എന്നിലെ നീ: ഭാഗം 12

ennile ne

രചന: ഹനൂന

വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റി നഗ്നനായി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവന്റെ മനം കുളിർത്തു. വികസിച്ച മാറിടത്തിലേക്കവൻ കൗതുകത്തോടെ നോക്കി. എത്രയൊ മാസങ്ങളുടെ ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ പകുതി സ്ത്രീ രൂപം ലഭിച്ച സംതൃപ്തി അവനിൽ ഉണ്ടായിരുന്നു. എട്ട് മാസം നീണ്ട സൈക്കാട്രിക് ഇവാല്യുവേഷൻ പൂർത്തിയാക്കി അടുത്തത് സ്തന വളർച്ചക്കുള്ള ചികിത്സ മെയിൽ ഹോർമോണിന്റെ സ്വാധീനം കുറച്ച് ഫീമെയിൽ ഹോർമോണ് നൽകി. അതിന് ശേഷമുള്ള മാറിടത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വന്ന മാറ്റമെല്ലാം അവനിൽ ഏറെ പ്രീതി നൽകിയിരുന്നു. നാളെയാണ് സർജറി അവന്റെ ഉള്ളിൽ ഭീതിയും ഒരേ പോലെ സന്തോഷവും നിലനിന്നിരുന്നു. " മനീ " ബാത്റൂമിൻ പുറത്തുള്ള കൊട്ട് കേട്ടാണ് അവൻ ചിന്തകൾക്ക് വിരാമമിട്ടത്. " നീ കുളിക്കെന്നെ അവടെ? " ജാനകിയുടെ ശബ്‌ദം വീണ്ടും ഉയർന്നു. " ആഹ്ഹ ദാ അഞ്ചു മിനിറ്റ് " " മ്മ്ഹ്ഹ് വേഗം വാ " ജാനകി അവൻ കുളിച്ച് പുറത്തേക്കിറങ്ങി. " അമ്മായി... "

അവൻ പുറം തിരിഞ്ഞു നിൽക്കുന്ന ജാനകിയെ വിളിച്ചു. " ഹാ " അവർ വിളിക്കേട്ടുകൊണ്ട് തിരിഞ്ഞു നോക്കി. അവരുടെ കണ്ണുകൾ വിടർന്നു. താടിയും മീശയുമെല്ലാം പോയി വെളുത്ത മെലിഞ്ഞ മുഖം ചുവന്നു തുടുത്ത ചുണ്ടുകൾ തോളിനെക്കാൾ കൂടുതലുള്ള നീളൻ കോലൻ മുടി ഒതുക്കമുള്ള മാറിടം ഇതെല്ലാം അവന്റെ ഭംഗി കൂട്ടി. " എന്താ അമ്മായി ഇങ്ങനെ നോക്കുന്നെ " വിടർന്ന കണ്ണുകളോടെ തന്നെ തന്നെ നോക്കുന്ന ജാനകിയുടെ കണ്ണുകൾ അവനിൽ ജാള്യത നിറച്ചു. " ഏയ്യ് നീയാകെ മാറി... നല്ല ഭംഗിയുണ്ടെടി " ജാനകി കുസൃതിയോടെ ചിരിച്ചു. മനീഷിന് വലിയ എന്തോ അംഗീകാരം കിട്ടിയ പോലെ സന്തോഷം തോന്നി. " എടി " അവൻ മനസ്സിലുരുവിട്ടു. അവന്റെ ചൊടികളിൽ മനോഹരമായ പുഞ്ചിരി തെളിഞ്ഞു. " എന്ന കെടന്നോ നിനക്ക് നാളെ നേരെത്തെ എണീക്കണ്ടേ... " ജാനകി " ഹ്മ്മ് " അവൻ മൂളിക്കൊണ്ട് കട്ടിലിൽ കിടന്നു.

