഞ്ഞു അനന്തൻ വാശി പിടിച്ഛ് വെറുതേയിരുന്ന എന്നേയും പിടിച്ഛ് വലിച്ഛ് കൊണ്ട് അമ്പലത്തിലേക്ക് പോയി..... ചെറുപ്പം തൊട്ട് കാണുന്നത് കൊണ്ട് എനിക്ക് വല്യ പുതുമയൊന്നും തോന്നിയില്ല.... ഞങ്ങള് മൊത്തം 15 കസിൻസുണ്ട്... ഇതിൽ ഞാനും അനന്തനും അച്ചുവും കിരണുമാണ് മുതിർന്ന ബോയ്സ്... അതിൽ തന്നെ ഞാൻ മാത്രേ കല്യാണം കഴിച്ചിട്ടുള്ളൂ..... ഞങ്ങൾ നാലെണ്ണം ഒഴിച്ചാ ബാക്കി മുഴുവൻ പെണ്കുട്ടികളാണ്....

ഒട്ടുമിക്ക എല്ലാതിനും കല്യാണം കഴിഞ്ഞു രണ്ടും മൂന്നുമൊക്കെയായി.... ഇനി നാലെണ്ണം കൂടി ഉണ്ട് കെട്ടിക്കാൻ.... ഉത്സവത്തിന് എല്ലാരും വന്നിട്ടുണ്ട് എല്ലാരും അബലത്തിൽ പ്രെസെന്റ ആയിട്ടുണ്ട്..... അനന്തന്റെ കസവ് മുണ്ടും ഡാർക്ക് മെറൂണ് ഷർട്ടുമാണ് എന്റെ വേഷം... എല്ലാരും തനതായ നാടൻ വേഷമായതോണ്ട് മുണ്ട് ഉടുക്കണമെന്ന് തറവാട്ടിൽ നിർബന്ധമാണ്..... എനിക്ക് ഈ മുണ്ട് ഉടുത്തൊന്നും ശീലമില്ല പിന്നേ,,,, ഇതിപ്പോ വേറെ നിവൃത്തിയില്ലല്ലോ.... എല്ലാരും ചുറ്റുവിളക്കിന് തയാറായി നിൽക്കാ.... അച്ഛമ്മ ആദ്യ ദീപം കൊളുത്തിയതും എല്ലാരും വിളക്ക് കത്തിക്കാൻ തുടങ്ങി... അനന്തനും കിച്ചുവും അച്ചുവുമൊക്കെ കത്തിക്കാൻ പോയിയെങ്കിലും ഞാൻ മാത്രം വലിയ താൽപ്പര്യം കാണിക്കാതെ മാറി കൈ കെട്ടി നിന്നു.... അപ്പഴാണ് കറക്റ്റായി അച്ഛമ്മ ഒരു തിരിയും തന്ന് കുറച്ഛ് കലിപ്പിൽ കത്തിക്കാൻ പറഞ്ഞത്... അച്ഛമ്മ പറഞ്ഞോണ്ടും മോഡ് കലിപ്പായതോണ്ടും ഒരക്ഷരം പോലും മറുത് പറയാതെ ഞാൻ വിളക്കിന്റെ അടുത്തേക്ക് നടക്കുന്നത് കണ്ട് നേരത്തെ പോയ മാക്രികള് എല്ലാം കൂടി വാ പൊത്തി ചിരിക്കുന്നുണ്ട്.... എല്ലാത്തിനേയും തറപ്പിച്ച് ഒന്ന് നോക്കി കത്തിക്കാൻ നോക്കിയതും എല്ലാരും മുന്നിൽ തന്നെ തടിച്ചു കൂടി കത്തിക്കുന്നത് കണ്ട് ഞാൻ പുറകിലേക്ക് നടന്നു.....

