എന്നിലെ നീ: ഭാഗം 1

ennile ne

രചന: ഹനൂന

ആരോടൊക്കെയോ ചിരിച്ചു സംസാരിക്കുന്ന അവളെ കാണുന്തോറും അവന്റെ ഹൃദയം ആഞ്ഞുമിടിക്കുന്നതും പരവശനാകുന്നതും അവൻ തിരിച്ചറിയുന്നുണ്ടായിന്നു. അരയോളം നിൽക്കുന്ന ഇടതൂറന്ന കാർക്കൂന്തൽ വിരിച്ചിട്ട് മുല്ലപ്പൂവ് ചൂടി കരിമഷി പടർത്തിയ ഇടതൂർണ്ണ കൺപീലികലുള്ള കുഞ്ഞിക്കണ്ണുകൾ നീളൻ നാസിക ഇളം റോസ് അധരങ്ങൾ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും അവൻ അവളിലേക്ക് ആകർഷണത വർധിപ്പിച്ചു. സംസാരത്തിനിടയിൽ അവളുടെ കണ്ണുകൾ അവനിൽ ഉടക്കിയതും അതിശയത്തോടെ വിടർന്നു അതെല്ലാം അവൻ കൗതുകത്തോടെ നോക്കി. അവന്റെ വലത് കൈ വീശി അവളോട് അവനടുത്തേക്ക് വരാൻ പറഞ്ഞു. അവളുടെ അധരങ്ങൾ മധ്യവയ്സ്കയായ സ്ത്രീയുടെ ചെവിയിൽ ഒളിഞ്ഞു. എന്തെല്ലാമോ മന്ത്രിച്ചു. ആ സ്ത്രീ തലയാട്ടി. അവളുടെ വെളുത്ത പാദങ്ങൾ അവനടുത്തേക്ക് ചലിച്ചു. " താനെന്താ ഇവിടെ? " അവളുടെ ശബ്‌ദം അവന്റെ കർണപതത്തിൽ പതിഞ്ഞു. "

ചായ കുടിക്കാൻ കേറിയതാണ് " " ഊതിയതാണല്ലേ " അവൾ ചുണ്ട് കോട്ടി. " പിന്നെന്ത് ചോദ്യാടോ കല്യാണത്തിന് വന്നതാണെന്ന് കണ്ടാൽ അറിയില്ലേ " " ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ... " " ഹ്മ്മ്... ആരായിരുന്നു കൂടെ അമ്മയാണോ " " അതെ... എന്റെ അമ്മയുടെ അനിയത്തിയുടെ മകളുട കല്യാണമാണ് തന്റെ ഫാമിലി ആണോ " " ഏയ് അയൽവാസി " " ഓഹ് ഞാൻ അങ്ങോട്ട് വന്നിട്ടുണ്ടല്ലോ എന്നിട്ട് തന്നെ കണ്ടിട്ടില്ലല്ലോ " " ഞാൻ വളർന്നതും പഠിച്ചതും ബാംഗ്ലൂർ ആയിരുന്നു 10 തിൽ പഠിക്കുമ്പോൾ പോയതാണ് പിന്നെ ലീവിനെ വരാറുള്ളൂ " " ഹ്മ്മ് " " വേറാരും വന്നില്ലേ ഐ മീൻ അച്ഛനും ഏട്ടനും " " വന്നിരുന്നു പോയി " " മ്മ്ഹ്ഹ് " " എന്നാ ഞാൻ പോട്ടെ " " ഓക്കേ ടോ കാണാം " അവൻ അവൾക്ക് നേരെ കൈനീട്ടി അവളും അവന്റെ കൈക്കുള്ളിലേക്ക് അവളുടെ വലതുകരം വെച്ചുകൊണ്ട് ചിരിച്ചു. അവൾ കൈ പിൻവലിച്ചു തിരിച്ചു നടന്നു.

അവൾ പോകുന്നതും നോക്കി അവൻ മന്ദഹാസത്തോടെ നിന്നു. " ആരെയാടാ ഇങ്ങനെ നോക്കി നിൽക്കുന്നെ " അവന്റെ പിന്നിൽ നിന്നും ഇടത്‌ഭാഗത്തേക്ക് വന്ന് വലതുകൈ അവന്റെ തോളിലൂടെ ഇട്ടുക്കൊണ്ട് സുമുഖനായ ചെറുപ്പക്കാരൻ ചോദിച്ചു. " കൃഷ്ണ " " കൃഷ്ണയോ... എനിക്കും കാണിച്ചു താടാ നിന്റെ കാമുകിയെ " " നിനക്കറിയും അവളെ... ദേ ചുവന്ന സാരിയിട്ട നീണ്ട മുടിയുള്ള പെണ്ണ് " " അവളോ " " നിനക്കറിയുമോ " " പിന്നെ അറിയാതെ മനു... നമ്മുടെ ദത്തൻ അങ്കിളിന്റെ മകൾ " ❤️_________________❤️ " കിച്ചുട്ടാ സുന്ദരി ആയിട്ടുണ്ടല്ലോ നിനക്ക് എന്നും ഇങ്ങനെ ഒക്കെ ഉടുത്ത് നടന്നൂടെ " കൃഷ്ണയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ഒരു വയസ്സായ സ്ത്രീ പറഞ്ഞു. അവൾ കുലുങ്ങി ചിരിച്ചു. " ഇന്ന് ഞാൻ നിർബന്ധിച്ച് ഉടുപ്പിച്ചതാ സരസ്വതിയമ്മേ " അവളുടെ അമ്മ " വല്യ പെണ്ണായതുപോലെ ഉണ്ട് കെട്ടിച്ചു വിടുന്നുണ്ടോ യമുനേ " അത് കേൾക്കേണ്ട താമസം കൃഷ്ണ എഴുന്നേറ്റ് അവിടെ നിന്നും മാറി അവളുടെ കസിൻസിന്റെ കൂടെ ഇരുന്നു. "

