🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 51

ennennum ente mathram

രചന: അനു

പാവം നല്ലോണം പേടിച്ഛ് പോയിട്ടുണ്ട്.... കുറച്ചു നേരം കൂടി അവളെ നോക്കി ഇരുന്ന് ഞാൻ വേഗം ലാപ് എടുത്ത് ബാൽകണിയിലേക്ക് നടന്നു..... ~~~~~~~~ ഒന്ന് ഉറങ്ങി എണീറ്റപ്പോ തന്നെ എനിക്ക് നല്ല ആശ്വാസം തോന്നിയെങ്കിലും അമ്പലത്തിലേക്ക് പോവാൻ നിന്നില്ല, തലവേദന ആണെന്ന് കള്ളം പറഞ്ഞ് റൂമിൽ തന്നെ ചടച്ഛ് കിടന്നു... ഇടയ്ക്കിടെ നിമ്മിയുടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തുമ്പോഴെല്ലാം അറിയാതെ തന്നെ എന്റെ ചുണ്ടിൽ ചിരി നിറഞ്ഞു... കണ്ണ് തുറന്നപ്പോ സിദ്ധു എന്നെ ഇറുക്കി കെട്ടിപ്പിടിച്ചത് ആലോചിക്കവേ എന്തോ വല്ലാത്തൊരു സന്തോഷം ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞ് തുളുമ്പുന്നു... വൈക്കുനേരമായപ്പോഴേക്കും ഞാൻ പെർഫെക്റ്റ്ലി ഓകെയായി... ഒരു പുത്തൻ ഉണർവ് കിട്ടിയപ്പോലെ ഞാൻ സന്തോഷത്തോടെ വേഗം കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് വിട്ടു.... പൂജക്ക് കാണാഞ്ഞപ്പോ തന്നെ നിമ്മി തലവേദനയാണെന്ന് ഒരു കള്ളം അവിടെയൊക്കെ പറഞ്ഞു പരത്തിയിരുന്നു.... അതോണ്ട് ആരോടും കൂടുതൽ വിശദീകരണത്തിന്റ ആവിശ്യം വന്നില്ല..... അമ്പലത്തിൽ എത്തി തൊഴുത്ത് ഇറങ്ങിയതും അമ്മ സർപ്പക്കാവിൽ വിളക്ക് വെക്കാൻ കുറച്ഛ് ചിരാത്തും വിളക്കും എണ്ണയുമൊക്കെ ഒരു കവറിലാക്കി എന്റെ കയ്യിൽ തന്ന് കാവിലേക്ക് പറഞ്ഞു വിട്ടു..... ഒരുപാട് സർപ്പങ്ങളുടെ ശില്പങ്ങളും ശിലകളുമൊക്കെ ഉള്ള നമ്മൾ ഈ സിനിമയിലൊക്കെ കാണുന്ന പോലെ തന്നെയുള്ള ഒരു കാവ്....

'മയിൽപ്പീലിക്കാവ്' ഫിലിമിൽ ഉള്ള പോലെ തന്നെ,, മരങ്ങളാലും വള്ളിക്കളാലും തിങ്ങി നിറഞ്ഞ കിളിക്കളുടെയും ചീവീട്‍ന്റെയും നിലക്കാത്ത ശബ്ദമുഖരിതമായ ഉണങ്ങിയ വീണ ഇലകൊണ്ട് നടപ്പാതയിൽ പരവതാനി തീർത്ത മനോഹരമായ സ്ഥലം... ഒരു പ്രത്യേക ഗന്ധമായിരുന്നു അവിടെ മുഴുവൻ.... കുറേ നേരം അവിടെ നിന്ന് അതൊക്കെ ആസ്വദിച്ചു..... പിന്നെ വേഗം ചിരാത്തും വിളക്കുമൊക്കെ നിരത്തി വെച്ചു..... ഒന്നാമത് സന്ധ്യ നേരം പോരാത്തതിന്, മരങ്ങൾ തിങ്ങിനിറഞ്ഞ കിടക്കുന്നോണ്ട് വെളിച്ചം വളരെ കുറവാണ്... അതോണ്ട് ഞാൻ വേഗം രണ്ട് ചിരത് ആദ്യം കത്തിച്ചു...... ~~~~~~~ വൈക്കുനേരം തായമ്പകയുണ്ടെന്ന് പറഞ്ഞു മര്യാദയ്ക്ക് വർക്ക് ചെയ്തോണ്ടിരുന്ന എന്നെയും കുത്തിപൊക്കി അനന്തൻ അമ്പലത്തിൽ എത്തിച്ചു..... ഉത്സവ ദിവസങ്ങളിലെല്ലാം എല്ലാരും നാടൻ രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിർബന്ധമുള്ളോണ്ട് ഞങ്ങൾ എല്ലാരും മുണ്ടും ഷർട്ടുമാണ് വേഷം... ഞങ്ങൾ ആദ്യമേ അമ്പലത്തിന് തൊട്ട് താഴെയുള്ള പടികെട്ടുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചിരുന്നു... തായമ്പക തുടങ്ങിയതും ചെറിയമ്മയും അച്ഛമ്മയും ചേച്ചിമാരും വെല്യച്ഛനും നാട്ടുകാരും എല്ലാരും പടിക്കെട്ടിൽ വന്നിരുന്നു,, പക്ഷേ കൂട്ടത്തിൽ അവളെ മാത്രം കണ്ടില്ല....

