🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 52

ennennum ente mathram

രചന: അനു

അവൻ എടുക്കുന്നതിന് അനുസരിച്ച് ഞാനും പുറകിലേക്ക് അടിച്ഛ് ചുറ്റും നോക്കി മനസ്സിൽ പറഞ്ഞു..... ഞൊടിയിടയിൽ എന്നെ ഞെട്ടിച്ഛ് പെട്ടന്ന് അവനെന്റെ കയ്യിൽ പിടിച്ചു വലിച്ഛ് പുറ്റിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.... അടുത്തെത്തിയതും എന്റെ കൈ പിടിച്ച് ബലമായി പുറ്റിന്റെ വായ് ഭാഗത്തേക്ക് അവൻ നീട്ടി....... "അയ്യോ,,, സിദ്ധു എന്തായി കാണിക്കുന്നത്..??? വിട്ട്....!!!!!" ഞാൻ പേടിയോടെ കൈ വലിച്ഛ് കൊണ്ട് പറഞ്ഞു.... "പാമ്പ് കൊത്താത്തത് അല്ലായിരുന്നോ നിന്റെ പ്രശ്നം.....??? ഇപ്പോ തീർത്തു തരാം... വാ...." ന്റെ കൃഷ്ണാ,,, ഈ മാക്രി ഇതെന്തിനുള്ള പുറപ്പടാ...??? സിദ്ധു വീണ്ടുമെന്റെ കൈ പിടിച്ഛ് പുറ്റിനോട് അടുപ്പിച്ചു... ഞാൻ കൈ വലിക്കാൻ നോക്കുന്നുണ്ടെങ്കിലും ഈ ജന്തു വിട്ടുന്നില്ല.... "ഉയ്യോ സിദ്ധു,,,,,, ദേ... തമാശ കാണിക്കല്ലേ.... വിട്ട്.... വിട്ട്.... വേണ്ടട്ടോ,,, പ്ലീസ്......" ഞാൻ കൈ വലിക്കാൻ ശ്രമിച്ഛ് കൊണ്ട് കെഞ്ചി.... "നീ എങ്ങോട്ടാ ഈ വലിയുന്നത്....??? ഇവിടെ വാ..!!!! ഞാൻ വാ പൊത്തിയത് എന്തിനാന്ന് അറിയേണ്ടേ നിനക്ക്....??? വാ,,, ഇപ്പോ അറിയിച്ചു തരാം.....!!!!" ദൈവമേ,,,,, ഇവനെന്റെ പൊക കണ്ടേ തീരുന്നാണല്ലോ കൃഷ്ണാ... നേരത്തെ ഇറങ്ങി പോയ പാമ്പിപ്പോ എണീറ്റ് വരൂല്ലോ... "അമ്മേ.... വേണ്ട സിദ്ധു... വേണ്ടാ.... ഞാൻ വെറുതെ,,, വെറുതെ പറഞ്ഞതാ.....

അമ്മേ,,,ദേവൂ,,,,ഓടിവയോ... ദേ കോന്തൻ എന്നെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നേ....??? അമ്മേ......!!!!!" കുതറി മാറാൻ നോക്കി ഞാൻ വിളിച്ചു കൂവിയെങ്കിലും ഈ കോന്തൻ ഒരുമാതിരി ഉടുംബ് പിടിച്ച പോലെ പിടിച്ചിരിക്കാ എനിക്ക് ഒന്ന് അനങ്ങാൻ പോലും വയ്യ..... "ഹാ... നീയെന്തിനാഡീ ഇങ്ങനെ കുതറി നിലവിളിക്കുന്നത്..??? നിനക്ക് അറിയണ്ടേ,,, ഞാൻ അറിയിച്ചു തരാ......" അവൻ വീണ്ടും പറഞ്ഞു.... "അമ്മേ,,,, വേണ്ട സിദ്ധു... എനിക്ക് അറിയണ്ട.... ഞാൻ വെറുതെ പറഞ്ഞതാ,,, എനിക്ക് ഒന്നും അറിയണ്ട... പ്ലീസ് വിട്ട് വിട്ട്... അതിപ്പം പുറത്തു വന്ന് എന്നെ കടിക്കും സിദ്ധു,,, പ്ലീസ്...... ന്റെ കൃഷ്ണാ.....!!!!!" ~~~~~~~ അവള് കുതറി മാറാൻ ശ്രമിക്കുംതോറും ഇടത്തേ കൈകൊണ്ട് അവളെ ചുറ്റി മുറുക്കി എന്നോട് ചേർത്ത് പിടിച്ചു,, മറ്റേ കൈ കൊണ്ട് ബലമായി അവളുടെ കൈ പിടിച്ചു പുറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.... അവള് പേടിച്ചിട്ട് അമ്മയേയും ദേവുനേയും മാറിമാറി വിളിക്കുകയും വേണ്ടാ ന്ന് പറഞ്ഞ് യാചിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഞാൻ വിട്ടാതെ പിടിച്ഛ് നിർത്തി.... ഹല്ല പിന്നെ കുറേ നേരമായി അവള് പറ, പറ, ന്നും പറഞ്ഞ്‌ മനുഷ്യനെ വട്ടാക്കുന്നു... പക്ഷേ,,, ഞാൻ ഇങ്ങനെ ചെയ്യുമെന്ന് അവളൊരിക്കലും വിചാരിച്ചു കാണില്ല....