അവൾക്ക് കല്യാണം എന്ന് കേൾക്കുന്നതേ ദേഷ്യാ " യമുന കൃഷ്ണ ഇരിക്കുന്നത് നോക്കി പറഞ്ഞു. " ഇപ്പോഴത്തെ കുട്ട്യേളൊക്കെ ഇങ്ങനെയാ " അവർ ചിരിച്ചു. " കല്യാണങ്ങൾ ഒക്കെ വരുന്നുണ്ട് അവളുടെ പഠിത്തം കഴിയട്ടെ എന്നാണ് അവൾ " " ഞാൻ ഒരു കാര്യം പറഞ്ഞാൽ യമുനക്ക് ഇഷ്ട്ടായില്ലേൽ മനസ്സൂന്ന് കളഞ്ഞോ എന്റെ കൊച്ചു മോൻ അഭിക്ക് അവളെ തരുമോ " യമുന അവരോട് എന്ത് പറയണമെന്നറിയാതെ ശങ്കിച്ചു. " അത്... ഞാൻ... സരസ്വതിയേച്ചി ദത്തേട്ടനോട് ചോദിച്ചിട്ട് പറയാം " " മതി... ദത്തനോട് ചോദിച്ചിട്ട് മതി... പിന്നെ അഭിയെ കുറിച് പറയാം 25 വയസ്സായിട്ടുള്ളു എഞ്ചിനീയർ ആണ് അവൾക്കിപ്പോ എത്രയാ 22 അല്ലെ " " അതെ 22 തികയുന്നു " യമുന " എന്നോട് ജാനകി കുറെ ആയി പറയുന്നു ഒന്ന് ചോദിച്ചു നോക്കിയാലോ എന്ന് " അവർ പറയുന്ന കേട്ട് യമുന വീണ്ടും ചിരിച്ചു.

" അവളോടും ദത്തനോടും ചോദിച്ചിട്ട് എന്നോട് പറയണം കേട്ടോ " " ശെരിയേച്ചി " " ജാനകി എന്നെ നോക്കുന്നുണ്ടാകും പോട്ടെ " സരസ്വതി എഴുന്നേറ്റു പോയി. അവർ പറഞ്ഞതും ആലോചിച്ചു യമുന ഇരുന്നു. ❤️ ________________ ❤️ " മനു... എന്റെ മാത്രം മനു " ഫോണിലെ ഫോട്ടോയിലേക്ക് നോക്കി മൊഴിഞ്ഞു. " നിനക്ക് വേണ്ടി ഞാൻ എന്തും സഹിക്കും മനു because i love you more than you think " മനസ്സിൽ പറഞ്ഞുകൊണ്ട് ഡിസ്പ്ലേയിലൂടെ വിരലോടിച്ചു. " ഹേയ്.. താനെന്താ ഒറ്റക്കിരിക്കുന്നെ " " ഒന്നുമില്ലടോ " ❤️ ________________ ❤️ " കിച്ചു... " ദത്തന്റെ ഗാഭീര്യമുള്ള ശബ്‌ദം കേട്ട് മുറിയിൽ നിന്നും കൃഷ്ണ ഹാളിലേക്ക് ഓടി. കിതപ്പോടെ ഹാളിന്റെ ഓരം ചേർന്ന് ദത്തനെ നോക്കി. " മറ്റന്നാൾ നിന്നെ കാണാൻ ഒരൂട്ടർ വരുന്നുണ്ട് മുടക്ക് പറയേണ്ട നല്ല കുടുംബം ആണ് പോരാത്തതിന് നമുക്ക് അറിയുന്ന കുടുംബവും " ദത്തന്റെ ഉറച്ച ശബ്‌ദം കേട്ട് അവൾ തലയാട്ടി. "

നിങ്ങൾ ഇനി എപ്പോഴാ രാജിയുടെ വീട്ടിലേക്ക് പോകുന്നത് " " ഏഴ് മണി ആകുമ്പോൾ കിരൺ കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞു " " ഹ്മ്മ് " കുറച്ച് നേരം കൂടെ അവിടെ നിന്ന് കൃഷ്ണ പിൻവാങ്ങി. മുറിയിൽ ചെന്നതും അവൾ ഫോൺ എടുത്ത് വരുൺ എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചു. ഒരു ടിക്ക് കണ്ടതോടെ അസ്വസ്ഥതയോടെ അവൾ അവന്റെ നമ്പറിലേക്ക് വിളിച്ചു. " താങ്കൾ വിളിക്കുവാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോൾ തിരക്കിലാണ് ദയവായി അൽപ സമയത്തിന് ശേഷം ശ്രമിക്കുക " " എന്തിനാ വരുണേട്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ അതിനും മാത്രം തെറ്റ് ചെയ്തോ ഞാൻ " അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വരുണേട്ടൻ താൻ ആരും അല്ലാതായോ?! അഞ്ച് വർഷത്തെ പ്രണയം ഹൃദയത്തിൽ വേരൂന്നിയ പ്രണയം!!! പാതിവഴിയിൽ ഉപേക്ഷിക്കാനായിരുന്നോ തന്നെ സ്നേഹിച്ചത്? തുടരും..

Share this story