തിരഞ്ഞു കൊണ്ട് ആൾക്കൂട്ടത്തിലും ചുറ്റുമൊക്കെ കണ്ണോടിച്ചെങ്കിലും അവളെ മാത്രം കണ്ടില്ല.... എവിടെങ്കിലും കാണുമെന്ന് ഞാൻ സ്വയം പറഞ്ഞു തായമ്പകയിൽ ശ്രദ്ധിച്ചെങ്കിലും മനസ്സ് അപ്പഴും അങ്ങിങ്ങായി അവളെ തേടികൊണ്ടിരുന്നു..... എന്റെ നോട്ടവും ഇരിപ്പുമൊക്ക കണ്ട് നന്തൻ കാര്യം അന്വേഷിച്ചെങ്കിലും ഞാൻ ഒന്നുല്ലന്ന് പറഞ്ഞു ഒഴിഞ്ഞു.... തേടിയ വള്ളി കാലിൽ ചുറ്റിയപ്പോലെ അവള് കാവിൽ ഉണ്ടെന്നും നീ ഒന്ന് ചെല്ലാനും അമ്മ ഞങ്ങളെ അടുത്തേക്ക് വന്ന് പറഞ്ഞതും പുറത്തേക്ക് മുഷിപ്പ് കാണിച്ഛ് ഞാൻ വേഗം കാവിലേക്ക് നടന്നു.... ~~~~~~~~~ കുറച്ഛ് നേരയിട്ട് ഞാൻ ശ്രദ്ധിക്കാ,,,, ആരോ നടന്ന് വരുന്ന പോലെ ചവയില അമരുന്ന ശബ്‌ദം ഇടക്കിടെ കേൾക്കുന്നുണ്ട് പക്ഷേ, നോക്കിയാൽ ആരും ഇല്ല.... വീണ്ടും കുറച്ചു കഴിയുമ്പോ പിന്നേയും കേൾക്കും.... കാര്യം പറഞ്ഞാൽ,, ചെറുതായിട് പേടി തട്ടിത്തുടങ്ങിയോന്ന് എനിക്ക് തന്നെ ഒരു സംശയം.... ഇല്ലാത്ത ഒച്ചയൊക്കെ കേൾക്കുന്നുണ്ടെയ്‌.... ഏയ്... അനൂ... നിനക്ക് വെറുതെ തോന്നാ.....നീ അതൊന്നും ശ്രദ്ധിക്കാൻ നിൽകണ്ട....വേഗം കത്തിച്ഛ് പോവാൻ നോക്ക്,,, എന്നൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞു മോട്ടിവേറ്റ് ചെയ്ത് വേഗം ചിരാത് നിരത്തി എണ്ണ ഒഴിക്കാൻ തുടങ്ങി.... പകുതിയോളം കത്തിച്ഛ് കഴിഞ്ഞു നേരെ നിന്നപ്പോഴേക്കും പെട്ടന്ന് ഇരുട്ട് മൂടിയയപ്പോലെ തോന്നി... ചുറ്റും കുറച്ഛ് പേടിയോടെ നോക്കി ഉമിനീരിറക്കി കൊണ്ട് ഞാൻ വേഗം വേഗം തിരികൾ ഓരോന്നും കത്തിക്കാൻ തുടങ്ങി..... "ഡീ......."

