🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 49

ennennum ente mathram

രചന: അനു

ഞാനും ഏട്ടത്തിയും കൂടി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.... പക്ഷേ ആ കത്തി മണം വരുന്നത് എന്റെ സാരി തലപ്പാണെന്ന് ഞാൻ അറിയുമ്പോഴേക്കും തീ മുകളിലേക്ക് ആളി തുടങ്ങിയിരുന്നു..... എന്തു ചെയ്യണമെന്നറിയാതെ തൊട്ടടുത്ത് നിന്ന ഏട്ടത്തിയും മീനുവും സ്തംഭിച്ചു.... കൂടി നിൽക്കുന്നവർ എല്ലാരും എന്നെ പേടിയോടെ നോക്കുന്നത് കണ്ടപ്പോ ഞാനാക്കെ പേടിച്ഛ് വെട്ടിവിയർത്തു..... തീയണയ്ക്കാൻ എന്നോണം ഞാൻ വെപ്രാളത്തോടെ സാരിയുടെ മുന്താണി പിടിച്ചു വീശിയത് തീയുടെ ആക്കം കൂടാനാണ് സഹായമായത്...... എല്ലാം കഴിഞ്ഞെന്ന് വിചാരിച്ഛ് നിസ്സഹായതയോടെ എന്നെ നോക്കി നിൽക്കുന്ന ഏട്ടത്തിയെ നോക്കി കണ്ണ് നിറച്ച് കൊണ്ട് ഞാൻ നിൽകുമ്പഴാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മായ ഓടിവന്ന് രണ്ടു കൈകൊണ്ടും മുന്താണിയിലെ തീ തിരുമ്മി കെടുത്തിയത്..... തീ കെടത്തും അവള് കയ്യിലേക്ക് നോക്കി ഊതികൊണ്ട് അലറി നിലവിളിച്ചു.... ഞാൻ വേഗം അവളുടെ കൈ പിടിച്ചു വാങ്ങി നോക്കി... സാരിയുടെ കത്തി കരിഞ്ഞത് മുഴുവൻ അവളുടെ കയ്യിൽ നല്ലോണം പറ്റിപിടിച്ഛ് ചുവന്ന് തടിച്ചു വീർത്ത അവളുടെ രണ്ട് കയ്യും എന്റെ കയ്യിൽ കിടന്ന് വിറച്ചു.... അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും എല്ലാരും കൂടിയിരുന്നു.....

വേദന കൊണ്ട് അവള് പിടഞ്ഞു പരിസരം പോലും മറന്ന് ആർത്തു നിലവിളിച്ചോണ്ടിരുന്നു..... "ആഹ്....... അച്ഛാ...... എന്റെ കൈ....... ഏട്ടത്തീന്റെ കൈ.... സഹിക്കാൻ പറ്റിണില്ല....." നിറഞ്ഞൊഴുകുന്ന മിഴികളോടെ എന്നെ നോക്കി അവൾ അലറി... "എന്ത് പണിയാ മോളേ നീയീ കാണിച്ചത്....??? കയ്യോക്കെ പൊള്ളി നാശമായല്ലോ... വാ ഇവിടെ വന്നിരിക്ക്...." ഞാനും ഏട്ടത്തിയും കൂടി അവളെ പതുകെ നടത്തിച്ഛ് തിരക്കൊഴിഞ്ഞ നടപന്തലിന്റെ ഒരറ്റത്തേക്ക് കൂടി കൊണ്ട് പോയി ഇരുത്തി.... വേദന കൊണ്ട് അവള് പുളയുന്ന അവളുടെ അവസ്‌ഥ കണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു..... ആരോ പറഞ്ഞ് ചെറിയമ്മ അപ്പോഴേക്കും പൊള്ളലേറ്റാൻ പുരട്ടുന്ന എണ്ണയുമായി വന്നു എന്റെ കയ്യിൽ തന്നു... ഞാൻ വേഗം അതവളുടെ കയ്യിൽ പുരട്ടി പതുകെ നല്ലോണം പുരട്ടികൊടുത്തോണ്ടിരുന്നു..... മായ,,,, മായയിൽ നിന്ന് ഇങ്ങനെയൊരു കാര്യം ഞാൻ മാത്രല്ല അവിടെ കൂടി നിന്ന് ആരും പ്രതീക്ഷിച്ചില്ല.... അവള് അങ്ങനെ ചെയ്തില്ലായിരുനെങ്കിൽ ഒരു പക്ഷേ അവളുടെ കയ്യിന്റെ സ്ഥാനത് ഞാൻ മുഴുവൻ കരിഞ്ഞു കിടന്നേനെ..... എണ്ണ പുരട്ടിയതും നീറ്റൽ കുറഞ്ഞെന്ന് തോന്നുന്നു അവള് പതിയെ തളർച്ചയുടെ എന്റെ തോളിലേക്ക് ചാഞ്ഞു കണ്ണടച്ഛ് കിടന്നു...