~~~~~~~~ കുടുംബ ക്ഷേത്രത്തിൽ ശിവനും പാർവതിയുമാണ് പ്രതിഷ്ഠ.... ശ്രീകോവിലും ചുറ്റമ്പലവും ആൽത്തറയുമൊക്കെയുള്ള വലിയൊരു ക്ഷേത്രമാണ്.... എപ്പോഴും ഒരു തണുപ്പാണ് അവിടെ മുഴുവൻ... ഗ്രാമ വിശുദ്ധി വിളിച്ചോതുന്ന ശാന്ത സുന്ദരമായ എപ്പോഴും ഒരു പോസിറ്റിവിറ്റി നിറഞ്ഞു നിൽക്കുന്ന സ്‌ഥലം.... ഇന്ന് അമ്പലത്തിൽ ചുറ്റുവിളക്ക് ഉള്ളതോണ്ട് ദീപാരാധന മുന്നേ തന്നെ ഞങ്ങളെല്ലാരും അമ്പലത്തിൽ എത്തി.... അച്ഛമ്മ ആദ്യ ദീപം കൽവിളക്കിൽ തെളിച്ചതും ഞങ്ങൾ എല്ലാരും മത്സരിച്ചു കത്തിക്കാൻ തുടങ്ങി.... പെട്ടന്നാണ് സിദ്ധുനെ അമ്പലത്തിൽ നിന്ന് മാറി ഒരിടത്ത് എന്റെ കണ്ണിൽ പതിഞ്ഞത്... അവനെ കണ്ടതും എന്താ, എവിടുന്നാ ന്ന് അറിയില്ല തണുപ്പുള്ള ഒരു ഇളം കാറ്റ് എന്നിലേക്ക് ഓടിയെത്തിയ പോലെ..... പറഞ്ഞറിക്കാൻ പറ്റാത്ത എന്തോ ഒന്ന് എന്നിൽ നിറഞ്ഞതും ഹൃദയ മിടിപ്പ് കൂടിയത് ഞാൻ ശ്രദ്ധിച്ചു... പരിസരം പോലും മറന്ന് ഞാൻ അവനെ നോക്കി നിന്നു... പെട്ടെന്ന് കതിന പൊട്ടിയ ശബ്‌ദം കേട്ട് ഞാൻ ഞെട്ടി ചുറ്റും നോക്കി തലയ്ക്ക് സ്വയം ഒരു കൊട്ട് കൊട്ടി ദീപം കത്തിക്കാൻ തിരിഞ്ഞതും മുന്നിൽ നിന്ന് തിരിയാൻ സ്ഥലം ഇല്ലാ... ഇതാണ് വായ്നോക്കി നിന്നാലുള്ള കുഴപ്പം ഇപ്പോ മനസ്സിലായോ ' ന്ന് എന്നോട് തന്നെ പറഞ്ഞ് ഞാൻ ആളൊഴിഞ്ഞ പുറകിലേക്ക് നടന്നു.....

~~~~~~~~~ പുറക്കിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല അതോണ്ട് തന്നെ ഒരാട്ടത്ത് നിന്ന് സമാധാനത്തോടെ പതുകെ ഞാൻ കത്തിച്ചു കുറച്ചു കഴിഞ്ഞപ്പഴാണ് മറ്റേ അറ്റത്ത് വെളിച്ചം ശ്രദ്ധിച്ഛ് ഒരു വേള അങ്ങോട്ട് നോക്കിയത്... നോക്കി തിരിയവേ വീണ്ടും നോക്കാൻ ആരോ മനസ്സിൽ നിന്ന് പറഞ്ഞതും ഞൊടിയിടയിൽ ഞാൻ വീണ്ടും നോക്കി... പക്ഷേ ആ ഒരു നിമിഷം ഞാൻ നിന്ന നിൽപ്പിൽ ഫ്രീസ് ആയിപോയിരുന്നു.. എന്നിലെ ശ്വാസം പോലും വിലങ്ങി, ഹൃദയം ആവേശത്തോടെ മിടിച്ചു കയറി... എന്തോ ഒന്ന് അത് എന്താ ന്ന് എനിക്ക് അറിയില്ല,,,, പക്ഷേ എന്തോ എന്നെ വല്ലാതെ സ്വാധീനിക്കുന്ന പോലെ...