ഞാൻ കുറച്ചൂടെ അവളെ പുറ്റിന്റെ അടുത്തേക്ക് കൊണ്ട് പോയതും അവള് തിരിഞ്ഞു നിന്ന് ഇടത്തേ കൈകൊണ്ട് കോളറിൽ ബലമായി പിടിച്ഛ് നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് ഇറുക്കി കെട്ടിപ്പിടിച്ച് കണ്ണടച്ഛ് എന്നോട് ചേർന്നു നിന്നതും ഞാൻ പോലും അറിയാതെ പതിയെ എന്റെ കൈ അയഞ്ഞു..... കൈ അയഞ്ഞതും അവള് വേഗം കൈ വീട്ടിച്ഛ് കുതറി മാറി നിന്ന് നെഞ്ചോട് കൈ ചേർത്ത് കിതപ്പോടെ ശ്വാസം വിട്ട്..... "ദുഷ്ടൻ.... അതെങ്ങാനും എന്നെ കടിച്ചിരുന്നെങ്കിലോ....???" അവൾ ദേഷ്യത്തോടെ ചോദിച്ചു... "എങ്കിൽ ഞാൻ നേരത്തേ പറഞ്ഞില്ലേ,,, നാളെ ഈ സമയം തെക്കേ കണ്ടത്തിൽ കിടക്കായിരുന്നു അത്രന്നെ....!!!! ഒരു ദയാ ധാക്ഷണ്യവുമില്ലാതെ അലസമായി ഞാൻ പറഞ്ഞത് കേട്ട് ഞാൻ മുറുക്കിപ്പിടിച്ഛ് കൈ തണ്ടയിൽ തിരുമ്മി തലോടി കൊണ്ട് അവളെന്നെ രൂക്ഷമായി നോക്കി ദഹിപ്പിക്കാൻ തുടങ്ങി... ~~~~~~ കോന്തൻ കണാരൻ,,,, ന്റെ കൃഷ്ണാ ഇവനെ ഞാൻ വല്ലതും ചെയ്തല്ലോ....??? എന്റെ നല്ല ജീവൻ അങ്ങു പോയി.... ഹൊ,,,, ഹെർട് ബീറ്റും കിതപ്പും വെപ്രാളവും ഇപ്പഴും നോർമലായിട്ടില്ല.... അതെങ്ങാനും പുറത്തു വന്നിരുന്നെങ്കിൽ... ആലോചിക്കാൻ കൂടി പേടിയാവുന്നു.... ഞാൻ എത്ര തവണ കുതറി മാറാൻ നോക്കി,,,, മതങ്ങാ തലയൻ എന്നെ ഇറുക്കി പിടിച്ചു വെച്ചേക്കായിരുന്നു....

അവന്റെ ഒരു കൈയ്ക്ക് തികച്ഛ് ഇല്ല ഞാൻ അപ്പൊ പിന്നെ പറയണ്ടല്ലോ.... എന്റെ കയ്യും കാലും വിറച്ചിട്ട് പാടില്ല,,, അപ്പഴാ കോന്തന്റെ ഒരു മാസ്സ് ഡയലോഗ് ' തെക്കേ കണ്ടത്തിൽ കിടക്കായിരുന്നു' ത്രേ...😠😠😠😠 മാക്രി കോന്തൻ,മതങ്ങാ തലയൻ, പോങ്ങൻ, "നോക്കി പേടിപ്പിക്കുന്നോഡീ,,,, പൊട്ടിക്കാളി....!!!!!!" എന്നെ അടിമുടി ഉഴിഞ്ഞ് അവൻ ദേഷ്യത്തോടെ പറഞ്ഞു.... "പോടാ മതങ്ങാതലയൻ മാക്രി കോന്താ....." "എന്താ.....!!!!????" അവൻ കേൾക്കാതിരിക്കാൻ വളരെ പതുകെ അവനെ നോക്കി പിറുപിറുത്തതാണ്,, അപ്പഴേക്കും ഈ ജന്തു കേട്ടോ....???അവനെ നോക്കി നിഷ്‌കു ഭാവത്തിൽ ഞാൻ നിന്നു... "ഞാനൊന്നും പറഞ്ഞില്ല.....!!!!" ഞാൻ സൗമ്യമായി പറഞ്ഞു.... "നിന്റെ കുട്ടിക്കളിക്ക് നിൽക്കാനൊന്നും എന്നെ കിട്ടില്ല.... ഞാൻ പോവാ......!!!!" ~~~~~~~~ ഇത്രയും പറഞ്ഞ് ഞാൻ പോകാൻ തിരിഞ്ഞതും അവളെന്റെ കയ്യിൽ കയറി പിടിച്ചതും ഒരുമിച്ചായിരുന്നു... ഞാൻ വെട്ടി തിരിഞ്ഞു അവളെയും കയ്യിലേക്കും മാറി മാറി നോക്കിയതും അവള് പെട്ടന്ന് കൈ വിട്ട് കൊണ്ട് കൈ രണ്ടും പുറകിലേക്ക് കെട്ടി നിന്നു ദയനീയമായി എന്നെ നോക്കി.... "അയ്യോ,,,പോവല്ലേ.... പ്ലീസ് കത്തിച്ചിട്ട് പോവാ.......!!!!" കണ്ണ് കുറുക്കി ചുണ്ടൊക്കെ പിളർത്തി അവള് യാചിക്കുന്നത് കണ്ട് ഞാൻ നേടുവീർപ്പോടെ അവളെ രൂക്ഷമായി നോക്കി