അവള് ഓകെ ആണെന്ന്. തോന്നിയതും എല്ലാരും അവരവരുടെ പണി നോക്കി പോയി... ഞാൻ അവളെ കൂടെ അവളുടെ അടുത്ത് കയ്യിലേക്ക് മെല്ലെ ഓതിക്കൊടുത്തു കൊണ്ട് ഇരുന്നു... കുറച്ചു കഴിഞ്ഞു എണീറ്റ് അവളെന്നെ അവശതയോടെ നോക്കി ചിരിച്ചതും ഞാനവളെ കെട്ടിപ്പിടിച്ചു..... "എന്തിനാ മോളേ... എന്തിനാ നീ ഇങ്ങനെ ചെയ്തത്... ഇത്രയും വേദന വെറുതെ,, എന്തിനാ...?" കണ്ണീരിന്റെ അകമ്പടിയോടെ ഇടറുന്ന സ്വരത്തോടെ ഞാൻ ചോദിച്ചത് കേട്ട് മായ എന്നെ നോക്കി ചിരിച്ചു... "ഇതൊന്നും ഏട്ടത്തി ഞാൻ കാരണം അനുഭവിച്ച വേദനയോളം വരില്ലല്ലോ.....??? ഞാൻ എന്തൊക്കെ ചെയ്തു ഏട്ടത്തിയോട്, ഞാൻ കാരണം ഏട്ടത്തി എന്തൊക്കെ സഹിച്ചു... ഏട്ടത്തി എന്നോട് ക്ഷമിക്കണം,,,, ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമാണിത്.... ഏട്ടത്തി എന്നോട് പൊറുക്കണം.... വന്ന അന്ന് മുതൽ ഏട്ടത്തിയെ കണ്ട് മാപ് ചോദിക്കണമെന്ന് കരുതിയതാ ഞാൻ,,,, പക്ഷേ ഏട്ടത്തിയ്ക്ക് എന്നോട് ദേഷ്യം ആണെന്ന് കരുതി... ഞാനത്രയ്ക്ക് ദ്രോഹിച്ചിട്ടില്ലേ....??? ഞാൻ മനപ്പൂർവ്വം ഓരോന്ന് ചെയ്ത് അതൊക്കെ ഏട്ടത്തിയുടെ തലയിൽ കെട്ടി വെച്ച് ഏട്ടന്റെ മുന്നിൽ കുറ്റക്കാരിയാക്കിയില്ലേ ഞാൻ..... എന്റെ ബുദ്ധിമോശവും അറിവില്ലായ്മയും കാരണം ഏട്ടത്തി എന്തൊക്കെ സഹിച്ചു....ദേഷ്യല്ലേ എട്ടത്തിക്ക് എന്നോട്..?? വെറുപ്പ് തോന്നുന്നില്ലേ..??" എന്നെ നോക്കി അവള് പറയുന്നത് കേട്ട് ഞാൻ വാത്സല്യത്തോടെ അവളെ നോക്കി.... "അതിന് എങ്ങനെയാണോ പ്രായശ്ചിത്തം ചെയ്യുന്നത്,,,

