എന്നിലെ നീ: ഭാഗം 10

ennile ne

രചന: ഹനൂന

" രേണു അവൻ സർജറി ചെയ്ത് പെണ്ണക്കാമല്ലോ? " ജാനകി " അതൊന്നും ശെരിയാകില്ല! വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടാനായിട്ട് പോരാത്തതിന് ആണ് പെണ്ണാവാനൊക്കെ പറഞ്ഞാൽ മോശല്ലേ?! " രേണുക താല്പര്യമില്ലാതെ പറഞ്ഞു. " എന്ത് മോശം രേണു? നീയിപ്പോഴും പഴയ കാലത്തൂന്ന് എഴുന്നേറ്റില്ലേ " ജയന്തി മുഖം ചുളിച്ചു. " അവനെ ദൈവം ആണായാണ് പിറവി നൽകിയത് മരണം വരെ അത് മതി. പകൃതി നിയമം തെറ്റിക്കേണ്ട പിന്നെ അവനിപ്പം പഠിക്കുവല്ലേ പഠിക്കട്ടെ! " രേണുക അത്രയും ക്രോധത്തോടെ പറഞ്ഞ് ചാടിത്തുള്ളി അടുക്കള വിട്ടു. " അവൾ പറഞ്ഞത് തന്നെയാ ശരി നിങ്ങൾക്ക് പുരോഗമന ചിന്തയായിരിക്കാം പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പ്രകൃതി നിയമം നിങ്ങളായി മാറ്റണ്ട! " സരസ്വതിയും ദേഷ്യത്തിൽ പറഞ്ഞു. ജാനകിയും ജയന്തിയും പരസ്പരം നോക്കി നിശ്വസിച്ചു. ❤️ ________________ ❤️ " അമ്മേ ഞങ്ങൾ നാളെ പോവും " ജാനകി അല്പം മടിയോടെ അവർക്ക് മുഖം കൊടുക്കാതെ പറഞ്ഞു.

'" മ്മ്മ്ഹ... പോയിട്ടെന്ന് വരും? " ഒട്ടും ഗൗരവം വിടാതെ അവർ തിരിച് ചോദിച്ചു. " അറിയില്ല ഒഴിവ് കിട്ടുമ്പോഴെല്ലാം വരാം... പിന്നെ അഭിയെ അവിടെത്തന്നെ പ്രൈവറ്റ് ആയിട്ട് ബിടെകിന് ചേർത്തുകയാണ് " " റാം...? " ചോദ്യഭാവത്തിൽ ജാനകിയെ നോക്കി. " ചേച്ചി ബികോമിൻ വിടണമെന്ന് പറയുന്നുണ്ട് ഫൈനാൻസ് നോക്കി നടത്താൻ അറിയണമെങ്കിൽ അതിനെക്കുറിച്ചുള്ള അറിവ് വേണമെന്ന ചേച്ചിയുടെ നിലപാട് " ജാനകി. " അഭിക്കും റാമിനും എതിർപ്പില്ലല്ലോ? " സരസ്വതി " ഇല്ല " " മ്മ്മ്മ്... മനിയുടെ കാര്യം ഇനി എടുത്തിടരുത് അവൻ ആണായി പിറവിയെടുത്തിട്ടുണ്ടെങ്കിൽ ആണായി തന്നെ മരണം വരെ ജീവിക്കേണ്ടത് ദൈവ നിയോഗം ആണ് അത് മാറ്റാൻ ശ്രമിക്കരുത് " സരസ്വതി ജാനകിയെ തറപ്പിച്ചു നോക്കികൊണ്ട് ചെറുതല്ലാത്ത ദേഷ്യസ്വരത്തിൽ പറഞ്ഞു. ജാനകി മൂളി. ❤️ ________________ ❤️