ഇത് വരേ തോന്നാത്ത ഒരു ഫീൽ എനിക്ക് ചുറ്റും വന്ന് നിറയുന്ന പോലെ..... ആസ്വദിച്ചു ഓരോ തിരിയും കത്തിക്കുന്ന അവളെ ശ്വാസം വിലങ്ങി സ്വയം മറന്ന് കണ്ണെടുക്കാതെ ഞാൻ നോക്കി.... ചുണ്ടിൽ നിറഞ്ഞ ചിരി, പ്രകാശത്തിൽ വെട്ടിത്തിളങ്ങി കുലുങ്ങുന്ന ജിമിക്കി കമ്മൽ, മുടിയിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന മുല്ലപ്പൂവിൽ കുറച്ഛ് ഒരു സൈഡിലേക്ക് എടുത്തിട്ടിട്ടുണ്ട്.. കഴുത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന താലി മാല.... വിളക്ക് ഓരോന്നും ആസ്വദിച്ചു തെളിയിച്ഛ് അവളെന്റെ അടുത്തു വരെ എത്തിയിരുന്നു.... സത്യം പറഞ്ഞാൽ എനിക്ക് ജീവൻ ഉണ്ടോന്ന് പോലും അറിയില്ല കാരണം ഞാൻ ഒന്നും അറിയുന്നില്ല...

അവളിൽ അലിഞ്ഞു ലയിച്ചു തീരുന്നപ്പോലെ ഞാൻ അങ്ങനെ നിന്നു.... പെട്ടെന്ന് വിരലിൽ വല്ലാതെ നീറ്റൽ പോലെ അനുഭവപ്പെട്ടെങ്കിലും അത് വലിയ കാര്യമാക്കാതെ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു... പക്ഷേ അപ്പോഴേക്കും തിരി കത്തി തീർന്ന് വിരല് അത്യാവശ്യം നന്നായി പൊള്ളിയിരുന്നു.... വേദന കൂടിയപ്പോ ഞെട്ടി പിടഞ്ഞ് പെട്ടെന്ന് തിരി തട്ടിമാറ്റി തുള്ളികൊണ്ട് ഞാൻ വേഗം കൈ സൈഡിലേക്ക് കുടഞ്ഞു ഊതി.... "ഔച്ഛ്...... സ്സ്സ്.....ഹൂ.....!!!!" പെട്ടന്നുള്ള നിലവിളി കേട്ട് സംശയത്തോടെ തലയുയർത്തി നോക്കി അവള് എന്റെ അടുത്തേക്ക് നടന്ന് വന്നു നിന്നു.. "എന്താ..... എന്താ പറ്റിയത്.....???" അവൾ വെപ്രാളത്തോടെ ചോദിച്ചു... "ഒന്നുല്ല.... ആഹ്... ഹൂ..!!!!" ഗൗരവത്തോടെ പറഞ്ഞ് ഞാൻ വീണ്ടും കൈ കുടഞ്ഞു.... "കൈയ്ക്ക് എന്താ പറ്റിയത്...???നോക്കട്ടെ കൈ കാണിക്ക്... കൈ കാണിക്കാൻ.... നോക്കട്ടെ.....!!!" ~~~~~~~ തിരി കത്തിച്ചു മുന്നോട് വരുമ്പഴാണ് നിലവിളി കേട്ടത്.... പെട്ടെന്ന് നോക്കിയപ്പോ കൈ കുടയുന്ന സിദ്ധുനെ കണ്ട് ഞാൻ കാര്യം തിരക്കി എങ്കിലും ഒന്നുല്ല ന്ന് പറഞ്ഞു ഒഴിഞ്ഞു... അവൻ പറഞ്ഞത് കാര്യമാക്കാതെ ബലമായി അവന്റെ കൈ പിടിച്ചു ഞാൻ നോക്കി.... വിരല് നല്ലോണം പൊള്ളി ചുവന്നിട്ടുണ്ട്.. കാണുമ്പോ തന്നെ ഒരു മിനുസം പോലെ....