ആര് പറഞ്ഞു എനിക്ക് ദേഷ്യമാണെന്ന് വെറുപ്പാണെന്ന്..... നീ എന്നെ നോക്കി ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്..... നിന്നോട് ഞാൻമിണ്ടാൻ വരാഞ്ഞത് നിനക്കത് ഇഷ്ടപ്പെടില്ലന്ന് കരുതിയാ,,അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടോ ദേഷ്യം ആയിട്ടൊ അല്ല..... പക്ഷേ,,,അതിന്,,,നീ ഇങ്ങനെ..... കണ്ടില്ലേ,,, കയ്യോക്കെ പൊള്ളി നാശയിരിക്കുന്നത്.... എന്റെ നിമ്മിയെ പോലെ തന്നെയേ ഞാൻ നിന്നെയും കണ്ടിട്ടുള്ളൂ.... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല,,, നീയും എന്റെ അനിയത്തി അല്ലെ....!!!!" വാത്സല്യത്തോടെ അവളെ കവിളിൽ തലോടി കൊണ്ട്‌ ഞാൻ പറഞ്ഞു നിർത്തിയതും അവളെന്നെ കെട്ടിപ്പിടിച്ചു... "ഏട്ടത്തി,,,,,അങ്ങനെ പറഞ്ഞല്ലോ അതുമതി..... എന്നോട് ക്ഷമിച്ചല്ലോ.... അത് മതി..... എനിക്ക് സന്തോഷമായി..." "പെട്ടെന്ന് തീ പടരുന്നത് കണ്ടപ്പോ ഏട്ടത്തിയെ എങ്ങനെയെങ്കിലും രക്ഷിക്കണം ന്നേ ഞാൻ വിചാരിച്ചുള്ളൂ... എനിക്ക് അപ്പോ അങ്ങനെ ചെയ്യാനാ തോന്നിയത്.... " "സാരല്ല എന്റെ കയ്യല്ലേ പോയുള്ളൂ,,,, ഏട്ടത്തിക്ക് ഒന്നും പറ്റിയില്ലല്ലോ....??ഇത് രണ്ട് ദിവസം കൊണ്ട് ശെരിയാവും...." ഞാനറിയാതെ എന്റെ പൊട്ടബുദ്ധിക്ക് ചെയ്തു പോയതാ എല്ലാം,,, ഏട്ടനോട് ഞാൻ പറയാം എല്ലാം ഞാനാ ചെയ്തതെന്ന്...."

അവള് ഇത്രയും പറഞ്ഞ് എണീക്കാൻ ആഞ്ഞതും ഞാൻ അവളെ തടഞ്ഞു കൊണ്ട് അവിടെതന്നെ പിടിച്ചിരുത്തി... "വേണ്ട... വേണ്ട.... അതിന്റെ ഒന്നും ആവിശ്യമില്ല.... അതൊക്കെ കഴിഞ്ഞു പോയില്ലേ.... ഇനി അതൊന്നും കുത്തിപോക്കണ്ടാ.... വാ നമ്മുക്ക് വീട്ടിൽ പോകാം...." ഞാൻ അവളെയും കൂട്ടി നേരെ പതുകെ വീട്ടിലേക്ക് പോന്നു... ദേവൂന്റെ അനിയന്റെ മകളെയാണ് അമ്മയുടെ അനിയൻ കെട്ടിയത്... അതോണ്ടാണ് മായയും ഉത്സവത്തിൽ പങ്കാളിയായത്... പാവം ഞാനവളെ വല്ലാതെ തെറ്റിദ്ധരിച്ചു.... വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാരും കൂടി ഞങ്ങളെ പൊതിഞ്ഞു... കൂട്ടത്തിൽ സിദ്ധുന്റെ രൂക്ഷമായ കണ്ണുകൾ കണ്ടതും ഇന്നത്തെ ചീത്ത ഈ സംഭവം തന്നെ ഞാൻ ഉറപ്പിച്ചു...... രാത്രി ഫുഡ് കഴിക്കാനും ഡ്രസ് ചേഞ്ച്‌ ചെയ്യാനും അങ്ങനെയെയുള്ള അവളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കി... ഇതെല്ലാം കണ്ടിട്ട് നിമ്മിക്ക് തീരെ സഹിക്കുന്നില്ല... അവള് കുശുമ്പോടെ നോക്കി കൊഞ്ഞനം കുത്തി പുച്ഛിക്കുന്നത് കണ്ട് ഞാനും മായയും ചിരിച്ചു..... ~~~~~~~~ സാരി കത്തിയതും മായയുടെ കൈ പൊള്ളിയതുമൊക്കെ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പഴാണ് ഞങ്ങൾ കുറച്ഛ് പേര് അറിഞ്ഞത്.... ശ്രദ്ധാന്ന് പറഞ്ഞ സാധനം അവളെ തൊട്ട് തീണ്ടിയിട്ടില്ലല്ലോ,,, പിന്നെ ഇങ്ങനെയൊക്കെ പറ്റിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ..... പാവം ആ പെണ്ണിന്റെ കയ്യും കളഞ്ഞു വന്നിരിക്കാ,,, ജന്തു... താഴെയിരുന്ന് മായയെ കൂടെ നിന്ന് ശ്രുശൂഷിക്കുന്ന അവളെ തറപ്പിച്ചോന്ന് നോക്കി ഞാൻ എന്റെ റൂമിലേക്ക് പോയി.... പാവം,,,,