പെട്ടെന്ന് പുറക്കീന്നുള്ള വിളി കേട്ടതും ഞാൻ മൊത്തത്തിൽ ഒന്ന് ഞെട്ടി കോരിത്തരിച്ചു വിറയ്ച്ചു... സത്യം പറഞ്ഞാൽ ശ്വാസം മോലോട്ട് കയറി ജീവൻ അങ്ങു പോയി.... വെപ്രാളത്തോടെ ഞെട്ടിത്തിരിഞ്ഞു നോക്കിയതും ഞാൻ ആശ്വാസത്തോടെ ഞെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ഛ് വിട്ടു.... ഹാവൂ......!!!!! "ഡീ...... നിനക്ക് കൂട്ടിന് ആരെങ്കിലും കൂട്ടിയിട്ട് പോന്നൂടെ,,, വെറുതെ മനുഷ്യന്റെ സമയം കളയാൻ.... ~~~~~~~~ എന്റെ വിളികേട്ട് പേടിയോടെ വെപ്രാളപ്പെട്ട് ഞെട്ടി തിരിഞ്ഞു നോക്കിയെങ്കിലും ഞാനാണെന്ന് കണ്ട് അവള് ആശ്വാസത്തോടെ വീണ്ടും കത്തിക്കാൻ തുടങ്ങി... " ഡീ.... നീ എന്താടീ ഒന്നും മിണ്ടാത്തത്..... നാക്കിറങ്ങി പോയോ...? നിന്നോടാ ഞാനീ പറയുന്നത്.....?" ഞാൻ ചോദിച്ച ചോദ്യത്തിന് വലിയ വിലകൊടുക്കാതെ തിരിഞ്ഞ് നിന്ന് വിളക്ക് കത്തിക്കുന്ന അവളെ നോക്കി ഞാൻ വീണ്ടും ചോദിച്ചു എവടെ,,,,,,,!!!! ഞാൻ ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും ഇവൾക്ക് വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിക്കേ....???? ദേഷ്യത്തോടെ വിട്ട് കൊടുക്കാതെ ഞാൻ വീണ്ടും ഓരോന്ന് ചോദിക്കാൻ തുടങ്ങിയതും അവള് ഒരു നേടുവീർപ്പോടെ തിരിഞ്ഞു എന്നെ നോക്കി...... "അല്ലാ,,,,,,,, ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ, ഇയാള് എന്നെ ചീത്ത പറയാനായിട്ട് നടക്കാനോ..?????

മര്യാദയ്ക്ക് ചോദിക്കാനും പറയാനുമൊന്നും നിങ്ങൾക്ക് അറിയില്ലേ...???" അവളെന്റെ മുഖത്തേക്ക് നോക്കി കാര്യമായി ചോദിച്ചു "പിന്നെ,,,,,,ഇത്രയൊക്കെ പറയാൻ ഞാൻ ഇയാളെ ഇങ്ങോട്ട് ക്ഷണിച്ചൊന്നും ഇല്ലല്ലോ,,,, ഉണ്ടോ..????" എന്നെ അടിമുടി നോക്കി അവള് പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ അവളെ നോക്കി ചുണ്ട് ചുളുക്കി... "അയ്യോ.... നിന്നെ കാണാനുള്ള പൂതികൊണ്ടൊന്നും അല്ല,,,,അമ്മ പറഞ്ഞോണ്ടാ..... വേണ്ടെങ്കിൽ വേണ്ട ഞാൻ പോവാ....!!! എതിർ പോക്കൊക്കെ ഉള്ള സ്ഥലമാ... വിസ്തരിച്ചു എല്ലാം കത്തിച്ചു സൗകര്യം പോലെ വന്നാ മതി..... ~~~~~~~~~ ഇത്രയും പറഞ്ഞു എന്നെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു കോന്തൻ തിരിഞ്ഞു നടക്കുന്നത് കണ്ട് ഞാൻ അന്തം വിട്ട് നിന്നു, പിന്നെ പേടിയോടെ ചുറ്റും നോക്കി.... ഛേ....!!!! വെറുതെ ഓരോന്ന് പറയുണ്ടായിരുന്നു.....!!! പോകുന്ന പോക്ക് കണ്ടില്ലേ,,, പോങ്ങൻ... മര്യാദയ്ക്ക് നിന്ന എന്നെ പറഞ്ഞു പേടിപ്പിച്ചതും പോരാ ഒന്ന് തിരിഞ്ഞു നോക്കുക പോലും നോക്കത്തെ പോവാ കോന്തൻ...!!!!! അവനെ നോക്കി ദേഷ്യത്തോടെ മനസ്സിൽ പിറുപിറുത്തു ഞാൻ വീണ്ടും ചിരാത് കത്തിക്കുന്നതിൽ ശ്രദ്ധിച്ചു..... ഹൊ,,,ഇയാള് പോയീന്ന് വെച്ഛ് എനിക്ക് പേടിയൊന്നും ഇല്ല... അനൂ ബീ കൂൾ... ഒന്നു കൊണ്ടും പേടികണ്ട.... ആ കോന്തൻ പറഞ്ഞപ്പോലെ ഒന്നും ഇല്ല്യാ...