"ഹൊ.... എന്തൊരു കുരിശാ ഇത്.. * എന്നാ നോക്കി നിൽക്കാതെ വേഗം കത്തിക്കെടീ.....* ~~~~~~~ അവൻ ദേഷ്യത്തോടെ അലറിയതും ഞാൻ വേഗം കത്തിക്കാൻ തുടങ്ങി.... ഇടയ്ക്കിടെ ഞാൻ അവനെ നോക്കിയെങ്കിലും ആ മാക്രി ഫോണിലും കുത്തി കളിച്ചോണ്ടിരിക്കുന്നത് കണ്ട് കുറച്ഛ് നേരം കൂടി ക്ഷമിച്ഛ് നിന്നെങ്കിലും പിന്നെ എനിക്ക് ദേഷ്യം വന്നു... വെറുതേ നോക്കി നില്കുന്നത് കണ്ടില്ലേ പോങ്ങൻ,, അങ്ങനെയല്ലേ, എന്നാല്ലോന്ന് വന്ന് ഹെല്പ് ചെയ്യാ,കൊടി നാട്ടിയപ്പോലെ പോലെ നിന്ന് ഫോണിൽ കുത്തുന്നത് കണ്ടില്ലേ.... ജന്തു..... "അതേ... എങ്ങനെ പന്തം കുത്തിയ പോലെ നിൽക്കാതെ ഇയാൾക്കും കൂടി വന്ന് ഒന്ന് ഹെല്പ് ചെയ്തൂടെ..??? എന്നാലേ ഇത് തീരൂ..... വേഗം പോണെങ്കിൽ മതി..!!!" ~~~~~~ ഇവളെ കൊണ്ട് വല്യ ശല്യമായല്ലോ,,,, വെറുതെ നിൽക്കാനും സമ്മതിക്കില്ലേ, നാശം പിടിക്കാനായിട്ട്..... അവളെ നോക്കി പല്ലുറമ്പി വേറെ നിവൃത്തിയില്ലാതെ അടുത്തേക്ക് ചെന്നതും എന്റെ ദേഷ്യമൊന്നും വകവെക്കാതെ നിറഞ്ഞ ചിരിയോടെ അവള് ഒരു ചിരാത് എന്റെ നേരെ നീട്ടി.... ഒരു സൈഡിൽ അവളും മറ്റേ സൈഡിൽ ഞാനും കൂടി ഒരു കണക്കിന് അതു മുഴുവൻ കത്തിച്ചു തീർത്തു.... കത്തിച്ചു കഴിഞ്ഞതും അവള് എന്റെ അടുത്തേക്ക് ഒരു നേടുവീർപ്പോടെ വന്നു നിന്നു ചുറ്റും നോക്കി....

"നല്ല ഭംഗിയുണ്ടല്ലോ.....???" ആവേശത്തോടെ അവളെന്നെ നോക്കി ചോദിച്ചു.... "നീ ഇവിടെ ഭംഗി ആസ്വദിച്ചു നിന്നോ... ഞാൻ പോവാ....." ~~~~~~~ ഇത്രയും പറഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒരു പോകായിരുന്നു,,,, ആ കോന്തൻ.....!!!! ഞാൻ വേഗം അവന്റെ വയ്യാലെ ഓടി.... ഇരുട്ട് വീണ് തുടങ്ങിയത് കൊണ്ട് അവൻ ഫോണിൽ ഫ്ലാഷ് ഓണക്കി.... വിളക്ക് കത്തിക്കാൻ വിളിച്ചെങ്കിലും സിദ്ധു വരുന്നെമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.... വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണെങ്കിലും അവൻ എന്റെ കൂടെ കത്തിക്കാൻ കൂടിയപ്പോ എനിക്ക് എന്തില്ലാത്ത സന്തോഷം തോന്നി.... വിളിക്ക് കത്തിക്കുമ്പോ ഞാൻ സിദ്ധുനെ കണ്ണെടുക്കാതെ നോക്കി നിന്നിരുന്നു.... ദീപ ശോഭയിൽ അവന്റെ കാപ്പിക്കുരു കണ്ണ് വെട്ടിത്തിളങ്ങിയിരുന്നു... ആദ്യം അവന്റെ പുറകെ നടന്നെങ്കിലും പിന്നെ പതിയെ പതിയെ ഞാനവന്റെ ഒപ്പം നടക്കാൻ തുടങ്ങി.... "അതേ....???" മുഖത്തേക്ക് നോക്കി ഞാൻ വിളിച്ചെങ്കിലും ഫ്ലാഷ് ലൈറ്റ് മുന്നോട്ട് പിടിച്ഛ് വെച്ചതോണ്ട് മുഖം അത്ര വ്യക്തമല്ല എന്നാലും ഞാൻ നോക്കി... എവടെ,,,, ഇങ്ങേര് ഞാൻ ഇത്ര അടുത്തിന്ന് വിളിച്ചിട്ടും കേൾക്കുന്നില്ലേ...??? ഒന്നും മിണ്ടാതെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ശ്രദ്ധയോടെ മുന്നോട്ട് നോക്കി നടക്കുന്ന അവനെ കണ്ട് ഞാൻ മനസ്സിൽ പറഞ്ഞു "അതേ....???? അതേ,,,,താങ്ക്സ്....!!!"