മനീഷിനെ അവിടെയെങ്ങും കാണാതായപ്പോൾ അവനെ തിരക്കി ഇറങ്ങിയ ജയന്തി കാണുന്നത് മുറിയിൽ തനിച്ച് മൂകമായിരിക്കുന്നവനെയാണ്. അതുകണ്ടവർ ചോദിച്ചു കൊണ്ട് അവനടുക്കലേക്ക് നീങ്ങി. " എന്തുപറ്റി? " അവരുടെ ശബ്ദമാണ് അവനെ ബോധമണ്ഡലത്തിൽ എത്തിച്ചത്. ഞെട്ടിക്കൊണ്ടവരെ അവൻ നോക്കി. " എന്താ പറഞ്ഞെ " " എന്തുപറ്റിന്ന്? " " ഏയ് ഒന്നുമില്ല വല്യമ്മായി ചെറിയൊരു തലവേദന " അവൻ മടുപ്പോടെ പറഞ്ഞു. " ജാനുവിനെ പറഞ്ഞുവിടാം " ജയന്തി " വേണ്ടമ്മായി ഒന്നുറങ്ങിയാൽ മതി മാറിക്കോളും " മനീഷ് നെറ്റിയിൽ വിരലുകളമർത്തിയോടിച്ചു. " ചുക്ക് കാപ്പി കൊണ്ടുവരട്ടെ ടാ " ജയന്തി അവന്റെ തോളിൽ തട്ടി. അവരുടെ " ടാ " എന്നുള്ള അഭിസംബോധനം അവനിൽ അസഹിഷ്ണുത നിറച്ചു. " വേണ്ടമ്മായി... കുറച്ച് നേരം തനിച്ചിരിക്കണം " അവൻ മടിയോടെ അവരെ നോക്കാതെ പറഞ്ഞു. " മ്മ്ഹ്ഹ്... എന്തേലും വേണമെങ്കി വിളിച്ചാൽ മതി " ജയന്തി അത്രയും പറഞ്ഞ് പുറത്തേക്ക് പോയി പോകുന്ന പോക്കിൽ അവർ വാതിൽ ചാരി.

അവർ നേരെ ജാനകിയുടെ അടുക്കലേക്ക് നടന്നു. " ജാനുവേ... മനിക്കെന്തോ അസ്വസ്ഥത പോലെ " ജാനകിയുടെ കാതോരം സ്വകാര്യം പോലെ അവർ പറഞ്ഞു. " അങ്ങനെ ചേച്ചിയോട് മനി പറഞ്ഞോ? " ജാനകി " ഇല്ല അവൻ... അല്ല... അവ... " അവർ പകുതി വെച്ച് വാക്കുകൾ മുറിച്ചു. പിന്നീട് നിശ്വസിച്ചുകൊണ്ട് വീണ്ടും തുടർന്നു. " തലവേദന ആണെന്ന് പറഞ്ഞു നിന്നെ വിളിക്കണോ ചോദിച്ചപ്പോ തനിച്ചിരിക്കണമെന്ന് പറഞ്ഞവൻ " " ഹ്മ്മ്... " " അതൊക്കെ പോട്ടെ നീ നാളെ പോയാൽ ഹോസ്പിറ്റലിൽ കയറുന്നുണ്ടോ? " " കയറണം എന്നുണ്ട് നോക്കട്ടെ " ജാനകി. " ആാാാ...... " പെട്ടെന്ന് ഒരു അലർച്ച വീട് മുഴുവൻ ശബ്ദിച്ചു അതിന്റെ പ്രതിഫലംമെന്നോണം അവിടം ആ ശബ്‌ദം പ്രതിധ്വനിച്ചു ( echo ). ❤️ ________________ ❤️ ജയന്തി പോയതും മനീഷ് വാതിൽ കുറ്റിയിട്ട് കട്ടിലിൽ കമിഴ്ന്നു കിടന്നു. അവന്റെ കണ്ണുകൾ ചാലിട്ടൊഴുകി. " എന്നെ പെണ്ണായി ജനിപ്പിക്കൂടായിരുന്നോ? " അവൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ് ഇട്ടിരുന്ന ബനിയനും പാന്റും അടിവസ്ത്രങ്ങളും വലിച്ചൂരി കണ്ണാടിക്ക് മുന്നിലേക്ക് നടന്നു. കണ്ണാടിയിൽ അവന്റെ പ്രതിരൂപം കാണെ അവനിൽ രോഷവും സങ്കടവും ഒരുപോലെ അരിച്ചു കയറി. " ആാാാ.... "