എന്നൊക്കെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു ഞാൻ മുന്നിലെ കൽവിളക്കിന്റെ അടുത്തേക്ക് നടന്നുകൽവിളക്കിൽ തിരിയിട്ട് കത്തിക്കാൻ തുടങ്ങി.... പെട്ടന്ന് കാലിൽ ഒരു തണുപ്പ് ഫീൽ ചെയ്യാൻ തുടങ്ങിയെങ്കിലും ഞാനത് വലിയ കാര്യമാക്കാതെ കത്തിക്കൽ തുടർന്നെങ്കിലും ആ തണുപ്പ് കൂടെ കൂടെ കൂടി വരാൻ തുടങ്ങി.... എന്തോ കാലിൽ അരിച്ഛ് ഇറങ്ങുന്ന പോലെ തോന്നുന്നു..... സാരി പൊക്കി നോക്കണംന്നുണ്ട് പക്ഷേ,,, പേടിയാവുന്നു..... കൃഷ്ണനെ നല്ലോണം മനസ്സിൽ ധ്യാനിച്ച് ഒരു വലിയ ശ്വാസം വലിച്ചെടുത്തു ഞാൻ പതിയെ സാരി പൊക്കി കാലിലൂടെ അരിച്ചിഴയുന്ന സാധനത്തെ കണ്ടതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി...... ഞെട്ടിത്തരിച്ചു നിന്ന് ഞാൻ വെട്ടിവിയർത്തു... കണ്ട ഷോക്കിൽ ശ്വാസം ഉയർന്ന് പൊങ്ങിയ കിതപ്പ് കൊണ്ട് ശ്വാസം പോലും മര്യാദയ്ക്ക് വലിച്ചെടുക്കാൻ പറ്റുന്നില്ല.... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അമ്മനെ വിളിച്ചു അലറാൻ വാ തുറന്നതും ആരോ ബലമായി എന്റെ വാ പൊത്തിയതും ഒരുമിച്ചായിരുന്നു...... ~~~~~~~~ ഹൊ.... അവൾടെ ഒടുക്കത്തെ ഒരു ജാഡ..... രാവിലെ വെള്ളത്തിൽ വീണത് ഇവള് തന്നെയാണോ,, എന്തോ..????അഹങ്കാരി....!!! അവളുടെ ഒരു ചോദ്യവും പറച്ചിലും പുച്ഛിക്കലും,,, രാവിലെ അത്രയും റിസ്ക് എടുത്ത് ജീവൻ രക്ഷിച്ചതിന് ഒരു താങ്ക്സ് പോലും പറഞ്ഞില്ല കോന്തി..... എന്നെ മൈൻഡ് ചെയ്യാതെ തിരി കത്തിക്കുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു അതാ ഞാൻ എതിർപോക്ക്, പ്രേതം ന്നൊക്കെ പറഞ്ഞു വെറുതെ ഒന്ന് പേടിപ്പിച്ചത്.....

അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും വളരെ പതുക്കെ സാവധാനമാണ് ഞാൻ മുന്നോട്ട് നടന്നത്,,,, പേടി കാരണം അവള് ചിലപ്പോ പുറക്കീന്ന് വിളിച്ചല്ലോ ന്ന് കരുതി... പെട്ടെന്ന് ചവയില വെറുതായി അനങ്ങുന്ന സൗണ്ട് കേട്ട് ഞാൻ നടന്നോണ്ട് തന്നെ ചുറ്റും നോക്കി... ഇനി ഞാൻ നടക്കുന്ന സൗണ്ട് തന്നെയാണോ ന്ന് അറിയാൻ ഞാൻ നിന്ന് ചുറ്റും നോക്കി,,,, അല്ല ഞാൻ നടക്കുന്ന സൗണ്ട് അല്ലാ.... പിന്നെ ഇനി വേറെ എന്താ,, മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ചുറ്റും തിരഞ്ഞു... കാവിൽ ഞാനും അവളുമല്ലാതെ വേറെ ആരുമില്ല, പോരാത്തതിന് അവള് നടക്കുന്നുല്ല.... അപ്പോ പിന്നെ ഈ സൗണ്ട് എവിടുന്നാന്ന് ആരോടെന്നില്ലാതെ പറഞ്ഞ് ഞാൻ വീണ്ടും വീണ്ടും സൈഡുകളിലേക്ക് തിരിഞ്ഞും മറിഞ്ഞും നോക്കി പിന്നെ അവൾക്ക് ചുറ്റും പരിസരവും നോക്കി.... അപ്പഴാണ് ഒരു വലിയ പാമ്പ് അവളുടെ അടുത്തുള്ള പുറ്റിലേക്കാണെന്ന് തോന്നുന്നു ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്.... അവള് പാമ്പിനെ കണ്ട മട്ടൊന്നും ഇല്ലാ.... കൽവിളക്കിൽ ചേർന്ന് നിന്ന് തിരി തെളിക്കുന്നു.. കണ്ടാൽ പേടിക്കുമെന്നും അലറി കൂവി വിളിക്കുംന്നും ഉറപ്പ്... കാരണം,,, അത്രയ്ക്ക് വലിപ്പവും വണ്ണവുമുള്ള ഇനമാണ്.... ഞാൻ പതിയെ ശബ്‌ദമുണ്ടാക്കാതെ അവളുടെ അടുത്തേക്ക് വലിച്ഛ് നീട്ടി കാൽ വെച്ഛ് അവള് പോലും അറിയാതെ നേരെ തൊട്ട് പുറകിൽ എത്തിയപ്പഴേക്കും അവള് പാമ്പിനെ കണ്ട് നിലവിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു....

അതോണ്ട് അധികം സമയം കൊടുക്കാതെ ഞാൻ അപ്പോ തന്നെ വേഗം വലത്തേ കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ഛ് എന്നോട് ചേർത്ത് നിർത്തി.... ഞെട്ടലോടെ കൈ തട്ടിമാറ്റാൻ എന്നോണം അവൾ എന്റെ കൈയിൽ ബലമായി കയറി പിടിച്ചതും ഞാനാണെന്ന് അവൾക്ക് പെട്ടന്ന് മനസ്സിലായി..... ആശ്വാസം കലർന്ന ഭയത്തോടെ അവളെന്നെ വെപ്രാളത്തോടെ നോക്കിയതും ഞാൻ ചൂണ്ടു വിരൽ ചുണ്ടിന് കുറുക്കെ ചേർത്തു മിണ്ടരുതെന്ന് കാണിച്ചു... അവള് വേഗം പതിയെ തല കുലുക്കി മുന്നോട്ട് നോക്കി എന്നോട് ചേർന്നു നിന്നു.... പെട്ടെന്ന് ഞാൻ വാ പൊത്തിയത്തിൽ പേടിച്ഛ് അവളുടെ കയ്യിൻ നിന്ന് ചിരാത് നിലത്തു വീണിരുന്നു.... ചവയില അനങ്ങിയതും പാമ്പ് പൊടുന്നനെ ഇഴച്ചിൽ നിർത്തി പതിയെ തലയുയർത്തി പണം വിടർത്തി..... ~~~~~~ എത്രയും നീളവും വണ്ണവും ഉള്ള പാമ്പിനെ ഞാൻ ആദ്യായിട്ട് കാണാ... ന്റെ കൃഷ്ണാ.... അതു പതുക്കെയാണ് ഇഴയുന്നത്.... അവൻ പെട്ടെന്ന് വാ പൊത്തിയപ്പോ എന്റെ കയ്യിൽ നിന്ന് വീണ് പോയ ചിരാത്തിന്റെ പ്രകമ്പനത്തിൽ പാമ്പു ഇഴയുന്നത് നിർത്തി തല പൊക്കി ഫണം വിടർത്തി.... അല്ലെങ്കിലേ കാറ്റ് പോയി നിൽക്കാ അപ്പഴാ ഇതും കൂടി....ഞാൻ കണ്ണിറുക്കിയടച്ഛ് സിദ്ധുന്റെ കയ്യിൽ മുറുക്കെ പിടിച്ചു.... ഹൃദയം മിടിച്ചു മിടിച്ചു ഇപ്പൊ പൊട്ടിപോവൂല്ലോ ന്റെ കൃഷ്ണാ... ന്റെ കവിലമ്മേ,നാഗത്താന്മാരേ കാതോണെ,,,,,കടിക്കല്ലേ,,,,, മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ ഒന്നൂടെ സിദ്ധുനോട് ചേർന്ന് നിന്നു.....