~~~~~~~~~~ അത് വരേ കേട്ടിട്ടും മൈൻഡ് ചെയ്യാതെ നിന്നെങ്കിലും അവളെ താങ്ക്സ് കേട്ടപ്പോ ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി.. അത് മനസ്സിലാക്കി അവളെന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... "വെള്ളത്തിന് രക്ഷിച്ചതിന്......!!!" മറുപടി ഒന്നും പറയാതെ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ഞാൻ നേരെ നടന്നു... "അതേ,,,,,," കുറച്ഛ് കൂടി മുന്നോട്ട് നടക്കവേ അവള് വീണ്ടും വിളിച്ചു..... "അതേ,,,??" ഞാൻ മൈൻഡ് ചെയ്യാതെ ഫോണും പിടിച്ചു മുന്നോട്ട് നോക്കി വേഗത്തിൽ നടന്നു... "അതേയ്,,, താങ്ക്സ്...!!!" ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.... എന്റെ ഒരു നോട്ടമോ മറുപടിയോ ഒന്നും കാണാത്തത് കൊണ്ടു 'പാമ്പ് കൊത്താതെ രക്ഷിച്ചതിന്' ന്ന് അവള് തന്നെ ഉത്തരം നൽകി.... ഞാൻ അപ്പഴും അവളെ മൈൻഡ് ചെയ്യാതെ അവള് എന്നോടേയല്ല പറയുന്നത് എന്ന മട്ടിൽ നടക്കുന്നത് കണ്ട് അവള് എന്നെ രൂക്ഷമായി നോക്കി എന്തൊക്കെയോ പിറുപിറുത്തു... "അതേ......???" ദേഷ്യത്തോടെ കുറച്ഛ് ഉറക്കെ അവള് വീണ്ടും വിളിച്ചതും ഞാൻ അവളെ കൈ പിടിച്ഛ് വലിച്ഛ് നടത്തത്തിന്റെ സ്പീഡ് കൂട്ടി ദേഷ്യത്തോടെ പറഞ്ഞു... "എന്താടീ,,,,നിനക്ക് മിണ്ടാതിരിക്കാൻ അറിയില്ലേ....??എഹ്....????? കുറേ നേരമായി ഞാൻ സഹിക്കുന്നു,,, മനുഷ്യന് ഒരു ചെവിതല തരാതെ വളവളവള ന്ന് ചിലച്ചോണ്ടിരിക്കാ..... നാശം...!!!! നീ,,,ഒരുപാട് താങ്ക്സ് ഒന്നും പറയണ്ട,,,, എല്ലാത്തിനും കൂടി അവസാനം ഞാൻ അവസരം തരാം,,,അപ്പോ മൊത്തമായി പറഞ്ഞാ മതി.... കേട്ടല്ലോ...???"

അവളെ പിടിച്ഛ് വലിച്ഛ് നടന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു..... "പിന്നെ വേറൊ രണ്ട് കാര്യം കൂടി,,,,," ഞാൻ അവളെ പിടിച്ഛ് വലിച്ഛ് എന്റെ മുന്നിലേക്ക് നിർത്തിച്ചു.... അവള് സംശയത്തോടെ എന്നെ നോക്കി.... "ഒന്ന്,, എങ്ങോട്ട് പോകാണെങ്കിലും ആരെയെങ്കിലുമൊക്കെ കൂടെ കൂട്ടിക്കോളണം,,,, നിന്റെ പുറകെ ഇങ്ങനെ അന്വേഷിച്ചു വരാന്നോന്നും എന്നെ കിട്ടില്ല,,, കേട്ടല്ലോ....???? അടുത്തത് നിന്റെ ഫോൺ,,,, അതെപ്പഴും നിന്റെ കയ്യിൽ കാണണം, ചാർജും ഉണ്ടാവണം.... മനസ്സിലായല്ലോ...???? കൈ ചൂണ്ടി ഭീഷണി പോലെ പറഞ്ഞെങ്കിലും അവള് ഒന്നും മനസ്സിലാവാതെ അന്തം വിട്ട് എന്നെ നോക്കുന്നത് കണ്ട് ഞാൻ ദേഷ്യത്തോടെ വീണ്ടും അവളെ നോക്കി "മനസ്സിലായോ ന്ന്....???" ~~~~~~~~~ ഞാൻ വേഗത്തിൽ തലയാട്ടി.... അവൻ എന്തൊക്കെയാ ന്റെ കൃഷ്ണാ ഈ പറയുന്നത്....??? പറയുന്നതൊക്കെ കേട്ട് ഞാൻ അന്തം വിട്ട് വായും പൊളിച്ചു അവനെ നോക്കി സ്തംഭിച്ചു നിൽകുന്നത് കണ്ട് അവൻ തറപ്പിച്ചു ഒന്നൂടെ ചോദിച്ചതും ഞാൻ വേഗം തല കുലുക്കി.... താഴേക്ക് നോക്കി നെറ്റി ചുളിച്ചു അവൻ പറഞ്ഞ കാര്യങ്ങൾ ഒന്നൂടെ ഓർത്തു നോക്കി വിശദമായി ചോദിക്കാൻ വേണ്ടി അവനെ നോക്കിയപ്പഴേക്കും അവൻ എന്നെ മറികടന്ന് മുന്നോട്ട് നടന്ന് അകന്നിരുന്നു... തീരാത്ത സംശയത്തോടെ ഞാൻ അവന്റെ പുറക്കെ പിൻ വശത്തെ അമ്പലത്തിന്റെ കവാടത്തിൽ എത്തി നിന്നു.. അവൻ പോകുന്നത് കുറച്ഛ് നേരം അങ്ങനെ നോക്കി നിന്നു ഞാൻ വേഗം അമ്പലത്തിലേക്ക് കയറി....... *********