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടത് കൊണ്ട് മാമ്മൻ ഒരുപാട് കൊഞ്ചിച്ചും അമിതമായി ലാളിച്ചുമൊക്കെയാണ് അവളെ ഇങ്ങനെ ഒരു കുശുമ്പതിയും അസൂയക്കാരിയുമൊക്കെ ആയത്.... ജയനെ വിളിച്ച് ഓഫീസിലെ കാര്യങ്ങൾ ഒക്കെ ഡീറ്റൈല് ആയി അന്വേഷിച്ചു, അവൻ ഫോർവേഡ് ചെയ്ത തന്ന കുറച്ഛ് മെയിൽ ചെക്ക് ചെയ്തു ഞാൻ കയറി കിടന്നു..... ~~~~~~~~ ഇന്ന് അമ്പലത്തിൽ സർവ്വ ഐശ്വര്യപൂജയുള്ളതോണ്ട് ഇന്നലെ രാത്രി മുഴുവൻ പൂവ് സെറ്റാകുന്ന പണിയില്ലായിരുന്നു ഞങ്ങൾ എല്ലാരും.... ഈ പണിക്കൊന്നും സിദ്ധുനെ കണ്ടതേയില്ല മാത്രവുമല്ല മുകളിൽ എന്നെ കൊന്ന് തിന്നാനുള്ള ദേഷ്യത്തിലായിരിക്കും ആ മാക്രി നിൽക്കുക,,, എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങുന്നത്ന്ന് കരുതി ഏതായാലും പാതിരാത്രിയായി പിന്നെ കസിൻസിന്റെ കൂടെ അവിടെ കിടന്നു... രാവിലെ 11.00 മണിക്കാണ് പൂജ തുടങ്ങാ അതോണ്ട് രാവിലെ എണീറ്റത്തും നിമ്മിയും മീനുവും ബാക്കിയെല്ലാരേയും പെറുക്കി കൂട്ടി കുളത്തിന് കുളിക്കാമെന്ന് പറഞ്ഞു അങ്ങോട്ട് നടന്നു..... തറവാട് കുളം കണ്ടതും എന്റെ ജീവനും ശ്വാസവും ആദ്യം മേലോട്ട് പോയി പിന്നെ താഴേക്ക് വന്നു... ഹമ്മേ,,,, എന്തൊരു വലിയ കുളാ പോരാത്തതിന് നല്ലോണം വെള്ളവും.... ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെയായി കുളത്തിന്റെ ഒത്ത നടുവിലൂടെ ഒരു ചെറിയ അധികം പൊക്കമില്ലാത്ത മതില് കെട്ടി തിരിച്ചിട്ടുണ്ട്....

കുളത്തിൽ എത്താൻ നേരമില്ലാതെ എല്ലാരും കൂടി ചാടി തുള്ളി നീന്താൻ തുടങ്ങി.... ഞാനും മായയും കരയിൽ ഇരുന്ന് നിരാശയോടെ മുഖത്തോട് മുഖം നോക്കി.... പാവം ഞാൻ കാരണം അവളും സൈഡായി.... അവളെ കുളിക്കാൻ ഹെല്പ് ചെയ്ത് കുളത്തിന്റെ ആദ്യത്തെ രണ്ട് പടവ് ഇറങ്ങി ഞാനും കുളിച്ചു കയറി ഇരുന്നു...... "ഹാ... അനു എന്താ അവിടുന്ന് കുളിച്ചു കയറിയത്... വാ നമ്മുക്ക് മത്സരിച്ചു നീന്താം....!!!!" നീന്തികൊണ്ടിരിക്കെ കസിൻ ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചടപ്പോടെ ഇളിച്ചു കാട്ടി... "അയ്യോ ചേച്ചി,,,, എനിക്ക് നീന്താൻ ഒന്നും അറിയില്ല....!!!!" കുറച്ചു ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞതും നിമ്മി വേഗം വെള്ളത്തിൽ നിന്ന് തലപൊക്കി നോക്കി.... "ദേ... ഏട്ടത്തി ചുമ്മാ ജാഡ കാണിക്കാതെ ഇറങ്ങി വന്നേ.... ഏട്ടത്തി എന്നോട്‌ പറഞ്ഞിട്ടില്ലേ ഏട്ടത്തിയുടെ വീട്ടിൽ കുളമുണ്ടെന്ന്,,, എന്നിട്ടും നീന്താൻ അറിയില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല മോളെ.....!!! മര്യാദയ്ക്ക് ഇറങ്ങി വന്നോ ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് കയറി വരും..." നിമ്മി ഭീക്ഷണിപ്പോലെ പറഞ്ഞത് കേട്ട് പേടിയോടെ ഞാൻ വളെ നോക്കി,, പെണ്ണ് പറഞ്ഞാ പറഞ്ഞപോലെ ചെയ്ത് കളയും... "ആയോ നിമ്മി,,,, കുളമുണ്ടെന്ന് ഞാൻ പറഞ്ഞത് നേരാ.... പക്ഷേ എന്റെ വീട്ടിലേത്,,, അതൊരു ചെറിയ കുളമാ,, ഇതേ പോലെ 5 സെന്റിൽ പരന്നു കിടക്കല്ലാ..... ഈ കുളം ദേ, ഇവിടുന്ന് വെറുതെ നോക്കീട്ട് തന്നെ എന്റെ കയും കാലും വിറക്കുന്നു... പിന്നെയാ ചാടിയിറങ്ങി നീന്തുന്നത്....