എനിക്കാണെങ്കിൽ മേലൊക്കെ ഉളുത് കേറുന്നുണ്ട്,ഉടുമ്പിക്കുന്നത് പോലെ ഞാൻ സിദ്ധുന്റെ കയ്യിൽ പിടിച്ചു മുറുക്കി..... കുറെ നേരമെടുത്തു അതൊന്ന് ഇഴഞ്ഞു പുറ്റിലേക്ക് പോകാൻ,,, പോയതും ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ടുകൊണ്ട് അവന്റെ തോളിലേക്ക് തല വെച്ഛ് ചാരി നിന്ന് ശ്വാസം വലിച്ഛ് വിട്ടു.... കുറച്ചു കഴിഞ്ഞപ്പഴാണ് ആരുടെ മേലാ ചാരി നിൽക്കുന്നതെന്നുള്ള ബോധം വന്നത്... ഞാൻ വേഗം അവന്റെ കൈ തട്ടിമാറ്റി തിരിഞ്ഞു മാറിനിന്നു..... "എങ്ങനെ പുറക്കീന്നൊക്കെ വന്ന് വാ പൊത്തിപ്പിടിക്കാ,,, ഞാൻ പേടിച്ചു പോയി...!!!! അല്ലാ,,,,ന്തേയ് പോയില്ലേ,,, വല്യ വീരവാദം മുഴക്കിയിരുന്നല്ലോ...?" ഞാൻ പുച്ഛത്തോടെ ചോദിച്ചു.... "ഓഹോ,,,,, അപ്പൊ ഞാൻ പോവത്തതും വാ പൊത്തിപിടിച്ചതുമാണ് വലിയ കുറ്റം,,, പാമ്പിനെ കണ്ട് നീ കാറികൂവി നിലവിളിക്കാൻ പോയത് നല്ല കാര്യം,, അല്ലേടീ....????" എന്റെ ചോദ്യം കേട്ട് ദേഷ്യത്തോടെ സിദ്ധു തിരിച്ഛ് ചോദിച്ചത് കേട്ട് ഞാൻ ചിരിയടക്കി പിടിച്ചു..... "ഞാൻ പിന്നെ എന്തു ചെയ്യണായിരുന്നു...??? നിന്റെ കൂടെ കോറസ് പാടണായിരുന്നോ....??? പറയെടീ....???" സിദ്ധു വീണ്ടും കത്തിക്കയറി.... "ഒച്ചവെച്ഛ് അതെങ്ങാനും കൊത്തിയിരുന്നെങ്കിൽ കാണായിരുന്നു,,,,,, നാളെ ഈ സമയം തെക്കേ കണ്ടത്തിൽ സുഖിച്ഛ് കിടന്നേനെ മോള്....!!! അത്രയ്ക്ക് നല്ല മൂപ്പുള്ള ഇനമാ ആ പോയത്...!!!!!" അവനെന്നെ രൂക്ഷമായി നോക്കി പറഞ്ഞു.... "നിനക്ക് ഇത്രയ്ക്ക് ബോധല്ലേടീ കോന്തി.....???? ഇവളെയൊക്കെ!!!!!!!!" പല്ല് കടിച്ഛ് ഞെരിച്ചു എന്നോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് സിദ്ധു കത്തികയറുന്നത് കണ്ട് ഞാൻ മനസ്സിൽ ഊറി ചിരിച്ചു... "ഛേ,,,,,, നശിപ്പിച്ചില്ലേ...???