" ഫുഡ്‌? " ജാനകി സംശയത്തോടെ അവനെ നോക്കി. " നേരെത്തെ കഴിച്ചു " ഒട്ടും താമസിയാതെ അവൻ മറുപടി കൊടുത്തു. അവനാരാത്രി ഏറെ ദൈർഘ്യം അനുഭവപ്പെട്ടു. സെക്കന്റ്‌ മിനുട്ടുകൾ പോലെയും മിനിറ്റ് മണിക്കൂറുകൾ പോലെയും അവനനുഭവപ്പെട്ടു. അവന്റെ മനസ്സ് വല്ലാതെ സന്തോഷത്തിലായിരുന്നു. അവന്റെ കാത്തിരിപ്പിന്റെ വിരാമം കുറച്ചുകൊണ്ട് ആ സമയം വന്നെത്തി. നീണ്ട 12 മണിക്കൂർ ഓപ്പറേഷനുടുവിൽ അവന്റെ ആഗ്രഹം പൂവണിഞ്ഞു. അവന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നുള്ള. പക്ഷെ അവന്റെ സന്തോഷങ്ങൾ അധികാലം നീണ്ടില്ല. വീട്ടിൽ നിന്നുമവനെ പുറത്താക്കി. വീണ്ടും ഏറെ കഷ്ട്ടപ്പാടിനൊടുവിൽ അവൾക്ക് ( മനീഷ് ) ഒരു ചെറിയ ക്ലിനിക്കിൽ ജോലി ശെരിയാവുകയും ഒപ്പം എംഡി പഠിക്കുകയും ചെയ്തു. അവളുടെ കഷ്ടപ്പാടിനും കാത്തിരിപ്പിനും ഫലമാണ് dr. മനീഷ ദിനേശ് എന്ന നാമം. അഭി ഗഹനമായ ചിന്തകളിൽ നിന്നുമുണർന്നു അവനിൽ നിന്ന് ദീർഘമായ നെടുവീർപ്പുണർന്നു. ❤️ _______________ ❤️

" വരുണേട്ടാ... എന്നോട് ന്തിനാ ദേഷ്യം " കൃഷ്ണയുടെ കണ്ടമിടറി. " നിനക്കെന്നെ വിശ്വാസം ഇല്ല അതുകൊണ്ട് ഇത് മുന്നോട്ട് കൊണ്ടുപോകണോ " വാക്കുകളിൽ കുടിലത നിറച്ച് വരുണ് ചോദിച്ചു. " വരുണേട്ടാ എനിക്ക് നിങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല " കൃഷ്ണയുടെ കണ്ണുകൾ പെയ്തുകൊണ്ടേ ഇരുന്നു. " പിന്നെ എന്താ... കല്യാണത്തിന് മുന്നേയും ശേഷവും നീയെന്റെ അല്ലെ അതുകൊണ്ടല്ലേ ഞാൻ ചോദിച്ചത് പക്ഷെ നിനക്ക് സാധിച്ചു തരാൻ കഴിയില്ല " വരുൺ കല്ലിച്ച മുഖത്തോടെ നോക്കി. " എനിക്കെന്നെക്കാൾ വിശ്വാസാ നിങ്ങളെ " അവൾ പൊട്ടികരഞ്ഞുകൊണ്ട് അവനെ പൂണ്ടടക്കം പുണർന്നു. അവന്റെ ചുണ്ടിൽ പുച്ഛം തത്തികളിച്ചു. അവനവളെ അവനിൽ നിന്നും ബലമായി പിടിച്ചു മാറ്റി. " വാക്കുകൾ കൊണ്ട് പറഞ്ഞാൽ മാത്രം പോരാ പ്രവർത്തികൊണ്ട് കാണിക്കണം നിന്റെ വിശ്വാസം " കുറുക്കന്റെ കൗശലം തിളങ്ങുന്ന കണ്ണുകളോടെ അവൻ പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു. തിരിഞ്ഞു പോകുന്നതിനിടെ ഒരിക്കൽ പോലും അവളെ തിരിഞ്ഞു നോക്കിയതേ ഇല്ല.