അവൻ മുടിയിഴകൾ ഇരുകൈകൾ കൊണ്ടും വലിച്ച് തൊണ്ട പൊട്ടും വിധം അലറി. അവന്റെ ശബ്‌ദം അവിടം പ്രതിധ്വനിച്ചു. അത് കേട്ട് എല്ലാവരും അവന്റെ മുറിയുടെ മുന്നിൽ നിരന്നു. " മനീ... കതക് തുറക്ക് " ദിനേശൻ ആധിയോടെ കതക് തട്ടി. " മനീ... മോനേ... " രേണുകയും ജാനകിയും ജയന്തിയും വിളിച്ചുകൊണ്ടിരുന്നു. അവൻ എത്ര വിളിച്ചിട്ടും കതക് തുറക്കാത്തത്തിൽ എല്ലാവരും ഭയന്നു. മുറിക്കകത് മനീഷ് പ്രതിബിംബത്തിലേക്ക് അതിയറ്റ ക്രോധത്തോടെ നോക്കി. ക്രോധം അസ്സഹനീയമായതോടെ അവന്റെ കൈകൾ ശക്തിയോടെ കണ്ണാടിയിൽ പതിഞ്ഞു. രക്തത്തുള്ളികളാൽ നിറഞ്ഞ കണ്ണാടി പൊട്ടുകൾ നിലത്തേക്ക് ചിതറി. അവന്റെ ഇരുകയ്യിലും ചില്ലുകൾ കുത്തികയറിയിരുന്നു. അവൻ വാശിയോടെ വലതു കയ്യിലെ ചില്ലുപൊട്ടുകൾ ഇടതുകൈ കൊണ്ടും ഇടതു കയ്യിലെ ചില്ലുപൊട്ടുകൾ വലതുകൈ കൊണ്ടും പറിച്ചെടുത്തു.

" ആാാ " വേദന നിമിത്തം അവന്റെ ശബ്‌ദം ഉയർന്നു. അവൻ നിലത്തു നിന്ന് രക്തം വാർന്നൊലിക്കുന്ന വലതു കൈകൊണ്ട് ചില്ലുകഷ്ണം പെറുക്കിയെടുത്ത് ഇരുമാറിലും തുടരെ തുടരെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. " ആാാ " രക്തത്തിന്റെ ചുവപ്പിനാൽ ശരീരത്തിന്റെ പകുതിയും ചുവന്നു. ശേഷമവൻ അവനിലെ പുരുഷനിലെ മുറിവേൽപ്പിച്ചുതുടങ്ങി. " ആാാാ... " ഓരോ പ്രാവശ്യവും അവിടം ചില്ലുകൊണ്ട് പോറുമ്പോൾ അവൻ അലറികൊണ്ടിരുന്നു. രേണുകയുടെ കരച്ചിലിന്റെ ധ്വനി അവിടം ഉയർന്നു. ക്ഷമകെട്ട് ജയനും ദിനേശനും വാതിൽ ചവിട്ടി പൊളിച്ചു. എല്ലാവരുടെയും കണ്ണുകളിൽ രക്തത്തിൽ കുളിച്ച് നിൽക്കുന്നവനെ കണ്ടതും പകച്ചു നിന്നു. ഒരുനിമിഷത്തേക്ക് എല്ലാവരും സ്ഥബ്ധരായി. സരസ്വതി കണ്ട കാഴ്ചയിൽ തളർന്നു വീണു അവരെ റാം താങ്ങി പിടിച്ചു. രേണുകയുടെ കരച്ചിലിന്റെ ആക്കം കൂടി.

ഒരുപാട് രക്തസ്രാവം മൂലം മനീഷ് താഴെക്കൂർന്നു വീണു. " ദിനേശാ അവനെയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകാം " കുട്ടൻപിള്ളയുടെ ശബ്ദമാണ് എല്ലാവരിലും ആ കാര്യം ഉണർത്തിയത്. ദിനേശനും ജയനും പിള്ളയും അഭിയും കൂടെ അവനെ എടുത്ത് പുറത്തേക്കോടി. അപ്പോഴേക്കും റാം സരസ്വതിയെ ജാനകിയുടെ കൈകളിൽ ഏല്പിച്ച് പുറത്തേക്ക് ഓടിപ്പോയി കാറെടുത്തു. കാറിൽ മനീഷിനെയും കയറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം.... മനീഷിനെ നോക്കുന്ന ഡോക്ടറിന്റെ ക്യാബിനിൽ... " ബി കെയർഫുൾ അവനെ എപ്പോഴും ശ്രദ്ധിക്കണം " ഡോക്ടർ " അവൻ എംബിബിഎസ് പഠിക്കുന്നവനാ ഹോസ്റ്റലിലാണ് നിക്കാർ " ദിനേശൻ " അതൊന്നും കുഴപ്പമില്ല ഇപ്പൊ ഒരു കൗൺസിലിംങ്ങ് കൊടുത്തിട്ടുണ്ട്... പിന്നെ മെയിൽ ഹോർമോണ് ഇൻജെക്റ്റഡ് ആണ്... ഇപ്പൊ ആൾക്ക് കുഴപ്പമില്ല... ഇനി ഇങ്ങനെയൊരു ചിന്ത അവന്റെ മൈൻഡിൽ വരാതെ സൂക്ഷിച്ചാൽ മതി ".....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story