എന്നിലെ നീ: ഭാഗം 11

രചന: ഹനൂന
" ഹലോ... അമ്മായി " മനീഷ് കാൾ കണക്ട് ആയ ഉടനെ സംസാരത്തിൻ തുടക്കം കുറച്ചു. " എന്താ മനീ... " ജാനകി " എനിക്ക് സർജറി ചെയ്യണം " മനീഷ് " എന്താ മനീ നീയാദ്യം എംബിബിഎസ് കംപ്ലീറ്റ് ചെയ്യ് എന്നിട്ട് എന്തിനെങ്കിലും സ്പെഷ്യലിസേഷൻ എടുക്ക് അതൊക്കെ കഴിഞ്ഞാലേ നിനക്ക് സർജറി ചെയ്യാൻ പറ്റു " ജാനകി ചിരിച്ചു. " അതല്ല ട്രാൻജെന്റർ വാജിനൊപ്ലസ്റ്റി ( transgender vaginoplasty ) " ജാനകി അത് കേട്ടതും ഇത്തിരി നിമിഷത്തേക്ക് സ്ഥബ്ദയായി. " ക്യാൻ യു ഹിയർ മീ അമ്മായി? " മറുതലക്കലെ നിശബ്ദത കാരണം അവൻ ചോദിച്ചു. " മ്മ്മ് " ജാനകി മൂളി. " ഞാൻ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല " മനീഷ് " അത് നമക്ക് നേരിട്ട് സംസാരിക്കാം മനീ നീ ഒരാഴ്ച ലീവ് എടുത്ത് ബാംഗ്ലൂർ വാ " ജാനകി ശാന്തമായി പറഞ്ഞു. ദിവസങ്ങൾ കടന്നു പോയി.... 🍂
ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ അഭി കാണുന്നത് ഹാളിലെ സോഫയിൽ ചമ്രം പണിഞ്ഞ് ഇരുന്ന് ടിവി കാണുന്ന മനീഷിനെയാണ്. അവനെ കണ്ടതും അടുത്തേക്ക് ഓടി ഇറുകെ പുണർന്നു. " നീയെപ്പോ വന്നു? " " കുറച്ചേറെ നേരായി... ക്ലാസ്സൊക്കെ എങ്ങനെ പോവുന്നു? " മനീഷ് " നിന്നെ പോലെ ബുജ്ജി അല്ലാത്തോണ്ട് വല്യ സുഖൊന്നുല്ല " അഭി നീരസത്തോടെ പറഞ്ഞു. " ഹ്മ്മ്മ്... പിന്നെന്തുണ്ട് വിശേഷം... നിന്റെ ഗോപിക എന്ത് പറയുന്നു? " " ഓഹ് അവൾക്കെന്താ സുഖം നിനക്ക് സുഖല്ലേ നീയാകെ ക്ഷീണിച്ചല്ലോ എന്താ വരവിന്റെ ഉദ്ദേശ്യം??? മ്മ്മ്മ് മ്മ്മ്?? " അഭി പുരികക്കൊടികൾ പൊക്കി. " അമ്മായിയെ കാണാൻ " മനീഷ് " എന്തിന്? " " ഒരു ഓപ്പറെഷന്റെ കാര്യം ചർച്ച ചെയ്യാൻ " " ആദ്യം നീ പോയി എംബിബിഎസ് പാസ്സാവ് എന്നിട്ട് ഓപ്പറേഷൻ ചെയ്യാം " അഭി പൊട്ടിച്ചിരിച്ചു. " ഇതതല്ല ട്രാൻസ്‌ജെന്റർ വാജിനൊപ്ലസ്റ്റി "
" എന്തോന്ന്??? " അഭി മുഖം ചുളിച്ചു. " മെയിൽ ടു ഫെമെയിൽ സർജറി " മനീഷ് " നിനക്കെന്താ വട്ടാ മനീ നീ മേമോട് പറഞ്ഞോ " അഭി മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി. " ഇല്ല... എനിക്ക് പറ്റണില്ലാ " മനീഷ് " ന്റെ മനി... " " വേണ്ട എനിക്ക് ഒന്നും കേൾക്കേണ്ട നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്റെ അവസ്ഥ എനിക്കെന്റെ ശരീരത്തിനോട് പോലും അറപ്പാണ് " അഭിയെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ മനീഷ് പറഞ്ഞു. " എനിക്കെന്നല്ല ആർക്കും നിന്റെ അവസ്ഥ മനസ്സിലാകില്ല നിനക്കൊഴികെ " അഭി നിശ്വസിച്ചു. " അഭി നിനക്ക് സെക്സും ജൻഡറും തമ്മിലുള്ള ഡെഫറെൻസ്സ് എന്താന്ന് അറിയുവോ " " പിന്നെ സെക്സും ജൻഡറും എന്താന്ന് അറിയാതിരിക്കാൻ മാത്രം പൊട്ടാനൊന്നുവല്ല ഞാൻ " അഭി അവനെ നോക്കി. ചുണ്ട് കൊട്ടി. " എന്ന പറ എന്താണ് സെക്സും ജൻഡറും തമ്മിലുള്ള ഡിഫറെൻസ് " " ജൻഡർ എന്ന് പറഞ്ഞ ആണാണോ പെണ്ണാണോ എന്ന് പിന്നെ സെക്സ് എന്ന് പറഞ്ഞ മറ്റേത് " അഭി കണ്ണിറുക്കി. അത് കാണ്കെ മനീഷ് ചിരിച്ചു.