എന്നേയും അമ്മൂനേയും അച്ഛൻ കുറേ നോക്കിയതാ പഠിപ്പിക്കാൻ,, അമ്മു പഠിച്ചു...എനിക്ക് ആണെങ്കിൽ ഇപ്പഴും മുങ്ങാൻ മാത്രേ അറിയൂ...!!!" ഒരു ചടപ്പോടെ ഞാൻ പറഞ്ഞതും കുളത്തിൽ മൊത്തം കൂട്ടച്ചിരി മുഴങ്ങി... "ഛേ....!!!!! എന്റെ ഏട്ടത്തി മോശം മോശം....." നിമ്മി " ചെറിയ കുളമാവുമ്പോ പഠിക്കാൻ എളുപ്പമല്ലെഡീ,,,, എന്നിട്ടും നീ എന്തേ പഠിക്കാഞ്ഞത്....?"ചേച്ചി "ഞാൻ പറഞ്ഞില്ലേ ചേച്ചി... പഠിപ്പിക്കാൻ അച്ഛൻ കുറേ നോക്കിയതാ... ഒരുവട്ടം തൊണ്ട് പൊട്ടി ഞാൻ വെള്ളത്തിൽ ആണ്ടു പോയി.... ഞാൻ ആണ്ടു പോയത് അച്ഛൻ കാണാനും വൈകി.... ഞാൻ കുറേ വെള്ളത്തിൽ മുങ്ങിയും താഴ്ന്നും കളിച്ചു,,, അതില് ഞാൻ ഒരുപാട് ഞാൻ പേടിച്ചു..... പിന്നെ കുളം കാണുമ്പോ ഞാൻ വെള്ളത്തിൽ മുങ്ങി താണത്താണ് ആദ്യം ഓർമവരാ.... അന്ന് മുങ്ങിയത് എനിക് ഇപ്പഴും നല്ല ഓർമ്മയുണ്ട് ആ ഇൻസിഡന്റ്,,,, കുളത്തിലെ വെള്ളം മുഴുവൻ എന്നെ ലക്ഷ്യം വെച്ച് എന്നെ മുക്കി കൊല്ലാനായി ഓടി വരുന്ന പോലെ തോന്നി.... ഞാൻ കുറേ നീന്താൻ നോക്കിയെങ്കിലും കയ്യും കാലും ഒക്കെ കുഴഞ്ഞു തളർന്ന് പോയി... അമ്മേ... വിചാരിച്ചൂടാ... പേടിയാവുന്നു.... അതിൽ പിന്നെ ഒറ്റയ്ക്ക് ഞാൻ കുളിക്കാൻ കുളത്തിൽ പോകാറില്ല......" ഞാൻ പറഞ്ഞു നിർത്തിയതും എല്ലാരും കൂടെ എന്നെ കളിയാക്കി കൊന്നില്ലെന്നേള്ളൂ.... ഞാൻ ചടച്ചു ചത്തു.... 800 മണിക്ക് കുളിക്കാൻ ഇറങ്ങിയതാ 10.00 മണിയായിട്ടും ഞങ്ങളെ കാണാതെയായപ്പോ നമ്മുടെ ചെറിയ പോരാളി, ചെറിയമ്മ തിരഞ്ഞു വന്നു....