എന്തിനാ വെറുതെ വാ പൊത്തിയത്...??? ശല്യം ഇന്നത്തോടെ തീരില്ലായിരുന്നോ...??? ഇയാൾക്ക് എളുപ്പായിരുന്നല്ലോ..?? എന്തിനാ വെറുതെ നല്ലൊരു ചാൻസ് മിസ് ചെയ്തത്...?" ~~~~~~~~~~ പുരികം രണ്ടും തുടരെത്തുടരെ പൊക്കിയും താഴ്ത്തിയും നിരാശയോടെ അവള് എന്റെ മുന്നിലേക്ക് കയറിനിന്ന് എന്നെ തന്നെ നോക്കി പറഞ്ഞത് കേട്ട് ആദ്യം ഞാൻ സംശയത്തോടെ അവളെ നോക്കിയെങ്കിലും പിന്നെ ദേഷ്യത്തോടെ മുഖം വെട്ടിച്ചു തിരിച്ഛ് നടന്നു... പക്ഷേ,,, അവൾ അപ്പഴേക്കും എന്റെ മുന്നിൽ കയറി നിന്ന് രണ്ട് കയ്യും നിവർത്തി എന്നെ ബ്ലോക്ക് ചെയ്തു..... "ഹാ.... അതെന്ത് പോകാ, അങ്ങനെ അങ്ങു പോവാതെ മാഷേ....??? പറ എന്തിനാ വാ പൊത്തിയത്...??? ശല്യം ഇന്നത്തോടെ ഒഴിഞ്ഞു പോവായിരുന്നല്ലോ......???" എന്നെ ആക്കുന്ന പോലെ, എന്റെ മനസ്സറിയാനുള്ള വിധം ചോദിക്കുന്നത് കേട്ട് ഞാൻ അവളെ അടിമുടിയൊന്ന് നോക്കി പുച്ഛിച്ചു.... "നിന്നോടുള്ള അഗാധമായ പ്രണയം കൊണ്ട്' എന്ന ഉത്തരമാണോ ഭവതി പ്രതീക്ഷിക്കുന്നത്...???" ഞാൻ ഗൗരവത്തോടെ കളിയായി ചോദിച്ചു... "ആണെങ്കിൽ...???" ഇടുപ്പിൽ ഒറ്റ കൈ കുത്തി സൈഡിലേക്ക് ഒന്ന് ചരിഞ്ഞു കുസൃതിയോടെയുള്ള അവളുടെ മറു ചോദ്യം കേട്ട് ഞാൻ അവളെ അടിമുടിയൊന്ന് നോക്കി....

"അയ്യടാ.... നോക്കി നിന്നോ ഇപ്പൊ കിട്ടും,,,,, ഒന്ന് പോടീ അവിടുന്ന്....!!! അങ്ങനെയൊരു ഉത്തരം എന്റെ നാവിൽ നിന്ന് മോള് ഒരിക്കലും കേൾക്കില്ല.....!!!!" ഞാൻ വാശിയോടെ പറഞ്ഞു.... "ആയിക്കോട്ടെ,,,,,, എന്നാ പറ.... എന്തിനാ ഇപ്പോ വാ പൊത്തിപ്പിടിച്ഛ് പാമ്പ് കൊത്താതെ രക്ഷിച്ചത്...??" ഞാൻ മുഷിച്ചിലോടെ നിശ്വസിച്ഛ് സൈഡിലേക്ക് മുഖം വെട്ടിച്ചു... പോട്ടേ,,, രാവിലെ വെള്ളത്തിന് രക്ഷിച്ചത് എന്തിനാ...???? അത് പറ,,,????" ~~~~~~~~ എന്റെ ഇത്തരം ചോദ്യങ്ങൾ സിദ്ധുനെ ശെരിക്കും ഡിസ്സർബ് ചെയ്യുന്നുണ്ടെന്ന് മുഖം കണ്ടാൽ അറിയാം,,,, നിന്ന് ഞെരിപിരി കൊള്ളുന്നുണ്ട്... മറികടന്ന് പോകാൻ വിട്ടാതെ ഞാൻ മുന്നിൽ തന്നെ നിന്ന് വീണ്ടും വീണ്ടും ചോദിച്ചു.... എന്നെ വെട്ടിച്ചു പോകാൻ നോക്കുമ്പോഴൊക്കെ ഞാൻ കൈ നിവർത്തി അവന്റെ മുന്നിലേക്ക് കേറി കേറി നിൽന്ന് ഒരു നറു ചിരിയോടെ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി ചോദ്യങ്ങൾ ചോദിച്ചോണ്ടിരുന്നു.... എനിക്ക് മുഖം തരാതെ കണ്ണിലേക്ക് നോക്കാതെ വെട്ടിച്ഛ് സൈഡിലേക്കും മറ്റും നോക്കുന്നത് ശ്രദ്ധിച്ഛ് ഞാൻ വീണ്ടും ചോദിച്ചു.... "പറ,,, എന്തിനാ എന്നെ പാമ്പ് കൊത്താതെ രക്ഷിച്ചത്....??? ഇഷ്ടമുള്ളതോണ്ട് അല്ലേ,,, പറ...??" ~~~~~~~~ ഇതു വല്യ കുരൂശായല്ലോ....!!!!! ഇവള് വിട്ടത്തെ കൂടിയിരിക്കാ...??