പെട്ടെന്ന് ഇങ്ങനെ പൊള്ളി വീർത്ത സിദ്ധുന്റെ വിരല് കണ്ടപ്പോ എനിക്ക് പൊള്ളിയപ്പോലെ വേദന തോന്നി.... "ഇയാൾക്ക് ഇത്രയ്ക്കും ശ്രദ്ധയില്ലേ...????വിരൽ നല്ലോണം പൊള്ളിയിട്ടുണ്ട്..... തിരി കത്തി തീരുന്ന വരെ ഇയാള് എവിടെ നോക്കി നിൽക്കായിരുന്നു...? കണ്ടില്ലേ ചുവന്ന് ചിണർത്ത് കിടക്കുന്നത്..... ഇത്രയ്ക്കും ബോധം ഇല്ലാതെയാണോ ഇതൊക്കെ ചെയ്യുന്നത്....??? ഇനിപ്പം എന്താ ചെയ്യാ ന്റെ ഭഗവാനേ,,,," ~~~~~~~ പൊള്ളിയത് കണ്ട് അവള് എന്നോട് ദേഷ്യം പിടിക്കുന്നത് ഞാൻ നോക്കിനിന്നു... ദേഷ്യത്തോടെ എന്നോട് ഇതൊക്കെ ചോദിക്കുമ്പഴും അവളുടെ മുഖം സങ്കടവും വെപ്രാളവും കൊണ്ട് നിറഞ്ഞു..... വിരൽ കുറേ ഊതിതലോടി ഇടയ്ക്ക് എന്റെ മുഖത്തേക്ക് നോക്കും പിന്നെ കയ്യിലേക്കും... അവളുടെ കൈ പൊള്ളിയപ്പോലെ കിടന്ന് ടെൻഷൻ അടിക്കുന്നുണ്ടായിരുന്നു.... എന്ത് ചെയ്യും ന്ന് വെപ്രാളത്തോടെ ചുറ്റും നോക്കി പറഞ്ഞു കൊണ്ട് പെട്ടന്ന് അവളെന്റെ വിരല് അവളുടെ ചുണ്ടോട് ചേർത്ത് നാവിൽ നിന്നു ഉമിനീര് വിരലിനെ നനച്ചു... ആ തണുപ്പ് വിരലിലെ നീറ്റലിന് അല്പം ശമനം തീർത്തു.... ഒന്ന് രണ്ട് തവണ അവള് അതാവർത്തിച്ചു.. ഞാനപ്പഴും അവളെ കണ്ണെടുക്കാതെ നോക്കി നിന്നു... പിന്നെയും വായിൽ വെക്കാൻ പോയപ്പഴാണ് എന്തോ ഓർത്തപോലെ അവള് അങ്ങനെ നിന്ന് പതിയെ തലയുയർത്തി എന്നെ നോക്കി..... ~~~~~~~~ എന്തു ചെയ്യണമെനറിയതെ നിൽക്കുമ്പഴാണ് പൊള്ളിയാൽ ഉമിനീര് നല്ല മരുന്നാണെന്ന് അമ്മ പറയാറുള്ളത് ഓർത്തത്....