അവളുടെ ഹൃദയം ആർത്തു കരഞ്ഞു വീട്ടിലേക്കുള്ള ചുവടുവെപ്പിൽ അവൾ പലതും തീരുമാനിച്ചുറപ്പിച്ചിരിന്നു. അവൾ വീട്ടിലേക്ക് കയറുന്നതിനു മുന്നേ മുഖം നന്നായി കഴുകി തുടച്ചു. മുഖത്ത് പുഞ്ചിരി വരുത്തി. അവളുടെയും അഭിയുടെയും കല്യാണചർച്ച ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ അവൾക്ക് കേൾക്കാമായിരുന്നു. അതെല്ലാം കേൾക്കുമ്പോൾ മനസ്സ് അസ്വസ്ഥമായി. പച്ച മാംസത്തിൽ ആരോ മുറിവേൽപ്പിക്കുന്ന വേദനയോടെ അവൾ പിടഞ്ഞു കൊണ്ടിരുന്നു. " ദേ വന്നൂലോ പുതുപ്പെണ്ണ് " ദത്തന്റെ പെങ്ങൾ സുധയാണ്. ദത്തന്റെ അച്ഛനമ്മമാർക്ക് രണ്ട് മക്കളൊള്ളൂ മൂത്തവൻ ദത്തനും ഇളയവൾ സുധയും. സുധക്ക് ഒരു മകൻ ഋത്വിക്. ദത്തൻ രണ്ടും കൃഷ്ണയും കിരണും. കൃഷ്ണ പ്രസന്നമല്ലാത്ത ചിരിയോടെ അവരെ നോക്കി. " ഇവളാകെ മെലിയുവാണല്ലോ യമുനേ കല്യാണൊക്കെ അല്ലേ നന്നായി കഴിപ്പിക്ക് ഈത്തപ്പഴ ലേഹ്യം വെരകി തരണ്ട് ഞാൻ "

സുധ അവളെ ചേർത്തുനിർത്തി പറഞ്ഞു. അവളുടെ പക്കൽ നിർജീവമായ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു. " കിച്ചു നേരം എത്രായി നിന്റെ വിചാരം ഇനി ഇങ്ങനെ അസമയത് ഇറങ്ങി നടക്കരുത് നേരം സന്ധ്യക്ക്‌ മുന്നേ വീട്ടിൽ കയറാൻ നോക്ക് കല്യാണം ഉറപ്പിച്ച കുട്ടി അല്ലെ നീ " ദത്തന്റെ അമ്മ ലക്ഷ്മി. " ഞാൻ... അച്ഛമ്മേ... നേരം വൈകിപ്പോയി " അവൾക്ക് സങ്കടം തികട്ടി. " ന്താ നെനക്കൊരു വല്ലായ്മ " ലക്ഷ്മി അവളുടെ പ്രസന്നമല്ലാത്ത മുഖം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. " ഒന്നുല്ല്യ ക്ഷീണിച്ചോണ്ടാ ഒന്ന് കുളിച്ച ശെരിയാകും അച്ഛമ്മേ " കൃഷ്ണ " ഹ്മ്മ് " അവരമർത്തി മൂളി. " ന്നാൽ പോയി കുളിക്ക് കിച്ചു " യമുന ശാസിച്ചു. അവൾ മറുപടി ഒന്നും പറയാതെ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. മുറിയിലെത്തിയതും വാതിൽ കുറ്റിയിട്ട് ഫോണിലെ വീഡിയോ ക്യാമറ ഓൺ ആക്കി. ഇട്ടിരുന്ന ചുരിദാരും അടിവസ്ത്രങ്ങളും ഉരിഞ്ഞു മാറ്റി പൂർണ്ണ നഗ്നയായി നിന്നു. ശേഷം വീണ്ടും വസ്ത്രങ്ങൾ ധരിച്ചു. ക്യാമറ ഓഫ്‌ ആക്കി. വാട്സ്ആപ്പ് എടുത്ത് വരുണേട്ടൻ എന്ന കോൺടാക്ട് എടുത്ത് അല്പസമയം ആലോചിച്ച് ദീർഘമായി ശ്വാസം വലിച്ചെടുത്ത് വീഡിയോ അയച്ചുകൊടുത്തു. ഡബിൾ ടിക്ക് കണ്ടതും വല്ലായ്മയോടെ മൊബൈൽ ഡാറ്റാ ഓഫ്‌ ആക്കി. ബെഡിൽ കമഴ്ന്നു കിടന്നു. കണ്ണുകൾ അനുസരണയില്ലാതെ ഒലിച്ചിറങ്ങി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story