പിന്നേ ഒന്നും പറയണ്ട ചീത്തയായി,ബഹളമായി ഓടമായി അടിയുടെ ഇടിയുടെ പൊട്ടിപ്പൂരമായിരുന്നു..... വെള്ളത്തിൽ കളിയൊക്കെ നിർത്തി എല്ലാരും വേഗം കുളിച്ച് റൂമിലേക്ക് ഓടി... ചെറിയമ്മ ഓടിച്ചു ന്ന് പറയുന്നതാവും ഒന്നൂടെ ബെറ്റർ..... ~~~~~~~ ഇന്ന് മോർണിംഗ് തന്നെ ഒരു പ്രധാനപ്പെട്ട കോണ്ഫറൻസ് ഉണ്ടായിരുന്നു.... ലാപ് എടുത്ത് സെറ്റ് ചെയ്യുമ്പോ റൂമിൽ അവളെ തിരഞ്ഞെങ്കിലും കണ്ടില്ല.... കുറച്ചു കഴിഞ്ഞപ്പോ കുളിച്ചു കയറി വരുന്നത് കണ്ടു.... ഇവള് ഇതെവിടുന്ന കുളിച്ചു വരുന്നത്.??? ഓഹ് കുളത്തിന് ആയിരിക്കും.... എന്നെ വലിയ മൈൻഡ് ആക്കാതെ വേഗം അലമാര തുറന്ന് ഒരു സെറ്റും മുണ്ടും എടുത്ത് പുറത്തേക്ക് ഇറങ്ങി നിമ്മിയുടെ റൂമീനാണെന്ന് തോന്നുന്നു കുറച്ഛ് കഴിഞ്ഞ് സെറ്റ് സാരി ഉടുത്തോണ്ട് വേഗത്തിൽ കേറി വന്നു..... ബെഡിൽ ഇരുന്ന് കണ്ണാടിയിലൂടെ അവളെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു... സമയം വൈകിയതോണ്ട് ആവും അവള് വേഗത്തിൽ കണ്ണാടി നോക്കി ഒരുങ്ങുന്നുണ്ടായിരുന്നു.. മുടി വരാതെ വെറുതെ ഇഴയെടുത് കെട്ടി ഒരു ചെറിയ ജിമിക്കി കമ്മലും കണ്ണും എഴുതി ഒരുങ്ങി സിന്ദൂരം തൊട്ടതും എന്തോ മറന്ന പോലെ അവള് നിന്നു... പിന്നെ കഴുത്തിൽ തപ്പി റൂം മുഴുവനും ഒന്ന് കണ്ണോടിച്ഛ് നേരെ നിന്ന് എന്തോ ആലോചിച്ചു... പിന്നെ പെട്ടെന്ന് എന്തോ ഓർത്തപ്പോലെ തലയിൽ കൈ വെച്ചു നാക്ക് കടിച്ഛ് കൊണ്ട് വേഗത്തിൽ താഴേക്കിറങ്ങി.... ഞാൻ എന്നൊരാൾ ഇവിടെ ഇരിക്കുന്നത് അവള് കണ്ടില്ലേ....?

അതോ കാണാത്ത പോലെ നടന്നതാണോ...??? മമ്മം,,,,,,,, എല്ലാരേയും കണ്ടപ്പോ നിലത്തൊന്നും അല്ല...!!! അവള് പോയ വഴിയേ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വേഗം ലാപ്പിലേക്ക് മിഴിനട്ടു..... ~~~~~~~ റൂമിൽ കയറിയപ്പോ തന്നെ ലാപ്പും പിടിച്ഛ് ബെഡിൽ ഇരിക്കുന്ന സിദ്ധു നെയാണ് കണ്ടത്.... ശിവന് ത്രീശൂലം പോലെ അല്ലെങ്കിൽ കൃഷ്ണന് ഓടക്കുഴൽ പോലെ ഏതു നേരം നോക്കിയാലും ഈ ആയുധം കാണും കയ്യിൽ... ഇങ്ങേർക്ക് ഇതിലാരോ കൈവിഷം വെച്ചിട്ടുണ്ടെന് തോന്നുന്നു...???? അവൻ റൂമിൽ ഉള്ളതോണ്ട് ഞാൻ വേഗം സെറ്റും മുണ്ടും എടുത്ത് നിമ്മിയുടെ റൂമിലേക്ക് പോയി ഡ്രസ് മാറ്റി വീണ്ടും മുറിയിലേക്ക് കയറി.... സമയം പോയത് കൊണ്ട് വേഗത്തിൽ ഒരുക്കമൊക്കെ കഴിച്ഛ് അവസാനം സിന്ദൂരം സീമന്തരേഖയിൽ നീട്ടി വരച്ചപ്പഴാണ് ഒഴിഞ്ഞ കഴുത്ത് കണ്ടത്... ഞാൻ കഴുത്തിൽ കൈവെച്ചു കൊണ്ട് ചുറ്റും നോക്കി.... താലി ഞാൻ എവിടെയാ...???? ആഹ്... അയ്യടാ...!!!!!! കുളക്കടവിലാണല്ലോ ഊരി വെച്ചത്... ചെറിയമ്മ ചീത്ത പറഞ്ഞപ്പോ എല്ലാം വാരിക്കൂട്ടി ഓടിയപ്പോ താലി മറന്നു... ഛേ.... മനസ്സിൽ ഓർത്തെടുത്ത് കൊണ്ട് ഞാൻ വേഗം കുളക്കടവിലേക്ക് നടന്നു... എല്ലാരും അമ്പലത്തിലേക്ക് നടക്കുന്നുണ്ട്,, ഞാനും അവരെ കൂട്ടത്തിൽ പോകാന്ന് വിചാരിച്ചതാ പക്ഷേ നിമ്മിയുടെ പിടിച്ചു നിർത്തി,,, ആ പെണ്ണിന്റെ ഒരുക്കം കഴിഞ്ഞിട്ട് ഇനി എപ്പഴാണാവോ...!!! ~~~~~~~~~