ഇന്ന് അമ്പലത്തിൽ പറയെടുപ്പായത് കൊണ്ട് ഞങ്ങളൊക്കെ രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി... സമയമായതും ഓരോ ഫാമിലിയായി പറയെടുക്കാൻ തുടങ്ങി.... ഞങ്ങളുടെ ഊഴം എത്താറായപ്പഴാണ് അമ്മ ഭക്ഷിണ എടുക്കാൻ മറന്ന കാര്യം ഓർത്തത്... അമ്മ പോകാൻ നോക്കിയതും തടഞ്ഞ് കൊണ്ട് ഞാൻ എടുത്തോണ്ട് വരാമെന്ന് പറഞ്ഞു വീട്ടിലേക്ക് പോയി.... അച്ഛമ്മയുടെ റൂമിൽ കയറി ദക്ഷിണ എടുത്തു തിരിഞ്ഞിറങ്ങുമ്പഴാണ് മുകളിലെ നിലയിൽ നിന്ന് ഒരു ശബ്‌ദം കേട്ടത്.... ആദ്യം ഞാൻ കാര്യമാക്കിയില്ല പക്ഷേ ശബ്‌ദം കൂടി കൂടി വന്നു എന്തൊക്കെയോ നിലത്തു വീഴുന്ന സൗണ്ട് ആവുന്നത് കേട്ട് ഞാൻ ഭക്ഷിണ എടുത്തു വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി...... ഇവിടെയിപ്പൊ ആരാ മുകളിൽ...? എല്ലാരും അമ്പലത്തിൽ ഉണ്ടല്ലോ....???? ഏയ്,,,, വല്ല പൂച്ചയെ എലിയോ മറ്റൊ ആകും.... സ്വയം മനസ്സിൽ പറഞ്ഞ് ഞാൻ അമ്പലത്തിലേക്ക് പോകാൻ തിരിഞ്ഞതും മുകളിൽ ശബ്‌ദം കേട്ട ഭാഗത്തായി ആരോ നിലവിളിക്കുന്ന പോലെ തോന്നി... ഏതായാലും വന്നു നോക്കികളയാം ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വേഗം മുകളിലേക്ക് കോണി കയറി.... രണ്ടാമത്തെ നിലയിൽ കയറി നിന്ന് ചുറ്റും നോക്കിയെങ്കിലും ശബ്‌ദം കേട്ട പോലെ ഒന്നും കണ്ടില്ല... ഇനി ചിലപ്പോ മൂന്നാമത്തെ നിലയീന്ന് ആവും,, ഇവിടെ കയറിയ സ്‌ഥിതിയ്ക്ക് അവിടെ കൂടി നോക്കീട്ട് ഇറങ്ങാം.... ഞാൻ വേഗം വീണ്ടും മോളിലേക്ക് കോണി കയറി ഇടനാഴികയിലൂടെ നടന്നു... ശബ്‌ദം കേട്ടത് സത്യാ...

അങ്ങിങ്ങായി പാത്രങ്ങൾ ചിതറി കിടപ്പുണ്ട്.... നോക്കാതെ പോയിരുന്നെങ്കിൽ,,, അല്ലാ ഇവിടെ ഇപ്പോ ആരാവും...?? ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് തട്ടി വീണ് കിടക്കുന്ന പാത്രങ്ങളെ പിന്തുടർന്ന് മുന്നോട് നടന്നു.... കുറേ നടന്നപ്പോ എനിക്ക് എന്തോ പേടിപ്പോലെ തോന്നി,, കാരണം മുകളിലേക്ക് ആദ്യായിട്ടാ ഞാൻ കേറുന്നത്... അതും കൂടെ അറിയുന്ന ആരുമില്ല.... ഇവിടെ താമസിക്കുന്നവർ പോലും അങ്ങനെ കേറുന്നത്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല... മൊത്തം പൊടിയും അഴുക്കും പിടിച്ചു വൃത്തിക്കേടായി കിടക്കുവാ... പോരാത്തതിന് ഉള്ളിലേക്ക് പോക്കും തോറും വല്ലാത്ത ഇരുട്ടും..... പാത്രം അങ്ങിങ്ങായി മറിഞ്ഞ് കിടക്കുന്നത് അല്ലാതെ അസാദാരണമായി ഒന്നും കാണാനും ഇല്ല.... നിലവിളിച്ച പോലെ എനിക്ക് വെറുതെ തോന്നിയതാവുംന്ന് പറഞ്ഞ് തിരിച്ചു നടക്കുമ്പഴാണ് അടഞ്ഞ റൂമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു റൂം മാത്രം കുറച്ഛ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.... ഇങ്ങോട്ട് വരുമ്പോ ഞാൻ ഇത് കണ്ടില്ലല്ലോ...?? ശ്രദ്ധിച്ഛ് കാണില്ല അതാവും....മനസ്സിൽ പറഞ്ഞ് ഞാൻ വേഗം അങ്ങോട്ട് നടന്നു.... ~~~~~~~~~~ രാവിലെ കലവറയിൽ കുറച്ഛ് പണിയുണ്ടായിരുന്നു, പറയെടുപ്പ് ഉണ്ടെന്ന് അച്ഛമ്മ പറഞ്ഞത് കൊണ്ട് വേഗം ഒതുക്കി നടയിലേക്ക് വന്നപ്പോ അമ്മയും അച്ഛമ്മയും നിമ്മിയും ഒക്കെ ആരെയോ പ്രതീക്ഷിച്ഛ് നിൽക്കുന്ന പോലെ കവാടത്തിലേക്ക് നോക്കി നിൽക്കുന്നത് ശ്രദ്ധിച്ഛ് ഞാൻ കാര്യം തിരക്കിയതും അവള് ദക്ഷിണ എടുക്കാൻ പോയിട്ട് കുറച്ചു നേരമായെന്നും വരുന്നത് കാണുന്നില്ലെന്നും ദക്ഷിണ കിട്ടി കാണില്ലെന്നും പറഞ്ഞു അമ്മ പോകാൻ നോക്കായിരുന്നു...