" നോ അഭി... ശരീരത്തിന്റെ അവയവങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്സ് തീരുമാനിക്കുന്നത് ആൻഡ് ജൻഡർ ഒരു മനുഷ്യന്റെ മനസ്സിൽ തോന്നുന്നതാണ് മനസ്സിലായോ നിനക്ക് " മനീഷ് അഭിയുടെ തലക്കിട്ടു കിഴുക്കി. അവൻ മനസ്സിലായി എന്ന പോലെ തലയനക്കി. " ആഹ്ഹ നീയെത്തിയോ അഭി പോയി കുളിച് വാ ചായ തരാം " ജാനകി പുറത്തു നിന്ന് അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു. " കുളിക്കാതെ ചായ തരില്ലേ... " " ഇല്ല " ജാനകി അവനെ തറപ്പിച്ചു നോക്കി. " മ്മ്ഹ്ഹ് അമ്മ എവിടായിരുന്നു " അലസമായി മൂളിക്കൊണ്ടവൻ ചോദിച്ചു. " അപ്പുറത്തെ വീട്ടിൽ സ്വർണ്ണം മോശണം പോയി കിട്ടിയോ എന്നറിയാൻ പോയി നോക്കിയതാ നീ പോയി കുളിക്ക് " അഭി മൂളിക്കൊണ്ട് അവന്റെ മുറിയിലേക്ക് പോയി. അഭി പോയെന്നുറപ്പിച്ചതും മനീഷിന് നേരെ എതിർ വശത്തുള്ള ചെയറിൽ ജാനകി ഇരുന്നു. " നീയി പറയുന്ന സർജറിയെ പറ്റി നിനക്കെന്തറിയാം " ജാനകി അരിശത്തോടെ ചോദിച്ചു. " അമ്മായി... ഈ സർജറി എന്നെ പെണ്ണാക്കി മാറ്റും അതറിയാം " മനീഷ് ഉറച്ച സ്വരത്തിൽ പറഞ്ഞു.
" മനി രേണുവിന് ഇതൊന്നും ഉൾകൊള്ളാൻ കഴിയില്ല " " അവർക്ക് വേണ്ടി എന്റെ ജീവിതം നശിപ്പിക്കണോ ഞാൻ?? " മനീഷ് കത്തുന്ന മിഴികളോട് അവരെ നോക്കി. " അതല്ല മനി... " ജാനകി വാക്കുകൾക്ക് വേണ്ടി പരതി. " അമ്മായി പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്കിക്കൂടെ ആർക്കെങ്കിലും " മനീഷിന്റെ സ്വരം ഇടറി. " മനീ എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും പക്ഷെ മോനെ ഇവരെല്ലാം എതിർക്കുമ്പോ... " ജാനകിയെ തുടരാൻ അനുവദിക്കാതെ മനീഷ് പറഞ്ഞു. " അമ്മായി എന്നെ മോനെ എന്ന് വിളിക്കണ്ട " അവന്റെ ശബ്‌ദം കടുത്തു കണ്ണുകൾ വീണ്ടും ദേഷ്യത്താൽ ചുവന്നു. " ശെരി... സർജറി ഒരുപാട് എക്സ്പെൻസീവ് ആണ് മനി ഇവരൊക്കെ എതിർക്കുമ്പോ അത്രയും കാശ് എവിടുന്നാ? " ജാനകിയുടെ ചോദ്യം കേട്ടതും അവൻ അവരെ നിസ്സഹായതയോടെ നോക്കി. " ഞാൻ ഒരുകാര്യം പറയാം നീ കേൾക്കണം ഇപ്പൊ നീ സെക്കന്റ് ഇയർ കഴിയാൻ ആയില്ലേ ഇനി നിനക്ക് മുന്നിൽ രണ്ടര മൂന്ന് കൊല്ലമുണ്ട് എംബിബിഎസ് കംപ്ലീറ്റ് ആകാൻ അത് കഴിഞ്ഞാൽ നിനക്ക് ഹോസ്പിറ്റലിൽ കയറാം
അതിന് മുന്നേ തന്നെ നിനക്ക് കാശ് കിട്ടൽ തുടങ്ങും ഹൌസ് സർജൻ ആകുമ്പോ അതുവരെ നീ വെയിറ്റ് ചെയ്യ്... പിന്നെ നീ വിവേകത്തോടെ ചിന്തിക്ക് ഇത്തിരി കാലം ക്ഷമയോടെ കാത്തിരുന്ന് ജോലി നേട് ഇതിപ്പോ ചെയ്‌താൽ നിനക്ക് ഒരു വർഷമെങ്കിലും റെസ്റ്റ് വേണം അപ്പൊ നിന്റെ ഒരു വർഷം പോകും മനസ്സിലാകുന്നുണ്ടോ നിനക്ക്?? ഓടിച്ചാടി ഒന്നും ചെയ്യരുത് ക്ഷമയോടെ കാത്തിരിക്കൂ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് കേട്ടല്ലോ രണ്ട് ദിവസം ഇവിടെ അഭിയുടെ കൂടെ നിൽക്ക് ഒന്ന് റീലാക്സ് ആയിട്ട് പോയാമതി " ജാനകി അവന്നെ നോക്കി ശാന്തമായി പുഞ്ചിരിച്ചു. " 3 കൊല്ലം ഞാൻ കാത്തിരിക്കും അമ്മായി കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ ആ സമയം എന്നെ കൈവിടരുത് കൂടെ നിന്ന് ചേർത്ത് പിടിക്കണം " മനീഷ് നിറകണ്ണുകളോടെ പറഞ്ഞു.....കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.