"ഏട്ടാ.... ഏട്ടത്തി എന്തെടുക്കാ,,, എന്നെ വലിയ കുറ്റം പറഞ്ഞിട്ട് സുന്ദരികോതയുടെ ഒരുക്കം കഴിഞ്ഞില്ലേ ഇത് വരെ.....????" റൂമിലേക്ക് വാതിൽക്കൽ നിന്ന് എത്തി നോക്കി അവളെ തിരഞ്ഞു കൊണ്ട് നിമ്മി ചോദിച്ചത് കേട്ട് ഞാൻ ലാപ്പിൽ നിന്ന് മുഖയുയർത്തി അങ്ങോട്ട് ഒന്ന് നോക്കി വീണ്ടും ലാപ്പിലേക്ക് നോക്കി... "അതിന് അവളിവിടെ ഇല്ലല്ലോ...??? ഞാൻ കരുതി നിന്റെ റൂമിൽ കാണുമെന്ന്....!!!! അലസമായി ഞാൻ പറഞ്ഞത് കേട്ട് നിമ്മി റൂമിലേക്ക് കയറി നിന്നു "ആഹ് ഉണ്ടായിരുന്നു... സാരിയുടുത്ത് കഴിഞ്ഞപ്പോ ഇങ്ങോട്ട് വന്നല്ലോ ഏട്ടത്തി,,, ഒരുങ്ങാണെന്നും പറഞ്ഞു.... വന്നില്ലേ...?" "ആഹ് വന്നു ഒരുങ്ങി ധൃതിയിൽ ഇറങ്ങി പോവുന്നത് കണ്ടു....!!!!" "ഇങ്ങോട്ട്.....????" "ആഹ്,,,,എനിക്കറിഞ്ഞൂടാ.... അവിടെ എവിടെയെങ്കിലും കാണും,,, നീ വിളിച്ചു നോക്ക്....." ഞാൻ ലാപ്പിൽ നോക്കി കൊണ്ട് തന്നെ താൽപ്പര്യം ഇല്ലാതെ മറുപടി കൊടുക്കുന്നത് കേട്ട് അവള് ഒന്നൂടെ എന്റെ അടുത്തേക്ക് വന്ന് നിന്നു... "ഹ,,,,,താഴേക്ക് വന്നില്ല ഏട്ടാ.... ഞാൻ അവിടെയൊക്കെ നോക്കീട്ടാ ഇങ്ങോട്ട് കയറിയത്.... ഇവിടേയും ഇല്ലെങ്കിൽ പിന്നെ ഈ ഏട്ടത്തി ഇതെങ്ങോട്ട് പോയി...???? എങ്ങോട്ടാ പോയതെന്ന് ഏട്ടൻ ചോദിച്ചിരുന്നോ...????" "ഇല്ലഡീ,,,,ഞാൻ ശ്രദ്ധിച്ചില്ല.... മ്മ്മ്..???? എന്തോ മറന്ന് വെച്ചത് എടുക്കാൻ പോവുന്ന പോലെയാ തോന്നിയത്...." സൈഡിലേക്ക് നോക്കി അവള് പോയത് ഓർത്തെടുത്ത് കൊണ്ട് നിമ്മിയെ നോക്കി സംശയത്തോടെ ഞാൻ പറഞ്ഞു.... "എന്ത്...????"