ഞാൻ അമ്മ അവിടെ തന്നെ നിർത്തി അവളെ നോക്കാൻ വീട്ടിലേക്ക് പോയി.... ഇവൾക്ക് നിമ്മിയെ കൂടെ കൂട്ടി പോന്നൂടെ.....? ഇന്നലെ പറഞ്ഞതൊന്നും അവളെ ചെവിയിൽ കേറിയില്ലേ...??? ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞ് തറവാട്ടിൽ എത്തി നേരെ അച്ഛമ്മയുടെ റൂമിൽ ദക്ഷിണ നോക്കിയെങ്കിലും കണ്ടില്ല,,, ആഹ് ചിലപ്പോ അവള് എടുത്തു കാണും... ഞാൻ മുന്നിലൂടെ വന്നപ്പോ പുറക്ക് വശം വഴി അമ്പലത്തിലേക്കുള്ള എളുപ്പ വഴിയിലൂടെ അവള് പോയി കാണും... മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ വീട് വിട്ട് മുറ്റത്തേക്ക് ഇറങ്ങി.... വീട്ടിലാണെങ്കിൽ ആരും ഉള്ളതായി തോന്നുന്നില്ല... ഏതായാലും ഒന്ന് വിളിച്ചു നോക്കാം ന്ന് മനസ്സിൽ പറഞ്ഞ് അമ്പലത്തിലേക്ക് തിരിച്ചു നടന്നോണ്ട് ഞാനവളെ ഫോണിൽ വിളിച്ചു.... രണ്ട്‌ വട്ടം വിളിച്ചപ്പഴും out of cavarage area എന്ന പറഞ്ഞോണ്ടിരുന്നു.... അല്ലെങ്കിലും തറവാട്ടിൽ സിഗ്നൽ വളരെ വീക്കാണ് അതോണ്ട് തന്നെ അധികം വിളിക്കാൻ നിൽക്കാതെ ഞാൻ തിരിച്ഛ് അമ്പലത്തിലേക്ക് നടന്നു.... ~~~~~~~~ വാതില് ചെറുതായി തുറന്ന് കിടക്കുന്നത് കണ്ടാണ് ഞാൻ പതിയെ അടുത്തേക്ക് ചെന്ന് വാതിലിൽ തൊട്ടാൻ ആഞ്ഞതും പുറക്കിന് ശക്തിയായി ആരോ തള്ളിയതും ഒരുമിച്ചായിരുന്നു..... ഇരുപോളി വാതിൽ തള്ളിതുറന്ന് ഞാൻ ഉള്ളിലേക്ക് കമിഴ്ന്ന് അടിച്ചു തെറിച്ചു വീണു..... വെപ്രാളത്തോടെ അങ്ങനെ തന്നെ കിടന്ന് ഞാൻ വേഗത്തിൽ വെട്ടി തിരിഞ്ഞു നോക്കുമ്പഴേക്കും ആ വാതിലുകൾ എന്റെ മുന്നിൽ കൊട്ടിയടയ്ക്ക പെട്ടിരുന്നു... ഞാൻ വേഗം എണീറ്റ്‌ വാതിലിന്റെ അടുത്തേക്ക് ഓടി ചെന്ന് ഒരുപാട് തട്ടിയും മുട്ടിയുമൊക്കെ നോക്കിയെങ്കിലും വാതിൽ തുറന്നില്ല... ന്റെ കൃഷ്ണാ... എന്തായിതൊക്കെ....????