ചോദ്യം മാത്രണേ പോട്ടെ,, അതിനു പുറമേ മനുഷ്യനെ കൊല്ലുന്ന ഈ നോട്ടമാണ് സഹിക്കാൻ പറ്റാത്തത്.... എന്താന്ന് അറിയില്ല, അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയപ്പോലെ തോന്നുന്നു,, നോക്കുമ്പോഴൊക്കെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പോലെ.... എന്തോ അവളുടെ കണ്ണിലേക്ക് മാത്രല്ല,മുഖത്തേക്ക് പോലും ഒന്ന് നോക്കാൻ പറ്റുന്നില്ല.....

അവളാണെങ്കിൽ ഞാൻ മുഖം വെട്ടിച്ചു കളിക്കുന്നതിന് അനുസരിച്ച് അവൾ കൂടുതൽ കൂടുതൽ കണ്ണിലേക്ക് തന്നെ നോക്കി വീണ്ടും വീണ്ടും അവർത്തിച്ചപ്പോ കണ്ണടച്ചു ദീര്ഘമായൊരു ശ്വാസം വലിച്ഛ് വിട്ടു കൊണ്ട് മുണ്ട് മടക്കി കുത്തി രണ്ടു കയ്യും ഞെഞ്ചിൽ കെട്ടി അവളെ തന്നെ തിരിച്ഛ് ഉറ്റു നോക്കാൻ തുടങ്ങി... അവളപ്പഴും എന്നെ ഒരു കള്ള ചിരിച്ചോടെ രണ്ടു പിരുക്കവും പൊക്കി നോക്കി നിൽകുന്നത് കണ്ട് ഞാൻ അടുത്തേക്ക് മുന്നോട് കാൽ വെച്ചതും അവളെ മുഖത്തെ ചിരി പതിയെ മായുന്നത് ഞാൻ ശ്രദ്ധിച്ചു.... ഞാൻ രണ്ടടി വെച്ഛ് അവളെ തൊട്ട് തൊട്ടില്ല രീതിയിൽ നിന്നതും അവള് ഞെട്ടലോടെ ഒരടി പിറകിലേക്ക് വെച്ചു... ഞാൻ മുന്നോട്ട് കാൽ വെക്കുന്നതിനനുസരിച്ചു അവള് ചുറ്റും നോക്കി കൊണ്ട് പുറകിലേക്ക് നീങ്ങി... ~~~~~~~~~ ദൈവമേ പണി പാളിയോ,,,,, വെറുതെ നിന്നവന്റെ വായിൽ കയ്യിട്ട് ഇളക്കിയ പോലെയായല്ലോ കൃഷ്ണാ..... സിദ്ധുയിത് എന്തിനുള്ള പുറപ്പാടാ....??? അവൻ എന്തിനാ ഇങ്ങനെ തുറിച്ഛ് നോക്കി അടുത്തേക്ക് വരുന്നത്..? സഹായത്തിന് ഒരു മനുഷ്യജീവിപ്പോലും ഇല്ല.... അവൻ എടുക്കുന്നതിന് അനുസരിച്ച് ഞാനും പുറകിലേക്ക് അടിച്ഛ് ചുറ്റും നോക്കി മനസ്സിൽ പറഞ്ഞു..... ഞൊടിയിടയിൽ എന്നെ ഞെട്ടിച്ഛ് പെട്ടന്ന് അവനെന്റെ കയ്യിൽ പിടിച്ചു വലിച്ഛ് പുറ്റിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.... അടുത്തെത്തിയതും എന്റെ കൈ പിടിച്ച് ബലമായി പുറ്റിന്റെ വായ് ഭാഗത്തേക്ക് അവൻ നീട്ടി....................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story