"ഹ,,,,എനിക്ക് അറിയില്ല നിമ്മീ...." നിമ്മി ഇങ്ങനെ ചോദ്യത്തിന് മേലെ ചോദ്യങ്ങൾ ചോദിച്ചത് കേട്ട് ഞാൻ കുറച്ഛ് ദേഷ്യത്തോടെ പറഞ്ഞതും അവള് ഒരു നേടുവീർപ്പോടെ എന്നെ നോക്കി നിരാശയോടെ തിരിഞ്ഞു നടക്കുന്നത് കണ്ട് ഞാൻ അവള് വന്നതും ഒരുങ്ങിയതും പോയതും ഒന്നൂടെ ഓർത്തെടുക്കാൻ ശ്രമിച്ചു.. "അത്... അത് എന്താന്ന് അറിയില്ല.... I think,,,,, yeah,,, അവള്,,, അവള് കഴുത്തിൽ തപ്പുനത് ശ്രദ്ധിച്ചിരുന്നു,,,, താലിയാണെന്ന് തോന്നുന്നു... താലി എവിടെയോ മറന്ന് വെച്ഛ് കാണും അതേടുക്കാൻ എടുക്കാൻ പോയതാവും.." "താലി....????? കുളിക്കാൻ ഇറങ്ങിയപ്പോ താലി ഏട്ടത്തി കുളക്കടവിൽ അഴിച്ചു വെയ്ക്കുന്നത് ഞാൻ കണ്ടതാ... പക്ഷേ ഏട്ടത്തി പോയിട്ട് ഒരുപാട് സമയം ആയല്ലോ,,,, കുളക്കടവിൽ പോയി വരേണ്ട സമയം കഴിഞ്ഞു...???എന്നിട്ടും ഏട്ടത്തി എന്താ വരാതെ....???? കുളത്തിലെ പടവുകൾ കുറച്ചെണ്ണം ഇളകി കിടക്കുന്നുണ്ടെന്ന് ചെറിയമ്മ കുളിക്കാൻ ഇറങ്ങുമ്പോ പറഞ്ഞിരുന്നു.... പടവിൽ ആണെങ്കിൽ നല്ല വഴുക്കും ഉണ്ട്... പോരാത്തതിന് ഏട്ടത്തിക്ക് നീന്താനും അറിയില്ല....പോയിട്ട് ഒരുപാട് നേരവും ആയി....." നിമ്മി പെറുക്കി പെറുക്കി കൂട്ടിയും കിഴിച്ചും ഓരോന്ന് പറയുന്നത് കേട്ടപ്പോ എന്റെ നെഞ്ചോന്ന് കാളി,, കൊളിയാൻ മിന്നിയപോലെ....

"ഏട്ടാ...എനിക്ക്.... എനിക്കെന്തോ പേടിയാവുന്നു...." നിറഞ്ഞ കണ്ണോടെ വെപ്രാളത്തോടെ അവള് എന്നെ നോക്കി പറഞ്ഞത് കൂടി ആയപ്പോ ചെറിയൊരു പേടി എന്നിലും ഉടലെടുത്തിരുന്നു... "ഏയ് അങ്ങനെയൊന്നും ഇല്ലാ,,,,,,,,നീ വാ... നോക്കാം......!!!" അവളെ തോളിൽ തട്ടി സമാധാനിപ്പിച്ചു അവളേയും കൂടി കൊണ്ട് റൂം വിട്ടിറങ്ങി കോണിയൊക്കെ ചാടി കടന്ന് വേഗത്തിൽ കോലായിലേക്ക് നാടന്നു..... കോലായിൽ ഇറങ്ങി കുളക്കടവിലേക്ക് എത്ര വേഗത്തിൽ ഓടിയിട്ടും അവിടേക്ക് എത്താത്ത പോലെ തോന്നിയെനിക്ക്.... ഒരുപാട് ദൂരം കൂടിയ പോലെ.... എന്തുകൊണ്ടോ കയ്യും കാലും ഒക്കെ വല്ലാതെ തളരുന്നു.... മനസ്സും ശരീരവും വല്ലാത്ത വെപ്രാളവും പരവേഷവും കൊണ്ട് നിറഞ്ഞു...... കുളക്കടവിലേക്ക് അടുക്കുംതോറും ഹൃദയം മിടപ്പ് കൂടി കൂടി വന്നു...... 'അവൾക്കിനി എന്തെങ്ങിലും.....?' ന്ന് മനസ്സ് പറയാൻ തുടങ്ങിയതും ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തടഞ്ഞു................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story