വാതില് ചാരി നിന്ന് ഞാൻ ഭയത്തോടെ ചുറ്റും നോക്കി.... അരണ്ട നേരിയ വിളിച്ചം മാത്രേ റൂമിൽ ഉള്ളൂ.... അങ്ങിങ്ങായി പൊട്ടിയതും പഴക്കിയതുമായ കട്ടിലും കസേരയുമൊക്കെയാണെന്ന് തോന്നുന്നു ഒരുപാട് സാധനങ്ങൾ കൂടിയിട്ടിരിക്കുന്നു..... ഒരു തരത്തിലും വെളിച്ചം കടക്കാൻ ഒന്നും തന്നെ ആ റൂമിലില്ലന്നത് എന്നിൽ പേടി നിറയ്ക്കാൻ തുടങ്ങി........ ആരോ മനപ്പൂർവ്വം എന്നെ ഇതിൽ അടച്ചതാണ്.... പക്ഷേ ആര്...??? എന്തിന്...??? എന്റെ കൃഷ്ണാ വീട്ടിൽ ഒരു ജീവിപോലും ഇല്ല,, ഞാനെന്തു ചെയ്യും ഭഗവാനേ....???? ഈ ഇരുട്ട് റൂമിൽ,,,,, അതും ഞാൻ തനിച്ചു...!!! ആലോചിച്ചതും പതിയെ പേടിയെന്നിൽ മുഴുവൻ നിറയാൻ തുടങ്ങി.... പകലായിരുന്നിട്ട് കൂടി ഈ റൂമിൽ എന്തൊരു ഇരുട്ടാ,, അതും ഒരുതരം പേടിപ്പെടുത്തുന്ന ഇരുട്ട്.... ഞാൻ ഭയത്തോടെ ഒന്നൂടെ ഡോറിൽ ചാരി നിന്നപ്പഴാണ് പെട്ടന്ന് കയ്യിൽ ഫോൺ തടഞ്ഞത്..... ഞാൻ വേഗം ഓണാക്കി സിദ്ധുനെ വിളിച്ചു.... വീട്ടിന്റെ പുറത്തിറങ്ങിയാൽ തന്നെ ഇവിടെ റേഞ്ച് കിട്ടില്ല, ഞാനാണെങ്കിൽ ഇതിനുള്ളിലും... കുറെ ട്രൈ ചെയ്‌ത് നോക്കി, സിഗ്നൽ പോലും കാണിക്കാതെ എങ്ങനെ കോൾ കണക്ടാവുന്നത്....???? എന്റെ കൃഷ്ണാ..... എന്നെ പരീക്ഷിച്ചു മതിയായില്ലേ....??? മനസ്സിൽ പ്രാർത്ഥിച്ചു തീരും മുന്നേ കണ്ണീര് കവിളിലൂടെ ഒലിച്ചിറങ്ങി..... ഫോണിന്റെ ഫ്ലാഷിൽ റൂം മുഴുവൻ കണ്ണോടിച്ചപ്പോ ഒരു ജനൽ കണ്ണിൽ തടഞ്ഞു.... ഇതു തുറന്നാൽ ചിലപ്പോ പുറത്തുള്ള ആരെങ്കിലും കാണാം പറ്റിയല്ലോ ന്ന് അശ്വസിച്ഛ് പതിയെ ഞാൻ ജനാലയുടെ അടുത്തേക്ക് നടന്നു....... ~~~~~~~~~ അമ്പലത്തിൽ എത്താൻ ആയതും ദൂരെ നിന്ന് ഞാൻ അമ്മയുടെ അടുത്തേക്ക്‌ വെറുതേ നോക്കി...

അവരപ്പഴും എന്നേയും അവളെയും പ്രതീക്ഷിച്ചു നിൽക്കായിരുന്നു..... അപ്പോ,,, അവള്,,, അവള് ഇങ്ങോട്ട് എത്തിയില്ലേ.....???? അവര് കാണുന്നതിന് മുന്നേ മറഞ്ഞു നിന്ന് ആലോചിച്ച് കൊണ്ട് ഞാൻ വേഗം വീട്ടിലേക്ക് തന്നെ തിരിച്ചു നടന്നു.... പോകുന്ന പോകിൽ ഫോണിൽ അവളെ ഞാൻ കുറേ ട്രൈ ചെയ്‌തെങ്കിലും അവളെ കിട്ടിയില്ല.... എല്ലാം കൂടി പലതരം ചിന്തകൾ മനസ്സിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു.... വേഗം വീട്ടിൽ എത്തി എല്ലാ റൂമിലും ഓടി കയറി നോക്കിയെങ്കിലും അതിൽ ഒന്നിൽ പോലും അവളെ കണ്ടില്ല.... അതും കൂടിയായപ്പോ പേടിയും വെപ്രാളവും പരവേശവും എന്നെ കീഴ്‌പ്പെടുത്തി.... തുടരെ തുടരെ ഞാൻ അവളെ വിളിച്ചോണ്ടിരുന്നു,, പക്ഷേ അവളെ ലൈനിൽ കിട്ടിയില്ല.... വരേ വഴിയൊന്നുമില്ലാത്തത് കൊണ്ട് ഞാൻ അവിടെ നിന്ന് ഫോണിൽ തന്നെ ആശ്രയിച്ഛ് ഒരുപാട് തവണ വിളിച്ചു... സത്യം പറഞ്ഞാൽ വിളിച്ചു വിളിച്ചു എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെയായിട്ടുണ്ട്,,, പക്ഷേ എന്നിട്ടും അവളെ മാത്രം കിട്ടിയില്ല...... റേഞ്ച് കിട്ടാതെ അത് ട്ടു... ട്ടു.. ട്ടു.. ന്ന് മാത്രം അടിച്ചോണ്ടിരുന്നു.... ~~~~~~~~ എന്നോ അടച്ചതിൽ പിന്നെ ഈ ജനലാരും തുറന്നിട്ടില്ലേന്ന് തോന്നുന്നു കൊളുത്തിന് വല്ലാത്ത മുറുക്കം.... കുറേ കഷ്ടപ്പെട്ടേണ്ടി വന്നു അതൊന്ന് തുറക്കാൻ... കയൊക്കെ ചുവന്ന് വേദനിക്കുന്നു...... കൊളുത്തി ഒരു വിധത്തിൽ വിട്ടുതി ജനാല ഞാൻ പുറത്തേക്ക് തള്ളി തുറന്നു... പക്ഷേ, എന്റെ അവസാനത്തെ ഈ പ്രതീക്ഷ അസ്തമിക്കാൻ അധിക സമയം വേണ്ടി വന്നില്ല....