പിന്നെ മറുത്തൊന്നും ആലോചിക്കാതെ വിരൽ നാവ് കൊണ്ട് ഉമിനീരിൽ നനച്ചു.... ഇടയ്ക്ക് സിദ്ധുവിനെ നോക്കി ഞാൻ ചീത്ത പറയുണ്ടായിരുന്നു... ഒന്ന് രണ്ട് വട്ടം വായിലിട്ടു നനച്ഛ് വീണ്ടും ഇടാൻ വേണ്ടി പോയപ്പഴാണ് ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന സിദ്ധുനെ ശ്രദ്ധിച്ചത്.... ചടപ്പോടെ പതിയെ തലയുയർത്തി നോക്കിയപ്പോ കണ്ണെടുക്കാതെ ഇമ വെട്ടാതെ അവനെന്നെ തന്നെ നോക്കുന്നത് കണ്ട് ഞാൻ വേഗം കൈ മാറ്റി മുഖം താഴ്ത്തി നിന്നു... എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല...... പതിയെ മുഖയുയർത്തി അവന്റെ കണ്ണിലേക്ക് നോക്കിയതും കണ്ണിലൂടെ ശരവേഗത്തിൽ മിന്നൽ പിളലുകൾ പാഞ്ഞു കയറി ശരീരമക്കെ വ്യാപിക്കുന്ന പോലെ തോന്നി.... ശ്വാസഗതി പോലും വല്ലാതെ വർദ്ധിച്ചു.... ചിമ്മാൻ പോലും മറന്ന് കണ്ണുകൾ അവന്റെ അവന്റെ കണ്ണിൽ തന്നെ കണ്ണുടക്കി നിന്നു... പെട്ടെന്ന് മുന്നിൽ നിന്ന് അമ്മ വിളിച്ചതും ഞാൻ വേഗം നോട്ടം മാറ്റി അങ്ങോട്ട് നീങ്ങി... കുറച്ചകലെ എത്തി വീണ്ടും അവനെ തിരിഞ്ഞു നോക്കി.... ഞാൻ വെച്ചപ്പോലെ തന്നെ കൈ വെച്ചുകൊണ്ട് എന്നെ നോക്കി നിൽക്കുന്ന സിദ്ധുനെ കണ്ടതും എനിക്ക് ചിരി വന്നു........ ~~~~~~~~~~ കരിമഷി കൊണ്ട് വലയം തീർത്ത കണ്ണും നെറ്റിയിലെ കുഞ്ഞു ചുവന്ന പൊട്ടും നെറുകയിൽ സിന്ദൂരവും ഞാൻ മതിമറന്ന് നോക്കി നിൽക്കായിരുന്നു,, പെട്ടെന്ന് അമ്മ വിളിച്ചിട്ടാണെന്ന് തോന്നുന്നു അവള് നടന്നക്കലുന്നത് കൺ മറയുന്നത് വരെ ഞാൻ നോക്കി നിന്നു...

അകലെ എത്തി അവള് തിരിഞ്ഞു നോക്കിയപ്പോ എന്റെ ജീവൻ പോകുന്ന പോലെ നിന്ന് പോയി ഞാൻ.... ' ഛേ..... എന്താടാ സിദ്ധു..... എന്താ ഇതൊക്കെ.... എന്താ നീയീ ചെയ്യുന്നത്.... shame... shame.....' എന്നോട് തന്നെ പറഞ്ഞ് മുഖം വെട്ടിച്ചു ദീര്ഘമായൊരു ശ്വാസം എടുത്തുകൊണ്ട് ഞാൻ അനന്തന്റെ അടുത്തേക്ക് പോയി..... പക്ഷേ അപ്പോഴും മനസ്സ് അവളിൽ അവളുടെ ആ കരിനീല മിഴികളിൽ തന്നെ തങ്ങി നിന്നു...... ~~~~~~~~~~ കൽവിളക്കിന് തിരി തെളീക്കാനായിരുന്നു അമ്മ വിളിച്ചത്..... ഞാനും മീനുവും കൂടി തിരി തെളീക്കാൻ തുടങ്ങി... മീനു ദേവൂന്റെ ഏട്ടന്റെ ഇളയമകളാണ്.... മീനാക്ഷി എന്നാണ് ഫുൾ നെയിം..... ഏട്ടത്തിയും കനിയും ഈവനിംങ് തറവാട്ടിൽ ലാൻഡ് ചെയ്തിരുന്നു... ഏട്ടൻ ബിസിയായതോണ്ട് വന്നില്ല.... വിളക്ക് തെളീക്കാൻ ഞങ്ങളുടെ കൂടെ അവര് കൂടി... മുകളിൽ നിന്ന് താഴേക്ക് കത്തിച്ച് പെട്ടെന്ന് എന്തോ കത്തി കരയുന്ന സ്മെൽ വന്നത്....... ഞാനും ഏട്ടത്തിയും കൂടി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.... പക്ഷേ ആ കത്തി മണം വരുന്നത് എന്റെ സാരി തലപ്പാണെന്ന് ഞാൻ അറിയുമ്പോഴേക്കും തീ മുകളിലേക്ക് ആളി തുടങ്ങിയിരുന്നു................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story