ഞാൻ കരുതിയപ്പോലെ ആ ജനൽ പുറത്തേക്കല്ല തുറന്നത് മറിച്ചു അത് മറ്റൊരു റൂമിലേക്കായിരുന്നു... ഇതിനേക്കാൾ ഭയാനകമായ മറ്റൊരു റൂമിലേക്ക്...... തുറന്നതും കാതടപ്പിക്കുന്ന ' ക്രീ ' ശബ്ദത്തോടെ ഒരു കൂട്ടം വവ്വാലുക്കൾ ഞാൻ നിൽക്കുന്ന റൂമിലേക്ക് പാറിപ്പറന്നു..... ഞാൻ ഭയത്തോടെ പിറകോട്ട് നീങ്ങി രണ്ട് കൈകൊണ്ടും ചെവി ഇറുക്കി പൊത്തിപ്പിടിച്ചു തല കുനിച്ചു ഒതുങ്ങി നിന്നു.... അവ എന്റെ തലയുടെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാറി,നഖങ്ങൾ എന്റെ കയ്യിൽ പോറൽ വീഴ്ത്തികൊണ്ടിരുന്നു.... അവയുടെ ശബ്‌ദം കുറഞ്ഞതും ഞാൻ പതിയെ കണ്ണ് തുറന്നുചുറ്റും നോക്കി..... പലതരത്തിലുള്ള പ്രാണികൾ അപ്പോഴേക്കും എന്നെ പൊതിഞ്ഞിരുന്നു.... അവ എനിക്ക് ചുറ്റും പാറുകയും മൂളുകയും ചെയ്തോണ്ട് ചെവിയിലും മൂക്കിലും കണ്ണിലും ഡ്രെസ്സിലും ഒക്കെ കയറി കൂടി.... അവയെയെല്ലാം തട്ടി മാറ്റുമ്പഴാണ് എനിക്ക് ശ്വാസം കിട്ടാതെ പോലെ തോന്നിയത്... തുറന്ന് ജനലിലൂടെ ശ്വാസയോഗ്യമല്ലാത്ത വായു റൂമിലാക്കെ നിറഞ്ഞു.... ശ്വാസം കിട്ടാൻ വേണ്ടി ഞാൻ വായും മൂക്കും ഒരുപോലെ തുറന്നു ഞെഞ്ചിൽ കൈ വെച്ഛ് ആഞ്ഞു വലിച്ചോണ്ടിരിക്കുമ്പഴാണ്, പെട്ടന്ന് ഫോൺ റിങ് ചെയ്തത്... സ്ക്രീനിൽ സിദ്ധുവിന്റെ പേര് കണ്ടതും എനിക്ക് ശ്വാസം കിട്ടിയപ്പോലെ തോന്നി.... ഞാൻ കിതപ്പടക്കി അവശത കാരണം അടയുന്ന കണ്ണുകൾ വലിച്ഛ് തുറന്ന് എങ്ങനെയോ കോൾ അറ്റൻഡ് ചെയ്തു.... *"ഹലോ.... ഡീ,,, നീ എവിടെ പോയ് കിടക്കാ....????

എന്താടീ നിന്റെ നാക്കിറങ്ങി പോയോ,,,, നീ ഇവിടെയാന്ന്...??ഹലോ,,,,ഹലോ"* "ഹ,,,,ഹലോ.... സി,,,സിദ്ധു......ഞാ....." ~~~~~~~~~~ കുറേ ട്രൈ ചെയ്തപ്പഴാ ഒന്ന് കോൾ കിട്ടിയത്.. ആശ്വാസം തോന്നിയെങ്കിലും ഇത് വരെ അവളെ കാണാത്തതിനെ പേടിയും ഫെസ്ട്രേഷനും എല്ലാം കൂടി ഞാൻ ചൂടായി... പക്ഷേ അവളുടെ വെപ്രാളവും കിതപ്പോടെ മുറിഞ്ഞു പോകുന്ന സംസാരവും എന്നെ വീണ്ടും ഭീതിയിൽ ആഴ്ത്തി... ഫോൺ ഒന്നൂടെ കാതോട് അടിപ്പിച്ഛ് ഞാൻ വെപ്രാളത്തോടെ ചോദിച്ചു... "അനൂ,,, എന്താ... എന്താ പറ്റിയത്....???? നീ എവിടെയാ,,,പറ...???? എന്താ....???? എവിടെയാ,,,,ഹലോ...ഹലോ കേൾക്കുന്നില്ലേ...???" "ആ... ആഹ്..... ഞാ... ഞാൻ... ഞാൻ... ഇവി.... ഇവിടെ.... തെ..... തെക്ക്.... തെക്കിനി...." അവള് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഒന്നും വ്യക്തമാവുന്നില്ല.... ഒന്നാമത് റേഞ്ച് ഇടയ്ക്കിടെ കട് ആയി കളിക്കുവാ, പോരാത്തതിന് അവൾക്ക് സംസാരിക്കാനും ശ്വാസം എടുക്കാനും ഒക്കെ ബുദ്ധിമുട്ട് ഉള്ളപോലെ ഫീൽ ചെയ്യുന്നുണ്ട്.... "ഹലോ... ഹലോ... ഹ.........ലോ അനൂ......!!!"..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story